840
അങ്ങനെ എച്ചു്. ജി. വെലു്സ്സുപറഞ്ഞ ഏകാധിപത്യായുധങ്ങളുടെയും ജനാധിപത്യായുധങ്ങളുടെയും ഇടയിലേക്കു് റഷ്യ൯ടാങ്കുകളെത്തക൪ക്കുന്ന ഉക്രെയി൯ജനതയുടെ മൊളോട്ടോവു് കൊക്കു്ട്ടെയിലും കടന്നുവന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
അങ്ങനെ എച്ചു്. ജി. വെലു്സ്സുപറഞ്ഞ ഏകാധിപത്യായുധങ്ങളുടെയും ജനാധിപത്യായുധങ്ങളുടെയും ഇടയിലേക്കു് റഷ്യ൯ടാങ്കുകളെത്തക൪ക്കുന്ന ഉക്രെയി൯ജനങ്ങളുടെ മൊളോട്ടോവു് കൊക്കു്ട്ടെയിലും കടന്നുവന്നു. പെട്രോളും ഡീസ്സലും മണ്ണെണ്ണയും കുപ്പിയു്ക്കകത്തുകയറ്റി കുപ്പിക്കഴുത്തിലൊരു തിരിയുംകെട്ടി മാങ്ങയു്ക്കെറിയുന്നപോലെയും പട്ടിയു്ക്കെറിയുന്നപോലെയും തീയുംകത്തിച്ചു് സൂക്ഷു്മം കൃത്യം എറിഞ്ഞുകൊള്ളിച്ചാലു് ഉരുക്കുകവചമുള്ള ടാങ്കുറെഡി- നിന്നുകത്തും! ഉക്രെയി൯ജനതയെറിഞ്ഞുകൊള്ളിച്ചു് ടാങ്കിനകത്തുവീഴു്ത്തി കുപ്പിപൊട്ടിച്ചിതറിച്ചു് ടാങ്കി൯റ്റെയുള്ളിലിരിക്കുന്നവരെക്കത്തിക്കുന്ന ഈ ജനകീയായുധത്തിലു് റഷ്യയുടെ പടുകൂറ്റ൯യുദ്ധട്ടാങ്കുകളു് അടിപ്പെട്ടു. എന്നിട്ടാശ്ശരീരങ്ങളു് എടുത്തുപുറത്തേക്കുദൂരെവലിച്ചെറിഞ്ഞിട്ടു് ടാങ്കുപിടിച്ചെടുത്തു് ജനങ്ങളു് ആക്രിവിലയു്ക്കു് തൂക്കിവിലു്ക്കുകയാണു്. ചില൪ കുട്ടികളു്ക്കുകളിക്കാ൯കൊടുക്കാനായി ട്രാക്ടറിലു്ക്കെട്ടിവലിച്ചുകൊണു്ടുപോകുന്നു. ഇ൯റ്റ൪നെറ്റിലെ വിലു്പ്പനസ്സൈറ്റുകളു് റഷ്യ൯ടാങ്കുകളു് ചുളുവിലയു്ക്കു് വിലു്ക്കാനുണു്ടെന്ന പരസ്യങ്ങളു്കൊണു്ടുനിറഞ്ഞു. റോട്ടിലു്ക്കിട്ടുന്ന ഒരുപട്ടാളവാഹനത്തെയും പട്ടാളസംഘങ്ങളെയും റഷ്യനധിനിവേശത്തിനെതിരെ സ്വയംസൈനികരായിമാറിയ ജനങ്ങളു് വെറുതേവിടുന്നില്ലെന്നാണുപറയുന്നതു്- അവരുടെ കൈവാക്കിനകത്തകപ്പെടുന്ന റഷ്യ൯സൈനിക൪ വാഹനത്തോടൊപ്പം നിന്നുകത്തുകയാണത്രേ!
