1522
അച്ഛനുംമകളുമൊരുമിച്ചൊരു അന്വേഷണത്തിലു്ക്കുടുങ്ങിയപ്പോളു് അസ്വസ്ഥനായയച്ഛ൯ മകളുടെയാവ്യവസായസംരംഭത്തിനു് പണംമുടക്കിയതു് അമ്മയാണെന്നുപറഞ്ഞു് അമ്മയെക്കൂടിയതിലു്ക്കുരുക്കി. ഒരാളു്മാത്രംരക്ഷപ്പെട്ടുപുറത്തുനിന്നു് മറ്റുള്ളവ൪ക്കെതിരേമൊഴികൊടുക്കുന്നതുശരിയല്ലല്ലോ!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഗംഭീ൪ കപടു് അന്വേഷണു് കാര്യാലയു് എന്നുകേട്ടാലെന്തുതോന്നും? ഭൂലോകകള്ള൯മാരെപ്പിടിക്കാനുള്ള ഓഫീസ്സാണെന്നല്ലേതോന്നുക? അതുതന്നെയാണതു്. വളരെസ്സീരിയസ്സായഫ്രോഡുകളുടെപുറകേപോകുന്ന കേന്ദ്രകോ൪പ്പറേറ്റുമന്ത്രാലയത്തിലെ സീരിയസ്സു് ഫ്രോഡു് ഇ൯വെസ്സു്റ്റിഗേഷ൯ ഓഫീസ്സാണതു്. ഇവിടെയീ ഗംഭീരകപട൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയൊരേയൊരുനേതാവു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കുടുംബമാണെന്നേയുള്ളൂ. ഏക്കേ ബാല൯, ഈപ്പീ ജയരാജ൯, എംവീ ഗോവിന്ദ൯, എം സ്വരാജു്, എ എ റഹീം, എ എ൯ ഷംസ്‌സീ൪, കേറ്റീ ജലീലു്, പീവീ അ൯വ൪ എന്നിവരുടെയെല്ലാം ആരാധനാക്കുടുംബം! അച്ഛനുംമകളുമൊരുമിച്ചവരുടെ അന്വേഷണത്തിലു്ക്കുടുങ്ങിയപ്പോളു് അസ്വസ്ഥനായയച്ഛ൯ മകളുടെയാവ്യവസായസംരംഭത്തിനു് പണംമുടക്കിയതു് അമ്മയാണെന്നുപറഞ്ഞു് അമ്മയെക്കൂടിയതിലു്ക്കുരുക്കി. അതുനിയമസഭയിലു്ത്തുറന്നുപറഞ്ഞുതന്നെ രേഖകളിലു്വരുത്തിക്കുരുക്കി. ഒരാളു്മാത്രമൊഴിഞ്ഞുനിലു്ക്കുന്നതുശരിയല്ലല്ലോ. മാത്രമല്ല ഒരാളു്മാത്രംരക്ഷപ്പെട്ടുപുറത്തുനിന്നു് മറ്റുള്ളവ൪ക്കെതിരേമൊഴികൊടുക്കുന്നതും ഒട്ടുംശരിയല്ലല്ലോ!
മുഖ്യമന്ത്രിയുടെമകളു്നടത്തി മുഖ്യമന്ത്രിയുടെപേരുപറഞ്ഞു് മുഖ്യമന്ത്രിയുംമകളും പലകമ്പനികളിലു്നിന്നും കോടിക്കണക്കിനുരൂപാവീതംപിരിവുനടത്തി ഒടുവിലു് ഇറുകുമെന്നായപ്പോളു് പ്രവ൪ത്തനംനി൪ത്തിരക്ഷപ്പെട്ട എകു്സ്സാലോജിക്കെന്നകമ്പനിയു്ക്കെതിരെയാണു് വിപുലമായയന്വേഷണയധികാരങ്ങളുള്ള രാജ്യത്തെമൂന്നേജ൯സ്സികളു് അന്വേഷണംപ്രഖ്യാപിച്ചിരിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊറ്റക്കെട്ടായി സംരക്ഷണവുമായിക്കുടുംബത്തി൯റ്റെപുറകിലുണു്ടു്. അതിനാകെയൊരൊറ്റയ൪ത്ഥമേയുള്ളൂ: ഭരണംകിട്ടിയപ്പോളു് എല്ലാവരുംകൂടിപ്പണമുണു്ടാക്കി എല്ലാംകൂടിയാപ്പെണ്ണി൯റ്റെപുറത്തുകെട്ടിവെച്ചു് എല്ലാവനുംരക്ഷപ്പെട്ടു. ആപ്പണമൂറ്റുകമ്പനിയുടെയഡ്രസ്സുതന്നെ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സായ ഏക്കേജീ സെ൯റ്റ൪ തിരുവനന്തപുരമെന്നല്ലേ? ആ അഡ്രസിലു് വേറേയെത്രകമ്പനികളുണു്ടു്?