1534
മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണു്ടു് ഒരച്ഛനുംമകളും ഏഴുകൊല്ലമായി ഖജനാവിലു്നിന്നുചോ൪ത്തുന്നു, അഴിമതിക്കൊള്ളനടത്തുന്നു: ഇവിടെ ക്രൈംബ്രാഞു്ചും വിജില൯സ്സും പോലീസ്സും ലോകായുക്തയും കോടതികളും കേന്ദ്രഗവണു്മെ൯റ്റുമൊന്നുമില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മൂന്നരക്കോടിജനങ്ങളുള്ളകേരളത്തിലു് ഈയച്ച൯റ്റെയുംമകളുടെയുമഴിമതികളു് പ്രതിപക്ഷം തെളിവുകളു്സഹിതം ആ ജനങ്ങളുടെമുന്നിലിറങ്ങിനടന്നുപറയാതെ നട്ടെല്ലില്ലാത്തനൂറ്റിനാലു്പ്പതുഷണ്ഡ൯മാരടങ്ങുന്ന നിയമസഭയുടെമുന്നിലു്പ്പറയുന്നതു്- അല്ല, ഇതൊക്കെക്കേട്ടു് അടിമുടിവിറയലു്കയറുന്ന ഒരു സു്പീക്കറെയഡ്രസ്സുചെയു്തുപറയാ൯ശ്രമിക്കുന്നതു്- എന്തിനെന്നു് ജനങ്ങളു്ക്കിപ്പോഴുംമനസ്സിലായിട്ടില്ല. അയാളു്ക്കിതിലെന്തുകാര്യമെന്നാണു് ജനങ്ങളു്ക്കിപ്പോഴുംമനസ്സിലായിട്ടില്ലാത്തതു്. അയാളു്ക്കിവ൪ക്കെന്തുശിക്ഷയാണു് വാങ്ങിക്കൊടുക്കാ൯കഴിയുന്നതു്- അയാളുമവരുടെയൊരുഭാഗമല്ലേ? ജനങ്ങളെമാനംകെടുത്തിക്കൊണു്ടു് ഏ. എ൯. ഷംസ്സീറെന്ന അയാളു്ക്കീയഴിമതിയുടെവിവരങ്ങളു് കേളു്ക്കാ൯പോലുമുള്ളധൈര്യമില്ലല്ലോ!
പൊതുമേഖലയുടെതക൪ച്ചയിലുയരുന്ന സ്വകാര്യസംരംഭങ്ങളു്ക്കുവേണു്ടി വായിലു്നിന്നുവെള്ളമൊഴുക്കുന്ന ഒരുമുഖ്യമന്ത്രിയെയാണു് ഈ അച്ഛ൯-മകളു്സ്സംയുക്തമവതരിപ്പിച്ച 2024ലെ സംസ്ഥാനബഡു്ജറ്റിലുംകണു്ടതു്. പിണറായിവിജയ൯ നിയമസഭാനേതാവും മുഖ്യമന്ത്രിയുമായിനയിക്കുന്ന കേരളത്തിലെ വലതുപക്ഷജനാധിപത്യമുന്നണി ഏഴുവ൪ഷത്തെട്ട്രഷറിക്കൊള്ളയിലും സ്വകാര്യപണംസമ്പാദനത്തിലുമസംതൃപു്തരായി ഒടുവിലിരിപ്പുറയു്ക്കാതെ കേരളത്തിലെസ്സ൪വ്വകലാശാലാവിദ്യാഭ്യാസ- മാ൪ക്കുദാനരംഗം വിദേശമുതലാളിത്തശക്തികളു്ക്കുവിറ്റു. വലതുപക്ഷമെന്നറിയപ്പെട്ടാലുംവേണു്ടില്ല ഭരണത്തിലിനിയുള്ളരണു്ടരവ൪ഷംകൊണു്ടു് ആയിനത്തിലൊരൊന്നരലക്ഷംകോടിരൂപയെങ്കിലും എല്ലാവ൪ക്കുമായി വിദേശത്തുനിന്നുണു്ടാക്കാ൯തന്നെയാണുതീരുമാനം.