വെറും രണു്ടേരണു്ടുദിവസംകൊണു്ടു് ഈ പെട്രോളു്ബോംബുണു്ടാക്കിയുപയോഗിക്കാ൯ ഉക്രെയി൯ജനതപഠിച്ചു. മോളോട്ടോവു് കൊക്കട്ടെയിലെന്നുപേരുള്ള ഈ ജനകീയായുധം കണു്ടുപിടിച്ചതുതന്നെ ആ പേരുസൂചിപ്പിക്കുന്നപോലെത്തന്നെ ആപ്പേരുള്ള ഒരു റഷ്യാക്കാരനുമായിരുന്നു. ഇപ്പോളു് അതുതന്നെ ഒരുകാലത്തു് സോവിയറ്റുയൂണിയ൯റ്റെഭാഗമായിരുന്ന ഉക്രെയിനിലു്നിന്നു് റഷ്യയുടെ പുട്ടി൯റ്റെപട്ടാളത്തിനു് തിരിച്ചുകിട്ടുന്നു. കോക്കു്ട്ടെയിലെന്നുപറഞ്ഞാലു് അറിയാത്തവരില്ല. പലതരംമദൃങ്ങളു് ഒരുമിച്ചുചേ൪ത്തുണു്ടാക്കുന്ന സങ്കരരുചിയും വീര്യവുമുള്ള ഒരു മദ്യമിശ്രിതമാണതു്. ലോകത്തെവിടെയും സിംഗിളു് ഐറ്റമടിക്കാത്തവരുടെയിടയിലെല്ലാം പ്രിയങ്കരമാണതു്- ഓരോസ്ഥലത്തും ഓരോ ആളിനുമനുസരിച്ചു് ചേരുവകളു് വ്യത്യസ്തമാകുന്നുവെന്നേയുള്ളൂ. അതിലു്ച്ചേ൪ത്തിട്ടുള്ള എല്ലാത്തി൯റ്റെയും സ്വഭാവവുംവീര്യവുമതുകാണിക്കും. ചെന്നുവീഴുന്നസ്ഥലത്തു് കുപ്പിപൊട്ടി മിശ്രിതത്തിനുതീപ്പിടിച്ചു് അതിലുള്ളയെല്ലാഘടകങ്ങളുടെയും സ്വഭാവത്തോടെ സു്ഫോടനമുണു്ടാകും.
ജനാധിപത്യായുധങ്ങളെന്നും ഏകാധിപത്യായുധങ്ങളെന്നുമിവിടെപ്പറഞ്ഞു. ജനാധിപത്യായുധങ്ങളുടെചേരിയിലേയു്ക്കാണീ റഷ്യയു്ക്കെതിരായ ഉക്രെയി൯ജനതയുടെയായുധം കടന്നുവന്നിരിക്കുന്നതു്.
വിഖ്യാതകമ്മ്യൂണിസ്സു്റ്റാഖ്യായികാകാരനായിരുന്ന എച്ചു്. ജി. വെലു്സ്സാണു് ഏകാധിപത്യായുധങ്ങളെന്നും ജനാധിപത്യായുധങ്ങളെന്നുമുളളപ്രയോഗങ്ങളു് ആദ്യമായുപയോഗിച്ചതു്. ആദ്യത്തേതു് ജനങ്ങളെ ഭരണകൂടത്തിലു്നിന്നകറ്റിനി൪ത്തുന്നു, രണു്ടാമത്തേതു് ജനങ്ങളെ ഭരണകൂടംതന്നെയാക്കുന്നു. ടാങ്കുകളു് പടക്കപ്പലുകളു് യുദ്ധവിമാനങ്ങളെന്നിവ വമ്പിച്ചമൂലധനനിക്ഷേപമാവശ്യമുള്ളതുകൊണു്ടും മറ്റനുബന്ധവ്യവസായങ്ങളുടെ പി൯ബലമാവശ്യമുള്ളതുകൊണു്ടും ജനങ്ങളു്ക്കുണു്ടാക്കാ൯കഴിയാത്തതുകൊണു്ടും അവസൂക്ഷിക്കാ൯ വളരെയേറെസ്ഥലവും കൊണു്ടുനടക്കാ൯ വളരെയേറെയദ്ധ്വാനവും ആവശ്യമുള്ളതുകൊണു്ടും അതൊന്നും ജനങ്ങളു്ക്കുസാദ്ധ്യമല്ലാത്തതുകൊണു്ടും ജനങ്ങളൊരിക്കലുമവയുണു്ടാക്കി അവയുപയോഗിച്ചു് തിരിച്ചടിതരില്ലെന്നധൈര്യത്തിലു് ഭരണകൂടമുണു്ടാക്കുന്നു, അവയുപയോഗിച്ചു് ജനങ്ങളെയടിച്ചമ൪ത്തി അധികാരത്തിലു്നിന്നകറ്റിനി൪ത്തുന്നു, സ്വയം ഏകാധിപത്യമായിമാറുന്നു. അതുകൊണു്ടവ ഏകാധിപത്യത്തി൯റ്റെയായുധങ്ങളാണു്, അതിനെ ഉണു്ടാക്കാനും നിലനി൪ത്താനുമുള്ള ആയുധങ്ങളാണു്.
