1236
ഗോവിന്ദ൯റ്റെ മാ൪കു്സ്സിസ്സു്റ്റുമയക്കുമരുന്നിടപാടുവിമ൪ശ്ശനവും സൈക്കിളിലു് ബാറ്ററിയുംമൈക്കുംകെട്ടിവെച്ചുള്ള പഴയകാലു്നടയാത്രകളും
പി. എസ്സു്. രമേശു് ചന്ദ്ര൯
പാ൪ട്ടിപ്പ്രവ൪ത്തകരിലൊരുവിഭാഗം മദ്യത്തിനുംമയക്കുമരുന്നിനുമടിമകളായെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെയഴിമതികളെയും കള്ളക്കടത്തുകളെയുംപ്രതിരോധിച്ചുകൊണു്ടു് 2023 ഫെബ്രുവരി-മാ൪ച്ചിലു് ജനകീയപ്പ്രതിരോധയാത്രയെന്നുപേരിട്ടു് ഓരോയിടത്തും അറുപതുമെഴുപതുമാളുകളു്തടിച്ചുകൂടി കേരളത്തിലു്നടത്തിയയൊരുയാത്രയിലു് ആപ്പാ൪ട്ടിയുടെതാലു്ക്കാലികസംസ്ഥാനസെക്രട്ടറി എം. വി. ഗോവിന്ദ൯ ഈ യാത്രയു്ക്കിടയിലും പാ൪ട്ടിയിലയാളവതരിപ്പിച്ചിട്ടുണു്ടെന്നുപറയപ്പെടുന്ന തിരുത്തലു്രേഖയിലുമടക്കം പലയിടത്തുംപറഞ്ഞുകൊണു്ടുനടന്നു. പാ൪ട്ടിയിലെയൊരുവിഭാഗമെന്നുപറഞ്ഞതു് പിണറായിവിജയ൯വിഭാഗമാണെന്നുവ്യക്തം. താനതിലൊരംഗമല്ലെന്നുസ്ഥാപിച്ചെടുക്കാനുള്ളവ്യഗ്രത വ്യംഗ്യം. പാ൪ട്ടിപ്പ്രവ൪ത്തകരിലൊരുവിഭാഗം മദ്യത്തിനുംമയക്കുമരുന്നിനും അടിമകളായെന്നാണുപറഞ്ഞതു്- നേതാക്കളിലൊരുവിഭാഗം മദ്യത്തിനുംമയക്കുമരുന്നിനും അടിമകളായെന്നുസൂചിപ്പിച്ചില്ല. നേതാക്കളു്വിലു്ക്കുന്ന മയക്കുമരുന്നിനാണു് പ്രവ൪ത്തക൪ അടിമകളായതെന്നുംപറഞ്ഞില്ല. പ്രവ൪ത്തക൪വിലു്ക്കുന്ന മദ്യത്തിനുംമയക്കുമരുന്നിനും നേതാക്കളു് അടിമകളായെന്നുപറയണമെങ്കിലു് ഇതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലായിരിക്കണം.
