Wednesday, 9 March 2022

816. പുട്ടി൯റ്റെയസുഖം മറ്റതുതന്നെ: പഴയ ഇന്ദിരാസൂക്തംപോലെ പുട്ടിനാണു് റഷ്യ, റഷ്യയാണു് പുട്ടി൯; പുട്ടിനെവിമ൪ശ്ശിക്കുന്നതെല്ലാം റഷ്യയെവിമ൪ശ്ശിക്കുന്നതാണു്- നരേന്ദ്രമോദിയെപ്പോലെ!

816

പുട്ടി൯റ്റെയസുഖം മറ്റതുതന്നെ: പഴയ ഇന്ദിരാസൂക്തംപോലെ പുട്ടിനാണു് റഷ്യ, റഷ്യയാണു് പുട്ടി൯; പുട്ടിനെവിമ൪ശ്ശിക്കുന്നതെല്ലാം റഷ്യയെവിമ൪ശ്ശിക്കുന്നതാണു്- നരേന്ദ്രമോദിയെപ്പോലെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bits and Splits. Graphics: Adobe SP.


റഷ്യയിലു് പട്ടാളനിയമപ്പ്രഖ്യാപനത്തിനുമുന്നോടിയായുള്ള ന്യൂസ്സു്ബ്ലോക്കു് ഏ൪പ്പെടുത്തിയിരിക്കുകയാണു്. ബി. ബി. സി.യടക്കമുള്ള പ്രമുഖ അന്താരാഷ്ട്രമാധ്യമങ്ങളെല്ലാം റഷ്യവിട്ടു. അങ്ങനെ റഷ്യ മാധ്യമശൂന്യമാവുകയാണു്, ആയിത്തീ൪ന്നിരിക്കുകയാണു്, പുട്ടി൯കാരണം. റഷ്യ ഉക്രെയിനെയാക്രമിക്കുന്നതും അവിടെ ജനങ്ങളെക്കൊന്നൊടുക്കുന്നതും ആണവനിലയങ്ങളു് തീവെച്ചുതക൪ക്കുന്നതുമൊന്നും യുദ്ധമല്ല, പ്രത്യേകസൈനികദൗത്യംമാത്രമാണെന്നാണയാളുടെ വ്യാഖ്യാനം. അങ്ങനെയെഴുതിയില്ലെങ്കിലു്പ്പിടിച്ചകത്തിടുമെന്നതാണയാളുടെ മാധ്യമപ്പോളിസി. അങ്ങനെയെഴുതുന്നതിനേക്കാളു്നല്ലതു് പ്രവ൪ത്തനമവസാനിപ്പിക്കുകയും സ്ഥലംവിടുകയുമാണെന്നു് സ്വതന്ത്രമാധ്യമങ്ങളുംകരുതി. ഉക്രെയിനിലു് റഷ്യയുടെ 200 സൈനിക൪ കൊല്ലപ്പെട്ടെന്നു് പുട്ടിനും റഷ്യ൯ഗവണു്മെ൯റ്റുംപറഞ്ഞാലു് അതു് 9000 ആണെന്നു് റഷ്യാക്കാ൪ക്കുപോലുമറിയാം. അപ്പോളു്പ്പിന്നെ സ്വതന്ത്രസ്വദേശവിദേശമാധ്യമങ്ങളതു് 350 എന്നുപറയുന്നതെങ്ങനെ? അതു് 12000കടന്നുവെന്നു് സ്ഥലത്തുള്ള വിദേശമാധ്യമങ്ങളു്പറയുമ്പോഴും പുട്ടി൯പറയുന്നതു് അതു് 550 എന്നാണു്. തുടക്കത്തിലൊരുക്കിയിട്ടിരുന്ന സകല ഹോട്ടു്ലൈ൯ വാ൪ത്താവിനിമയബന്ധങ്ങളുംതക൪ന്നു് മൊബൈലു്ഫോണുകളിലു് ഉക്രെയിനിലെ ലോക്കലു് ടെലിഫോണു്കാ൪ഡുകളു്വാങ്ങിയുപയോഗിച്ചു് ഭക്ഷണവുംവെള്ളവുമില്ലാതെ സബ്ബു്സ്സീറോട്ടെമ്പറേച്ചറിലു്ക്കഴിഞ്ഞു് തണുത്തുമരവിച്ചുവിറയു്ക്കുന്ന ചുണു്ടുകളിലൂടെ റഷ്യ൯പട്ടാളക്കാ൪വിളിച്ചുപറയുന്ന കണക്കുകളാണിപ്പോളു് പുട്ടി൯റ്റെകൈവശമുള്ളതു്. അതപ്പോളു്ത്തന്നെ ഉക്രെയി൯ ടാപ്പുചെയ്യുന്നുമുണു്ടു്.

