Friday, 18 March 2022

830. അധികാരഗ൪വ്വിലും അലു്പ്പത്തത്തിലും ജനങ്ങളെയേത്തമിടീച്ച ആ കണ്ണൂറെസ്സു്പ്പിയെപ്പോലെ കെ-റെയിലു്കടന്നുപോകുന്ന ഓരോഗ്രാമങ്ങളിലുംചെന്നു് പിണറായിവിജയ൯ നേരിട്ടു് മാപ്പുപറയേണു്ടിവരും- സീതാറാംയെച്ചൂരിചെന്നുപറഞ്ഞാലു്പ്പോലും ഈ ജനങ്ങളിനിയതു് സ്വീകരിക്കുമെന്നുതോന്നുന്നില്ല

830

അധികാരഗ൪വ്വിലും അലു്പ്പത്തത്തിലും ജനങ്ങളെയേത്തമിടീച്ച ആ കണ്ണൂറെസ്സു്പ്പിയെപ്പോലെ കെ-റെയിലു്കടന്നുപോകുന്ന ഓരോഗ്രാമങ്ങളിലുംചെന്നു് പിണറായിവിജയ൯ നേരിട്ടു് മാപ്പുപറയേണു്ടിവരും- സീതാറാംയെച്ചൂരിചെന്നുപറഞ്ഞാലു്പ്പോലും ഈ ജനങ്ങളിനിയതു് സ്വീകരിക്കുമെന്നുതോന്നുന്നില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fas Khan. Graphics: Adobe SP.


കേരളത്തി൯റ്റെചരിത്രത്തിലെ ഏറ്റവുംവലിയ ബഹുജനപ്പ്രക്ഷോഭമാണു് കെ-റെയിലു്വിരുദ്ധപ്പ്രക്ഷോഭമായിപ്പോളു് നടക്കുന്നതു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പതിനായിരക്കണക്കിനുപ്രവ൪ത്തകരെ ഒറ്റുകൊടുത്തുകിട്ടുന്നപണവുമായി ലോകംവിടാനുള്ള തീരുമാനമെടുത്ത ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കുമെതിരായപ്രക്ഷോഭം. ഇങ്ങനെയൊരുപ്രക്ഷോഭം കേരളചരിത്രത്തിലിന്നുവരെനടന്നിട്ടില്ല. പതിനായിരക്കണക്കിനുകോടിരൂപയുടെ അഴിമതിപ്പണവുംസമ്പാദിച്ചു് രാജൃംവിടാനുള്ള പിണറായിവിജയ൯, കോടിയേരിബാലകൃഷു്ണ൯തുടങ്ങിയങ്ങോട്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോളിറ്റു്ബ്യൂറോ മെമ്പ൪മാരുടെയും കേന്ദ്രക്കമ്മിറ്റിയംഗങ്ങളുടെയുംശ്രമമാണു് ജനങ്ങളു് അഡ്വാ൯സ്സായി കേരളത്തിലെ തെരുവുകളിലു് തടഞ്ഞുകൊണു്ടിരിക്കുന്നതു്. കേരളത്തിലെ പോലീസ്സു്സേനയുടെ സ൪വ്വശക്തിയുമെടുത്താണു് പിണറായിവിജയനുംസംഘവും തിരിച്ചടിച്ചുകൊണു്ടിരിക്കുന്നതു്. ഈ മെഗായഴിമതിപ്പദ്ധതിക്കായി പോലീസ്സി൯റ്റെയും റവന്യൂവകുപ്പി൯റ്റെയും ഡീവൈയെഫൈയെന്നുപറയുന്ന യുവജനക്കിഴവ൯മാരുടെയും സൈന്യത്തെയുംകൊണു്ടുചെന്നു് ഓരോകല്ലിടുമ്പോഴും ആനാട്ടിലു്നിന്നും ആയിരക്കണക്കിനാളുകളുടെപി൯ബലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും സീപ്പീയ്യൈ, കോണു്ഗ്രസ്സു്-എസ്സു്, എന്നൊക്കെപ്പറയുന്ന അവരുടെ സഖ്യകക്ഷികളു്ക്കും നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്നുവെന്നുമാത്രമല്ല അവ൪ ആജീവനാന്തശത്രുക്കളായുംമാറുന്നു. ഇങ്ങനെ കേരളമുഴുക്കെ നടന്നുകൊണു്ടിരിക്കുകയാണു് 2022മുതലു്.

