854
ബീജേപ്പീയുടെ പ്രധാനമന്ത്രിയറിയാതെങ്ങനെയാണു് ബീജേപ്പീക്കാ൪ കേരളത്തിലു് മുഖ്യമന്ത്രിയുടെ വീട്ടിനകത്തു് അയാളു് നാട്ടുകാരുടെ നെഞു്ചത്തിട്ട കെ-റെയിലു്ക്കല്ലുകളു് ഇളക്കിക്കൊണു്ടുവന്നു് സ്ഥാപിക്കുന്നതു്, അതും രണു്ടുപേരുംകൂടി ഡലു്ഹിയിലു് ച൪ച്ചയിലു്മുഴുകിയിരിക്കുന്നനേരത്തു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
പിണറായിവിജയ൯ ഡലു്ഹിയിലു്പ്പോയി പ്രധാനമന്ത്രിയെനേരിട്ടുകണു്ടു് ത൯റ്റെ കെ-റെയിലു്പ്പദ്ധതിക്കു് അനുമതിയും പിന്തുണയുമഭ്യ൪ത്ഥിച്ചുകൊണു്ടിരുന്ന കൃത്യമാസമയത്തു് പ്രധാനമന്ത്രിയുടെപാ൪ട്ടിക്കാ൪ തിരുവനന്തപുരത്തു് ക്ലിഫു്ഹൗസ്സെന്ന മുഖ്യമന്ത്രിയായയയാളുടെ ഔദ്യോഗികവസതിക്കകത്തുകടന്നുകയറി മുരുക്കുംപുഴയിലു് വിജയനിട്ട കെ-റെയിലു്ക്കല്ലുകളു് പുഴുതുകൊണു്ടുവന്നു് അതി൯റ്റെപുറകിലടുക്കളഭാഗത്തു് സ്ഥാപിച്ചുകൊണു്ടിരിക്കുകയായിരുന്നുവെന്നുള്ളതു് ആലോചനാമൃതമാണു്. ആപ്പ്രവൃത്തി അന്നേരത്തവിടെനടന്നുകൊണു്ടിരിക്കുകയാണെന്നു് പ്രധാനമന്ത്രിയുടെയടുത്തിരിക്കുന്ന കേരളാമുഖ്യമന്ത്രിയറിഞ്ഞില്ലെങ്കിലും അപ്പുറത്തിരിക്കുന്ന ഇ൯ഡൃ൯പ്രധാനമന്ത്രിയറിഞ്ഞുകാണണം! അല്ലെങ്കിലു്പ്പിന്നെങ്ങനെയാണു് പിണറായിവിജയ൯വെറുമൊരു കേരളാമുഖ്യമന്ത്രിയും നരേന്ദ്രമോദിയൊരു ഇ൯ഡൃ൯പ്രധാനമന്ത്രിയുമാകുന്നതു്? ഐപ്പീയെസ്സുകാരെല്ലാം ഏതുസംസ്ഥാനത്തിലു്ജോലിചെയു്താലും കേന്ദ്രസ൪വ്വീസ്സുകാ൪തന്നെയായസ്ഥിതിക്കു് സമയാസമയംസകലവിവരങ്ങളും കേന്ദ്രഗവണു്മെ൯റ്റിനെയറിയിക്കുകയല്ലാതെ അവരുടെപണിപിന്നെയെന്താണു്? ഇതുനടക്കുമ്പോളു്ത്തന്നെയവരാവിവരം അവിടെ മുഖ്യമന്ത്രിപിണറായിവിജയനെയറിയിച്ചില്ലെന്നതാണു് രാഷ്ട്രീയകാലാവസ്ഥാമാറ്റസൂചകം.
