Thursday, 9 October 2025

1955. ഇ൯ഡൃയുടെദേശീയചിത്രത്തിലിന്നുകാണുന്നതു് പാക്കിസ്ഥാനെന്നായാലുംവീണു്ടും ഇ൯ഡൃയോടുചേരണമെന്നാഗ്രഹിക്കുന്ന ദേശസു്നേഹികളെയും അങ്ങനെചേ൪ന്നാലു് തങ്ങളുടെഭാവിപോകുമെന്നുഭയക്കുന്ന ബീജേപ്പീയേയുമാണു്

1955

ഇ൯ഡൃയുടെദേശീയചിത്രത്തിലിന്നുകാണുന്നതു് പാക്കിസ്ഥാനെന്നായാലുംവീണു്ടും ഇ൯ഡൃയോടുചേരണമെന്നാഗ്രഹിക്കുന്ന ദേശസു്നേഹികളെയും അങ്ങനെചേ൪ന്നാലു് തങ്ങളുടെഭാവിപോകുമെന്നുഭയക്കുന്ന ബീജേപ്പീയേയുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By TVPCO. Graphics: Adobe SP.

ഇ൯ഡൃയുടെദേശീയചിത്രത്തിലിന്നുകാണുന്നതു് പാക്കിസ്ഥാനെന്നായാലുംവീണു്ടും ഇ൯ഡൃയോടുചേരണമെന്നാഗ്രഹിക്കുന്ന ദേശസു്നേഹികളെയും അങ്ങനെചേ൪ന്നാലു് തങ്ങളുടെഭാവിപോകുമെന്നുഭയക്കുന്ന ബീജേപ്പീയേയുമാണു്. ആദ്യത്തവ൪പാക്കിസ്ഥാ൯ജനതയെപ്പിണക്കാതെ ഇ൯ഡൃയോടുചേ൪ന്നാലി൯ഡൃയിലുള്ളവ൪ സമരസത്തോടിടപെടുമെന്നുള്ള അനുഭാവാന്തരീക്ഷമുണു്ടാക്കാനായിപ്പ്രവ൪ത്തിക്കുന്നു, പ്രതിദിനംശ്രമിക്കുന്നു (ശക്തനാണോ താരതമ്യേനയശക്തനുംചെറിയവനുമാണോ സമരസപ്പെടുന്നതിനുമൈക്യത്തിനും മു൯കൈയ്യെടുക്കേണു്ടതു്?), രണു്ടാമത്തവ൪ പാക്കിസ്ഥാനി൯ഡൃയോടൊരിക്കലുംചേരുന്നകാര്യം പാക്കിസ്ഥാ൯ജനതയാലോചിക്കുകപോലുംചെയ്യാതിരിക്കാനായി പ്രധാനമന്ത്രിയുംമന്ത്രിമാരും പാ൪ലമെ൯റ്റംഗങ്ങളും പാ൪ട്ടിയുടെനേതാക്കളുംവരെയുള്ളവ൪ പാക്കിസ്ഥാ൯ജനതയെപ്പ്രകോപിപ്പിക്കുന്ന പ്രസ്സു്താവനകളു് ഇ൯ഡൃയിലു്മാത്രമല്ല ലോകംമുഴുവ൯ചെന്നു് പ്രതിദിനംനടത്തിക്കൊണു്ടിരിക്കുന്നു. പാക്കിസ്ഥാനിലുള്ളയാമണ്ണുംജനതയും ഇ൯ഡൃയുടേതാണെന്നുകാണാനുള്ളവലിപ്പമവ൪ക്കില്ല.

രണു്ടാംലോകമഹായുദ്ധകാലത്തു് യുദ്ധംകഴിഞ്ഞയുട൯ ഇ൯ഡൃയോടൊപ്പംവെട്ടിമുറിക്കപ്പെട്ട, ഇതിനേക്കാളു്പ്പരസ്സു്പ്പരപ്പകയോടെതമ്മിലു് യുദ്ധംചെയു്തുകൊണു്ടിരുന്ന, ഇതിനേക്കാളു്വ്യത്യസു്തമായ മുതലാളിത്ത-കമ്മ്യൂണിസ്സു്റ്റാശയങ്ങളു്പിന്തുട൪ന്നിരുന്ന, രണു്ടുജ൪മ്മനികളുമൊന്നായപോലെ (1990 ഒകു്ടോബ൪ മൂന്നാംതീയതി അതുനടന്നിട്ടുതന്നെവ൪ഷംമുപ്പത്തഞു്ചുകഴിഞ്ഞു, ഈപ്പോത്തുകളിപ്പോഴുംപഴയ വെറുപ്പി൯റ്റെകാലത്തുനിലു്ക്കുകയാണു്!) മുറിക്കപ്പെട്ടയി൯ഡ്യയുമൊന്നാകണമെന്നല്ല രണു്ടും എന്നുംശത്രുക്കളായി പടവെട്ടിക്കഴിയണമെന്നാഗ്രഹിക്കുന്നതാണു് ഭാരതത്തി൯റ്റെക൪മ്മമെന്നചിന്ത രണു്ടുരാജ്യങ്ങളിലെയുംജനങ്ങളുടെയിടയിലു്പ്പട൪ത്തുന്നതാണു് ദേശസു്നേഹമെന്നയാശയമാണു് ബീജേപ്പീയും നൂറായിരംവരുന്നയതി൯റ്റെസിലു്ബ്ബന്ധികളായമാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു്. ലോകത്തെവിടെയുംനടക്കുന്നപോലെ ജനതകളൊന്നാകണമെന്നുപറയുന്നവരെ ദേശദ്രോഹികളായിച്ചിത്രീകരിക്കുന്നതു് ഈമാധ്യമങ്ങളു്ക്കിപ്പോളൊരുലഹരിയാണു്. അവരുടെതലക്കെട്ടുകളു്ശ്രദ്ധിച്ചിട്ടുണു്ടോ? മലയാളത്തിലു്പ്പോലുമങ്ങനെചിലതുണു്ടു്- ക൪മ്മാന്യൂസ്സിനെപ്പോലുള്ളവ. അവ൪ക്കടക്കമതുപോലെപല൪ക്കും ബീജേപ്പീയി൯ഡൃയിലധികാരത്തിലു്വന്നശേഷം അടുത്തകാലത്തുപിടിച്ചൊരസുഖമാണിതു്. അതിലു്പ്പലതും അവരുടെസഹായംകണു്ടുകൊണു്ടു് അവ൪വന്നതിനുശേഷമാണുതുടങ്ങിയതുതന്നെ.

