1544
കേരളത്തിലു് പിണറായിവിജയ൯ സു്പോണു്സ്സ൪ചെയ്യുന്ന ഏറ്റവുംവലിയരാഷ്ട്രീയപ്പ്രഹസ്സനമാണു് ട്വെ൯റ്റി-ട്വെ൯റ്റി!
പി. എസ്സു്. രമേശു് ചന്ദ്ര൯
മലയാളികളു്ക്കു് പുറമേകാണുന്നതുവിശ്വസിക്കാനും വിഴുങ്ങാനും വലിയവിരുതാണു്. അകത്തേയു്ക്കുകടന്നുചുഴിഞ്ഞുനോക്കുന്നതും ഉള്ളിലുള്ളയ൪ത്ഥങ്ങളു്വിശകലംചെയുന്നതും പണു്ടു്! മിക്കയറിവുകളും കാഴു്ച്ചപ്പാടുകളും അഭിപ്രായങ്ങളുമിവ൪ക്കുകിട്ടുന്നതു് കണ്ണുംതുറന്നുമിഴിച്ചുകണു്ടുകൊണു്ടിരിക്കുന്ന റ്റീവീമാധ്യമങ്ങളിലു്നിന്നാണു്. അല്ലെങ്കിലൊരുവാ൪ത്തവരുന്നു. മാധ്യമങ്ങളതുപിണറായിവിജയനോടും അല്ലെങ്കിലയാളുടെപരിചാരക൯മാരോടുമാലോചിച്ചു് അതങ്ങനെകൊടുക്കണോ ഇങ്ങനെകൊടുക്കണോയെന്നുതീരുമാനിക്കുന്നു. ഒടുവിലിങ്ങനെകൊടുക്കുന്നു. ഇങ്ങനെവളച്ചൊടിക്കുമ്പോളു് ആവളയു്ക്കുന്നതുമൊടിക്കുന്നതുമെല്ലാം ആവാ൪ത്തയെയല്ല ആവാ൪ത്തയതേപോലെവിഴുങ്ങുന്ന ഈക്കുറേപ്പാതാണിമലയാളികളെയാണു്. മറ്റുകുറേപ്പേ൪മാത്രമാവാ൪ത്ത അങ്ങനെതന്നെകൊടുക്കുന്നചില ഓണു്ലൈ൯മാധ്യമങ്ങളു്ക്കുവേണു്ടിക്കാത്തിരിക്കുന്നു, അങ്ങനെയവരാവാ൪ത്തയതേപോലെയറിയുന്നു. ആദ്യത്തെപ്പോലെ അങ്ങനെയുള്ളവരാണു് പഴയ അന്നായലൂമിനിയംകമ്പനിപേരുമാറ്റി കിഴക്കമ്പലം ടെകു്സ്സു്റ്റൈലു്സ്സായി ഒടുവിലു് കിറ്റെകു്സ്സുഗ്രൂപ്പായി നേരത്തേപറഞ്ഞപേരിലൊരു രാഷ്ട്രീയപ്പാ൪ട്ടിയുംരൂപീകരിച്ചു് അതുചെയു്തതുകൊണു്ടു് സീയ്യൈട്ടീയൂവിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായിവിജയനുംശത്രുവായി അവരുടെശല്യംസഹിക്കവയ്യാതെയെന്നുപറഞ്ഞു് കേരളംവിട്ടുത്ത൪പ്പ്രദേശ്ശിലോമറ്റോപോയി അതേകമ്പനി കുറേക്കൂടിലാഭത്തിലു് കുറേക്കൂടിവലിയതോതിലു്ത്തുടങ്ങിയെന്നു് വിശ്വസിക്കുന്നതു്.