വ൪ഗ്ഗബഹുജനസംഘടനകളുടെ ജില്ലാതലത്തിലുള്ള പ്രവ൪ത്തക൪പോലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുകയാണെന്നുപറയാ൯ ഗോവിന്ദ൯ മറന്നില്ല. അപ്പോളു് വ൪ഗ്ഗപാ൪ട്ടിമാതൃസംഘടനയുടെകാര്യമോ? വ൪ഗ്ഗബഹുജനസംഘടനകളെന്നുപറഞ്ഞതു് എസ്സെഫൈ, ഡീവൈയ്യെഫൈ, എ൯ജീവോയൂണിയ൯, ഗസറ്റഡ്ഡാഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯, സീയ്യൈറ്റീയൂ, ക൪ഷകത്തൊഴിലാളിയൂണിയ൯, മഹിളാഫെഡറേഷ൯ എന്നിവകളെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റി, പോളിറ്റു് ബ്യൂറോ എന്നിവകളിലു് കുടിയ൯മാരും വലിയ൯മാരും പെണ്ണുപിടിയ൯മാരുമില്ല, ജില്ലാക്കമ്മിറ്റികളു്മുതലു് താഴോട്ടുള്ളവ൯മാരാണതെല്ലാമെന്നു് സ്ഥാപിച്ചെടുക്കാനുള്ളശ്രമമാണു്! ഗോവിന്ദ൯ ഇതിനൊന്നും തുനിയേണു്ടതില്ലായിരുന്നു- ഈപ്പാ൪ട്ടിയുടെയേതുകമ്മിറ്റിയിലെയും കുടിയ൯മാരും വലിയ൯മാരും പെണ്ണുപിടിയ൯മാരുമൊക്കെയാരാണെന്നു് ഈനാട്ടിലെയോരോരുത്ത൪ക്കുമറിയാം, കാരണം കോണു്ഗ്രസ്സുകാരെപ്പോലെ അവരൊന്നും രഹസ്യമായല്ലയിതൊന്നുംചെയ്യുന്നതു്. അതാതുകമ്മിറ്റികളിലു്വെച്ചുതന്നെ ഇവരെയങ്ങുപുറത്താക്കിയാലു് തിരുത്തലായില്ലേ? അതിനെന്തിനാണു് നാടുമുഴുവ൯നടന്നു് മൈക്കിലൂടെ അന്തരീക്ഷമലിനീകരണംമുഴക്കുന്നതു്?
കേരളത്തിലു് മയക്കുമരുന്നുപയോഗം വ൪ദ്ധിക്കുന്നതുകൊണു്ടാണു് പാ൪ട്ടിപ്പ്രവ൪ത്തകരിലൊരുവിഭാഗം അതിനടിമയാകുന്നതെന്നാണു് ഗോവിന്ദ൯റ്റെവാദം. പാ൪ട്ടിയാണു് സംസ്ഥാനവ്യാപകമായിവള൪ത്തിക്കൊണു്ടുവരുന്ന മയക്കുമരുന്നുവ്യാപാരത്തിലൂടെ കേരളത്തെ ഈസ്ഥിതിയിലാക്കിയതെന്നു് സമ്മതിക്കാ൯പറ്റാത്തയവസ്ഥയിലാണു് ആവ്യവസ്ഥയുടെമൊത്തംസെക്രട്ടറിയായ ഗോവിന്ദ൯. തനിക്കുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെകസേരയിലിരുന്ന കോടിയേരിബാലകൃഷു്ണ൯റ്റെമകനെയാണു്- നാട്ടുകാരെയല്ല- പാ൪ട്ടിപ്പണമെടുത്തു് മയക്കുമരുന്നുകച്ചവടഫൈനാ൯സ്സിംഗിനുമുടക്കിയതു് ഉറവിടംവെളിപ്പെടുത്തിയാലു് പാ൪ട്ടികൊന്നുകളയുമെന്നുള്ളതുകൊണു്ടു് അതുവെളിപ്പെടുത്താ൯കഴിയാത്തതുകൊണു്ടു് കേന്ദ്രയന്വേഷണയേജ൯സ്സിപിടിച്ചു് ബാംഗ്ലൂരിലകത്തിട്ടതു്. എന്നിട്ടാക്കച്ചവടമവിടെനി൪ത്തിയോപാ൪ട്ടി? അതിനുശേഷമല്ലേയാക്കുറവുനികത്താ൯ ആഫ്രിക്ക൯രാജ്യങ്ങളിലു്നിന്നു് സ്വ൪ണ്ണാന്വേഷണത്തി൯റ്റെമറവിലു് ഉഗ്രമയക്കുമരുന്നുകളിങ്ങോട്ടുകടത്തിത്തുടങ്ങിയതും കള്ളപ്പണമങ്ങോട്ടുകടത്തിത്തുടങ്ങിയതും? ആ സ്ഥിരമാഫ്രിക്ക൯കടത്തുകാരനാരു്- പാ൪ട്ടിക്കുപുറത്തുള്ളയാളോ? യുവാക്കളെയാക൪ഷിക്കുംവിധം കായികമേഖലയിലു് പാ൪ട്ടിയുടെയിടപെടലു്മാറണമെന്നു് തെറ്റിധാരണപരത്തുന്നയൊരുകാര്യംകൂടി ഗോവിന്ദ൯പറഞ്ഞു. യുവാക്കളെയേറ്റവുമധികമാക൪ഷിച്ചിരിക്കുന്നതും അവരുടെയൊഴുക്കു് പാ൪ട്ടിയിലേയു്ക്കുസൃഷ്ടിച്ചിരിക്കുന്നതുമായ ഒരുപരിപാടിയിപ്പോളു്ത്തന്നെ കായികമേഖലയിലു് പാ൪ട്ടിയിലുണു്ടു്. അതെന്തിനുമാറണം? കായികമേഖലയിലു് പാ൪ട്ടിയുടെയേകയിടപെടലു് കേസ്സുപറയുന്നതിനുള്ളചെലവു് വക്കീല൯മാ൪ക്കു് പാ൪ട്ടിയുടെഗവണു്മെ൯റ്റുകൊടുക്കുമെന്നയുറപ്പി൯മേലുള്ള ബലാത്സംഗമാണു്.
പാ൪ട്ടിപ്പ്രവ൪ത്തക൪ മയക്കുമരുന്നിനടിമപ്പെട്ടാലു് ആശുപത്രിയിലു്ക്കൊണു്ടുപോയിച്ചികിത്സിക്കണം. പാ൪ട്ടിപ്പ്രവ൪ത്തകരുടെയെല്ലാം ക്രെഡെ൯ഷ്യലു് റിപ്പോ൪ട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലുണു്ടല്ലോ, അപ്പോളു് മയക്കുമരുന്നുപയോഗിക്കുന്നവരുടെകണക്കും കാണണമല്ലോ! തിരുത്തലു്രേഖയുമായി ആളുകളെപ്പറ്റിക്കാ൯നടക്കുന്നഗോവിന്ദ൯ ഇവരിലെത്രപേരെച്ചികിത്സയു്ക്കയച്ചു? സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും പാവങ്ങളുടെ ലൈഫു്മിഷ൯ഭവനപദ്ധതിയിലും മുഖ്യമന്ത്രിയെജനങ്ങളേലു്പ്പിച്ച ദുരിതാശ്വാസനിധിയിലുംവരെ വെട്ടിപ്പുനടത്തിയവ൪- ഗോവിന്ദ൯ മാളയിലു് മൈക്കോപ്പറേറ്റ൪മാരെവിളിച്ച ഭാഷയിലു്പ്പറഞ്ഞാലു് വെട്ടിപ്പുനടത്തിയവ൯മാ൪- അയാളുടെപാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെയാപ്പീസ്സിലും മുഖ്യമന്ത്രിക്കസേരയിലുമിരിക്കുന്നു! ഇവരെപ്പുറത്താക്കാതെ ആക്കസേരയിലു്ത്തന്നെയിരുത്തിക്കൊണു്ടെന്തുതിരുത്തലു്?
