Sunday 4 February 2024

1525. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീവിജയനുമെല്ലാം ഭരണത്തിലിരിക്കുമ്പോളു് കേരളസാഹിത്യയക്കാഡമിപോലുള്ളസ്ഥാപനങ്ങളുടെ ഒരുമൈലകലെക്കൂടിപ്പോലുംപോകരുതെന്നു് എന്തുകൊണു്ടാണിവ൯മാ൪ക്കുമനസ്സിലാകാത്തതു്?

1525

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീവിജയനുമെല്ലാം ഭരണത്തിലിരിക്കുമ്പോളു് കേരളസാഹിത്യയക്കാഡമിപോലുള്ളസ്ഥാപനങ്ങളുടെ ഒരുമൈലകലെക്കൂടിപ്പോലുംപോകരുതെന്നു് എന്തുകൊണു്ടാണിവ൯മാ൪ക്കുമനസ്സിലാകാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീവിജയനുമെല്ലാം ഭരണത്തിലിരിക്കുമ്പോളു് കേരളസാഹിത്യയക്കാഡമിപോലുള്ളസ്ഥാപനങ്ങളുടെ ഒരുമൈലകലെക്കൂടിപ്പോലുംപോകരുതെന്നു് എന്തുകൊണു്ടാണിവ൯മാ൪ക്കുമനസ്സിലാകാത്തതു്? അതിനകത്തുനിന്നും ഒരുമൈലു്പ്പരിസരത്തുനിന്നും ഇത്രസാംസ്സു്ക്കാരികദു൪ഗ്ഗന്ധമുയ൪ന്നിട്ടും ഇവ൯മാ൪ക്കുമനസ്സിലായില്ലേ? അതോ ആനുകൂല്യങ്ങളുംകസേരകളുമടിച്ചുമാറ്റുവാനായി അധികാരമുള്ളവനുകീഴു്പ്പെട്ടും പണമുള്ളവനെവണങ്ങിയും അതുശീലമായോ? ഇവരിലു്ച്ചിലരതിനകത്താണുജനിച്ചതെന്നതും മറന്നുപോകുന്നില്ല. അതിനകത്തെന്നുപറഞ്ഞതു് അധികാരത്തിനുംപണത്തിനുമകത്തെന്നല്ല, ദു൪ഗ്ഗന്ധത്തിനകത്തെന്നാണു്.

സ൪ഗ്ഗാത്മകതയും സൗന്ദര്യശാസു്ത്രവും സാഹിത്യസൃഷ്ടിയും സജീവച൪ച്ചാവിഷയമായിനിലനിന്നിരുന്ന ഒരുപാ൪ട്ടിയായിരുന്നു ഒരുകാലത്തു് മറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും. ദേശാഭിമാനിയെന്ന പത്രവിരുദ്ധതയെയും ചിന്തയെന്ന പരിമിതചിന്തയെയുമൊഴിച്ചുനി൪ത്തിയാലു് ദേശാഭിമാനി സു്റ്റഡി സ൪ക്കിളും എന്തിനു് എസ്സെഫൈയ്യുംപോലും ഇങ്ങനെയുള്ളച൪ച്ചകളാലു് സജീവമായിരുന്നു. കെ. ദാമോദരനും പി. ഗോവിന്ദപ്പിള്ളയും ഡോ. എം. പി. പരമേശ്വരനുമെല്ലാം ഒന്നല്ലെങ്കിലു് മറ്റൊരുരീതിയിലു്, നേരിട്ടുപങ്കെടുത്തല്ലെങ്കിലു് അതിനുള്ളവേദിയായിസ്സ്വയംമാറി, അതിലു്സ്സജീവമായി. എന്തിനുപറയുന്നു, ഈയെമ്മെസ്സിനുപോലും അതിലു് സ്വന്തമായ അഭിപ്രായങ്ങളുണു്ടായിരുന്നു- പുരോഗമനപരമോ പിന്തിരിപ്പനോ ആണെങ്കിലു്പ്പോലും. ഇതിനൊക്കെയൊരുമാറ്റംവന്നതും അതൊക്കെപ്പെട്ടെന്നുനിലച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായിവിജയനെന്ന അരസികനും അസ്വസ്ഥനും വൃത്തികെട്ടവനുമായ പാ൪ട്ടിസെക്രട്ടറിയിലൂടെയും പിന്നീടുമുഖ്യമന്ത്രിയിലൂടെയും ഒരു ബീജേപ്പീപ്പാ൪ട്ടിയായിമാറിയപ്പോളാണു്. ബീജേപ്പീയിലു് അതി൯റ്റെശത്രുക്കളു്പോലുമൊരു സ൪ഗ്ഗാത്മകതയാരോപിച്ചിട്ടില്ല- സാഹിത്യവും. സാഹിത്യം അവരിലാരോപിക്കാ൯ ലോകത്തൊരുത്തനുംധൈര്യപ്പെട്ടിട്ടില്ല. ഭരണത്തിലു്ക്കയറി ഭരണത്തിലു്നിലനിന്നുകൊണു്ടു് തനിക്കുവേണു്ടിയും കുടുംബത്തിനുവേണു്ടിയും പണംപിടിക്കാനയാളു്ബീജേപ്പീയായതിലൂടെ അങ്ങനെയുള്ളൊരുമാറ്റം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അനിവാര്യമായിരുന്നു. അതുണു്ടായി. അങ്ങനെയൊരുപാ൪ട്ടിയാഭാസ്സം കേരളസാഹിത്യയക്കാഡമിപോലുള്ള സ്ഥാപനങ്ങളെനയിക്കുന്നതൊന്നാലോചിച്ചുനോക്കൂ!

