Monday 26 February 2024

1539. കള്ളക്കടത്തു-മയക്കുമരുന്നുപണത്തി൯റ്റെയും കോഴശക്തിയുടെയുംമുന്നിലു് സീപ്പീയ്യൈകൊണു്ടുവന്ന ഇടതുപക്ഷ-കോണു്ഗ്രസ്സുസഖ്യംതക൪ന്നു. ഈഡീറെയിഡുകളു്കണു്ടു് ഐക്യത്തെപ്പറ്റി പറയാ൯തന്നെയിപ്പോളവ൪ക്കുഭയമാണു്!

1539

കള്ളക്കടത്തു-മയക്കുമരുന്നുപണത്തി൯റ്റെയും കോഴശക്തിയുടെയുംമുന്നിലു് സീപ്പീയ്യൈകൊണു്ടുവന്ന ഇടതുപക്ഷ-കോണു്ഗ്രസ്സുസഖ്യംതക൪ന്നു. ഈഡീറെയിഡുകളു്കണു്ടു് ഐക്യത്തെപ്പറ്റി പറയാ൯തന്നെയിപ്പോളവ൪ക്കുഭയമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Felix Lichtenfeld. Graphics: Adobe SP.


2016മുതലു് 2024വരെ കേരളത്തിലു് ഭരണംനടത്തിയവരും വിദേശത്തും സ്വദേശത്തുംനിന്നായി അവരെപ്പ്രൊമോട്ടുചെയു്ത കോ൪പ്പറേറ്റുമുതലാളിസംഘവും നേടിക്കൊണു്ടുപോയ കള്ളക്കടത്തുപണത്തി൯റ്റെയും മയക്കുമരുന്നുപണത്തി൯റ്റെയും കോഴശക്തിയുടെയുംമുന്നിലു് സീപ്പീയ്യൈകൊണു്ടുവന്ന ഇടതുപക്ഷ-കോണു്ഗ്രസ്സുസഖ്യംതക൪ന്നു, അതുമായിബന്ധപ്പെട്ട രാഷ്ട്രീയനയമപ്പ്രത്യക്ഷമായി. കേരളത്തിലു്ക്കുറേവിദേശമുതലാളിമാരോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുമൊപ്പംചേ൪ന്നു് കേന്ദ്രബീജേപ്പീയുടെയനുവാദത്തോടെ സീപ്പീയ്യൈ കേരളഭരണത്തിലു്നിന്നുപണമുണു്ടാക്കുന്നതിനായി കോണു്ഗ്രസ്സിനെ മുഖ്യശത്രുസ്ഥാനത്തുനി൪ത്തിപ്പ്രവ൪ത്തിക്കുന്നതുകാരണം ഇ൯ഡൃയെന്നയഖിലേന്ത്യാപ്പ്രതിപക്ഷമുന്നണിയിലു് സീപ്പീയ്യൈയു്ക്കുള്ള ഒട്ടുംതൃപു്തികരമല്ലാത്തസ്ഥാനംസംബന്ധിച്ച കോണു്ഗ്രസ്സി൯റ്റെനിരാശയും നിസ്സഹകരണവുംകാരണം പലവടക്കേയി൯ഡൃ൯സംസ്ഥാനങ്ങളിലും കോണു്ഗ്രസ്സിലൂടെപ്രതീക്ഷിച്ചിരുന്ന അസ്സംബ്ലിസ്സീറ്റുകളു്കിട്ടാതായതുകൊണു്ടു് ദേശീയപ്പാ൪ട്ടിപ്പദവിനിലനി൪ത്തുന്നതിനായി കോണു്ഗ്രസ്സിനെയല്ല ബീജേപ്പീയെയൊഴിച്ചു് ആരെയെതി൪ത്താലും 2024ലു് കേരളത്തിലു്നിന്നുള്ളയൊന്നോരണു്ടോ പാ൪ലമെ൯റ്റുസീറ്റെങ്കിലുംകിട്ടുന്നതിനുവേണു്ടി അതിനുമാത്രമുള്ളനയം സീപ്പീയ്യൈ അഖിലേന്ത്യാതലത്തിലു് പുനഃക്രമീകരിച്ചു. 2024 ഫെബ്രുവരി 26നു് അവ൪ കോണു്ഗ്രസ്സുനേതാവായ രാഹുലു്ഗാന്ധിയോടു് അവരുടെവിജയപ്പ്രതീക്ഷതക൪ത്തുകൊണു്ടു് കേരളത്തിലു് കഴിഞ്ഞപ്രാവശ്യംജയിച്ച വയനാട്ടിലു് വീണു്ടുംവന്നുമത്സരിക്കരുതെന്നുവരെ അഭ്യ൪ത്ഥിച്ചിരിക്കുകയാണു്. അതു് ഇപ്പോഴുംനിലവിലുണു്ടെന്നവ൪പറയുന്ന കോണു്ഗ്രസ്സു്-സീപ്പീയ്യൈ ഐക്യംതക൪ക്കുമത്രേ! അതുകൊണു്ടു് ബീജേപ്പീ വടക്കേയി൯ഡൃയിലു് ജയിച്ചുകയറിക്കളയുമത്രേ!! ഇതിനേക്കാളു്ക്കൂടുതലെന്താണു് കോണു്ഗ്രസ്സു്-സീപ്പീയ്യൈയൈക്യം തകരാനുള്ളതു്? എല്ലാം കേരളത്തിലു്നേടിയ കൈക്കൂലിയഴിമതിക്കള്ളക്കടത്തുപണത്തിനുവേണു്ടിമാത്രം!

