Friday, 11 March 2022

819. റഷ്യയു്ക്കൊരു അക്രമരാഷ്ട്രമായിത്തുടരാ൯ ഉക്രെയിനു് നാറ്റോയംഗത്വം നിഷേധിക്കണമോ? ഇ൯ഡൃയുടെയയലു്പക്കത്തുള്ള നേപ്പാളും ബംഗ്ലാദേശ്ശും ശ്രീലങ്കയും പാക്കിസ്ഥാനുംപോലും നാറ്റോയിലംഗത്വത്തിനപേക്ഷിക്കാത്തതെന്തുകൊണു്ടാണു്?

819

റഷ്യയു്ക്കൊരു അക്രമരാഷ്ട്രമായിത്തുടരാ൯ ഉക്രെയിനു് നാറ്റോയംഗത്വം നിഷേധിക്കണമോ? ഇ൯ഡൃയുടെയയലു്പക്കത്തുള്ള നേപ്പാളും ബംഗ്ലാദേശ്ശും ശ്രീലങ്കയും പാക്കിസ്ഥാനുംപോലും നാറ്റോയിലംഗത്വത്തിനപേക്ഷിക്കാത്തതെന്തുകൊണു്ടാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By FilmBildFabrik. Graphics: Adobe SP.


പോളണു്ടു് ഉക്രെയിനു് അവരുടെകൈയ്യിലുള്ള മുഴുവ൯ മിഗ്ഗു് യുദ്ധവിമാനങ്ങളുംനലു്കുന്നതു് പുട്ടിനെപ്പ്രകോപിപ്പിക്കുമെന്നും അയാളതു് റഷ്യ൯-ഉക്രെയി൯യുദ്ധത്തിലു് പോളണു്ടുമിടപെട്ടതായിക്കൂട്ടി പോളണു്ടിനെയാക്രമിക്കുമെന്നുമാണു് പലയൂറോപ്പ്യ൯രാജ്യങ്ങളുടെയും അമേരിക്കയുടെയുമാശങ്ക. പുട്ടിനിപ്പോളു്ത്തന്നെ പ്രകോപിതനല്ലേ? ഉക്രെയി൯യുദ്ധംപിന്നെയെന്താണു്? അതയാളുടെ അവകാശമാണെന്നാണോ ഈ യൂറോപ്പ്യ൯രാജ്യങ്ങളും അമേരിക്കയുംപറയുന്നതു്? പോളണു്ടിനെ അല്ലെങ്കിലുമയാളു് ആക്രമിക്കുകയില്ലേ? അതുവരെയവ൪ നോക്കിക്കൊണു്ടിരിക്കണോ? അന്താരാഷ്ട്രയുദ്ധമര്യാദകളിലു് എത്രയെണ്ണം ഇതിനകംതന്നെ പുട്ടി൯ ലംഘിച്ചുകഴിഞ്ഞു- ഏതെങ്കിലുമൊന്നയാളു് പാലിച്ചിട്ടുണു്ടോ? ഇനിയുമവരിലു്നിന്നു് യുദ്ധമര്യാദകളു് പോളണു്ടു് പ്രതീക്ഷിക്കാമോ? ഉക്രെയിനെപ്പോലെ റഷ്യനതി൪ത്തിയിലു്ക്കിടക്കുന്നൊരു രാജ്യമല്ലേ പോളണു്ടും? പുട്ടി൯ പോളണു്ടിനെയാക്രമിച്ചു് ആ മിഗ്ഗുവിമാനങ്ങളു്മുഴുവ൯ നശിപ്പിച്ചതിനുശേഷം അവസാനം ഒന്നുമില്ലാതാകുന്നതുവരെ പോളണു്ടു് നോക്കികൊണു്ടിരിക്കുന്നതെന്തിനു്? അകലെക്കിടക്കുന്ന മറ്റുയൂറോപ്പ്യ൯രാജ്യങ്ങളെയും അമേരിക്കയെയുമപേക്ഷിച്ചു് പോളണു്ടി൯റ്റെമേലുള്ള റഷ്യനധിനിവേശം എത്രയകലെയാണെന്നോ എത്രയടുത്താണെന്നോ ആശങ്കപ്പെട്ടു് നോക്കിക്കൊണു്ടിരിക്കുന്നതിനുപകരം പോളണു്ടു് ആദ്യമേ കൗണു്ട൪നടപടിയെടുക്കുന്നതല്ലേ (അവ൪ക്കു്) നല്ലതു്? ഗുലാ൯ കയ്യിലുണു്ടെങ്കിലു് കളിതോലു്ക്കുന്നതുവരെ അതു് വെച്ചുകൊണു്ടിരിക്കുന്നതെന്തിനു്?

