Tuesday, 29 April 2025

1858. ഇ൯ഡൃയുംപാക്കിസ്ഥാനും വിഭജിക്കപ്പെട്ടുകിടക്കണമെന്നും കാഷു്മീ൪പ്പ്രശു്നം ഒരിക്കലുംതീരരുതെന്നും ആഗ്രഹിക്കുന്നരാഷ്ട്രീയക്കാരെമുഴുവ൯ രണു്ടുരാജ്യത്തുനിന്നുംചവിട്ടിപ്പുറത്താക്കിയാലു് കോണു്ഫെഡറേഷനടക്കം എന്തുംസാധ്യമാണു്

1858

ഇ൯ഡൃയുംപാക്കിസ്ഥാനും വിഭജിക്കപ്പെട്ടുകിടക്കണമെന്നും കാഷു്മീ൪പ്പ്രശു്നം ഒരിക്കലുംതീരരുതെന്നും ആഗ്രഹിക്കുന്നരാഷ്ട്രീയക്കാരെമുഴുവ൯ രണു്ടുരാജ്യത്തുനിന്നുംചവിട്ടിപ്പുറത്താക്കിയാലു് കോണു്ഫെഡറേഷനടക്കം എന്തുംസാധ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nayyer Younas. Graphics: Adobe SP.

രണു്ടുരാജ്യങ്ങളുടെയുംപരമാധികാരം ഒരുലയനമല്ലാത്തതുകൊണു്ടു് ഇല്ലാതാക്കപ്പെടാതെതന്നെ 1947ലെ രണു്ടുരാജ്യങ്ങളിലെയും ഹിന്ദു-മുസ്ലിംമതതീവ്രവാദരാഷ്ട്രീയക്കാരുണു്ടാക്കിയ വിഭജനത്തി൯റ്റെ മുറിവുകളുണക്കാനും പരസ്സു്പ്പരസംഘ൪ഷമവസാനിപ്പിക്കാനും വിദേശകാര്യത്തിലും പ്രതിരോധത്തിലും സാംസ്സു്ക്കാരികവിനിമയത്തിലും സാമ്പത്തികകാര്യങ്ങളിലുമുള്ള രണു്ടുരാജ്യങ്ങളുടെയും പൊതുതാലു്പ്പര്യങ്ങളു്സംരക്ഷിച്ചുവികസിപ്പിക്കാനും ഇ൯ഡൃയുടേയും പാക്കിസ്ഥാ൯റ്റെയും ഒരു കോണു്ഫെഡറേഷനെന്നയാശയം വിഭജനമുണു്ടായ അപ്പോളു്മുതലു്തന്നെനിലനിന്നിരുന്നു.

വിഭജനരേഖകടന്നുപോയതു് പഞു്ചാബിനെയും ബംഗാളിനെയും നെടുനീളത്തിലു് രണു്ടായിമുറിച്ചുകൊണു്ടാണു്, വിഭജനത്തിലൂടെ ഏറ്റവുംകൂടുതലു്നഷ്ടംസംഭവിച്ചതു് അവിഭക്തയി൯ഡൃയിലെ ഈരണു്ടുസംസ്ഥാനങ്ങളു്ക്കുമായിരുന്നു. ഇ൯ഡൃയിലു്ച്ചേരാ൯തീരുമാനിച്ച കാഷു്മീരെന്ന അന്നത്തെസ്സ്വതന്ത്രരാജ്യത്തിനൊഴികെ മറ്റുരാജ്യങ്ങളു്ക്കു് ഇതിലു്ച്ചേതവുംകഷ്ടപ്പാടുകളുമൊന്നുംസംഭവിച്ചില്ല. അതുകൊണു്ടു് ഈ കോണു്ഫെഡറേഷനെന്നസങ്കലു്പ്പം യാഥാ൪ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളുണു്ടാകുമ്പോളു് ആദ്യമഭിപ്രായംചോദിക്കേണു്ടതു് രണു്ടുരാജ്യങ്ങളിലെയും ഈരണു്ടുവെട്ടുമുറിക്കപ്പെട്ടസംസ്ഥാനങ്ങളിലെയും ജനങ്ങളോടാണു്. ബന്ധുക്കളു്പരസ്സു്പ്പരം അപ്പുറത്തുമിപ്പുറത്തുമായിപ്പോയ, വീടുകളു്പോലുംവിഭജിക്കപ്പെട്ട, അവരീക്കോണു്ഫെഡറേഷനെ, ഐക്യത്തെ, എതി൪ക്കുമെന്നാരുംകരുതുന്നില്ല. അപ്പോളു് അതിനെതിരേനിന്നതു്, നിലു്ക്കുന്നതു്, വിഭജനത്തി൯റ്റെപേരിലു് ഒരുകഷ്ടപ്പാടുമനുഭവിക്കാത്ത രണു്ടിടത്തെയും മറ്റുസംസ്ഥാനങ്ങളിലെജനങ്ങളാണു്, കാരണം അവ൪കഷ്ടപ്പാടനുഭവിച്ചിട്ടുമില്ല, രണു്ടുരാജ്യത്തെയും മതപരമാധികാരമനുഭവിക്കുകയുംചെയ്യാം. അതായതു് ഈക്കോണു്ഫെഡറേഷ൯വേണമോയെന്നു് ഹിതപരിശോധനനടത്തേണു്ടതു് ഇ൯ഡൃയിലുംപാക്കിസ്ഥാനിലുമായി നാലുസംസ്ഥാനങ്ങളായിമാറിപ്പോയ ആരണു്ടുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെയിടയിലാണു്.

കോണു്ഫെഡറേഷ൯റ്റെയദ്ധ്യക്ഷസ്ഥാനം ഇ൯ഡൃയു്ക്കുംപാക്കിസ്ഥാനും മാറിമാറിവരുന്നരീതിയിലു് അതുനിലവിലു്വരണമെന്നു് അന്നത്തെയി൯ഡൃ൯പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവും പാക്കിസ്ഥാ൯ഭരണാധികാരി സുളു്ഫിക്ക൪ അലി ഭൂട്ടോയുമാഗ്രഹിച്ചിരുന്നു, പാക്കിസ്ഥാ൯ ഒരുപടികൂടിക്കടന്നുമുന്നോട്ടുപോയി അവരുടെ പാക്കിസ്ഥാ൯ ടൈംസ്സിനോടു് ജനങ്ങളെയൊരുക്കാ൯ അതിനനുകൂലമായി ലേഖനങ്ങളെഴുതാ൯പോലുമാവശ്യപ്പെട്ടിരുന്നു. കാഷു്മീ൪പ്പ്രശു്നം സ്ഥിരമായൊതുങ്ങുമെന്നുള്ളതുകൊണു്ടു് അന്നത്തെക്കാഷു്മീ൪മുഖ്യമന്ത്രി ഷെയു്ക്കു് അബ്ദുള്ളയും കോണു്ഫെഡറേഷനനുകൂലമായിരുന്നു. പക്ഷേ അതൊതുങ്ങണമെന്നു് തലു്പ്പരകക്ഷികളായമറ്റുള്ളവരാഗ്രഹിക്കണു്ടേ!

ഇന്നു് രണു്ടുരാജ്യങ്ങളും കൃഷിക്കും മെഡിസ്സിനും കണു്ടെത്താ൯വിഷമിക്കുന്നപണം അതിലൂടെ സംഘ൪ഷമൊതുങ്ങി സൈനികച്ചെലവുകുറച്ചു് കണു്ടെത്താമായിരുന്നു. പക്ഷേ റഷ്യ, ചൈന, അമേരിക്ക, യൂറോപ്പ്യ൯സഖ്യം എന്നിവയോടൊപ്പം തുല്യശക്തിയായി ഏഷ്യയിലു് ഇ൯ഡൃയും പാക്കിസ്ഥാനുമടങ്ങുന്നൊരു സൂപ്പ൪ശ്ശക്തിയുണു്ടാകുന്നതു് തടയുന്നതിലായിരുന്നു എല്ലാവ൪ക്കുംവ്യഗ്രത. അതുകൊണു്ടീ പരസ്സു്പ്പരമൊന്നുചേ൪ന്നുവളരുന്നതിനുള്ള സമസ്സു്തവിഭവങ്ങളുംമനുഷ്യശക്തിയുമുള്ള രണു്ടുരാജ്യങ്ങളും നേരത്തേപറഞ്ഞമറ്റവരുടെകുതന്ത്രങ്ങളിലു്പ്പെട്ടു് അവരുടെയടിമകളായിക്കഴിയുന്നു. ഫലത്തിലു് ഇവരുടെപ്രധാനമന്ത്രിമാ൪ മറ്റവരുടെയേജ൯റ്റുമാരാണു്!

ഇങ്ങനെയൊരു കോണു്ഫെഡറേഷ൯വേണമെന്നവാദം 1947ലാരംഭിച്ചു് 2016ലും സജീവമായിരുന്നു. പിന്നെന്തുകൊണു്ടതപ്പ്രത്യക്ഷമായെന്നുചോദിച്ചാലു് ഏകദേശമപ്പോളാണു് പണു്ടുമുതലേവിഭജനത്തിനും ഇ൯ഡൃയെന്നയൊരു ഹിന്ദുരാഷ്ട്രരൂപീകരണത്തിനുംവേണു്ടിനിലകൊണു്ട രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെകീഴിലു് ഭാരതീയജനതാപ്പാ൪ട്ടിയെന്നൊരുഭരണം ഇ൯ഡൃയിലാരംഭിച്ചതു്. കോണു്ഫെഡറേഷനെന്നദ്വിരാഷ്ട്രയൈക്യം അവരുടെരാഷ്ട്രീയപ്പ്രസക്തിയെയും നിലനിലു്പ്പിനെയുംതന്നെയില്ലാതാക്കുന്നതാണു്, കാരണമതോടെയി൯ഡൃയെ ഒരുഹിന്ദുരാഷ്ട്രമാക്കണമെന്നവാദമസു്തമിക്കുകയാണു്. കോണു്ഫെഡറേഷനെന്നൊരുവാക്കുപോലും അവരൊരിക്കലുംപറഞ്ഞിട്ടില്ല. ഇ൯ഡൃ൯സ്വാതന്ത്ര്യസമരകാലത്തു് ബ്രിട്ടീഷുകാ൪ക്കെതിരെയുണു്ടായിരുന്ന ഹിന്ദുമുസ്ലീംജനയൈക്യം എവിടെപ്പോയെന്നാണു് പലരുമിന്നത്ഭുതപ്പെടുന്നതു്.

എന്നിട്ടുപോലും ഡലു്ഹിതന്നെതലസ്ഥാനമായി നിലനി൪ത്തിക്കൊണു്ടു് ഭാവിയിലു്രണു്ടുരാജ്യങ്ങളുടെയും ഐക്യത്തിലേയു്ക്കുതന്നെ വഴിയൊരുക്കത്തക്കരീതിയിലു് പൊതുനിയമങ്ങളും കറ൯സ്സിയുമുള്ളതും അതി൪ത്തികളെശ്ശാന്തമാക്കുന്നതിനുള്ള വ്യവസ്ഥകളോടെയും ആദ്യമൊരു കോണു്ഫെഡറേഷനുണു്ടാകണമെന്നു് ഇന്നു് ഇ൯ഡൃയിലേയു്ക്കതി൪ത്തികടന്നുവന്നു് സകലപ്രശു്നങ്ങളുമുണു്ടാക്കുന്നുവെന്നു് ബീജേപ്പീപറയുന്ന ഐയ്യെസ്സൈയ്യെന്ന പാക്കു് ഇ൯റ്റ൪-സ൪വ്വീസ്സസ്സു് ഇ൯റ്റല്ലിജ൯സ്സി൯റ്റെമേധാവിതന്നെയായിരുന്ന ലെഫു്റ്റന൯റ്റു് കേണലു് ആസ്സാദു് ഡുറാനിതന്നെ ഇ൯ഡൃയിലു്ബീജേപ്പീയധികാരത്തിലു്വന്നശേഷം 2018ലും അഭിപ്രായപ്പെട്ടിരുന്നു. സൂചനകളും ജനാഭിലാഷങ്ങളുമവിടെയുണു്ടായിരുന്നു, നടപ്പിലാക്കാ൯ പ്രധാനമന്ത്രിമാരുണു്ടായിരുന്നില്ലെന്നുമാത്രം! ഇ൯ഡൃയുംപാക്കിസ്ഥാനും വിഭജിക്കപ്പെട്ടുകിടക്കണമെന്നും കാഷു്മീ൪പ്പ്രശു്നം ഒരിക്കലുംതീരരുതെന്നും ആഗ്രഹിക്കുന്നരാഷ്ട്രീയക്കാരെമുഴുവ൯ രണു്ടുരാജ്യത്തുനിന്നുംചവിട്ടിപ്പുറത്താക്കിയാലു് കോണു്ഫെഡറേഷനടക്കം എന്തുംസാധ്യമാണു്.

ജമ്മു-കാഷു്മീരിനെച്ചൊല്ലി 1947-48ലു്നടന്നതാണു് ഇ൯ഡൃയും പാക്കിസ്ഥാനുമായുള്ള ആദ്യത്തെയുദ്ധം. ഐക്യരാഷ്ട്രസംഘടനയിടപെട്ടാണു് അതുനി൪ത്തിച്ചതു്. ജനിച്ചുവീണപ്പോഴേ ഈരണു്ടുരാജ്യങ്ങളുംതമ്മിലു് യുദ്ധമായിരുന്നെന്ന൪ത്ഥം- ഒരുതുണു്ടുഭൂമിയു്ക്കും അ൪ത്ഥമില്ലാത്തമതത്തിനുംവേണു്ടി. രണു്ടി൯റ്റെയുംജനനംതന്നെ സാ൯ഗ്വിനായൊരു സിസ്സേറിയ൯പ്രസവംപോലെ പത്തുലക്ഷത്തോളമാളുകളു്ക്കു് ജീവ൯നഷ്ടപ്പെടുകയും ഒന്നരക്കോടിയു്ക്കടുത്താളുകളു് താമസംമാറ്റേണു്ടിവരികയും എത്രയോലക്ഷമാളുകളു് ഭവനരഹിതരാവുകയുംചെയു്ത ബ്രിട്ടീഷി൯ഡൃയുടെവിഭജനമെന്ന ഒരോപ്പറേഷനിലൂടെയായിരുന്നു.

അതുകഴിഞ്ഞുംനി൪ത്താതെതുട൪ന്നുവന്നിരുന്ന കശപിശകളാണു് രണു്ടാംലോകമഹായുദ്ധത്തിനുശേഷം ലോകത്തു് ഏറ്റവുംകൂടുതലു് ടാങ്കുകളും കവചിതവാഹനങ്ങളുംവിന്യസിക്കപ്പെട്ടുനടന്ന 1965ലെ പതിനേഴുവ൪ഷത്തിനുശേഷമുള്ള രണു്ടാമത്തെയുദ്ധത്തിലേയു്ക്കുനയിച്ചതു്. തുടക്കത്തിലു് പിടിച്ചുമാറ്റാനാളില്ലായിരുന്നു, ഇവ൪തമ്മിലടിച്ചുശക്തിനശിക്കട്ടെയെന്നു് എല്ലാവരുംകരുതി. ഒടുവിലു് റഷ്യയുമമേരിക്കയും സ്വന്തമാവശ്യംകൊണു്ടു് നയതന്ത്രപരമായിടപെട്ടാണു് വീണു്ടും ഐക്യരാഷ്ട്രസംഘടനയെയിറക്കി താഷു്ക്കെ൯റ്റുപ്രഖ്യാപനത്തോടെ യുദ്ധമവസാനിപ്പിച്ചതു്. അതുകഴിഞ്ഞുള്ളപലചെറിയയുദ്ധങ്ങളുടെയും അതി൪ത്തിസംഘട്ടനങ്ങളുടെയുംശേഷമാണു് സിംലാക്കരാ൪പോലുള്ളപലതുമെഴുതപ്പെട്ടതും ഒപ്പിടപ്പെട്ടതും. അതൊക്കെയിപ്പോളേകപക്ഷീയമായി സ്വന്തംരാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി ലംഘിക്കുന്നതിരക്കിലാണീരണു്ടുരാജ്യങ്ങളുടെയും ഭരണാധികാരികളുംമന്ത്രിസഭകളുമായ നേതാക്ക൯മാ൪.

Written on 27 April 2025 and first published on 29 April 2025

 

 

 

 

 

Monday, 28 April 2025

1857. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എഴുപത്തഞു്ചുവയസ്സും അതിലെനേതാക്കളു് പ്രതിദിനമെടുത്തിട്ടുന്നയിക്കുന്നതും ച൪ച്ചയാക്കുന്നതും അവരുടെയനധികൃതമുഖ്യമന്ത്രിയെയധിക്ഷേപിക്കാനും ചുട്ടുപൊള്ളിക്കാനുമാണു്- അവരതിലാനന്ദിച്ചാസ്വദിക്കുകയാണു്!

1857

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എഴുപത്തഞു്ചുവയസ്സും അതിലെനേതാക്കളു് പ്രതിദിനമെടുത്തിട്ടുന്നയിക്കുന്നതും ച൪ച്ചയാക്കുന്നതും അവരുടെയനധികൃതമുഖ്യമന്ത്രിയെയധിക്ഷേപിക്കാനും ചുട്ടുപൊള്ളിക്കാനുമാണു്- അവരതിലാനന്ദിച്ചാസ്വദിക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Elti Meshau. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എഴുപത്തഞു്ചുവയസ്സും അതിലെനേതാക്കളു് പ്രതിദിനമെടുത്തിട്ടുന്നയിക്കുന്നതും ച൪ച്ചയാക്കുന്നതും അവരുടെയനധികൃതമുഖ്യമന്ത്രിയെയധിക്ഷേപിക്കാനും ചുട്ടുപൊള്ളിക്കാനുമാണു്- അവരതിലാനന്ദിച്ചാസ്വദിക്കുകയാണു്! കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് അതിനൂതനമായ പലസമരമുറകളുംകണു്ടിട്ടുണു്ടു്, ഇതു് അതിലൊന്നാണു്, ഇതുപോലൊന്നു് ഇ൯ഡൃയിലു് ആദ്യമായാണു്. അതിലു്പ്പലതും പാ൪ട്ടിയുടെ പ്രഖ്യാപിതശത്രുക്കളു്ക്കെതിരെയായിരുന്നപ്പോളു് ഇതു് സകലകേസ്സുകളിലു്നിന്നുംരക്ഷിച്ചു് അവരുടെനേതാവായി ബീജേപ്പീയവരോധിച്ച ഇന്നുമുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന പിണറായിവിജയനെതിരെയാണു്. പാ൪ട്ടി പാ൪ട്ടിയിലെനേതാക്കളു്ക്കു് വിവിധകമ്മിറ്റികളിലും നിയമസഭയിലും പാ൪ലമെ൯റ്റിലുമംഗമായിരിക്കാ൯ പരമാവധിയെഴുപത്തഞു്ചുവയസ്സെന്നൊരു പ്രായപരിധിനിശ്ചയിച്ചു- അതാവശ്യമുണു്ടെങ്കിലുമില്ലെങ്കിലും അതിലെന്തെങ്കിലും യുക്തിയുണു്ടെങ്കിലുമില്ലെങ്കിലും. അതനുസരിക്കാ൯ ഒരാളു്തയാറാകുന്നില്ലെന്നതാണു് അവരെപ്പ്രകോപിതരാക്കുന്നതു്. ഏക്കേ ബാലനും ജീ സുധാകരനുംമുതലു് ഏറ്റവുമൊടുവിലു് പീക്കേ ശ്രീമതിയും കേക്കേ ഷൈലജയുംവരെയുള്ളവ൪ ഈസ്സൂത്രവുംപ്രയോഗിച്ചുകൊണു്ടു് രംഗത്തുവന്നുകഴിഞ്ഞു. കമ്മിറ്റികളിലു്നിന്നും സ്ഥാനങ്ങളിലു്നിന്നുംപുറത്തുപോയവ൪ക്കിനി മന്ത്രിമാരായിരുന്നുഭരിച്ചപ്പോളുള്ള പഴയയഴിമതികളു്പുറത്തുവരുമെന്നതല്ലാതെ നഷ്ടപ്പെടാനെന്തിരിക്കുന്നു! പക്ഷേയായഴിമതികളെല്ലാം കൂട്ടഴിമതികളായിരുന്നല്ലോ!!

പ്രായപരിധിയുടെപേരിലു് സ്ഥാനങ്ങളിലു്നിന്നുംപുറത്തുപോയവ൪ അതി൯റ്റെപേരിലു് ഒരിക്കലുംപുറത്തുപോകാനുദ്ദേശിച്ചിട്ടില്ലാത്ത മുഖ്യമന്ത്രിവിജയനെതിരെ അതിനൂതനമായൊരു സമരമുറയരങ്ങേറുന്നതാണിന്നുകാണുന്നതു്. സ്ഥാനങ്ങളിലു്നിന്നുപോകേണു്ടിവന്നതി൯റ്റെ പരിവേദനവും ദു:ഖവുമൊന്നുമവ൪പറയുന്നില്ല, പകരം സ്ഥാനത്തുമസ്ഥാനത്തും കാരണങ്ങളും സന്ദ൪ഭങ്ങളു്മുണു്ടാക്കി എഴുപത്തഞു്ചുവയസ്സെന്നൊരുപദപ്പ്രയോഗം സമൂഹമനസ്സിലും പാ൪ട്ടിപ്പ്രവ൪ത്തകരുടെമനസ്സിലും സ്ഥിരമാക്കി സജീവമാക്കിനി൪ത്തുന്നു. അതിനങ്ങേയറ്റം കൗശലകരമായമാ൪ഗ്ഗങ്ങളാണവരവലംബിക്കുന്നതു്. ഒരിക്കലുമവ൪ എഴുപത്തഞു്ചല്ല അതിനുമപ്പുറമെത്രയോകടന്നിട്ടും അവരുടെപോളിറ്റു്ബ്യൂറോയിലും സെ൯ട്രലു്ക്കമ്മിറ്റിയിലും സംസ്ഥാനക്കമ്മിറ്റിയിലും എമ്മെല്ലേസ്ഥാനത്തും മുഖ്യമന്ത്രിസ്ഥാനത്തും അനധികൃതമായിരിക്കുന്ന പിണറായിവിജയനെക്കുറിച്ചു് ഒരുവാക്കുപോലുംപറയുന്നില്ല, പക്ഷേ എഴുപത്തഞു്ചുവയസ്സെന്നപ്രയോഗം സജീവമാക്കിനി൪ത്തുന്നു, വിജയനെപ്പൊള്ളിക്കുന്നു. വിജയനിതൊക്കെക്കേളു്ക്കുമ്പോളു് ത൯റ്റെയനധികൃതയിരിപ്പിലു് ലജ്ജയുണു്ടാകുമെന്നല്ല- ലജ്ജാരഹിതനെന്തുലജ്ജ!

ഇവരുടെമുഴുവ൯പ്രചോദനകേന്ദ്രമായിരുന്ന ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഈവിഷയം വേണു്ടത്രച൪ച്ചചെയു്തിട്ടുണു്ടായിരുന്നു, പ്രായംകൂടിയവരുടെപ്രവ൪ത്തനശേഷിയു്ക്കെന്തെങ്കിലും കുറവുള്ളതായി അവ൪കണു്ടെത്തിയിരുന്നില്ല. എന്നല്ല, പ്രായംകൂടിയവരുടെവിജ്ഞാനമില്ലാതെ ചരിത്രബോധത്തോടെ പാ൪ട്ടിയു്ക്കും ജനങ്ങളു്ക്കും ഗുണകരമായതീരുമാനങ്ങളെടുക്കുകസാധ്യമല്ല എന്നനിഗമനത്തിലാണവരെത്തിയതു്. അതനുസരിച്ചവരുടെപാ൪ട്ടിനേതാക്കളു് പാ൪ട്ടിയിലുംഭരണത്തിലും എഴുപത്തഞു്ചല്ല എണു്പതും എണു്പത്തഞു്ചുംവയസ്സുവരെ തുടരുകയുംചെയു്തു. അതുകൊണു്ടു് ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിതക൪ന്നുപോകുന്നതു് ലോകംകണു്ടില്ല, മറിച്ചു് അതു് ഇന്നു് ലോകത്തുള്ള സകലകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലുംവെച്ചു് ഏറ്റവുംകൂടുതലധികാരങ്ങളോടെ ലോകത്തു് ഏറ്റവുംകൂടുതലു്ജനങ്ങളുള്ളൊരുരാജ്യംഭരിച്ചുകൊണു്ടു് അതിശക്തമായിനിലകൊള്ളുന്നു, ലോകകാര്യങ്ങളിലിടപെടുന്നു, പഴയസ൪വ്വപ്പ്രതാപിയായിരുന്ന സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയേക്കാളും സ്വാധീനങ്ങളോടെ അധികാരപ്പ്രമത്തമായിനിലകൊള്ളുന്നു. അന്നത്തെക്കാലത്തതൊരുപക്ഷേ പ്രായപരിധിനിബന്ധനയേ൪പ്പെടുത്തിയിരുന്നെങ്കിലു് കുട്ടിക്കുരങ്ങുകളുടെപിടിയിലു്പ്പെട്ടു് ഇന്നാപ്പാ൪ട്ടികാണില്ലായിരുന്നു, ആപ്പാ൪ട്ടിയുംഭരണവുമിന്നു് ലോകത്തുതന്നെയില്ലാതെതക൪ന്നുപോകുമായിരുന്നു.

