Friday, 4 March 2022

806. യുദ്ധവിരുദ്ധസമരം വ൪ഗ്ഗസമരത്തി൯റ്റെ ആധുനികമുഖമാണെന്നകാരൃം ലോകത്തു് കമ്മ്യൂണിസ്സു്റ്റുഭരണംതുടങ്ങിയ റഷ്യതന്നെമറന്നുപോയെന്നുതോന്നുന്നു

806

യുദ്ധവിരുദ്ധസമരം വ൪ഗ്ഗസമരത്തി൯റ്റെ ആധുനികമുഖമാണെന്നകാരൃം ലോകത്തു് കമ്മ്യൂണിസ്സു്റ്റുഭരണംതുടങ്ങിയ റഷ്യതന്നെമറന്നുപോയെന്നുതോന്നുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rodimov Pavel. Graphics: Adobe SP.


റഷ്യയിലു്നടക്കുന്ന വമ്പിച്ച യുദ്ധവിരുദ്ധപ്പ്രകടനങ്ങളിലു് മോസ്സു്ക്കോ പ്രകമ്പനംകൊള്ളുകയാണു്. റഷ്യയിലെ അമ്പതോളം നഗരങ്ങളിലു് ഇതിനകംതന്നെ യുദ്ധവിരുദ്ധപ്പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടുണു്ടു്. അതിലു്പ്പങ്കെടുത്തതിനു് അമ്പതിനായിരത്തിലേറെപ്പേരെ 2022 മാ൪ച്ചു് 2വരെ അഞു്ചുദിവസംകൊണു്ടു് അറസ്സു്റ്റുംചെയു്തു. പുട്ടി൯ വിഷംകൊടുത്തുകൊല്ലാ൯നോക്കി ജ൪മ്മനിയിലു് ചികിത്സകഴിഞ്ഞുരക്ഷപ്പെട്ടുതിരിച്ചുവന്നയുട൯ പുട്ടി൯ തടവിലാക്കിയ അഴിമതിവിരുദ്ധപ്പ്രക്ഷോഭകനും പ്രതിപക്ഷനേതാവുമായ അലകു്സ്സി അനറ്റോലിയേവിച്ചു് നാവലു്നി ജയിലിലു്നിന്നാണീപ്പ്രക്ഷോഭമെല്ലാം നയിക്കുന്നതു്. രാജ്യംമുഴുവ൯ വമ്പിച്ച പ്രക്ഷോഭങ്ങളു്ക്കും ആഹ്വാനംചെയു്തിട്ടുണു്ടു്. യഥാ൪ത്ഥത്തിലു് റഷ്യയിലെ നഗരങ്ങളിലിപ്പോളു്നടക്കുന്നതു് യുദ്ധവിരുദ്ധപ്പ്രക്ഷോഭങ്ങളല്ല, കലാപങ്ങളാണു്- സു്ത്രീകളും കുട്ടികളുംവരെപ്പങ്കെടുക്കുന്നവ. സോവിയറ്റുയൂണിയനും കമ്മ്യൂണിസവും തകരുന്നതിനുതൊട്ടുമുമ്പത്തെ സ്ഥിതിയാണു് അന്നു് സോവിയറ്റുയൂണിയ൯റ്റെ ഒരു ഭാഗംമാത്രമായിരുന്ന റഷൃയിലു് തിരിച്ചുവന്നിരിക്കുന്നതു്.

ഇതു് റഷ്യയുടെയുദ്ധമല്ല പുട്ടി൯റ്റെമാത്രംയുദ്ധമാണെന്നും, റഷ്യ സമാധാനമാണാഗ്രഹിക്കുന്നതെന്നും, പുട്ടിനാക്രമിക്കുന ഉക്രെയി൯ റഷ്യയുടെ സുഹൃത്താണെന്നും, റഷ്യക്കു് യുദ്ധമാവശ്യമില്ലെന്നുമാണു് ഈ യുദ്ധവിരുദ്ധസമരങ്ങളിലെ മുദ്രാവാക്യങ്ങളു്. ഈപ്പ്രക്ഷോഭങ്ങളുടെയുഗ്രതകണു്ടു് ഇനിമേലിലു് ഇനിയൊരുത്തരവുണു്ടാകുന്നതുവരെ യുദ്ധമെന്നവാക്കേ റഷ്യയു്ക്കകത്തുപയോഗിച്ചുപോകരുതെന്നാണു് റഷ്യ൯ഗവണു്മെ൯റ്റുത്തരവിറക്കിയതു്. അതിനുപകരം അടിയെന്നാണോ പറയേണു്ടതെന്നാണോ അതിനകത്തുപറഞ്ഞിരിക്കുന്നതെന്നറിയില്ല. റഷ്യ ഉക്രെയിനിലു്ച്ചെന്നുനടത്തുന്ന അടിയെന്നുപറയണമായിരിക്കും! റഷ്യയും ഉക്രെയിനുംകൂടി അടികൂടിയെന്നുപറഞ്ഞു് അതിനെ ലഘുവലു്ക്കരിക്കണമെന്നാണു് പരാജയപ്പെട്ടുകൊണു്ടിരിക്കുന്ന പുട്ടി൯റ്റെയുദ്ദേശം.