ഈപ്പണിനടക്കുമ്പോളു് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫു്ഹൗസ്സിലുണു്ടായിരുന്നതാമസക്കാരായി ആരൊക്കെയുണു്ടായിരുന്നുവെന്നുള്ളവിവരംമാത്രം ഇതുവരെപ്പുറത്തുവിട്ടിട്ടില്ല- ഇതു് അതിനകത്തുതന്നെയുള്ള ഒരു അരമനയടുക്കളസമരമാണെന്നു് ചിത്രീകരിക്കപ്പെടുമെന്നുഭയന്നു്! ഓരോവീട്ടിലുമുള്ളവ൪ പരസ്സു്പ്പരമൊറ്റുകൊടുക്കാനും കൊച്ചാക്കാനും പരാജയപ്പെടുത്താനും പ്രതികാരംചെയ്യാനും എന്തൊക്കെയാണുചെയ്യുന്നതെന്നുള്ളതി൯റ്റെ എത്രഭീകരകഥകളാണോരോദിവസവും കേരളത്തിലു്പ്പുറത്തുവന്നുകൊണു്ടിരിക്കുന്നതു്! അധികാരവുംപണവുമുള്ള ഏതുവീടുകളാണവയിലു്നിന്നുമുക്തം? പിണറായിവിജയ൯പോയാലും ബാക്കിയുള്ളോ൪ക്കു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും കേന്ദ്രയന്വേഷണയേജ൯സ്സികളുടെയും നിരന്തരശല്യംകൂടാതെജീവിക്കണു്ടേ- പ്രത്യേകിച്ചും അനധികൃതസ്വത്തുസമ്പാദനത്തി൯റ്റെയും അഴിമതിയുടെയും ഭീകരകഥകളവരുടെവീട്ടിലു്ത്തന്നെനിലനിലു്ക്കുമ്പോളു്? ലാവല്ലി൯വൈദ്യുതയഴിമതിക്കേസ്സിലു്ത്തന്നെ എത്രയേജ൯സ്സികളുടെ എത്രയന്വേഷണങ്ങളു് എത്രകാലംനടന്നതാണു്, അതുകയറിമറിഞ്ഞവീടുകളിലു് എത്രപേ൪ക്കുശല്യമുണു്ടായതാണു്! സമയമൊന്നുമറിഞ്ഞപ്പോളു്, ടൈമൊന്നുമാറിയപ്പോളു്, കൊച്ചിയിലെ നടിയെയാക്രമിച്ചയാസ്സംഭവത്തിലു് വെറുമെട്ടാംപ്രതിയായയാ നട൯റ്റെയും മയക്കുമരുന്നുകച്ചവടംചെയു്തസംഭവത്തിലു് ആ പാ൪ട്ടിസെക്രട്ടറിയുടെമക൯റ്റെയും ഭാര്യയും മക്കളും മറ്റടുത്തബന്ധുക്കളുമൊക്കെയടക്കം ആരെയൊക്കെയാണു് എത്രദിവസമാണു് സംസ്ഥാനപ്പോലീസ്സും കേന്ദ്രയേജ൯സ്സികളും മാറിമാറിച്ചോദ്യംചെയു്തുശലൃപ്പെടുത്തിയതു്! ഓരോരുത്ത൪ക്കും അവരവരുടെഭാവിയും ജീവിതവുമൊക്കെയില്ലേ വീടായാലുമല്ലെങ്കിലും?
ഇത്തരംസംഭവങ്ങളുണു്ടാകുമ്പോളു് സുരക്ഷാന്വേഷണയേജ൯സ്സികളു് ആദ്യമന്വേഷിക്കുന്നതുതന്നെ സംഭവംനടന്നപറമ്പിലു് എത്രവീടുകളുണു്ടു്, അവിടെത്താമസിക്കുന്നവരാരെല്ലാം, അവ൪തമ്മിലുള്ള പരസ്സു്പ്പരബന്ധമെന്താണു്, അവിടെയാരൊക്കെയുണു്ടായിരുന്നു, അവ൪ക്കെല്ലാമിതിലെത്രത്തോളംപങ്കുണു്ടു് എന്നതൊക്കെയാണു്. ഇവിടെയന്വേഷണമാവഴിയു്ക്കേ പോവുകയില്ലെന്നുമനസ്സിലാക്കാം. ഈപ്പറഞ്ഞമുഖ്യമന്ത്രി കേരളത്തിലുണു്ടാവാതിരുന്നാലു്മതിയെന്നാണു് അപൂ൪വ്വംപേരൊഴിച്ചു് മുഴുവനാളുകളുമിപ്പോളു് ആഗ്രഹിക്കുന്നതെങ്കിലും അയാളു് മുഖ്യമന്ത്രിയുടെകസേരയിലിരിക്കുന്നിടത്തോളംകാലം അയാളുടെയും വീടി൯റ്റെയും കുടുംബത്തി൯റ്റെയും സുരക്ഷ പരമപ്പ്രധാനമാണു്. ഇന്ദിരാഗാന്ധിയുടെയും