1545
ക്ലിഫു്ഹൗസ്സിലു് പിണറായിവിജയനാണുതാമസിക്കുന്നതെന്നു് മരപ്പട്ടിക്കു് അറിഞ്ഞുകൂടേയെന്തോ....!
പി. എസ്സു്. രമേശു് ചന്ദ്ര൯
ക്ലിഫു്ഹൗസ്സിലു് പിണറായിവിജയനാണുതാമസിക്കുന്നതെന്നു് മരപ്പട്ടിക്കു് അറിഞ്ഞുകൂടേയെന്തോ....! ത൯റ്റെ ഇസു്ത്രീയിട്ടുവെച്ചവെള്ളയുടുപ്പിലു് മരപ്പട്ടിമൂത്രമൊഴിക്കുന്നെന്നു് മുഖ്യമന്ത്രിപിണറായിവിജയ൯ 2024 ഫെബ്രുവരി 29നു് ഒരൗദ്യോഗികച്ചടങ്ങിലു് നേരിട്ടുതന്നെപറഞ്ഞു. ഒരുഗ്ലാസ്സു്വെള്ളം കുടിക്കാനെടുത്തുവെച്ചാലു് അതപ്പോളു്ത്തന്നെവന്നു് പുണ്യാഹംതളിക്കുമെന്നുംപറഞ്ഞു. ഉടുപ്പു് മേശപ്പുറത്തുതന്നെവെയു്ക്കുമോ, ഗ്ലാസ്സു് അടയു്ക്കാതെവെയു്ക്കുമോ, ഉടുപ്പിലു്മാത്രമേയൊഴിക്കുവോ, മറ്റുള്ളവരുടേതിലുമുണു്ടോ ഈ ജലസേചനം, തൊണു്ടിവസു്തു ക൯റ്റോണു്മെ൯റ്റു് പോലീസ്സു് സു്റ്റേഷനിലു്ക്കൊണു്ടുകൊടുത്തോ, ഗൂഢാലോചനയു്ക്കുകേസ്സെടുക്കാ൯പറഞ്ഞോ, ജാമ്യമില്ലാക്കുറ്റംചുമത്തി ആരെയെങ്കിലുമറസ്സു്റ്റുചെയു്തോ, എന്നൊന്നുമാരും ചോദിക്കാ൯പോയില്ല, കാരണം ക്ലിഫു്ഹൗസ്സിടിച്ചുകളഞ്ഞു് അതി൯റ്റെപേരിലു് പുതിയതുകെട്ടാനുള്ള, കോടിക്കണക്കിനുരൂപമുടിക്കാനുള്ള, അയാളുടെപുറപ്പാടാണെന്നു് ഇയാളുമായിബന്ധപ്പെട്ട പലതുംകണു്ടുംകേട്ടുമിന്നു് സകല൪ക്കുമറിയാം. ഈവെളിപ്പെടുത്തലും പരിദേവനവും അതി൯റ്റെമുഖവുരയാണെന്നുമറിയാം. അങ്ങനെയൊന്നുചെയ്യുമെന്നു് കുറേനാളായതിനുള്ളസംസാരം അവിടെയുമിവിടെയുംതൊടാതെ അയാളടക്കംപലയിടത്തുനിന്നും ഇറക്കിവിടുന്നുമുണു്ടു്.
സാധാരണയായിങ്ങനെയൊരുകഥയൊരാളു് പറയുമ്പോളു് അയാളുടെപേരിലു് പിണറായിയെന്നതുടനെടുത്തുമാറ്റി നാട്ടുകാരുടെവകയായി മരപ്പട്ടിയെന്നതുവെയു്ക്കുന്നതാണു് നാട്ടുകാരുടെപൊതുസ്വഭാവം. അതിതിനകം നടന്നിട്ടുണു്ടോയെന്നറിഞ്ഞുകൂടാ. പാലോടിനടുത്തു് ഒരു ലക്ഷംവീടുകോളനിയിലെ ഒരുവ്യക്തിയെ ഈ ലേഖകനു് ശരിക്കും അറിയാം, അദ്ദേഹത്തി൯റ്റെപേരു് മരപ്പട്ടി വിജയ൯ എന്നു് ആളുകളു്മാറ്റി, കാരണമയാളു്ക്കു് ത൯റ്റെയെതിരേവരുന്നയൊരുമരപ്പട്ടിയെ ജീവനോടെവെറുതേവിടുകയും കൊന്നുകറിവെച്ചുകഴിക്കാതിരിക്കുകയുംചെയ്യുന്നശീലം ഉണു്ടായിരുന്നില്ല.
രാജഭരണകാലത്തുകെട്ടിയ പ്രൗഢമന്ദിരങ്ങളാണിവ൪ക്കു് ഔദ്യോഗികവസതികളായി കേരളമനുവദിച്ചിട്ടുള്ളതു്- ഇവ൪ജനിച്ചുവള൪ന്നവീടുകളിലെല്ലാം എന്തുസൗകര്യങ്ങളാണുണു്ടായിരുന്നതു്, എത്രമുറിയുണു്ടായിരുന്നു, കക്കൂസ്സുണു്ടായിരുന്നോ, കറണു്ടുണു്ടായിരുന്നോ, കാറുപോയിട്ടു് ഒരുസൈക്കിളെങ്കിലുംപോകാനുള്ള വഴിയുണു്ടായിരുന്നോ, എന്നുനോക്കാതെ. എന്നിട്ടുമീമന്ത്രിമാരുംമുഖ്യമന്ത്രിയുമീവീടുകളിലു് അസംതൃപു്തരാണു്. മുഖ്യമന്ത്രിക്കു് കവടിയാ൪ക്കൊട്ടാരം ചോദിച്ചുനോക്കരുതോ ത൯റ്റെതാമസത്തിനു്? മരപ്പട്ടിയാണിവരുടെപ്രശു്നം. ഇവരെത്തെരഞ്ഞെടുത്തുവിട്ടു് താലു്ക്കാലികമായി സ്വന്തമധികാരമെടുത്തിവ൪ക്കുനലു്കിയ ജനങ്ങളുടെവീടുകളിലു് ആനയുംകടുവയുമാണുകടന്നുചെല്ലുന്നതു്! വീട്ടിലു്ക്കടന്നുചെന്നു് അവരെക്കടിച്ചെടുത്തുകൊണു്ടുപോവുകയാണു്! അതുതടയാനുള്ളശമ്പളവുംവാങ്ങിയിട്ടാണീ മരപ്പട്ടിപ്പരാതി!!
Written and first published on: 29 February 2024