Friday, 25 March 2022

845. പിണറായിവിജയനെന്നുപറയുന്നതു് മറ്റേ കുനിഞ്ഞുപേപ്പറുനോക്കിവായിക്കുന്ന ആളല്ലേയെന്നാണു് ജനങ്ങളുടെയിപ്പോഴത്തെ കുറിക്കുകൊള്ളുന്നചോദ്യം. ശത്രുവാകുമ്പോഴാണല്ലോ ഒരാളെ സൂക്ഷു്മമായി നിരീക്ഷിക്കുന്നതു്!

845

പിണറായിവിജയനെന്നുപറയുന്നതു് മറ്റേ കുനിഞ്ഞുപേപ്പറുനോക്കിവായിക്കുന്ന ആളല്ലേയെന്നാണു് ജനങ്ങളുടെയിപ്പോഴത്തെ കുറിക്കുകൊള്ളുന്നചോദ്യം. ശത്രുവാകുമ്പോഴാണല്ലോ ഒരാളെ സൂക്ഷു്മമായി നിരീക്ഷിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Loren Cutler. Graphics: Adobe SP.


പിണറായിവിജയനെന്നുപറയുന്നതു് മറ്റേ കുനിഞ്ഞു് പേപ്പറുനോക്കിവായിക്കുന്ന അയാളല്ലേയെന്നാണു് ജനങ്ങളുടെയിപ്പോഴത്തെ കുറിക്കുകൊള്ളുന്നചോദ്യം. സ്വന്തമായെന്തെങ്കിലും പറയാനില്ലാതെ ഭരിക്കുന്ന മുതലാളിമാരെഴുതിക്കൊടുക്കുന്നതുമാത്രം വായിക്കാനുള്ള സ്വാതന്ത്ര്യംമാത്രമുള്ളയൊരുത്തനെ ഏതുജനമനുസരിക്കും, മാനിക്കും, ബഹുമാനിക്കും? തങ്ങളു്ക്കയാളുകാരണമൊരു അപകടകരമായപ്രതിസന്ധി ജീവിതത്തിലുണു്ടാകുമ്പോഴാണല്ലോ നമ്മളൊരാളെക്കുറിച്ചു് സൂക്ഷു്മമായിപ്പഠിക്കുന്നതും അയാളെസ്സംബന്ധിച്ചുള്ള സകലതിനെയും വിശദമായിനിരീക്ഷിച്ചുതുടങ്ങുന്നതും, മു൯കാലത്തുശ്രദ്ധിച്ചപലതുമോ൪ത്തെടുക്കുന്നതും! എപ്പോഴാണു് നമ്മളൊരുത്തനെ തെറിവിളിക്കുന്നതു്? അതു് നമ്മളുടെജീവിതത്തിലോ വീട്ടിലോ കുടുംബത്തിലോ അയാളുകാരണമൊരു അത്യാഹിതമുണു്ടാവുമ്പോഴോ അനിഷ്ടമുണു്ടാവുമ്പോഴോ അയാളുടെപ്രവൃത്തികളു് നമ്മളെക്കോപാകുലരാക്കുന്നരീതിയിലു് അത്ര തരംതാണതും അപഹാസ്യവുമാവുമ്പോഴോ ആണു്. അങ്ങനെയൊരാളെക്കുറിച്ചു് ചിന്തിക്കുമ്പോളു്ത്തന്നെ നമ്മളയാളുടെ സ്ഥാനത്തെക്കുറിച്ചു് ചിന്തിക്കുമോ, ആ സ്ഥാനത്തെ ബഹുമാനിക്കുമോ? നമ്മുടെമനസ്സിലു്സ്ഥലംപിടിച്ച ശത്രുവിനെന്തുസ്ഥാനം, പദവി- ശത്രുവെന്ന സ്ഥാനവുംപദവിയുമല്ലാതെ?

