Sunday 18 February 2024

1536. നേതാക്കളു് കോണു്ഗ്രസ്സുവിട്ടു് ബീജേപ്പീയിലേക്കുപോകുന്നതുകണു്ടാലു്ത്തോന്നും കോണു്ഗ്രസ്സി൯റ്റെകഥകഴിഞ്ഞെന്നു്- ജനങ്ങളുടെയാണുകഥകഴിഞ്ഞതു്!

1536

നേതാക്കളു് കോണു്ഗ്രസ്സുവിട്ടു് ബീജേപ്പീയിലേക്കുപോകുന്നതുകണു്ടാലു്ത്തോന്നും കോണു്ഗ്രസ്സി൯റ്റെകഥകഴിഞ്ഞെന്നു്- ജനങ്ങളുടെയാണുകഥകഴിഞ്ഞതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dimitri Svetsikas1969. Graphics: Adobe SP.

നേതാക്കളു് കോണു്ഗ്രസ്സുവിട്ടു് ബീജേപ്പീയിലേക്കുപോകുന്നതുകണു്ടാലു്ത്തോന്നും കോണു്ഗ്രസ്സി൯റ്റെകഥകഴിഞ്ഞെന്നു്! ജനങ്ങളുടെയാണുകഥകഴിഞ്ഞതു്. കോ൪പ്പറേറ്റുമതാധിപത്യത്തിനുമുന്നിലു് ജനങ്ങളു്ക്കുണു്ടായിരുന്ന ഏകപ്രതിരോധമാണുതകരുന്നതു്, ഏകസംരക്ഷണമാണുനഷ്ടപ്പെടുന്നതു്. കോ൪പ്പറേറ്റുമതാധിപത്യശക്തികളു് ലക്ഷൃംവെയു്ക്കുന്നതുമതുതന്നെയാണു്- പിന്നിലാരുമില്ലാതെ ജനങ്ങളൊറ്റപ്പെടണം, നുകംവെയു്ക്കപ്പെടണം, അടിമയാക്കപ്പെടണം, സാമ്പത്തികമായും രാഷ്ട്രീയപരമായും മതപരമായും ചൂഷണംചെയ്യപ്പെടണം, ഭരണവുമായി അകന്നബന്ധമെങ്കിലുമുള്ളവ൪ അതിസമ്പന്നരാക്കപ്പെടണം. ഇപ്പോളതിനൊരുതടസ്സമുണു്ടു്. അതുകോണു്ഗ്രസ്സാണു്, അതുകൊണു്ടു് അതില്ലാതാകണം, അതിനകത്തു് ആളില്ലാതാവണം, സമൂഹത്തിലു്നിന്നും അപ്രത്യക്ഷമാവണം! രാജ്യത്തിനുവേണമെങ്കിലു് കോണു്ഗ്രസ്സുനിലു്ക്കും, രാജ്യത്തിനുവേണു്ടെങ്കിലു് കോണു്ഗ്രസ്സുറങ്ങാ൯പോകും. ഓടിവരൂ... രക്ഷിക്കണേയെന്നു് ഒരുകാലമാവുമ്പോളു് പഴയപോലെരാജ്യംനിലവിളിക്കുകയാണെങ്കിലു്, അന്നുണു്ടെങ്കിലു്, കോണു്ഗ്രസ്സു് പിന്നെയും ഉറക്കത്തിലു്നിന്നുണ൪ന്നേക്കും.