അപ്പോളു് സിദ്ധാന്തത്തിലും സംഘടനാപ്പ്രവ൪ത്തനത്തിലും ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെപ്പിന്തുട൪ന്നിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പൊടുന്നനെ നേതാക്കളു്ക്കു് പാ൪ട്ടിസംഘടനയിലും പാ൪ലമെ൯റ്ററിസ്ഥാനങ്ങളിലും പ്രായപരിധിനിബന്ധനവെയു്ക്കാ൯ പ്രേരിപ്പിച്ചതാരു്? പിണറായിവിജയനെയും അയാളിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കൈയ്യിലു്നി൪ത്താനും പിന്നീടുകൈകാര്യംചെയ്യാനുമായി ബീജേപ്പീയാണതു്- കാലാന്തരത്തിലാപ്പാ൪ട്ടിയെ പ്രായമായവരുടെവിജ്ഞാനത്തി൯റ്റെയഭാവമെന്നു് നേരത്തേപറഞ്ഞഭയത്തി൯റ്റെയടിസ്ഥാനത്തിലു് ഇ൯ഡൃയിലു്നിന്നപ്പ്രത്യക്ഷമാക്കുന്നതിനുവേണു്ടി- ചിലകെട്ടിടങ്ങളു് വിലയു്ക്കുവാങ്ങിയിടിച്ചുകളയുന്നപോലെ! ആരിലൂടെയാണവ൪പ്രവ൪ത്തിച്ചതു്? ആദ്യം പ്രകാശ്ശു് കാരാട്ടിലൂടെയും ഇപ്പോളു് പിണറായിവിജയനിലൂടെയും. ഒരാളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റി൯റ്റെ സ്വ൪ണ്ണക്കടത്തുപുറത്തുവന്നപ്പോളു് മുങ്ങി, മറ്റെയാളു് പാ൪ട്ടിയുടെമുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണു്ടു് അതിനെനയിച്ചു.

ഏക്കേ ബാല൯ പ്രായപരിധിയുടെപേരിലടക്കം തന്നെ പലപാ൪ട്ടിക്കമ്മിറ്റികളിലു്നിന്നും സ്ഥാനങ്ങളിലു്നിന്നും പുറത്താക്കിയപ്പോളു് പരിഭവത്തി൯റ്റെസ്വരത്തിലു്ത്തന്നെയാണു് മാധ്യമങ്ങളോടും സാമൂഹ്യമാധ്യമങ്ങളിലൂടെയും സംസാരിച്ചതു്, അവയെ കുടിയിറക്കുകളെന്നാണുവിശേഷിപ്പിച്ചുദു:ഖിച്ചതു്. അപ്പോളിയാളു് പാ൪ട്ടിനലു്കിയയാസ്ഥാനങ്ങളിലു്പ്പ്രവേശിക്കുമ്പോളു് അതു് കുടികിടപ്പാണെന്നാണോകരുതിയതു്? ഇയാളെന്തുതരംതരംതാഴു്ന്നപാ൪ട്ടിക്കാരനാണു്?

സുധാകര൯ വളരെറെസിലിയെ൯റ്റായരീതിയിലു് ഒരുപരിഭവവുംപറയാതെയാണു് അതിനോടുപ്രതികരിച്ചതു്, എങ്കിലും പ്രായപരിധിയെന്ന ഇങ്ങനെയൊരുരീതി ആവശ്യമുണു്ടോയെന്നയാളു് സന്ദേഹംപ്രകടിപ്പിച്ചു, ഇതുസംബന്ധിച്ചു് വളരെവിവേകപൂ൪വ്വംതന്നെ മാധ്യമങ്ങളുടെചോദ്യങ്ങളു്ക്കു് മറുപടിപറയുകയുംചെയു്തു.

പീക്കേ ശ്രീമതി പ്രായപരിധികഴിഞ്ഞതുകൊണു്ടു് സംസ്ഥാനക്കമ്മിറ്റിയിലു്നിന്നൊഴിവാക്കപ്പെട്ടു് 2025 ഏപ്രിലിലു് തമിഴു്നാട്ടിലു് മധുരയിലു്നടന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു് പ്രായപരിധിയിലൊഴിവുനലു്കപ്പെട്ടു് കേന്ദ്രക്കമ്മിറ്റിയിലു്ത്തുട൪ന്നതാണു്. സ്വാഭാവികമായുമവ൪ പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെക്ഷണമനുസരിച്ചു് പങ്കെടുക്കാനാവശ്യപ്പെട്ടതുകൊണു്ടു് അറിയിപ്പുകിട്ടി 2025 എപ്രിലു് 27നു് തിരുവനന്തപുരത്തു് സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സായ ഏക്കേജീസെ൯റ്ററിലു്നടന്ന സംസ്ഥാനക്കമ്മിറ്റിയോഗത്തിനു് കേന്ദ്രക്കമ്മിറ്റിയംഗമെന്നനിലയിലു് പങ്കെടുക്കാനെത്തി. നിങ്ങളു്ക്കു് പാ൪ട്ടി പ്രായപരിധിയിലിളവുനലു്കിയതു് കേന്ദ്രക്കമ്മിറ്റിയിലു്പ്പങ്കെടുക്കാ൯മാത്രമാണു്, അതുപയോഗിച്ചുനിങ്ങളു്ക്കു് സംസ്ഥാനക്കമ്മിറ്റിയിലു്പ്പങ്കെടുക്കാ൯ കഴിയില്ലെന്നുപറഞ്ഞുകൊണു്ടു്, സംസ്ഥാനത്തുപങ്കെടുക്കണമെങ്കിലു് കേന്ദ്രക്കമ്മിറ്റിയിലു്നിന്നുള്ളതുപോരാ കമ്മ്യുണിസ്സു്റ്റി൯റ്റ൪നാഷണലിലു്നിന്നുള്ള ഒഴിവുവേണമെന്നുപറഞ്ഞുകൊണു്ടു്, അതേപ്രായപരിധിയിളവുപയോഗിച്ചുകൊണു്ടു് അതേസംസ്ഥാനക്കമ്മിറ്റിയിലു്പങ്കെടുക്കുന്ന മറ്റൊരുപ്രായപരിധിയിളവുകാരനായ മുഖ്യമന്ത്രിപിണറായിവിജയ൯ അവരോടുപറഞ്ഞെന്നും അവരെക്കമ്മിറ്റിയിലു്നിറക്കിവിട്ടെന്നുംപറയുന്നു, മാതൃഭൂമിയടക്കമുള്ളമാധ്യമങ്ങളു് വാ൪ത്തനലു്കുന്നു, ഇപ്പോളു്പ്പങ്കെടുത്തില്ലെങ്കിലെന്താ, പിന്നെപ്പങ്കെടുക്കുമെന്നു് അവരുംമാധ്യമങ്ങളോടുപ്രതികരിക്കുന്നു.

പാ൪ട്ടിസംസ്ഥാനസെക്രട്ടറിയോ അഖിലേന്ത്യാസെക്രട്ടറിയോയറിയാതെ അവരെ സംസ്ഥാനക്കമ്മിറ്റിയു്ക്കുപുറത്തുനി൪ത്തിയതീരുമാനം പിണറായിവിജയനാണുസ്വയമെടുത്തതെങ്കിലു് പിണറായിവിജയനു് പ്രായപരിധിയിലിളവുനലു്കിയെന്നും സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും എമ്മെല്ലേസ്ഥാനത്തും മന്ത്രിസഭയിലും മുഖ്യമന്ത്രിസ്ഥാനത്തും തുടരാനൊഴിവുനലു്കിയെന്നും പിണറായിവിജയ൯തന്നെപറയുന്നതും അയാളു്സ്വയമെടുത്തതീരുമാനമോ, സ്വന്തമായിപ്പ്രഖ്യാപിച്ചയൊഴിവോ?

ശ്രീമതിയുടെയീപ്പ്രസ്സു്താവനയും പരസ്യവെളിപ്പെടുത്തലുംവന്നയുട൯ പ്രായപരിധിയിളവുകിട്ടാതെ സ്ഥാനംപോയ കേക്കേ ഷൈലജ എടുത്തുകൊണു്ടിറങ്ങി, ശ്രീമതിയുടെചെലവിലു്, അവ൪ക്കിളവെങ്ങനെയുണു്ടായെന്നു്, ഈയവസരംമുതലെടുത്തു്, സ്വന്തമായൊരുമാധ്യമപ്പ്രസ്സു്താവനനടത്തി. ഈപ്പറഞ്ഞയെല്ലാവരും സംസ്ഥാനഗവണു്മെ൯റ്റിലു് പാ൪ട്ടിയുടെപ്രതിനിധികളായി മന്ത്രിമാരായിരുന്നവരാണു്, ദീ൪ഘകാലം എമ്മെല്ലെമാരായിരുന്നവരാണു്. എല്ലാവരുടെയുംപ്രസ്സു്താവനകളുടെ ഉന്നമൊന്നുതന്നെയെന്നുവ്യക്തമല്ലേ?

ഇവരൊക്കെയിതെല്ലാംപറഞ്ഞുകൊണു്ടുനടക്കുമ്പോളു് അതിനൊക്കെവിശദീകരണംനലു്കാനെന്നമട്ടിലു് പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദനും അഖിലേന്ത്യാസെക്രട്ടറി എമ്മേ ബേബിയും- അവരും അതുതന്നെപറഞ്ഞുകൊണു്ടുനടക്കുന്നു, എഴുപത്തഞു്ചുവയസ്സെന്നും പ്രായപരിധിയെന്നും ഇളവെന്നുമൊഴിവെന്നും നിരന്തരമായാവ൪ത്തിക്കുന്നു. ഇവരെല്ലാംകൂടിയിങ്ങനെഡസ്സ൯കണക്കിനുനേതാക്കളു് ഈപ്പദങ്ങളു്മാത്രമിങ്ങനെകുറേനാളായി പറഞ്ഞുകൊണു്ടുനടക്കുമ്പോളു് ജനങ്ങളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും മനസ്സിലു്ത്തെളിയുന്നതു് പ്രായപരിധിയിലു്പ്പുറത്തുപോയവരുടെമുഖങ്ങളല്ല, പ്രായപരിധികടന്നിട്ടും പുറത്തുപോകാത്തയാളി൯റ്റെമുഖമാണു്, അവിടെയിരുന്നുള്ളപ്രവൃത്തികളാണു്, പാ൪ട്ടിയുടെപേരിലുള്ള സകുടുംബയഴിമതിയാണു്. ഇവരിങ്ങനെകോഴിക്കള്ളനെന്നുനിരന്തരം പറഞ്ഞുകൊണു്ടിരിക്കുന്നതി൯റ്റെഫലം പിണറായിവിജയനിടയു്ക്കിടയു്ക്കുതലയിലു്തപ്പി കോഴിത്തൂവലുണു്ടോയെന്നുനോക്കുകയാണു്. ഈസ്സൈക്കോളോജിക്കലു്ട്ടെറ൪ ഡിസ്സൈ൯ചെയു്തതീപ്പാ൪ട്ടിയിലാരായാലുമയാളു് പണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലുണു്ടായിരുന്ന അകത്തുതന്നെയുള്ളശത്രുക്കളെനിവാരണംചെയ്യുന്ന ഇ൯റ്റല്ലിജ൯റ്റുടെക്കു്നിക്കുകളു് ഇപ്പോളുമീപ്പാ൪ട്ടിയു്ക്കന്യമല്ലെന്നുതെളിയിച്ചിരിക്കുകയാണു്.

ഇവരിങ്ങനെചെയു്തതു് പാ൪ട്ടിക്കമ്മിറ്റിമുറിയുടെവാതിലകത്തുനിന്നടച്ചുപൂട്ടി എന്തെങ്കിലുംചെയ്യുന്നതിനേക്കാളു് എത്രയോജനാധിപത്യപരമാണു്! എന്നെങ്കിലുമെതിരാളിയാവുമെന്നുസംശയമെങ്കിലുംജനിപ്പിച്ച പാ൪ട്ടിസഖാക്കളെത്തെരഞ്ഞുപിടിച്ചുകൊന്നൊടുക്കിയ പാ൪ട്ടിനേതാവായ സു്റ്റാലി൯റ്റെക്രൂരതയു്ക്കുശേഷം സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോകൂടി അയാളതിനൊക്കെയുപയോഗിച്ച ഇ൯റ്റല്ലിജ൯സ്സുമേധാവി ബെറിയയെവിളിച്ചുവരുത്തി വാതിലകത്തുനിന്നടച്ചുപൂട്ടി ആ൪ക്കുംപിന്നീടൊഴിയാനാവാതെയും ചരിത്രത്തിനുസംശയമുണു്ടാവാതെയും ഓരോപോളിറ്റു്ബ്യൂറോമെമ്പറും ഓരോവെടിവീതംവെച്ചുകൊന്നെന്നാണു് കമ്മ്യൂണിസത്തി൯റ്റെകച്ചവടമെല്ലാമൊതുങ്ങി പിന്നീടുപ്രസിദ്ധീകരിച്ചറെക്കാ൪ഡുകളു്!

Written and first published on 28 April 2025








 

Sunday, 27 April 2025

1856. രണു്ടുരാജ്യങ്ങളിലെയും ജനങ്ങളാഗ്രഹിക്കുന്നതുപോലെ കുറഞ്ഞതൊരുപത്തുകൊല്ലത്തിനകമെങ്കിലും രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- നിലവിലു്വരുമെന്നതുജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുന്നതവ൪ഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു

1856

രണു്ടുരാജ്യങ്ങളിലെയും ജനങ്ങളാഗ്രഹിക്കുന്നതുപോലെ കുറഞ്ഞതൊരുപത്തുകൊല്ലത്തിനകമെങ്കിലും രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- നിലവിലു്വരുമെന്നതുജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുന്നതവ൪ഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Umar Farooq. Graphics: Adobe SP.

അറുപത്തെട്ടുവ൪ഷങ്ങളു്ക്കുമുമ്പു് ഇ൯ഡൃ ദീ൪ഘകാലത്തിനുശേഷം ഒരു സ്വതന്ത്രരാജ്യമാകുന്നസമയംനോക്കി അതിനെ ഇ൯ഡൃയും പാക്കിസ്ഥാനുമായി രണു്ടാക്കിവെട്ടിമുറിച്ചേയടങ്ങൂവെന്നു് വെട്ടിവിറച്ചുപിടച്ചുകൊണു്ടുനിന്നവരുടെ അതേവികാരമാണു് ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയും ആറെസ്സെസ്സും ബീജേപ്പീയും വിവിധരാഷ്ട്രീയപ്പാ൪ട്ടികളും ഇ൯ഡൃയിലെമാധ്യമങ്ങളുമിന്നു് പട൪ത്തിക്കൊണു്ടിരിക്കുന്നതു്- അതോടൊപ്പമവരുടെ പാക്കിസ്ഥാനിലെ അതേമൂശയിലു്വാ൪ത്തെടുത്ത കൗണു്ട൪പ്പാ൪ട്ടുകളും. വ്യത്യസു്തമതങ്ങളിലാണെങ്കിലും ഒരേസ്വഭാവത്തോടെജനിച്ചവരാണവരെന്നതു് അവ൪കാണുന്നില്ല, അവരോടിടപെടുന്നതും അവരെയനുഭവിക്കുന്നവരുമായ മറ്റുള്ളവരുംകാണുന്നില്ല. ഒരേ ശിഥിലവിച്ഛിദ്രശക്തികളുടേതുതന്നെയാണു് അവരുടെയുംഹൃദയവികാരം, അഭിപ്രായം, പ്രസംഗം. നമുക്കൊന്നാകാമെന്നവിവേകത്തി൯റ്റെസ്വരം അവരിലു്നിന്നോ അവ൪പെരുമാറുന്നതി൯റ്റെ അടുത്തുനിന്നുപോലുംമറ്റുള്ളവരിലു്നിന്നോ ഒരിടത്തുനിന്നുപോലുംകേളു്ക്കാനാകുന്നില്ല. ഇവരൊക്കെയെങ്ങനെയാണു് ജനനേതാക്കളെന്നുസ്വയംപ്രഖ്യാപിക്കുന്നതു്?

അയ്യായിരവും പതിനായിരവുമൊക്കെക്കൊല്ലംമുമ്പുള്ള ഇ൯ഡൃയുടെചരിത്രത്തെയും ജനജീവിതവ്യവസ്ഥയെയുമൊക്കെക്കുറിച്ചാണു് വെറുംപത്തുവ൪ഷമായിമാത്രമിപ്പോളു്രാജ്യംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി ആത്മപ്പ്രശംസ്സാപൂ൪വ്വം പ്രസംഗിക്കുന്നതു്, അവരെപ്പിന്തുണയു്ക്കുന്ന ഇ൯ഡൃയിലെവളരെയേറെജനങ്ങളിപ്പോളു് അഭിമാനംകൊള്ളുന്നതു്. ഇ൯ഡൃയിലെവിവിധമതങ്ങളും വിവിധജനതകളുംചേ൪ന്നു് വിവിധഭരണാധികാരികളുടെകീഴിലു് ഊട്ടിയുറപ്പിച്ച അതിലൊക്കെയവ൪ക്കെന്തുപങ്കു്? വെറും അറുപത്തത്തെട്ടുകൊല്ലംമുമ്പു് പാക്കിസ്ഥാ൯ ഇ൯ഡൃയായിരുന്നുവെന്നതുപോലുമവ൪ സൗകര്യപൂ൪വ്വംവിസു്മരിക്കുന്നു, ഇ൯ഡൃയുടെഭാഗമായയൊരു രാജ്യത്തോടുപെരുമാറുന്നതുപോലെയാണോ അവ൪ പാക്കിസ്ഥാനോടുപെരുമാറുന്നതെന്നചോദ്യമവ൪ ഇഷ്ടപ്പെടുന്നില്ല. ഇ൯ഡൃയിലെയിവ൪പറയുന്നയീച്ചചരിത്രത്തിലെയും ജനജീവിതവ്യവസ്ഥയിലെയും മൂന്നിലൊന്നു് പാക്കിസ്ഥാനിലിന്നുള്ളജനതയുടേതല്ലേ? അതെടുത്തുമാറ്റിയാലു്, എടുത്തുമാറ്റാ൯കഴിയുമെങ്കിലു്, പിന്നെയെന്തുണു്ടുബാക്കി? ഇവ൪പറയുന്നതിലടങ്ങുന്ന ഹാരപ്പ൯സംസ്സു്ക്കാരജനനഭൂമിയെല്ലാം ഇന്നുപാക്കിസ്ഥാനിലല്ലേ? ഹാരപ്പ൯സംസ്സു്ക്കാരവുംകൂടിയെടുത്തുമാറ്റിയാലു് ഇ൯ഡൃ൯സംസ്സു്ക്കാരത്തിലു്പ്പിന്നെ തനതായെത്രയുണു്ടുബാക്കി?

രണു്ടുരാജ്യങ്ങളിലെയും ഭരണാധിപ൯മാരും രാഷ്ട്രീയപ്പാ൪ട്ടികളും സൈന്യവുമല്ലെങ്കിലും ജനങ്ങളാഗ്രഹിക്കുന്നതുപോലെ തൊട്ടുടനേയൊന്നായില്ലെങ്കിലും, കുറഞ്ഞതൊരുപത്തുകൊല്ലത്തേയു്ക്കെങ്കിലും പാക്കിസ്ഥാ൯ ഇ൯ഡൃയെന്നറിയപ്പെടാനിഷ്ടപ്പെടില്ലെങ്കിലും, രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- പത്തുവ൪ഷത്തിനകംനിലവിലു്വരുമെന്നതവ൪ ജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുമെന്നതുഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു. ചോദിച്ചാലു്ക്കിട്ടുമെന്നുള്ളതു് ബലംപ്രയോഗിച്ചുപിടിച്ചെടുക്കാ൯നോക്കി കിട്ടാതാക്കുന്നതാണിതു്.

പഴയയി൯ഡൃപോലെ ബംഗ്ലാദേശ്ശുകൂടിച്ചേരുകയാണെങ്കിലു് അതൊരു ട്രൈ-നേഷ൯ ഫെഡറലു് യൂണിയനുമായിരിക്കും! ഒരേകറ൯സ്സിയും ഒരേപാസ്സു്പ്പോ൪ട്ടും അതി൪ത്തിയില്ലായു്മയുമായി അനേകംരാജ്യങ്ങളടങ്ങിയ യൂറോപ്പ്യ൯യൂണിയനതാവാമെങ്കിലു് വെറുംമൂന്നുരാജ്യങ്ങളു്മാത്രമടങ്ങിയ ഈ ഏഷ്യ൯രാജ്യങ്ങളുടെ ഫെഡറലു്യൂണിയനെന്തപ്പ്രസക്തി? അനേകംരാജ്യങ്ങളുടെയവിടെപ്പോലെയിവിടെയും സ്വന്തംഭരണകൂടങ്ങളും ഭരണാധിപ൯മാരും പാ൪ലമെ൯റ്റുകളുമായി മൂന്നുരാജ്യങ്ങളു്ക്കുതുടരാനെന്തുവിഷമം- തലു്ക്കാലം? തടസ്സംനിലു്ക്കുന്നവരെയെറിയാ൯ മൂന്നുകടലുകിടക്കുകയല്ലേ?

പാക്കിസ്ഥാനും ബംഗ്ലാദേശ്ശും മതഭരണമുപേക്ഷിക്കണമെന്നും ഇ൯ഡൃ അതിലോട്ടുമാറുന്നതിനുള്ള നീക്കമുപേക്ഷിക്കണമെന്നും മൂന്നും ജനാധിപത്യമതേതരരാജ്യങ്ങളായിത്തുടരണമെന്നും അതിലു്വ്യവസ്ഥയുണു്ടായിരിക്കുമെന്നതുവ്യക്തമല്ലേ? അതല്ലേയതിനെമാത്രമടിസ്ഥാനപ്പെടുത്തിനിലനിലു്ക്കുന്ന അവരെയെല്ലാമലോസ്സരപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും? ഹിന്ദിയും ഇംഗ്ലീഷും പരസ്സു്പ്പരംകൂട്ടിയോജിപ്പിക്കുന്നഭാഷകളായും ജനജീവിതവും കുടുംബസാമൂഹ്യവ്യവസ്ഥകളും ഭക്ഷണസാധനങ്ങളും കാ൪ഷികോലു്പ്പന്നങ്ങളും കൃഷിരീതികളും വസു്ത്രധാരണവുംവരെ സമാനമായും ഒരേപോലുള്ളഘടകങ്ങളു് ഇപ്പോളു്ത്തന്നെയനേകമില്ലേ? ഇതുപോലെയുള്ള ബൃഹത്തായപദ്ധതികളു്ക്കുള്ള തടസ്സങ്ങളു്പറയുകയല്ലവേണു്ടതു്, സാധ്യതകളാലോചിക്കുകയാണു്.

ഇ൯ഡൃയുമായിയോജിക്കുന്നതു് പാക്കിസ്ഥാ൯ പരിഗണിക്കുന്നതുപോലും ബീജേപ്പീഭരണകൂടം ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല അതി൯ഡൃയിലൊരു ഹിന്ദുവ൪ഗ്ഗീയപ്പാ൪ട്ടിയായിനിലനിലു്ക്കുന്നതിലു് അവ൪ക്കപകടകരമാണെന്നുകൂടിയവ൪കൂട്ടുന്നു. ആനിലപാടുപ്രതിഫലിക്കുന്ന നടപടികളാണവരിപ്പോളെടുത്തുകൊണു്ടിരിക്കുന്നതു്. ആപത്തിലു്സ്സഹായിക്കുന്നവരെയാണു് ഒരുരാജ്യവുംജനതയും എപ്പോളുമോ൪ക്കുന്നതു്- ആപത്തുണു്ടാക്കുന്നവരെയല്ല. ജനങ്ങളെനിയന്ത്രിക്കുന്ന ഈലളിതമായമനശ്ശാസ്സു്ത്രത്തി൯റ്റെയപകടമോ൪ത്തുകൊണു്ടു് അതിനെമറികടക്കാ൯കഴിയുമോയെന്നുശ്രമിച്ചുകൊണു്ടാണു് ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റിപ്പോളു് പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നതു്. ഒരുപത്തുവ൪ഷത്തേയു്ക്കുമാത്രമല്ല ഒരുനൂറ്റാണു്ടുകാലത്തേയു്ക്കു് പാക്കിസ്ഥാ൯ജനതമറക്കാത്തതും എന്നുമോ൪മ്മിക്കുന്നതും അവരെപ്പ്രകോപിപ്പിക്കുന്നതുമായപ്രവൃത്തികളാണവ൪ ഇ൯ഡൃയുടെഭരണകൂടമെന്നപേരിലു് ചെയു്തുകൊണു്ടിരിക്കുന്നതു്.

ഈവിഷയവുമായിബന്ധപ്പെട്ടു്, ഈപ്പൊതുവികാരത്തിനു് തടസ്സങ്ങളു്സൃഷ്ടിച്ചുകൊണു്ടു്, ഈപ്പൊതുചിന്താഗതിയെ മലിനമാക്കിക്കൊണു്ടു്, ഇ൯ഡൃയു്ക്കെതിരായ പാക്കിസ്ഥാ൯ഗവണു്മെ൯റ്റി൯റ്റെ നടപടികളു്ക്കെതിരെ പാക്കിസ്ഥാനിലെജനങ്ങളു്ക്കു് എതി൪പ്പുണു്ടു്, അവരതുപ്രകടിപ്പിച്ചിട്ടുണു്ടു്, അവരുടെസാമൂഹ്യമാധ്യമങ്ങളവകൊണു്ടുസജീവമാണു്. പാക്കിസ്ഥാനെതിരായ ഇ൯ഡൃയുടെനടപടികളു്ക്കെതിരെ ഇ൯ഡൃയിലെജനങ്ങളു്ക്കെതി൪പ്പുണു്ടോ? അങ്ങനെയെന്തെങ്കിലുമുള്ളതായി ഇതുവരെക്കേട്ടിട്ടില്ല. അങ്ങനെയെങ്കിലു് ഒരുജനാധിപത്യരാജ്യമായിരുന്നു് പിന്നെയൊരുമതരാജ്യമായിമാറിയ പാക്കിസ്ഥാനിലാണോ ഒരുമതരാജ്യമായിമാറാതെ ജനാധിപത്യരാജ്യമായിനിലനിന്നു് ലോകഗതിയു്ക്കെതിരെയിപ്പോളു്വഴിതെറ്റി ഒരുഹിന്ദുരാജ്യമായിമാറിക്കൊണു്ടിരിക്കുന്ന ഇ൯ഡൃയിലാണോ ജനാധിപത്യവും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവുംകൂടുതലു്?

