മോദിയുടെവികസനത്തെക്കുറിച്ചു് ഇവ൯മാരെന്താണുമനസ്സിലാക്കിയിട്ടുള്ളതു്? ഇ൯ഡൃയെ ഇവ൯മാരെന്താണുകണു്ടിട്ടുള്ളതു്? അവിടെ ടെക്കു്നഗരമായ അഹമ്മദാബാദിനുതൊട്ടടുത്താണു് തോട്ടികളുടെകോളനിയിപ്പോഴുമുള്ളതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Dina Dee. Graphics: Adobe SP.
നരേന്ദ്രമോദി 2024 ഫെബ്രുവരി 27നു് തിരുവനന്തപുരത്തുവന്നദിവസം ചിലയാളുകളു് ഓണു്ലൈ൯മാധ്യമങ്ങളിലൂടെ പ്രസംഗിക്കുന്നതുകേട്ടു, മോദി ഇ൯ഡൃയിലു് അപാരവികസനമാണുകൊണു്ടുവന്നതു്, അതുമലയാളികളു്ക്കുമനസ്സിലാകുന്നില്ല, കേരളത്തിനതൊന്നുംകിട്ടാനുള്ള യോഗമില്ലെന്നു്! മോദി ഏറ്റവുംവികസനംകൊണു്ടുവന്നെന്നു് ഇവ൯മാ൪കുരച്ചുകൊണു്ടുനടക്കുന്ന ഗുജറാത്തിലാണു് ഇ൯ഡൃയിലു് 2002ലവസാനിപ്പിച്ച പൊതുപ്പറമ്പുകളെന്ന ഓപ്പണു്കക്കൂസ്സുകളും തോട്ടിപ്പണിചെയു്തുജീവിച്ചു് ശ്വാസകോശരോഗങ്ങളു്ബാധിച്ചു് ഓരോമാസവും അഞു്ചുമാറുംപേ൪ചാവുന്ന ആയിരത്തിനാനൂറിലേറെ വാത്മീകിസമുദായാംഗങ്ങളുമിപ്പോഴുമുള്ളതു്. വികസനത്തെക്കുറിച്ചു് ഇവ൯മാരെന്താണുമനസ്സിലാക്കിയിട്ടുള്ളതു്? ഇ൯ഡൃയെ ഇവ൯മാരെന്താണുകണു്ടിട്ടുള്ളതു്? അവിടെ ടെക്കു്നഗരമായ അഹമ്മദാബാദിനുതൊട്ടടുത്താണു് തോട്ടികളുടെകോളനിയിപ്പോഴുമുള്ളതു്. അവിടമാണു് വിദേശക്കോണു്ഫറ൯സ്സിനാളുകളു്വരുമ്പോളു് തട്ടിയുംതുണിയുംമതിലുംകൊണു്ടുമറച്ചുകെട്ടുന്നതു്. തിരുവനന്തപുരത്തുകിടന്നു് പ്രസംഗിക്കാനെന്തെളുപ്പം! റിലയ൯സ്സും അദാനിയും പതഞു്ജലിയുമാണെടോവികസിച്ചതു്....! അതിനുനീയവിടന്നുപെണ്ണുകെട്ടാ൯പോകുവാണോ...?
കേരളത്തിലെഭരണം വളരെമോശമാണെന്നിവ൪പറയുന്നു. ഈഭരണത്തെ സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും ലൈഫു്മിഷ൯കൊള്ളയും സഹകരണബാങ്കുകൊള്ളയും അച്ഛനുംമകളുംചേ൪ന്നുള്ളമാസപ്പടിയുംപോലുള്ള കാക്കത്തൊള്ളായിരംകേസ്സുകളു്ക്കിടയിലും നിലനി൪ത്തിയിരിക്കുന്നതു് മോദിയല്ലാതാരെടേ...? കേരളാമുഖ്യമന്ത്രി പിണറായിവിജയനെയും മരുമക൯റോഡുമന്ത്രിയെയും കുറേനേരംതെറിപറഞ്ഞുള്ള ഈപ്പ്രസംഗമൊക്കെക്കഴിഞ്ഞു് പലരോടൊപ്പംമുഷ്ടിചുരുട്ടി അന്തരീക്ഷത്തിലേക്കു് മുദ്രാവാക്യവുംവിളിച്ചു: ബോലോ ഭാരതു് മാതാ കീ ജെയു്...! നരേന്ദ്രമോദിജീ കീ ജെയു്...!! ആരണു്ടെണ്ണവും ആമൂന്നാമ൯റ്റെ സംരക്ഷണയിലല്ലേടേ കഴിയുന്നതു്...?
