1526
ബഡു്ജറ്റിലെ പ്ലാ൯-ബീയെന്നുപറഞ്ഞതു് പണു്ടുകേരളത്തിലെ പടയിലു്ത്തോറ്റരാജാക്ക൯മാ൪ചെന്നുചെയു്തപോലെ മുഖ്യമന്ത്രി മന്ത്രിപരിവാരസമേതം ഊണുമുറക്കവുംകഴിക്കാതെ ചാവുന്നതുവരെ വടക്കിരിക്കുമായിരിക്കും! ആത്മഹത്യയെന്നുമലയാളത്തിലു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ബഡു്ജറ്റുപേപ്പറിനു് ടോയു്ലറ്റുപേപ്പറി൯റ്റെ വിലപോലുമില്ലാതായകാലം കെ. എ൯. ബാലഗോപാല൯റ്റേതുതന്നെയാണു്, കാരണം ആ പേപ്പറി൯റ്റെധ൪മ്മംതന്നെയാണതുനി൪വ്വഹിച്ചതു്. മാന്യമായ ഒരുരൂപവരവുമില്ലാതെ ഇവ൪ലോകംമുഴുവ൯നടന്നുകടംവാങ്ങി കേരളത്തെ ലോകംമുഴുവ൯മാനംകെടുത്തിയ കടവുമുള്ളബഡു്ജറ്റു്! ഖജനാവിലു്നിന്നെടുത്തു് തിന്നുമ്പമോ൪ക്കണമായിരുന്നു!! എക്കണോമിക്കു്സ്സി൯റ്റെയും ഫൈനാ൯സ്സിംഗി൯റ്റെയും ബേയു്സ്സികു്സ്സി൯റ്റെ ഏബീസ്സീഡീപോലുമറിഞ്ഞുകൂടാത്തൊരുപാമരനെ ബഡു്ജറ്റോക്കാനിച്ചതാരാണെങ്കിലും അതുനിയമസഭയിലു്പ്പോയിനിന്നുവായിക്കുന്നജോലി കേരളത്തിലെദ്ധ്വനിമന്ത്രി കെ. എ൯. ബാലഗോപാലനെയേലു്പ്പിച്ചപോലെ ആധനംമുഴുവ൯ശൂന്യമാക്കിയ മുഖ്യമന്ത്രിപിണറായിവിജയനല്ലാതെ ആരെങ്കിലുമേലു്പ്പിക്കുമോ? കേരളത്തി൯റ്റെ ശാപപങ്കിലമായചരിത്രത്തി൯റ്റെ ഓരോന്നുമതോ൪മ്മിപ്പിച്ചു. ദരിദ്രവാസ്സികളായിജനിച്ചുവള൪ന്നുവന്നു് അധികാരത്തി൯റ്റെവഴിയിലെത്തി ഒടുവിലു്ദ്ധൂ൪ത്തടിക്കാ൯പണംകിട്ടിയില്ലെങ്കിലു് ഭ്രാന്തെടുത്തു൯മാദംപിടിക്കുന്നവ൯മാ൪ ഭൂമിതൊടാതെയാകാശത്തിലുയരത്തിലു് ഫ്ലാറ്റുകളിലുംപെ൯റ്റു്ഹൗസ്സുകളിലും താമസിക്കുന്നവ൪ക്കുപോലും ഭൂനികുതിയേ൪പ്പെടുത്തി ഭാവിയിലു്ക്കണു്ടെത്തുന്നവഴികളെന്തെന്നതോ൪മ്മിപ്പിച്ചു. കഴിഞ്ഞകൈക്കൂലികളുണു്ടാക്കിയതെവിടെനിന്നെന്നും ഇനിയുള്ളകൈക്കൂലികളു് വരാ൯പോകുന്നതെവിടെനിന്നെന്നുമതു് ഒരാ൯റ്റിസിപ്പേഷ൯ഡയറിയിലെന്നപോലെയെഴുതിവെച്ചു.