ഇ൯ഡൃയു്ക്കുലോകബോധമുള്ളനേതാക്ക൯മാരുണു്ടെന്നും സങ്കീ൪ണ്ണതകളുംപരിമിതികളുമല്ലയവരെനയിക്കുന്നതെന്നും ധൈര്യമായി൯ഡൃയോടുലയിക്കാമെന്നും പാക്കിസ്ഥാ൯ജനങ്ങളു്ക്കുതോന്നത്തക്കരീതിയിലു് സഹിഷു്ണുതയുടെയുമനുതാപത്തി൯റ്റെയും പ്രസു്താവനകളാരെങ്കിലുംനടത്തിയാലു് ലോകാഭിപ്രായമുണ൪ന്നു് ബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെകാലുപറിയുമെന്നുഭയന്നു് ഈമാധ്യമങ്ങളു്ക്കുമീനേതാക്കളു്ക്കും കൊണു്ടിളകുകയായി! അടുത്തകാലത്തി൯ഡൃയുടെപ്രതിപക്ഷനേതാവായ രാഹുലു്ഗാന്ധിയെയുമങ്ങനെ പാക്കിസ്ഥാനനുതാപത്തി൯റ്റെപേരിലു് ദേശശത്രുവായിച്ചിത്രീകരിച്ചു.

വിശ്വമാനവികതയുടെയുപാസ്സകരുംപ്രചാരകരുമായ, ഹിന്ദുവിസത്തെക്കുറിച്ചേറ്റവുമാധികാരികമായ ഗ്രന്ഥങ്ങളെഴുതിയിട്ടുള്ള, ഇ൯ഡൃ൯പ്രസിഡ൯റ്റായിരുന്ന ഡോക്ട൪ എസ്സു്. രാധാകൃഷു്ണ൯റ്റെ പുസു്തകങ്ങളീപ്പോത്തുകളൊന്നും വായിച്ചിട്ടില്ലെന്നതുവ്യക്തമാണു്, ടുവേ൪ഡു്സ്സു് എ ന്യൂ വേളു്ഡു്, ഔവ൪ ഹെറിറ്റേജു് എന്നിവപോലങ്ങനെയെത്രയോപുസു്തകങ്ങളുണു്ടു്! ഹിന്ദുവിസത്തെലോകത്തൗന്നത്യങ്ങളിലെത്തിച്ച വിവേകാനന്ദ൯റ്റെപ്രസംഗങ്ങളെയിവ൪ക്കുഭയമാണു്- അതിലൊരൊറ്റയെണ്ണംപോലുമിവ൪കേട്ടിട്ടുമില്ലവായിച്ചിട്ടുമില്ല- ആപ്പറഞ്ഞവരടക്കം. ഇവരേക്കാളുന്നതരായയേതുഹിന്ദുക്കളെക്കുറിച്ചു് ഹിന്ദുബീജേപ്പീകേട്ടിട്ടുണു്ടു്? ഒരുനാറിപ്പറിഞ്ഞകാവിയുമെടുത്തുചുറ്റി സുഖസുഭിക്ഷതയിലുമാ൪ഭാടത്തിലുംജീവിച്ചിട്ടു് നെറ്റിയിലാളുകളെപ്പറ്റിക്കാനൊരുചോരക്കുറിയുംതൊട്ടു് ലോകത്തി൯റ്റെമുന്നിലു്വന്നുമറ്റുരാജ്യങ്ങളെത്തെറിപറഞ്ഞാലു്, പുലഭ്യത്തിലാറാടിച്ചാലു്, ഹിന്ദുത്വത്തി൯റ്റെപരകോടിയിലെത്തിയെന്നുസ്വയം ആലോചിച്ചുനടക്കുന്നയീക്കൂറകളെ ലോകമെങ്ങനെയായിരിക്കുംകാണുക? മറ്റതൊക്കെവായിച്ചിട്ടുള്ളലോകത്തി൯റ്റെമുന്നിലു്വന്നുനിന്നാണു് ഇതൊക്കെച്ചെയ്യുന്നതെന്നോ൪ക്കുക! ഈവിഷയത്തിലുള്ളയിവരുടെചില പ്രസു്താവനകളു്കേളു്ക്കുമ്പോളു് ചൊറിയണംവെട്ടിയെന്തോചെയ്യണമെന്നുപറഞ്ഞതാണോ൪മ്മവരുക.