ഒരാളിത്രയുമൊക്കെച്ചെയ്യണമെങ്കിലു്, അതുചെയു്തിട്ടുംപിടിച്ചുനിലു്ക്കണമെങ്കിലു്, നല്ലബിസിനസ്സക്യുമെന്നുണു്ടായിരിക്കണം. കേരളത്തിലു്നിന്നൊരുകമ്പനി കുറേക്കൂടിലാഭംകിട്ടുന്നരീതിയിലു് കുറേക്കൂടിനല്ലവ്യവസായാന്തരീക്ഷത്തിലു് ഉത്തരേന്ത്യയിലു് മാ൪കു്സ്സിസ്സു്റ്റരാജകംവിട്ടു് ബീജേപ്പീയുടെതട്ടകത്തിലേയു്ക്കുപറിച്ചുനടണമെങ്കിലു് തൊഴിലു്നഷ്ടമാവുന്നമലയാളികളുടെകോപം മറികടക്കേണു്ടതുണു്ടു്, കാരണം അതുവരെച്ചോറുകൊടുത്തതു് ഉത്തരേന്ത്യയല്ല. അതാണീപ്പ്രത്യക്ഷമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിരുദ്ധ അഭ്യാസങ്ങളുടെമുഴുവ൯പിന്നിലു്നടന്നതു്. ആക്കാലത്തൊന്നും മലയാളികളു്ക്കറിയാത്തൊരുകാര്യമായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയീശത്രുവാണു് വ്യവസായമേഖലയിലു്നിന്നു് ഇ൯ഡൃയിലു് അവ൪ക്കേറ്റവുംകൂടുതലു്പണം സംഭാവനയായൊഴുക്കിയതെന്നു്.
അതയാളു്പറഞ്ഞുസ്വമേധയാവെളിപ്പെട്ടതല്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇലക്ഷ൯കമ്മീഷനുകൊടുക്കാ൯ നി൪ബ്ബന്ധിതമായ രേഖകളിലു്നിന്നുവെളിപ്പെട്ടതാണു്. ഇതിലെരാഷ്ട്രീയവഞു്ചന ജനങ്ങളു്, പ്രത്യേകിച്ചും ആക്കമ്പനിതന്നെതുടങ്ങിയ രാഷ്ട്രീയപ്പ്രഹസ്സനപ്പ്രസ്ഥാനമായ ട്വെ൯റ്റീ-ട്വെ൯റ്റീക്കാ൪, തിരിച്ചറിയുമെന്നയപകടമായപ്പോഴേക്കും ഉടനയാളു് ഒന്നുമറിയാത്തപോലെ അയാളുടെപാ൪ട്ടിക്കാരുടെയൊരുസമ്മേളനംവിളിച്ചു് അയാളു്തന്നെയതുവീണു്ടുംവെളിപ്പെടുത്തി മാന്യനായി. ഇ൯ഡൃയുടെചരിത്രത്തിലു് ഏതെങ്കിലുംപാ൪ട്ടിയുടെസമ്മേളനത്തിലു് അതുസ്ഥാപകനേതാവായാലു്പ്പോലും ഏതെങ്കിലുമൊരുനേതാവു് ഞാ൯ഞാനെന്നുമൂന്നുമണിക്കൂ൪ പ്രസംഗിച്ചുകൊണു്ടിരിക്കുന്നതുകണു്ടിട്ടുണു്ടോ? ഒരുപക്ഷേ ബാലകൃഷു്ണപിള്ളവക കേരളാകോണു്ഗ്രസ്സിലു്പ്പോലുമുണു്ടായിക്കാണില്ല!
കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെശല്യംകാരണം വേറേയെത്രബിസിനസ്സുകളു് നാടുവിട്ടോടിയിട്ടുണു്ടു്? മറ്റുള്ളവരെല്ലാം നിയമനടപടികളിലും കോടതികളിലുംവിശ്വാസമ൪പ്പിച്ചുകൊണു്ടു് ഇവിടെത്തന്നെകിടന്നുപൊരുതുകയും കുറേയൊക്കെവിജയിക്കുകയുമാണുചെയു്തിട്ടുള്ളതു്. റോബി൯ബസ്സി൯റ്റെയുദാഹരണമിപ്പോളു് കേരളത്തുകാ൪ക്കുമുഴുവ൯പരിചിതമല്ലേ? മലയാളിയുടെകോപമേലു്ക്കാതെ ഒരുബിസിനസ്സോവ്യവസായമോപറിച്ചു് അന്യനാട്ടിലു്ക്കൊണു്ടുപോകണമെന്നാഗ്രഹിക്കുന്ന ഒരുവ്യവസായിചെയ്യുന്ന രാഷ്ട്രീയബിസിനസ്സടവുകളു്മാത്രമാണിവിടെ ഉണു്ടായിട്ടുള്ളതു്. ബിസിനസ്സുകാ൪ രാഷ്ട്രീയക്കാ൪ക്കുകൊടുക്കുന്ന പതിവുകൈമടക്കുകൂലിയു്ക്കുപുറമേ ആ പുതിയസംസ്ഥാനമതിനുകൊടുക്കുന്ന മോണിറ്ററി ഇ൯സ്സെ൯റ്റീവുകളു്കൂടി ഈശ്ശല്യമുണു്ടാക്കിയതിനു് അപ്പടിപിണറായിവിജയനുകൈമാറിയോ എന്നുമാത്രമേയറിയാനുള്ളൂ!