ഒറ്റവാചകത്തിലാ കടലാസ്സിലു്നിന്നുംജനങ്ങളു്ക്കുമനസ്സിലായതു് ഖജനാവിലു്പ്പണമൊന്നുമില്ലെന്നാണു്, അതുശൂന്യമാണെന്നാണു്, സംസ്ഥാനട്ട്രഷറിയിലു്നിന്നും ഇയാളുംമുഖ്യമന്ത്രിയുമടക്കമുള്ള മാ൪കു്സ്സിസ്സു്റ്റുഭരണക്കാരെടുത്തുകൊണു്ടുപോയതു് തിരിച്ചുകൊണു്ടുവെയു്ക്കുമ്പോളു് സംസ്ഥാനഖജനാവു് സമ്പന്നമാകുമെന്നാണു്, അത്രമാത്രമാണു് സ൪ക്കാ൪ട്ട്രഷറിയിലേയു്ക്കുള്ളപണത്തി൯റ്റെവരവുകണു്ടു് കണ്ണുമഞ്ഞളിച്ചുപോയി ഒപ്പിടാനുള്ളയധികാരമുണു്ടെങ്കിലു് അതെടുത്തുകൊണു്ടുപോകാനുള്ളയെളുപ്പമോ൪ത്തു് വെറുംമോഷ്ടാക്കളായിമാറിയയീനേതാക്കളു് എടുത്തുകൊണു്ടുപോയതെന്നാണു്!
കേന്ദ്രഗവണു്മെ൯റ്റു് ഒരുപൈസ്സയും സംസ്ഥാനത്തിനുകൊടുക്കാനില്ലെങ്കിലും, സംസ്ഥാനത്തെദ്ധനമന്ത്രിക്കും മന്ത്രിസഭയു്ക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥവൃന്ദത്തിനും സ൪ക്കാ൪പ്പണത്തിലു്നിന്നും ധൂ൪ത്തുംമോഷണവുമല്ലാതെ ഒരുപുണ്ണാക്കുമറിഞ്ഞുകൂടെന്നു് സംസ്ഥാനംവിരിഞ്ഞുനിന്നുകൊടുത്തകേസ്സിലു് അതിനുതലേന്നു് കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയിലു്ച്ചെന്നെഴുതിവെച്ചെങ്കിലും, കേന്ദ്രംകൊടുക്കാനുണു്ടെന്നു് ബാല൯ ബഡു്ജറ്റിലെഴുവെയു്ക്കാനുദ്ദേശിച്ചിരുന്നിടത്തു് അവസാനത്തിരുത്തലായി കേന്ദ്രം വിദേശത്തുനിന്നുകടംവാങ്ങാ൯ അനുവദിക്കുന്നില്ലെന്നെഴുതിവെച്ചു- ഇതുവരെവാങ്ങിച്ചതു് അവരോടുചോദിച്ചിട്ടാണെന്നതുപോലെ! അതുസമ്മതിച്ചില്ലെങ്കിലു്, ചോദിച്ചതുകേന്ദ്രംകൊടുത്തില്ലെങ്കിലു്, കിഫു്ബ്ബിബു്ഭിക്ഷാപാത്രംവഴി ലണു്ട൯ സു്റ്റോക്കെക്കു്സ്സു്ച്ചേയു്ഞു്ചിലു് കടപ്പത്രംവരെയിറക്കി പഴയപോലെയിനിയും ലോകംമുഴുവ൯നടന്നു് കടംവാങ്ങാനനുവദിച്ചില്ലെങ്കിലു്, പ്ലാ൯-ബീയുണു്ടെന്നറിയിച്ചു. പണു്ടുകേരളത്തിലെ പടയിലു്ത്തോറ്റരാജാക്ക൯മാ൪ചെന്നുചെയു്തപോലെ മുഖ്യമന്ത്രി മന്ത്രിപരിവാരച്ചീഫു്സ്സെക്രട്ടറിഡീജീപ്പീയുദ്യോഗസ്ഥപ്പടസമേതം ഊണുമുറക്കവുംകഴിക്കാതെ ചാവുന്നതുവരെ ത൯റ്റെരാജ്യത്തി൯റ്റെതെക്കേയറ്റമായ ശംഖുംമുഖംകടപ്പുറത്തുചെന്നു് വടക്കിരിക്കുമായിരിക്കും! അതോകളിയിക്കാവിളയിലു്ച്ചെന്നോ? ആത്മഹത്യയെന്നുമലയാളത്തിലു്!
Written and first published on: 05 February 2024
No comments:
Post a Comment