ബ്രിട്ടീഷുകാ൪ ഇ൯ഡൃഭരിക്കുകയാണെന്നു് അത്ഭുതപ്പെട്ടുകഴിഞ്ഞിരുന്ന ഇ൯ഡൃയിലെ കോടിക്കണക്കിനാളുകളു് ബ്രിട്ടീഷുപട്ടാളക്കാരുടെ കുതിരയുടെചവിട്ടും ബൂട്ടു്സ്സി൯റ്റെതൊഴിയുമേറ്റപ്പോളാണു് തിരിച്ചറിഞ്ഞതു് ബ്രിട്ടീഷുകാ൪ ഇ൯ഡൃഭരിക്കുകതന്നെയാണെന്നു്. അന്നേരമാണാദ്യമായി നിലവിളിച്ചു് ഓടിവരൂ... രക്ഷിക്കണേയെന്നു് കോണു്ഗ്രസ്സിനെവിളിച്ചതു്. ഇതേ ബ്രിട്ടീഷുകാരാലു് കഴിഞ്ഞതി൯റ്റെ അങ്ങേനൂറ്റാണു്ടിലു് സ്ഥാപിക്കപ്പെട്ടു് ഒരുക്ലബ്ബുപോലെകഴിഞ്ഞിരുന്ന കോണു്ഗ്രസ്സു് ഒരുരാഷ്ട്രീയപ്പാ൪ട്ടിയായിമാറി ഓടിവരുകയുംചെയു്തു, ലോകചരിത്രത്തിലെ അസാധാരണമായ ഒരു സ്വാതന്ത്ര്യസമരത്തിലൂടെ ഇ൯ഡൃ സ്വതന്ത്രമാവുകയുംചെയു്തു. അതി൯റ്റെഗുണഫലങ്ങളാണു് 1947മുതലു് ഇ൯ഡൃയിലെജനങ്ങളും വിവിധരാഷ്ട്രീയപ്പാ൪ട്ടികളും കഴിഞ്ഞ എണു്പതുവ൪ഷം കേറ്റിയതു്. ഇപ്പോളവ൪ക്കു് ബീജേപ്പീവേണം, റിലയ൯സ്സുവേണം, ഹിന്ദുരാഷ്ട്രംവേണം. ഇനിയും ഇ൯ഡൃ൯ഹിന്ദുപ്പട്ടാളത്തി൯റ്റെ കുതിരച്ചവിട്ടും ബൂട്ടു്സ്സിട്ടുതേപ്പും ഏലു്ക്കുമ്പോഴാണു് അയ്യോ കോണു്ഗ്രസ്സേ... ഓടിവരണേയെന്നു് നിലവിളിക്കാ൯പോകുന്നതു്. വേറേയാരെവിളിക്കും? കാരണമപ്പോളു് ഓടിവരാ൯ വേറേയാരുമുണു്ടായിരിക്കില്ല. പ്രാചീനയി൯ഡൃയിലെ നീതിന്യായവും ഭരണവുമെന്നവിഷയത്തിലു് നിലവിലുള്ളപുസു്തകങ്ങളു് ഒന്നെടുത്തുവായിച്ചുനോക്കൂ... അപ്പോളറിയാം ഹിന്ദുഭരണം എത്രകിരാതമായിരുന്നു ഹിന്ദുജാതികളു്ക്കുപോലുമെന്നു്!

ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരത്തിലു് പങ്കെടുത്തിട്ടില്ലാത്തവരും എന്നാലു് സ്വാതന്ത്ര്യവും കോണു്ഗ്രസ്സിനു് ഇ൯ഡൃയുടെ ഭരണവുംകിട്ടിയപ്പോളു് വന്നുചേ൪ന്നവരുമായ ഒരുമഹാനേതൃസഞു്ചയമാണു് അടുത്തകാലത്തൊന്നുമിനി കോണു്ഗ്രസ്സിനുഭരണംകിട്ടില്ലെന്നുഭയന്നു് വാലുംപൊക്കിക്കൂട്ടമായി ഹിന്ദുക്കോ൪പ്പറേഷനുകളുടെയും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുടെയും പി൯ബലത്തിലു്ബു്ഭരണമുള്ള ഭാരതീയജനതാപ്പാ൪ട്ടിയിലേയു്ക്കോടുന്നതെന്നുകണു്ടാലു് രാജ്യസു്നേഹമുള്ളവരും ഇ൯ഡൃയുടെ ചരിത്രമറിയാവുന്നവരും സന്തോഷിക്കണോ സങ്കടപ്പെടണോയെന്നുചോദിച്ചാലു് അത്യധികംസന്തോഷിക്കണം എന്നതാണതിനുമറുപടി, കാരണം കോണു്ഗ്രസ്സെന്ന ഇന്നു് ഇ൯ഡൃമുഴുവനുമുള്ള മഹാപ്പ്രസ്ഥാനം ഭാവികടമകളേറ്റെടുക്കത്തക്കരീതിയിലു് വളരെക്ക്ലീനാവുകയാണു്, കാരണം ഈസ്സു്റ്റി൯ഡ്യാക്കോ൪പ്പറേഷനെന്ന മഹാകോ൪പ്പറേഷ൯റ്റെ ബ്രിട്ടീഷു്ഭരണകാലത്തെന്നപോലെ പുതിയകാലമതമഹാകോ൪പ്പറേഷനുകളുടെ ഭരണത്തിലേയു്ക്കാണി൯ഡൃപോകുന്നതു്. വാണിജ്യവ്യവസായ ബിസിനസ്സു്ക്കോ൪പ്പറേഷനുകളു് മനുഷ്യസേവനത്തിനല്ല ഉണു്ടാക്കിവെച്ചിരിക്കുന്നതു്.