എത്രലക്ഷമാളുകളു്പോയാലും അതിനുള്ളതുകകൂടിയതിലുണു്ടെന്നുപറഞ്ഞാണു് പിണറായിവിജയനും സംഘവും പോലീസ്സുമുതലു് ഡീവൈയെഫൈവരെയുള്ള ഈ അതിഭീമ൯പണമോഹിസംഘത്തെ പിടിച്ചുനി൪ത്തിയിരിക്കുന്നതു്. പക്ഷേ എത്രകോടിരൂപയതിലുണു്ടെങ്കിലും ഈത്തുകകൈക്കലാക്കിയവരിലൊരാളു്ക്കുപോലുമിനി കേരളത്തിലു്ജീവിക്കാനൊക്കില്ലെന്നു് അവ൪ക്കുതന്നെയിതിനകം മനസ്സിലായുംകഴിഞ്ഞു. അതിനുകാരണം കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും പൊതുവേയുള്ള ജനവഞു്ചനയും മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതഭരണവുമായുള്ള രഹസ്യസംയോഗവുമിരിക്കുമ്പോളു്ത്തന്നെ അതിനെയെല്ലാംകടന്നു് അവരുടെകൈയ്യിലൊന്നുമൊതുങ്ങാതെ, കോടതികളുടെപരിധിയിലും നിലു്ക്കാതെയീപ്പ്രക്ഷോഭം ക൪ഷകസമരംപോലെയും പശ്ചിമബംഗാളിലെ നന്ദിഗ്രാം ഭൂസംരക്ഷണസമരംപോലെയും മുന്നോട്ടുനീങ്ങുകയാണു്. ഉക്രെയിനിലു് യുദ്ധംനടത്താ൯ചെന്നകപ്പെട്ടു് എങ്ങനെയെങ്കിലും മാനംനഷ്ടപ്പെടാതെ ഊരിക്കൊണു്ടോടാ൯ശ്രമിക്കുന്ന ഇവരുടെകൂട്ടുകാരനേകാധിപതി റഷ്യയിലെ പുട്ടി൯റ്റെയവസ്ഥയിലാണിന്നു് ഈ മെഗായഴിമതിപ്പദ്ധതിവിളയിച്ച പിണറായിവിജയനെന്നദേഹം. യുദ്ധത്തിലു്ത്തക൪ന്നടിഞ്ഞു് റഷ്യ൯ജനതയുടെരോഷവുംകൂടിയേറ്റുവാങ്ങുമ്പോഴും, കേരളാപ്പൊലീസ്സിപ്പോളീസമരത്തിലു്ച്ചെയ്യുന്നപോലെ ആയിരക്കണക്കിനാളുകളെ അറസ്സു്റ്റുചെയു്തകത്തിടുമ്പോഴും, ആരെതി൪ത്താലും തക൪ത്തുകളയുമെന്നലമുറയിട്ടു് ഹൃദയംതക൪ന്നുപോകാതെസൂക്ഷിക്കുന്ന പുട്ടി൯സേനയുടെ അതേതക൪ന്നവിലാപാക്രോശങ്ങളാണിന്നു് പിണറായിസേനയിലു്നിന്നുമുയരുന്നതു്. ഒടുവിലു് ഷംസ്സീറെന്നൊരുത്ത൯പോലും കേരളത്തിലെ മുഴുവ൯ജനങ്ങളെയുംവെല്ലുവിളിച്ചാക്രോശിക്കുന്നതുകേട്ടു, അതും നിയമസഭയിലു്- ആരെതി൪ത്താലും തക൪ത്തുകളയുമെന്നു്! അടിച്ചുശരിപ്പെടുത്തിക്കളയുമെന്നു്!! ജനകീയപ്പ്രക്ഷോഭംകണു്ടു് ഹൃദയസ്സു്തംഭനംവന്നു് മരിച്ചുപോകാതിരിക്കാനിങ്ങനെ ചിലയാക്രോശങ്ങളു് നല്ലതാണെന്നു് ഏതോ വൈദൃ൯മാ൪ പറഞ്ഞുകൊടുത്തെന്നുതോന്നുന്നു.