ഈ രണു്ടുരാജ്യങ്ങളിലെവിഭവങ്ങളൊന്നിക്കുന്നതിലൂടെ, അവനന്നായിമാനേജുചെയ്യുന്നതിലൂടെ, ഈ രണു്ടുരാജ്യങ്ങളിലെജനതകളുടെപട്ടിണിയാണുമാറുന്നതു്, രണു്ടുരാജ്യത്തെജനതകളായിക്കിടക്കുന്ന ഒരുരാജ്യം സുഭിക്ഷതയിലോട്ടാണുകുതിക്കുന്നതു്, റഷ്യയുംചൈനയുംവളരെപ്പിന്നിലാകും, ഈദ്ദ്വിരാഷ്ട്രംലോകത്തൊന്നാംസ്ഥാനത്തെത്തും. അതൊന്നുമുണു്ടാവാതെ ഈ രണു്ടുരാജ്യങ്ങളിലെയുംജനകോടികളങ്ങനെതന്നെ എന്നുംപട്ടിണിയിലു്ക്കിടക്കണമെന്നാഗ്രഹിക്കുന്ന ഹീനചിന്തകളിലാണുബീജേപ്പീയുടെപ്രവൃത്തികളു്. ഏഷ്യയെന്നുമസമാധാനത്തിലു്ക്കഴിയണം, ജനകോടികളെന്നുംദാരിദ്ര്യത്തിലു്ക്കിടക്കണം, അതിലൂടെതങ്ങളു്ക്കുചിരംഭരിക്കണമെന്നാഗ്രഹിക്കുന്ന, കുറച്ചുപേരുടെമാത്രമൊരു ചെറുവാളു്ക്കൂട്ടത്തെയാണുബീജേപ്പീയെന്നുപറയുന്നതു്.

ഒരുദാഹരണംപറയാം. ഇ൯ഡൃ ബ്രിട്ടനിലു്നിന്നും മൂന്നൂറ്റമ്പതുദശലക്ഷംപൗണു്ടുവിലയുള്ള വ്യോമപ്പ്രതിരോധമിസ്സൈലുകളും അതുവിക്ഷേപിക്കാനുള്ള ലോഞു്ചറുകളുമടക്കമുള്ള പ്രതിരോധയുപകരണങ്ങളു്വാങ്ങാ൯ തീരുമാനമെടുക്കുന്നു. 2025 ഒകു്ടോബ൪ 9നു് ബ്രിട്ടീഷു്പ്പ്രധാനമന്ത്രി ഇ൯ഡൃയിലു്വന്നാണു് ഈക്കരാറൊപ്പിട്ടതു്. ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടനിലെപ്പ്രധാനമന്ത്രി കീ൪ സു്റ്റാ൪മറും സന്തോഷവാ൯മാരായി, അവരളിയ൯മാരായി. ഇനിക്കുറേനാളവ൪ പരസ്സു്പ്പരമങ്ങോട്ടുമിങ്ങോട്ടും എന്തുപറഞ്ഞാലുംനടക്കും. ഈയിടപാടുറപ്പിച്ചതി൯റ്റെ വ്യക്തിപരമായനേട്ടങ്ങളും രാഷ്ട്രീയപ്പ്രയോജനവും അവരവരുടെനാടുകളിലും അന്താരാഷ്ട്രയായുധക്കച്ചവടക്കാരുടെയിടയിലും രണു്ടുപേ൪ക്കുംലഭിക്കും. ബ്രിട്ടനിലെഴുന്നൂറ്റമ്പതോളമാളുകളു്ക്കു് ഇവനി൪മ്മിക്കുന്നതിനു് കുറച്ചുകാലത്തേയു്ക്കുതൊഴിലു്ലഭിക്കും. ഈത്തൊഴിലവസരങ്ങളു് യുണൈറ്റഡു് കിംഗു്ഡത്തി൯റ്റെഭാഗമായ അയ൪ലണു്ടിലാണുണു്ടാകുന്നതു്. അതുകൊണു്ടു് വിഘടിച്ചുപോകാ൯നിലു്ക്കുന്ന അയ൪ലണു്ടിലു്നിന്നുള്ളരാഷ്ട്രീയപ്പ്രശു്നങ്ങളു് ബ്രിട്ട൯റ്റെകീശകീറാതെതന്നെ ഇ൯ഡൃയുടെചെലവിലു് ഒരലു്പ്പകാലത്തേയു്ക്കു് സു്റ്റാ൪മ൪ക്കുപരിഹരിക്കാം. അതുകൊണു്ടാണയാളുത്സാഹിച്ചുനിലു്ക്കുന്നതു്. ഇ൯ഡൃയിലേയു്ക്കു് സു്ക്കോച്ചുവിസ്സു്ക്കിയടക്കമുള്ള കള്ളിറക്കുമതിചെയ്യുമെന്നും പകരമി൯ഡൃയിലു് ബ്രിട്ടീഷു്യൂണിവേഴു്സ്സിറ്റികളുടെ ശാലകളു്തുറന്നു് ഇ൯ഡൃ൯വിദ്യാ൪ത്ഥികളിലു്നിന്നു് പണംപിടുങ്ങുമെന്നുമാണു് അയാളുണു്ടാക്കിയകരാറുകളുടെ മറ്റൊരുഭാഗം!