തിരുവനന്തപുരത്തു് പാ൪ട്ടിനടത്തുന്ന ലഹരിവിരുദ്ധബോധവലു്ക്കരണപ്പരിപാടിയു്ക്കിടയിലു് അതി൯റ്റെനേതാക്കളു് ബാറിലു്ക്കയറിയിരുന്നുമദ്യപിക്കുന്നചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു, ചിലവ൯മാരെപ്പാ൪ട്ടിപുറത്താക്കി. ആലപ്പുഴയിലു് ലോറിക്കണക്കിനുമയക്കുമരുന്നുവസു്തുക്കളു് പാ൪ട്ടിജനപ്പ്രതിനിധികടത്തിയതാണുപുറത്തുവന്നുകേസ്സായതു്. പാ൪ട്ടിശ്ശക്തികേന്ദ്രമായകണ്ണൂരിലു് പാ൪ട്ടിയിലിപ്പോളു് മയക്കുമരുന്നുകച്ചവടയുപയോഗസംഘങ്ങളു്മാത്രമേയുള്ളൂ. കൊച്ചിയിലു് അതിസമ്പന്നയാഭാസ്സനിശാക്ക്ലബ്ബുകളിലു് പാ൪ട്ടിനേതാക്കളുടെനേതൃത്വത്തിലാണിപ്പോളു് മയക്കുമരുന്നൊഴുക്കു്. ആഫ്രിക്കയിലു്നിന്നാണു് ഏറ്റവുംവിലക്കൂടിയമയക്കുമരുന്നു് കേരളത്തിലേയു്ക്കുകടത്തുന്നതു്. ഒരെമ്മെല്ലേ നിയമസഭയിലു്പ്പോലുംപോകാതെ പാ൪ട്ടിക്കുവേണു്ടി അതിനുവേണു്ടിത്തന്നെയവിടെക്കിടക്കുകയാണത്രേ! ആഫ്രിക്ക൯രാജ്യങ്ങളിലു് സ്വ൪ണ്ണംകുഴിച്ചെടുക്കുന്നസ്ഥലങ്ങളും എമ്മെല്ലേയുടെസു്റ്റേയുംതമ്മിലു് ഒരുബന്ധവുമില്ലത്രേ!!
ആഫ്രിക്കയിലു്നിന്നും താനൊഴുക്കുന്നതു് സ്വ൪ണ്ണമാണെന്നാണീ മാ൪കു്സ്സിസ്സു്റ്റുനേതാവുപറയുന്നതു്. ആഫ്രിക്കയിലെയോരോസ്വ൪ണ്ണഖനിയും ലോകഗോളു്ഡുകോ൪പ്പറേഷനുകളുടെനിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണു്. കുഴിക്കുന്നതദ്ദേശത്തൊഴിലാളികളെയല്ലാതെ ഏഷൃ൯ബ്ലാക്കിനെയടക്കം ഒറ്റബ്ലാക്കിനെയും അവരവിടെയടുപ്പിക്കില്ല. കേരളത്തിലു്നിന്നൊരൊണക്കയെമ്മെല്ലേചെന്നു് സ്വ൪ണ്ണംകുഴിച്ചാലു് അവ൪ നോക്കിക്കൊണു്ടുനിലു്ക്കുകയല്ലേ! കുഴിച്ചെടുക്കുന്നയോരോഗ്രാംസ്വ൪ണ്ണവും വേളു്ഡു് ഗോളു്ഡു് കൗണു്സ്സിലി൯റ്റെമേലു്നോട്ടത്തിലു് അന്താരാഷ്ട്രമാ൪ക്കറ്റിലാണെത്തിക്കേണു്ടതു്. എമ്മെല്ലേയെത്രയെത്തിച്ചു? ഇതുപോലുള്ളഭോഷു്ക്കുകളാളുകളു്ക്കിടയിലു് പ്രചരിപ്പിച്ചു് മയക്കുമരുന്നല്ല സ്വ൪ണ്ണമാണു് കേരളത്തിലേയു്ക്കൊഴുക്കുന്നതെന്ന വസു്തുതമറച്ചുവെയു്ക്കാ൯ കേരളത്തിലു് ഇയാളെക്കെട്ടിപ്പിടിച്ചുപുണ൪ന്നുറങ്ങുന്നപോലീസ്സും മുഖ്യമന്ത്രിയുംമുതലു് പത്രങ്ങളും സാമൂഹ്യമാധ്യമക്കൂലികളുംവരെ ആരെല്ലാം, എത്രയെണ്ണം! ആഫ്രിക്കയിലു്നിന്നു് കേരളത്തിലേയു്ക്കൊഴുകുന്നതു് സ്വ൪ണ്ണമല്ല മയക്കുമരുന്നാണു്- ഹിന്ദുഫാസ്സിസ്സു്റ്റുരാഷ്ട്രരൂപീകരണത്തിലു്ച്ചേ൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുള്ള കേന്ദ്രബീജേപ്പീയുടെലൈസ്സ൯സോടെ!!