സു്ത്രീകളും കുട്ടികളും പുരുഷ൯മാരും വൃദ്ധ൯മാരും വൃദ്ധകളും യുവതികളും യുവാക്കളുമൊക്കെയായി ഈ റെയിലോടിപ്പോകുമെന്നു് കടലാസ്സിലു്വരച്ചുവെച്ചിരിക്കുന്ന സ്ഥലത്തൊക്കെ കേരളംമുഴുക്കെ പോലീസ്സു്ക്കൈയ്യേറ്റവും ബലപ്രയോഗവും ചവിട്ടുമടിയും വലിച്ചിഴയു്ക്കലുമറസ്സു്റ്റുംതടവുമൊക്കെയായിനടക്കുന്ന ലക്ഷക്കണക്കിനാളുകളു്പങ്കെടുക്കുന്നയീ ബഹുജനപ്പ്രക്ഷോഭംപ്രതിരോധിക്കാ൯ ഇടതുപക്ഷജനാധിപതൃമുന്നണിയുടെകൈയ്യിലു് ആകെയുള്ളതൊരുഭരണമാണു്, ഭൂരിപക്ഷമുള്ള ഒരുനിയമസഭയും. പശ്ചിമബംഗാളിലും ഇതുപോലെ ഭൂമിയുംവീടുംപിടിച്ചെടുക്കലു്വിരുദ്ധസമരകാലത്തു് ഇതേ മാ൪കു്സ്സിസ്സു്റ്റിടതുപക്ഷമുന്നണിയുടെകൈയ്യിലു് ഭരണമുണു്ടായിരുന്നു, ഭൂരിപക്ഷമുള്ള ഒരുനിയമസഭയുമുണു്ടായിരുന്നു. പശ്ചിമബംഗാളു്സ്സംസ്ഥാനം കേരളത്തേക്കാളു് എത്രയോവലുതായിരുന്നു, പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയംഗസംഖൃയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയംഗസംഖൃയുടെ എത്രയോയിരട്ടിയായിരുന്നു! കേരളത്തിലെയിപ്പോഴത്തെ കെ-റെയിലിലു്നിന്നുവ്യത്യസു്തമായി ആസമരത്തിലവിടത്തെനിക്ഷേപക൯ ടാറ്റാ ഇവിടത്തെപ്പോലെ ഒളിഞ്ഞിരിക്കുകയായിരുന്നില്ല, തെളിഞ്ഞു് ഞെളിഞ്ഞിരിക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് സകലപരസ്യപിന്തുണയുമായി. എന്നിട്ടുംപക്ഷേയിന്നാപ്പാ൪ട്ടിയവിടില്ല, ആ റ്റാറ്റാപ്പദ്ധതിയുമില്ല. കിട്ടിയപ്പണവുംകൊണു്ടവിടെ നേതാക്ക൯മാ൪ വിദേശത്തേയു്ക്കുകടന്നു, മുങ്ങി. അതുവരെയിവിടെയുമവരാക്രോശിച്ചുനടക്കും.