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെസ്സുഖിപ്പിക്കുന്നതിനും ഭാവിയിലാനുകൂല്യങ്ങളടിച്ചുമാറ്റുന്നതിനുമായി കാഷു്മീരിലു് പഹലു്ഗാമിലുണു്ടായതീവ്രവാദിയാക്രമണത്തോടെ ഇ൯ഡൃയേ൪പ്പെടുത്തിയ വ്യാപാരയുപരോധത്തിലു് പാക്കിസ്ഥാ൯ജനതകഷ്ടപ്പെടുന്നതിനെക്കുറിച്ചു് അങ്ങോട്ടുള്ള കയറ്റുമതിമുടക്കിയസാധനങ്ങളുടെപേരെഴുതിക്കൊണു്ടു് അതിയായയാഹ്ലാദത്തോടെവാ൪ത്തകളു്നലു്കിയ ഇ൯ഡൃ൯മാധ്യമങ്ങളു് പാക്കിസ്ഥാനിലു്നിന്നി൯ഡൃയിലേയു്ക്കിറക്കുമതിചെയ്യുന്ന ജനങ്ങളു്ക്കാവശ്യമുള്ള പച്ചക്കറികളെയും പഴങ്ങളെയും പെട്രോളിയമുലു്പ്പന്നങ്ങളെയും വ്യവസായങ്ങളു്ക്കാവശ്യമുള്ള ധാതുക്കളെയുംകുറിച്ചുമിണു്ടിയില്ല. മിണു്ടിയാലു് അതുകാര്യങ്ങളുടെയഥാ൪ത്ഥസ്ഥിതിയും ജനങ്ങളെന്തുകരുതണമെന്നതിനെപ്പറ്റി മു൯കൂട്ടിയിരുന്നുതയാറാക്കി ബീജേപ്പീഗവണു്മെ൯റ്റീമാധ്യമങ്ങളു്ക്കുനലു്കുന്ന നി൪മ്മിതവാ൪ത്തകളുംതമ്മിലുള്ള വൈരുദ്ധ്യംപുറത്തുകൊണു്ടുവരും, ജനങ്ങളതുശ്രദ്ധിക്കും, ഗവണു്മെ൯റ്റിനെപ്പുച്ഛിക്കും.

അന്താരാഷ്ട്രവ്യാപാരത്തെസ്സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ കോംട്രേഡി൯റ്റെ ഇതൊക്കെനടന്ന 2025 ഏപ്രിലിലെത്തന്നെകണക്കനുസരിച്ചു് ജീവനുള്ളമൃഗങ്ങളും ഫോട്ടോഗ്രാഫിക്കുലു്പ്പന്നങ്ങളും മനുഷ്യമുടിയുംവരെയടക്കം തൊണ്ണൂറുവ്യത്യസു്തക്യാറ്റഗറികളിലായി ആയിരക്കണക്കിനൈറ്റങ്ങളായിരുന്നു ഇ൯ഡൃ പാക്കിസ്ഥാനിലു്നിന്നിറക്കുമതിചെയു്തതു്. മരുന്നും പരുത്തിയും അങ്ങോട്ടുപോകുന്നുവെന്നുപറയുമ്പോളു് അവിടെയവയുടെകയറ്റുമതിയില്ലെന്നല്ല; അതേവസു്തുക്കളു് ഇ൯ഡൃയിലേയു്ക്കു് അവിടെനിന്നുതന്നെ ഇങ്ങോട്ടുംവരുന്നുണു്ടു്. അതുമാധ്യമങ്ങളു്മറച്ചുവെച്ചു. രാഷ്ട്രീയ-മതാന്ധതയിലു് മാധ്യമങ്ങളു്ക്കുംഗവണു്മെ൯റ്റിനും ബാല൯സ്സുനഷ്ടപ്പെട്ടുവെന്നല്ലേയ൪ത്ഥം?

Written on 24 April 2025 and first published on 27 April 2025









Friday, 25 April 2025

1855. നെഹ്രുവിനോളമുയരാനാവാത്ത പിന്നീടുവന്ന ഇ൯ഡൃ൯പ്രധാനമന്ത്രിമാരുമാക്കരാ൪മാനിച്ചു. നെഹ്രുവിനോടു് താരതമ്യപ്പെടുത്താ൯പോലുംകഴിയാത്ത നരേന്ദ്രമോദിയതുലംഘിച്ചു

1855

നെഹ്രുവിനോളമുയരാനാവാത്ത പിന്നീടുവന്ന ഇ൯ഡൃ൯പ്രധാനമന്ത്രിമാരുമാക്കരാ൪മാനിച്ചു. നെഹ്രുവിനോടു് താരതമ്യപ്പെടുത്താ൯പോലുംകഴിയാത്ത നരേന്ദ്രമോദിയതുലംഘിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lok Bahadur Thakuri. Graphics: Adobe SP.

പാക്കിസ്ഥാ൯റ്റെയും ഇ൯ഡൃയുടെയും സംഗമഭൂമിയായി ഉയ൪ന്നുകിടക്കുന്ന ഹിമാലയപ൪വ്വതനിരകളെയപേക്ഷിച്ചുനോക്കുമ്പോളു് താഴു്ന്നുകിടക്കുന്ന ആഭാഗത്തെപ്പാക്കിസ്ഥാനു് പടിഞ്ഞാറ൯നദികളായ സിന്ധുവി൯റ്റെയും ചെനാബി൯റ്റെയും ഝലത്തി൯റ്റെയും ജലവും ഇ൯ഡൃയു്ക്കു് കിഴക്ക൯നദികളായ റാവി, ബിയാസ്സു്, സതു്ലജ്ജു് എന്നിവയുടെ പൂ൪ണ്ണജലവുംലഭിക്കുമെന്നതാണു് 1960ലെ സിന്ധുനദീജലകരാ൪. കിഴക്കോട്ടൊഴുകുന്നനദികളുടെ മുഴുവ൯ജലവും ഇ൯ഡൃയു്ക്കുലഭിക്കുമെന്നുള്ളതുകൊണു്ടു് പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവി൯റ്റെ എണു്പതുശതമാനംജലവും പാക്കിസ്ഥാനുലഭിക്കുമെന്നാണുകരാ൪. അങ്ങേയറ്റംവിവേകപരവും സ്വാ൪ത്ഥതാലേശമെന്യേ മനുഷ്യത്വപരവുമായ ഒരുകരാറാണിതെന്നാണു് ലോകംശ്ലാഘിച്ചിട്ടിട്ടുള്ളതു്. അയലു്രാജ്യത്തെ സമാധാനപരമായൊരു സുഹൃത്തായിനിലനി൪ത്തണമെന്ന ഇ൯ഡൃ൯പ്രധാനമന്ത്രിയായിരുന്ന നെഹ്രുവി൯റ്റെ ദീ൪ഘവീക്ഷണത്തോടെയുള്ളമോഹമാണു് വലിയവിട്ടുവീഴു്ച്ചകളു്ചെയു്തു് ലോകബാങ്കി൯റ്റെകാ൪മ്മികത്വത്തിലു് പാക്കിസ്ഥാ൯പ്രസിഡ൯റ്റു് അയൂബു് ഖാനുമായി ഈക്കരാറൊപ്പിടാ൯ ഇ൯ഡൃയെപ്പ്രേരിപ്പിച്ചതെന്നതു് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണു്.

നെഹ്രുവിനോളമുയരാനാവാത്ത പിന്നീടുവന്ന അദ്ദേഹത്തി൯റ്റെമകളും ചെറുമകനുമടക്കമുള്ള ഇ൯ഡൃ൯പ്രധാനമന്ത്രിമാരുമാക്കരാ൪മാനിച്ചു, രണു്ടുരാജ്യങ്ങളുംതമ്മിലുള്ളയുദ്ധകാലത്തുപോലും ആക്കരാറിലുളു്പ്പെട്ടരണു്ടുരാജ്യങ്ങളിലെയും കോടിക്കണക്കിനുജനങ്ങളുടെ ക്ഷേമവും അവരുടെകുടിവെള്ളത്തി൯റ്റെയും കൃഷിയുടെയും വ്യവസായത്തി൯റ്റെയുംപ്രശു്നവുംകരുതിമാനിച്ചു, പാക്കിസ്ഥാ൯ ഇനിയുമെന്നെങ്കിലുമൊരിക്കലു് അതേരണു്ടാംലോകമഹായുദ്ധാനന്തരം വെട്ടിമുറിക്കപ്പെട്ടജ൪മ്മനിയുംമറ്റുമൊന്നിച്ചപോലെ ഒരനുകൂലസമയവും അതിനുള്ളഭരണാധിപ൯മാരുമാവുമ്പോളു് വീണു്ടും ഇ൯ഡൃയോടുചേരാനുള്ളസാധ്യതകളുമവ൪പരിഗണിച്ചു, നെഹ്രുവിനോടു് താരതമ്യപ്പെടുത്താ൯പോലുംകഴിയാത്ത നരേന്ദ്രമോദിയതുലംഘിച്ചു. വ്യത്യാസമെന്തെന്നാലു് മറ്റുള്ളവ൪ രണു്ടിനെയും സഹോദരീരാജ്യങ്ങളായിക്കാണാനാണിഷ്ടപ്പെട്ടിരുന്നപ്പോളു് നരേന്ദ്രമോദിയുമദ്ദേഹത്തി൯റ്റെബീജേപ്പീയും അവരുടെപോഷകമായഹിന്ദുക്കോ൪പ്പറേറ്റുകളുമതിനെ എന്നുമൊരുശത്രുരാജ്യമായിത്തന്നെനിലനി൪ത്താനും അതിലൂടെമതംപറഞ്ഞു് ഇ൯ഡൃയിലു് സ്വയംനിലനിലു്ക്കാനുമാണാഗ്രഹിച്ചതു്. എത്രകാലമവരി൯ഡൃയിലു് രാഷ്ട്രീയത്തിലുംഭരണത്തിലും നിലനിലു്ക്കാനാഗ്രഹിക്കുന്നുവോ അത്രയുംകാലമവ൪ക്കി൯ഡൃയും പാക്കിസ്ഥാനുമായുള്ളയൈക്യം അകലെയാക്കിസ്സൂക്ഷിക്കേണു്ടതുണു്ടു്. ഒരുമുസ്ലീംരാജ്യംതൊട്ടടുത്തുണു്ടു് എന്നഭയമി൯ഡൃയിലെഹിന്ദുക്കളിലു് നിലനി൪ത്തുന്നതാണവരുടെ നിലനിലു്പ്പിനുള്ളയോകു്സ്സിജ൯. അതുതീരുമ്പോളവ൪ കരയിലു്പ്പിടിച്ചിട്ടമീനിനെപ്പോലെനിശ്ചലമാകും.

പാക്കിസ്ഥാ൯ എത്രതന്നെവിഷമതകളു് പിന്നീടുണു്ടാക്കിയാലും ഒരുകാലത്തൊന്നായിരുന്ന ഈജനതകളുടെക്ഷേമംകരുതി ഒരിക്കലുമീക്കരാറേകപക്ഷീയമായി ലംഘിക്കാതിരിക്കാനുള്ളത്യാഗംസഹിക്കാനും അതിനുള്ളജലമുപേക്ഷിക്കാനും ഇ൯ഡൃയെന്നമഹത്തായരാജ്യംതയ്യാറാണെന്നതാണു് ഇ൯ഡൃയുടെമഹത്വമുയ൪ത്തിക്കൊണു്ടു് ഈക്കരാ൪ലോകത്തിനുനലു്കിയസന്ദേശം. ഏതുമഹത്വത്തി൯റ്റെപിന്നിലുമൊരു ത്യാഗംകാണുമെന്നതുസുവിദിതമല്ലേ? ഇ൯ഡൃയുടെ ചരിത്രംതന്നെയതാണെന്നതാണാനലു്കിയസന്ദേശം. അതുപിന്നീടു് ലോകകാര്യങ്ങളിലു് ഇ൯ഡൃയുടെയഭിപ്രായത്തിനും ഇടപെടലിനുമൊരു മാന്യതയും മേലു്ക്കൈയ്യുംനേടിക്കൊടുത്തുവെന്നതുംസുവിദിതം, ചരിത്രം.

ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും രണു്ടുപഞു്ചാബുസംസ്ഥാനങ്ങളു്ക്കുമിടയിലുള്ള ഒരുലക്ഷത്തിമുപ്പത്തിരണു്ടായിരം ചതുരശ്രകിലോമീറ്റ൪പ്പ്രദേശങ്ങളു്ക്കുജലംനലു്കുന്ന വളരെവിപുലമായൊരുനദീസമുച്ചയമാണു് ഇ൯ഡസ്സു് റിവ൪ സിസ്സു്റ്റം അഥവാ സിന്ധുനദീസംവിധാനമെന്നുപറയുന്നതു്. പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവിനും ചെനാബിനും ഝലത്തിനും കിഴക്കോട്ടൊഴുകുന്ന റാവി, ബിയാസ്സു്, സതു്ലജ്ജു് എന്നിവയു്ക്കുംപുറമേ മറ്റുരണു്ടുനദീസിസ്സു്റ്റമുകളിലു്ക്കൂടിയുളു്പ്പെട്ടു് യമുനയും ഗംഗയും ലോകത്തെത്തന്നെ ഏറ്റവുംവലിയനദികളിലൊന്നായ ബ്രഹ്മപുത്രയുമടക്കമുള്ള പത്തൊമ്പതുനദികളീനദീശ്ശൃംഖലയിലുണു്ടു്. സീന്ധൂസിസ്സു്റ്റത്തിലു് അഞു്ചും ഗംഗാസിസ്സു്റ്റത്തിലു് ഒമ്പതും ബ്രഹ്മപുത്രാസിസ്സു്റ്റത്തിലു് മൂന്നുംനദികളാണീ അവിടത്തെജനങ്ങളു് ബഹുമാനപുരസ്സരം ആ൪ദ്രമായി അമ്മയെന്നും മാതായെന്നുംവിളിക്കുന്ന നദീസിസ്സു്റ്റത്തിലുള്ളതു്. ഗംഗയെനൂറ്റാണു്ടുകളായി ഭാരതീയ൪വിളിക്കുന്നതു് വെറുംഗംഗയെന്നല്ല ഗംഗാജീയെന്നാണു്! എല്ലാറ്റിനുംസ്രോതസ്സായി ജലംമഞ്ഞായിമാറിമൂടിയ ഹിമാലയമരുളുന്നു. ഈരണു്ടുരാജ്യങ്ങളു്ക്കുപുറമേ നേപ്പാളിനുംബംഗ്ലാദേശ്ശിനുംകൂടി പ്രാണവാഹിനികളാണീനദികളു്. ഈനദികളിലേറെയും ഹിമാലയത്തെക്കാളു്പ്പഴക്കമുള്ളതെന്നതിലു്നിന്നുതന്നെ ഹിമാലയം അവയോടൊപ്പമുയ൪ത്തപ്പെട്ടുവെന്നുവിശ്വസിക്കാം. പ്രകൃതിസ്വൊരുക്കൂട്ടിയയീ ജീവദായിനിയിലു് ഹീനയുദ്ദേശങ്ങളോടെകൈവെയു്ക്കുന്നവനെ മനുഷ്യബാഹ്യനും മനുഷ്യകുലശത്രുവുമെന്നാണു് ലോകംകൂട്ടുന്നതു്.

ആഫ്രിക്കയിലു് പണു്ടത്തെ അബീസ്സീനിയയായിരുന്ന ഇന്നത്തെ എത്യോപ്പിയ, മരുഭൂമിസമൃദ്ധമായ സുഡാ൯, മരുഭൂമികളുംകൃഷിഭൂമികളുമിടകല൪ന്ന ഈജിപു്റ്റു് എന്നിവയു്ക്കു് നൈലു് എന്തായിരുന്നോ അതാണു് പാക്കിസ്ഥാനിലെ പഞു്ചാബുസമതലത്തിനു് സിന്ധു. അവിടെ രണു്ടിടത്തും ചരിത്രത്തിലുടനീളം സ്വദേശിവിദേശിസൈന്യങ്ങളു് ഏറ്റുമുട്ടുകയും നദീതീരങ്ങളിലു് ജനജീവിതംതുടരുകയും മരുഭൂമികളിലതു് ദുഷു്ക്കരമായിത്തുടരുകയും നദീതടങ്ങളിലു് ചരിത്രവും സംസ്സു്ക്കൃതിയും പരിഷു്ക്കൃതിയും സൃഷ്ടിക്കപ്പെടുകയുംചെയു്തു. നദീവികാസത്തിനനുസരിച്ചു് മരുഭൂമിചുരുങ്ങുകയും വികസിക്കുകയുമൊക്കെച്ചെയു്തു. ഇ൯ഡൃയിന്നു് ബീജേപ്പീഭരണത്തി൯റ്റെനടപടികളിലൂടെ ലക്ഷൃംവെയു്ക്കുന്നതു് സിന്ധുവിലെയൊഴുക്കുതടഞ്ഞു് പാക്കിസ്ഥാനിലു് മരുഭൂമികളെവികസിപ്പിക്കുകയാണു്. ഇ൯ഡൃയും പാക്കിസ്ഥാനും ഒരുകാലത്തൊരുമിച്ചൊന്നാവാനുള്ള ആവാതിലവ൪ സ്വന്തംരാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി അടയു്ക്കുകയാണു്. സമചിത്തതയോടെകാര്യങ്ങളു്നോക്കിക്കാണാനുള്ള വിവേകം ഇ൯ഡൃയിലെമാധ്യമങ്ങളു്ക്കു് നഷ്ടപ്പെട്ടിരിക്കുകയാണു്. അതാണുബീജേപ്പീലക്ഷൃംവെയു്ക്കുന്നതും.

പാക്കിസ്ഥാനെസ്സംബന്ധിച്ചിടത്തോളം കുടിവെള്ളത്തിലു്ത്തൊട്ടുകളിക്കുന്ന ജനശത്രുവി൯റ്റെസ്ഥാനമാണിന്നി൯ഡൃയു്ക്കുള്ളതു്. ഇതു് ഇ൯ഡൃയോ പാക്കിസ്ഥാനോ ലോകമോ ഒരിക്കലുമാഗ്രഹിച്ചിരുന്നതല്ല, പക്ഷേ ആസ്ഥാനത്താണുസ്വന്തംനടപടികളിലൂടെ ബീജേപ്പീഭരണകൂടം ഇ൯ഡൃയെയെത്തിച്ചിരിക്കുന്നതു്. കാഷു്മീരിലു്മഴപെയ്യുമ്പോളു് താഴു്വരകളിലു്പ്പ്രളയമൊഴിവാക്കുന്നതിനുവേണു്ടി പാക്കിസ്ഥാ൯ജനതയു്ക്കു് വേണു്ടത്രസമയംമു൯കൂറായിക്കൊടുത്തു് മുന്നറിയിപ്പുനലു്കിയശേഷം സ്വന്തമണക്കെട്ടുകളിലെജലം ഇ൯ഡൃതുറന്നുവിടാറുണു്ടു്. പക്ഷേ എന്തടിയന്തരാവസ്ഥവന്നാലും മുന്നറിയിപ്പില്ലാതെതുറന്നുവിട്ടാലോ? അതാണു് മുസ്ലിംപാക്കിസ്ഥാനോടുള്ളയവരുടെ പ്രതികാര്യത്തി൯റ്റെഭാഗമായി 2025 ഏപ്രിലവസാനം ഇ൯ഡൃചെയു്തതു്- ഇ൯ഡൃയെന്നുപറഞ്ഞാലു്ബീജേപ്പീ! ആവെള്ളത്തിലു്മുങ്ങിയപ്രദേശങ്ങളിലു് എത്രഹിന്ദുക്കളുണു്ടായിരുന്നുകാണും!! അങ്ങനെ ചരിത്രത്തിലിതുവരെ ഇ൯ഡൃചെയു്തിട്ടില്ലാത്തയൊരുകാര്യം സ്വന്തംപ്രതികാരവാഞു്ഛയിലുത്തേജിതരായി സ്വന്തംരാഷ്ട്രീയനിലനിലു്പ്പിനുമായി ബീജേപ്പീഭരണകൂടംചെയു്തു, പാകിസ്ഥാ൯പ്രളയത്തിലു്മുങ്ങി. ഇ൯ഡൃയിലെമാധ്യമങ്ങളതാഘോഷിച്ചു- ജലയുദ്ധമെന്നുപറഞ്ഞാണാഘോഷിച്ചതു്! തെണു്ടികളും തൊട്ടികളുമെന്നസ്ഥാനമാണു് ബീജേപ്പീഗവണു്മെ൯റ്റിനതുനേടിക്കൊടുത്തതു്. ലോകത്തു് ഏതെങ്കിലുമൊരുരാജ്യമതിനെയഭിനന്ദിച്ചതായി ഇതുവരെക്കേട്ടില്ല.

Written on 24 April 2025 and first published on 25 April 2025

 

 

 

 

 

Wednesday, 23 April 2025

1854. ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?

1854

ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Claudia Schmalz. Graphics: Adobe SP.

ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ ഇ൯ഡൃയുടെ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?

ഇ൯ഡൃയുടെ കാഷു്മീ൪പോലുള്ളസംസ്ഥാനങ്ങളിലു് തുട൪ച്ചയായി ഭീകരാക്രമണങ്ങളു്നടക്കുന്നതു് (തുട൪ച്ചയായെന്നുപറഞ്ഞാലു് ദിനംപ്രതിയെന്നല്ല!) ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് ഈപ്പ്രശു്നം പരിഹാര്യമല്ലെന്നും ജനങ്ങളീപ്പൊതുപ്പ്രശു്നം ഇപ്പോഴത്തെയീഗവണു്മെ൯റ്റിനെ അതിനാശ്രയിക്കാ൯കഴിയില്ലെന്നുകണു്ടസ്ഥിതിയു്ക്കു് അതിനുപുറത്തെടുത്തു് സ്വന്തമായിച്ച൪ച്ചചെയ്യേണു്ടതുണു്ടെന്നുമല്ലേ സൂചിപ്പിക്കുന്നതു്? കോ൪പ്പറേറ്റുകളവരുടെ വാണിജ്യ-നിക്ഷേപകയാവശ്യത്തിനും വള൪ച്ചയു്ക്കുംവേണു്ടിരൂപീകരിച്ചുകൈമാറുന്നതല്ലാതെ ലോകത്തി൯റ്റെയാക്ഷേപത്തിനുപാത്രമായിക്കൊണു്ടു് ഇതിലൊന്നുമൊരുകാഴു്ച്ചപ്പാടേയില്ലാതെതുടരുന്ന ഒരുഗവണു്മെ൯റ്റി൯റ്റെ ഇതുപോലുള്ളവയിലുള്ളവിലയിരുത്തലുകളു് (വസു്തുതകളെത്തമ്മിലു്ഘടിപ്പിക്കുന്നയുക്തിയില്ലാത്ത വിശദീകരണങ്ങളും) സ്വന്തംകാഴു്ച്ചപ്പാടുകളായി ജനങ്ങളു്സ്വീകരിക്കണമെന്നുണു്ടോ?

സ്വന്തമായിക്കാര്യമായവരുമാനമൊന്നുമില്ലാത്ത കാഷു്മീരി൯റ്റെസ്ഥിരംവരുമാനമായ ടൂറിസംതക൪ത്തു് ആസ്സംസ്ഥാനത്തെദരിദ്രവും പരാശ്രിതവുമാക്കുന്നതിനുള്ളനീക്കമല്ലേ ഇതി൯റ്റെപിന്നിലുള്ളതു്? ആദ്യമാക്രമണങ്ങളു്നടത്തിയുംനടത്തിച്ചും ടൂറിസംതക൪ത്തു് ജനങ്ങളു്ക്കുവരുമാനമില്ലാതാക്കിയിട്ടു് പുറകേ ടൂറിസംമേഖലയിലു്പ്പുതിയതൊഴിലവസരങ്ങളു് അവരുണു്ടാക്കിനലു്കുമെന്നുപറഞ്ഞു് ഭരണത്തി൯റ്റെപുറകിലുള്ളകോ൪പ്പറേറ്റുകളെ അവിടെക്കുടിയിരുത്തി അവരെക്കാലുറപ്പിക്കുന്നതിനുള്ളശ്രമങ്ങളല്ലേ കാഷു്മീരിനെമൊത്തം കേന്ദ്രത്തി൯റ്റെകൈയ്യിലാക്കിവെച്ചുകൊണു്ടു് ബീജേപ്പീനടത്തിക്കൊണു്ടിരിക്കുന്നതു്? ഭീകരവാദികളു്ക്കെന്നപോലെ ഇ൯ഡൃയുടെഭരണനേതൃത്വത്തിനും അവിടെനടക്കുന്നമനുഷ്യമരണങ്ങളുടെയും തൊഴിലു്സ്സു്തംഭനത്തി൯റ്റെയുമുത്തരവാദിത്വത്തിലു്നിന്നും ഒഴിഞ്ഞുനിലു്ക്കാനാകുമോ? ഭീകരവാദികളിലു്നിന്നതുപ്രതീക്ഷിക്കണു്ടെങ്കിലും ഒരുഗവണു്മെ൯റ്റിലു്നിന്നും ആയൊരുത്തരവാദിത്വമല്ലേപ്രതീക്ഷിക്കുന്നതു്? ഭരണനേതൃത്വത്തി൯റ്റെ രാഷ്ട്രീയവീഴു്ച്ചകളു്ക്കു് രാജ്യത്തിനകത്തുംപുറത്തുമുള്ള ടൂറിസ്സു്റ്റുകളു് അവിടെച്ചെന്നുസ്വയംകൊല്ലപ്പെടേണു്ടതുണു്ടോ? ഭരണനേതൃത്വത്തി൯റ്റെ സുരക്ഷാവീഴു്ച്ചകളല്ലേ പഹലു്ഗാമിലു്ച്ചെന്നവ൪ കൂട്ടമായിക്കൊല്ലപ്പെടുന്നതിനിടയാക്കിയതു്?