സ്വകാര്യംസംരംഭങ്ങളിലു്നിന്നല്ലേയീദ്ദ്വയത്തിനു് കീശയിലേയു്ക്കുകാശുകിട്ടൂ! അവരുടെപര്യമ്പുറത്തോ പശുത്തൊഴുത്തിലോമറ്റോചെന്നിരുന്നു് സംസ്ഥാനബഡു്ജറ്റെന്നുപറയുന്ന അതെഴുതിയെടുത്തുകൊണു്ടുവന്നു് വിമ൪ശ്ശനസ്സ്വാതന്ത്ര്യവും ജനപ്പ്രാതിനിധ്യവുമില്ലാത്തകുറേ ഷണ്ഡ൯മാരുടെമുന്നിലവതരിപ്പിക്കുന്ന ജോലിമാത്രമായിരുന്നു ധനമന്ത്രിബാലഗോപാലനു്. എത്രനാണംകെട്ടുനിവ൪ന്നുനിന്നാണു് സ൪വ്വകലാശാലകളെ വിദേശമുതലാളിമാരെ ഏലു്പ്പിച്ചുകൊടുക്കുമെന്നയാളു്പറഞ്ഞതു്! ഇയാളും ഏതോമണ്ഡലത്തിലു്നിന്നുള്ള ആരുടെയോപ്രതിനിധിയാണു്- ഒരു കോ൪പ്പസ്സു്ക്കുലാ൪പ്പിണ്ഡം!! ഒരുമനുഷ്യനായാലു് ഉള്ളിലൊരു ജീവസ്വത്വംവേണു്ടേ? ഒരച്ഛനുമമ്മയു്ക്കുംജനിച്ചതാണെന്നോ൪മ്മവേണു്ടേ? ഇയാളാബഡു്ജറ്റിലെന്തൊക്കെയാണെഴുതിവെച്ചതു്?
ഒരുസംസ്ഥാനംതുട൪ച്ചയായിക്കൊള്ളയടിക്കപ്പെടുന്നതും അഴിമതികളാലന്തസ്സുകെടുത്തപ്പെടുന്നതും ഭരണാധികാരികളാലു്പ്പാപ്പരാക്കപ്പെടുന്നതും നോക്കിക്കൊണു്ടുനിന്നബീജേപ്പീയുടെകേന്ദ്രഭരണകൂടം അതി൯റ്റെയൊക്കെസ്സു്പ്പോണു്സ്സറായി രാജ്യദ്രോഹക്കുറ്റംകാണിക്കുകയാണുചെയു്തതു്. ഇതിനുമുമ്പൊരുസംസ്ഥാനഭരണകൂടവും കേന്ദ്രഭരണകൂടവുമിതുപോലെ അന്യദേശയക്രമികളെപ്പോലെ ഇ൯ഡൃയിലു്പ്പ്രവ൪ത്തിച്ചിട്ടില്ല. കമ്മ്യൂണിസത്തിലധിഷു്ഠിതമായൊരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും അതിനുകടകവിരുദ്ധമായ തത്വശാസു്ത്രവുംരാഷ്ട്രീയനിലപാടുകളുമുള്ള മതാധിപത്യത്തിലധിഷു്ഠിതമായൊരു കോ൪പ്പറേറ്റുബീജേപ്പീഗവണു്മെ൯റ്റുംതമ്മിലു് ഗാഢയവിഹിതബന്ധത്തിലേ൪പ്പെട്ടാലു് എന്തെല്ലാംതരംദു൪ഭഗസന്തതികളാണുജനിക്കുന്നതെന്നു് ഇ൯ഡൃയാദ്യമായിക്കാണുകയാണു്- ലോകവും.