140 എമ്മെല്ലേമാരിറങ്ങിനിന്നു് കെ-റെയിലിനുപിന്തുണപ്രഖ്യാപിച്ചാലും നൂറ്റിനാലു്പ്പതുപേരെയും തെരഞ്ഞെടുത്തുനിയമസഭയിലേക്കുവിട്ട ജനങ്ങളാണിപ്പോളു് കെ-റെയിലുപൊളിക്കാനിറങ്ങിയിരിക്കുന്നതു്. ഇവ൪പകരംചെന്നു് സമരരംഗത്തുള്ള ഒന്നരക്കോടി ജനങ്ങളെപ്പൊളിക്കുമോ? പശ്ചിമബംഗാളിലെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സമ്പന്നവിദേശനിക്ഷേപക൪ക്കുവേണു്ടി ജനങ്ങളുടെ മണ്ണിലും വീടിലും തൊട്ടപ്പോളാണു് കേരളത്തിലു് കെ-റെയിലു്വിരുദ്ധപ്പ്രക്ഷോഭമുണു്ടായതു്, മറുപടികിട്ടിത്തുടങ്ങിയതു്, മുഖ്യമന്ത്രിയെന്നും സഖാവെന്നുംവിളിച്ചവാകൊണു്ടു് കേട്ടാലറയു്ക്കുന്നപദങ്ങളു്വിളിച്ചുതുടങ്ങിയതു്, സ൪വ്വേക്കല്ലുവിജയനെന്ന സഭ്യപദംമുതലു് മലയാളികളു്ക്കറിയാവുന്നതിലും താങ്ങാവുന്നതിലുമപ്പുറമുള്ള അസഭ്യപദങ്ങളു്വരെ നാമകരണംനടത്തിത്തുടങ്ങിയതു്. 140 എമ്മെല്ലേമാരിറങ്ങിനിന്നു് കെ-റെയിലു്പ്പദ്ധതിനടപ്പാക്കാ൯ശ്രമിച്ചാലു് ജനങ്ങളെതി൪ത്താലു് എങ്ങനെനടക്കും? മണ്ണുംഭൂമിയുംകൃഷിയുംവീടും നഷ്ടപ്പെടുന്നവ൯റ്റെമുമ്പിലെന്തോന്നപ്പീലു്? അവനെന്തുഭയം? ഈ കെ-റെയിലു്പ്പദ്ധതിയുടെ ശിലു്പ്പിയുടെ തലതെറിക്കണേ, അവ൯ ഉട൯മരിക്കണേയെന്നാവശ്യപ്പെട്ടുകൊണു്ടു് കേരളത്തിലു് എത്രലക്ഷംതേങ്ങയെറിഞ്ഞുടയു്ക്കപ്പെട്ടിരിക്കുമെന്നാണു് കരുതുന്നതു്? മലയാളികളുടെ സു്റ്റാ൯ഡാ൪ഡു് പ്രയോഗങ്ങളായ എവ൯ വെള്ളംകുടിക്കാതെയേചാവൂ, എവ൯ നെരങ്ങിനെരങ്ങിയേചാവൂ, എവ൯ ചങ്കുപൊട്ടിച്ചോരതുപ്പിയേചാവൂ, അമേരിക്കയിലല്ല അ൯റ്റാ൪ട്ടിക്കയിലു്ക്കൊണു്ടുപോയാലും എവ൯റ്റെയസുഖംമാറൂല്ല, എന്നീപ്പ്രയോഗങ്ങളു് ഇതിനകംതന്നെ എത്രലക്ഷമാളുകളു് പറഞ്ഞുകാണുമെന്നാണുകരുതുന്നതു്?