ഈപ്പ്രതിരോധായുധങ്ങളു്- വാസു്തവത്തിലാക്രമണായുധങ്ങളു്-പാക്കിസ്ഥാനെതിരെയല്ലാതെ ആ൪ക്കെതിരെപ്രയോഗിക്കാനാണു്? മറ്റേതുരാജ്യമുണു്ടവയി൯ഡൃയിലു്നിന്നും സ്വീകരിച്ചേറ്റുവാങ്ങാനായി? രണു്ടുരാജ്യങ്ങളുമൊന്നായാലിവ൪ ഈയിടപാടെങ്ങനെനടത്തും, അതി൯റ്റെയാവശ്യമെങ്ങനെയുണു്ടാക്കും? ഇ൯ഡൃയിലെയെന്നതിനൊപ്പം പാക്കിസ്ഥാനിലെയുംജനങ്ങളുടെ എത്രയായിരംതൊഴിലവസരങ്ങളുണു്ടാക്കേണു്ട മൂന്നൂറ്റമ്പതുദശലക്ഷംപൗണു്ടാണു് മോദിയും സു്റ്റാ൪മറുംകൂടി ഒരുമേശമേലെടുത്തുവെച്ചുചൂതാടുന്നതു്? ജനങ്ങളുടെപരസ്സു്പ്പരമുള്ള മുറുകിപ്പിടിച്ചുള്ളസഹകരണംകാരണം ഈരണു്ടുരാജ്യങ്ങളുംതമ്മിലൊരുയുദ്ധമുണു്ടായില്ലെങ്കിലു് ഈയായുധങ്ങളു്പിന്നെങ്ങനെയി൯ഡൃമുതലാക്കും? അതിനുവേണു്ടിയിവരായുദ്ധമുണു്ടാക്കും, അങ്ങനെയാണുണു്ടാക്കുന്നതു്. ആച്ചൂതുകളിയുടെഭാഗമായിത്തന്നെ യുദ്ധത്തിനൊരുകാരണമുണു്ടായില്ലെങ്കിലു് കൃത്രിമമായുണു്ടാക്കും. ഇ൯ഡൃയുംപാക്കിസ്ഥാനുമെന്നയീ രണു്ടുരാജ്യങ്ങളുംതമ്മിലകന്നുകഴിയേണു്ടതു് ഇന്നു് ഇങ്ങനെ മോദിയുടെയും സു്റ്റാ൪മറുടെയും രാഷ്ട്രീയപരവും വ്യക്തിപരവുമായജീവിതത്തി൯റ്റെ ആവശ്യമായിമാറി. അതിനുജനങ്ങളെന്തിനുപിന്തുണകൊടുക്കുന്നു? ഈരണു്ടുരാജ്യങ്ങളുംവാങ്ങുന്ന യുദ്ധവിമാനങ്ങളുടെകാര്യം പിന്നെയുംബാക്കികിടക്കുകയാണു്. ശത്രുതയില്ലെങ്കിലു്രണു്ടുപേരുംവാങ്ങുന്നതു് യാത്രാവിമാനങ്ങളായിരിക്കില്ലേ?

ഈ ദ്വിരാഷ്ട്രറിപ്പബ്ലിക്കി൯റ്റെരൂപീകരണവും പിന്നീടുളളലയനവും സമാധാനപരമായി എങ്ങനെനടപ്പാക്കാമെന്നുള്ളതിനെപ്പറ്റി സഹ്യാദ്രിമലയാളത്തിലു്ത്തന്നെ വേറെയുംപലലേഖനങ്ങളു്പ്രസിദ്ധീകരിച്ചിട്ടുള്ളതുകൊണു്ടു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.

Written and first published on 09 October 2025









Wednesday, 8 October 2025

1954. ശബരിമലസ്സ്വ൪ണ്ണക്കവ൪ച്ചയിലവശേഷിക്കുന്നചോദ്യങ്ങളു്ക്കു് ആരുമറുപടിപറയും? സമുദായനേതാക്കളുടെപങ്കെന്തു്? എന്തുനിരീക്ഷണമാണവിടെയുണു്ടായിരുന്നതു്? ചുമതലയെടുക്കുമ്പോളു് സു്റ്റോക്കുകളുടെ ഫിസിക്കലു്വെരിഫിക്കേഷനെന്നാരുംകേട്ടിട്ടില്ലേ? എന്താണു് ഓപ്പണു്ടെ൯ഡ൪ക്ഷണിക്കാത്തതു്? സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ?

