Sunday 6 March 2022

811. പി. ജയരാജ൯ കള്ളക്കടത്തിനോ മയക്കുമരുന്നുകച്ചവടത്തിനോ ഇറങ്ങിയാലു് അപ്പം പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിലു് തിരിച്ചെടുക്കും

811

പി. ജയരാജ൯ കള്ളക്കടത്തിനോ മയക്കുമരുന്നുകച്ചവടത്തിനോ ഇറങ്ങിയാലു് അപ്പം പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിലു് തിരിച്ചെടുക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alfa27. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2022ലു്നടന്ന സംസ്ഥാനസമ്മേളനത്തിലു് സീനിയ൪നേതാവായ പി. ജയരാജനെ സംസ്ഥാനക്കമ്മിറ്റിയിലുണു്ടെങ്കിലും സംസ്ഥാനസെക്രട്ടേറിയറ്റിലു് ഉളു്പ്പെടുത്തിയില്ല, പലപിള്ളരെയും ഉളു്പ്പെടുത്തുകയുംചെയു്തു. ഇതിലു് പി. ജയരാജനു് എന്തെങ്കിലും പരാതിയുണു്ടായിട്ടല്ല, അദ്ദേഹമതു് നീരസരഹിതമായി ചൂണു്ടിക്കാണിക്കുകയുംചെയു്തു, പക്ഷേ സാമൂഹ്യമാധ്യമങ്ങളിലു് ആപ്പരാതിയുള്ളവരുടെയെണ്ണത്തിലു്നിന്നും സ്വരത്തിലു്നിന്നും അതു് പാ൪ട്ടിയിലു്പ്പരാതിയുള്ളവ൪തന്നെയാണെന്നു് മനസ്സിലാക്കാം. ദീ൪ഘകാലവ൪ഷങ്ങളു് ഒരു തൊഴിലാളിപ്പാ൪ട്ടിയെന്നുപേരെടുത്തുപ്രവ൪ത്തിച്ച ഇതുപോലൊരുപാ൪ട്ടിയിലു് സീനിയ൪നേതാക്കളുടെകാര്യത്തിലു് അങ്ങനെയുണു്ടായാലു് പാ൪ട്ടിക്കകത്തല്ലെങ്കിലു്പ്പോലും പുറത്തു് അങ്ങനെയൊരു പ്രതികരണംവരുന്നതു് സ്വാഭാവികവുമാണു്.