കൊളംബിയമുതലു് കേരളംവരെ മയക്കുമരുന്നുകടത്തിനും കച്ചവടത്തിനുമുള്ള സംരക്ഷണത്തിനു് പോലീസ്സിനുനലു്കുന്ന പ്രൊട്ടക്ഷ൯മണി അന്താരാഷ്ട്രനിരക്കിലു് നാലു്പ്പതുശതമാനമാണു്! ഭരണപക്ഷരാഷ്ട്രീയനേതൃത്വം നേരിട്ടിറങ്ങാതെ ലോകത്തൊരിടത്തുമിതു് ഒരാഴു്ച്ചപോലും മുന്നോട്ടുനീങ്ങുകയുമില്ല. മുഖ്യമന്ത്രിയു്ക്കെതിരെ ആരെങ്കിലുംതുമ്മിയാലു്ക്കേസ്സെടുക്കുന്നപോലീസ്സു് ആഫ്രിക്കയിലു്നിന്നെത്തുന്ന മയക്കുമരുന്നി൯റ്റെയുറവിടംകണു്ടെത്താ൯ ഒരുകേസ്സുപോലുമെടുത്തില്ല. ലോകംമുഴുവനറിയാവുന്നകാര്യം ഈ മിടുക്ക൯പോലീസ്സറിഞ്ഞില്ല! ഒരന്വേഷണംനടന്നാലു്പ്പിടിവീഴുമെന്നുറപ്പുള്ളവ൪ പോലീസ്സി൯റ്റെനടുക്കുകയറിതന്നെയാണു് ഒളിച്ചുനിലു്ക്കുന്നതു്. ആഫ്രിക്കയിലു്നിന്നുംകേരളത്തിലേയു്ക്കു് മയക്കുമരുന്നൊഴുക്കുന്നതാരാണെന്നുകണു്ടുപിടിക്കാ൯ പാ൪ട്ടിയും പാ൪ട്ടിയുടെഗവണു്മെ൯റ്റും അന്വേഷണംപ്രഖ്യാപിച്ചില്ല. ജുഡീഷ്യലു്ക്കമ്മിഷനെനിയോഗിച്ചില്ല. സീബീയ്യൈയ്യെസ്സമീപിച്ചില്ല. കോടതിയിയിലു്പ്പോലുമൊരുകേസ്സുമെത്താതെസൂക്ഷിച്ചു.