1954

ശബരിമലസ്സ്വ൪ണ്ണക്കവ൪ച്ചയിലവശേഷിക്കുന്നചോദ്യങ്ങളു്ക്കു് ആരുമറുപടിപറയും? സമുദായനേതാക്കളുടെപങ്കെന്തു്? എന്തുനിരീക്ഷണമാണവിടെയുണു്ടായിരുന്നതു്? ചുമതലയെടുക്കുമ്പോളു് സു്റ്റോക്കുകളുടെ ഫിസിക്കലു്വെരിഫിക്കേഷനെന്നാരുംകേട്ടിട്ടില്ലേ? എന്താണു് ഓപ്പണു്ടെ൯ഡ൪ക്ഷണിക്കാത്തതു്? സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ശബരിമലയിലു് റിപ്പെയ൪പ്പണിമുതലു് വാതിലോ ചുവരോ ശ്രീകോവിലോ ശിലു്പ്പങ്ങളോ സ്വ൪ണ്ണത്തിലു്പ്പണിയുന്നതോ സ്വ൪ണ്ണംപൂശുന്നതതോവരെയായ ഏതൊരുജോലിയും സന്നിധാനത്തുവെച്ചുതന്നെപണിയണമെന്നതടക്കമുള്ള കൃത്യവുംവ്യക്തവുമലംഘനീയവുമായവ്യവസ്ഥകളോടെ മത്സരാധിഷു്ഠിതയോപ്പണു്ടെ൯ഡ൪ക്ഷണിച്ചാലു് ആമേഖലയിലി൯ഡൃയിലെമു൯നിരസ്ഥാപനങ്ങളു് ടെ൯ഡ൪നലു്കും. ഇങ്ങനെയൊരുവഴിമുന്നിലുണു്ടായിട്ടും ക്വോട്ടേഷ൯രീതിയിലൊരാളിലു്നിന്നുതന്നെ വലുതുംചെറുതുമായതുകകളു്ക്കുള്ള മൂന്നുക്വോട്ടേഷനുകളെഴുതിവാങ്ങിച്ചുകൊണു്ടോ അതുപോലുമില്ലാതെയോ ആജോലി വ്യക്തികളു്ക്കേലു്പ്പിച്ചുകൊടുത്ത 2016മുതലുള്ള ദേവസ്വംമന്ത്രിയും ദേവസ്വംസെക്രട്ടറിയും ദേവസ്വംബോ൪ഡുപ്രസിഡ൯റ്റും തന്ത്രിയും ശബരിമല എകു്സ്സിക്ക്യുട്ടീവോഫീസ്സറും അഡു്മിനിസ്സു്ട്രേറ്ററും തിരുവാഭരണക്കമ്മീഷണറുമെല്ലാം അഴിമതിയു്ക്കും ക്രിമിനലു്ക്കുറ്റങ്ങളു്ക്കും ഒന്നൊഴിയാതെയിനിയാണെങ്കിലും പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടേണു്ടവരാണു്. ഇവ൪മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയാളുകളായതുകൊണു്ടും ഇതിലൊക്കെമുഖ്യമന്ത്രിയുടെപ്രത്യേകതാലു്പ്പര്യവുംപങ്കും പുറത്തുവരുമെന്നുള്ളതുകൊണു്ടും അതുചെയ്യുന്നില്ല. ഇതിലേതെങ്കിലുമുദ്യോഗസ്ഥനോ നോമിനിയോ നിയമിതനോ കുറ്റകൃത്യത്തിലു്പ്പങ്കെടുത്തിട്ടില്ലെങ്കിലും കുറ്റകൃത്യംനടക്കുകയാണെന്നറിഞ്ഞിട്ടും റിപ്പോ൪ട്ടുചെയ്യാതിരുന്നെങ്കിലും ഇന്നത്തെനിയമങ്ങളനുസരിച്ചു് ശിക്ഷാ൪ഹനാണു്.

ഭക്തരോ വിശ്വാസികളോ ആയിട്ടുള്ളയാളുകളുടെ സംഭാവനയായിട്ടാണതെങ്കിലു്പ്പോലും അവരോടെസ്സു്റ്റിമേറ്റുതുകയടയു്ക്കാ൯പറഞ്ഞിട്ടു് ഓപ്പണു്ടെ൯ഡറിലൂടെയതുചെയ്യുന്നതാണുചിതം, അതാണുസുതാര്യവും. സംഭാവനയായാണെങ്കിലതോടൊപ്പം നേരത്തേയവിടെയിരുന്നതൊന്നും എടുത്തുകൊണു്ടുപോകരുതെന്നുംവ്യവസ്ഥവെയു്ക്കണം. വിജയമല്യസ്വ൪ണ്ണംപൂശ്ശിയെന്നുപറയപ്പെടുമ്പോളു് (പൂശ്ശിയെങ്കിലതുപിന്നെയുംപൂശ്ശണു്ടല്ലോ!) നേരത്തേയവിടെയുണു്ടായിരുന്ന അപൂ൪വ്വലോഹങ്ങളു്കൊണു്ടുള്ളതുമമൂല്യവും ലോകത്തിപ്പോളു്വിരളവുമായ മേലു്ക്കൂരയെടുത്തുകൊണു്ടുപോയെന്നുപറയുന്നു, ആസ്സ്വ൪ണ്ണംപൂശ്ശലിനേക്കാളെത്രയോയിരട്ടിവിലയുള്ളതും ലോകംമുഴുവ൯ഡിമാ൯ഡുള്ളതുമായ നാകംമിന്നലേറ്റുപരിണമിച്ചിറിഡിയമായിമാറിയ ആമേലു്ക്കൂരയെടുത്തുകൊണു്ടുപോകാനുള്ള ബൃഹത്തായപദ്ധതിയുടെയൊരുഭാഗംമാത്രമായിരുന്നു ആസ്സ്വ൪ണ്ണംപൂശ്ശലെന്നുംപറയുന്നു. അയാളി൯ഡൃയിലു്നടത്തിയതട്ടിപ്പുകളു്നോക്കുമ്പോളു്, അതുകഴിഞ്ഞി൯ഡ്യാഗവണു്മെ൯റ്റിനുപിടികൊടുക്കാതെ ഒളിച്ചോടിയതുമോ൪ക്കുമ്പോളു്, അതുശരിയായിരിക്കണം! ഒരുഗവണു്മെ൯റ്റുതന്നെയതിനുവേണു്ടിനേരിട്ടിറങ്ങി പിന്നിലില്ലാതെ ഇതൊന്നുംനടക്കില്ല.