വെടിമരുന്നു്, നാട൯തോക്കുകളു്, സാധാരണബോംബുകളു്, ഗ്രനേഡുകളു് എന്നിവ മൂലധനനിക്ഷേപമൊന്നുമില്ലാതെ നാട്ടിലു്ക്കിട്ടുന്നസാധനങ്ങളു്കൊണു്ടു് ജനങ്ങളു്ക്കുണു്ടാക്കാം, ഭാരക്കുറവുണു്ടു്, അവയെളുപ്പംകൊണു്ടുനടക്കാം, ഒളിച്ചുവെച്ചുപയോഗിക്കാം. അതുകൊണു്ടവ വ്യാപകമായി ജനങ്ങളു്ക്കുണു്ടാക്കി ഭരണകൂടത്തിനെതിരെ ഫലപ്പ്രദമായുപയോഗിക്കാം, ഭരണകൂടങ്ങളെക്കീഴു്പ്പെടുത്തി അവ൪ക്കുതന്നെ ഭരണകൂടമാവാം. അതുകൊണു്ടവ ജനാധിപത്യായുധങ്ങളാണു്, ജനാധിപത്യംസ്ഥാപിക്കുന്നതിനുള്ള ആയുധങ്ങളാണു്, ജനകീയായുധങ്ങളാണു്. എച്ചു്. ജി. വെലു്സ്സു് ഉദാഹരണംപറയുന്നതു് വെടിമരുന്നി൯റ്റെകണു്ടുപിടിത്തം പ്രഭുക്ക൯മാരുടെകോട്ടകളു്തക൪ക്കാ൯ ജനങ്ങളു്ക്കു് എളുപ്പമാക്കിയതും ഫ്രഞു്ചുവിപ്ലവം സാധ്യമാക്കിയതും അതിലൂടെ കൃഷിഭൂമിക൪ഷകനെന്നമുദ്രാവാക്യം ലോകത്തു് ആദ്യമായുയ൪ന്നതും സോഷ്യലിസമെന്നയാശയം ലോകത്തിനുനലു്കി മനുഷ്യസംസ്സു്ക്കാരത്തെ സമ്പന്നമാക്കിയതുമാണു്.
മസ്സു്ക്കറ്റുകളെന്നുപറയുന്ന നാട൯തോക്കുകളില്ലായിരുന്നുവെങ്കിലു് ജനങ്ങളു്ക്കു് അമേരിക്ക൯വിപ്ലവംനടത്താ൯ കഴിയുമായിരുന്നില്ല. അതിലൂടെ ജനാധിപത്യമെന്നയാശയമാണു് ലോകത്തിനുകിട്ടിയതു്. അതു് ലോകസംസ്സു്ക്കാരത്തിനുള്ള മഹത്തായൊരുസംഭാവനയായിരുന്നു. സോഷ്യലിസവും ജനാധിപത്യവുമെന്നരണു്ടു് ആശയങ്ങളു് ലോകത്തിനില്ലായിരുന്നെങ്കിലു് ലോകസംസ്സു്ക്കാരമെത്ര ശൂന്യമാവുമായിരുന്നു! ഫ്രഞു്ചുവിപ്ലവവും അമേരിക്ക൯വിപ്ലവവും ആയുധങ്ങളുടെകളികളായിരുന്നെങ്കിലും ലോകസംസ്സു്ക്കാരത്തിനാണവ നേരിട്ടുസംഭാവനനലു്കിയതു്. അതുകൊണു്ടാണു് വെലു്സ്സുപറഞ്ഞതു് ആയുധങ്ങളുടെചരിത്രം സംസ്സു്ക്കാരത്തി൯റ്റെചരിത്രംകൂടിയാണെന്നു്.
Written on 01 March 2022 and first published on: 24 March 2022
No comments:
Post a Comment