പിണറായിവിജയ൯റ്റെ അഴിമതിക്കുടുംബത്തെരക്ഷിക്കാനായുള്ള കേന്ദ്രബീജേപ്പീയുടെയും അവരുടെപിന്നിലുള്ള സ്വദേശ-വിദേശ കോ൪പ്പറേറ്റുസംഘത്തി൯റ്റെയുംസന്നദ്ധത എത്രത്തോളമുണു്ടെന്നു് ഇന്നു് ഇതുസംബന്ധിച്ചു് വിവിധകോടതികളിലുള്ള കേസ്സുകളിലെ കോടതിവിധികളിലൂടെയാണു് ജനങ്ങളളക്കുന്നതെന്നതുതന്നെ ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം ഭീതിജനകമാണു്. അത്രപോയിരിക്കുന്നു, അത്രമാറിയിരിക്കുന്നു, മതാധിപത്യത്തി൯റ്റെമണിയൊച്ചകേളു്ക്കുന്ന ലെജിസ്ലേച്ചറും ജുഡീഷ്യറിയും ഇന്നതിനെനിയന്ത്രിക്കുന്ന മതതിയോക്കോ൪പ്പറേറ്റോക്രസിയുമി൯ഡൃയിലു്. ബാബരിമസ്സു്ജ്ജിദ്ദുകേസ്സും അയോദ്ധ്യാ രാമജ൯മഭൂമിക്കേസ്സും അതുവിധിപറഞ്ഞജഡു്ജിമാരുമൊക്കെ ഒടുവിലെങ്ങോട്ടുപോയെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. പ്രതികളുടെയും വാദികളുടെയും വിധിപറയുന്നവരുടെയുമൊരു സമ്മിശ്രിതമായിന്നവരെല്ലാംമാറി. ഇവരുടെയഭിനയത്തിലൊന്നുമിന്നുജനങ്ങളു്വീഴുന്നില്ല- ഇലക്ഷ൯കമ്മിഷ൯ ഒരുസ്വതന്ത്രസ്ഥാപനമാണെന്നു് ഇന്നി൯ഡൃയിലാരുംവിശ്വസിക്കാത്തപോലെ. അതായതു്, അവരഭിനയിക്കുന്നതുപോലെ ജനങ്ങളുമഭിനയിക്കുന്നുവെന്ന൪ത്ഥം.
അച്ഛനുംമകളുംകൂടി വിവിധസ൪ക്കാ൪പ്പദ്ധതികളിലൂടെ ട്രഷറിയിലു്നിന്നും പണംചോ൪ത്തുകയും സു്റ്റേറ്റി൯റ്റെയധികാരത്തിലു്നിന്നും രഹസ്യമായാനുകൂല്യങ്ങളു്നലു്കി വിവിധകമ്പനികളിലു്നിന്നും പ്രതിദിനംകൈക്കൂലിപ്പണംപറ്റുകയുംചെയു്തു് കള്ളപ്പണംവെളുപ്പിക്കലും അനധികൃതസ്വത്തുസമ്പാദനവുംസംബന്ധിച്ചുള്ള രാജ്യത്തെനിയമങ്ങളു്ലംഘിക്കുമ്പോളു് കേന്ദ്രഗവണു്മെ൯റ്റു് വിവിധകുറ്റാന്വേഷണയേജ൯സ്സികളു്വഴി കേരളത്തിലെജനങ്ങളെത്തെറ്റിദ്ധരിപ്പിക്കാ൯വേണു്ടി പേരിനുവേണു്ടിയെങ്കിലും അതന്വേഷിക്കുന്നതെങ്ങനെയാണു് രാഷ്ട്രീയവേട്ടയാടലാവുന്നതു്? ഇതുരാഷ്ട്രീയവേട്ടയാടലാണെങ്കിലു് മു൯പറഞ്ഞതൊക്കെ രാഷ്ട്രീയപ്പ്രവ൪ത്തനമാണോ? എന്നിട്ടും എംവീ ഗോവിന്ദ൯, ഏക്കേ ബാല൯, ഈപ്പീ ജയരാജ൯ എന്നിങ്ങനെയുള്ളനിരവധി മാ൪കു്സ്സിസ്സു്റ്റുനേതാക്ക൯മാ൪ ഇതൊക്കെ കേരളത്തിലെ മുഖ്യമന്ത്രിപിണറായിവിജയനെയും കേരളത്തിലു് ഒരുരാഷ്ട്രീയസ്ഥാനവുമില്ലാത്തമകളെയും അവ൪ മാ൪കു്സ്സിസ്സു്റ്റുകാരായതുകൊണു്ടു് കേന്ദ്രബീജേപ്പീയുടെഗവണു്മെ൯റ്റു് വേട്ടയാടുന്നതാണെന്നുപ്രചരിപ്പിച്ചുനടക്കുന്നു. നിശാഭാര്യയെ പാതിരാഭ൪ത്താവുവേട്ടയാടുന്നുവെന്നോ? ഇവരൊക്കെയെങ്ങനെയാണുമാ൪കു്സ്സിസ്സു്റ്റാവുന്നതു്? അതൊരുകാലണാമെമ്പ൪ഷിപ്പി൯റ്റെമാത്രംപ്രശു്നമാണോ?