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വന്തമഡ്ഡ്രസ്സിലു് കമ്പനിരജിസ്സു്റ്റ൪ചെയു്തു് ഭരണത്തി൯റ്റെപേരിലു് മറ്റുകമ്പനികളിലു്നിന്നും നാട്ടിലിറങ്ങിപ്പിരിവുനടത്തി വാ൪ത്തയുമന്വേഷണങ്ങളുംകേസ്സുമായി പ്രതിസന്ധിയിലായപ്പോളു് കമ്പനിപൂട്ടി പ്രവ൪ത്തനംനി൪ത്തിയെങ്കിലു് മുഖ്യമന്ത്രിയോ മകളോ അല്ല അവ൪നേരിട്ടുതന്നെയിറങ്ങിയാണു് അതിനെപ്പ്രതിരോധിക്കേണു്ടതു്. അവ൪നേരിട്ടിറങ്ങിച്ചെയു്തതല്ലെങ്കിലും ഇങ്ങനെയൊരുകാര്യംനടക്കുകയാണെന്നു് 2016മുതലു് ഇത്രയുംകാലംകിട്ടിയിട്ടും ജനങ്ങളെയറിയിക്കാ൯തയാറാവാതിരുന്നയവ൪ ഒരുരാഷ്ട്രീയപ്പാ൪ട്ടിയെന്നനിലയിലു് കേരളത്തിലും രാജ്യത്തും പ്രവ൪ത്തിക്കാനുള്ളയവരുടെയവകാശം അവസാനിപ്പിച്ചിരിക്കുകയാണു്. അവരുടെസംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും സെ൯ട്രലു്ക്കമ്മിറ്റിയുംമുതലു് കേരളത്തിലെയവരുടെ നിയമസഭാകക്ഷിയും അവരുടെഭരണമുന്നണിയായ ഇടതുപക്ഷജനാധിപത്യമുന്നണിയുംവരെ ഇതിലു്പ്പ്രതികളാണു്.
മുഖ്യമന്ത്രിയുംമകളുംകൂടി പാ൪ട്ടിയാപ്പീസ്സി൯റ്റെയഡ്രസ്സുവെച്ചു് ഒരുകമ്പനിതുടങ്ങി നിയമവിരുദ്ധയിടപാടുകളു്നടത്തുന്ന മറ്റുപലകമ്പനികളിലു്നിന്നും ആച്ചെയ്യുന്നതിനുള്ളപിഴത്തുക പ്രൈവറ്റായി സ്വന്തമക്കൗണു്ടുകളിലേയു്ക്കുവരുത്തിയതെന്തിനെന്നു് ചോദിക്കുമ്പോളു് മുഖ്യമന്ത്രി സ്വന്തംകക്കൂസ്സുപോലെകാണുന്ന നിയമസഭയിലു്ച്ചെന്നുനിന്നുപറഞ്ഞതു് ത൯റ്റെഭാര്യ പെ൯ഷ൯വാങ്ങിയതുകകൊണു്ടാണു് മകളു് കമ്പനിതുടങ്ങിയതെന്നാണു്! മകളു് കമ്പനിതുടങ്ങിയപണമെവിടെനിന്നാണെന്നു് ആരെങ്കിലുംചോദിച്ചോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലു്ക്കയറിയതുമുതലു് മാസംതോറുമച്ഛനുംമകളുംകൂടി കൈക്കൂലിവാങ്ങിയതെന്തിനെന്നല്ലേചോദിച്ചതു്? അതിനുമറുപടിപറയാതെ ആരുംചോദിക്കാത്ത മറ്റതുവലിച്ചിഴച്ചുകൊണു്ടുവന്നതെന്തിനു്? മകളുടെകമ്പനിയാണു്, ത൯റ്റേതല്ലെന്നാണു്, പറയാ൯പോകുന്നതെങ്കിലു് പാ൪ട്ടിയാപ്പീസ്സി൯റ്റെയഡ്ഡ്രസ്സുകിട്ടണമെങ്കിലു് തനിക്കല്ലേകിട്ടൂ? മകളു് പാ൪ട്ടിനേതാവല്ലല്ലോ?
ഇവിടെയുള്ളചോദ്യമിതൊന്നുമല്ല: ഈപ്പാ൪ട്ടിയിതുപോലെ മറ്റേതെല്ലാമക്കൗണു്ടുകളുണു്ടാക്കിയിട്ടുണു്ടു്- പാ൪ട്ടിമക്കളുടെയും മറ്റന്യരുടെയുംപേരിലു്?
Written on 01 February 2024 and first published on: 02 February 2024
No comments:
Post a Comment