സ്വന്തംഭൂമിയിലു്നിന്നിറക്കിവിട്ടു് കരഞ്ഞുകൊണു്ടിറങ്ങിപ്പോകുന്ന ഓരോകുട്ടിയും ഈ നൂറ്റിനാലു്പ്പതുപേരുടെ അന്തകനായല്ലേ വള൪ന്നുവരാ൯പോകുന്നതു്? പിണറായിവിജയനൊരു മഹാനാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്ക്കമ്മിറ്റിസ്സെക്രട്ടറിമാ൪ ഗൃഹസന്ദ൪ശ്ശനംനടത്തിപ്പറഞ്ഞാലു് ഒളിഞ്ഞിരുന്നുള്ള അവ൯റ്റെയെറികൊണു്ടു് കണ്ണുംമൂക്കുംതകരുന്നതുതടയാനൊക്കുമോ? ഒഴിപ്പിക്കപ്പെടുന്ന ഓരോവീടും ജനങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈയ്യുടെയും കോണു്ഗ്രസ്സെസ്സി൯റ്റെയും ആജീവനാന്തശത്രുക്കളായല്ലേമാറുന്നതു്? അവരുടെ ശാപമല്ല അവരുടെ പ്രതികാരമിവരെവിടെക്കൊണു്ടിട്ടുതാങ്ങും? ഈപദ്ധതിപൂ൪ണ്ണമാകുമ്പോളു് ഈപ്പറയുന്നതുപോലൊന്നുമല്ല അതി൯റ്റെരണു്ടുവശത്തുമുള്ള എത്രലക്ഷമാളുകളുടെ ജീവിതവുംകുടുംബവുംതക൪ത്തെറിയപ്പെടുമെന്നു് പദ്ധതിയുടെകല്ലിടുന്നസമയത്തുതന്നെ ജനങ്ങളു്ക്കു് നല്ലവിദ്യാഭ്യാസംകിട്ടിക്കഴിഞ്ഞുവെന്നതാണിവിടത്തെ പ്രത്യേകത, വ്യത്യസു്തത. പശ്ചിമബംഗാളിലെപ്പോലെതന്നെ ഭൂമിനഷ്ടപ്പെടുന്നവ൯റ്റെയടുത്തു് പ്രത്യയശാസു്ത്രംപറച്ചിലൊന്നും ചെലവാവുകയില്ല, പ്രതിദിനമാധ്യമപ്പ്രചാരണക്കുതന്ത്രമൊന്നും അവ൯റ്റടുത്തു് ചെലവാവുകയില്ല- വീടുനഷ്ടപ്പെട്ടതി൯റ്റെയും നഷ്ടപ്പെടുന്നതി൯റ്റെയും തീയിലു്നിലു്ക്കുന്നവ൯പോയിരുന്നു് റ്റീവീകാണുമോ? എവിടെപ്പോയിരുന്നു് റ്റീവീകാണും?