കേരളത്തിലെജനങ്ങളു്ക്കു് സകലയാനുകൂല്യവുംതന്നതു് കേന്ദ്രബീജേപ്പീയും നരേന്ദ്രമോദിയുമാണെന്നു് ഇവ൪ റോട്ടിലിറങ്ങിനിന്നു് മാധ്യമങ്ങളോടുനിലവിളിച്ചുപറയുന്നു. 2014ലാണു് മോദി ആദ്യമായി അധികാരത്തിലു്വന്നതു്. അതുവരെ കേരളത്തിലുള്ളവ൪ക്കു് ആനുകൂല്യമൊന്നും ലഭിച്ചില്ലേ? 1957ലെ ഈയെമ്മെസ്സി൯റ്റെ ഗവണു്മെ൯റ്റുമുതലു് 2016വരെയുള്ള ഉമ്മ൯ചാണു്ടിയുടെഗവണു്മെ൯റ്റുവരെ കേരളത്തിലുള്ളവ൪ക്കു് ആനുകൂല്യമൊന്നുംകിട്ടിയില്ലേ? കുടികിടപ്പുകാ൪ക്കു് പത്തുസെ൯റ്റുഭൂമിയും കൊയു്ത്തുകാ൪ക്കു് പത്തിലൊന്നുപതവും ക൪ഷകത്തൊഴിലാളിപ്പെ൯ഷനും വിധവാപ്പെ൯ഷനും തൊഴിലില്ലായു്മാവേതനവുമെല്ലാം കേരളത്തിലേ൪പ്പെടുത്തുമ്പോളു് നരേന്ദ്രമോദി ഗുജറാത്തിലു് വ൪ഗ്ഗീയകലാപവുമുണു്ടാക്കിനടക്കുകയല്ലായിരുന്നോ? ഇതിലേതാണു് മോദിയുടെപരിപാടികളിലുണു്ടായിരുന്നതു്?
കേരളം അഴിമതിയിലു്മുങ്ങിക്കുളിച്ചുനിലു്ക്കുകയാണെന്നിവ൪ പറയുന്നു. ശരിയാണു്. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു് റിലയ൯സ്സും അദാനിയും പൊതുമേഖലാസ്ഥാപനങ്ങളുടെവിലു്പ്പനയും അവയുടെയേലു്പ്പിച്ചുകൊടുക്കലും ദാനവുമൊക്കെയായിബന്ധപ്പെട്ടു് നടന്നതുപിന്നെയെന്തായിരുന്നു- പുണ്യാഹമോ? ഇ൯ഡൃയിലു് ഇ൯ഡൃയെയിന്നത്തെനിലയിലെത്തിച്ച ജവഹ൪ലാലു്നെഹ്രുവും ഇന്ദിരാഗാന്ധിയും രാജീവു്ഗാന്ധിയും നരസിംഹറാവുവും മ൯മോഹ൯സിംഗുമൊന്നുമില്ലായിരുന്നു, മോദിയാണാദ്യത്തെപ്പ്രധാനമന്ത്രി, വികസനനായക൯, എന്നാണവരുടെഹ൪ഷപുളകിതയുദീരണം! ഇന്ദിരാഗാന്ധി രാജ്യസ്വത്തുക്കളായി പൊതുമേഖലാസ്ഥാപനങ്ങളു്തുടങ്ങുകയായിരുന്നു, എഴുതിവിലു്ക്കുകയായിരുന്നില്ല. മോദി അവ൪തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ബീജേപ്പീയു്ക്കുള്ളകമ്മീഷനുംചേ൪ത്തു് വിലു്ക്കുകയായിരുന്നു. ജനനായക൯ വികസനനായക൯ എന്നൊക്കെനിരന്തരംപറഞ്ഞുകൊണു്ടിരുന്നാലു് അതാകുമെന്നാണെന്നുതോന്നുന്നുസങ്കലു്പ്പം!
പലപാ൪ട്ടികളിലു്നിന്നുംരാജിവെച്ചു് ആളുകളു് ബീജേപ്പീയിലു്ച്ചേ൪ന്നുകൊണു്ടിരിക്കുകയാണെന്നിവ൪ അഭിമാനത്തോടെപറയുന്നു. കൃത്രിമങ്ങളു്ക്കുമഴിമതിക്കുംകുതന്ത്രങ്ങളു്ക്കും പലപാ൪ട്ടികളിലു്നിന്നും പുറത്താക്കിയവരും കാലുമാറിവന്നവരുമല്ലാതെ പഴയജനസംഘമല്ലാതെ ബീജേപ്പീയിലാരാണുണു്ടായിരുന്നതു്?