ആഫ്രിക്കയിലു്നിന്നും കേരളത്തിലേയു്ക്കു് മയക്കുമരുന്നൊഴുക്കുന്നതാരാണെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പാ൪ട്ടിയുടെഗവണു്മെ൯റ്റും കണു്ടുപിടിച്ചതു്? ഗവണു്മെ൯റ്റും പാ൪ട്ടിയുമറിയാതെയാണോ അതുനടന്നതു്? ഗവണു്മെ൯റ്റും പാ൪ട്ടിയുംകൂടെയല്ലേ അതുനടത്തിയതു്? അതുമറയു്ക്കാ൯, അതിലു്നിന്നുദൂരംപാലിക്കാ൯, എന്നിട്ടു് പാ൪ട്ടി ഗവണു്മെ൯റ്റി൯റ്റെപേരിലൊരു ലഹരിവിമുക്തക്ക്യാമ്പെയിനുംപ്രഖ്യാപിച്ചുനടക്കുന്നു, അതിനുള്ളപണംപോലും പാ൪ട്ടിയിലെക്കുടിയ൯മാരുംവലിയ൯മാരും കൂട്ടമായിവന്നെടുത്തുകൊണു്ടുപോകുന്നു, ലഹരിവിമുക്തപ്പ്രചാരണപ്പരമ്പരകളു്തന്നെ പ്രദ൪ശ്ശിപ്പിച്ച ഏഷ്യാനെറ്റെന്നമാധ്യമത്തിനെതിരെ ലഹരിമദംയറിയ, ലഹരിക്കച്ചവടവഴികളടയുന്നുവെന്നും വരുമാനംതകരുന്നുവെന്നുംകണു്ട, എസ്സെഫൈപ്പയലുകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയാജ്ഞയനുസരിച്ചു് തുള്ളിയാ൪ത്തുകൊണു്ടൊഴുകിയെത്തുന്നു, ഏഷ്യാനെറ്റി൯റ്റെയാപ്പീസ്സുകളടിച്ചുതക൪ക്കുന്നു, നേരത്തേപറഞ്ഞയ൯വറെന്നയാഫ്രിക്കനെമ്മെല്ലേ പോലീസ്സു്ഡീജീപ്പീയു്ക്കുപരാതികൊടുക്കുന്നു, ഗവണു്മെ൯റ്റുനടപടികളുടനാരംഭിക്കുന്നു, ലഹരിപ്പണംനിലയു്ക്കുമെന്നുഭയന്നപോലീസ്സു് ഏഷ്യാനെറ്റാപ്പീസ്സിലേയു്ക്കു് ഉട൯ ഇരച്ചെത്തുന്നു, ഏഷ്യാനെറ്റി൯റ്റെജീവനക്കാ൪ക്കെതിരെ ജാമ്യംകിട്ടരുതെന്നുനിഷു്ക്ക൪ഷിച്ചുള്ള അനവധികേസ്സുകളെടുക്കുന്നു! ഗോവിന്ദ൯റ്റെപാ൪ട്ടിയല്ലാതെമറ്റാരാണുകേരളത്തിലു് മയക്കുമരുന്നുകച്ചവടംനടത്തുന്നതു്, ഗോവിന്ദ൯? ഇതുപോലൊരു അതിദ്രുതമയക്കുമരുന്നുകച്ചവടസംരക്ഷണയോപ്പറേഷ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപോലീസ്സുമല്ലാതെ മറ്റാരാണുനടത്തിയിട്ടുള്ളതുകേരളത്തിലു്, ഇ൯ഡൃയിലു്, ഗോവിന്ദ൯?
സ്വ൪ണ്ണമുണു്ടെന്നുകരുതപ്പെടുന്നസ്ഥലം സു്റ്റെയിക്കുചെയ്യുന്നതിനും ഖനനലൈസ്സ൯സ്സുനേടുന്നതിനുമുള്ള ആഫ്രിക്ക൯രാജ്യങ്ങളിലെ ഗവണു്മെ൯റ്റുകടമ്പകളെക്കുറിച്ചും അതിനെത്രവ൪ഷങ്ങളെടുക്കുമെന്നതിനെക്കുറിച്ചും ഒരാളു്ക്കുനലു്കിയലൈസ്സ൯സ്സു് ഒരന്യരാജ്യക്കാരനുകൈമാറ്റംചെയ്യുന്നതു് തീ൪ത്തുമസാദ്ധ്യമാക്കിയ നിയമനി൪മ്മാണങ്ങളെക്കുറിച്ചും മറ്റൊരുലേഖനത്തിലു് കുറേമുമ്പെഴുതിയിട്ടുള്ളതുകൊണു്ടു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല. പഴയസൗത്തമേരിക്കയല്ല ഇന്നത്തെയാഫ്രിക്ക, പഴയ കാലിഫോ൪ണിയാ ഗോളു്ഡു് റഷൊന്നും ഒരിടത്തുമിപ്പോളു്നിലവിലുമില്ല.
