855
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഫുട്ടു്ബാളു്ക്ക്ലബ്ബുപോലെ വിലപറഞ്ഞുഡീലുറപ്പിച്ചുപണംവാങ്ങി വാഗ്ന൪ ഗ്രൂപ്പുപോലെ വിദേശനിക്ഷേപക൯റ്റെ പ്രൈവറ്റാ൪മ്മിയാക്കി ഒരുക്യാപു്റ്റ൯റ്റെകീഴിലു് കേരളത്തിലഴിച്ചുവിട്ടിട്ടും ജനങ്ങളറിഞ്ഞില്ലെന്നു്! അഞു്ചുവ൪ഷംകഴിഞ്ഞറിഞ്ഞാലു്മതിയെഡേ....!!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Pakphipat. Graphics: Adobe SP.
പഞു്ചാബിലെ ഇ൯ഡ്യാഗവണു്മെ൯റ്റിനെതിരായ സുവ൪ണ്ണക്ഷേത്രയുദ്ധത്തിലൂടെ പേരെടുത്ത ജെ൪ണ്ണയിലു്സിംഗു് ഭിന്ദ്ര൯വാല, ചമ്പലു്ത്തടത്തിലെ കൊള്ളക്കാ൪, ക൪ണ്ണാടക-തമിഴു്നാടുവനങ്ങളിലെ വീരപ്പ൯ എന്നിവരുടെയെല്ലാം ഫിലോസഫിയും പ്രവ൪ത്തനരീതിയും ആദ൪ശ്ശങ്ങളും കടമെടുത്തും മാതൃകയാക്കിയും, അംഗങ്ങളു്ക്കു് ലോകത്തേറ്റവുംമികച്ച സൈനികപരിശീലനംനലു്കിയും, കമ്മാ൯ഡ൪മാ൪ക്കു് അമ്പതിനായിരംരൂപമുതലു് ക്യാപു്റ്റ൯മാ൪ക്കു് നാലു്പ്പത്തിനായിരവും അംഗങ്ങളു്ക്കു് ഇരുപതിനായിരവുംരൂപവരെ പ്രതിമാസശമ്പളംനലു്കിയും, കമ്പനികളായും പ്ലാറ്റൂണുകളുമായി വിഭജിക്കപ്പെട്ടും, മു൯സൈനികരും കുറ്റവാളികളും കൊലപാതകികളും പലവിധകള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരും കൂടുതലായിറിക്രൂട്ടുചെയ്യപ്പെട്ടും, ഏ. കെ-47 തോക്കുകളു്, ഗ്രനേഡുകളു്, പെട്രോളു്ബോംബുകളു് എന്നിവ ആയുധമാക്കിയും പ്രവ൪ത്തിക്കുന്ന നിരവധി സ്വകാര്യസേനകളു്- പ്രൈവറ്റാ൪മ്മികളു്- ഇ൯ഡൃയിലു്ത്തന്നെയുണു്ടു്. ഇതിലു് മിക്കസേനകളുടെയും അംഗബലം പതിനായിരംമുതലു് പതിനയ്യായിരംവരെയാണു്.
അങ്ങനെയൊരെണ്ണം സ്വന്തമായുണു്ടാക്കിപ്പ്രവ൪ത്തിക്കുകയെന്നുള്ളതു് ഇ൯ഡൃയിലെ ക്രിമിനലു്മൈ൯ഡും പശ്ചാത്തലവുമുള്ള ഏതൊരുരാഷ്ട്രീയക്കാര൯റ്റെയും സ്വപു്നമാണു്. അതിനുള്ളയത്രപണം കൈയ്യിലില്ലെങ്കിലു് വിദേശശക്തികളുടെസഹായംതേടും, അതിനായി തുട൪ച്ചയായി നിഗൂഢമായ വിദേശയാത്രകളു്നടത്തിക്കൊണു്ടിരിക്കും, പലരാജ്യങ്ങളു്കേന്ദ്രമാക്കിപ്പ്രവ൪ത്തിക്കും, പലപലപദ്ധതികളുടെപേരുകളിടയു്ക്കിടയു്ക്കു പറഞ്ഞുകൊണു്ടിരിക്കും, നാനാവഴിയും പ്രചരിപ്പിച്ചുകൊണു്ടിരിക്കും. കേരളം അത്രത്തോളംവള൪ന്നോ എന്നുള്ളതാണു് നമ്മളിവിടെപ്പരിശോധിക്കുന്നതു്. കേരളം അത്രത്തോളംമാത്രമല്ല ലോകനിലവാരത്തോളംവള൪ന്നു എന്നതാണിപ്പോളു്പ്പുറത്തുവരുന്നത്. ഉടമ വിദേശിയും ക്യാപു്റ്റ൯ സ്വദേശിയുമെന്നതാണിപ്പോളത്തെ കേരളത്തിലെനില. അതെപ്പോളു്വേണമെങ്കിലുംമാറാം.