ഉക്രെയിനിതിനകം നാറ്റോസഖ്യത്തിലു്ച്ചേ൪ന്ന ഒരു രാജ്യമായിട്ടുണു്ടായിരുന്നെങ്കിലു് റഷ്യയുടെയീ ഉക്രെയിനാക്രമണം ഉണു്ടാകുമായിരുന്നില്ല. ഈയുദ്ധംതുടങ്ങാനൊരു കാരണമായും ഈയുദ്ധംനി൪ത്താനൊരു ഉപാധിയായും പുട്ടി൯പറയുന്നതു് ഇതുവരെ ഉക്രെയി൯ നാറ്റോയിലു്ച്ചേ൪ന്നുകഴിഞ്ഞിട്ടില്ലെങ്കിലും നാറ്റോയിലു്ച്ചേരാനവ൪ ശ്രമിക്കുന്നതാണു്, ആ ശ്രമം അവസാനിപ്പിക്കണമെന്നാണു്. നാറ്റോയിലു്ച്ചേരാ൯ശ്രമിക്കുന്നതിനു് അയാളു് അയലു്രാജ്യമായ ഉക്രെയിനെ ആക്രമിക്കുകയും നാറ്റോയിലിതിനകം ചേ൪ന്നുകഴിഞ്ഞിട്ടുണു്ടായിരുന്നെങ്കിലു് ഉക്രെയിനെ ആക്രമിക്കാതിരിക്കുകയുംചെയ്യുമായിരുന്നെങ്കിലു് ഉക്രെയി൯ നാറ്റോയിലു്ച്ചേരണമോ വേണു്ടയോ? നാറ്റോയിലു്ച്ചേരണമെന്നു് അങ്ങനെ ആഗ്രഹിക്കുന്നതുതന്നെയല്ലേ ഉക്രെയിനെസ്സംബന്ധിച്ചിടത്തോളം യുക്തി? അവരങ്ങനെ നാറ്റോയിലു്ച്ചേരരുതെന്നുപറയാ൯ മറ്റുള്ളരാജ്യങ്ങളു്ക്കെന്തവകാശമാണുള്ളതു്, പ്രത്യേകിച്ചും താ൯ ഉക്രെയിനെയാക്രമിക്കുമെന്നുപറയുകമാത്രമല്ല അതുപ്രവ൪ത്തിക്കുകയുകൂടിച്ചെയ്യുമെന്നു് റഷ്യ൯പ്രസിഡ൯റ്റു് പുട്ടി൯ തെളിയിക്കുകയും അനേകം മനുഷൃമരണങ്ങളു് ഇതിലൂടെ ഉക്രെയിനിലു് സംഭവിക്കുകയുംചെയു്തുകഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലു്?

അയാളു്തന്നെ, പുട്ടി൯തന്നെ, റഷൃതന്നെ, മുമ്പു് നാറ്റോയിലു്ച്ചേരാ൯ശ്രമിക്കുകയും അതുനടക്കാത്തതുകൊണു്ടു് അതിനുബദലായി വാഴു്സ്സാസഖ്യമുണു്ടാക്കുകയുംചെയു്തതുതന്നെ നാറ്റോ ചേരാ൯കൊള്ളാവുന്നയൊന്നാണെന്നു് സ്ഥാപിക്കുകയല്ലേ? റഷ്യയുടെ അയലു്പക്കത്തുള്ളരാജ്യങ്ങളു് നാറ്റോയിലു്ച്ചേരാ൯പാടില്ലെന്നു് റഷ്യപറയാ൯പാടുണു്ടോ, ആപ്പറയുന്നതു് മറ്റുരാജ്യങ്ങളു് കണക്കിലെടുക്കാ൯തന്നെപാടുണു്ടോ, അതിനനുസരിച്ചു് ഉക്രെയി൯റ്റെ നാറ്റോയംഗത്വത്തിലു് തീരുമാനമെടുക്കാ൯പാടുണു്ടോ? റഷൃയുടെയയലു്വശത്തു് നാറ്റോയുടെ സൈനികസജ്ജീകരണങ്ങളു്വരുന്നതു് റഷ്യയു്ക്കു് ഭീഷണിയാണെന്നുപറയുന്നതെങ്ങനെ- റഷ്യയൊരു അക്രമരാജ്യമല്ലായിരുന്നെങ്കിലു് റഷ്യയുടെയയലു്വശത്തു് നാറ്റോയെത്തുകതന്നെയുണു്ടാകുമായിരുന്നോ? ഇ൯ഡൃയുടെയയലു്പക്കത്തുള്ള നേപ്പാളും ബംഗ്ലാദേശ്ശും ശ്രീലങ്കയും പാക്കിസ്ഥാനുംപോലും നാറ്റോയിലംഗത്വത്തിനപേക്ഷിക്കാത്തതെന്താണു്? അതു് ഇ൯ഡൃയൊരു അക്രമരാഷ്ട്രമല്ലാത്തതുകൊണു്ടല്ലേ? അപ്പോളു്, റഷ്യയു്ക്കൊരു അക്രമരാഷ്ട്രമായിത്തുടരാ൯ ഉക്രെയിനു് നാറ്റോയംഗത്വം നിഷേധിക്കണമോ?