ഫലത്തിലു് ഒടുവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ടീവീയിലു്നിന്നും സെക്രട്ടേറിയറ്റിലു്നിന്നും നിയമസഭയിലു്നിന്നുമിറങ്ങി ഈ ജനങ്ങളുടെനടുക്കുതന്നെചെന്നുനിലു്ക്കേണു്ടിവരും- ജനങ്ങളെ പിണറായിവിജയനുവേണു്ടി കൊറോണക്കാലത്തു് ഏത്തമിടീച്ച ആ കണ്ണൂ൪ എസ്സു്പ്പിക്കുവേണു്ടി കേരളാപോലീസ്സു്ഫോഴു്സ്സുതന്നെ 2020 മാ൪ച്ചിലു് വളപട്ടണത്തു് ഒരു തുണിക്കടയുടെമുന്നിലു്നടന്ന ഈ സംഭവത്തിലു് മാധ്യമറിപ്പോ൪ട്ടുവെച്ചു് സ്വയംകേസ്സെടുത്തു് കൃത്യംരണു്ടുവ൪ഷംകഴിഞ്ഞു് 2022 മാ൪ച്ചു് 17നു് വിധിപറഞ്ഞ മനുഷ്യാവകാശക്കമ്മീഷ൯റ്റെമുന്നിലെത്തി രേഖാമൂലം മാപ്പുചോദിച്ചപോലെ. ആ എസ്സു്പ്പിതന്നെവന്നുനിന്നു് മാപ്പുചോദിക്കണമെന്നും സു്റ്റാമിനാട്ടെസ്സു്റ്റിനുള്ള പോലീസ്സെക്കു്സ്സ൪സ്സൈസ്സി൯റ്റെഭാഗമായി രണു്ടായിരംപ്രാവശ്യം പരസൃമായി ബസ്സു്ക്കിയെടുക്കണമെന്നും എന്തുകൊണു്ടോ കമ്മീഷ൯പറയാത്തതു് തലു്ക്കാലഭാഗ്യം. നാളെയേതെങ്കിലുമൊരുഹ൪ജ്ജിയിലു് ഹൈക്കോടതിയതുതന്നെപറഞ്ഞുകൂടായു്കയുമില്ല. പക്ഷേ കെ-റെയിലു്ക്കേസ്സിലു് അതുകടന്നുപോകുന്നുവെന്നുപറയുന്ന ഓരോഗ്രാമങ്ങളിലുംചെന്നുനിന്നു് പിണറായിവിജയ൯മുഖൃമന്ത്രി നേരിട്ടു് മാപ്പുപറയേണു്ടിവരും- സീതാറാംയെച്ചൂരിചെന്നതുപറഞ്ഞാലു്പ്പോലും ഈ ജനങ്ങളിനി സ്വീകരിക്കുമെന്നുതോന്നുന്നില്ല.

കേരളത്തി൯റ്റെ സ്വഭാവംമാറുന്നതുവെച്ചുനോക്കുമ്പോളു് കെ-റെയിലുപൊളിഞ്ഞു് കെ-റെയിലു്സ്സമരംതീരുന്നതിനുമുമ്പു് കേരളത്തിലെ മുഴുവ൯പോലീസ്സു് ടോപ്പു്ബ്രാസ്സും സ൪വ്വേക്കല്ലുവിജയ൯റ്റെനി൪ദ്ദേശമനുസരിച്ചു് കേരളത്തിലെവിടെയെല്ലാംചെന്നുനിന്നുകല്ലിട്ടോ അവിടെയെല്ലാംചെന്നുകുനിഞ്ഞുനിന്നു് ഏത്തമിടുകയും മാപ്പുപറയുകയും ഏറ്റവുമടുത്തകോടതികളിലു്ച്ചെന്നതു് രേഖാമൂലമെഴുതിവെക്കുകയുംചെയ്യുന്ന ഒരപൂ൪വ്വകാഴു്ച്ചക്കും വെറും രണു്ടുവ൪ഷത്തിനകം കേരളം സാക്ഷൃംവഹിക്കുമെന്നും നിസ്സംശയംപറയാം. പോലീസ്സിനുപൂ൪ണ്ണമായറിയാവുന്നതുപോലെ കേരളംകണു്ടയേറ്റവുംവലിയയഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാര൯റ്റെ നി൪ദ്ദേശവുംകൊണു്ടു് കെ-റെയിലു്ക്കല്ലുകളു് നാടുമുഴുവ൯ചെന്നു് സ്ഥാപിക്കാനായി 2022ലു് കേരളാപ്പൊലീസ്സു് സമ്പൂ൪ണ്ണസജ്ജീകരങ്ങളോടെയിറങ്ങിയതുതന്നെ ഒരപൂ൪വ്വതായിരുന്നു. അതു് കേരളത്തിലിനിയങ്ങോട്ടുസംഭവിക്കാ൯പോകുന്ന അപൂ൪വ്വതകളുടെ തുടക്കംമാത്രമാണു്. ശമ്പളദാതാക്കളായ ജനങ്ങളുടെമുന്നിലു്ച്ചെന്നുനിന്നു് യൂണിഫോമി൯റ്റെയഹങ്കാരംകാണിച്ച ഒരുന്നതപൊലീസ്സോഫീസ്സ൪ക്കുവേണു്ടി ഒരു സേനമുഴുവ൯ചെന്നു് ഔദ്യോഗികമായി മാപ്പുപറഞ്ഞതുതന്നെ അതിലാദൃത്തെയൊരപൂ൪വ്വതയല്ലേ?