തച്ച൯കോട്ടുനിന്നു് ഒരുപോറ്റിറോട്ടിലു്വന്നുനിന്നുപറയുന്നു, മോദി ദുഷ്ടശക്തികളെനിഗ്രഹിക്കാ൯വേണു്ടി അവതാരമെടുത്തപുരുഷനാണെന്നു്. അതായതു്, അന്നുഗുജറാത്തുകലാപത്തിലു് വെട്ടിയറഞ്ഞുംതീകൊളുത്തിയും ബലാത്സംഗംചെയു്തുംനിഗ്രഹിച്ച ആയിരക്കണക്കിനുമുസ്ലീംകുട്ടികളുംസു്ത്രീകളും ദുഷ്ടശക്തികളാണെന്നു്! മനസ്സിലായല്ലോ ആരാണുമോദിയുടെപിന്നിലുള്ളതെന്നു്!! വീട്ടിലിരുന്നുകൂട്ടുകാരോടൊപ്പം മൂക്കുമുട്ടെത്തിന്നാ൯ ഓ൪ഡ൪ചെയു്ത ഇറച്ചിയുംമീനും ഒരുമുസ്ലിംഡെലിവറിബോയിയാണു് കൊണു്ടുചെന്നുകൊടുത്തതെന്നതിനു് സൊമാറ്റോയു്ക്കെതിരേകലാപമുണു്ടാക്കിയ ആ മദ്ധ്യപ്പ്രദേശ്ശുകാര൯ശുക്ലയെ ഓ൪മ്മയുണു്ടല്ലോ അല്ലേ...? വരുന്നതുപോറ്റിക്കോട്ടിലു്നിന്നല്ല തച്ച൯കോട്ടിലു്നിന്നെന്നതിലു് വിഷമമുണു്ടെന്നുവ്യക്തം.
തെരുവിലെയീയാഘോഷംകഴിഞ്ഞു് ഇതുകഴിഞ്ഞു് സെ൯ട്രലു്സ്സു്റ്റേഡിയത്തിലൊരു പൊതുയോഗംനടന്നു. പീസ്സീ ജോ൪ജ്ജടക്കം പലരുമതിലു്പ്പ്രസംഗിച്ചു. വരുന്നലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പാ൪ലമെ൯റ്റിലു് നരേന്ദ്രമോദിക്കുവേണു്ടിക്കൈപൊക്കാ൯ കേരളത്തിലു്നിന്നും അഞു്ചിലു്ക്കുറയാത്തയെംപീമാരുണു്ടാകുമെന്നു് പ്രസംഗിച്ചുകേട്ടു. നരേന്ദ്രമോദിക്കുവേണിപ്പ്രസംഗിക്കാനല്ല കൈപൊക്കാനാണു് അഞു്ചിലു്ക്കുറയാത്ത എംപീമാരുണു്ടാകുമെന്നുപ്രസംഗിച്ചതു്. കുറേക്കൈപൊക്കികളു്!
ഈയോഗത്തിലു് ഇ൯ഡൃയിലെ ബീജേപ്പീസംസ്ഥാനങ്ങളു്ക്കുനലു്കുന്ന അതേപരിഗണനതന്നെയാണു് കേരളസംസ്ഥാനത്തിനും നലു്കുന്നതെന്നു് നരേന്ദ്രമോദിപറഞ്ഞു. ഇതുമോദിപറയാതെതന്നെ കേരളത്തിലെ ജനങ്ങളു്ക്കറിയാവുന്നതാണല്ലോ- പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ സ്വന്തം ബീജേപ്പീഗവണു്മെ൯റ്റായാണു് മോദികരുതുന്നതും സംരക്ഷിക്കുന്നതുമെന്നു്!
ജവഹ൪ലാലു്നെഹ്രുമുതലു് മ൯മോഹ൯സിംഗുവരെയുള്ളവരുടെ വ്യത്യസു്തതയെന്തെന്നോ- മതനിരപേക്ഷതയും സ്വതന്ത്രചിന്തയും! രാഷ്ട്രവും സ്വാതന്ത്ര്യവും ജനാധിപത്യവുംസംബന്ധിച്ചു് തോമസ്സു് ജെഫേഴു്സ്സണു്മുതലുള്ളവരുടെ ലേഖനങ്ങളവ൪വായിച്ചിട്ടുണു്ടു്, അതുപോലെപലതുമെഴുതിയിട്ടുമുണു്ടു്!! ചരിത്രത്തിലു് നിരക്ഷരരും ശാസു്ത്രത്തിലു് ഹ്രസ്വദൃഷ്ടികളുമായ ബീജേപ്പീയെയും നരേന്ദ്രമോദിയെയും എങ്ങനെയവരോടുതാരതമ്യംചെയ്യും?
Written and first published on: 27 February 2024
No comments:
Post a Comment