പുട്ടി൯റ്റെപരാജയം റഷ്യയറിയുമെന്നുഭയന്നു് റഷ്യ൯മാധ്യമങ്ങളു് യുദ്ധവാ൪ത്തകളു് റിപ്പോ൪ട്ടുചെയ്യുന്നതും ഇതോടൊപ്പം വിലക്കിയിട്ടുണു്ടു്, യുദ്ധറിപ്പോ൪ട്ട൪മാരെ അറസ്സു്റ്റുചെയ്യുന്നുമുണു്ടു്. യുദ്ധമെന്നുകേളു്ക്കുന്നതേ പുട്ടിനിപ്പോളു് ഭയമാണു്. ഒരിടത്തുചെന്നുയുദ്ധംനടത്തി ജയിച്ചുകയറുന്നവ൯റ്റെ പെരുമാറ്റമല്ലിതു്, തോലു്വിയിലെ മാനക്കേടി൯റ്റെ വേവുമല്ല, തോലു്ക്കുന്നയുദ്ധത്തിലു് ഓരോദിവസവും സഹസ്രകോടികണക്കിനുരൂപയുടെ സ്വന്തംപ്രൈവറ്റുപണവും സ൪ക്കാ൪പ്പണവും നഷ്ടപ്പെട്ടു് ആകെയുള്ളറിസ൪വ്വുവിദേശപ്പണശേഖരംമുഴുവ൯ ശോഷിച്ചുവന്നു് ഒടുവിലൊന്നുമില്ലാതാകുന്നവ൯റ്റെ ഭയമാണു്.

യുദ്ധവിരുദ്ധസമരം വ൪ഗ്ഗസമരത്തി൯റ്റെ ആധുനികമുഖമാണെന്നകാരൃം ലോകത്തു് കമ്മ്യൂണിസ്സു്റ്റുഭരണംതുടങ്ങിയ റഷ്യതന്നെ മറന്നുപോയെന്നുതോന്നുന്നുവെന്നിവിടെപ്പറഞ്ഞതിലു് ഒരു ചെറിയ പിശകുതോന്നുന്നു- റഷ്യയിലെ ജനങ്ങളതുമറന്നില്ല, റഷ്യ൯ഭരണകൂടമാണുമറന്നതു്. അന്ത൪ദ്ദേശീയസംഘ൪ഷങ്ങളു്ക്കു് അയവുവരുത്തലിനെസ്സൂചിപ്പിക്കുന്ന ഫ്രഞു്ചുപദമായ ദെത്താന്തു് ഏറ്റവുംകൂടുതലുപയോഗപ്പെടുത്തിയിട്ടുള്ളതും പ്രസംഗിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതും റഷ്യയടങ്ങുന്ന പഴയ സോവിയറ്റുയൂണിയ൯റ്റെ നേതാക്ക൯മാരായിരുന്നു. പിലു്ക്കാലത്തു് അണുബോംബുനി൪മ്മാണത്തിലേക്കും ആണവശക്തിയാവുന്നതിലേക്കും കടന്നെങ്കിലും നിരായുധീകരണത്തി൯റ്റെ വക്താക്കളായിരുന്നു പഴയ റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി. പിന്നീടൊരു ഡിഗ്രിപോലു്നേടിയ ഇരുമ്പുമറ, ആണവഭീകരശക്തി എന്നീപ്പ്രയോഗങ്ങളൊഴിച്ചാലു് ലോകത്തു് യുദ്ധവിരുദ്ധസമരത്തി൯റ്റെ മുഖമായിരുന്നു റഷ്യയിലു്നടന്ന വ൪ഗ്ഗസമരത്തി൯റ്റെമുഖം.

Written and first published on: 04 March 2022







 

 

 

No comments:

Post a Comment