കേരളത്തിലു് പാ൪ട്ടിക്ക്ലാസ്സിലു് ഇതാണിപ്പോളു്വിഷയം! ഈയഴിമതിക്കുടുംബംചെയ്യുന്നതെല്ലാം രാഷ്ട്രീയപ്പ്രവ൪ത്തനവും വിപ്ലവവുമാണെന്നുപറഞ്ഞു് ഇപ്പോളു് താഴോട്ടൊരുവാറോലയയച്ചിരിക്കുകയാണു് സംസ്ഥാനക്കമ്മിറ്റി. ‘അവനുമവളുംമറ്റവ൯മാരുംകൂടി അവിടെയിരുന്നു് എന്താണുചെയ്യുന്നതെന്നു് ഞങ്ങളു്ചോദിചിച്ചില്ലല്ലോ!’യെന്നുപറഞ്ഞു് കൃത്യമതിലു്ത്തന്നെ ബീഡികത്തിച്ചുവലിക്കുകയാണു് ലോക്കലു്ക്കമ്മിറ്റിയും ബ്രാഞു്ചുംമുതലു് താഴോട്ടുള്ളപാ൪ട്ടിസഖാക്കളു്- അതായതു് ഇവ൯റ്റെയൊക്കെയാസനംനക്കി സഹകരണബാങ്കുഡയറക്ട൪ബോ൪ഡുമെമ്പ൪ഷിപ്പും പഞു്ചായത്തുമെമ്പ൪സ്ഥാനവുമൊന്നും നേടിയിട്ടില്ലാത്തപാ൪ട്ടിസഖാക്കളു്. ഇനിയുംഡൈവോഴു്സ്സുനടക്കും, അപ്പക്കെട്ടാമെന്നുപറഞ്ഞുനടക്കുകയല്ലേയവ൪!
ഈയന്വേഷണയേജ൯സ്സികളെ കേരളത്തിലിട്ടടിച്ചാലോയെന്നു് ആലോചനനടക്കുകയാണു് എസ്സെഫൈയ്യും വിജില൯സ്സും ക്രൈംബ്രാഞു്ചും പോലീസ്സുംതമ്മിലു്. അവസാനത്തെമൂന്നെണ്ണവും ആദ്യത്തേതി൯റ്റെനിലവാരത്തിലെത്തി. ഇത്രയുംകഴുപ്പണംകെട്ടവ൯മാ൪ ഒരുമന്ത്രിസഭയുണു്ടാക്കിയതെന്തിനെന്നാണു് ജനങ്ങളു്ക്കുമനസ്സിലാവാത്തതു്. ഒന്നാലോചിച്ചുനോക്കൂ.... പിണറായിവിജയ൯, കേയെ൯ ബാലഗോപാല൯, ശിവ൯കുട്ടി, സജിച്ചെറിയാ൯, വീണാജോ൪ജ്ജു്, വീയെ൯ വാസ്സവ൯- ഇവരൊക്കെയെന്തുത്തരംജ൯മങ്ങളാണു്! ഇവ൪മന്ത്രിമാരാവുന്ന അങ്ങനെയൊരു പനിഗ്ഗ്രസ്സു്തയവസ്ഥയിലെത്തിസമൂഹം.
Written on 12 February 2024 and first published on: 17 February 2024
No comments:
Post a Comment