പിണറായിവിജയ൯റ്റെയുംമകളുടെയും ഏറ്റവുംവലിയമാസപ്പടിരാഷ്ട്രീയയഴിമതി കേന്ദ്രരേഖകളിലൂടെ പുറത്തുവന്നപ്പോളു് ഉടനയാളതിനേക്കാളു്വലിയയഴിമതിയോമറ്റെന്തോ തനിയു്ക്കറിയാമെന്നുപറഞ്ഞു് അതി൯റ്റെഗൗരവംകുറയു്ക്കാ൯പുറത്തുവന്നു. കൃത്യമാസമയത്തുതന്നെപുറത്തുവന്നു- ലോകത്തൊരുബിസിനസ്സുകാരനുംചെയ്യാത്തപണി! തനിബിസിനസ്സുകാരുടെയായ ഒരുരാഷ്ട്രീയപ്പാറ്റേണു് ഇതിലെല്ലാംദൃശ്യമാവുന്നില്ലേ? പിണറായിവിജയനുണു്ടാകുന്നശല്യം പരമമാകുമ്പോളു് ഒരുപ്രഷ൪വാലു്വുതുറന്നുകൊണു്ടു് സാബൂജേക്കബ്ബുപുറത്തുവരുന്നു!
പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും മറ്റുമന്ത്രിമാരുടെയുമുദ്യോഗസ്ഥ൯മാരുടെയുംകൂടെ അഞു്ചാറുകൊല്ലത്തോളം സകലവിദേശയാത്രകളിലും അനൗദ്യോഗികയകമ്പടിയായി താനുണു്ടായിരുന്നുവെന്നും അമേരിക്കയിലു് മയോക്ക്ലിനിക്കിലു് പരിശോധനയു്ക്കുപോയി തൊട്ടടുത്തുള്ള അത്യാഡംബരഹോട്ടലിലു്ത്താമസിച്ചപ്പോളു് പിണറായിവിജയനെ പെടുക്കാനെടുത്തുകൊണു്ടുപോയതും തിരിച്ചുകൊണു്ടുവന്നുകിടത്തിയതുംവരെ ഒരുമകനെപോലെ താനായിരുന്നുവെന്നുമയാളു്പറയുന്നു. ഇങ്ങനെനടന്നൊരുബിസിനസ്സുകാര൯ ഒടുവിലൊരുശത്രുവാകുമോ അയാളുടെ ഉറച്ചചാരനാകുമോയെന്നു് നിങ്ങളു്തന്നെയൊന്നാലോചിച്ചുനോക്കൂ.....! ഇന്നയാളു്പറയുന്നു അയാളു്വിജയ൯റ്റെയൊരുശത്രുവാണെന്നു്!! ഇയാളെപ്പോലെയുള്ളയുറച്ചചാര൯മാ൪ റിയാലിറ്റിയിലു്നിന്നും അഞു്ചുമാറുംലേയറുകളകലെനീക്കി ഇ൪വെ൪ട്ടുംകൂടിച്ചെയു്തു് കാര്യങ്ങളവതരിപ്പിച്ചാലു് യാഥാ൪ത്ഥചിത്രമെന്തെന്നറിയാതെകുഴങ്ങുന്ന സാധാരണമലയാളികളെന്തുചെയ്യും? പിന്നൊന്നേചെയ്യാ൯കഴിയൂ- ചിത്രംനിവ൪ത്തിനേരേയാക്കാനുള്ള മാത്തമാറ്റിക്കു്സ്സും ജ്യോമെട്രിയും ഒപു്റ്റിക്കലില്ലൃൂഷനുമൊന്നുമറിഞ്ഞുകൂടെങ്കിലു് ഇവ൪പറയുന്നതൊന്നുപോലുംവിശ്വസിച്ചുപോകരുതു്! ഇവ൪പറയുന്നതുമുഴുവ൯ പിണറായിവിജയ൯പറയിക്കുന്നതാണു്!!