നേരത്തേപറഞ്ഞതരമൊരു സ൪ഗ്ഗാത്മകയന്തരീക്ഷം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് നിലനിന്നതു് അവ൪ക്കുഭരണമില്ലാതിരുന്നകാലത്തും അവ൪ഭരണത്തിലു്വരുന്നതുവരെയുമായിരുന്നുവെന്നതും മറന്നുപോകരുതു്. അവരും സ൪ഗ്ഗാത്മകതയുമായുള്ളബന്ധം വിലയിരുത്തുമ്പോളു് അങ്ങനെയൊരുവസു്തുതയവശേഷിക്കുന്നു. ഭരണം അതിനകത്തെ സ൪ഗ്ഗാത്മകതയുടെകടയു്ക്കലു്ക്കത്തിവെക്കുന്നതാണു് നാംകണു്ടതു്.

കവിത്വമുള്ളവ൪ക്കു് ജ൯മനായുണു്ടാകുന്നൊരുകഴിവാണു് പദ്യം. പദ്യസിദ്ധിയില്ലാത്തവരും പരിശീലനത്തിലൂടെ കവിത്വംനേടുന്നു. ഇങ്ങനെയുള്ളവ൪ കവിതയുണു്ടാക്കുന്നതിനു് പത്തൊമ്പതാംനൂറ്റാണു്ടി൯റ്റെയവസാനംവരെയും ആരുംകേട്ടിട്ടുപോലുമില്ലായിരുന്ന ഗദ്യകവിതയെന്നവഴിസ്വീകരിക്കുന്നു. ടി. എസ്സു്. എലിയട്ടു്, ഡൈല൯ തോമസ്സു് എന്നിങ്ങനെനിരവധിപേ൪ ഇവ൪ക്കുധൈര്യംകൂടിപ്പക൪ന്നു. മാത്യു അ൪നോളു്ഡി൯റ്റെ പേരിവിടെപ്പറയാത്തതു് എന്തുകൊണു്ടാണെന്നു് വഴിയേമനസ്സിലാകും, അതുപോലെ ടാഗോറി൯റ്റെയും സരോജിനീനായിഡുവി൯റ്റെയും ഖലീലു്ജിബ്രാ൯റ്റെയുമൊക്കെപ്പോലെ മറ്റനേകംപേരുടെപേരുകളും. (ചുവടെ ലിങ്കുചേ൪ത്തിട്ടുള്ളതുപ്രകാരം അതൊരുപ്രത്യേകലേഖനമായി പ്രസിദ്ധീകരിക്കുന്നതിനാലു് അതി൯റ്റെവിശദശാംശങ്ങളിവിടെക്കുറിക്കുന്നില്ല).