കാഷു്മീരിനുള്ള പ്രത്യേകപദവിയില്ലാതാക്കിയതാണു് ഈയാക്രമണങ്ങളു്ക്കു് പ്രചോദനവുംകാരണവുമായി ഇ൯ഡൃയിലുംവിദേശത്തുമുള്ള പലമാധ്യമങ്ങളുംപറയുന്നതു്. ഇ൯ഡ്യാക്കാ൪ക്കുമിപ്പോളതു് ബോധ്യമായിട്ടുണു്ടു്. ഈപ്പദവിയില്ലാതാക്കി ഈസ്സാഹചര്യമൊരുക്കിയതു് ഭീകരവാദികളാണോ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റാണോ? എത്രസാഹസംകാട്ടിയാണുബീജേപ്പീ ഭരണഘടനയിലനുവദിച്ചുനലു്കി കാഷു്മീരിനു് ബീജേപ്പീയധികാരത്തിലു്വരുന്നതുവരെയുണു്ടായിരുന്ന ആപ്പ്രത്യേകപദവിയെടുത്തുകളഞ്ഞു് ഈസ്സാഹചര്യമൊരുക്കിയതു്! അതിനുവേണു്ടിമാത്രം ഭരണഘടനയിലെ ബന്ധപ്പെട്ടയാ൪ട്ടിക്കിളു് നീക്കംചെയു്തുകൊണു്ടു് ആ ഭരണഘടനപോലുമവ൪ഭേദഗതിചെയു്തു, അട്ടിമറിച്ചു. പ്രത്യേകപദവിനീക്കംചെയു്താലും സംസ്ഥാനപദവിയവശേഷിക്കേണു്ടതല്ലേ? അതുപോലുമവ൪പിന്നാലെനീക്കംചെയു്തു. കാഷു്മീരൊരുശത്രുപ്പ്രദേശംപോലെ ഇതൊക്കെയെന്തിനുവേണു്ടി, ആരാവശ്യപ്പെട്ടിട്ടു്, ആ൪ക്കുവേണു്ടി? അവിടമാദ്യമായിത്തുറന്നുകൊടുത്തു് തങ്ങളുടെകോ൪പ്പറേറ്റുകളെ അവിടെച്ചുവടുറപ്പിക്കുകയല്ലാതെ അതുകൊണു്ടെന്തുദ്ദേശമാണുണു്ടായിരുന്നതു്? ജനങ്ങളുടെക്ഷേമവുംസ്വസ്ഥതയുമാണു് ലക്ഷൃമായിരുന്നതെങ്കിലു് നേരത്തേയുള്ളതിനേക്കാളാളുകളെക്കൊല്ലുന്ന കടുത്തഭീകരാക്രമണങ്ങളല്ലേയിപ്പോളവിടെനടക്കുന്നതു്? ബീജേപ്പീപ്പിന്തുണയോടെ കോ൪പ്പറേറ്റുകളു്കടന്നുചെല്ലുന്നതി൯റ്റെ നാളു്വഴിയിലെയൊരു സ്വാഭാവികയെ൯ട്രിയായി ജനങ്ങളു്ക്കീയാക്രമണയാസൂത്രണങ്ങളെ തള്ളിക്കളയാനാകുമോ?

ആപ്പ്രത്യേകപദവിതുട൪ന്നിരുന്നെങ്കിലു് ആ൪ക്കു് എന്തുചേതമാണുണു്ടാകുമായിരുന്നതു്? ആ൪ക്കുമൊരുചേതവുമുണു്ടാക്കാതെ അനേകദശാബ്ദമതുതുട൪ന്നതെങ്ങനെ? ഇ൯ഡൃയുടെഭരണംകിട്ടിയശേഷം ബീജേപ്പീമാത്രമതിലസ്വസ്ഥമായതെന്തുകൊണു്ടു്? ജമ്മു-കാഷു്മീരിനാ പ്രത്യേകപദവിയുണു്ടായിരുന്നപ്പോളു് എത്രയോകാര്യങ്ങളാണതിലൂടെയിതുപോലെ ജമ്മു-കാഷു്മീരിലെന്നല്ല ഇ൯ഡൃയിലു് പ്രതിദിനമൊഴിവായിക്കൊണു്ടിരുന്നതു്! എന്തൊക്കെക്കാര്യങ്ങളാണു് പ്രതിദിനമൊഴിവായിക്കൊണു്ടിരുന്നതു് എന്നുള്ളതി൯റ്റെപട്ടികയെടുത്തിട്ടു് പ്രത്യേകപദവിയെടുത്തുകളഞ്ഞു് അവസംഭവിപ്പിക്കുകയല്ലേബീജേപ്പീചെയ്യുന്നതു്? ഒരുസംസ്ഥാനത്തോടുമവിടത്തെജനങ്ങളോടും കേന്ദ്രഗവണു്മെ൯റ്റു് പ്രത്യേകശത്രുതയോടെ, വ്യക്തമായിപ്പറഞ്ഞാലു് ഇ൯ഡൃയിലെയേകമുസ്ലിംഭൂരിപക്ഷസംസ്ഥാനമായ കാഷു്മീരിനോടു് ഹിന്ദുമേധാവിത്വപരമായശത്രുതയോടെ, പെരുമാറുന്നതു് രാജ്യത്തെ റിപ്പബ്ലിക്ക൯ഫെഡറലു്സ്സംവിധാനത്തെക്കാളവ൪ സ്വന്തംസംവിധാനം വെച്ചുപുല൪ത്തുന്നുവെന്നല്ലേതെളിയിക്കുന്നതു്? പിന്നെങ്ങനെയവരുടെകേന്ദ്രഭരണം ഭരണഘടനാപരമാകും?

അന്യസംസ്ഥാനങ്ങളിലുള്ള കോ൪പ്പറേറ്റുമുതലാളിമാ൪ക്കു് ബീജേപ്പീഭരണത്തിലു്വന്നശേഷം രാജ്യത്തി൯റ്റെസ്വതന്ത്രചരിത്രത്തിലാദ്യമായി കാഷു്മീരിലു്ഭൂമിഭൂമിവാങ്ങാ൯ സൗകര്യമൊരുക്കാനാണിതുചെയു്തതെന്നു് അന്നേപുറത്തുവന്നിരുന്നു. ജമ്മുവി൯റ്റെയും കാഷു്മീരി൯റ്റെയും പ്രത്യേകപദവികാരണം അല്ലെങ്കിലവിടെഭൂമികിട്ടുമായിരുന്നില്ലാത്ത ഇ൯ഡൃയിലെ ഭരണത്തിനുപിന്നിലുള്ള ഹിന്ദുക്കോ൪പ്പറേറ്റുമുതലാളിമാ൪ക്കവിടെ ആദ്യമായിഭൂമികിട്ടി, കിട്ടിയഭൂമിയു്ക്കു് ആദ്യമായിനിയമസാധുതകിട്ടി, ബിസ്സിനസ്സുംകൊണു്ടാദ്യമായവിടേയു്ക്കുകടന്നുകയറി. ഇങ്ങനെയിപ്പോളിവരുണു്ടാക്കിയ ഒരുലക്ഷത്തിനടുത്തുപുതിയഭൂവുടമകളെ ഒരുകാരണമാക്കിയാണു് ഭീകരവാദികളിപ്പോളീയാക്രമണംനടത്തിയതെന്നതു് വെറുംയാദൃച്ഛികമാണോ? അവിടെ പ്രത്യേകപദവിറദ്ദാവാതിരുന്നെങ്കിലു്, കാഷു്മീരികളല്ലാത്തവ൪ക്കുഭൂമിവാങ്ങാ൯ നിരോധനമുണു്ടായിരുന്നതുതുട൪ന്നിരുന്നെങ്കിലു്, ഇപ്പോഴീയാക്രമണത്തിനുപ്രസക്തിയോ കാരണമോ ഉണു്ടാകുമായിരുന്നോ? ബീജേപ്പീഗവണു്മെ൯റ്റിനെയൊഴിവാക്കി ജനങ്ങളു്ച൪ച്ചചെയ്യേണു്ടതും സ്വന്തമഭിപ്രായരൂപീകരണം നടത്തേണു്ടവിഷയമായതുമായ ഒരുകാരണമല്ലേയിതു്?

ദശാബ്ദങ്ങളു്ലോകത്തെവിറപ്പിച്ച വിഷമിപ്പിച്ചയൊന്നായിരുന്നു രണു്ടാംലോകമഹായുദ്ധാനന്തരം ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടുകയും രാജ്യംരണു്ടായിപ്പിള൪ത്തപ്പെടുകയുംചെയു്ത അതേസമയത്തുതന്നെ അതുചെയു്ത അതേസഖ്യശക്തികളു്തന്നെചേ൪ന്നുണു്ടാക്കിയ ജ൪മ്മനിയുടെവിഭജനവും പലരാജ്യങ്ങളെയുംരാഷ്ട്രീയമായിതുപോലെ രണു്ടുസഖ്യങ്ങളുംചേ൪ന്നുപങ്കിട്ടെടുത്തതുപോലെ കമ്മ്യൂണിസ്സു്റ്റും ക്യാപ്പിറ്റലിസ്സു്റ്റുമെന്ന രണു്ടുവ്യത്യസു്തപ്രത്യയശാസു്ത്രാധിഷു്ഠിത ഭരണമുണു്ടാക്കിക്കൊണു്ടു് കിഴക്ക൯-പടിഞ്ഞാറ൯ജ൪മ്മനികളുടെയുംരൂപീകരണവും. ഇരുമ്പുക൪ട്ടനുകളുടെപുറകിലു്നിന്നുകൊണു്ടു് ഒരുഭാഷയും ഒരുസംസ്സു്ക്കാരവും ഒരുജനതയും ഒരുദേശവുമായിട്ടും എത്രദശാബ്ദംനീണു്ട എത്രരൂക്ഷമായസംഗരങ്ങളാണവ൪തമ്മിലു്നടത്തിയതു്! ഓട്ടോ വോണു് ബിസ്സു്മാ൪ക്കി൯റ്റെകാലത്തിനുശേഷം അവരെവീണു്ടുമൊരുമിപ്പിച്ചതുമൊറ്റരാജ്യമാക്കിയതും ലോകത്തിനുതലവേദനയായിത്തുട൪ന്ന അവ൪തമ്മിലെയാസ്സംഗരമവസാനിപ്പിച്ചതും പരസ്സു്പ്പരച൪ച്ചകളിലൂടെ അവരുടെവിദേശകാര്യവകുപ്പുകളോ അതോ ശക്തിപ്പ്രകടനത്തിലൂടെ അവരുടെ ആഭ്യന്തരകാര്യ-പ്രതിരോധകാര്യവകുപ്പുകളോ? ച൪ച്ചകളിലെയനുനയത്തി൯റ്റെ നയതന്ത്രത്തിലൂടെയല്ലേയാ ലോകതലവേദനയവസാനിപ്പിച്ചതു്? അവിടെപ്പരസ്സു്പ്പരം മസ്സിലുപെരുക്കിക്കാണിച്ചിട്ടെന്താകാനായിരുന്നു? അതല്ലേയവരൊരുപാടുകാലം ചെയു്തുകൊണു്ടിരുന്നതും ജനങ്ങളെപ്പരസ്സു്പ്പരമവിശ്വാസത്തിലാക്കി രണു്ടുഭരണകൂടങ്ങളധികാരത്തിലിരിക്കാനായി തമ്മിലടിപ്പിച്ചുകൊണു്ടിരുന്നതും? എപ്പോഴും ജനതകളെ ഭിന്നിപ്പിച്ചുനി൪ത്തുന്നവനേവനെന്നതല്ല അവരെയൊരുമിപ്പിക്കുന്നമഹാനേതെന്നതാണു് ശ്രദ്ധിക്കപ്പെടേണു്ടതു്. ഇ൯ഡൃയിലെയുംപാക്കിസ്ഥാനിലെയുംപോലെയവിടെയും കുറേയവ൯മാ൪ക്കു് രണു്ടുരാജ്യവും രണു്ടുസൈന്യവും രണു്ടുചാ൯സ്സല൪മാരും രണു്ടുപാ൪ലമെ൯റ്റുകളും രണു്ടുമന്ത്രിസഭകളുമായി ഭരിച്ചുമുടിച്ചുസുഖിക്കാമെന്നയവസരം ദീ൪ഘകാലമതിന്നിരയായ രണു്ടുരാജ്യങ്ങളിലെജനതകളു്ചേ൪ന്നൊന്നായി ഇല്ലാതാക്കി! ഇവിടെയോ? ഇ൯ഡൃയിലുംപാക്കിസ്ഥാനിലുമോ?

രണു്ടുരാജ്യങ്ങളു്ക്കിടയിലു്, പ്രത്യേകിച്ചും മുമ്പൊരിക്കലൊറ്റരാജ്യമായിരുന്ന രണു്ടുരാജ്യങ്ങളു്ക്കിടയിലു്, ചിലവിഭാഗങ്ങളോ രാജ്യത്തി൯റ്റെ ഭരണസംവിധാനംതന്നെയോയിറങ്ങിയുള്ള ഭീകരപ്പ്രവ൪ത്തനമോ അട്ടിമറികളോ പരസ്സു്പ്പരംകുത്തിപ്പൊക്കിയെന്നുസംശയിക്കപ്പെടുന്ന അസ്വസ്ഥതകളോ ഉണു്ടെങ്കിലു് അവപരിഹരിക്കുന്നതിനും സ്ഥിതിശാന്തമാക്കുന്നതിനുമുള്ളയേകമാ൪ഗ്ഗം അവതമ്മിലു്സ്സൗഹൃദമാവുകയെന്നുള്ളതാണു്, കാരണം രണു്ടുരാജ്യങ്ങളിലെയുംജനതകളു് ഒരേചരിത്രവും സംസ്സു്ക്കാരവും ഭാഷയുംമുതലു് ഒരേസാമൂഹ്യകുടുംബഘടനയും കൃഷിരീതികളുംവരെപ്പേറുന്നവരാണു്, അവരുടെയോ൪മ്മകളും സ്വഭാവങ്ങളും പെരുമാറ്റങ്ങളും സമാനമാണു്. സൗഹൃദംസ്ഥാപിക്കലല്ലാതെ അതിനുമറ്റേതെങ്കിലുംമാ൪ഗ്ഗമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല.

പക്ഷേ രണു്ടുരാജ്യങ്ങളിലെയും രാഷ്ട്രീയഭരണാധികാരികളു് ഇങ്ങനെചിന്തിക്കുന്നവരാവണമെന്നില്ല, അവരതിനുള്ളമനോഭാവമുള്ളവരാവണമെന്നുമില്ല. ജ൪മ്മനിയിലുമിതിങ്ങനെതന്നെയായിരുന്നു, പാക്കിസ്ഥാനുമി൯ഡൃയുമടങ്ങുന്ന സൈന്ധവത്തിലുമിതിങ്ങനെതന്നെയാണു്. ദേശീയനേതാവെന്നതിനുപരിയുംവള൪ന്നു് ജനനേതാവായൊരുഭരണാധിപ൯ രണു്ടിലേതെങ്കിലുമൊരിടത്തോ രണു്ടിടത്തുമോ ഉണു്ടാകുമ്പോളാണു് മറ്റേയപൂ൪വ്വതസംഭവിക്കുന്നതു്. അതോടെപിന്നെയീരാജ്യങ്ങളു്സ്വയമിറങ്ങി പരസ്സു്പ്പരം ഭീകരപ്പ്രവ൪ത്തനംനടത്തുന്നതവസാനിക്കുന്നു, അവ൪ക്കുതന്നെതലവേദനയായ അവയു്ക്കുള്ളിലെബു്ഭീകരഗ്രൂപ്പുകളു്, സംഘടനകളു്, മറ്റേരാജ്യത്തുചെന്നു് ഭീകരപ്പ്രവ൪ത്തനംനടത്തുന്നതുമവസാനിക്കുന്നു. ഒരുരാജ്യത്തിനൊരാവശ്യംവന്നാലുട൯ ആരേക്കാളുമടുത്തുള്ള മറ്റേരാജ്യംചെന്നുസഹായിക്കുകയാണെങ്കിലു്, ആസ്സഹായമവ൪ക്കാവശ്യവുമുണു്ടെങ്കിലു്, പിന്നെയവ൪ക്കിടയിലു് ഭീകരപ്പ്രവ൪ത്തനത്തിനെന്തുപ്രസക്തി? സു്റ്റേറ്റു്സ്സു്മാ൯മാരുടെപദവിയുംസ്വഭാവവുമുള്ള രാഷ്ട്രീയനേതാക്കളു് രണു്ടുരാജ്യങ്ങളിലുമില്ലാതെപോയതും അവരുണു്ടായിരിക്കേണു്ടസ്ഥാനത്തു് ശുഷു്ക്കമനസ്സു്ക്ക൯മാരായയലു്പ്പ൯മാ൪ അതിനുപറ്റിയയാളുകളുടെപി൯ബലത്തോടെ അധികാരത്തിലു്വന്നതുമാണു് പാക്കിസ്ഥാനും ഇ൯ഡൃയു്ക്കുമീ ദുര്യോഗംസംഭവിക്കാനും അതുതുടരാനുംകാരണം.

ഇവിടെപ്പറഞ്ഞകാര്യങ്ങളിലു്നിന്നുമനസ്സിലാക്കേണു്ടതു് ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടി അധികാരത്തിലു്വന്നശേഷം അവ൪ ഹിന്ദുത്തീവ്രവാദപരമായനിലപാടുകളു് അതുവരെയതവരുടെ രാഷ്ട്രീയമണ്ഡലത്തിലു്മാത്രമുണു്ടായിരുന്നതു് ഭരണമണ്ഡലത്തിലു്ക്കൂടിയാരംഭിച്ചു് പാക്കിസ്ഥാനിലെ മുസ്ലിംതീവ്രവാദികളെയസ്വസ്ഥരാക്കിയിട്ടുണു്ടെന്നും അതോടൊപ്പം ഇ൯ഡൃയിലെമുസ്ലിംജനസാമാന്യത്തെയും ഹിന്ദുത്തീവ്രവാദികളായ അരാജകവാദികളൊഴിച്ചുള്ള ഇ൯ഡൃയിലെപ്പൗരസമൂഹത്തെയുംകൂടിയവ൪ ആശങ്കയിലാക്കിയിട്ടുണു്ടെന്നുമാണു്. രാജ്യത്തെയേറ്റവുംപ്രധാനപ്പെട്ട ടൂറിസ്സു്റ്റുകേന്ദ്രമെന്നും ഇ൯ഡൃയിലെ സ്വിറ്റു്സ്സ൪ല൯ഡെന്നുമൊക്കെ അറിയപ്പെടുന്ന പഹലു്ഗാമിലെ അവരുടെതന്നെ സുരക്ഷാവീഴു്ച്ചകൊണു്ടുണു്ടായയീ ഇരുപത്തിയാറുപേരെവധിച്ച ഭീകരാക്രമണത്തോടെ ഐക്യരാഷ്ട്രസംഘടനയുടെയും ലോകബാങ്കി൯റ്റെയുമൊക്കെ നേതൃത്വത്തിലുംകാ൪മ്മികത്വത്തിലും ഇ൯ഡൃയെയുംപാക്കിസ്ഥാനെയും ഒരുമേശയിലു്വിളിച്ചുവരുത്തിയിരുത്തി അവ൪ ഇ൯ഡൃ൯പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവിനെയും പാക്കിസ്ഥാ൯പ്രസിഡ൯റ്റു് അയൂബു് ഖാനെയുംകൊണു്ടൊപ്പിടുവിച്ച അറുപത്തഞു്ചുകൊല്ലംപഴക്കമുള്ള, ഇ൯ഡൃ൯-പാക്കിസ്ഥാ൯നയതന്ത്രത്തി൯റ്റെവിജയമായി പ്രകീ൪ത്തിക്കപ്പെട്ട, മാനുഷികതയുടെപ്രതീകമായി പരസ്സു്പ്പരമുള്ള യുദ്ധങ്ങളു്ക്കിടയിലുമഭംഗുരംതുട൪ന്ന, 1960ലെ സിന്ധുനദീജലക്കരാ൪ അതി൯റ്റെ അന്താരാഷ്ട്രപ്പ്രത്യാഘാതങ്ങളും അതിലെ മനുഷ്യത്വവിരുദ്ധതയുംമനസ്സിലാക്കാതെ ബീജേപ്പീയുടെ തലു്ക്കാലത്തെമതരാഷ്ട്രീയനേട്ടത്തിനായി 2025 ഏപ്രിലു് 23നു് ഇ൯ഡ്യാഗവണു്മെ൯റ്റു് ഏകപക്ഷീയമായിറദ്ദാക്കിയിരിക്കുകയാണു്. അതൊരുമഹത്തായരാഷ്ട്രവിജയമായി ബീജേപ്പീയിലെത്തറകളു് നിരന്തരംപറഞ്ഞുകൊണു്ടുനടക്കുകയാണു്, രാജ്യത്താദ്യമായൊരുമഹത്തായകാര്യംചെയു്തതായി ഊറ്റംകൊള്ളുകയാണു്, ബീജേപ്പീയിലു്നിന്നുള്ള മറ്റൊന്നിലുമതില്ലാത്തതുകൊണു്ടു് ആശ്ശൂന്യതനികത്താ൯ പത്രമാധ്യമങ്ങളതിലു് അഭിമാനംകണു്ടെത്തുകയാണു്. ഈയൊരാരവയകമ്പടിയോടെ ഇ൯ഡൃയുടെഭാഗത്തുനിന്നു് ചിലയതി൪ത്തികളടച്ചു, ചിലതടയു്ക്കും, ചിലരെപ്പുറത്താക്കി.

പാക്കിസ്ഥാ൯ ഇ൯ഡൃയുമായുള്ളകച്ചവടവുംനി൪ത്തി, ആകാശപ്പാതകളുമടച്ചു, ഇ൯ഡൃ൯നയതന്ത്രയുദ്യോഗസ്ഥരെയുംപുറത്താക്കി, അതി൪ത്തിശാന്തതയുറപ്പാക്കിയിരുന്ന 1972ലെ സിംലാക്കരാ൪ റദ്ദാക്കിയതായിപ്പ്രഖ്യാപിക്കുയുംചെയു്തു. എല്ലാംകൂടിനോക്കുമ്പോളു്, ഇതിലടങ്ങിയപ്രദേശങ്ങളുടെയും പദ്ധതികളുടെയും ജനതകളുടെയും വൈപുല്യംനോക്കുമ്പോളു്, പാക്കിസ്ഥാനികളുടേതെന്നുപറയുന്ന ആ ആക്രമണത്തിനും ഇ൯ഡൃനേരിട്ടനഷ്ടത്തിനും അത്രയുംവിലയുണു്ടോ- ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും അതിവിശാലഭൂമേഖലകളിലെ കോടിക്കണക്കിനുജനങ്ങളെയാണു് ഈജലനിയന്ത്രണംപോലും ബാധിക്കാ൯പോകുന്നതു്!

ഇ൯ഡൃയുടെ മു൯പ്രധാനമന്ത്രിമാരൊപ്പുവെച്ചതു് നിലവിലെപ്പ്രധാനമന്ത്രി മാനിക്കണു്ടെങ്കിലു് നിലവിലെപ്പ്രധാനമന്ത്രിയൊപ്പുവെച്ചതു് 2019ലെ കാഷു്മീ൪വിഭജനവും അതി൯റ്റെപ്രത്യേകപദവിറദ്ദാക്കലും അതി൯റ്റെസംസ്ഥാനപദവിയെടുത്തുകളയലും അതിനെഡലു്ഹിയുടെ നേരിട്ടുള്ളഭരണത്തിനുകീഴിലാക്കലും രാജ്യത്തെപ്പൗരത്വഭേദഗതിനിയമവും വക്കഫു്പ്പരിഷു്ക്കരണവുമടക്കമുള്ളവ ആപ്പഴയകരാറുകളിലുളു്പ്പെട്ടരാജ്യങ്ങളും അവയൊപ്പുവെയു്പിച്ചരാജ്യങ്ങളും മാനിക്കണു്ടല്ലോ! അതാണിന്നുബീജേപ്പീയുടെഭരണത്തിനുനേ൪ക്കു് ലോകംചെയു്തുകൊണു്ടിരിക്കുന്നതു്, അതാണിന്നുനടക്കുന്നതു്. നരേന്ദ്രമോദിയവ ഒപ്പുവെച്ചിട്ടേയില്ലെന്നമട്ടിലാണവരിപ്പോളു് പെരുമാറുന്നതു്. അതോടൊപ്പം ഇ൯ഡൃയിലെയിനിവരുന്ന ഭാവിപ്പ്രധാനമന്ത്രിമാ൪ക്കുമവ മാനിക്കാതിരിക്കാമല്ലോ, റദ്ദാക്കാമല്ലോ! അങ്ങനെനോക്കുമ്പോളു് ഇന്നത്തെയി൯ഡൃ൯പ്രധാനമന്ത്രിയുടെതീരുമാനങ്ങളു്ക്കു് എന്തുപ്രസക്തി, എന്തുപ്രതീക്ഷയാണിരിക്കുന്നതു്? ബീജേപ്പീയധികാരത്തിലു്വന്നതോടെയുള്ള ഈപ്പുതിയനിയമങ്ങളുംനടപടികളുമെല്ലാം പാക്കിസ്ഥാനിലു്ഭൂരിപക്ഷവും ഇ൯ഡൃയിലു്ന്യൂനപക്ഷവുമായ മുസ്ലിമുകളെലക്ഷൃംവെച്ചുള്ളതു്! അതെന്തുകൊണു്ടങ്ങനെയെന്നു് വിശദീകരിക്കാനവ൪ക്കുകഴിയുന്നില്ല. ആ ഹിന്ദുമേധാവിത്വ-മുസ്ലിമടിച്ചമ൪ത്തലു്നടപടികളുടെ പ്രത്യാഘാതമല്ലേ ഈയാക്രമണങ്ങളെല്ലാം, ബീജേപ്പീയുടെ മതാധിഷു്ഠിതനയങ്ങളു്മാത്രമല്ലേ അതിനുകാരണങ്ങളു്? ഈയാക്രമണങ്ങളു്ക്കങ്ങനെ ബീജേപ്പീമാത്രമല്ലേ ആത്യന്തികമായുത്തരവാദികളു്?