പഞു്ചാബിലും ഹരിയാനയിലും അമ്പതിനായിരം അനുയായികളുള്ള ഗു൪മിതു് റാം റഹീമി൯റ്റെ മാധ്യമപ്പ്രവ൪ത്തകരെക്കൊലപ്പെടുത്തലു്മുതലു് പോലീസ്സു്സ്സു്റ്റഷ൯തീവെപ്പുവരെച്ചെയ്യുന്ന ദേരാ സച്ചാ സൗദ, പോലീസ്സിനെപ്പെട്രോളു്ബോംബെറിയുന്ന ജയു്ഗുരുദേവു് സേന, രണു്ധീ൪സേന, റാം വരിഷു്ക്കു് യാദവി൯റ്റെ മൂവായിരംപേരുള്ള സ്വാധീ൯ ഭാരതു് സുഭാഷു് സേന, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെയും മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു് ഫാക്ഷനുകളെയും ദളിതരെയും ബീഹാറി൯റ്റെമണ്ണിലു്നിന്നു് തുടച്ചുനീക്കാ൯പ്രവ൪ത്തിക്കുന്ന, പാറ്റു്നയു്ക്കടുത്തു് ലക്ഷു്മപൂരിലു് 1997ലു് 58ദളിതരെ ഒറ്റയടിക്കുകൊലപ്പെടുത്തിയ മേലജ്‌ജാതിഭൂവുടമകളുടെസേനയായ രണു്വീ൪ സേന, എന്നിവയുടെയിടയിലേക്കാണു് പ്രവ൪ത്തനപരിപാടിയിലും ആദ൪ശ്ശങ്ങളിലും ലക്ഷൃങ്ങളിലും രൂപംമാറിയെങ്കിലും സുരക്ഷിതത്വത്തിനുവേണു്ടി പേരുമാറാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കടന്നുവരുന്നതു്. വിപ്ലവംനടക്കുകയില്ലെന്നുമനസ്സിലായാലു് കൈയ്യിലുള്ള ഓ൪ഗനൈസ്സേഷ൯കൊണു്ടു് എന്തെങ്കിലുമൊരുപയോഗംവേണു്ടേ? ആ൪ക്കെങ്കിലും എന്തെങ്കിലുമൊരുപ്രയോജനംവേണു്ടേ?
ഈ സ്വകാരൃസേനകളുടെസ്ഥാനത്തേക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവരുമ്പോളുള്ള വ്യത്യസു്തത മറ്റവയെപ്പോലെ പുതിയൊരെണ്ണംരൂപീകരിച്ചു് ട്രെയിനിംഗുനലു്കി രാഷ്ട്രീയകാര്യങ്ങളു്ക്കും ബിസിനസ്സുകാര്യങ്ങളു്ക്കും ഭരണകാര്യങ്ങളു്ക്കുമുപയോഗപ്പെടാത്തരീതിയിലു് സൃഷ്ടിച്ചിടുന്നതിനുപകരം ഈപ്പറഞ്ഞയേതാവശ്യങ്ങളു്ക്കും അതോടൊപ്പം അക്രമത്തിനുംകൂടി തികച്ചുമുപയോഗപ്പെടുന്നരീതിയിലു് വളരെപ്പ്രായോഗികമായി നിലവിലുള്ള ഒരു രാഷ്ട്രീയപ്പാ൪ട്ടിയെ അനുയോജൃരല്ലാത്തവരെമുഴുവ൯ പലവ൪ഷങ്ങളിലൂടെ നെരങ്ങിമാറ്റിയിട്ടു് അപ്പടി ഒരു സ്വകാര്യകോ൪പ്പറേറ്റു്സ്സേനയാക്കിമാറ്റിയെന്നതാണു്. ഒരു രാഷ്ട്രീയപ്പാ൪ട്ടിയെ ഒരു സ്വകാര്യസേനയാക്കി രൂപാന്തരപ്പെടുത്തുന്ന ഇതി൯റ്റെ റിവേഴു്സ്സാണു് ഒരുസ്വകാര്യസേനയായിപ്പൊയു്ക്കൊണു്ടിരുന്ന ശിവസേനയെ നല്ലവിദ്യാഭ്യാസമുള്ളയൊരു പുതിയമാനേജുമെ൯റ്റിനുകീഴിലു് അലകുംപിടിയുംമാറ്റി മഹാരാഷ്ട്രയിലു് ഒരു രാഷ്ട്രീയപ്പാ൪ട്ടിയാക്കിത്തീ൪ത്തതു്. ഒരിക്കലുമൊരുരാഷ്ട്രീയപ്പ്രസ്ഥാനമാവാതെ ആ൪ക്കുമുപയോഗമില്ലാതെകിടന്നിരുന്ന രാഷ്ട്രീയസ്വയംസേവകസംഘം റിലയ൯സ്സി൯റ്റെസ്വകാര്യസേനയാവുകയും അതോടൊപ്പം ഭാരതീയജനതാപ്പാ൪ട്ടിയെന്നൊരു രാഷ്ട്രീയവിഭാഗംകൂടി രൂപീകരിക്കുകയുംചെയു്തതു് ഇതി൯റ്റെ സൂപ്പ൪ലേറ്റീവു് ഉദാഹരണമായിരുന്നു.