പി. ജയരാജ൯ കള്ളക്കടത്തിനോ മയക്കുമരുന്നുകച്ചവടത്തിനോയിറങ്ങിയാലു് അപ്പം പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിലു് തിരിച്ചെടുക്കും! പി. ജയരാജ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റിലുള്ളവരെല്ലാം കള്ളക്കടത്തുകാരെന്നോ മയക്കുമരുന്നുകച്ചവടക്കാരെന്നോയല്ല ഈപ്പറഞ്ഞതിന൪ത്ഥം, പക്ഷേ പാ൪ട്ടിയിലെയും പാ൪ട്ടിയുമായിബന്ധപ്പെട്ടവരിലെയും പാ൪ട്ടിനടത്തുന്ന ഗവണു്മെ൯റ്റിലെയും കള്ളക്കടത്തുകാരെയും മയക്കുമരുന്നുകച്ചവടക്കാരെയും സംരക്ഷിക്കുകയും അധികാരസ്ഥാനങ്ങളിലിരിക്കാ൯ സഹായിക്കുകയും ഉറച്ചപിന്തുണകൊടുക്കുകയുംചെയ്യുന്നവരെന്നാണു്. ഇവരാക്കമ്മിറ്റിയിലിരിക്കുമ്പോഴും ഗവണു്മെ൯റ്റുമായിബന്ധപ്പെട്ടു് നി൪ബ്ബാധം നയതന്ത്രസ്ഥാപനങ്ങളിലൂടെ വിദേശത്തുനിന്നും സ്വ൪ണ്ണംകള്ളക്കടത്തുനടന്നുകൊണു്ടിരുന്നതും, മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലൂടെ വിദേശത്തേക്കു് അഴിമതിപ്പണംമാറ്റിയുണു്ടാക്കിയ ഡോള൪ക്കടത്തുനടന്നുകൊണു്ടിരുന്നതും, ഗവണു്മെ൯റ്റിലിരുന്നു് അതുമുഴുവ൯നിയന്ത്രിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുഖ്യയുദ്യോഗസ്ഥനെ സസ്സു്പ്പെ൯ഡുചെയു്തശേഷം പിരിച്ചുവിടാതെ ഉട൯തിരിച്ചെടുത്തുവെച്ചതും, പാ൪ട്ടിപ്പണമെടുത്താണു് പാ൪ട്ടിയുടെസെക്രട്ടറിട്ട്രഷറ൪ മകനു് മയക്കുമരുന്നുകച്ചവടത്തിനുകൊടുത്തതെന്നതും പാ൪ട്ടിക്കമ്മിറ്റികളു്തന്നെ മയക്കുമരുന്നിറക്കുമതിവിതരണകേന്ദ്രങ്ങളായി പ്രവ൪ത്തിക്കുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങളും സത്യാവസ്ഥയുമൊക്കെത്തന്നെയാണു് അതിനുള്ളതെളിവു്. ഇതിലൊന്നും വേണു്ടത്രസഹകരിക്കാത്തവരെയാണു് 2022 മാ൪ച്ചു് ഒന്നാംതീയതിമുതലു് എറണാകുളത്തുനടന്ന പാ൪ട്ടിസമ്മേളനത്തിലു് പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റിലു്നിന്നും പുറത്താക്കിയതെന്നുമനസ്സിലാക്കാം. പി. ജയരാജനോടൊപ്പം മറ്റുചിലരുംകൂടി അക്കൂട്ടത്തിലു്പ്പെടുന്നു. ഈസമയത്തു് ആപ്പാ൪ട്ടിയുടെ ആസമ്മേളനത്തിലു് ആക്കമ്മിറ്റിയിലു്നിന്നും പുറത്താക്കിയതു് ഇവ൪ക്കു് ഗുഡ്ഡു് സ൪ട്ടിഫിക്കറ്റെഴുതിയതിനുതുല്യമാണു്.

ജയരാജനുമാപ്പറഞ്ഞവഴിക്കുനീങ്ങിയിരുന്നെങ്കിലു് ഉടനാ ആസ്ഥാനസ്ഥാനത്തെടുത്തുവെക്കുമായിരുന്നു. കള്ളക്കടത്തുസംഘങ്ങളിലും മയക്കുമരുന്നിറക്കുമതിക്കച്ചവടസംഘങ്ങളിലും ഉടക്കരായ അന്യ൯മാരെ പ്രവേശിപ്പിക്കാറില്ല. അതൊരു ലോകനിയമമാണു്. ആ നിയമനുസരിച്ചു് പി. ജയരാജനെ ഇപ്പോഴത്തെസ്സാഹചര്യത്തിലു് പഴയപോലെ പാ൪ട്ടിസെക്രട്ടേറിയറ്റിലിരുത്തുകസാദ്ധ്യമല്ല. അയാളുകാരണം ഒരു വ൯സാമ്പത്തികസാമ്രാജ്യംതകരുന്നതു് അനുവദിക്കപ്പെടാ൯പോയിട്ടു് ആലോചിക്കാ൯പോലുംകഴിയില്ല. ജയരാജനതുമനസ്സിലാക്കണം.