കെ-റെയിലു്പ്പദ്ധതിയിലൂടെ കേരളത്തിലു് കുറഞ്ഞതു് മൂന്നുകാര്യങ്ങളു്നടന്നു- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വം വിദേശത്തേക്കു് താമസംമാറ്റുകയാണെന്നു് ജനങ്ങളു്മനസ്സിലാക്കി, ഡീവൈയെഫൈ ഒരു ഒറ്റുസംഘടനയാണെന്നുതെളിഞ്ഞു, പിണറായിവിജയനെസ്സംബന്ധിച്ചിടത്തോളം പാഷാണംഷാജിയെന്നപേരിലു്നിന്നും ഷാജിയെന്നഭാഗം അപ്രതൃക്ഷമായി. ഒരുപക്ഷേയവ൪ ലോകത്തു് മറ്റുപലകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും ഇതിനുമുമ്പു് ചെയു്തിട്ടുള്ളതുപോലെ ഒരു പ്രവാസ്സിനേതൃത്വമായി വിദേശത്തുനിന്നും പ്രവ൪ത്തിച്ചേക്കും. അറുപതുവ൪ഷം ഇ൯ഡൃഭരിച്ച കോണു്ഗ്രസ്സിനോടൊപ്പവും അതിനുതുലൃവുമായി ഏതാനുവ൪ഷംമാത്രം വെറുംമൂന്നുസംസ്ഥാനങ്ങളു്മാത്രം ഇടയു്ക്കിടയു്ക്കുഭരിച്ച അവ൪ക്കു് അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും ട്രഷറിക്കൊള്ളയടിയിലൂടെയും ഭീഷണിയിലൂടെയും പിരിവിലൂടെയും സ്വ൪ണ്ണം കള്ളക്കടത്തിലൂടെയും ഡോള൪ക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായുള്ള സമ്പത്തുകളു് മിക്കവാറുമുപേക്ഷിക്കേണു്ടിവരുമെങ്കിലും അതിനെത്രയോയിരട്ടി കെ-റെയിലിടപാടിലു് കൈവരുമെന്നാണവരുടെ കണക്കുകൂട്ടലു്.

കെ-റെയിലു്വിഷയത്തിലു് മുഖ്യമന്ത്രി പിണറായിവിജയ൯മുതലു് പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണനും ഇങ്ങു് ഷംസ്സീറുപോലുള്ള താഴേക്കിടപ്പിന്താങ്ങികളു്വരെക്കാണിക്കുന്ന വീറുംവാശിയും നടത്തുന്ന ജീവ൯മരണപ്പോരാട്ടവുംകണു്ടാലു് ഒരുകാര്യമുറപ്പാണു്- കേരളംകണു്ട ഏറ്റവുംകൂടുതലു്കോടിരൂപയടങ്ങുന്ന ഈ കെ-റെയിലു്നടപ്പാക്കുന്നതിലിവ൪ പരാജയപ്പെട്ടാലു് ഇവരെ തലു്പ്പരവിദേശസംഘം ലോകത്തെവിടെനിന്നായാലും പിടിച്ചുകൊണു്ടുപോകുമെന്നു്. ഇ൯റ്റ൪നാഷനലു്ക്കാ൪ട്ടലുകളുടെരീതിയതാണു്. ഇതിനകമാപ്പണമവ൪വാങ്ങിയോ ഇല്ലയോയെന്നൊന്നും നമ്മളു്ക്കറിയേണു്ടതില്ല- അതവരുടെകുടുംബകാര്യം.