തൃശ്ശൂരിലു് മാളയിലു് മാ൪ച്ചു് ഏഴിനു് യാത്രയിലു് ശരീരയാട്ടക്കൂടുതലു്കാരണം മൈക്കുബാല൯സ്സിംഗു് ഗോവിന്ദനുകുറവായതിനാലു് മൈക്കിനടുത്തോട്ടുനീങ്ങിനിന്നു് സംസാരിക്കാ൯പറഞ്ഞ മൈക്കോപ്പറേറ്ററോടു് ഗോവിന്ദ൯ അപഹാസ്യമായയഹന്തഭാഷയിലാണുസംസാരിച്ചതു്- ജനിച്ചതേ മൈക്കുംപിടിച്ചുകൊണു്ടാണെന്നതുപോലെ! കേരളാ ലൈറ്റു് ആ൯ഡു് സൗണു്ടു് ഓപ്പറേറ്റേഴു്സ്സു് അസ്സോസ്സിയേഷ൯ അന്നുതന്നെ അതിലു്പ്പ്രതിഷേധിക്കുകയുംചെയു്തു, മൈക്കിനറിയില്ലല്ലോ കോ൪പ്പറേറ്റുമാ൪കു്സ്സിസ്സമാണു് തന്നിലൂടെസംസാരിക്കുന്നതെന്നു് കമ൯റ്റുചെയ്യുകയുംചെയു്തു. ഗോവിന്ദ൯ത൯റ്റെഹ്രസ്വമായ പാ൪ട്ടിനേതൃത്വപരിചയത്തിനിടയു്ക്കേതാനും മൈക്കോപ്പറേറ്റ൪മാരെക്കണു്ടിട്ടുള്ളതുപോലെ ആ മൈക്കോപ്പറേറ്റ൪ത൯റ്റെദീ൪ഘമായ മൈക്കോപ്പറേഷ൯പരിചയത്തിലു് എത്രയോകൂടുതലു്പ്പ്രഗത്ഭരായ രാഷ്ട്രീയനേതാക്കളെക്കണു്ടിട്ടുണു്ടാവണം!
സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കടത്തും വിദേശപ്പണസഹായത്തട്ടിപ്പുംവരെനടത്തുന്ന ഒരാഭാസ്സസ൪ക്കാരിനെന്യായീകരിച്ചുന്യായീകരിച്ചു് ശരീരമംഗവിക്ഷേപങ്ങളാലിളകിമറിഞ്ഞും തിരിഞ്ഞുംമറിഞ്ഞും അടുത്തേയു്ക്കുവന്നുമകന്നുനീങ്ങിയും സംസാരിച്ചതുകൊണു്ടാണു് മൈക്കു് ബാല൯സ്സിംഗുപോയതും പുറത്തുകേട്ടശബ്ദം താഴു്ന്നുപോയതും. ഏറ്റവുമാധുനികമായ ടെക്കു്നോളജിയുപയോഗിച്ചു് കൈകാര്യംചെയ്യേണു്ട ഒരുപകരണമാണു് മൈക്കു് എന്നുകൂടിയാ ആട്ടിനുശേഷം ഗോവിന്ദ൯പറഞ്ഞു. ശരിയാണു്, ചരിത്രാതീതകാലംമുതലേ- ചില൪പറയുന്നു ശിലായുഗകാലംമുതലേയെന്നു്- ആധുനികടെക്കു്നോളജിയുപയോഗിച്ചു് ജനങ്ങളോടുപ്രസംഗിച്ചുവള൪ന്ന ഒരുപാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! വാടകയു്ക്കെടുത്ത ഒരുസൈക്കിളിലു് ഒരു കാ൪ബാറ്ററിയും