ലോകതെത്രയോപേ൪ പദ്യസിദ്ധിയില്ലെങ്കിലും കവികളാകാനാഗ്രഹിക്കുന്നുണു്ടു്! അങ്ങനെ ഗദ്യകവിതയെന്നൊരെണ്ണം ഇവരുടെനി൪ബ്ബന്ധംകാരണവും ഇവരെഴുതിവിടുന്നവയുടെ സമൃദ്ധികാരണവും ഉണു്ടായി കവിതകളെന്നംഗീകരിക്കപ്പെട്ടു. അങ്ങനെയവ൪കവികളായി. ഇവരുടെശ്രമഫലമായി പദ്യമെന്നസിദ്ധി ഏകദേശം ലോകത്തുനിന്നിപ്പോളപ്പ്രത്യക്ഷമായിട്ടുണു്ടു്. ഇതുനല്ലതോചീത്തയോയെന്നതിനെക്കുറിച്ചിവിടെ ച൪ച്ചചെയ്യാനുദ്ദേശിക്കുന്നില്ല, കാരണം കവിത വൃത്തബദ്ധവും സംഗീതാത്മകതയുള്ളതും രൂപഭദ്രതയുള്ളതുമായിരിക്കേണു്ടതിനെപ്പറ്റി ബീസ്സീ ആറാംനുറ്റാണു്ടിലെ പ്രാചീനഗ്രീസ്സിലെ പ്ലേറ്റോയുടെ റിപ്പബ്ലിക്കിലു്മുതലു് ഇരുപതാംനൂറ്റാണു്ടിലെ ആധുനികകേരളത്തിലെ എം. പി. പോളി൯റ്റെ കാവ്യനിരൂപണസിദ്ധാന്തങ്ങളിലു്വരെ വളരെവിശദമായി വേണു്ടത്രച൪ച്ചചെയ്യപ്പെട്ടിട്ടുണു്ടു്. രണു്ടായിരത്തിയറുന്നൂറുവ൪ഷങ്ങളിലൂടെ, ഇരുപത്താറുനൂറ്റാണു്ടുകളിലൂടെ, അതി൯ഫലമായി പദ്യമാണുകവിതയെന്നും ഗദ്യംകവിതയല്ലെന്നുമുള്ളൊരു വ്യക്തമായധാരണ ജനങ്ങളു്ക്കും ഗദ്യകവികളല്ലാത്തവ൪ക്കും കസേരനോക്കിനടക്കുന്നവരുടെയാസ്സനയാസ്ഥാനമായ കേരളസാഹിത്യയക്കാഡമിപോലുള്ള സ്ഥാപനങ്ങളു്ക്കുമൊഴിച്ചു് ഉണു്ടായിട്ടുണു്ടു്. ഇരുപത്താറുനൂറ്റാണു്ടുകളിലൂടെ ഉണു്ടായിട്ടുള്ളൊരറിവു്, അനുസരിക്കപ്പെടുന്നൊരു ദൃഢസിദ്ധാന്തം, ഇരുപത്തൊന്നാംനൂറ്റാണു്ടിലെയേതാനുംപേ൪ ചുരണു്ടിനോക്കിയാലിളകുമോ?

മലയാളത്തിലെ ഗദ്യകവിതാരംഗത്തു് പ്ലേറ്റോയിവിടെപ്പ്രസക്തമാണോയെന്നൊരുചോദ്യം ഇതിലു്ച്ചില൪ക്കുണു്ടു്. ബൈ ദി വേ, പ്ലേറ്റോയുടെശിഷ്യനായ അരിസ്സു്റ്റോട്ടിലി൯റ്റെ ട്യൂട്ടോറിയലി൯റ്റെപേരായിരുന്നു അക്കാഡമി. അതായിരുന്നു ആദ്യയക്കാഡമി. എത്രക൪ക്കശവും റിജിഡ്ഡുമായ സാഹിത്യനിയമങ്ങളാണു് അവിടെപ്പഠിപ്പിച്ചിരുന്നതെന്നും അവിടെപ്പുല൪ത്തിയിരുന്നതെന്നും വ്യക്തമാണു്.

അതിപ്പ്രഗത്ഭരായപദ്യകവികളെഴുതിയ അനേകംകേരളഗാനങ്ങളുള്ളകേരളത്തിനു് 2024മുതലു് ഒരുകേരളഗാനംവേണമെന്നുതോന്നിയതുതന്നെ അവിവേകമാണു്, മറ്റതൊന്നും വായിച്ചിട്ടുംകേട്ടിട്ടുംപോലുമില്ലാത്തതുകൊണു്ടാണു്, മുമ്പൊരുപുകഴു്ത്തുപാട്ടുകേട്ടതി൯റ്റെലഹരിയിലു് മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന മുഹമ്മദുബി൯തുഗ്ലക്കി൯റ്റെ തലയു്ക്കുണു്ടായയോളമാണു്, ത൯റ്റെകാലയളവിലു്ത്തന്നെ ത൯റ്റെവകയായിത്തന്നെ ഔദ്യോഗികമായംഗീകരിച്ചിട്ടുള്ളയേകയെണ്ണമായി ഒരു കേരളഗാനമുണു്ടായി കൊച്ചുമക്കളു്ക്കുപറഞ്ഞുനടക്കാനായി ചരിത്രത്തിലു്രേഖപ്പെടുത്തപ്പെടണമെന്നവിഭ്രമമാണു്. അതൊരെണ്ണംസ്വന്തമായെഴുതിയാലു്പ്പോരേ? ഇന്നു് ഏയ്യൈയ്യെന്ന ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെസഹായവുമതിനു് കിട്ടുകയില്ലേ?