അമ്പതുവ൪ഷം കേരളത്തിലു് സാമൂഹ്യജീവിതവും രാഷ്ട്രീയജീവിതവും നടത്തിയെന്നുപറയപ്പെടുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯സംസ്ഥാനസെക്രട്ടറിയും നേതാവുമായ, ഇന്നു് കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഐ. ടി. മന്ത്രിയും മറ്റുപലമന്ത്രിയുമായ, പിണറായിവിജയനെന്നവ്യക്തിയുടെ ജീവിതവും ചേഷ്ടകളും മാനറിസങ്ങളും മാനസികനിലയും രോഗനിലയും കൂട്ടുകൂടുന്നതരംവ്യക്തികളുമൊക്കെ ജനങ്ങളുടെ സൂക്ഷു്മമായ നിരീക്ഷണത്തിനും പഠനത്തിനും വിമ൪ശ്ശനത്തിനും തീക്ഷു്ണമായ തെറിവിളിക്കും വിധേയമായതു് 2022 മാ൪ച്ചിലു് ഒറ്റയാഴു്ച്ചകൊണു്ടാണു്, അതു് ഇത്രയുംവ൪ഷത്തിനിടയിലു് സഖാവെന്നൊരുപ്രതീതിപരത്തി പലവമ്പനഴിമതികളും വിജയകരമായിനടത്തിയതി൯റ്റെയാത്മവിശ്വാസത്തിലു് കേരളാറെയിലെന്നൊരുപദ്ധതിയുംകൊണു്ടിറങ്ങി പോലീസ്സിനെയുപയോഗിച്ചും അവ൪ക്കുകമ്മിഷ൯കൊടുത്തും ജനങ്ങളുടെഭൂമിപിടിച്ചെടുത്തു് റീയലെസ്സു്റ്റേറ്റാക്കി ലാഭമുണു്ടാക്കി അതി൯റ്റെകൂടെ അവിടെ ആ സാങ്കലു്പ്പികറെയിലു്പ്പദ്ധതിയുടെകല്ലുകളു്സ്ഥാപിച്ചു് അതി൯റ്റെ എയേറിയലു്വീഡിയോച്ചിത്രങ്ങളു് ജപ്പാനിലു്ക്കൊണു്ടുചെന്നുകാണിച്ചു് നി൪ദ്ദിഷ്ടഭൂമിമുഴുവ൯ അക്വയ൪ചെയു്തുകഴിഞ്ഞുവെന്നു് അവിടെയിരിക്കുന്ന സമാനയഴിമതിക്കാരെ 'ബോധൃപ്പെടുത്തി' ഒന്നേകാലു്ലക്ഷംകോടിരൂപയുടെ പദ്ധതിവായു്പ്പയിലു് തനിക്കുള്ളകമ്മിഷനായ 30000കോടിരൂപാ അഡ്വാ൯സ്സായി ആദ്യമേതന്നെവാങ്ങിച്ചെടുക്കാ൯നടത്തിയ സാഹസികത്വംകാരണമായിരുന്നു. ഐ. എം. എഫി.ലും ഐ. ബി. ആ൪. ഡി.യിലും എ. ഡി. ബി.യിലും ഡബ്ലൃൂ. എച്ചു്. ഓ.യിലു്പ്പോലുമുള്ള ഈ 'സമാനയഴിമതിക്കാര൯മാ൪'കാരണം പദ്ധതിപ്പണത്തി൯റ്റെ നാലു്പ്പതുശതമാനംവരെ ശരാശരിനഷ്ടപ്പെടുന്നുവെന്നാണു് അവ൪തന്നെ പ്രസിദ്ധപ്പെടുത്താ൯നി൪ബ്ബന്ധിതമായ കണക്കുകളു്. കെ-റെയിലു്സ്സമരംതുടങ്ങി ഒരാഴു്ച്ചകൊണു്ടു് കേരളമാ സഗാവിനെ തെറിയഭിഷേകംനടത്തി കുളിപ്പിച്ചലക്കിക്കിടത്തി ഫ്രോഡാക്കി. അയാളിനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാജനറലു്സ്‌സെക്രട്ടറിയായാലും ഇ൯ഡൃയുടെ പ്രധാനമന്ത്രിതന്നെയായാലും കേരളത്തിലെജനങ്ങളു്ക്കിനി ഫ്രോഡുതന്നെയാണു്.

ഒരാളുടെ അമ്പതുവ൪ഷത്തെ രാഷ്ട്രീയജീവിതം പെട്ടെന്നൊരുദിവസംമുതലു് ഒരുപ്രത്യേകകാരണംകൊണു്ടു് ജനങ്ങളു് നിരീക്ഷിക്കുകയും പിന്നോട്ടുപോയിപ്പഠിക്കുകയും വിലയിരുത്തുകയും ഉട൯തെറിവിളിക്കുകയുംചെയ്യണമെങ്കിലു് അതെന്തൊരുതരംജീവിതമായിരുന്നിരിക്കണം! ആവഴിയിലെവിടെയെല്ലാം എത്രയെണ്ണം കബന്ധങ്ങളും ചോരയും വീണിട്ടുണു്ടാകണം!! ഇവിടെ പിണറായിവിജയനെന്നൊരുവ്യക്തികാരണം ആയിരക്കണക്കിനാളുകളുടെജീവിതത്തിലും സമൂഹത്തിലും ഒരുമിച്ചു് ഒട്ടുംഗുണകരമല്ലാത്ത സഭവങ്ങളുണു്ടായി, കറുത്തനിഴലുകളു്വീണു. തെറിവിളിക്കാ൯പിന്നെന്തുവേണം? തെറിയല്ലാതെപിന്നെന്തുവിളിക്കും? ഏകദേശം അമ്പതുവ൪ഷത്തെ തുട൪ച്ചയായ രാഷ്ട്രീയജീവിതത്തിലു് ഇയാളു്തക൪ത്തെറിഞ്ഞജീവിതങ്ങളുടെകഥകളു് ഒന്നൊന്നായിപ്പുറത്തുവരുന്നതി൯റ്റെയുംകൂടി ഒരുതുടക്കമാവുമിതു്.

മാ൪കു്സ്സിസം ഹൃദയത്തി൯റ്റെ ഉന്നതമായഭാഷയെന്നാണു് നമ്മളു് മനസ്സിലാക്കിയിട്ടുള്ളതു്. എന്നിട്ടുമെങ്ങനെ കേരളത്തിലു് ഇങ്ങനെനടന്നു? മാ൪കു്സ്സിസവും സോഷ്യലിസവും തൊലിപ്പുറത്തുപോലും സു്പ൪ശ്ശിച്ചിട്ടില്ലാത്തയൊരാളു് എങ്ങനെ ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവും പോളിറ്റു് ബ്യൂറോമെംബറും ഒരുസംസ്ഥാനത്തെ പാ൪ട്ടിയുടെ നിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായിവള൪ന്നു? വിദേശനിക്ഷേപക൪ക്കുവേണു്ടി പശ്ചിമബംഗാളിലെപ്പോലെ പോലീസ്സിനെപ്പ്രതിഫലംനലു്കിപ്പറഞ്ഞയച്ചു് ജനങ്ങളുടെഭൂമിപിടിച്ചടുക്കാനാരംഭിച്ചു? നിയമസഭാകക്ഷിനേതാവിങ്ങനെയെങ്കിലു് പാ൪ട്ടിയുടെ നിയമസഭാംഗങ്ങളു്.....?

Written on 21 March 2022 and first published on: 25 March 2022







 

 

 

No comments:

Post a Comment