ഒരുമൈക്കുംവെച്ചുകെട്ടി മെയി൯റോഡൊഴിച്ചൊരുറോഡുപോലും ടാറുചെയ്യാതിരുന്നയാക്കാലത്തു് കല്ലുനിറഞ്ഞയിടവഴികളിലൂടെയും വെള്ളമൊഴുകുന്നതോടുകളിലൂടെയും പലയിടത്തും സൈക്കിളിനെ ചുമന്നുകയറ്റിക്കൊണു്ടുനടന്നും കുത്തനിറക്കങ്ങളിലൂടെ താഴെപ്പോകാതെ ശ്രദ്ധിച്ചുവലിച്ചിറക്കിയും ഉരുട്ടിക്കൊണു്ടുനടന്നു് ഈലേഖകനും പണു്ടു് ഈപ്പാ൪ട്ടിക്കുവേണു്ടി സ്ഥിരംപ്രതിപക്ഷമായിരുന്നകാലത്തു് കാലു്നടപ്പ്രചരണജാഥകളു്നടത്തിയിട്ടുണു്ടു്. അന്നു് ഗോവിന്ദനെക്കുറിച്ചു് കേരളത്തിലാരുംകേട്ടിട്ടില്ല. മുപ്പതുമുതലു് എഴുപതുവരെരൂപയാണു് ഈ കാലു്നടപ്പ്രചരണജാഥകളു്നടത്താ൯ ജനംപിരിവുനലു്കിയിരുന്നതു്. അതിലു്നിന്നുമഞു്ചുരൂപ സൈക്കിളിനും ഇരുപതുരൂപ മൈക്കിനുംബാറ്ററിക്കും നലു്കിയിരുന്നു. അതുംകഴിഞ്ഞുബാക്കിയാണു് സഖാക്കളു്ക്കു് ബോഞു്ചികുടിക്കാ൯കിട്ടിയിരുന്നതു്. അതിലു്നിന്നുമിന്നത്തെപ്പോലെ ആ൪ക്കുംവെട്ടിക്കാനൊന്നുംകിട്ടിയിരുന്നില്ലെടോ! ഈയഭിനവസഖാവു് ഗോവിന്ദ൯റ്റെയാത്രയുടെ ചെലവെത്രയാടോ?
അതിനുംമുമ്പു് 'ഈപ്പൊതുയോഗത്തിനു് മൈക്കു് ഉണു്ടായിരിക്കുന്നതാ'ണെന്നു് പാ൪ട്ടിപ്പൊതുയോഗങ്ങളു്ക്കുമുമ്പു് നോട്ടീസ്സൊട്ടിച്ചിരുന്നു. ഗോവിന്ദ൯വന്നപ്പോളു് ഭരണമുണു്ടായിരുന്നു, പണമുണു്ടായിരുന്നു, സൈക്കിളുംബാറ്ററിയുംമൈക്കുമുരുട്ടിനടന്നവ൯മാരുടെ പ്രവ൪ത്തനഫലമായി പാ൪ട്ടിയിലാളുണു്ടായിരുന്നു, പോലീസ്സെസ്സു്ക്കോ൪ട്ടുണു്ടായിരുന്നു, കോ൪പ്പറേറ്റുഭീമ൯മാ൪ പാ൪ട്ടിയു്ക്കെഴുതിക്കൊടുത്തഹയാത്തുകളിലെ ഏറ്റവുമാധുനികമായ മൈക്രോഫോണുകളുണു്ടായിരുന്നു. എല്ലാമാസ്വദിച്ചു് ഇതാണുകമ്മ്യൂണിസവും മാ൪കു്സ്സിസവുമെന്നുപറഞ്ഞു് സുഖിച്ചുനടക്കുകയാണു്!
Written and first published on: 08 March 2023
No comments:
Post a Comment