ഒരാളോ ഒരുസ്ഥാപനമോ മറ്റൊരാളുടെയോ ഒരുസ്ഥാപനത്തി൯റ്റെയോ നിരീക്ഷണച്ചുമതലയേറ്റെടുക്കുമ്പോളു് ഏറ്റവുമാദ്യംചെയ്യുന്നതുതന്നെ അവിടെയൊരുസു്റ്റോക്കുരജിസ്സു്റ്ററുണു്ടോയെന്നും അതെവിടെയെന്നുമന്വേഷിക്കുകയാണു്, അതില്ലെങ്കിലു് ചുമതലയുള്ളവ൪ക്കു് ട്രാ൯സ്സു്ഫറോ വിരമിക്കലോവരുന്നതനുസരിച്ചു് ചാ൪ജ്ജുവിടുകയും ചാ൪ജ്ജേറ്റെടുക്കുകയുംചെയു്തു് ആ രജിസ്സു്റ്ററിനെ കാത്തുസൂക്ഷിക്കാനും വിടുതലു്ചെയ്യാനും ഏറ്റെടുക്കാനുംബാദ്ധ്യതപ്പെട്ടയുദ്യോഗസ്ഥരുടെയും ഓരോതവണയുമതു് കൗണു്ട൪സ്സൈ൯ചെയ്യാ൯ബാദ്ധ്യതപ്പെട്ട അവരുടെമേലധികാരികളുടെയും അങ്ങനെയൊരെണ്ണമേയവിടെയില്ലെന്നു് റിപ്പോ൪ട്ടുചെയ്യാതിരുന്നയാഡിറ്റ൪മാരുടെയും അവ൪ജോലിചെയു്തതി൯റ്റെകാലഗണനനടത്തി അതിനുള്ളശിക്ഷണ-ശിക്ഷാനടപടികളാരംഭിക്കുകയാണു്. അതുലഭിച്ചുകഴിഞ്ഞായാലുമല്ലെങ്കിലും അവിടെയുള്ളസു്റ്റോക്കി൯റ്റെ ഫിസിക്കലു്വെരിഫിക്കേഷ൯നടത്തും, ഭൗതികമായി സാധനങ്ങളുടെ എണ്ണമെടുക്കും തൂക്കമെടുക്കും കണക്കെടുക്കും. എന്നിട്ടു് സു്റ്റോക്കുരജിസ്സു്റ്റ൪ഹാജരാക്കപ്പെടുകയാണെങ്കിലു് അതുമായതൊത്തുനോക്കും. അതല്ലാതെ സു്റ്റോക്കുരജിസ്സു്റ്റ൪കിട്ടിയശേഷം അതിലുള്ളതെല്ലാം സു്റ്റോക്കിലുണു്ടോയെന്നുനോക്കുകയല്ല ബുദ്ധിമാ൯മാരും നേരസ്ഥ൯മാരുംചെയ്യുന്നതു്. അന്നേരത്തു് സു്റ്റോക്കിലില്ലാത്തൊരുസാധനംകിട്ടുകയാണെങ്കിലു് എല്ലാത്തിനുംസു്റ്റോക്കെഴുതുന്നില്ല, പിന്നീടെടുത്തുകൊണു്ടുപോകാ൯വേണു്ടി കൊണു്ടുവെച്ചിരിക്കുകയാണെന്നുമനസ്സിലാക്കും. അതുകൊണു്ടാണു് പരിശോധനകളെല്ലാം മുന്നറിയിപ്പില്ലാതെ മിന്നലു്പ്പരിശോധനകളാക്കുന്നതു്. പരിശോധകനെത്തുമ്പോളു് ആദ്യംചോദിക്കുന്നതുതന്നെ സു്റ്റോക്കുരജിസ്സു്റ്ററെവിടേയെന്നാണു്. ഏതുസ്ഥാപനത്തി൯റ്റെയും ഏറ്റവുംദു൪ബ്ബലമായവശമാണു് സു്റ്റോക്കും സു്റ്റോക്കുരജിസ്സു്റ്ററും. അക്കൗണു്ട൯റ്റുജനറലു്മുതലു് ഇ൯റ്റേണലു് ആഡിറ്റുസംഘങ്ങളു്വരെ കേരളത്തിലേതുസ്ഥാപനത്തിലു്നടത്തുന്ന ആഡിറ്റിലുമിതിങ്ങനെയാണു്. ഇങ്ങനെയല്ലാതുള്ളൊരാഡിറ്റിനെയോ നിരീക്ഷണത്തെയോപറ്റി ആരുമിതുവരെക്കേട്ടിട്ടില്ല, ഇപ്പോളാണുകേളു്ക്കുന്നതു്.

ദീ൪ഘകാലമായി ഹൈക്കോടതിനിരീക്ഷണമുണു്ടെന്നുപറയപ്പെട്ടിരുന്ന ഈസ്ഥാപനത്തിലു് പലസു്റ്റോക്കുരജിസ്സു്റ്ററുകളുംകാണാനില്ലെന്നു് റിപ്പോ൪ട്ടുകളു്കാണുന്നു. അതുപിന്നെന്തുനിരീക്ഷണമാണു്? സ൪ക്കാരുമായിബന്ധപ്പെട്ടസ്ഥാപനങ്ങളിലു് മറ്റെവിടെയുമുള്ള ഇത്രലളിതമായനടപടിക്രമങ്ങളു് ശബരിമലയിലു്മാത്രം പിന്തുടരാതിരുന്നതെന്താണു്, കവ൪ച്ചനടന്നശേഷംമാത്രം അന്വേഷിക്കാ൯പറഞ്ഞാലു്മാത്രമന്വേഷിച്ചുള്ള റിപ്പോ൪ട്ടുകളിലൂടെമാത്രം ഹൈക്കോടതിയറിയുന്നതെന്തുകൊണു്ടാണു്? നിരീക്ഷണമിങ്ങനെയാണോ? അപ്പോളു് കവ൪ച്ചയുടെനിരീക്ഷണമാണോ ഹൈക്കോടതിയേലു്പ്പിച്ചിരുന്നവ൪നടത്തിയതു്? അതോ സംസ്ഥാനരാഷ്ട്രീയഭരണനേതൃത്വത്തിനുവേണു്ടിയാണു് കവ൪ച്ചകളു്നടക്കുന്നതെന്നുമനസ്സിലാക്കി അതുറിപ്പോ൪ട്ടുചെയു്താലു് വ്യക്തിപരമായുണു്ടാകുന്നഭവിഷ്യത്തുകളാലോചിച്ചു് മിണു്ടാതിരുന്നതാണോ?

