Thursday 17 March 2022

829. സു്പെഷ്യലു്ക്കാ൪ഗ്ഗോവഹിച്ചുപോകുന്ന ഒരു ട്രെയിനിലു് ഒരു ബോംബോ മിസ്സൈലോപോലുംചെന്നുവീഴാതിരിക്കാ൯ റഷ്യ ഇത്രയുംമു൯കരുതലെടുത്ത അവരുടെചരിത്രത്തിലെ ആദ്യനിമിഷം!

829

സു്പെഷ്യലു്ക്കാ൪ഗ്ഗോവഹിച്ചുപോകുന്ന ഒരു ട്രെയിനിലു് ഒരു ബോംബോ മിസ്സൈലോപോലുംചെന്നുവീഴാതിരിക്കാ൯ റഷ്യ ഇത്രയുംമു൯കരുതലെടുത്ത അവരുടെചരിത്രത്തിലെ ആദ്യനിമിഷം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Marcin Jucha. Graphics: Adobe SP.


2022 മാ൪ച്ചു് 16നു് യൂറോപ്പിലെ പോളണു്ടു് ചെക്കു് റിപ്പബ്ലിക്കു്, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാ൪ സ്വന്തം എയ൪ഫോഴു്സ്സും വിമാനവുമുണു്ടായിരിക്കേ മണിക്കൂറുകളു്സഞു്ചരിച്ചു് ട്രെയിനിലു് ഉക്രെയിനിലെത്തി ഉക്രെയിനുമായി ഐക്യദാ൪ഢ്യംപ്രഖ്യാപിച്ചു് തലസ്ഥാനമായ കീവു് നഗരത്തിലു് ഉക്രെയി൯പ്രസിഡ൯റ്റു് സെല൯സ്സു്ക്കിയുമായി ച൪ച്ചകളു്നടത്തി, അതും പരിണതപ്പ്രജ്ഞരും പ്രായമായവരുമായ മൂന്നു് പ്രധാനമന്ത്രിമാ൪! അതും കീവിലു് റഷ്യയുടെ കനത്ത മിസ്സൈലാക്രമണവും ഷെല്ലാക്രമണവും തുടരുന്നതിനിടയു്ക്കു്!! തങ്ങളു് ട്രെയിനിലാണുവരുന്നതു്, മിസ്സൈലോ ബോംബോകൊണു്ടു് ആക്രമിക്കുന്നെങ്കിലു് ആക്രമിച്ചോ, ഭവിഷൃത്തുകളു്നേരിട്ടോ, എന്ന റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനുള്ള പരസ്യമായസന്ദേശം! സൈനികജനറലു്മാരങ്ങനെ സന്ദ൪ശിക്കാറുണു്ടെങ്കിലും പ്രധാനമന്ത്രിമാരങ്ങനെ സഞു്ചരിക്കാറും സന്ദ൪ശിക്കാറുമില്ല. എങ്കിലും പോളണു്ടി൯റ്റെയതി൪ത്തിയിലു് റഷ്യ൯ഷെല്ലുകളും മിസ്സൈലുകളുംവന്നു് പതിച്ചുകൊണു്ടിരിക്കുമ്പോളു്ത്തന്നെ ബ്രിട്ടീഷു് പ്രധാനമന്ത്രി ബോറിസ്സു് ജോണു്സ്സണും ഈ ഉക്രെയി൯യുദ്ധംസംബന്ധിച്ചു് പോളണു്ടു് സന്ദ൪ച്ചിരുന്നു. അതിനുതൊട്ടുപുറകേയാണു് യുദ്ധത്തിനിടയു്ക്കു് ഈ മൂന്നുപ്രധാനമന്ത്രിമാരുടെയും നേരിട്ടു് ഉക്രെയിനിലേക്കുള്ള സന്ദ൪ശനങ്ങളും. ഇതുപലതി൯റ്റെയുംതുടക്കമാണെന്നു് നിസ്സംശയംപറയാം.

നിഷു്ക്കരുണം തങ്ങളു്നടത്തുന്ന ഒരു യുദ്ധത്തിനിടയിലു് ശത്രുമേഖലയിലൂടെ സു്പെഷ്യലു്ക്കാ൪ഗ്ഗോവഹിച്ചുപോകുന്ന ഒരു ട്രെയിനിലു് ഒരു ബോംബോ മിസ്സൈലോപോലുംചെന്നുവീഴാതിരിക്കാ൯ റഷ്യ ഇത്രയുംമു൯കരുതലെടുത്ത അവരുടെചരിത്രത്തിലെ ആദ്യനിമിഷമാണിതെന്നുപറയാം. അബദ്ധത്തിനൊരുമിസ്സൈലെങ്കിലും ആ ട്രെയിനിലു് വീണുപോയാലു് ഉക്രെയിനെയാക്രമിക്കാ൯പോയിത്തന്നെ ലോകത്തി൯റ്റെ നാനാഭാഗത്തുനിന്നുമുള്ള പലവിധയടികളേറ്റുവാങ്ങി അവശനായി തലയുംകറങ്ങിയിരിക്കുന്ന പുട്ടി൯ റഷ്യയു്ക്കകത്തുതന്നെയുള്ള അതിഭീകരമായ ജനരോഷത്തിനെയും എതി൪പ്പിനെയുംകൂടിനേരിട്ടുകൊണു്ടു് ഉക്രെയിനുപുറമേ ചെന്നു് പോളണു്ടിനെയും ചെക്കു് റിപ്പബ്ലിക്കിനെയും സ്ലോവേനിയയെയുംകൂടി ആക്രമിക്കുന്നതെങ്ങനെ?

Written and first published on: 17 March 2022








 

 

 

No comments:

Post a Comment