ബീജേപ്പീയുടെ അവ൪ഭരണത്തിലു്വന്നതിനുശേഷമുള്ള ഹിന്ദുമേധാവിത്വമനോഭാവാധിഷു്ഠിത നിയമനി൪മ്മാണങ്ങളുംനടപടികളുമെല്ലാം മന്ത്രിക്കെട്ടിടങ്ങളുടെസുരക്ഷിതത്വത്തിനകത്തിരിക്കുന്ന അവരെയല്ല, ഇ൯ഡൃയിലെവിവിധജാതിമതക്കാരും വിദേശകയറ്റുമതിയെയും ജോലിയെയും ബിസിനസ്സുകളെയും സഞു്ചാരത്തെയുമാധാരപ്പെട്ടുകഴിയുന്നവരുമായ കോടിക്കണക്കിനുസാധാരണയി൯ഡൃ൯പൗര൯മാരെയാണു്, ബാധിച്ചിട്ടുള്ളതു്- മറുവശത്തുപാക്കിസ്ഥാനിലും. വാഗാപോലുള്ളയതി൪ത്തികളിലൂടെനടക്കുന്ന സഹസ്രകോടിക്കണക്കിനുരൂപയുടെകച്ചവടം നമുക്കറിഞ്ഞുകൂടാത്തതുകൊണു്ടാണു്! അങ്ങോട്ടുമിങ്ങോട്ടുമുള്ള വ്യാപാരയുപരോധത്തിലും സഞു്ചാരനിരോധനത്തിലും ഇ൯ഡൃ൯പൗര൯മാരടക്കമുള്ള ഇവരാണുപെട്ടുപോയിരിക്കുന്നതു്. ബീജേപ്പീയുടെഹീനമായ രാഷ്ട്രീയനേട്ടവുംമതസ്സ്വാധീനവുംലക്ഷൃമാക്കിയുള്ള നീക്കങ്ങളിലാണിവ൪പെട്ടുപോയിരിക്കുന്നതു്.

മാധ്യമസെ൯സ്സ൪ഷിപ്പും വാ൪ത്താവിനിമയബന്ധനവുമെല്ലാമേ൪പ്പെടുത്തി അതിനെ ഡലു്ഹിയുടെനിയന്ത്രണത്തിലാക്കിയശേഷം കാഷു്മീരിലെല്ലാംശാന്തമാണെന്നു് ബീജേപ്പീഭരണം നുണപറഞ്ഞുകൊണു്ടിരുന്നതാണെന്നാണു് അതിനുശേഷവുംനടന്നയാക്രമണങ്ങളും ഇതുംതെളിയിച്ചതു്. ഈയവസാനത്തെയാക്രമണത്തിലു് ഇ൯ഡൃ൯സേനകളുടെ അതിസൂക്ഷു്മനിരീക്ഷണമുണു്ടെന്നുജനങ്ങളോടുപറഞ്ഞ കാട്ടിലു്നിന്നുപെട്ടെന്നുകടന്നുവന്നു് (നിരീക്ഷണമുണു്ടെങ്കിലെങ്ങനെകടന്നുവരും?) ഇരകളുടെപേരുചോദിച്ചു് അവ൪ഹിന്ദുക്കളാണെന്നറിഞ്ഞയുട൯ വെടിവെച്ചുകൊന്നെന്നു് മാധ്യമറിപ്പോ൪ട്ടുകളിലു്പ്പറയുന്നതിനു് ഭീകരവാദികളുടെലക്ഷൃം ഇതുവരെയി൯ഡൃയെന്നതായിരുന്നതു് ഹിന്ദുവെന്നുചുരുങ്ങിയെന്നതിനോടൊപ്പം ഇ൯ഡൃയിലു്ബീജേപ്പീയു്ക്കു് ഹിന്ദുത്തീവ്രവാദികളു്നലു്കിയിരുന്നപിന്തുണ ഡേറ്റു് ഓഫു് എകു്സ്സു്പ്പെയറിയിലെത്തി നിലവിലു്പ്പിന്തുണയില്ലാതായി അവ൪പ്രതിസന്ധിയിലായഘട്ടത്തിലു് ഹിന്ദുക്കളെയിളക്കിമറിച്ചു് വൈകാരികമായസ്വസ്ഥരാക്കിനി൪ത്തി പലഗുരുതരമായയാരോപണങ്ങളു്ക്കിടയിലും ഭരണംകുറേനാളു്കൂടി എങ്ങനെയെങ്കിലുംമുന്നോട്ടുകൊണു്ടുപോകുന്നതിനായി പുലു്വാമയിലെയാക്രമണംപോലെവീണു്ടും ബീജേപ്പീയു്ക്കുതകുന്നതായിരുന്നുവെന്നും അവ൪ പാക്കിസ്ഥാ൯റ്റെപേരുപറഞ്ഞുള്ള രാഷ്ട്രീയനേട്ടങ്ങളു്ക്കായി ഹിന്ദുക്കളെക്കൂടിക്കൊന്നുതുടങ്ങിയെന്നുംകൂടി അ൪ത്ഥമില്ലേ? പുലു്വാമയിലെയാക്രമണം ഹിന്ദുക്കളെയുണ൪ത്തി പാക്കിസ്ഥാനെതിരെ അവ൪ക്കുണു്ടായിരുന്നപിന്തുണപുനരുജ്ജീവിപ്പിക്കാ൯ ഇ൯ഡൃ൯ഭരണത്തെയും മുസ്ലിമുകളെയുണ൪ത്തി ഇ൯ഡൃയു്ക്കെതിരെ അതിനവ൪ക്കവിടെയുള്ളപിന്തുണസജീവമാക്കിനി൪ത്താ൯ പാക്കിസ്ഥാ൯ഭരണത്തെയും ഒരേപോലെസഹായിച്ചുവെന്നതു് അ൪ത്ഥഗ൪ഭമല്ലേ?

Written on 22 April 2025 and first published on 23 April 2025





 

 


Tuesday, 22 April 2025

1853. പാക്കിസ്ഥാ൯ ഒരു ക്രൂരരാജ്യമാണെന്നുചിത്രീകരിക്കുന്നവ൪ പരാജയപ്പെടുന്നതു് എങ്കിലെന്തുകൊണു്ടു് അഫു്ഘാനിസ്ഥാ൯കാ൪ പാക്കിസ്ഥാനിലേയു്ക്കോടിപ്പോകുന്നു എന്നുവിശദീകരിക്കുന്നതിലാണു്

1853

പാക്കിസ്ഥാ൯ ഒരു ക്രൂരരാജ്യമാണെന്നുചിത്രീകരിക്കുന്നവ൪ പരാജയപ്പെടുന്നതു് എങ്കിലെന്തുകൊണു്ടു് അഫു്ഘാനിസ്ഥാ൯കാ൪ പാക്കിസ്ഥാനിലേയു്ക്കോടിപ്പോകുന്നു എന്നുവിശദീകരിക്കുന്നതിലാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Salah Darwish. Graphics: Adobe SP.

ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഇ൯ഡ്യാഭരണത്തിനുകീഴിലു് പാക്കിസ്ഥാനെ ഒരലു്പം സൗഹൃദത്തോടെയും കൂടുതലും സംശയത്തോടെയുമാണു് ഗവണു്മെ൯റ്റും അതുകൊണു്ടുതന്നെജനങ്ങളും വീക്ഷിച്ചിരുന്നതു്, കൈകാര്യംചെയു്തിരുന്നതു്. ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണത്തിനുകീഴിലതു് ഗവണു്മെ൯റ്റിലു്നിന്നും തികച്ചും ശത്രുതാപരമായിമാറി, ജനങ്ങളിലു്നിന്നും അതൊരുഹിന്ദുത്തീവ്രപ്പാ൪ട്ടിയുടെ ഗവണു്മെ൯റ്റായതുകൊണു്ടുതന്നെ മിശ്രമായി. അതിനുകാരണം പാക്കിസ്ഥാ൯ പുതിയതെന്തെങ്കിലും ചെയു്തുവെന്നതല്ല, തൊട്ടടുത്തൊരു മുസ്ലിംശത്രുവുണു്ടെന്നുബോധ്യപ്പെടുത്തി ഇ൯ഡൃയിലെപ്പിന്നോക്കചിന്താഗതിക്കാരും അന്ധവിശ്വാസയസഹിഷു്ണുതായാമഗ്നരുമായ ഹിന്ദുക്കളെപ്പ്രക്ഷുബ്ധരാക്കിനി൪ത്തി അതുകഴിഞ്ഞതിനുള്ളതാഴു്ന്നപരിപാടികളിലൂടെ അവരെസ്സംതൃപു്തരുംമദമടങ്ങിയവരുമാക്കി അതിലൂടെയവരുടെവോട്ടുവാങ്ങി (ആറായിരംവ൪ഷംപഴക്കമുള്ളഹിന്ദുമതം പുനരുദ്ധരിക്കുന്നെന്നുപറയുന്നവരാണു്!) ബീജേപ്പീയു്ക്കുഭരണത്തിലിരിക്കേണു്ടതുണു്ടായിരുന്നു എന്നുള്ളതാണു്.

ബീജേപ്പീഭരണത്തിലു്വന്നശേഷം പ്രകോപനമുണു്ടാക്കി ഇ൯ഡൃയുടെശത്രുതനേടത്തക്കതായി പാക്കിസ്ഥാ൯ചെയു്തെന്നുപറയുന്ന പുലു്വാമയിലെ സൈനികരുടെനേ൪ക്കുള്ളയാക്രമണംതന്നെ തെരഞ്ഞെടുപ്പുവിജയത്തിനുവേണു്ടിയും നരേന്ദ്രമോദിയു്ക്കുതന്നെ ബീജേപ്പീയിലു്നിന്നും വീണു്ടുംഭരണത്തിലു്വരുന്നതിനുവേണു്ടിയും ത൯റ്റെകൊടിയഭരണവീഴു്ച്ചകളിലും ഗവണു്മെ൯റ്റിലു്നിന്നും റിലയ൯സ്സദാനിക്കോ൪പ്പറേറ്റുകളു്ക്കുനലു്കുന്ന സൗജന്യങ്ങളിലുംവിട്ടുവീഴു്ച്ചകളിലുംനിന്നുശ്രദ്ധതിരിച്ചു് പ്രതിപക്ഷത്തെയുംകൂടിയടക്കിനി൪ത്തി തങ്ങളുടെവരുതിയിലണിനിരത്തുന്നതിനുവേണു്ടിയുമുള്ള (ഒരുദാഹരണം പ്രതിപക്ഷപ്പാ൪ട്ടിയായകോണു്ഗ്രസ്സിലെയൊരരക്ഷിതനേതാവായി മോദിഭരണത്തിലെന്തെങ്കിലും വിദേശപ്പോസ്സു്റ്റുകളു്കിട്ടുമോയെന്നുനോക്കിനടക്കുന്ന ശശിത്തരൂരിനെയതിലൂടെമോദിയുടെയൊരുനഗ്നയാരാധകനാക്കി കൂടെനി൪ത്തിയതുതന്നെ!) ഒരുരാഷ്ട്രീയപ്പ്രതിവിധിയായി ബീജേപ്പീതന്നെ ആസൂത്രണംചെയു്തുനടത്തിച്ചതാണെന്ന തെളിവുസഹിതമുള്ളയാരോപണം അങ്ങനെയല്ലെന്നുതെളിയിക്കാ൯ ഇന്നുംബീജേപ്പീയു്ക്കുകഴിഞ്ഞിട്ടില്ല.

അതുകഴിഞ്ഞു് അതേജമ്മു-കാഷു്മീരിലെത്തന്നെ ബൈസരണു്വാലിയിലു് ഒരുടൂറിസ്സു്റ്റുകേന്ദ്രമായപഹലു്ഗാമിലു് ടൂറിസ്സു്റ്റുകളെലക്ഷൃമിട്ടാക്രമണമുണു്ടാകുമെന്നു് ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു് രണു്ടാഴു്ച്ചയു്ക്കുമുമ്പേ മു൯കൂട്ടിറിപ്പോ൪ട്ടുകളു്നലു്കിയിരുന്നെന്നും അതോടെ കനത്തസൈനികക്ക്യാമ്പും പരിശോധനയുമവിടെയേ൪പ്പെടുത്തിയെന്നും ഇനിക്കാത്തിരിക്കാ൯വയ്യാത്തപോലെ ഈപ്പരിശോധനമുകളിലു്നിന്നിടപെട്ടു് നി൪ത്തിവെയു്പ്പിച്ചയന്നുതന്നെ 2025 എപ്രിലു് 22നു് അവിടെയാക്രമണമുണു്ടായിയെന്നുംപറയുമ്പോളു് ഇ൯റ്റല്ലിജ൯സ്സി൯റ്റെമാനംരക്ഷിച്ചുകൊണു്ടുതന്നെ ഭരണശക്തികളു് അവിടെബു്ഭീകരാക്രമണമുണു്ടാക്കാ൯ പരിശോധനനി൪ത്തിച്ചുകൊടുത്തു അതിനുള്ളവിവരവുംകൊടുത്തു എന്നൊര൪ത്ഥംകൂടിയതിനില്ലേ? അതങ്ങനെയല്ലെന്നുസ്ഥാപിക്കാ൯ ബീജേപ്പീയുടെഗവണു്മെ൯റ്റു് ലോകംമുഴുവ൯ പ്രതിനിധികളെപ്പറഞ്ഞയച്ചു. അതോടെ വോട്ടിംഗു്മെഷീ൯ഫ്രോഡും ഇലക്ഷ൯കമ്മീഷനിലു് ഹിന്ദുരാഷ്ട്രംവന്നെന്നാഹ്ലാദപ്പെട്ടുമതിമറിഞ്ഞുനടക്കുന്നവരുടെ കുപ്പ്രസിദ്ധനിയമനങ്ങളു്നടത്തിയശേഷം രാജ്യത്തെവോട്ട൪പ്പട്ടികയിലു്നിന്നും പ്രതിപക്ഷത്തി൯റ്റെജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിനുവോട്ട൪മാരെവെട്ടിയും ഭരണപക്ഷത്തി൯റ്റെജനിച്ചിട്ടുപോലുമില്ലാത്ത ലക്ഷക്കണക്കിനുവോട്ട൪മാരെച്ചേ൪ത്തും തെരഞ്ഞെടുപ്പുകളു്ജയിക്കുന്നതും അതുപോലെയുള്ളമറ്റുപലതുംപോലെ ബീജേപ്പീയുടെപതിവുഫ്രോഡുകളിലൊന്നായിതിനെയും ലോകമംഗീകരിച്ചു. ലോകത്തിലെവിവിധഗവണു്മെ൯റ്റുകളുടെകൈയ്യിലു് അന്യരാജ്യങ്ങളിലെ ഇതുപോലെയുള്ളസംഭവങ്ങളെപ്പറ്റിയുള്ള എത്രകൃത്യമായയി൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളാണുള്ളതു്!

ആറിപ്പോ൪ട്ടുകളു്കൈയ്യിലിരിക്കുമ്പോളു്ത്തന്നെ ഈയാക്രമണത്തിലി൯ഡൃ൯ഭരണാധികാരികളു്ക്കുപങ്കില്ലെന്നു് വിശദീകരിക്കാ൯ചെന്നപ്രതിനിധികളെസ്സ്വീകരിക്കുന്നതിനു് സൈമളു്ട്ടേനിയസ്സായിത്തന്നെ അവരി൯ഡൃ൯ഗവണു്മെ൯റ്റുമായിവിലപേശി അതുവരെയുണു്ടാക്കാ൯കഴിയാതിരുന്ന പലവ്യാപാരക്കരാറുകളുമുറപ്പിക്കുകയുംചെയു്തു. വ്യാപാരക്കരാറുകളെന്നകോഴകൊടുത്തു് പലവിദേശഗവണു്മെ൯റ്റുകളെയുംകൊണു്ടു് അതിലി൯ഡ്യാഗവണു്മെ൯റ്റിനും ഭരണപ്പാ൪ട്ടിക്കുംപങ്കില്ലെന്നും അതുപാക്കിസ്ഥാ൯തന്നെനടത്തിയതായിരിക്കണമെന്നും തങ്ങളു്വിശ്വസിക്കുന്നുവെന്നുലോകത്തോടുപറയിപ്പിച്ചു! പാക്കിസ്ഥാനുമായി മനുഷ്യരെന്നനിലയിലു് ഹൃദയംതുറന്നച൪ച്ചയുടെവഴിയിരിക്കുമ്പോളു് വെറുംരാഷ്ട്രീയനേട്ടങ്ങളു്ക്കുവേണു്ടി അന്താരാഷ്ട്രസമൂഹമനസ്സിനെമലിനപ്പെടുത്തിക്കൊണു്ടു് ബീജേപ്പീ ഇത്രവളഞ്ഞവഴികളിലൂടെപോകുന്നതെന്തിനു്? അതിലവ൪ക്കുപങ്കില്ലെന്നും അതൊരുബീജേപ്പീയുടെരാഷ്ട്രീയക്കസ്സ൪ത്തായിരുന്നുവെന്നും പാക്കിസ്ഥാനുമി൯ഡൃയു്ക്കുമറിയാമെങ്കിലു് പിന്നെച്ച൪ച്ചയു്ക്കുപോകുന്നതെങ്ങനെ?

പാക്കിസ്ഥാനെതിരെ ഇത്രയുംപ്രചരണംനടത്തി അതിനോടുള്ളപക ഇ൯ഡൃ൯ജനമനസ്സുകളിലു് കത്തിച്ചുനി൪ത്തിയിരിക്കുന്ന ബീജേപ്പീഗവണു്മെ൯റ്റു് അഫു്ഘാനിസ്ഥാനിലെ താലിബാ൯ഗവണു്മെ൯റ്റുമായി അങ്ങേയറ്റംസൗഹൃദത്തിലാണു്, അവ൪മുസ്ലിമുകളായിട്ടും അവരോടുശത്രുതയിലല്ല, കാരണം അവ൪ അകലെയുള്ളവരാണു്, അവരുടെയിടപാടുകളു് പാക്കിസ്ഥാ൯റ്റെയിടപാടുകളു്പോലെ ഇ൯ഡൃയിലെയിലക്ഷ൯മാ൪ക്കറ്റിലു് ബീജേപ്പീയു്ക്കുവരുമാനമുണു്ടാക്കിക്കൊണു്ടു് ചെലവാവുകയില്ല. ഗോതമ്പുനലു്കുന്നതടക്കം ഇ൯ഡൃപലസഹായങ്ങളുമങ്ങോട്ടുചെയ്യുന്നുണു്ടു്. അതു് ഭക്ഷൃയടിയന്തിരമെന്നുപറഞ്ഞു് പാക്കിസ്ഥാ൯റ്റെയനുമതിവാങ്ങി അവരുടെരാജ്യത്തിനകത്തുകൂടിത്തന്നെ അങ്ങോട്ടുകൊണു്ടുപോകുന്നുമുണു്ടു്. അപ്പോളവിടെയാണു് താലിബാ൯റ്റെസു്ത്രീവിരുദ്ധതയും മറ്റുഭീകരതകളുംഭയന്നുനാടുവിട്ടോടി പാക്കിസ്ഥാനിലുള്ളമുപ്പതുലക്ഷത്തോളം അഫു്ഘാനിസ്ഥാ൯കാരുടെവിഷയംവരുന്നതു്. പാക്കിസ്ഥാ൯ ഒരു ക്രൂരരാജ്യമാണെന്നുചിത്രീകരിക്കുന്നവ൪ പരാജയപ്പെടുന്നതു് എങ്കിലെന്തുകൊണു്ടു് അഫു്ഘാനിസ്ഥാ൯കാ൪ സ്വന്തംനാടുപേക്ഷിച്ചു് പാക്കിസ്ഥാനിലേയു്ക്കോടിപ്പോകുന്നു എന്നുവിശദീകരിക്കുന്നതിലാണു്.

ഇ൯ഡ്യസുഹൃദ്രാജ്യമാക്കി അങ്ങോട്ടുചെന്നുസഹായിച്ചുകൊണു്ടിരിക്കുന്ന അഫു്ഘാനിസ്ഥാനിലു്നിന്നും അവിടെയുള്ളതാലിബാ൯മുസ്ലിംഭരണത്തി൯റ്റെ മനുഷ്യവിരുദ്ധക്കൊടുംക്രൂരതകളു്സഹിക്കാ൯കഴിയാതെ അഫു്ഘാ൯ജനത ഇ൯ഡൃയിലെബീജേപ്പീയൊരു കൊടിയശത്രുരാജ്യമായിപ്പ്രഖ്യാപിച്ചിരിക്കുന്ന പാക്കിസ്ഥാനിലേയു്ക്കു് ജീവനുംകൊണു്ടോടിപ്പോകുന്നു. അതിലുള്ളവൈരുദ്ധ്യമംഗീകരിക്കാ൯ധൈര്യമില്ലാതെ മുഖംമുണു്ടിട്ടുമൂടിക്കെട്ടിനടക്കുകയാണു് ബീജേപ്പീയുടെയണികളുംനേതാക്കളും അവരുടെപാ൪ലമെ൯റ്റംഗങ്ങളും അവരുടെപിന്നിലുള്ളനിരവധിജനവിഭാഗങ്ങളും അവരുടെമുന്നണിയിലുള്ളരാഷ്ട്രീയപ്പാ൪ട്ടികളും. ബീജേപ്പീജനങ്ങളുടെയിടയിലു്ച്ചിത്രീകരിക്കുന്നപോലെ പാക്കിസ്ഥാ൯ അഫു്ഘാനിസ്ഥാനെക്കാളു്ക്ക്രൂരമായൊരുരാഷ്ട്രമായിരുന്നെങ്കിലു് ഇത്രയുമഫു്ഘാനികളഭയംതേടി പാക്കിസ്ഥാനിലേയു്ക്കോടുമായിരുന്നോ? കുറഞ്ഞപക്ഷംപാക്കിസ്ഥാ൯ അഫു്ഘാനിസ്ഥാനെക്കാളു്ക്കുറഞ്ഞക്രൂരതയുള്ളയൊരു രാജ്യമായിരിക്കണു്ടേ? അപ്പോളു് പാക്കിസ്ഥാനെയൊരു ക്രൂരരാജ്യമെന്നുചിത്രീകരിച്ചു് ശത്രുസ്ഥാനത്തുസ്ഥാപിച്ചിട്ടു് ഇ൯ഡൃയെന്നപേരിലു്പ്പോയി ബീജേപ്പീകൂട്ടുകൂടുന്നതു് ആ മുപ്പതുലക്ഷത്തോളം അഫു്ഘാനികളു് അതിക്ക്രൂരമെന്നുസാക്ഷൃപ്പെടുത്തുന്ന അഫു്ഘാനിസ്ഥാനിലെ താലിബാനോടാണു്. അഫു്ഘാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ക്രൂരതകളു്താരതമ്യംചെയു്തുകൊണു്ടു് എന്തുവിശദീകരണമാണവ൪ക്കുനലു്കാനുള്ളതു്? പാക്കിസ്ഥാനിലെഭൂമിയും പാക്കിസ്ഥാനിലെജനങ്ങളും ഇ൯ഡൃതന്നെയല്ലേ, ഒരേരാജ്യവുംജനതയുമായിരുന്നതല്ലേ? അന്നില്ലാതിരുന്ന എന്തുവ്യത്യസു്തതയാണിപ്പോളുള്ളതു്? അഫു്ഘാനിസ്ഥാ൯ ഇ൯ഡൃയുടെയാച്ചിരകാലസുഹൃത്തായ സമീപരാജ്യവുംതന്നെയല്ലേ?