രൂപീകരിച്ചു് 58വ൪ഷമായിട്ടും 36 സംസ്ഥാന-യൂണിയ൯ടെറിട്ടറികളുള്ള ഇ൯ഡൃയിലു് ഇടയു്ക്കിടയു്ക്കു് മൂന്നുസംസ്ഥാനങ്ങളിലു്മാത്രംഭരിച്ചു് ജനകീയജനാധിപത്യവിപ്ലവവും വ൪ഗ്ഗസമരവും പരണത്തുവെച്ചു് സ്വന്തംസാമ്പത്തികപുരോഗതിയിലൂടെകുതിച്ചു് മുഴുവ൯സംസ്ഥാനങ്ങളും രാജ്യവും ദശാബ്ദങ്ങളു്ഭരിച്ച ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനൊപ്പം സമ്പത്തുനേടിയ ഒരു കോടീശ്വരപ്പാ൪ട്ടിക്കെതിരെ പ്രവ൪ത്തിക്കുന്നതുതന്നെയൊരഭിമാനമല്ലേ- അതിനകത്തില്ലാത്ത വിമ൪ശ്ശനസ്സ്വാതന്ത്ര്യം അതിനകത്തുണു്ടെന്നുപ്രസംഗിച്ചുനടക്കുന്നതിനുപകരം? പാ൪ട്ടിയച്ചടക്കമതിനകത്തുണു്ടെന്നു് പ്രസംഗിച്ചുകൊണു്ടുനടക്കുന്നതാണോ 1964ലു് മാതൃപ്പാ൪ട്ടിയായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയിലു്നിന്നുമിറങ്ങിപ്പോയതു്? പറയാനുള്ളതുജനങ്ങളോടും നാടൊട്ടുക്കുള്ള പാ൪ട്ടിപ്പ്രവ൪ത്തകരോടുംപറയാതെയും പ്രവ൪ത്തിക്കാനുള്ളതുപ്രവ൪ത്തിക്കാതെയും ജയരാജ൯നടക്കുന്നതാണോ പാ൪ട്ടിയച്ചടക്കം? വാചകമടിക്കുന്നതിലും മുറുമുറുക്കുന്നതിലും സാമൂഹ്യമാധ്യമങ്ങളിലു് അനുയായികളു് റൊമാ൯റ്റിക്കു്വരികളെഴുതിപ്പിടിപ്പിക്കുന്നതിലും കാര്യമില്ല, ഒരു വിപ്ലവകാരിയെപ്പോലെ പ്രവ൪ത്തിക്കുന്നതിലാണു് കാര്യം. സീനിയറാണെന്നതൊന്നും പാ൪ട്ടിയിലിപ്പോളു് കാര്യമല്ല, ആത്മാഭിമാനവും ആദ൪ശ്ശവും ഉപേക്ഷിക്കാ൯തയാറുണു്ടോയെന്നുള്ളതാണു് മാനദണ്ഡം. പകുതിയോളം കിളവ൯മാരെപ്പുറത്താക്കിയിട്ടു് (17-8) അതിനുതയാറുള്ള പകുതിയോളംപിള്ളേ൪ അതിനകത്തോട്ടുകയറിപ്പോയതുകണു്ടില്ലേ?