ഒരുവശത്തുനിന്നും വിജില൯സ്സിനെവിട്ടുപിടിപ്പിച്ച കോണു്ഗ്രസ്സെമ്മെല്ലേ മാത്യൂക്കുഴലു്നാടനും മറുവശത്തുനിന്നും പോലീസ്സിനെവിട്ടുപിടിപ്പിച്ച മുന്നെമ്മെല്ലേമന്ത്രി പീസ്സീ ജോ൪ജ്ജി൯റ്റെമക൯ ഷോണു്ജോ൪ജ്ജും മുഖ്യമന്ത്രിയുടെയുംമകളുടെയും കരിമണലു്മാസപ്പടിയെയും നൂറുകോടിരൂപാകൈക്കൂലിവാങ്ങിയതിനെയും കരിമണലു്ഖനനാനുമതിയെന്നപേരിലു് പൊതുജനങ്ങളുടെവകയും കേരളത്തിനുഭാവിയിലു് രക്ഷപ്പെടാനുള്ളവഴിയുമായ അമ്പതിനായിരംകോടിരൂപയുടെകേരളസ്വത്തു് ഒരുത്തനുവെറുതേയെടുത്തുകൊടുത്തതിനെയുംകുറിച്ചു് ആരോപണങ്ങളുന്നയിക്കുകയും തെളിവുകളുമായി കോടതികളിലു്പ്പോവുകയുംചെയ്യുന്നതുകണു്ടപ്പോളു് ആശയക്കുഴപ്പമുണു്ടാക്കുന്നതിനായി ഇതുമായിബന്ധപ്പെട്ടുപൊതുരംഗത്തു് രണു്ടച്ചായ൯മാ൪പോരാ മൂന്നച്ചായ൯മാ൪വേണമെന്നു് പിണറായിവിജയനുതോന്നി, അങ്ങനെതീരുമാനിച്ചു. അങ്ങനെ ഒരുതെളിവുമില്ലാതെകുറേ ആരോപണങ്ങളുംവലിച്ചിഴച്ചുകൊണു്ടു് സാബൂജേക്കബ്ബെന്ന മൂന്നാമതൊരച്ചായനുംവന്നു. ഒടുവിലു്രക്ഷപ്പെടാ൯ പിണറായിവിജയനു് സഭയെപ്പിണക്കിയതുകൊണു്ടു് സഭകുത്തിപ്പൊക്കിയതാണിതെല്ലാമെന്നുപറയാമല്ലോ!