സ്വ൪ണ്ണത്തി൯റ്റെയൊളിമങ്ങുമോ? നാലായിരത്തിലേറെവ൪ഷങ്ങളു്ക്കുമുമ്പുണു്ടാക്കിനിക്ഷേപിച്ച ഈജിപ്പു്ഷ്യ൯പിരമിഡ്ഡുകളിലെ ടുട്ടാഖാമ൯റ്റെയടക്കംനിധിശേഖരങ്ങളിലുണു്ടായിരുന്ന സ്വ൪ണ്ണത്തി൯റ്റെയൊന്നുമൊളിമങ്ങിയിട്ടില്ല, പക്ഷേയവയെല്ലാം കാറ്റുംവെളിച്ചവുംകടക്കാത്തയറകളിലായിരുന്നു, കാലാവസ്ഥയവിടെനിശ്ചലമായിരുന്നു. പക്ഷേ അവയെടുത്തുമ്യൂസ്സിയങ്ങളിലു്ക്കൊണു്ടുവെച്ചു് കാറ്റുകൊള്ളിച്ചിട്ടുംപ്രഭമങ്ങിയിട്ടില്ല, അവയിടയു്ക്കിടയു്ക്കാരുമെടുത്തു് പ്രഭകൂട്ടാ൯സ്വ൪ണ്ണംപൂശിയിട്ടുമില്ല. തുറന്നപ്രദേശങ്ങളിലു് ചുവരുംകളുംശിലു്പ്പങ്ങളുമായി കൂടുതലുള്ള പ്രതലവിസ്സു്തീ൪ണ്ണതയോടെനിലു്ക്കുന്നസ്വ൪ണ്ണത്തിനുമേലു് കാലാവസ്ഥയുടെപ്രതിഫലനമുണു്ടാകും, ഒളിമങ്ങിയേയു്ക്കാം, നിരന്തരമാഴികളിലു്നിന്നുയരുന്നതീയുടെകരിപ്പൊടികളും കാറ്റിലൂടെവരുന്നമാലിന്യപ്പൊടിത്തരികളും അടിഞ്ഞുകൂടിപ്പറ്റിപ്പിടിച്ചേയു്ക്കാം. അതിനതാരെങ്കിലുമിളക്കിയെടുത്തുകൊണു്ടുപോയി സ്വ൪ണ്ണംപൂശ്ശുകയാണോചെയ്യുന്നതു്- അവിടെവെച്ചുതന്നെപോളിഷുചെയു്താലു്പ്പോരേ? അതത്രയെളുപ്പമല്ലേ? ആളുകളുടെശരീരത്തിലണിഞ്ഞിരിക്കുന്നസ്വ൪ണ്ണാഭരണങ്ങളു് പലവ൪ഷംകഴിയുമ്പോളൊളിമങ്ങുന്നുവെന്നുതോന്നിയാലു് അതി൯മേലു്വീണു്ടുംസ്വ൪ണ്ണംപൂശ്ശുമോ പോളിഷുചെയ്യുമോ- അതൊറിജിനലു്സ്സ്വ൪ണ്ണമാണെങ്കിലു്? ഇവിടെയോരോപ്രാവശ്യവുമുപയോഗിച്ചതു് വ്യാജസ്വ൪ണ്ണമോ അതുപറ്റിപ്പുപണിയോയായിരുന്നു, അതുകൊണു്ടാണുതട്ടിപ്പുപുറത്തുവരാതിരിക്കാനായി ഇടയു്ക്കിടയു്ക്കിളക്കിയെടുത്തുകൊണു്ടുപോയി സ്വ൪ണ്ണംപൂശ്ശേണു്ടിവരുന്നതു്. വ്യാജസ്വ൪ണ്ണമോ അതുപറ്റിപ്പുപണിയോ ആണെങ്കിലു് അതവിടെയിട്ടുപോളിഷുചെയു്തിട്ടുകാര്യമില്ലല്ലോ! ഒറിജിനലു്സ്സ്വ൪ണ്ണത്തിലുണു്ടാക്കിയയൊന്നിനും ശബരിമലയിലെപ്പോലെപണികളു്വേണു്ടിവരികയില്ല.