അടിമുടിയൊരു റഷ്യനുത്ഭവവും ഉലു്പ്പന്നവും, നാസ്സിസ്സ്വഭാവവും മുദ്രകളും, പതിനഞു്ചുരാജ്യങ്ങളിലു്നിന്നായി ആറായിരം പ്രൈവറ്റു് മിലിട്ടറിക്കോണു്ട്രാക്ട൪മാരും (എന്നുവെച്ചാലു് കൊലപാതകികളും) അവ൪ക്കെല്ലാം 2500 ഡോള൪വരെ പ്രതിമാസശമ്പളവും, നാലു്പ്പതുവയസ്സുകഴിയുമ്പോളു് 2000 ഡോള൪ പ്രതിമാസപ്പെ൯ഷനും, ഒക്കെയുള്ള വാഗ്ന൪ ഗ്രൂപ്പാണു് കേരളമടക്കം ലോകത്തെവിടെയുമുള്ള സ്വകാര്യയാ൪മ്മികളുടെയെല്ലാം സ്വപു്നം. കേരളത്തിലെയതി൯റ്റെ നേതൃത്വമാണെങ്കിലു് വലിയ സ്വപു്നക്കാരുമാണു്, ഇഷ്ടംപോലെ സ്വപു്നപദ്ധതികളുംകൊണു്ടുനടക്കുന്നവരുമാണു്.
റഷൃ൯പ്രസിഡ൯റ്റു് പുട്ടി൯ ഉക്രെയിനുമായിനടത്തിയ മു൯യുദ്ധങ്ങളിലെല്ലാം സഹായിക്കാ൯ചെന്ന വാഗ്ന൪ ഗ്രൂപ്പിലു് നോട്ടമിട്ടുവെച്ചിരുന്ന കമ്മാ൯ഡറെ 2022 മാ൪ച്ചിലും പുട്ടി൯റ്റെസേനയോടൊപ്പംചെന്നപ്പോളു് ഉക്രെയി൯സേനയിലെ സു്പെഷ്യലു്ക്കമ്മാ൯ഡോകളു് പിടികൂടിവധിച്ചുകളഞ്ഞു. ശമ്പളംവാങ്ങുമെങ്കിലും പെ൯ഷ൯വാങ്ങാ൯ജീവിച്ചിരിക്കാതെ ഇത്തരംസ്വകാര്യസേനകളിലെ അംഗങ്ങളിലു് മിക്കവരും വല്ലവ൯റ്റെയുംവാളിന്നൂണായിത്തീരാറാണുപതിവു്. ഇവരിലെത്രപേ൪ ചെന്നതുപോലെ ഉക്രെയിനുപുറത്തിനിക്കടക്കുമെന്നതാണു് അവരുടെയിപ്പോഴത്തെയൊരുപ്രശു്നം, കാരണം റഷ്യ൯സൈന്യത്തെയും സിറിയ൯സൈന്യത്തെയും എപ്പോഴുംസഹായിച്ചിട്ടുള്ള അടിസ്ഥാനപരമായി ചെച൯മാരായയിവരുടെ പ്രധാനശത്രുക്കളു് ഉക്രെയി൯സൈന്യവും അമേരിക്ക൯ ഇ൯റ്റല്ലിജ൯സ്സുമാണു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലുള്ള മെമ്പ൪ഷിപ്പും ഇതിലു് മുപ്പതുശതമാനത്തി൯റ്റെ, പ്രത്യേകിച്ചും ഡീവൈയെഫൈയെന്ന അതിലെ യുവജനസംഘടനയിലെ അമ്പതുശതമാനത്തി൯റ്റെയും ക്രിമിനലു്പ്പരിചയവുംനോക്കുമ്പോളു്, ഇ൯ഡൃയിലെത്തന്നെ ഏറ്റവുംവലിയൊരു വിദേശമുതലാളിത്തസ്വകാര്യസേനയായി അവരെവള൪ത്താനെളുപ്പവുമാണു്, അവരുടെഭാവി കുറേനാളത്തേക്കു് ശോഭനവുമാണു്- ഒരു മുതലാളിസംഘംമരിക്കുമ്പോളു്, അവരുടെ മക്കളിലേക്കോ മറ്റൊരുസംഘത്തിലേക്കോ അവ൪ അല്ലീജിയ൯സ്സുമാറ്റേണു്ടിവരുമെന്നുമാത്രം.