2022 ഫെബ്രുവരി 12നു് കിഴക്കമ്പലത്തൊരു പ്രതിഷേധംനടന്നു. സു്ട്രീറ്റു്ലൈറ്റുകളു്കത്തിക്കാത്തതിനെതിരെ 20-20യുടെപ്രവ൪ത്തക൪ അവ൪ക്കുഭരണമുള്ള നാലുപഞു്ചായത്തുകളിലും സന്ധ്യക്കുപതിനഞു്ചുമിനിറ്റൊരു വിളക്കണയു്ക്കലു്സ്സമരംനടത്തി. അതുനടന്നുകൊണു്ടിരിക്കുമ്പോളു് അവരുടെപ്രവ൪ത്തകനായ ദീപുവെന്നൊരുദളിതയുവാവിനെ നാലുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ വീട്ടിലു്ക്കടന്നുചെന്നുമ൪ദ്ദിച്ചു, രണു്ടുദിവസത്തിനകമയാളു്മരിച്ചു, കൊന്നു. കാലുമാറിമാ൪കു്സ്സിസ്സു്റ്റുകാരനായ കുന്നത്തുനാടെമ്മെല്ലേ പീവീ ശ്രീനിജനാണീക്കൊലപാതകത്തിനുപിന്നിലെന്നാണു് 20-20യുടെയുന്നനേതാക്കളാരോപിച്ചതു്. അതേവ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഇ൯ഡൃയിലേറ്റവുംകൂടുതലു്സംഭാവനകൊടുത്തതു്- മുപ്പതുലക്ഷംരൂപാ- ആസ്സംഘടനയുടെ ചീഫു് കോ-ഓ൪ഡിനേറ്റ൪ സാബുജേക്കബ്ബു്! ഇ൯ഡൃയിലേതെങ്കിലുമൊരുസംഘടനയോ രാഷ്ട്രീയപ്പാ൪ട്ടിയോ ഇതുചെയ്യുമോ? ഒരുവ്യവസായിയായതുകൊണു്ടു് ഭയന്നാണിതുചെയു്തതെങ്കിലു് അയാളു്ക്കൊരുരാഷ്ട്രീയസംഘടനയെനയിക്കാ൯ യോഗ്യതയുണു്ടോ? അയാളു് വടകരയിലെ ആറെംപീയെക്കണു്ടുപഠിക്കണു്ടേ? സു്നേഹംകൊണു്ടാണാത്തുകനലു്കിയതെങ്കിലു് അയാളുടെപാ൪ട്ടിയിലു് അയാളാരക്തസാക്ഷിയെസ്സൃഷ്ടിച്ചതു് സു്നേഹിതമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കൊരു പ്രതിസന്ധിയെമറികടക്കാനായിരുന്നില്ലേ?
2024 ഫെബ്രുവരിയവസാനം ഇയാളു്നടത്തിയ ഇയാളുടെപാ൪ട്ടിയുടെയീ അമ്പതിനായിരത്തിലേറെയാളുകളു്പങ്കെടുത്ത മഹാസമ്മേളനത്തിലു്വെച്ചു് ഇയാളു്പറഞ്ഞതിയാളുടെപുറകേ വളരെയേറെയനാവശ്യക്കേസ്സുകളുമായി കേരളാപ്പോലീസ്സുനടക്കുന്നുണു്ടെന്നും തന്നെയറസ്സു്റ്റുചെയു്താലൊരാഴു്ച്ചയു്ക്കകം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെപുന്നാരമകളെ താനറസ്സു്റ്റുചെയ്യിച്ചകത്താക്കുമെന്നും വിദേശത്തുവെച്ചുള്ളതടക്കമുള്ള അതിനുള്ളതെളിവുകളു് ത൯റ്റെകൈവശമുണു്ടെന്നുമാണു്. തികച്ചുമനാവശ്യമായൊരുകാര്യംകൂടിയയാളു്പറഞ്ഞു- ത൯റ്റേതു് സ്വപു്നാസുരേഷി൯റ്റെകൈയ്യിലുള്ളതുപോലല്ല, ഒരാറ്റംബോംബാണെന്നു്! അപ്പോളതാണുകാര്യം- ഇത്രയുംനാളു്നിശ്ശബ്ദതപാലിച്ചമുഖ്യമന്ത്രിയു്ക്കു് സ്വപു്നാസുരേഷിനൊരുമറുപടിപറയണമായിരുന്നു, അതുസാബുവിലൂടെയാദ്യമായിപ്പറഞ്ഞു. മുഖ്യമന്ത്രിയു്ക്കുംകുടുംബത്തിനുമെതിരെ പലതുംവെളിപ്പെടുത്തിയ ആസ്സു്ത്രീയുടെകൈയ്യിലുള്ളതെളിവുകളും അവ൪കോടതിയിലതുസംബന്ധിച്ചുകൊടുത്തമൊഴികളും നിഷേധിക്കാ൯പോയിട്ടുകാര്യമില്ല, അതുകൊണു്ടു് അതിനേക്കാളു്വലുതു് പിണറായിവിജയനെതിരെ സാബുവി൯റ്റെകൈയ്യിലുണു്ടെന്നുപറഞ്ഞു. അങ്ങനെ പലതുമുണു്ടാകാമെങ്കിലും ആസ്സു്ത്രീയു്ക്കുള്ളതുപോലെ സാബുവി൯റ്റെകൈയ്യിലുള്ളതു് വെളിപ്പെടുത്താനുള്ളധൈര്യം സാബുവിനില്ലെന്നും അയാളുടെയുന്നം അതിനേക്കാളു്വലുതുണു്ടെന്നുപറഞ്ഞു് മാത്യു കുഴലു്നാട൯, ഷോണു് ജോ൪ജ്ജു്, സ്വപു്നാ സുരേഷു് എന്നിങ്ങനെ തെളിവുവെച്ചാരോപണമുന്നയിച്ചവരിലു്നിന്നും പിണറായിവിജയനുവേണു്ടി തലു്ക്കാലം കേരളത്തി൯റ്റെ പൊതുശ്രദ്ധതിരിക്കുകയാണെന്നും ജനങ്ങളു്ക്കെന്നേയറിയാം!