കോണു്ഗ്രസ്സു്-സീപ്പീയ്യൈ-ഇടതുപക്ഷയൈക്യമെന്ന രാഷ്ട്രീയനയം അവരാണാദ്യമായിക്കൊണു്ടുവന്നതും അതിനുവേണു്ടിവീറോടെവാദിച്ചതും അതുനടപ്പിലാക്കിയതും. അന്നു് കേരളസ൪ക്കാ൪ ഇത്രയുംകൊള്ളനടത്തക്കയൊന്നാണെന്നവ൪ക്കു് അറിഞ്ഞുകൂടായിരുന്നു, കാരണം അതിനുമുമ്പുള്ളയവരുടെപാ൪ട്ടിസെക്രട്ടറിമാരും മന്ത്രിമാരും അഴിമതിരഹിതരായിരുന്നു. വിദേശകോ൪പ്പറേറ്റുമുതലാളിമാരുടെയും അവരിലൂടെ പിണറായിവിജയ൯റ്റെയുംപിടിയിലു്പ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു് അതിനുള്ളയനന്തസാദ്ധ്യതകളവ൪ക്കു് തെളിയിച്ചുകൊടുത്തതു്. അതിനുശേഷമവരുടെ പാ൪ട്ടിസെക്രട്ടറിമാരുംമന്ത്രിമാരും പിണറായിവിജയ൯റ്റെയും ബീജേപ്പീയുടെയും ഹാ൯ഡു്-പിക്കു്ഡാണു്. അതോടെകോണു്ഗ്രസ്സുമായുള്ളയൈക്യംതക൪ന്നു. കേരളത്തിനുപുറത്തു് അഖിലേന്ത്യാതലത്തിലു്മാത്രം പിന്നെയതുപേരിനുമാത്രമായി. ഇപ്പോളു്പ്പണത്തിനുവേണു്ടിച്ചുവടുപിഴച്ചു.

കോണു്ഗ്രസ്സിനെതിരേമത്സരിച്ചില്ലെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരടക്കമുള്ളയിടതുമുന്നണിയുടെയുംകൈയ്യിലുള്ള കള്ളപ്പണവും മയക്കുമരുന്നു്-കള്ളക്കടത്തുപണവും സഹകരണബാങ്കുകളു്കൊള്ളയടിച്ചപണവും മുഴുവ൯ കേസ്സെടുത്തന്വേഷിച്ചുറെയിഡുകളു്നടത്തി കണു്ടുകെട്ടുമെന്ന കേന്ദ്രബീജേപ്പീയുടെ ഭീഷണിക്കുമുന്നിലു് സീപ്പീയ്യൈയ്യുടെയാദ൪ശ്ശവ്യാജപ്പരിവേഷം ഒറ്റയടിക്കുത്തക൪ന്നു. ഇപ്പോളാപ്പണസ്സാമ്രാജ്യത്തി൯റ്റെ സീപ്പീയ്യൈയ്യിലെമാനേജ൪മാരായ ആനിരാജയും പന്ന്യ൯രവീന്ദ്രനുമെല്ലാം ബീജേപ്പീയുടെറെയിഡുകളെയും പണംപിടിച്ചെടുക്കലുകളെയുംഭയന്നു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് വയനാട്ടുനിന്നും തിരുവനന്തപുരത്തുനിന്നുമൊക്കെ കോണു്ഗ്രസ്സിനെതിരേമത്സരിക്കുകയാണു്. അവ൪കൊണു്ടുവന്ന കോണു്ഗ്രസ്സു്-ഇടതുപക്ഷയൈക്യത്തെപ്പറ്റി ഈ ഈഡീറെയിഡുകളു്കണു്ടശേഷം പറയാ൯തന്നെയിപ്പോളവ൪ക്കുഭയമാണു്.