ഉക്രെയി൯ നാറ്റോയിലു്ച്ചേരാതിരുന്നാലു് തന്നിലു്നിന്നോ റഷ്യയിലു്നിന്നോ ആക്രമണമൊന്നുമുണു്ടാവുകയില്ലെന്നു് ഉക്രെയിനു് പുട്ടി൯റ്റെ വാക്കും ഒരു കടലാസ്സുമല്ലാതെ മറ്റെന്തുറപ്പാണുള്ളതു്? നിലവിലു് നാറ്റോയിലു് അംഗമല്ലാതിരുന്നിട്ടും പുട്ടി൯ റഷ്യയെയാക്രമിക്കുകതന്നെയല്ലേ? ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരംസെക്ക്യൂരിറ്റിക്കൗണു്സ്സിലിലു് അംഗമായിരുന്നുകൊണു്ടു് ഒരു അംഗരാജ്യം മറ്റൊരംഗരാജ്യത്തെയാക്രമിക്കരുതെന്നും ത൪ക്കങ്ങളു് ച൪ച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കണമെന്നുമുള്ള ആസംഘടനയുടെകാതലായ ഉറപ്പും താനംഗമായിരിക്കുന്ന സംഘടനയുടെ യു. എ൯. ഹ്യുമ൯ റൈറ്റു്സ്സു് ചാ൪ട്ടറി൯റ്റെ മുഴുവ൯വ്യവസ്ഥകളും ഈ ഒന്നല്ല പലയിടത്തുനടത്തിയ പലയുദ്ധങ്ങളിലൂടെയും ലംഘിച്ച റഷ്യ നാറ്റോയിലു്ച്ചേരാതിരുന്നാലു് ഉക്രെയിനെയിനിയാക്രമിക്കുകയില്ലെന്നുള്ളതി൯റ്റെ ഉറപ്പായി മറ്റുരാജ്യങ്ങളെഴുതിനലു്കുന്ന ഒരു കടലാസ്സിനു് എന്തുവിലയാണുള്ളതു്? ഉക്രെയിനെനാറ്റോയിലു്ച്ചേ൪ത്തു് ആ ആക്രണമുണു്ടാവുകയില്ലെന്നു് ഉറപ്പാക്കുകയല്ലേവേണു്ടതു്?

ഇവിടെപ്പറഞ്ഞ മുഴുവ൯കാര്യങ്ങളും അംഗീകരിച്ചയാളുകളുടെ ഒരു പ്രവാഹമാണിപ്പോളു് പലരാജ്യങ്ങളിലു്നിന്നുമുള്ള വിദേശവോളണു്ടീയ൪മാരുടെയും സൈനികരുടെയും പ്രവാഹമായി ഉക്രെയിനിലേക്കൊഴുകുന്നതു്, പ്രത്യേകിച്ചു് സൈനികമായും രാജ്യസുരക്ഷാസംബന്ധമായും ഇവിടെപ്പറഞ്ഞകാര്യങ്ങളു്. ഉക്രെയിനുവേണു്ടി റഷ്യയു്ക്കെതിരെ യുദ്ധംചെയ്യാനെത്തുന്ന വിദേശവോളണു്ടീയ൪മാരുടെയും സൈനികരുടെയും ലക്ഷൃം അവരുടെമക്കളു്ക്കുവേണു്ടി ഭാവിലോകത്തെ റഷ്യ൯ഭീഷണിയിലു്നിന്നും മുക്തമാക്കിനി൪ത്തുകയാണു്. റഷ്യ ലോകത്തെപ്പരാജയപ്പെടുത്തിയിട്ടുപിന്നെ അവരെന്തെടുത്തിട്ടു് അവരുടെമക്കളുടെഭാവി സുരക്ഷിതമാക്കാനാണു്! അതുകൊണു്ടൊരലു്പ്പം നേരത്തേയിങ്ങുപോന്നു. അങ്ങനെയാണു് ലോകം, അങ്ങനെയാണു് മനുഷൃസമൂഹം; എല്ലാവരും നരേന്ദ്രമോദിചെന്നു് റഷ്യ൯പുട്ടി൯റ്റെ (ആപ്പഴയരാജവഞു്ചക൯ റാസ്സു്പ്പുട്ടി൯റ്റെയല്ല!) കാലുപിടിച്ചു് തലു്ക്കാലത്തേക്കു് നമ്മളു്ക്കു് ഇ൯ഡൃയു്ക്കു് വിപത്തൊഴിവാക്കിത്തരണമെന്നാഗ്രഹിച്ചു് ഇരിക്കുകയല്ല. ലോകത്തി൯റ്റെ വിവിധഭാഗങ്ങളിലു് പലസൈന്യങ്ങളിലും സേവനമനുഷു്ഠിച്ചു് പലയുദ്ധങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയസമ്പന്നരാണീ വെറ്ററ൯മാ൪.

Written on 10 March 2022 and first published on: 11 March 2022





 

 

 

 

No comments:

Post a Comment