കേരളത്തിലെയീ പ്രൈവറ്റാ൪മ്മിയുടെനേതൃത്വത്തിലു് ഒരു ക്യാപു്റ്റ൯മാത്രമേയുള്ളൂ- കമ്മാണു്ഡ൪മാരും ഓണ൪മാരും മാനേജുമെ൯റ്റുമെല്ലാം പുറത്താണു്. ഇടയു്ക്കിടയു്ക്ക് സമ്മ൯സ്സുവരും. അപ്പോളു് ലോകത്തെവിടെയാണെങ്കിലും ചെന്നേമതിയാവൂ. കേരളത്തിലെന്തുകൊണു്ടു് ഇതുവരെയും കെ-റെയിലു്നടപ്പാക്കാനായില്ലെന്നു് 2022 ഏപ്രിലിലു് പിണറായിവിജയ൯ അമേരിക്കയിലു്ച്ചെന്നു് സമാധാനംപറയേണു്ടിവരും. അതോടൊപ്പം പാ൪ട്ടിയുടെ അഖിലേന്ത്യാടിസ്ഥാനത്തിലുള്ളവാങ്ങലും അധികാരക്കൈമാറ്റവും നെരങ്ങലുകഴിഞ്ഞുള്ള ലയനവും 2022 ഏപ്രിലാദ്യം കണ്ണൂരുവെച്ചു് സമാധാനപരമായി പൂ൪ത്തീകരിച്ചിട്ടുണു്ടെന്നും അറിയിക്കേണു്ടിവരും.
ഒരു രാഷ്ട്രീയപ്പാ൪ട്ടിയോ തെരഞ്ഞെടുക്കപ്പെട്ടയൊരു ഗവണു്മെ൯റ്റോ ഇ൯ഡൃയിലു് ഒരിക്കലുംചെയ്യാത്തതായ അസ്വാഭാവികവും അസാധാരണവുമായ പലകാരൃങ്ങളും 2016മുതലു് 2022വരെയുള്ള മാ൪കു്സ്സിസ്സു്റ്റുമുന്നണിഭരണകാലത്തു് കേരളത്തിലു്നടന്നു. അതുമുഴുവ൯ ഈ വിദേശയുത്ഭവപ്രൈവറ്റാ൪മ്മിചെയു്തായിരുന്നു, അതൊന്നും ഒരുരാഷ്ട്രീയപ്പാ൪ട്ടിയുടെനടപടികളോ ഒരുഗവണു്മെ൯റ്റി൯റ്റെനടപടികളോ ആയിരുന്നില്ല. ഇ൯ഡൃയുടെചരിത്രത്തിലു്ത്തന്നെ ഏതെങ്കിലുമൊരുസംസ്ഥാനംനടത്തിയ ആദൃത്തെ എറ്റവുംകൂടുതലും വിപുലവുമായ വിദേശബന്ധയിടപാടുകളായിരുന്നവ. അന്നതി൯റ്റെ ആനിലയിലുള്ളയസാധാരണത്വം ജനങ്ങളാലു് ശ്രദ്ധിക്കപ്പെട്ടില്ല, ശ്രദ്ധിച്ചമാധ്യമങ്ങളതു് ച൪ച്ചയാക്കാനിഷ്ടപ്പെട്ടതുമില്ല. അതി൯റ്റെപുറകിലെന്തായിരുന്നുവെന്നിവിടെപ്പറയുന്നില്ല. അതെല്ലാംശ്രദ്ധിക്കാ൯ ബാദ്ധ്യതപ്പെട്ടിരുന്ന കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും അതി൯മേലൊന്നും നടപടികളെടുക്കുകയോ അതിനെക്കുറിച്ചുജനങ്ങളുടെമുന്നിലു് സൂചിപ്പിക്കുകയോപോലുംചെയ്യാതിരുന്നതി൯റ്റെ കാരണങ്ങളിലേക്കുമിവിടെക്കടക്കുന്നില്ല.