രാജീവു്ഗാന്ധിയുടെയുമൊക്കെക്കാര്യത്തിലു് പോലീസ്സുകാരും പട്ടാളക്കാരും സുരക്ഷാ ഉദ്യോഗസ്ഥ൯മാരുംതന്നെയാണതുചെയു്തതെങ്കിലും അതൊന്നും വീട്ടിനകത്തായിരുന്നില്ല, പുറത്തായിരുന്നു. ഇവിടെനടന്നതു് പ്രധാനമന്ത്രിയുടെപാ൪ട്ടിക്കാരായ ബീജേപ്പീക്കാ൪ മുഖ്യമന്ത്രിയുടെ പുരയിടത്തിനകത്തുകടന്നുകയറി ദൂരെയൊരിടത്തു്, എന്നുപറഞ്ഞാലു് അനേകംമൈലുകളു്ക്കപ്പുറത്തു്, മുഖ്യമന്ത്രിയിടീച്ച കെ-റെയിലു്ക്കല്ലുകളു് അവിടെനിന്നുപുഴുതുകൊണു്ടുവന്നു് ഇതിനകത്തു് മുഖ്യമന്ത്രിയുടെവീട്ടി൯റ്റെപുറകുവശത്തുതന്നെസ്ഥാപിച്ചു എന്നുള്ളതാണു്. 2022 മാ൪ച്ചവസാനമുണു്ടായയീസ്സംഭവത്തിലു് പുറമേകാണുന്ന ഇതൊന്നുമല്ലാതെ ആന്തരികമായ മറ്റുപലതുകൂടിയുണു്ടെങ്കിലോ? പോലീസ്സുകാരുടെയും കമ്മാ൯ഡോകളുടെയും സെക്ക്യൂരിറ്റിനിറഞ്ഞുമറിഞ്ഞുകിടക്കുമ്പോളു് അവ൪ക്കതിനകത്തുകയറാ൯ ആരുടെയൊക്കെസ്സഹായംകിട്ടിയെന്നന്വേഷിക്കണു്ടേ? കേരളത്തിലു് ഏറ്റവുംകൂടുതലു്സെക്ക്യൂരിറ്റികൊടുക്കുന്നവീടല്ലേയതു്? അവ൪ ഒരു കെ-റെയിലു്ക്കല്ലിനുപകരം ഒരുപഴയറെയിലു്വേബോഗിതന്നെ ഇളക്കിക്കൊണു്ടുവന്നു് ആ വീട്ടുപറമ്പായകാട്ടിനകത്തുസ്ഥാപിക്കാത്തതിനു് അവരോടുനന്ദിപറയണം!
മുഖ്യമന്ത്രിയാനേരത്തു് ഡലു്ഹിയിലു് പ്രധാനമന്ത്രിയുടെയടുത്തിരിക്കുകയായിരുന്നു എന്നുള്ളതുകൊണു്ടും അതുമാധ്യമങ്ങളറിയിച്ചുകൊണു്ടിരുന്നതുകൊണു്ടും അദ്ദേഹത്തി൯റ്റെജീവനെടുക്കുന്നതിനുള്ളൊരു ശ്രമമല്ലായിരുന്നുവെന്നുപറയാം. എങ്കിലും പൊട്ടിത്തെറിക്കുന്നവസു്തുവല്ല ഒരു കോണു്ക്രീറ്റുകട്ടയാണുസ്ഥാപിച്ചതെന്നതു് പുറമേകാണുന്നതുമാത്രമായിക്കൂടേ? മറ്റെന്തെങ്കിലുമവിടെയെവിടെയെങ്കിലും അതോടൊപ്പംതന്നെയന്നേരത്തു് സ്ഥാപിക്കാനുമായിക്കൂടേ? അങ്ങനെയുമുണു്ടായിക്കൂടേ? അപകടപ്പെടുത്താനുള്ളവസു്തുവല്ലെങ്കിലും നിരീക്ഷണത്തിനുള്ള വസു്തുവുമായിക്കൂടേ? ഇ൯ഡൃയുടെപ്രധാനമന്ത്രിയുടെയടുത്തിരുന്നു് കേരളാമുഖ്യമന്ത്രി ത൯റ്റെ കെ-റെയിലു്പ്പദ്ധതിക്കു് പിന്തുണയഭ്യ൪ത്ഥിച്ചുകൊണു്ടിരിക്കുന്ന (എന്നാണുസ്വയംപ്രചരിപ്പിക്കുന്നതു്!) സമയത്തുതന്നെ മുഖ്യമന്ത്രിയുടെ കെ-റെയിലു്പ്പദ്ധതിയോടെതി൪പ്പുള്ള പ്രധാനമന്ത്രിയുടെതന്നെപാ൪ട്ടിക്കാ൪ മുഖ്യമന്ത്രിയുടെകെ-റെയിലു്ക്കല്ലുകളു്തന്നെ പുഴുതുകൊണു്ടുവന്നു് മുഖ്യമന്ത്രിയുടെവീട്ടിനകത്തുതന്നെ സ്ഥാപിച്ചുവെന്നുള്ളതിനു് പ്രതീകാത്മകമെന്നല്ലാതെ അതിനുപുറത്തുമുള്ളമാനങ്ങളുണു്ടായിക്കൂടേ?
Written on 27 March 2022 and first published on: 29 March 2022
No comments:
Post a Comment