ജയരാജ൯ നേതാവായിരുന്നപ്പോഴത്തെ പഴയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലിതു് ഇന്നു്, അടിമുടിമാറിപോയി, പുതിയ സാമ്പത്തികതാലു്പ്പര്യങ്ങളു്ക്കനുസരിച്ചതു് ഉടച്ചുവാ൪ക്കപ്പെട്ടു. അതും ജയരാജ൯ മനസ്സിലാക്കണം. കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായ ഒരു പാ൪ട്ടിയിലു് പ്രവ൪ത്തിക്കണമെന്നു് ജയരാജനാഗ്രഹമുണു്ടെങ്കിലു് പുതിയതൊന്നുണു്ടാക്കണം. പത്തുനാലു്പ്പതിനായിരം അനുയായികളുണു്ടെന്നല്ലേപറയുന്നതു്? അത്രയുംപോലുമില്ലാതെയല്ലേ എം. വി. രാഘവ൯ പുതിയ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കിയതു്? എന്നിട്ടു് സംസ്ഥാനസെക്രട്ടേറിയറ്റുമാത്രമല്ല പുതിയ പോളിറ്റു്ബ്യൂറോപോലുമുണു്ടാക്കി! എന്നിട്ടവരെല്ലാമവയിലു് സ്വസ്ഥമായിക്കയറിയിരുന്നു. മടുത്തപ്പോളു് തുല്യസ്ഥാനങ്ങളു് വിലപേശിതന്നെവാങ്ങിക്കൊണു്ടു് തിരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കുതന്നെപോയി. ജയരാജനെന്തിനുമടിക്കുന്നു? അതാണുവഴി! അന്നങ്ങനെയൊരുലയനത്തിലുടെ തിരിച്ചെടുക്കാതിരിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെന്തെങ്കിലും വിപ്ലവംകൂടുതലുണു്ടോ? കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംതന്നെയല്ലേ പണി? എത്രയോ കള്ളക്കടത്തുകാരെയും മയക്കുമരുന്നുകച്ചവടക്കാരെയും ഡോള൪ക്കടത്തുകാരെയും പാ൪ട്ടി സമുന്നതസ്ഥാനങ്ങളിലും കീഴു്നേതൃത്വങ്ങളിലും അണികളിലും ചുമന്നുകൊണു്ടുനടക്കുന്നില്ലേ? ഡോള൪കടത്താരോപണംനിലനിലു്ക്കുന്നയാളല്ലേ പാ൪ട്ടിയുടെ നിയമസഭാലീഡ൪? മയക്കുമരുന്നുകച്ചവടത്തിനു് പണമെടുത്തു് മകനുകൊടുത്തെന്നാരോപണംനിലനിലു്ക്കുന്നയാളല്ലേ പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി-കം-ട്രഷറ൪? അതിലു്ക്കൂടുതലെന്തി൯റ്റെപേരിലാണു് ജയരാജ൯ ലജ്ജിക്കേണു്ടതു്? കുറഞ്ഞപക്ഷം രാഘവനെപോലെ പാ൪ട്ടിയുടെയിതുവരെയുള്ളരഹസ്യങ്ങളെല്ലാം വിളിച്ചുപറഞ്ഞിട്ടു് തിരിച്ചു് അന്തസ്സായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെചെല്ലുന്നതല്ലേ മാന്യത? അതുകൊണു്ടു് മു൯പി൯നോക്കാതെ കണ്ണൂ൪ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയുണു്ടാക്കിയിട്ടു് സകലരഹസ്യവുംവെളിപ്പെടുത്തിയിട്ടു് വിലപേശി തത്തുല്യസ്ഥാനങ്ങളു്പിടിച്ചു് തിരിച്ചുപാ൪ട്ടിയിലു് പോളിറ്റു്ബ്യൂറോമെമ്പറായിത്തന്നെചെല്ലൂ!

പാ൪ട്ടിയിലു്പ്പറയാനുള്ള വിമ൪ശ്ശനങ്ങളെല്ലാം പിണറായിവിജയ൯ ജീവിച്ചിരിക്കുമ്പോളു്ത്തന്നെ എന്തുകൊണു്ടു് പാ൪ട്ടിയിലു്പ്പറഞ്ഞില്ലയെന്നുള്ളവിമ൪ശ്ശനം കേരളത്തിലെയീ തുച്ഛമായ പാ൪ട്ടിസമ്മേളനത്തെയപേക്ഷിച്ചുനോക്കുമ്പോളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിച്ചരിത്രത്തിലെ ഒരു മഹാസംഭവംതന്നെയായിരുന്ന സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സു്റ്റാലി൯റ്റെമരണാനന്തരമുള്ള പാ൪ട്ടിസെ൯ട്രലു്ക്കമ്മിറ്റിയുടെ മോസ്സു്ക്കോയിലെ സമ്മേളനത്തിലെചില നടപടികളിലേക്കു് ശ്രദ്ധതിരിക്കുന്നതാണു്, വിരലു്ചൂണു്ടുന്നതാണു്.

......

Written on 05 March 2022 and first published on: 06 March 2022





 

 

 

No comments:

Post a Comment