പിണറായിവിജയ൯ സകലജഡു്ജിമാരെയും കോടതികളെയും വക്കീല൯മാരെയും ഡോളറുകൊടുത്തു് വിലയു്ക്കെടുത്തിട്ടിരിക്കുകയാണെന്നു് ആരോ തിരുവനന്തപുരത്തു് ആനത്തലവട്ടം ആനന്ദനോടുപറഞ്ഞുകൊടുത്തു. പിന്നെയൊട്ടുംകുറച്ചില്ല, കോടതിയു്ക്കെതിരെ ചീത്തവിളിയാരംഭിച്ചു. കണ്ണൂരിലു് എം. വി. ജയരാജനും അതുതന്നെചെയു്തു. 2022 മാ൪ച്ചു് 28-29ലെ ഇടതുപക്ഷപ്പണിമുടക്കി൯റ്റെപേരിലു്നടക്കുന്ന അക്രമങ്ങളും ആദിവസങ്ങളിലു് സ൪ക്കാ൪ജീവനക്കാ൪ ശമ്പളവുംവാങ്ങി സ൪ക്കാരി൯റ്റെയനുമതിയോടെ വീട്ടിലിരിക്കുന്നതവസാനിപ്പിക്കണമെന്നും കേരളഹൈക്കോടതിപറഞ്ഞയുടനേ ആനത്തലവട്ടമാനന്ദ൯പറഞ്ഞു കോടതിയെപ്പോകാ൯പറയെന്നു്, അക്രമംനടത്താനല്ലെങ്കിലു്പ്പിന്നെ ബന്ദുംപണിമുടക്കുംനടത്തുന്നതെന്തിനെന്നു്. പിണറായി വിജയനെക്കുറിച്ചു് ആരോപറഞ്ഞുകൊടുത്തതയാളു്വിശ്വസിച്ചപോലെ സി. ഐ. ടി. യു. സംസ്ഥാനസെക്രട്ടറിയായ അയാളങ്ങനെപറഞ്ഞുവെന്നു് ആരോപറഞ്ഞതു് മറ്റാരോപറഞ്ഞറിഞ്ഞയുട൯ നീലയുടുപ്പുകാ൪ പണിമുടക്കു്-കം-ബന്ദു്-കം-ഹ൪ത്താലാക്കിയദിവസം റോട്ടേപോയ സ൪ക്കാരി൯റ്റതന്നെസകലവണു്ടികളുമടിച്ചുമറിച്ചു, ജീവനക്കാരെ വണു്ടിയിലു്നിന്നുപുറത്തുചവിട്ടിവീഴു്ത്തി, തുറന്നസകലകടകളുംചവിട്ടിപ്പൊളിച്ചു. മൊത്തത്തിലു്, സ൪ക്കാരാപ്പീസ്സുകളടച്ചുപൂട്ടി ആരെയുംജോലിചെയ്യാ൯പറ്റാതാക്കുന്ന ഗവണു്മെ൯റ്റു്, സ്വന്തംനിലയിലു്ത്തന്നെ അക്രമികളെ റോട്ടിലഴിച്ചുവിട്ടിട്ടു് അവരെത്തൊട്ടുപോകരുതെന്നു് പോലീസ്സിനോടുപറയുന്ന ഗവണു്മെ൯റ്റു്, ഈരീതിയിലുള്ളാരുഗവണു്മെ൯റ്റല്ലാതെ ഒന്നുമുണു്ടാക്കാനുള്ള സ൪ക്കാ൪ക്കൂറും അച്ചടക്കവും സ൪ക്കാരിലൊരു പ്യൂണു്പോലുമാകാനുള്ള യോഗ്യതയുമില്ലാത്ത മുഖ്യമന്ത്രി പിണറായിവിജയ൯,- ഇതിലൊക്കെയെന്തോ ഒരു പൊരുത്തക്കേടുകാണുന്നില്ലേ?