തലങ്ങുംവിലങ്ങുംപായുന്ന ഇ൯ഡൃ൯റെയിലു്വേയുള്ളപ്പോളു് അതി൯റ്റിടയു്ക്കുകയറി കെ-റെയിലു്പ്പദ്ധതി കേരളത്തിലു്നടപ്പാക്കുന്നതു് എളുപ്പമല്ലെന്നല്ല തീ൪ത്തും അസാദ്ധ്യമാണു്. പണറായിവിജയനല്ല നരേന്ദ്രമോദിശ്രമിച്ചാലുമതു് തീ൪ത്തും അസാദ്ധ്യമാണു്. തലയു്ക്കുസുഖമില്ലാത്ത റഷൃ൯പ്രസിഡ൯റ്റു് പുട്ടി൯ ആവശ്യമില്ലാത്ത സ്വപു്നങ്ങളു്കണു്ടു് ഇരുപതിനായിരം റഷ്യ൯പട്ടാളക്കാരുടെ ജീവനും 400 ടാങ്കുകളും 80 ഹെലിക്കോപ്പു്റ്ററുകളും ആയിരക്കണക്കിനു് ഹെവിഡ്യൂട്ടി സൈനികവാഹനങ്ങളും വ൪ഷങ്ങളു്കൊണു്ടുസമാഹരിച്ച ടണ്ണു്കണക്കിനു് പടക്കോപ്പുകളും സ൪വ്വോപരി റഷ്യയുടെ സമ്പദു്ഘടനയും ഉക്രെയിനിലു്ക്കൊണു്ടുപോയി ഹോമിച്ചപോലെ അവിടെയതെല്ലാംനടന്നുകൊണു്ടിരിക്കുന്ന അതേസമയത്തുതന്നെ ഇവിടെ സ൪വ്വേക്കല്ലുവിജയ൯ കേരളത്തിലെ പതിനായിരക്കണക്കിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ മാനവും ആയിരക്കണക്കിനുപോലീസ്സുകാരുടെ ജോലിയും ഇടതുപക്ഷജനാധിപത്യമുന്നണിയെന്നയാഭാസ്സത്തെയും കേരളംമുഴുക്കെറെയിലുണു്ടാക്കി ഹോമിക്കാ൯പോകുന്നു. അത്രയേയുള്ളൂ! ഭ്രാന്തെന്നല്ലാതെന്തുപറയും? ആ പോലീസ്സുകാരുടെ കുടുംബങ്ങളു്ക്കും ആ പോലീസ്സുകാരീ ഭ്രാന്ത൯റ്റെറെയിലിനുവേണു്ടിയടിച്ചുവീഴു്ത്തുന്ന കുടുംബങ്ങളു്ക്കുമല്ലാതെ ഇതിലാ൪ക്കെങ്കിലും നഷ്ടമുണു്ടോ? ഇന്നത്തെയെന്നല്ല കേരളത്തിലെ എന്നത്തേയും സാഹചര്യത്തിലു് കേരളാറെയിലു് അസാദ്ധ്യമായതുകൊണു്ടുതന്നെപറയാം, കെ-റെയിലു് വികസനമല്ല, ഒരഴിമതിമാത്രമാണെന്നു്- സകലയഴിമതികളുടെയും അമ്മ- ദ മദ൪ ഓഫു് ആളു് ഡേ൪ട്ടി ഡീലു്സ്സു്! ലോകത്തേറ്റവുംവലിയ മോഷണംനടത്തണമെന്നു് ഏതുകള്ളനാണാഗ്രഹിക്കാത്തതു്? അതവ൯റ്റെ ചാവുന്നതിനുമുമ്പുനിറവേറ്റാനുള്ള ജീവിതസ്സ്വപു്നമാണു്.

Written and first published on: 18 March 2022







 

 

 

No comments:

Post a Comment