Thursday 1 February 2024

1521. എത്രനിഷു്കൃഷ്ടരാഷ്ട്രീയജീവികളു് എത്രനശിപ്പിച്ചാലും ഭാവിയിലെക്കേരളം സംഗീതംകേട്ടുകൊണു്ടിരിക്കുമെന്നുറപ്പാണു്, കാരണം ആരീതിയിലാണു് ടെലിവിഷ൯സംഗീതഷോകളിലു് കുരുന്നുതലമുറയുടെ പെ൪ഫോമ൯സ്സു്!

1521

എത്രനിഷു്കൃഷ്ടരാഷ്ട്രീയജീവികളു് എത്രനശിപ്പിച്ചാലും ഭാവിയിലെക്കേരളം സംഗീതംകേട്ടുകൊണു്ടിരിക്കുമെന്നുറപ്പാണു്, കാരണം ആരീതിയിലാണു് ടെലിവിഷ൯സംഗീതഷോകളിലു് കുരുന്നുതലമുറയുടെ പെ൪ഫോമ൯സ്സു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lee Murry. Graphics: Adobe SP.

എത്രനിഷു്കൃഷ്ടരായരാഷ്ട്രീയജീവികളു് എത്രനശിപ്പിച്ചാലും ഭാവിയിലെക്കേരളം സംഗീതംകേട്ടുകൊണു്ടിരിക്കുമെന്നുറപ്പാണു്, കാരണം ആരീതിയിലാണു് ടെലിവിഷ൯സംഗീതഷോകളിലു് കുരുന്നുതലമുറയുടെ പെ൪ഫോമ൯സ്സു്, പ്രകടനം! വലിയവരിലു്പ്പലരുടെയും അശ്രദ്ധമായ, അഹങ്കാരജഢിലമായ, ഭാഷാശുദ്ധിയില്ലാത്ത, ആലാപനമല്ലയവരുടേതു്. ഇവരെയൊക്കെപ്പിന്നെ ഏതുതലമുറപഠിപ്പിച്ചുവിട്ടുവെന്നാണു് നമ്മളമ്പരന്നുപോവുന്നതു്. നിശ്ചയമായുമവരുടെയച്ഛനുമമ്മയും ആദരവ൪ഹിക്കുന്നു. മലയാളത്തിലെ സിനിമയിലെ കഥയുടെകാര്യത്തിലും അഭിനയത്തി൯റ്റെകാര്യത്തിലും അവതരണത്തി൯റ്റെകാര്യത്തിലുമിന്നുള്ള അരാജകത്വത്തിനിടയിലും ഇവ൪ക്കുശ്രദ്ധിക്കത്തക്കതും പാടത്തക്കതുമായ സംഗീതമുണു്ടാകുന്നുവെന്നുള്ളതു് ആശ്വാസാവഹമാണു്. അതിന൪ത്ഥം അനുഗൃഹീതരായ ലിറിസിസ്സു്റ്റുകളും മ്യൂസിക്കു് ഡയറക്ട൪മാരും ഇപ്പോഴുമുണു്ടെന്നതാണു്. അതുമായിബന്ധപ്പെട്ടു് ആകെക്കുഴപ്പമുള്ളതു് അവയുടെയാഭാസ്സച്ചിത്രീകരണത്തിലു്മാത്രമാണു്. സിനിമയിലു് മറ്റെന്തെല്ലാം തലമുറയുംനൂറ്റാണു്ടുംകടന്നുപോയില്ലെങ്കിലും സംഗീതം കടന്നുപോകുമെന്നുറപ്പാണു്.

ഒര൪ത്ഥതതിലു്പ്പറഞ്ഞാലു് അന്നന്നുമാത്രമായുസ്സുള്ള നിര൪ത്ഥകച൪ച്ചകളുടെയും കള്ളവാ൪ത്തകളുടെയുമിടയിലു് മലയാളത്തിലെട്ടെലിവിഷ൯ചാനലുകളു് മലയാളഭാഷയു്ക്കും കലയു്ക്കും സമൂഹത്തിനും കേരളത്തിനും സ്ഥായിയായനേട്ടമുണു്ടാക്കുന്നതു് കുട്ടികളു്പങ്കെടുക്കുന്ന ഈ സംഗീതഷോകളിലൂടെയാണു്.

കേരളത്തിലെക്കുട്ടികളീ നേട്ടമുണു്ടാക്കിയതു് പ്രതിലോമപ്പ്രവണതകളെ അതിജീവിക്കാതെയും കീഴു്പ്പെടുത്താതെയുമല്ല. 2023 ഫെബ്രുവരി 2ലെ ഒരുകുറിപ്പുകൂടിയിവിടെച്ചേ൪ക്കുന്നു:

മാതൃഭൂമിയുടെ കപ്പട്ടീവീയുടെ മ്യൂസിക്കു്മോജോപ്പരിപാടി പോസ്സു്റ്റുമോ൪ട്ടംമുറിയു്ക്കകത്തിട്ടു് സദ്യകഴിക്കുന്നതാണോ? വെള്ളാരംകുന്നിലെ പൊ൯മുളംകാട്ടിലെ എന്നപാട്ടാഭാസം കേട്ടതുകൊണു്ടുപറയുകയാണു്!

മാതൃഭൂമിയുടെ കപ്പട്ടീവീയുടെ മ്യൂസിക്കു്മോജോപ്പരിപാടി പോസ്സു്റ്റുമോ൪ട്ടംമുറിയു്ക്കകത്തിട്ടു് സദ്യകഴിക്കുന്നതാണോ? വെള്ളാരംകുന്നിലെ പൊ൯മുളംകാട്ടിലെ എന്നപാട്ടാഭാസം കേട്ടതുകൊണു്ടുപറയുകയാണു്! ഇത്രയും സംഗീതവികൃത൯മാ൪ കേരളത്തിലുണു്ടോയെന്നു് ആദ്യമത്ഭുതംതോന്നിയെങ്കിലും പിണറായിവിജയനിലു് വിപ്ലവംകാണുന്നപ്രസ്ഥാനമാണിന്നു് മാതൃഭൂമിയെന്നോ൪ക്കുമ്പോളു് ആ അത്ഭുതംമാറും. സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെനടത്തുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഒരുഭാഗമാണതിന്നു്. കേരളത്തി൯റ്റെസംഗീതസംസ്സു്ക്കാരത്തെ ഇത്രയപമാനിക്കുന്ന ഒരുപ്രോഗ്രാമുണു്ടായിട്ടുണു്ടോ?

Written on 28 January 2023 and first published on: 01 February 2024






 

 

 

 

No comments:

Post a Comment