കൃത്യം ഇത്തരമൊരു ഭരണനിയന്ത്രണസംവിധാനംതന്നെയാണു് ആപ്പറഞ്ഞ പ്രൈവറ്റാ൪മ്മി അതിനുതക്കതായകാരണംകൊണു്ടു് കേരളത്തിലു് സൃഷ്ടിക്കാനാഗ്രഹിച്ചതും സൃഷ്ടിച്ചതും. പാ൪ട്ടിനിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനല്ല ഒരുപ്രൈവറ്റാ൪മ്മിയുടെ വിദേശമാനേജുമെ൯റ്റാണുു സകലപേരെയും വിലയു്ക്കെടുത്തിട്ടിരിക്കുന്നതെന്നും, അവരാണുഭരണംനിയന്ത്രിക്കുന്നത്തെന്നും, അവരാണപഴയ സു്പ്രിങ്ക്ലറിടപാടും ഡേറ്റാക്കച്ചവടവും ഇലക്ട്രടിക്കു്ബസ്സിടപാടും പുഴയു്ക്കൊഴുകാനൊരുവഴിയും കെ-ഫോണും കേരളാറെയിലും കൊണു്ടുവന്നതെന്നും, അവരാണു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സംസ്ഥാനമാകെലക്ഷൃംവെച്ച ലൈഫു്മിഷ൯കോഴപ്പദ്ധതികളും വിദേശപ്പ്രളയസഹായപ്പണംകൈമാറ്റങ്ങളും നടപ്പാക്കിയതെന്നും, അവരുടെ പന്നക്ക്യാപു്റ്റനായ മുഖ്യമന്ത്രിപിണറായിവിജയനാണു് അതെല്ലാം കുളമാക്കിയതെന്നും, അതുകൊണു്ടാണവ൪ ആദൃമായി സ്വയംവെളിപ്പെടുത്തി കേരളംമുഴുവനടച്ചിട്ടപ്പോളു് ലുലുമാളു്മാത്രംതുറക്കുമെന്നു് പിണറായിവിജയ൯റ്റെസ൪ക്കാരിനെകൊണു്ടുതന്നെ ഉത്തരവിറക്കിപ്പിച്ചു് ഒരുസിഗ്നലു്പോലെ ബന്ദിനു് തുറന്നുവെച്ചു് ഞങ്ങളു്തന്നെയാണുഭരിക്കുന്നതു്, ഞങ്ങളുടെ കെ-റെയിലിനെത്തൊട്ടുപോകരുതെന്നു് അതിനെതിരേസമരംചെയ്യുന്ന കേരളത്തിനുമുഴുവ൯ സന്ദേശംനലു്കിയയതെന്നും, ആനത്തലവട്ടം ആനന്ദനോടും എം. വി. ജയരാജനോടുമൊക്കെ ആരുംപറഞ്ഞുകൊടുക്കാതിരുന്നിടത്താണു് ഈ പൊരുത്തക്കേടുകളുടെതുടക്കം.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ എത്രരൂപയു്ക്കാണു് വിലു്പ്പനനടത്തിയിരിക്കുന്നതെന്നും ഈ പ്രൈവറ്റാ൪മ്മിയായി മാറ്റിയിരിക്കുന്നതെന്നും ആരുമന്വേഷിച്ചിട്ടുകാര്യമില്ല. കോ൪പ്പറേറ്റുകച്ചവടങ്ങളുടെ ഡീലുകളുടെ വിലകളും നലു്കിയ തുകകളും ആ൪ക്കുകൈമാറിയെന്നതുമൊക്കെ രഹസ്യമായിസ്സൂക്ഷിക്കാ൯ അവ൪ക്കവകാശമുണു്ടു്. മൂന്നോനാലോവ൪ഷംകഴിഞ്ഞു൪ വാഷിംഗു്ടണു്പോസ്സു്റ്റോ ന്യൂയോ൪ക്കു്ടൈംസ്സോ ഈവിവരങ്ങളു് പുറത്തുവിടുമ്പോളു് ഇളിഭ്യരാകാനേ മലയാളികളു്ക്കവകാശമുള്ളൂ. .
Written and first published on: 30 March 2022