ഉക്രെയിനിലു്നിന്നുള്ളയുദ്ധവാ൪ത്തകളും റഷ്യയു്ക്കകത്തു് റഷ്യ൯ജനതയുടെ അതിനോടുള്ള പ്രതികരണങ്ങളും ലോകയുപരോധത്തി൯റ്റെഫലമായി റഷ്യ൯ജനതയു്ക്കുണു്ടാകുന്ന കഷ്ടപ്പാടുകളി൯മേലുള്ള റഷ്യ൯ജനതയുടെ പ്രതിഷേധവും റിപ്പോ൪ട്ടുചെയ്യുന്നതിനു് റഷ്യ൯ഗവണു്മെ൯റ്റു് വിലക്കേ൪പ്പെടുത്തിയതിനെത്തുട൪ന്നും 12000 റഷൃ൯പട്ടാളമരണങ്ങളുടെസ്ഥാനത്തു് 550 എന്നു് റഷ്യ൯ഗവണു്മെ൯റ്റുനലു്കുന്ന ഈ അപൂ൪ണ്ണകണക്കുകളു് പ്രസിദ്ധംചെയ്യുന്നതിലുള്ള വിമുഖതകാരണവും ഏറ്റവുംപ്രമുഖമായ റെയി൯ചാനലെന്നൊരു ടെലിവിഷ൯ചാനലി൯റ്റെ പ്രവ൪ത്തകരെല്ലാം സ്ഥാപനമടച്ചുപൂട്ടി ജോലിയുംരാജിവെച്ചുപോയി. ചില പ്രമുഖ റേഡിയോസ്സു്റ്റേഷനുകളും അങ്ങനെതന്നെ പ്രക്ഷേപണമദ്ധ്യേപൂട്ടി ജീവനക്കാരുംസ്ഥലംവിട്ടു. പുട്ടിനും റഷ്യ൯സൈന്യവുമിപ്പോളു് ലോകത്തൊറ്റപ്പെട്ടിരിക്കുകയാണു്- സൈനികമായും നയതന്ത്രപരമായുംമാത്രമല്ല, വാ൪ത്താവിനിമയത്തി൯റ്റെകാര്യത്തിലും. ഇ൯ഡൃയുടെയും ചൈനയുടെയും പിന്തുണമാത്രമേയുള്ളൂ, അതും ഈ രണു്ടുരാജ്യങ്ങളിലെയും ജനങ്ങളുടെയല്ല ഭരണാധികാരികളുടെമാത്രം.

ഫലത്തിലു് പുട്ടിനൊപ്പുവെച്ച പുതിയനിയമമനുസരിച്ചു് റഷ്യ൯സൈന്യത്തെപ്പറ്റി കള്ളവാ൪ത്തകളു് പ്രചരിപ്പിക്കുന്നതിനു് പതിനഞു്ചുവ൪ഷത്തെ തടവിനുള്ളശിക്ഷ ആദ്യംകിട്ടുക പുട്ടിനുതന്നെയായിരിക്കും, കാരണം ഉക്രെയി൯യുദ്ധത്തിനുമുമ്പുംപിമ്പും അതാണിപ്പോളു് പുട്ടി൯ ചെയു്തുകൊണു്ടിരിക്കുന്നതു്. ആ കള്ളങ്ങളാണു് ഉക്രെയിനധിനിവേശത്തോടെ പൊളിഞ്ഞുവീഴുന്നതും. അതിലേറ്റവുംപ്രധാനം എണ്ണമറ്റ പുതിയറിക്രൂട്ടികളെ സൈനികപരിശീലനത്തിനെന്നുംപറഞ്ഞു് അതി൪ത്തിയിലു്ക്കൊണു്ടുപോയി ദൗത്യമെന്തെന്നുവെളിപ്പെടുത്താതെ ജീവിതത്തിലാദ്യമായുള്ളയുദ്ധത്തിനു് ഉക്രെയിനിലേയു്ക്കിറക്കിവിട്ടതുതന്നെ. പിണറായിവിജയനെപ്പോലെ ഇങ്ങനെയുള്ളബില്ലുകളൊപ്പിട്ടു് ഉട൯കൊണു്ടുചെന്നുനിയമമാക്കാ൯ പാ൪ലമെ൯റ്റൊന്നും റഷ്യയിലിപ്പോളില്ലേ എന്നസംശയം എല്ലാവരുടെയുംമനസ്സിലുണു്ടു്. ഫേസ്സു്ബുക്കും യൂടൃൂബും ട്വിറ്ററും റഷ്യയിലു് പുട്ടി൯തന്നെയവസാനിപ്പിച്ചു. അതിലൂടെ റഷ്യയിലെന്താണുനടക്കുന്നതെന്നു് പുറംലോകവും പുറംലോകത്തകപ്പെട്ട റഷ്യ൯സൈനിക൪ക്കെന്താണുപറ്റുന്നതെന്നു് റഷ്യക്കാരുമറിയണു്ടെന്നതാണയാളുടെലക്ഷൃം. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും റഷ്യയു്ക്കെതിരെ നുണപ്രചരിപ്പിക്കുകയും റഷ്യയെത്തക൪ക്കാ൯ ഗൂഢാലോചനനടത്തുകയുംചെയ്യുന്നു എന്നതാണു് ഈ സാമൂഹൃമാധൃമനിരോധനത്തിലയാളുടെ വിശദീകരണം. സംഗതി എല്ലാ കഴുപ്പണംകെട്ടയേകാധിപതികളും സ്ഥിരംപറയുന്നതുതന്നെ, അസുഖം മറ്റതുതന്നെ- പുട്ടിനാണു് റഷ്യ, റഷ്യയാണു് പുട്ടി൯- അടിയന്തരാവസ്ഥക്കാലത്തെ ഇ൯ഡൃയിലെ ഇന്ദിരയുടെപഴയസൂക്തംപോലെ! പുട്ടിനെ വിമ൪ശ്ശിക്കുന്നതെല്ലാം റഷ്യയെ വിമ൪ശ്ശിക്കുന്നതാണെന്നു്- നരേന്ദ്രമോദിചിന്തിക്കുന്നപോലെ! ഇതെല്ലാം കേട്ടാലു്ത്തോന്നും പ്രതിയോഗികളെ വിഷംകൊടുത്തുകൊല്ലുകയും പലഭാരൃമാരോടൊപ്പംകഴിയുകയുംചെയ്യുന്ന ഇയാളൊരുമാന്യനാണെന്നു്!!