താലിബാ൯റ്റെക്രൂരതകളു്ഭയന്നു് നാടുവിട്ടോടിപ്പോയഭയംതേടിയയിവരെ പാക്കിസ്ഥാനിപ്പോളു് അഫു്ഘാനിസ്ഥാനിലേയു്ക്കുതന്നെ തിരികെനാടുകടത്താ൯ പ്ലാനിടുകയാണു്, പദ്ധതികളു്തയാറാക്കുകയാണു്, ചിലനടപടികളു് നടന്നുകൊണു്ടിരിക്കുകയുമാണു്. അഫു്ഘാനിസ്ഥാനിലൊരു ജനാധിപത്യഭരണകൂടം നിലവിലു്വന്നിട്ടില്ലാത്തതുകൊണു്ടും അടുത്തകാലത്തൊന്നും നിലവിലു്വരുകയില്ലെന്നതുകൊണു്ടും അവരെയാപ്പഴയഭീകരതയിലേയു്ക്കുതന്നെ ജനാധിപത്യമുണു്ടെന്നുപറയുന്ന പാക്കിസ്ഥാ൯നാടുകടത്തുന്നതു് ക്രൂരമാണു്. ഇവരിലു് താലിബാ൯ ഭരണംപിടിച്ചശേഷം ഓടിപ്പോയവരുമുണു്ടു്, പൊതുസ്ഥിതികളെങ്ങനെരൂപപ്പെടുമെന്നുകണു്ടു് അതിനുമുമ്പേ ഓടിപ്പോയവരുമുണു്ടു്. രണു്ടാമത്തവരാണുകൂടുതലു്. അഫു്ഘാനിസ്ഥാനും പാക്കിസ്ഥാനുമായതി൪ത്തിപങ്കിടുന്ന ഖൈബ൪ പക്തൂണു്ഖ്വായിലും ബലൂചിസ്ഥാനിലുമായിട്ടാണിവരുള്ളതു്. അഫു്ഘാനിസ്ഥാനിലെ പലരാജ്യങ്ങളും തീവ്രസൈനികവിഭാഗങ്ങളുമായുള്ള യുദ്ധകാലങ്ങളിലു് സ്വന്തംസുരക്ഷനോക്കി ദശാബ്ദങ്ങളു്ക്കുമുമ്പേപലായനംചെയു്തവരും അടിച്ചോടിക്കപ്പെട്ടവരുമിവരിലുണു്ടു്. ഇവരുടെസുരക്ഷയുടെയും ഭാവിയുടെയുംകാര്യത്തിലു് ഇവരുമായിസ്സൗഹൃദംപുല൪ത്തി കൊടുക്കലു്വാങ്ങലുകളു്നടത്തിയ ദീ൪ഘമായചരിത്രമുള്ളയി൯ഡൃയുടെപേരിലു് ഇത്രയുംകാലംഭരിച്ചബീജേപ്പീ ഒരഭിപ്രായവുംപറഞ്ഞിട്ടില്ല, കാരണം പറഞ്ഞാലതുകൈപൊള്ളുന്നകാര്യമാണു്, നട്ടെല്ലുംസ്വതന്ത്രമാനുഷികചിന്തയും വേണു്ടിവരുന്നകാര്യമാണു്, അവരുടെതന്നെവിദേശനയവൈരുദ്ധ്യങ്ങളെയും അറിവില്ലായു്മയെയും രാഷ്ട്രഭരണപരിചയമില്ലായു്മയെയും പുറത്തുകൊണു്ടുവരുന്നകാര്യമാണു്.

യുദ്ധംമാത്രമല്ല അഫു്ഘാനിസ്ഥാനിലുള്ള തീവ്രവാദപ്പ്രവ൪ത്തനങ്ങളും മയക്കുമരുന്നുലു്പ്പാദനവും അതി൯റ്റെവ്യാപാരവുംകടത്തും പണപ്പെരുപ്പവും പണത്തിനുവിലയില്ലായു്മയുംമുതലു് മലേറിയവരെയുള്ള നിരവധികാരണങ്ങളീപ്പലായനത്തി൯റ്റെപിന്നിലുണു്ടു്. ലോകസഹായംകിട്ടാതെയുഴറുന്ന, കുഞ്ഞുകുട്ടിക്കുടുംബങ്ങളോടൊപ്പംപലായനംചെയ്യുന്ന, നിസ്സഹായരായൊരുജനതയുടെ നേ൪ച്ചിത്രമാണതു്. ഐക്യരാഷ്ട്രസംഘടനതന്നെ അഫു്ഘാനഭയാ൪ത്ഥികളുടെ അമ്പത്തിനാലുക്യാമ്പുകളും ഗ്രാമങ്ങളും പാക്കിസ്ഥാനിലു് പരിപാലിക്കേണു്ടിവരുന്നുണു്ടു്. ഇത്രയുംപേ൪ക്കുകൂടി പൊതുജനസേവനങ്ങളു് നലു്കേണു്ടിവരുന്നതി൯റ്റെയും രാജ്യത്തെപ്പൗര൯മാരല്ലാത്ത അവരുയ൪ത്തുന്നദേശസുരക്ഷാഭീഷണിയുടെയും സമ്മ൪ദ്ദങ്ങളു് ഈപ്പുറത്താക്കലു്നടപടികളെടുക്കത്തക്കരീതിയിലു് പാക്കിസ്ഥാ൯ നേരിടേണു്ടിവരുന്നുണു്ടെന്നുള്ളതുമൊരുസത്യമാണു്.

ഇവരിലൊട്ടേറെപ്പേരും ജനിച്ചുവള൪ന്നതുതന്നെപാക്കിസ്ഥാനിലാണു്. എന്നിട്ടുമവിടെ ഇപ്പോഴുമവരന്യരാണു്. ഇ൯ഡൃയിലു് പൗരത്വരജിസ്സു്റ്റ൪പോലുള്ളവയുണു്ടാക്കി ബീജേപ്പീചെയു്തുകൊണു്ടിരിക്കുന്നതുപോലെത്തന്നെ അറുപത്തഞു്ചുവ൪ഷംമുമ്പു് 1960ലു് അഫു്ഘാനിസ്ഥാ൯വിട്ടുവന്നവരെയുംപോലും പാക്കിസ്ഥാ൯തിരിച്ചയക്കുന്നുവെന്നും 2025മാ൪ച്ചിനകംതന്നെ പാക്കിസ്ഥാ൯പൗരത്വരേഖകളുള്ളവരുമില്ലാത്തവരുമായ ഏകദേശമൊരുലക്ഷത്തോളമാളുകളെ തിരിച്ചയച്ചുകഴിഞ്ഞുവെന്നും പാക്കിസ്ഥാ൯പത്രമായ ഡാണു്തന്നെറിപ്പോ൪ട്ടുചെയ്യുന്നു. ഇവരിലേറെപ്പേ൪ക്കും പാക്കിസ്ഥാനിലെഭാഷകളായ ഉറുദുവും ഹിന്ദിയുമേയറിയൂ- ഒരഫു്ഘാ൯ഭാഷപോലുമറിഞ്ഞുകൂടാ. ഇവരെല്ലാംതിരിച്ചു് അഫു്ഘാനിസ്ഥാനിലു്ച്ചെന്നു് ജീവിതമൊന്നേന്നുതുടങ്ങണമെന്നാണു് പാക്കിസ്ഥാനും ഒന്നിനുംസഹായംചെയ്യാത്തലോകവുംപറയുന്നതു്. പ്രൈമറിസ്സു്ക്കൂളുകഴിഞ്ഞാലു് പെണു്കുട്ടികളെത്താലിബാ൯ സു്ക്കൂളിലു്നിന്നുപുറത്താക്കുകയാണെന്നതാണിവരെ ഏറ്റവുംഭയപ്പെടുത്തുന്നതു്, കൂടെ സായിപ്പ൯മാ൪ക്കെത്തിക്കുന്നതിനുവേണു്ടി മലനിരകളിലൂടെയതി൪ത്തിവരെ അവരെക്കൊണു്ടുകഴുതപ്പുറത്തു് മയക്കുമരുന്നുചുമപ്പിക്കുന്നതും! ഈപ്പണിചെയ്യാ൯ലഭ്യമാക്കുന്നതിനാണവ൪ പെണു്കുട്ടികളെസ്സു്ക്കൂളുകളിലു്നിന്നുപുറത്താക്കുന്ന ആപ്പണിചെയ്യുന്നതുതന്നെ. നി൪ല്ലജ്ജമായൊരുലോകം നിഷു്ക്ക്രിയമായിനോക്കിക്കൊണു്ടുനിലു്ക്കുകയാണു്! ഇതിലു് ലോകജനാധിപത്യരാജ്യങ്ങളായ ഇ൯ഡ്യയുമമേരിക്കയും ഇടപെടാതിരിക്കുന്നതാണത്ഭുതം. സങ്കുചിതചിന്തകളും നിക്ഷിപു്തതാലു്പ്പര്യങ്ങളുമുള്ള പറട്ടക്കിളവ൯മാരടങ്ങുന്ന ബീജേപ്പീയല്ലയി൯ഡൃഭരിച്ചിരുന്നതെങ്കിലു് നിശ്ചയമായുമെന്നേയിതിലിടപെടുമായിരുന്നു!

ലോകത്തിലെയേറ്റവുംവലിയരണു്ടു് ജനാധിപത്യരാജ്യങ്ങളെന്നനിലയു്ക്കു് ഇതിലിടപെടേണു്ടതും അഭിപ്രായംപറയേണു്ടതും ഈനടപടികളു്നി൪ത്തിവെയു്പ്പിക്കേണു്ടതും അഫു്ഘാനിസ്ഥാനിലൊരു ജനാധിപത്യഗവണു്മെ൯റ്റുണു്ടാകുന്നതുവരെ ഇവരെപ്പാക്കിസ്ഥാനിലു്ത്തന്നെനിലനി൪ത്താ൯ അതിനുപാക്കിസ്ഥാനെസ്സഹായിക്കേണു്ടതും സമ്മ൪ദ്ദംചെലുത്തേണു്ടതും ഇ൯ഡൃയുമമേരിക്കയുമാണു്. ഇത്രയുമാളുകളു് പാക്കിസ്ഥാനിലു്ത്തന്നെനിലകൊള്ളുകയാണെങ്കിലു് അതാരാജ്യത്തി൯റ്റെസകലവ്യവസ്ഥകളെയും അണു്സ്സു്റ്റെബിലൈസ്സുചെയു്തുകൊള്ളുമല്ലോയെന്നുകരുതി ഇതിലു് ഒന്നുംമിണു്ടാതിരിക്കുകയാണുബീജേപ്പീയിലൂടെയി൯ഡൃ. അഫു്ഘാനിസ്ഥാനിലു് റഷ്യയു്ക്കെതിരെയൊരു സൈനികയോപ്പറേഷ൯നടത്തി അവരുടെകൈയ്യിലു്നിന്നു് അവിടംപിടിച്ചടക്കി ഇപ്പോളു് താലിബാനുഭരണംപിടിക്കാനായി അതൊഴിഞ്ഞുകൊടുത്തുപോയ അമേരിക്കയുമിപ്പോളിതിലൊന്നുംമിണു്ടുന്നില്ല. ആറഷ്യയുടെകീഴിലീജനങ്ങളു് കൂടുതലു്സുരക്ഷിതരായിരുന്നേനേയെന്നുതോന്നുന്നു.

Written on 21 April 2025 and first published on 22 April 2025

 


 

 

 

 

Monday, 21 April 2025

1852. അഭിപ്രായസ്സ്വാതന്ത്ര്യത്തെപ്പറ്റി പത്രസമ്മേളനങ്ങളിലു്വാചാലനാകുന്ന സീപ്പീയെംജനറലു്സ്സെക്രട്ടറി പാ൪ട്ടിസമ്മേളനങ്ങളിലു് അതിനുവേണു്ടിശ്ശബ്ദമുയ൪ത്തിയിട്ടുണു്ടോ?

1852

അഭിപ്രായസ്സ്വാതന്ത്ര്യത്തെപ്പറ്റി പത്രസമ്മേളനങ്ങളിലു്വാചാലനാകുന്ന സീപ്പീയെംജനറലു്സ്സെക്രട്ടറി പാ൪ട്ടിസമ്മേളനങ്ങളിലു് അതിനുവേണു്ടിശ്ശബ്ദമുയ൪ത്തിയിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Headway. Graphics: Adobe SP.

പൗര൯മാ൪ക്കുള്ള അഭിപ്രായസ്സ്വാതന്ത്ര്യത്തെപ്പറ്റി സീപ്പീയെം ജനറലു്സ്സെക്രട്ടറി പത്രസമ്മേളനങ്ങളിലു്വാചാലനാണു്- പാ൪ട്ടിസമ്മേളനങ്ങളിലു്വാചാലനാണോ, പാ൪ട്ടിയിലെയേതെങ്കിലുമൊരുസംസ്ഥാനക്കമ്മിറ്റിയോ അതി൯റ്റെഗവണു്മെ൯റ്റോ അതിലെമുഖ്യമന്ത്രിയോ അതിലെമന്ത്രിമാരോമുന്നിട്ടിറങ്ങി പരാതികൊടുത്തുമല്ലാതെയും അവരുടെപ്രവൃത്തികളെയോ നയങ്ങളെയോ നിലപാടുകളെയോ വിമ൪ശ്ശിച്ചു് എതിരഭിപ്രായംപറയുന്നവരെയും പ്രസംഗിക്കുന്നവരെയും എഴുതുന്നവരെയുംപിടിച്ചു് പോലീസ്സിനെക്കൊണു്ടു് അടുത്തഗവണു്മെ൯റ്റുനിയമനംകിട്ടുന്നതിനുവേണു്ടി വായുംപിള൪ന്നിരിക്കുന്ന ചിലപ്രത്യേകജഡു്ജിമാരുടെയടുക്കലു്ക്കൊണു്ടുപോയിച്ചു് ഒരുനിയമവുംനോക്കാതെയും കോടതിയൊരുനടപടിക്രമവുംപാലിക്കാതെയും (ആനടപടികളു് കാലുമടക്കിയടിച്ചുതൊഴിച്ചെറിഞ്ഞപ്പോളു് സുപ്രീംകോടതിയതാണുപറഞ്ഞതു്- ജഡു്ജി ഒരുനിയമവുംനോക്കിയില്ലെന്നു്! പിന്നെന്താണുനോക്കിയതു്?) തദ്വിഷയത്തിലുള്ള സുപ്രീംകോടതിവിധികളെപ്പോലും ധിക്കരിച്ചും ജാമ്യംകൊടുക്കാത്തക്രിമിനലു്വകുപ്പുകളു്ചേ൪ത്തു് പലദിവസംജയിലിലടയു്ക്കുന്നതിനെക്കുറിച്ചു് ഇയാളേതെങ്കിലുംപത്രസമ്മേളനങ്ങളിലോ പാ൪ട്ടിസമ്മേളനങ്ങളിലോ പൊതുയോഗങ്ങളിലോപറഞ്ഞിട്ടുണു്ടോ? കേരളത്തിലവരുടെപോളിറ്റു്ബ്യൂറോമെമ്പറായ മുഖ്യമന്ത്രിപിണറായിവിജയ൯ ശുഷു്ക്കമനസ്സു്ക്കനായയയാളെക്കാളെത്രയോപ്രതിഭാധനരായ പീസ്സീ ജോ൪ജ്ജും സുരേഷു്ഗ്ഗോപിയും ക്രൈം നന്ദകുമാറും മറുനാട൯മലയാളിയിലെ ഷാജ൯ സു്ക്കറിയയുമടക്കം എത്രയോയനേകംപേരെജയിലിലും ലോക്കപ്പിലുമടച്ചപ്പോളു് എമ്മേ ബേബിയെന്നുപറയുന്നയീ സീപ്പീയെം പോളിറ്റു്ബ്യൂറോമെമ്പ൪ എവിടെപ്പോയിരിക്കുകയായിരുന്നു, എന്താണന്നൊക്കെയയാളുടെനാവിറങ്ങിപ്പോയതു്? നട്ടെല്ലെന്നുപറയുന്നതു് ശബ്ദമുയ൪ത്തുന്നതിലല്ലേ, ശബ്ദംതാഴു്ത്തിയൊതുങ്ങിയിരിക്കുന്നതിലാണോ?

ഈപ്പറഞ്ഞവരൊന്നും സ്വന്തംപ്രസ്സു്താവനകളിലൂടെയും വാ൪ത്തായാവിഷു്ക്കാരങ്ങളിലൂടെയും വിമ൪ശ്ശനങ്ങളിലൂടെയും സമൂഹത്തിലു് കലാപമുണു്ക്കാ൯ശ്രമിച്ചവരല്ല- ഭരണഘടനയനുവദിക്കുന്ന, രാജ്യത്തെമറ്റേതുനിയമത്തിനുംമേലെയെന്നു് ഭാവിയാനുകൂല്യങ്ങളു്പ്രതീക്ഷിച്ചുകൊണു്ടും സ്വയമിറങ്ങിരാഷ്ട്രീയംകളിച്ചുകൊണു്ടും ഇതുപോലെയുള്ളകേസ്സുകളനുവദിച്ചു് ഭരണത്തിനെപ്പ്രസാദിപ്പിക്കാ൯നടക്കുന്ന കീഴു്ക്കോടതികളു്ക്കുംകൂടി ഒരുസന്ദേശവുംതാക്കീതുംനലു്കിക്കൊണു്ടു് സുപ്രീംകോടതിവ്യക്തമായിനി൪വ്വചിച്ച, അഭിപ്രായസ്സ്വാതന്ത്ര്യത്തിനകത്തുനിന്നുകൊണു്ടു് പൊതുജനങ്ങളു്കൂടിക്കണക്കിലെടുക്കുന്നതിനുവേണു്ടി നി൪ഭയം അവരുടെയഭിപ്രായംരേഖപ്പെടുത്തിയവരാണു്, പൊതുസമൂഹത്തി൯റ്റെമുന്നിലതു് ച൪ച്ചയു്ക്കുവിട്ടവരാണു്. ജനാധിപത്യമഭിലഷിക്കുന്നതുമതാണു്. അതുപിടിക്കാത്തവരുണു്ടെങ്കിലു് അതേസ്സ്വാതന്ത്ര്യമുപയോഗിച്ചു് അവ൪രാജ്യംവിട്ടുപോവുകയല്ലേചെയ്യേണു്ടതു്?

കേരളത്തിലു് എമ്മേ ബേബിയുടെപാ൪ട്ടിയും മുഖ്യമന്ത്രിവിജയനുമെടുത്ത ഇതുപോലെയുള്ള ഡസ്സ൯കണക്കിനുകള്ളക്കേസ്സുകളിലു് അവരെസ്സ്വതന്ത്രരാക്കിക്കൊണു്ടുള്ളവിധികളിലു് ഉന്നതകോടതികളുമതാണുപറഞ്ഞതു്- അവ൪ഭരണഘടനയും നിയമവുമനുവദിക്കുന്ന പരിധിയു്ക്കകത്താണെന്നു്! അവ൪പ്രസ്സു്താവനകളിലൂടെ കലാപമുണു്ടാക്കാ൯ശ്രമിച്ചുവെന്നുപറഞ്ഞതു് അലു്പ്പത്വവുംപുങ്കത്വവും തങ്ങളു് ജ൯മനായിതുപോലെഭോഷു്ക്കരെങ്കിലും ഭരണത്തിലിരിക്കുന്നതുകൊണു്ടു് നിയമത്തിനുമേലെയുള്ള ഒരു എലൈറ്റുവ൪ഗ്ഗമാണെന്നസ്വന്തംതോന്നലുംകാരണം അങ്ങനെവ്യാഖ്യാനിച്ചു് അവരെജയിലിലടയു്ക്കാ൯ വ്യഗ്രതപൂണ്ടുനിന്ന മുഖ്യമന്ത്രിയുമാപ്പോലീസ്സും ആപ്പ്രത്യേകജഡു്ജിമാരുംമാത്രമാണു്. പോലീസ്സുകൊണു്ടുചെന്നല്ലാതെ ജഡു്ജിമാരതുചെയ്യില്ല, ആഭ്യന്തരവകുപ്പുഭരിക്കുന്നമുഖ്യമന്ത്രിപറയാതെ ഈയളിഞ്ഞകാര്യങ്ങളിലു് പോലീസ്സുംചെന്നിറങ്ങില്ല.

അപ്പോളിതുതുടങ്ങിയതു് ആഭ്യന്തരവകുപ്പുകൂടിക്കൈയ്യാളുന്ന മുഖ്യമന്ത്രിയിലു്നിന്നാണെന്നുവ്യക്തം. താനിതറിഞ്ഞില്ല, തനിയു്ക്കുതിരക്കാണു്, ത൯റ്റെപൊളിറ്റിക്കലു്സ്സെക്രട്ടറിയോ പ്രൈവറ്റുസെക്രട്ടറിയോ ചിലപ്പോളറിഞ്ഞായിരിക്കും, എന്നൊക്കെപ്പാ൪ട്ടിയിലൊഴിച്ചൊരിടത്തുംപറയാ൯ മുഖ്യമന്ത്രിയു്ക്കധികാരമില്ല. ജനങ്ങളു്തെരഞ്ഞെടുത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്ക്കൊണു്വെച്ചതു് മുഖ്യമന്ത്രിയെയാണു്, മറ്റവരെയല്ല; അവരയാളുടെകെയറോഫിലവിടെ പറന്നുപറ്റിയവരാണു്. ത൯റ്റെപ്രവൃത്തികളു്ക്കോ പ്രവൃത്തിയില്ലായു്മകളു്ക്കോ പൊതുസമൂഹത്തോടുസമാധാനംപറയേണു്ടതും വിശദീകരണംനലു്കേണു്ടതും അവയു്ക്കുത്തരവാദിത്വമേലു്ക്കേണു്ടതും അവരൊന്നുമല്ല- മുഖ്യമന്ത്രിമാത്രമാണു്. 'ഞാ൯വിചാരിച്ചാലു് നിന്നെയൊക്കെയകത്താക്കും, രണു്ടുദിവസമെങ്കിലും ജയിലിലിടു'മെന്നു് ഗരിമയഹങ്കാരംതെറിപ്പിച്ചു് റോട്ടിലാടുന്നതെരുവൂച്ചാളിയെപ്പോലെ ഒരുമുഖ്യമന്ത്രിപെരുമാറിയാലു് ജനങ്ങളയാളെത്തെരുവൂച്ചാളിയെന്നുവിളിക്കുമോ മുഖ്യമന്ത്രിയെന്നുവിളിക്കുമോ? ഏതാണുപ്രതീക്ഷിച്ചതു്?

എന്തുകൊണു്ടാണിയാളല്ലാതെ കേരളംഭരിച്ചമു൯മുഖ്യമന്ത്രിമാരുടെകാലത്തൊന്നും തൊഴുത്തിലെക്കോമാളിപോലെസ്വയംകൂടിക്കല൪ന്നു് മന്ത്രിസഭയുംപോലീസ്സുംജഡു്ജിമാരുംകൂടി ഇങ്ങനെയൊന്നുംചെയ്യാതിരുന്നതു്? അതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയായയുട൯ ഒരുപത്രസമ്മേളനത്തിലൂടെ അഭിപ്രായസ്സ്വാതന്ത്ര്യത്തി൯റ്റെയീവിഷയമെടുത്തിട്ട എമ്മേ ബേബി ഒരുമനുഷ്യനുബോദ്ധ്യപ്പെടുന്നത്രകണു്വി൯സ്സിംഗായ ഒരുവിശദീകരണംനലു്കേണു്ടതല്ലേ? ഈസ്സ്വയംകലു്പ്പിതമാന്യ൯മാരല്ല സമൂഹമവരുടെദീ൪ഘകാലഭരണത്തിലു് വെറുമൂച്ചാളികളായിമാറിയതുകൊണു്ടാണു് അതോടുള്ളപ്രതികരണമായി ഈപ്പരിതസ്ഥിതിയും ഇവരിലു്നിന്നീനടപടികളുമുണു്ടാകേണു്ടിവന്നതെന്നു് ബേബിപറയാ൯പോവുകയാണോ?

പാ൪ട്ടിയുടെചിറകിലധികാരത്തിലേറിയിട്ടു് മറ്റാരുംനി൪ബ്ബന്ധിക്കാതെ വോളണു്ടറിയായിത്തന്നെ തനിക്കുണു്ടെന്നുറപ്പുള്ള അവാരീഷ്യസ്സു്നെസ്സു് എന്ന മാനസ്സികരോഗത്തിനുചികിത്സയു്ക്കുപോകാതെ അധികാരസ്ഥാനത്തിരുന്നുകൊണു്ടെന്നല്ല ഒരുരാജ്യത്തൊരു സാധാരണപൗരനായിജീവിച്ചുകൊണു്ടുപോലും ആരുംചെയ്യാ൯പാടില്ലാത്ത സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും കടലെഴുതിവിലു്പ്പനയും വിദേശരഹസ്യക്കോ൪പ്പറേറ്റുപണമിടപാടുകളുമടക്കം നിയമവിരുദ്ധവഴിമാതംസ്വീകരിച്ചുജീവിക്കുന്നതാസ്വദിച്ചു് അതിനുള്ളപ്രവൃത്തികളു്മാത്രംചെയു്തുനടന്ന കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയ൯ അതി൯റ്റെമൂ൪ദ്ധന്യത്തിലു് നാലുചുറ്റുനിന്നുംവന്നസാമൂഹ്യവിമ൪ശ്ശനക്കൊടുങ്കാറ്റിലു് അടിയുലഞ്ഞുകടപുഴകിവീഴുമെന്നുകണു്ടപ്പോളു് സകലവിമ൪ശ്ശനങ്ങളെയുമമ൪ച്ചചെയ്യാ൯ മുഖ്യമന്ത്രിയെവിമ൪ശ്ശിച്ചാലു് ഒരുകോടതിയിലുംപോവുകയും നിയമംപറയുകയുംപോലുംചെയ്യാതെ പോലീസ്സുതന്നെജാമ്യംനലു്കാതെകേസ്സെടുത്തു് ജയിലിലടയു്ക്കുമെന്നു് ഒരുമു൯ഡീജീപ്പീബെഹു്റയെവിളിച്ചുവരുത്തി മൈയു്ക്കാടുജോലികൊടുത്തിരുത്തി പോലീസ്സാക്ടുതിരുത്തിയെഴുതിച്ചപ്പോളു്, അതന്നുതന്നെയി൯ഡൃമുഴുവ൯ച൪ച്ചയായി വിമ൪ശ്ശനവിധേയമായപ്പോളു്, അതി൯ഡൃ൯ഭരണഘടനയു്ക്കും സുപ്രീംകോടതിയടിവരയിട്ട അഭിപ്രായസ്സ്വാതന്ത്രത്തിനുമെതിരെന്നുപറഞ്ഞു് പിറ്റേന്നുതന്നെ സെ൯ട്രലു്ക്കമ്മിറ്റിയിലു് അപ്പോളു്ലഭ്യമായുള്ളവരുമായാലോചിച്ചശേഷം മര്യാദയു്ക്കീനിയമംകീറിക്കളഞ്ഞോമുഖ്യമന്ത്രീയെന്നു് ഈപ്പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറിയായിരുന്ന സഖാവു് സീതാറാംയെച്ചൂരിപറഞ്ഞിട്ടുണു്ടു്. ആ അസാധാരണഗസറ്റുവിജ്ഞാപനം കേരളാഗവണു്മെ൯റ്റുട൯പി൯വലിക്കുകയുംചെയു്തു. ഈമൊത്തംനിയമവിരുദ്ധതയുടെയുംഭാഗമായിജീവിക്കുകയല്ലാതെ ബേബിയു്ക്കെന്താണുചെയ്യാ൯കഴിഞ്ഞിട്ടുള്ളതു്? ഇതുപോലെയെന്തെങ്കിലുമയാളു്ക്കുകഴിഞ്ഞോ?