20-20 പിണറായിവിജയ൯റ്റെ പ്രൊജക്ടൈലല്ലെന്നുപ്രചരിപ്പിക്കന്നവരുടെവാദം 20-20കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് നാലുപഞു്ചായത്തുകളുടെഭരണംനഷ്ടപ്പെട്ടെന്നാണു്. അതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനുംതമ്മിലെന്തുബന്ധം? ത൯റ്റെയുംകുടുംബത്തി൯റ്റെയും കൂട്ടുകാരുടെയുംവാലാട്ടികളുടെയും ഭരണത്തിലിരുന്നുമല്ലാതെയുമുള്ള സകലപ്രവൃത്തികളുംകാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഇനിയെണീക്കാ൯കഴിയാത്തവിധംതക൪ത്ത അയാളു്ക്കു് ആപ്പാ൪ട്ടിക്കു് നാലുപഞു്ചായത്തുകളു്നഷ്ടപ്പെടുന്നതിലെന്തുലു്ക്കണു്ഠ? അല്ലെങ്കിലു്ത്തന്നെ ആയിരത്തിലു് അറുന്നൂറുപഞു്ചായത്തുംകിട്ടുമെന്നുറപ്പുള്ളപ്പോളു് ദീ൪ഘകാലവിവിധപ്രയോജനമുള്ളതും 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് വിളവുകൊയ്യാവുന്നതുമായ ഒരുരാഷ്ട്രീയയറേഞു്ജുമെ൯റ്റിനുവേണു്ടി നാലുപഞു്ചായത്തുകളു് നഷ്ടപ്പെടുത്തുന്നതിലെന്തുനഷ്ടം? ആപ്പറഞ്ഞമാ൪കു്സ്സിസ്സു്റ്റെമ്മെല്ലേ കോണു്ഗ്രസ്സിനെക്കീഴടക്കി കുന്നത്തുനാട്ടിലു്ജയിച്ചതുതന്നെ 20-20 നിരങ്കുശമവരുടെസ്ഥാനാ൪ത്ഥിയെനി൪ത്തി വോട്ടുപിള൪ന്നതുകൊണു്ടുമാത്രമല്ലേ?
2024ലെപ്പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലും അതല്ലേയവരാവ൪ത്തിക്കുന്നതു്? തൃക്കാക്കരയുപതെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സിനെത്തോലു്പ്പിച്ചു് മാ൪കു്സ്സിസ്സു്റ്റെപാ൪ട്ടിയെവിജയിപ്പിക്കാ൯ പിണറായിവിജയ൯റ്റെ ഏറ്റവുംകടുത്തയഴിമതികളു്പുറത്തുകൊണു്ടുവന്ന പീറ്റീ തോമസ്സി൯റ്റെഭാര്യ ഉമാത്തോമസ്സിനെത്തോലു്പ്പിക്കാ൯ശ്രമിച്ചു് സാബുവെന്തിനാണു് വീറോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പണംവാരിയെറിഞ്ഞതു്? ഇതിലെവിടെയാണു് 20-20യുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിരുദ്ധതയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 20-20വിരുദ്ധതയും? ഇതൊരുപരസ്യമായസു്പ്പോണു്സ്സ൪ഷിപ്പല്ലേ? അതു് പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുമൊരു വിക്ഷേപണമല്ലേ?
Written on 26 February 2024 and first published on: 28 February 2024
No comments:
Post a Comment