റഷ്യയിലു്നിന്നും ജനങ്ങളു് ഫി൯ലണു്ഡിലേക്കു് ഓടിരക്ഷപ്പെടുകയാണു്. എത്രറഷൃ൯പട്ടാളക്കാ൪ ഉക്രെയിനിലു് കൊല്ലപ്പെടുന്നുവെന്നുള്ളകണക്കുകളു്പോലും സൈനികകലാപവും ജനകീയകലാപവുംനടക്കുമെന്നുപേടിച്ചു് റഷ്യയിലു്വെളിപ്പെടുത്താ൯ റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനുകഴിയുന്നില്ല, ഉക്രെയിനകത്തുനിന്നും ആപ്പട്ടാളക്കാരെ പുറത്തെടുക്കാനുംകഴിയുന്നില്ല. പല റഷ്യ൯സൈനികക്കമ്മാ൯ഡ൪മാരും ഉക്രെയിനിലു്വെച്ചു് കൊല്ലപ്പെട്ടെന്നും റഷ്യ൯സൈന്യമവിടെ കടുത്തപ്രതിരോധവും മരണവും നേരിടുകയാണെന്നും സകല നാറ്റോ-യൂറോപ്പ്യ൯യൂണിയ൯രാജ്യങ്ങളിലു്നിന്നും ഉക്രെയിനിലേക്കു് ടാങ്കുകളും യുദ്ധവിമാനങ്ങളും യുദ്ധഹെലിക്കോപ്പു്റ്ററുകളും പടക്കോപ്പുകളും ഒഴുകിക്കൊണു്ടിരിക്കുകയാണെന്നുമുള്ള റിപ്പോ൪ട്ടുകളെത്തുട൪ന്നു് 2022 മാ൪ച്ചു് അഞു്ചാംതീയതി റഷ്യയിലു്നിന്നുംരക്ഷപ്പെട്ടു് ജനങ്ങളുടെയീ പ്രവാഹമാരംഭിച്ചു. പുട്ടി൯ ഉക്രെയിനിലോമറ്റോ അണുബോംബിട്ടാലു് തങ്ങളുടെമേലതി൯റ്റെ പത്തിരട്ടിവന്നുവീഴുമെന്നു് റഷൃക്കാ൪ ഭയപ്പെടുന്നു. പുറത്തേയു്ക്കോടുകയല്ലാതെ മറ്റെന്തുചെയ്യും- ജീവ൯രക്ഷിക്കണു്ടേ? പുട്ടി൯ ആഭ്യന്തരമായുംകൂടി വളരെഗുരുതരമായ കൂടുതലു് യുദ്ധക്കുറ്റങ്ങളിലേക്കുനീങ്ങുകയാണു്. ഒരു പിടികൂടലും വിചാരണയും റഷ്യയിലു് വളരെയകലെയല്ല.

Written on 05 March 2022 and first published on: 09 March 2022






 

 

 

 

No comments:

Post a Comment