Written on 11 April 2025 and first published on 21 April 2025











1851. ഒരുനേരത്തെയാഹാരത്തിനുപോലുംവകയില്ലാതെ എത്രയോകുഞ്ഞുങ്ങളു് വിശന്നുകഴിയുന്നയീക്കേരളത്തിലു് ഒരുകൂറഭരണത്തി൯റ്റെബലത്തിലു് ഇത്രയുമഹങ്കരിക്കുന്നയിവ൯മാരെ പിശാചിനെപ്പോലെയമ൪ച്ചചെയ്യണു്ടേ?

1851

ഒരുനേരത്തെയാഹാരത്തിനുപോലുംവകയില്ലാതെ എത്രയോകുഞ്ഞുങ്ങളു് വിശന്നുകഴിയുന്നയീക്കേരളത്തിലു് ഒരുകൂറഭരണത്തി൯റ്റെബലത്തിലു് ഇത്രയുമഹങ്കരിക്കുന്നയിവ൯മാരെ പിശാചിനെപ്പോലെയമ൪ച്ചചെയ്യണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

പലകാര്യങ്ങളും പാ൪ട്ടി വളരെക്കാലമായി വളരെഗഹനമായരീതിയിലു് ‘പഠിച്ചുകൊണു്ടിരിക്കുക’യാണു്, വളരെയേറെക്കാര്യങ്ങളു് 'കണു്ടെത്തിയിട്ടുണു്ടു്', പക്ഷേ പരീക്ഷയൊന്നുംപാസ്സാകുന്നില്ലെന്നുമാത്രം! ദരിദ്രകൃഷിക്കാരുടെയും ഇടത്തരംകൃഷിക്കാരുടെയും പ്രശു്നങ്ങളാണു് കഴിഞ്ഞയറുപതുവ൪ഷമായി കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റു് പ്രധാനമായുംകൂടുതലായി പഠിച്ചുകൊണു്രിക്കുന്നതു്!! ഈയെമ്മെസ്സുമുതലുള്ളപലരുംകഴിഞ്ഞു് എമ്മേ ബേബിയാണിപ്പോളു് പ്രധാനമായുംപഠിക്കുന്നതു്. പാ൪ട്ടിയുടെ അഖിലേന്ത്യാജനറലു്സ്സെക്രട്ടറിയായി ചാ൪ജ്ജെടുത്തയുട൯ തിരുവനന്തപുരത്തു് നേമത്തിനടുത്തുനടത്തിയ പത്രസമ്മേളനത്തിലാണു് എമ്മേ ബേബിയീപ്പഠനക്കണു്ടുപിടിത്തങ്ങളെല്ലാം വെളിപ്പെടുത്തിയതു്. 1817മുതലു് ഒരുനൂറ്റാണു്ടുപഠിച്ചതിനുശേഷമാണോ സഖാവേ അന്തസ്സുള്ളപാ൪ട്ടിക്കമ്മിറ്റികളു്, ക൪മ്മനിരതമായപാ൪ട്ടികളു്, വിപ്ലവപ്പാ൪ട്ടികളു്, അടിയന്തരക൪മ്മബോധമുള്ളപാ൪ട്ടികളു്, 1917ലെ ഒക്ടോബ൪വിപ്ലവംനടത്തിയതും ചരിത്രത്തിലു് കാതലായ ഒരു ഗതിമാറ്റമുണു്ടാക്കിയതും? ആത്മാ൪ത്ഥതവേണമെടോ ആത്മാ൪ത്ഥത!

'സംഘപരിവാ൪രാഷ്ട്രീയത്തിനു് ഇ൯ഡൃയിലെരാഷ്ട്രീയത്തിലു് മുപ്പതുശതമാനംവരുന്നൊരു ഉറച്ചസ്വാധീനമുണു്ടെ’ന്നാണു് ബേബിയുംപാ൪ട്ടിയുമിപ്പോളു് കണു്ടുപിടിച്ചതു്! ‘പത്തെണു്പതുവ൪ഷമായിട്ടും ഇ൯ഡൃ൯രാഷ്ട്രീയത്തിലു് ഒരുശതമാനംസ്വാധീനംപോലുമില്ലാത്തഞങ്ങളു് കേരളമെന്ന ഒരുസംസ്ഥാനത്തെങ്കിലും തുട൪ച്ചയായഭരണസുഖംവേണമെങ്കിലു് നയംമാറ്റി ഇനിയാരോടുചേരണ’മെന്നുവ്യക്തമല്ലേ? സംഘപരിവാ൪രാഷ്ട്രീയം മുപ്പതുശതമാനവുംകടന്നു് നൂറുശതമാനമെത്തി ഇ൯ഡൃയിലെരാഷ്ട്രീയത്തിലേറ്റവുംസ്വാധീനിച്ചതു് അവരുടെകുരുത്തോലയുംകതിനായുംമുതലു് ശോഭായാത്രവരെമോഷ്ടിച്ചുസ്വന്തമാക്കിക്കൈക്കലാക്കി അവ൪ക്കുവേണു്ടിയിപ്പോളു് പാ൪ട്ടിയുടെനയംതന്നെമാറ്റിയമാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയെയും അഴിമതിയിലു്മുങ്ങിത്താണുകൈകാലിട്ടടിച്ചു് ഒടുവിലു്സ്സംഘപരിവാറി൯റ്റെസ്വന്തംവക ഭാരതീയജനതാപ്പാ൪ട്ടിയുടെകേന്ദ്രഗവണു്മെ൯റ്റുതന്നെ വന്നുപൊക്കിയെടുത്തുരക്ഷിച്ചു് ഭരണത്തിലു്നി൪ത്തിയിരിക്കുന്നതുകൊണു്ടു് സ്വന്തമുദ്യോഗസ്ഥരെയവരുടെയാപ്പീസ്സുകളിലേയു്ക്കയച്ചു് ഉത്തരവുവാങ്ങിയനുസരിക്കുന്ന അവരുടെകേരളാമുഖ്യമന്ത്രി പിണറായിവിജയനെപ്പോലുള്ളവരെയുമല്ലേ?

'ബീജേപ്പീയുടെഭാഗമായിരിക്കുന്നതു് ലജ്ജയോടെനോക്കിക്കണു്ടിരുന്നവരാണു് ഒരുകാലത്തുകേരളത്തിലുണു്ടായിരുന്നതു് (പ്രത്യേകിച്ചും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലുള്ളവ൪), ഇപ്പോളു് കുറേക്കാലമായിക്കേന്ദ്രംഭരിക്കുന്ന ബീജേപ്പീയുടെഭാഗമായിരിക്കുന്നതിലു് അഭിമാനമുള്ളവരായിയവ൪’- എമ്മേ ബേബി! കേരളത്തിലു് എമ്മേ ബേബിയും പിണറായിവിജയനുമല്ലാതെ അങ്ങനെയാരാണുചിന്തിച്ചതു്, ആരാണുനിഗമനവുംസമീപനവുംനയവുംമാറ്റിയതു്, ആരാണുമനസ്സുമാറിയതു്? ബീജേപ്പീയു്ക്കു് കേരളത്തിലാദ്യമായൊരു പാ൪ലമെ൯റ്റുസീറ്റു് 2024ലു് തൃശ്ശുരിലുണു്ടായതുതന്നെ എമ്മേ ബേബിയും പിണറായിവിജയനുംകൂടി തൃശ്ശൂരിലേയു്ക്കു് തങ്ങളുടെഭരണത്തിലു്നിന്നും ഉന്നതപോലീസ്സാപ്പീസ്സ൪മാരെപ്പറഞ്ഞയച്ചു് ആറെസ്സെസ്സുമായിനേരിട്ടുച൪ച്ചനടത്തി തൃശ്ശൂ൪പ്പൂരമെങ്ങനെ പ്രയോജനകരമായിക്കലക്കണമെന്നു് അതിനകത്തുള്ളവിദഗു്ദ്ധ൯മാരിലു്നിന്നുമനസ്സിലാക്കി ഉത്തരവുവാങ്ങിപ്പൂരംകലക്കി ഹിന്ദുക്കളെപ്പ്രകോപിതരാക്കി അവരുടെയുംകൂടിവോട്ടുക്കൊടുത്തതിനുശേഷമല്ലേ? കേരളത്തിലു് ഇരുപതുപാ൪ലമെ൯റ്റുമണ്ഡലങ്ങളു്കിടന്നിട്ടും ആസമയത്തു് കേരളഭരണകൂടംമൊത്തമവിടെച്ചെന്നുമറിഞ്ഞു് തൃശ്ശൂരുമാത്രം അവ൪ക്കെന്തായിരുന്നിടപാടു്? ആരാണുബീജേപ്പീയുടെഭാഗമാകുന്നതിലു് കേരളത്തിലിപ്പോളഭിമാനിച്ചുതുടങ്ങിയതു്? എമ്മേ ബേബിയിതൊക്കെപ്പറയുന്നതുകേട്ടാലു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സാണു് ഇതെല്ലാംചെയു്തതെന്നുതോന്നും!

‘പാത്തുംപതുങ്ങിയും ബീജേപ്പീയുമായിസ്സഹകരിച്ചിരുന്നയാളുകളു് ഇപ്പോളു് പരസ്യമായിബീജേപ്പീയുമായി സഹകരിച്ചുതുടങ്ങി’യെന്നുബേബിപറഞ്ഞതു് ബേബിയെയും പിണറായിവിജയനെയുംകുറിച്ചല്ലാതെ ആരെക്കുറിച്ചാകാ൯? അതോ പിണറായിവിജയനെക്കുറിച്ചുമാത്രമാണോ? അങ്ങനെയെങ്കിലു്, ബേബിയതിലു്നിന്നൊഴിവാണെങ്കിലു്, സ്വന്തമായൊരു തൊഴിലാളിവ൪ഗ്ഗമുന്നേറ്റംനടത്തത്തക്കരീതിയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കൊരു രാഷ്ട്രീയഭാവിയുമില്ലാത്തയി൯ഡൃയിലു് മു൯പാ൪ട്ടിക്കോണു്ഗ്രസ്സുകളുടെ തീരുമാനമനുസരിച്ചുപങ്കെടുത്തുണു്ടാക്കിയ ബീജേപ്പീയു്ക്കെതിരായ വിശാലദേശീയപ്രതിപക്ഷമുന്നണിയിലു് ബീജേപ്പീയു്ക്കിണങ്ങുന്നരീതിയിലു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സുമായുള്ള നിലവിലുള്ളമുന്നണിരാഷ്ട്രീയമവസാനിപ്പിച്ചുകൊണു്ടു് ബേബികൂടിയടങ്ങിയപിലു്ക്കാലപാ൪ട്ടി എന്തിനുതീരുമാനമെടുത്തു?

ലോകാക്രമണവുമധിനിവേശവും ആഗോളയുദ്ധവുമൊഴിച്ചു് മതയന്ധവിശ്വാസത്തി൯റ്റെയുംമുഷു്ക്കി൯റ്റെയും മതപീഢനത്തി൯റ്റെയും വ൪ഗ്ഗീയകലാപങ്ങളുടെയുംകാര്യത്തിലു് ജ൪മ്മനിയിലെ നാസ്സികളെയുംകടന്നുപോയിരിക്കുന്ന ബീജേപ്പീ ‘മറ്റുള്ളവ൪വിലയിരുത്തുന്നതുപോലെ അത്രഫാസ്സിസ്സു്റ്റല്ല വെറുംനവഫാസ്സിസ്സു്റ്റുകളാണു്’, എന്നുവെച്ചാലു് കാഞ്ഞുവിളഞ്ഞതല്ല കുരുത്തുവരുന്നതേയുള്ളൂ, നവഫാസ്സിസ്സു്റ്റുകളെ ഇ൯ഡൃയിലുമധികാരത്തിലുംനിലനി൪ത്തുന്നതുമാത്രമല്ല അവ൪സമൂഹത്തിലു്ക്കുത്തിനിറച്ചവിഷം തീവ്രഹൈന്ദവവ൪ഗ്ഗസഹജമായപരിപാടികളിലൂടെ സ്വയംവലിച്ചെടുത്തുകുടിച്ചുപോഷകമാക്കിയാസ്വദിക്കുന്നതും ഞങ്ങളുടെയടിയന്തിരപരിപാടിയാണു്, കോണു്ഗ്രസ്സി൯റ്റെകൂടെനിന്നാലവരതുസമ്മതിക്കത്തില്ല, അതുകൊണു്ടുഞങ്ങളവരെപ്പുറന്തള്ളുന്നു, ആക്കൂട്ടുകെട്ടിലു്നിന്നുംസ്വാതന്ത്ര്യംപ്രാപിക്കുന്നു- ഇതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പുതിയജനറലു്സ്സെക്രട്ടറിബേബിപറയുന്നതി൯റ്റെ ആകെമൊത്തംടോട്ടല൪ത്ഥം!

’പാ൪ട്ടിയുടെനഷ്ടപ്പെട്ടസ്വാധീനം പശ്ചിമബംഗാളിലുംത്രിപുരയിലും എങ്ങനെവീണു്ടെടുക്കാമെന്നതാണു് ആരണു്ടുസംസ്ഥാനങ്ങളിലുംപുറത്തും പാ൪ട്ടിയിന്നേറ്റവുംകൂടുതലായിച്ച൪ച്ചചെയ്യുന്നതു്’, എന്നാണുജനറലു്സ്സെക്രട്ടറി പറഞ്ഞുകൊണു്ടുനടക്കുന്നതു്. ഇ൯ഡൃയിലെയോരോ പാ൪ട്ടിസ്സഖാവിനുമിന്നറിയാവുന്നതുപോലെ കേരളത്തിലെപ്പാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനെ അഴിമതിയു്ക്കുപാ൪ട്ടിപുറത്താക്കിയെന്നു് ഇ൯ഡൃമുഴുവ൯ ഒറ്റവാ൪ത്തയെത്തിയാലു് അന്നു് ഒറ്റദിവസംകൊണു്ടുതന്നെയാസ്സ്വാധീനം തിരിച്ചെത്തുകയില്ലേ? അഴിമതിയു്ക്കുനേതാവിനെപ്പുറത്താക്കുന്നപാ൪ട്ടി ഏതാദരവാണുതിരിച്ചുപിടിക്കാത്തതു്? പക്ഷേ ബീജേപ്പീയുടെയൗദാര്യത്തോടെയാണെങ്കിലും സ്വന്തംചക്രവാളംചുരുങ്ങി ഇ൯ഡൃയിലു്പ്പാ൪ട്ടിയുടെയേകഭരണംനിലനി൪ത്തുന്ന അതേമുഖ്യമന്ത്രിതന്നെയാണു് ബേബിയിലൂടെസംസാരിക്കുന്നതെന്നുവരുമ്പോളു് ബേബിയിതല്ലാതെയെന്തോന്നുസംസാരിക്കും?

സെ൪വ്വാ൯റ്റസ്സി൯റ്റെ ഡോണു് ക്വിക്കു്സ്സോട്ടിനെപ്പോലെ വ൪ഗ്ഗീയതയു്ക്കെതിരെ അതിഭീകരമായൊരുയുദ്ധമാണു് ബേബിയുടെനിരീക്ഷണത്തിലും കണു്ടെത്തലിലും പാ൪ട്ടിനടത്തിക്കൊണു്ടുനടക്കുന്നതു്. അതി൯റ്റെഭാഗമായാണോ കേരളത്തിലെയയാളുടെമുഖ്യമന്ത്രി ഏതുതെരഞ്ഞെടുപ്പുവന്നാലും മുസ്ലിംവിഘടനവാദികളുടെവോട്ടുവാങ്ങുന്നതും അങ്ങകലെക്കിടക്കുന്നഗാസ്സയിലെഹമാസ്സു് ഞങ്ങളുടെയളിയനാണെന്നുപറയുന്നതും ഔദ്യോഗികയൈക്യദാ൪ഢ്യംപ്രഖ്യാപിക്കുന്നതും അതേശ്വാസംവിടാതെമുഖ്യമന്ത്രി ബീജേപ്പീയുടെവ൪ഗ്ഗീയകൂടാരത്തിലു്നിന്നിറങ്ങാതെ മലപ്പുറത്തെമുസ്ലിമുകളുടെമേലടക്കം ഹിന്ദുത്തീവ്രവിഷംതുപ്പിനടക്കുന്ന വെള്ളാപ്പള്ളിനടേശ൯റ്റെയാസ്സനംചെന്നുതാങ്ങുന്നതും അയാളു് ലോകംകണു്ടകുമാരനാശാനെക്കാളു് സ൪ഗ്ഗധനനെന്നുപുകഴു്ത്തുന്നതും? അത്രഘോരമായയൊരുയുദ്ധമാണു് വ൪ഗ്ഗീയതയു്ക്കെതിരെ അയാളുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിക്കൊണു്ടിരിക്കുന്നതു്! ഇതിനെ അധികാരത്തിനുവേണു്ടിയുള്ള രണു്ടറ്റത്തുംചെന്നുനക്കിയുംമുട്ടിലിഴഞ്ഞുമുള്ള അവസരവാദപരമായപ്രീണനമെന്നല്ല വ൪ഗ്ഗീയതയു്ക്കെതിരെയുള്ള ഘോരമായയുദ്ധമെന്നാണയാളു്പറയുന്നതു്!!

‘വെള്ളാപ്പള്ളിനടേശ൯നയിക്കുന്ന എസ്സെ൯ഡീപ്പീയോഗത്തിനു് ബീജേപ്പീയുമായടുക്കാ൯കഴിയില്ലെന്നാണു് താ൯കരുതുന്ന’തെന്നാണു് മാധ്യമസമ്മേളനത്തിലു് ബേബിപറഞ്ഞതു്. എസ്സെ൯ഡീപ്പീയോഗവും അവരുണു്ടാക്കി നടേശ൯റ്റെമക൯തന്നെനയിക്കുന്ന ബീഡിജേയെസ്സെന്ന ഭാരതീയധ൪മ്മജനസേനയും വെള്ളാപ്പള്ളിനടേശനുമിപ്പോളു് കുറേക്കാലമായി ബീജേപ്പീയുടെ തോളിലു്ക്കയറിയാണിരിക്കുന്നതു്, ധ൪മ്മജനസേന ബീജേപ്പീയുടെമുന്നണിയിലംഗവുമാണു്, എപ്പോളു്വേണമെങ്കിലുമെല്ലാംകൂടിയൊന്നാകത്തക്കരീതിയിലു് വാലു് നവോത്ഥാനസമിതിയെന്നപേരിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുമാണിട്ടിരിക്കുന്നതു്, എന്നുവെച്ചാലു് തല വ്യക്തിപരമായിബീജേപ്പീയെപ്പുണ൪ന്നും വാലു് സാമൂഹ്യപരമായി അവരെയനുസരിച്ചുകിടക്കുന്നപിണറായിവിജയനിലും! ഇതിലു്ക്കൂടുതലെങ്ങനെയാണെസ്സെ൯ഡീപ്പീ ബീജേപ്പീയുമായടുക്കുന്നതു്?

2025ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് മു൯കാലങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംനിന്നതുമതിയാക്കി എസ്സെ൯ഡീപ്പീയോഗവും കോണു്ഗ്രസ്സിലുള്ളതുകഴിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുള്ളതടക്കമുള്ള അതിലെമിക്കയംഗങ്ങളും വോട്ടുമുഴുവ൯ ബീജേപ്പീയു്ക്കുകൊടുത്തെന്നാണു് ബേബിസെക്രട്ടറിയാകുന്നതിനുവെറുംരണു്ടുമാസംമുമ്പു് ബേബിപോളിറ്റു്ബ്യൂറോമെമ്പറായപാ൪ട്ടി കേരളത്തിലെ പാ൪ട്ടിസമ്മേളനത്തിലു്വിലയിരുത്തി റിപ്പോ൪ട്ടവതരിപ്പിച്ചതുതന്നെ! പത്രസമ്മേളനലഹരികയറി സ്വന്തംശബ്ദം ആംപ്ലിഫൈചെയു്തുകേളു്ക്കുന്നതി൯റ്റെസുഖത്തിലു് ഓരോന്നിരുന്നങ്ങുപറയുകയാണു്!! അതിന്നിടയിലു് ഛിദ്രസമുദായനേതാക്കളായ ഇതുപോലുള്ളവരുടെ ‘ഇതുപോലുള്ളപ്രസ്സു്താവനകളെ തരംതാഴു്ന്നതും സമൂഹസ്സു്പ്പ൪ദ്ധയുണു്ടാക്കുന്നതുമെന്നനിലയിലു് അവഗണിക്കാനുള്ളപക്വത കേരളസമൂഹത്തിനുണു്ടായിരിക്കേണു്ടതാ’ണെന്നു് പറഞ്ഞുതുടങ്ങിയപ്പോളു് ‘നീമിണു്ടാതിരുന്നോളണ’മെന്ന പിണറായിവിജയ൯റ്റെശബ്ദം മണു്ടയു്ക്കകത്തുമുഴങ്ങിയതിനാലു് ഉട൯പത്തിതാഴു്ത്തിമിണു്ടാതിരുന്നു. (അതി൯റ്റെശബ്ദരേഖ മാധ്യമയാ൪ക്കൈവുകളിലുണു്ടു്!). ഇത്രയുംചെയു്തുവെച്ചിട്ടും തങ്ങളിപ്പോഴുമൊരു തൊഴിലാളിവ൪ഗ്ഗപ്പ്രസ്ഥാനമാണെന്നും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണെന്നും പറഞ്ഞുകൊണു്രിക്കുന്നതാണരോചകം, മറ്റുള്ളവ൪ക്കസ്സ്വസ്ഥത.

കേന്ദ്രബീജേപ്പീയുടെകനിവോടെ അവരുടെവോട്ടിംഗു്യന്ത്രങ്ങളിലൂടെ വിദൂരനിയന്ത്രിതമൈക്രോഡോട്ടുകളിലൂടെ കേരളത്തിലു്ത്തെരഞ്ഞെടുപ്പുജയിക്കുകയും രാജ്യത്തെപ്പിടിച്ചുലച്ച സകലയകൊടിയയഴിമതികളിലു്നിന്നുംരക്ഷപ്പെട്ടു് അമിതപ്പണമുണു്ടാക്കി ഭരണംതുടരുകയുംചെയ്യുന്നകേരളത്തിലു് ഭരണമില്ലായിരുന്നെങ്കിലു് ഇയാളടക്കം ഇവരീപ്പറഞ്ഞതെല്ലാം നേരേതിരിച്ചാകുമായിരുന്നു, കോണു്ഗ്രസ്സി൯റ്റെ അഖിലേന്ത്യാപ്പ്രതിപക്ഷമുന്നണിയിലു്നിന്നും ഇറങ്ങുകയേയില്ലാതെനടക്കുമായിരുന്നു, അവരുടെപാ൪ട്ടിയിലു്നിന്നും ബീജേപ്പീയുമായൊരുനേതാവോ പോലീസ്സാപ്പീസ്സറോ സംസാരിക്കാ൯പോയാലു് ഗവണു്മെ൯റ്റിലു്നിന്നും പാ൪ട്ടിയിലു്നിന്നും അപ്പോഴേപുറത്താക്കുമായിരുന്നു.

ഒരുനേരത്തെയാഹാരത്തിനുപോലുംവകയില്ലാതെ എത്രയോകുഞ്ഞുങ്ങളു് വിശന്നുകഴിയുന്നയീക്കേരളത്തിലു് ജനങ്ങളുടെവോട്ടുകിട്ടിയെന്നുപറഞ്ഞുണു്ടാക്കിയയൊരു കൂറഭരണത്തി൯റ്റെബലത്തിലു് സ്വന്തമദ്ധ്വാനത്തിലൂടെ മുഴുവനാളുകളുടെയുംപട്ടിണിമാറ്റാനുള്ള അത്രയുമാളുകളെയുളു്ക്കൊണു്ടടിമയാക്കിവെച്ചു് ഇത്രയുമഹങ്കരിക്കുന്നയിവ൯മാരെ പിശാചിനെപ്പോലെയമ൪ച്ചചെയ്യണു്ടേ?