ഒരുനൂറ്റാണു്ടിനുമുമ്പുള്ള അന്നത്തെയതേജോലിയാണുകോണു്ഗ്രസ്സിനുവരുന്നതു്, രാജ്യത്തുള്ളവരുടെ അന്നത്തെയതേ കോ൪പ്പറേറ്റുചായു്വാണുകാണുന്നതു്, കോണു്ഗ്രസ്സി൯റ്റെയിപ്പോളുള്ളനേതാക്കളിലു് അന്നത്തെപ്പോലെ ശക്തിമുഷു്ക്ക൯മാരുടെ പക്ഷത്തോട്ടുള്ളയോട്ടമാണുകാണുന്നതു്. കോണു്ഗ്രസ്സിനുവീണു്ടുമൊരുവിളിവരുമെന്ന൪ത്ഥം! വാസു്തവത്തിലു് ഇവരതിനകത്തുണു്ടായിരുന്നതുകൊണു്ടാണു് കോണു്ഗ്രസ്സിനു് ആധുനികകാലകടമകളേറ്റെടുക്കാ൯ കഴിയാതിരുന്നതും രാജ്യവും കോണു്ഗ്രസ്സും ഇന്നത്തെസ്ഥിതിയിലായതും.


ഇവ൪നേതൃത്വത്തിലുള്ളതുകൊണു്ടു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു്ക്കെതിരെ ബാലറ്റുപേപ്പറാവശ്യപ്പെട്ടുകൊണു്ടു് പ്രക്ഷോഭംനടത്താ൯കഴിയാതിരുന്നതുകൊണു്ടു് ഇ൯ഡൃയിലേറ്റവുമനുകൂലമായ രാഷ്ട്രീയയവസ്ഥയുണു്ടായിരുന്നിട്ടും സ്വന്തംകുറ്റംകൊണു്ടല്ലാതെയും ജനങ്ങളുടെകുറ്റംകൊണു്ടല്ലാതെയും തെരഞ്ഞെടുപ്പുവിജയംനഷ്ടപ്പെട്ട ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു്നിന്നും ഭരണംകിട്ടിയ ഭാരതീയജനതാപ്പാ൪ട്ടിയിലേക്കു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുസമയത്തു് എന്തുകൊണു്ടു് ആളൊഴുക്കുണു്ടായെന്നുപ്രതിപാദിക്കുന്ന, 2019 സെപു്റ്റംബ൪ 3നു് പ്രസിദ്ധീകരിച്ച, ഈലേഖനംകൂടിവായിക്കുക! ആപ്പ്രക്ഷോഭംനടന്നിരുന്നുവെങ്കിലു് ഇന്നുകോണു്ഗ്രസ്സാകുമായിരുന്നു അധികാരത്തിലിരിക്കുമായിരുന്നതു്. 2019ലു് അന്നുബീജേപ്പീയിവരോടാവശ്യപ്പെട്ടതു് 2024ലെത്തെരഞ്ഞെടുപ്പുവരെ അഞു്ചുവ൪ഷം കോണു്ഗസ്സിനകത്തുതന്നെനിന്നു് അന്തച്ഛിദ്രങ്ങളിലൂടെയും നയപാളിച്ചകളിലൂടെയും അതിനെയസ്ഥിരപ്പെടുത്താനാണു്. അതുനടന്നു. ഇന്നവ൪ ഇനിക്കോണു്ഗ്രസ്സിനകത്തുജോലിയൊന്നുമില്ലാതെ ബീജേപ്പീയിലോട്ടുപോകുന്നു.

176. പോനാലു് പോകട്ടും പോടാ........! കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയിലോട്ടു് ആളൊഴുക്കു്, നേതാവൊഴുക്കു്
https://sahyadrimalayalam.blogspot.com/2019/09/176.html

ബാലറ്റുപേപ്പറുകളു്ക്കുപകരം ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളും ബീജേപ്പീയുടെയധികാരത്തിലേക്കുള്ളയുയ൪ച്ചയും കോണു്ഗ്രസ്സി൯റ്റെപിന്നോട്ടുപോക്കും എങ്ങനെപരസ്സു്പ്പരംബന്ധപ്പെട്ടിരിക്കുന്നുവെന്നു് ഇന്നുരാജ്യം എന്നത്തേക്കാളുംകൂടുതലായി ച൪ച്ചചെയ്യുന്നസാഹചര്യത്തിലു് ആവിഷയങ്ങളു്വിശദമായിക്കൈകാര്യംചെയ്യുന്ന ഈലേഖനംകൂടിവായിക്കുക:

1517. 2024ലെ ഇ൯ഡൃയിലെ പൊതുതെരഞ്ഞെടുപ്പി൯റ്റെപശ്ചാത്തലത്തിലു് സഹ്യാദ്രിമലയാളത്തിലു്നിന്നുള്ള വോട്ടിംഗു്യന്ത്രങ്ങളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പുസംബന്ധിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരിക്കുന്നു
https://sahyadrimalayalam.blogspot.com/2024/01/1517-2024.html

Written on 17 February 2024 and first published on: 18 February 2024




 

 

 

 

 

 

No comments:

Post a Comment