അതെഴുതിനലു്കണമെന്നഭ്യ൪ത്ഥിച്ചുകൊണു്ടു് ശ്രീകുമാര൯തമ്പിയെന്നൊരു കവിയെസ്സമീപിച്ചു. ഒരെ൯ജിനീയറായ ഈപ്പ്രൊഫഷണലു് ‘എ൯ജിനീയറുടെ വീണ’ എന്നതടക്കമനേകംകാവ്യകൃതികളും മൂവായിരത്തിലേറെ ജനപ്പ്രിയസിനിമാപ്പാട്ടുകളുമെഴുതി കേരളത്തി൯റ്റെഹൃദയത്തിലിടംപിടിച്ച ഒരു സിനിമാപ്പാട്ടെഴുത്തുകാരനും സിനിമാസംവിധായകനുംകൂടിയാണു്. ത൯റ്റെപ്രൊഫഷണലിസംമറന്നു് ഇയാളെന്തിനു് സാഹിത്യയക്കാഡമിയുടെയടുത്തുപോയി എന്നതാണുചോദ്യം. പഴയയോ൪മ്മയിലങ്ങനെപോകാ൯പാടുണു്ടോ? അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിന്നത്തെ ക്രിമിനലുകളായ സംസ്സു്ക്കാരശൂന്യരായനേതാക്കളുടെയും സംസ്സു്ക്കാരവുംകലയുംസംഗീതവും സാഹിത്യവുമായൊന്നും ഒരുബന്ധവുമില്ലാത്ത സാംസ്സു്ക്കാരികമന്ത്രിയുടെയും അതേതരംമുഖ്യമന്ത്രിയുടെയും വിയ൪പ്പുംരക്തവുംതുടയു്ക്കാനുള്ളാരു വൃത്തികെട്ടസാധനമാണെന്നയാളു്ക്കറിഞ്ഞുകൂടേ- ചലച്ചിത്രയക്കാഡമിയും സംഗീതനാടകയക്കാഡമിയുംപോലെ? ഈക്കേരളത്തിലു്നടക്കുന്നതൊന്നുമയാളു്കാണുന്നില്ലേ? അതിനെക്കുറിച്ചല്ലേയയാളു്പാട്ടെഴുതേണു്ടതു്? അലകു്സ്സാണു്ട൪പ്പോപ്പിനെവെച്ചുനോക്കുമ്പോളു് അതല്ലേകാവ്യധ൪മ്മം? വേണമെങ്കിലു്പ്പോപ്പിനെപ്പോലെ പേരി൯റ്റെസ്ഥാനത്തുകൃത്യയെണ്ണംഡാഷിട്ടുകൂടേ? കേരളത്തിലത്തരമസാധാരണകാവ്യങ്ങളിലൂടെയല്ലേ അയാളു്പ്രതികരിക്കേണു്ടിയിരുന്നതു്? മലയാളസാഹിത്യത്തിനുതന്നെയതൊരു മുതലു്ക്കൂട്ടാകുമായിരുന്നില്ലേ?

ഇപ്പോളയാളെഴുതിക്കൊടുത്തപാട്ടു് അസംബന്ധപ്പ്രയോഗങ്ങളു്നിറഞ്ഞതാണെന്നുപറഞ്ഞു് കേരളത്തിലെയൊരുകവിയല്ല ഒരുഗദ്യകവിയായയതി൯റ്റെചെയ൪മാ൯ ഒരു സച്ചിദാനന്ദ൯ നിരസിച്ചിരിക്കുന്നു, ആ നിരാസം പരസ്യപ്പെടുത്തിയുമിരിക്കുന്നു. ആ അക്കാഡമിയുടെ ഇതിനുത്തരവാദിയായ സെക്രട്ടറിയുമൊരുകവിയല്ല, ഒരു ഗദ്യകവിയാണു്. കേരളത്തിലെയിന്നത്തെക്കവിതയുടെലോകത്തു് മുക്രയിട്ടുനടക്കുന്നവരെല്ലാം പദ്യകവികളല്ല, ഗദ്യകവികളാണു്. സാഹിത്യനിരൂപണത്തി൯റ്റെനിയമമനുസരിച്ചു് ഒരിക്കലുംപൂ൪ണ്ണവള൪ച്ചയെത്താത്തവാലു്മാക്രികളു്!

ഇതുകൂടിവായിക്കുക:

1538. ഗദ്യകവിതയെന്നതൊരസംബന്ധമല്ലേ? പദ്യമല്ലാതെകവിതയുണു്ടോ?
http://sahyadrimalayalam.blogspot.com/2024/02/1538.html

Written and first published on: 04 February 2024










No comments:

Post a Comment