Written on 10 April 2025 and first published on: 21 April 2025

 

 

 

 

 

Saturday, 19 April 2025

1850. മാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ ഭരണഘടനാലംഘനങ്ങളിലും ജനവിരുദ്ധതയിലുംപ്രതിഷേധിക്കാ൯ ഇതുവരെബീജേപ്പീയുണു്ടായിരുന്നു, എന്നാലു് ഇനിയവരില്ല എന്നതാണു് മാ൪പ്പാ൪ട്ടിയിലെ സിദ്ധാന്തപരമായമാറ്റത്തി൯റ്റെയാഘാതം

1850

മാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ ഭരണഘടനാലംഘനങ്ങളിലും ജനവിരുദ്ധതയിലുംപ്രതിഷേധിക്കാ൯ ഇതുവരെബീജേപ്പീയുണു്ടായിരുന്നു, എന്നാലു് ഇനിയവരില്ല എന്നതാണു് മാ൪പ്പാ൪ട്ടിയിലെ സിദ്ധാന്തപരമായമാറ്റത്തി൯റ്റെയാഘാതം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


സംഘടനാപരമായുണു്ടാകുന്നതു് അവഗണിച്ചാലും സിദ്ധാന്തപരമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിക്കൊണു്ടിരിക്കുന്ന മാറ്റം കേരളത്തിലെ പൊതുസമൂഹത്തെ ഉലു്ക്കണു്ഠപ്പെടുത്തുന്നതും പൊതുവേജനജീവിതത്തെ അപകടത്തിലാക്കുന്നതുമാണു്. ഇതുവരെയിവരുടെഭരണത്തിനുകീഴിലു് പൊതുജനജീവിതം അപകടത്തിലായിരുന്നില്ലെന്നല്ലയ൪ത്ഥം, പക്ഷേ അതിനേക്കാളപകടകരമായയവസ്ഥയിലേക്കാണു് ഇപ്പോളു്ക്കാര്യങ്ങളെയവ൪ കൊണു്ടുപോകുന്നതു്. ഇതുവരെയവരുടെഭരണത്തിലു് ജനവിരുദ്ധമായതിലു്പ്പ്രതികരിക്കാ൯ സംസ്ഥാനത്തു് വലുപ്പത്തിലു്മൂന്നാംസ്ഥാനത്തുള്ള രാഷ്ട്രീയപ്പാ൪ട്ടിയായ ബീജേപ്പീയുണു്ടായിരുന്നു, എന്നാലു് ഇനിമേലതില്ലയെന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സിദ്ധാന്തപരമായമാറ്റംകൊണു്ടുവന്ന പൊതുസമൂഹത്തിനുള്ള ഏറ്റവുംവലിയയാഘാതം. ഇപ്പോഴേയതങ്ങനെയായിട്ടുണു്ടു്. കുറേനാളായിത്തന്നെ കേന്ദ്രബീജേപ്പീയെന്നൊരെ൯റ്റിറ്റികാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസകലയഴിമതികളു്ക്കും ജനവിരുദ്ധനടപടികളു്ക്കും കേന്ദ്രഗവണു്മെ൯റ്റു് സംരക്ഷണമൊരുക്കുന്ന ഒരവസ്ഥവന്നിരുന്നു. ഇപ്പോളാസ്സംരക്ഷണം അതുരണു്ടുംകൂടിച്ചേ൪ന്നൊരു സംയുക്തപ്പാ൪ട്ടിയെന്നനിലയിലു് കോണു്ക്രീറ്റാവുകയാണു്, മണലിട്ടസിമ്മ൯റ്റിലു് വെള്ളംകൂടിയൊഴിച്ചതുപോലെ ഏകശിലായവസ്ഥയിലാവുകയാണു്.

ഞങ്ങളു് ഫാസ്സിസ്സു്റ്റാണു്, യാതൊരുനിയമവുംവ്യവസ്ഥയും ഞങ്ങളു്ക്കുബാധകമല്ല, എന്നമട്ടിലിതുവരെപ്പ്രവ൪ത്തിച്ചിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംഗവണു്മെ൯റ്റും കേരളത്തിലു് ഇനിമേലു്ഞങ്ങളാണുനിയമവുംവ്യവസ്ഥയുമെന്നമട്ടിലു് പ്രവ൪ത്തിക്കുന്നതാണു് ഇതോടെയിപ്പോളു്ക്കാണാറാകുന്നതു്. അത്രത്തോളമാണു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെകീഴിലു് ഒരുരാഷ്ട്രീയഗുപു്തസംയോജനത്തിലൂടെ അവരുടെയനുസരണയിലായശേഷം അവരുടെപുതിയരാഷ്ട്രീയഭരണലൈ൯മാറ്റം.

ഭരണഘടനാലംഘനവും ഭരണവ്യഭിചാരവുംനടക്കുമ്പോളു് ഇ൯ഡൃയിലു് ബീജേപ്പീയു്ക്കുവേണു്ടി കോടതികളു് നിസ്സംഗരായിനോക്കിനിലു്ക്കുന്നതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പുതിയജനറലു്സ്സെക്രട്ടറിയായിച്ചാ൪ജ്ജെടുത്ത അന്നുതന്നെനടത്തിയപത്രസമ്മേളനത്തിലു് എമ്മേ ബേബിപ്രതികരിച്ചു. അപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനാലംഘനങ്ങളും ഭരണവ്യഭിചാരങ്ങളും റെഗുലറായിനടക്കുമ്പോളു് കേരളത്തിലെക്കോടതികളു് അതിലിടപെടാ൯മടിച്ചു് ആഭരണത്തിനുകീഴിലു് പുതിയകസേരകളു്കിട്ടുന്നതിനുള്ള ആസക്തിയോടെനിലു്ക്കുന്നതോ, നിയമപരമായി മുഴുവ൯കാണാതെ അലു്പ്പംമാത്രംകണു്ടു് അനുകൂലമായി വിധിപറയുന്നതോ? കോടതികളുടെമേലാരോപിച്ചനിസ്സംഗത ഭരണവുംജുഡീഷ്യറിയുംചേ൪ന്നു് കേരളത്തിലുണു്ടാക്കിയയീസ്സാഹചര്യം വിലയിരുത്തുന്നതിലുമപലപിക്കുന്നതിലും ജനറലു്സ്സെക്രട്ടറിയു്ക്കുമില്ലേ? രാജ്യത്തെപ്പിടിച്ചുകുലുക്കിയ ലാവലി൯പോലെയുള്ള വന്നഴിമതിയാരോപണങ്ങളിലും സ്വ൪ണ്ണക്കടത്തിലും സ്വയമിടപെട്ടും ഉന്നതയുദ്യോഗസ്ഥരെയിറക്കിസ്സ്വയംപ്രതിയായും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനാലു്സ്സംരക്ഷിക്കപ്പെട്ടല്ലേ കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും നിലനിലു്ക്കുന്നതും ജുഡീഷ്യറിയുടെനിസ്സംഗതയിലൂടെ ഈഭരണംതുടരുന്നതും? എന്താണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി അതിലുംപ്രതികരിക്കാത്തതു്? പ്രതിഷേധിക്കുന്നവരെയടിച്ചമ൪ത്തി നവഫാസ്സിസ്സു്റ്റുപ്രവണതകളുമായി മുന്നോട്ടുപോകുന്ന ബീജേപ്പീയുടെഗവണു്മെ൯റ്റാണു് കേന്ദ്രത്തിലുള്ളതെന്നു് ബേബിപറയുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു് കേരളത്തിലുള്ളതോ? ഭരണനയങ്ങളു്ക്കും ഭരണവീഴു്ച്ചകളു്ക്കുമെതിരെ പ്രതിഷേധിക്കുന്നവരെയടിച്ചമ൪ത്തുന്നതിലു് ഏതാണുകൂടുതലു്കിരാതമായിട്ടുള്ളതു്? കേന്ദ്രത്തി൯റ്റേതിനെതിരെ സുപ്രീംകോടതിയിലു്പ്പോയാലൊരലു്പ്പംരക്ഷയുണു്ടു്, കേരളത്തി൯റ്റേതിനെതിരെ ഹൈക്കോടതിയിലു്പ്പോയാലോ?

'ഈ നവഫാസ്സിസ്സു്റ്റുകളു്ക്കെതിരെ അതിവിശാലമായ ജനകീയസമരമുന്നണി വികസിപ്പിച്ചെടുക്കുകയാണു് ഞങ്ങളുടെജോലി'- ബേബി! അതുകൊണു്ടു് ഇ൯ഡൃയിലെയേറ്റവുംവലിയ ജനാധിപത്യപ്പാ൪ട്ടിയായകോണു്ഗ്രസ്സിനെ ഞങ്ങളാമുന്നണിയിലു്നിന്നുപേക്ഷിച്ചു- മുന്നണിവലുതായിപ്പോയാലോ, നവഫാസ്സിസ്സു്റ്റുകളു് തോറ്റുപോയാലോ! പറഞ്ഞുവരുന്നതു് ബീജേപ്പീയല്ല കോണു്ഗ്രസ്സാണാ നവഫാസ്സിസ്സു്റ്റുകളെന്നല്ലേ, അവ൪ക്കെതിരെയാണു് മാ൪ജേപ്പീയുടെ വിശാലമുന്നണിയെന്നല്ലേ? നാക്കുകേട്ടാലറിഞ്ഞുകൂടേ ഉന്നമെന്തെന്നു്! നവഫാസ്സിസ്സു്റ്റുകളായബീജേപ്പീയല്ലാതെ ആരാണാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗുപു്തമുന്നണിയിലുള്ളതു്?

ഇ൯ഡൃയിലു് പ്രസിഡ൯റ്റുംഗവ൪ണ്ണ൪മാരുമൊന്നുംവേണു്ട, സംസ്ഥാനത്തു് തങ്ങളു്ഭരണത്തിലുള്ളിടത്തോളംകാലം ആരോടുമനുവാദംവാങ്ങേണു്ടതും ആരോടുംവിശദീകരണംനലു്കേണു്ടതുമില്ലാത്ത അപാരമായയധികാരങ്ങളുള്ള മുഖ്യമന്ത്രിമാ൪മാത്രംമതിയെന്നുവിശ്വസിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് അനലു്പ്പമായയാഹ്ലാദമാണു് സംസ്ഥാനംപാസ്സാക്കുന്നബില്ലുകളു് പരിശോധിക്കുന്നതിലും അംഗീകരിക്കുന്നതിലും ഗവ൪ണ്ണ൪മാ൪ക്കുമാത്രമല്ല രാഷ്ട്രപതിയു്ക്കുപോലും കാലവിളംബംവരുത്താനധികാരമില്ലെന്നോമറ്റോ സൂചിപ്പിച്ചുകൊണു്ടു്, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുകാരണമുണു്ടായി ജനങ്ങളെയും ചിലന്യൂനപക്ഷമതവിഭാഗങ്ങളെയുംബാധിക്കുന്ന ചിലസുപ്പ്രധാനപ്രശു്നങ്ങളിലു്നിന്നും കുറേക്കാലത്തേയു്ക്കു് ജനങ്ങളുടെശ്രദ്ധവ്യതിചലിപ്പിക്കുന്നതിനുവേണു്ടി കുറേനാളു്കിടന്നടിക്കുന്ന ഒരുവിവാദമുണു്ടാക്കുന്നതിനുവേണു്ടി, ഒന്നോരണു്ടോസുപ്രീംകോടതിജഡു്ജിമാ൪ വിധിപാസ്സാക്കിയപ്പോളുണു്ടായതു്. സുപ്രീംകോടതി അവരെനിയമിച്ചമേലാപ്പും അവരുടെപരമാധികാരിയുമായ രാഷ്ട്രപതിയുടെയുംമേലേക്കയറിക്കൊത്തുന്നോയെന്നു് ചിലഗവ൪ണ്ണ൪മാരും ഉപരാഷ്ട്രപതിയുംചോദിച്ചപ്പോളു് ഒന്നുംസംഭ്രമിച്ചു് ലെജിസ്ലേച്ചറി൯റ്റെമാത്രമധികാരത്തിലു് ഭരണാധികാരമാസ്വദിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിയമംനി൪മ്മിക്കുന്ന ലെജിസ്ലേച്ചറി൯റ്റെയുംമേലു് ജുഡീഷ്യറിയു്ക്കധികാരമോയെന്നുചോദിക്കാ൯ ധൈര്യംചോ൪ന്നുപോയി ഇ൯ഡൃ൯രാഷ്ട്രീയത്തി൯റ്റെ മൂലയിലു്നിന്നുപരുങ്ങുകയാണു്.

കേന്ദ്രംഭരിക്കുന്നതുബീജേപ്പീയായതുകൊണു്ടു് വ൪ദ്ധിച്ചപെട്രോളു്വിലയിലടക്കമുള്ള അവരുടെജനവിരുദ്ധനയങ്ങളു്ക്കെതിരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിനിമേലു് ഭീകരപ്പ്രസ്സു്താവനായുദ്ധംനടത്തും, സമരങ്ങളൊന്നുംനടത്തില്ല. അതാണുബേബിപറഞ്ഞപുതിയലൈ൯. 2025 ഏപ്രിലിലു് തമിഴു്നാട്ടിലു് മധുരയിലു്നടന്ന ആപ്പാ൪ട്ടിയുടെ അഖിലേന്ത്യാക്കോണു്ഗ്രസ്സിനുശേഷമതു് പുതിയജനറലു്സ്സെക്രട്ടറിതന്നെ നേരത്തേപറഞ്ഞപത്രസമ്മേളനത്തിലു് പ്രഖ്യാപിക്കുകയുംചെയു്തു. കേരളഭരണത്തിലിരുന്നു് പാ൪ട്ടിയിലെയൊരുസംഘത്തിനു് സ്വച്ഛമായഴിമതിതുടരത്തക്കരീതിയിലു് കേന്ദ്രഭരണപ്പാ൪ട്ടിയു്ക്കൊരലോസ്സരവുമുണു്ടാക്കാത്ത എത്രസുഖകരമായരാഷ്ട്രീയപ്പ്രവ൪ത്തനം, നയം!

കേരളമൊഴിച്ചുള്ളസകലസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തുട൪ച്ചയായിത്തോലു്ക്കുകയും പശ്ചിമബംഗാളും ത്രിപുരയുമെന്ന ഭരണമുണു്ടായിരുന്നരണു്ടിടത്തു് ഭരണംനഷ്ടപ്പെടുകയുംചെയു്തതിനുകാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി യഥാ൪ത്ഥത്തിലു് ഏതുകോ൪പ്പറേറ്റുമുതലാളിത്തത്തി൯റ്റെ താലു്പ്പര്യങ്ങളാണുസംരക്ഷിക്കുന്നതെന്നു് ജനങ്ങളോടുപറഞ്ഞുകൊടുക്കുന്നതിലും അവരെബോധ്യപ്പെടുത്തുന്നതിലും അവരുടെയെതി൪പ്പാ൪ട്ടികളു്ക്കു് ഭംഗിയായിക്കഴിഞ്ഞുവെന്നതാണു്. കേരളത്തിലെയവരുടെപാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായപിണറായിവിജയ൯റ്റെ സ്വദേശത്തെയുംവിദേശത്തെയും കോ൪പ്പറേറ്റുമുതലാളിമാരായ ഉറ്റകൂട്ടുകാരാരൊക്കെയാണെന്നു് പടങ്ങളു്കാണിച്ചും ഭരണനടപടികളുദാഹരിച്ചും ജനങ്ങളു്ക്കുവിശദീകരിച്ചുകൊടുക്കാ൯ അവ൪ക്കെളുപ്പവുമായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെയൊരു കോ൪പ്പറേറ്റുമുതലാളിയുമാണെന്നു് അവിടത്തെജനങ്ങളു്ക്കവ൪ബോധ്യമാക്കിക്കൊടുത്തു- ഒണക്കക്കേരളത്തിലു്ക്കിടന്നിട്ടും സകലരാഷ്ട്രീയപ്പാ൪ട്ടികളിലുംവെച്ചു് സ്വത്തി൯റ്റെകാര്യത്തിലു് ബീജേപ്പീകഴിഞ്ഞാലു് ഇ൯ഡൃയിലു്രണു്ടാംസ്ഥാനം! അങ്ങനെയുള്ളൊരുമുതലാളിയുടെകാര്യം നമ്മളു്വോട്ടുചെയു്തപമാനിച്ചിട്ടുവേണു്ട മുതലാളിതന്നെനോക്കിക്കൊള്ളുമെന്നു് അവിടത്തെജനങ്ങളുംതീരുമാനിച്ചു. അങ്ങനെയി൯ഡൃയിലു്സ്സകലയിടത്തുംതോറ്റു, കേരളത്തിലു്മാത്രം ജനങ്ങളു്വോട്ടുചെയ്യാതിരുന്നിട്ടും ബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളിലൂടെ യന്ത്രത്തിലു്പ്പറ്റിയിരിക്കുന്ന മൈക്രോഡോട്ടുകളെന്നപൊടികളെന്ന വിദൂരനിയന്ത്രിതസംവിധാനങ്ങളിലൂടെ ഭരണംനിലനി൪ത്തി. ഭരണംകിട്ടിയെങ്കിലും ജനങ്ങളു്വോട്ടുചെയ്യാതിരുന്നതി൯റ്റെ പ്രതികാരമവരിപ്പോളു് ജനങ്ങളുടെമേലു്ത്തീ൪ക്കുന്നു- ജനങ്ങളു്വോട്ടുചെയ്യാതെഗവണു്മെ൯റ്റുണു്ടാക്കിയ അതേനിയമവിരുദ്ധതയോടെ!

അവ൪പ്രസംഗത്തിലു്പ്പറയുന്നതു്- അതായതു് അയാളു്- ഗ്രാമങ്ങളിലുംനഗരങ്ങളിലുമുള്ള തൊഴിലില്ലാത്ത ദരിദ്രരായചെറുപ്പക്കാ൪ക്കുവേണു്ടിയാണു് അവ൪നിലകൊള്ളുന്നതെന്നാണു്. എമ്മേ ബേബിയുംപാ൪ട്ടിയുമടങ്ങുന്ന അവരെന്തിനുവേണു്ടിയാണുനിലകൊള്ളുന്നതെന്നതു് തൊഴിലിനുവേണു്ടിയും കൈക്കൂലിവാങ്ങിക്കൊണു്ടവരുടെപാ൪ട്ടിക്കാ൪ക്കു് പുറംവാതിലിലൂടെ ദിവസവേതനക്കരാ൪നിയമനംനടത്താനായി ഒഴിവുകളു്ബാക്കിയിട്ടുകൊണു്ടു് പീയെസ്സീറാങ്കുലിസ്സു്റ്റിലു്നിന്നു് നിയമനംനടത്താതിരിക്കുന്നതവസാനിപ്പിച്ചു് റാങ്കുലിസ്സു്റ്റിലുള്ള ക്വാളിഫൈഡായതങ്ങളു്ക്കു് നിയമനംനലു്കണമെന്നാവശ്യപ്പെട്ടുകൊണു്ടും പോലീസ്സു്റാങ്കുലിസ്സു്റ്റിലെ ആണുംപെണ്ണുമടക്കമുള്ളയുവജനങ്ങളുടെയുംമറ്റും വിവിധസമരങ്ങളു് എമ്മേ ബേബിയുടെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയുംപോലീസ്സു് ക്രൂരമായടിച്ചൊതുക്കി ആപ്പോസ്സു്റ്റുകളു് അഴിമതിക്കുവേണു്ടിത്തുറന്നിട്ടപ്പോളു്ത്തന്നെ യുവജനങ്ങളു്ക്കും അവരുടെരക്ഷിതാക്കളടങ്ങുന്ന കേരളത്തിലെപ്പൊതുസമൂഹത്തിനും ബോധ്യമായതാണു്. സ്വന്തംസംസ്ഥാനത്തുള്ളപാ൪ട്ടിക്കാ൪ക്കു് അയോഗ്യനിയമനംനടത്തി കാശ്ശുണു്ടാക്കാനായി അഴിച്ചിട്ടിരിക്കുകയാണു് എമ്മേബേബിയെയെന്നുമവ൪ക്കുമനസ്സിലായി. മു൯കാലങ്ങളിലീ സമരംചെയ്യുന്ന യുവജനസംഘങ്ങളു്ക്കുപിന്തുണയുമായി ആദ്യമെത്തിയിരുന്നതു് ബീജേപ്പീയുടെയുവജനസംഘടനകളും ബീജേപ്പീയുമാണു്. ഇപ്പോഴവരില്ല- അവ൪മറുവശത്താണു്.

പോലീസ്സു്പ്പോസ്സു്റ്റുകളിലു് ഡെയിലീവേജസ്സു്-കോണു്ട്രാക്ടുനിയമനം നടത്താറില്ലെങ്കിലും നോട്ടിഫൈചെയു്തയാവേക്ക൯സ്സികളിലു് റാങ്കുലിസ്സു്റ്റി൯റ്റെകാലാവധികഴിച്ചുവിട്ടു് അവയോപ്പണാക്കിയിട്ടാലു് അവയിലേയു്ക്കു് ഓരോരുത്ത൪ക്കുട്രാ൯സ്സു്ഫ൪നലു്കി അതിഭീമമായതുകകളു്കൈക്കൂലിവാങ്ങാം. ഇതൊക്കെയോ൪ഗനൈസ്സുചെയ്യുന്നതിനാണു് പൊളിറ്റിക്കലഡ്വൈസ്സറെന്നും പ്രൈവറ്റു്സെക്രട്ടറിയെന്നുമൊക്കെപ്പറഞ്ഞു് ഓരോവഴിപിഴച്ചരാഷ്ട്രീയക്കാര൯മാരെ അതിനുംകൂടിയുള്ള സ൪ക്കാ൪ശ്ശമ്പളവുമെടുത്തുകൊടുത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് നിയമിച്ചുവെച്ചിരിക്കുന്നതു്. അതോയിനിയാ പോലീസ്സു്പ്പോസ്സു്റ്റുകളിലും ഡെയിലീവേജസ്സു്-കോണു്ട്രാക്ടുനിയമനമാരംഭിച്ചോ- ഇപ്പോഴത്തെയവരുടെയച്ഛനായ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ആറെസ്സെസ്സുകാരെയും ബീജേപ്പീക്കാരെയും മിലിട്ടറിയിലു് കുത്തിനിറയു്ക്കുന്നതിനുവേണു്ടി സൈന്യത്തി൯റ്റെയെതി൪പ്പവഗണിച്ചുകൊണു്ടു് പരിശീലനംതുച്ഛമായ അഗ്നിവീറുകളെയെടുക്കുന്നതുപോലെ....?

വ൪ഗ്ഗീയതയുടെയാക്രമണങ്ങളിലു് ജനങ്ങളു്പെട്ടുപോകുന്നു, അതുപാ൪ട്ടിയുടെവള൪ച്ചയെപ്പുറകോട്ടടിക്കുന്നു, അതിനെഫലപ്പ്രദമായിചെറുത്തുനിലു്ക്കുന്നതിലു് പാ൪ട്ടിപരാജയപ്പെട്ടുപോകുന്നു, എന്നു് പാ൪ട്ടിജനറലു്സ്സെക്രട്ടറിവിലപിച്ചുപറയുന്നതുശരിയല്ല- കേരളത്തിലു് അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯ വളരെഫലപ്പ്രദമായി വളരെത്തീക്ഷു്ണമായവ൪ഗ്ഗീയച്ചേരിതിരിവുകളും വിഭജനങ്ങളുമുണു്ടാക്കുന്നുണു്ടു്, ഏതെല്ലാംജാതിമതങ്ങളു്കേരളത്തിലു് എവിടെയെല്ലാമുണു്ടോ അതി൯റ്റെയെല്ലാംനേതാക്കളുടെവീടുകളിലും ഹോട്ടലു്മുറികളിലുംചെന്നു് അവരെയന്തസ്സായിക്കുമ്പിടുന്നുണു്ടു്, വിവിധജാതിമതങ്ങളിടപെടുന്ന തൃശ്ശൂ൪പ്പൂരംകലക്കലുപോലുള്ള കലക്കലുകളുടെകണു്സ്സളു്ട്ടിംഗിനായി ബീജേപ്പീയുടെനേതാക്കളെ സംസ്ഥാനത്തിനകത്തുംപുറത്തും ഒരുവീഴു്ച്ചയുംവരുത്താതെപതിവായി ഗവണു്മെ൯റ്റിലെയുന്നതയുദ്യോഗസ്ഥരും പാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റിമെമ്പ൪മാരുമടക്കമുള്ള ദൂത൯മാരെയയച്ചുതന്നെകാണുന്നുണു്ടു്, ആജ്ഞകളു്വാങ്ങുന്നുണു്ടു്, വോട്ടുവീഴു്ച്ചയിലു് ബീജേപ്പീയു്ക്കുവ൯ലാഭമുണു്ടാക്കുന്നരീതിയിലു് അതുനടപ്പാക്കുന്നുണു്ടു്. ‘വ൪ഗ്ഗീയതയുടെയാക്രമണങ്ങളിലു്പ്പെട്ടുപോയ’തു് ജനങ്ങളാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയെപ്പോലുള്ളനേതാക്കളാണോ? പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറിയു്ക്കു് കണ്ണി൯റ്റെരോഗത്തിനുചികിത്സിക്കാ൯ സമയമായെന്നുതോന്നുന്നു.

കേരളമാ൪കു്സ്സിസ്സു്റ്റുഭരണത്തിലെ ജനവിരുദ്ധനടപടികളു്ക്കെതിരെയുള്ള സമരത്തിലു്നിന്നും മു൯കാലങ്ങളിലു്നിന്നുവ്യത്യസു്തമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായുള്ള ലയനത്തിനുതയാറെടുത്തുകൊണു്ടു് ബീജേപ്പീപി൯മാറി കോണു്ഗ്രസ്സുമതിലു്വലിയ താലു്പ്പര്യങ്ങളൊന്നുംകാണിക്കാതെ ജനങ്ങളൊറ്റപ്പെടുന്നയവസ്ഥയിലേയു്ക്കാണു് കാര്യങ്ങളോരോന്നുംനീങ്ങുന്നതു്.

Written on 09 April 2025 and first published on: 19 April 2025