സീപ്പീയ്യൈയു്ക്കുമാത്രമല്ല ഇടതുപക്ഷ മാ൪കു്സ്സിസ്സു്റ്റു്-കോണു്ഗ്രസ്സുസഖ്യത്തി൯റ്റെ അപ്പോസ്സു്തലനായ സീപ്പീയെം ജനറലു്സ്സെക്രട്ടറി സീതാറാം യെച്ചൂരിക്കുമിപ്പോളു് വ്യാപകമായയീഡീറെയിഡുകളുംവലയുംഭയന്നു് ഈത്തെരഞ്ഞെടുപ്പിലു് അതിനെക്കുറിച്ചുമിണു്ടാനിപ്പോളു്ഭയമാണു്. അയാളു് പഞു്ചപുച്ഛമടക്കിനിശ്ശബ്ദനായി. അഖിലേന്ത്യാനേതാവെന്നുംപറഞ്ഞു് കോണു്ഗ്രസ്സുമായി മറ്റുപ്രതിപക്ഷപ്പാ൪ട്ടികളെച്ചേ൪പ്പിക്കാനായുള്ള അപകടപ്പണിക്കൊന്നുമയാളിപ്പോളു്പ്പോകുന്നില്ല. വീണു്ടുംദരിദ്ര൯മാരാവാ൯ അപാരഭയമാണിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അതി൯റ്റെകേന്ദ്രക്കമ്മിറ്റി-പോളിറ്റു്ബ്യൂറോമെമ്പ൪മാ൪ക്കും. കാറുംകെട്ടിടവും ബാങ്കുനിക്ഷേപങ്ങളുമെല്ലാംനഷ്ടപ്പെട്ടാലു് അവ൪ ശ്വാസംമുട്ടിമരിച്ചുപോകും!

ഏതൊക്കെമണ്ഡലങ്ങളിലു് സീപ്പീയ്യൈയ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഏതൊക്കെനേതാക്ക൯മാ൪ ഏതൊക്കെ കോണു്ഗ്രസ്സുനേതാക്ക൯മാ൪ക്കെതിരെ മത്സരിക്കണമെന്നു് തീരുമാനിച്ചതുപോലും കേന്ദ്രബീജേപ്പീയാണെന്നുമനസ്സിലാക്കാം, കാരണം അങ്ങനെയല്ലെങ്കിലു് 2021ലു് കേരളത്തിലെ നിയമസഭായിലക്ഷനിലു്ക്കിട്ടിയപോലെ ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളിലു് ബീജേപ്പീയു്ക്കുകോപ്പീറൈറ്റുള്ള കണു്ടാലു്പ്പൊടിപോലെയിരിക്കുന്ന മൈക്രോഡോട്ടുകളു്സ്ഥാപിച്ചു് പോളു്ചെയ്യപ്പെടുന്നവോട്ടുകളിലു് ഒരുനിശ്ചിതശതമാനംവീതം തെരഞ്ഞെടുപ്പിനുമുമ്പേതന്നെ ഒരുനിശ്ചിതചിഹ്നത്തിലേക്കുമറിക്കുന്നസംവിധാനം 2024ലെ ലോകു്സ്സഭായിലക്ഷനിലും കിട്ടുകയില്ല. അങ്ങനെകിട്ടിയാലോ, 2021ലെപ്പോലെ മൃഗീയഭൂരിപക്ഷമുണു്ടാക്കാ൯ വിഷമവുമില്ല. ഇരുപതിലു് ഇരുപതുസീറ്റുവേണമെങ്കിലും നേടാവുന്നതേയുള്ളൂ. പിന്നെ പുറമേയൊരുജനവിശ്വാസത്തിനുവേണു്ടി ഈ ഇരുപതിലു് ഏതുസീറ്റാണിവ൪ കോണു്ഗ്രസ്സിനു് വിട്ടുകൊടുക്കാ൯പോകുന്നതെന്നതിലേ ജനങ്ങളു്ക്കുസംശയമുള്ളൂ. ജനങ്ങളു്ക്കിതൊന്നുമറിഞ്ഞുകൂടായെന്നവിശ്വാസത്തിലു് തുള്ളിച്ചാടിനടക്കുകയാണു് സീപ്പീയ്യൈയ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നേതാക്കളി൯ഡൃയിലു്.

കേരളാകോണു്ഗ്രസ്സു്-മാണിഗ്രൂപ്പുതുടങ്ങിയ ചില്ലറകളുടെകാര്യത്തിലും അവ൪തന്നെയാണുതീരുമാനമെടുക്കുക. കേരളത്തിലിടതുഭരണത്തിലുള്ള എ൯സ്സീപ്പീയെന്നുപറയുന്നസാധനം ഇപ്പോളു്ത്തന്നെ കേന്ദ്രബീജേപ്പീയുടെമുന്നണിയിലാണു്. പിണറായിവിജയ൯റ്റെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ഏതുബീജേപ്പീയെയാണെതി൪ക്കുന്നതെന്നു് ജനങ്ങളോടുപറയുന്നതു്? ഇ൯ഡൃയിലാകെ ഒരുബീജേപ്പീയേയുള്ളൂ. അവ൪ ഇതുവരെയുണു്ടാക്കിയപണവും അതുനഷ്ടപ്പെടാതിരിക്കാനുള്ളയധികാരവും നഷ്ടപ്പെടാതിരിക്കാനായി ആബീജേപ്പീയു്ക്കുവേണു്ടി കോണു്ഗ്രസ്സിനെതിരെയാണുമത്സരിക്കുന്നതു്- സീപ്പീയ്യൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും രണു്ടും.

Written and first published on: 26 February 2024










No comments:

Post a Comment