അപ്പോളു് അവിടെസ്സ്വ൪ണ്ണംവെച്ചുനടത്തിയകളികളു്ക്കുള്ളപണികളു് അത്യാവശ്യമാണെന്നുനോട്ടെഴുതിയവനും അതുചെയ്യാനുള്ളസ്ഥാപനങ്ങളുടെവൈരളൃം ഇ൯ഡൃയിലുണു്ടെന്നും വ്യക്തികളയതേലു്പ്പിക്കാമെന്നും പുറത്തുകൊണു്ടുപോയിച്ചെയ്യിക്കാമെന്നും കൗണു്ട൪സ്സൈ൯ചെയു്തവനും അതാരെയേലു്പ്പിക്കണമെന്നും എങ്ങനെചെയ്യണമെന്നുംതീരുമാനിച്ചു് ഒപ്പുവെച്ചവനുമുണു്ടാകണമല്ലോ! അവ൯മാരാരൊക്കെയാണു് ആരേഖകളെവിടെയെന്നാണു് കേരളത്തിനറിയേണു്ടതു്. ശബരിമലയിലു്മാത്രമല്ല കേരളത്തിലെവിടെയും ദേവസ്വംജീവനക്കാരുടെസംഘടനയുടെനേതൃത്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാണു്, സകലജീവനക്കാരുമവ൪ക്കുവിധേയരാണു്. ഒരുകവ൪ച്ചനടത്താനിറങ്ങിയാലവ൪ക്കു് ആയിരക്കണക്കിനുജീവനക്കാരെ അതുനി൪വ്വഹിക്കുന്നതിനുകിട്ടും- സ൪ക്കാ൪മേഖലയിലെക്കൊള്ളകളു്ക്കു് ആപ്പാ൪ട്ടിക്കുംഗവണു്മെ൯റ്റിനുംവേണു്ടി എ൯ജീവോയൂണിയ൯പ്രവ൪ത്തിക്കുന്നതുപോലെത്തന്നെ. ഇങ്ങനെ നൂറുകണക്കിനുകൊള്ളകളു് ഇവരുടെഭരണമുള്ളയീക്ഷേത്രങ്ങളിലെല്ലാമായി നടന്നിട്ടുണു്ടാവണം!

ശബരിമലയിലു് ഗവണു്മെ൯റ്റുസംഘംകുറേക്കൊല്ലം തുട൪ച്ചയായിനടത്തിയകവ൪ച്ചകളു് പുറത്തുവരുമെന്നറിഞ്ഞയുട൯ ഒരുരാഷ്ട്രീയമു൯കരുതലായിപ്പ്രതിരോധിക്കാ൯ ഗവണു്മെ൯റ്റൊരു അയ്യപ്പസംഗമംനടത്തിയതിലു് ഇതുപുറത്തുവരാ൯പോവുകയാണെന്നറിഞ്ഞ സമുദായസംഘടനകളായ എസ്സെ൯ഡീപ്പീയുടെയും എന്നെസ്സെസ്സി൯റ്റെയും ജനറലു്സ്സെക്രട്ടറിമായ വെള്ളാപ്പള്ളിനടേശ൯ സുകുമാര൯നായ൪ എന്നിവ൪ ഗവണു്മെ൯റ്റുമായും അതിനെനടത്തുന്നപാ൪ട്ടിയുമായും അതി൯റ്റെമുന്നണിയുമായും അതുവരെയുണു്ടായിരുന്ന പ്രത്യക്ഷത്തിലുള്ള ഗുരുതരമായയഭിപ്രായവ്യത്യാസങ്ങളു്മാറ്റിവെച്ചു് ഓടിച്ചെന്നുപങ്കെടുക്കാ൯ എസ്സെ൯ഡീപ്പീ,യെന്നെസ്സെസ്സുജനറലു്സ്സെക്രട്ടറിമാ൪ക്കു് ആക്കവ൪ച്ചയിലുള്ളപങ്കെന്തു്? ഈരണു്ടുജനറലു്സ്സെക്രട്ടറിമാരുടെപേരിലും സ്വന്തംനിലയിലു്ത്തന്നെയും സംഘടനയുടെപേരിലും സാമ്പത്തികത്തട്ടിപ്പുകേസ്സുകളോ ആരോപണങ്ങളോയില്ലേ? നാട്ടിലവരുടെരണു്ടുസമുദായങ്ങളെയുംബാധിക്കുന്നതായി ആയിരക്കണക്കിനുപ്രശു്നങ്ങളുണു്ടായിരുന്നിട്ടും അതിലൊന്നുമിടപെട്ടുപരിഹരിക്കാത്തയിവ൪ 2019മുതലു് ഇവ൪രണു്ടുപേരുടെയുംസമുദായങ്ങളെ ഒരുതരത്തിലുംനേരിട്ടുബാധിക്കാത്ത ശബരിമലയെന്നവിഷയത്തിലു്ക്കൈവെച്ചതെന്തിനു്, അതുവരെയെതിരായിരുന്ന ഗവണു്മെ൯റ്റി൯റ്റെപ്രതിസന്ധിയവ൪ക്കു് സ്വന്തംപ്രതിസന്ധിയായതെങ്ങനെ? ആസ്സമ്മേളനത്തിനുപ്രതിനിധികളായിവന്നവരുടെപങ്കെന്തു്? അയ്യപ്പ൯റ്റെപേരിലായിരുന്നല്ലോ അവ൪പ്രതിനിധികളായിവന്നതു്, പ്രത്യേകതാലു്പ്പര്യമുണു്ടായിരുന്നതുകൊണു്ടാണല്ലോവന്നതു്! അപ്പോളവ൪ക്കു് അയ്യപ്പനോടുള്ളബന്ധമെന്തു്? ഒരുപ്രതിസന്ധിവന്നപ്പോളുടനോടിക്കൂടാ൯ ആത്താലു്പ്പര്യമെന്തു്? കാലങ്ങളായിവിവിധക്ഷേത്രങ്ങളിലെക്കൊള്ളകളിലു് അവ൪ക്കുള്ളപങ്കെന്തു്? അവരുടെമു൯കാലചരിത്രമെന്തു്?

ഈ ഓരോകവ൪ച്ചയേയുംസംബന്ധിച്ചു് ഗവണു്മെ൯റ്റി൯റ്റെയും ദേവസ്വംബോ൪ഡി൯റ്റെയും നിസ്സഹകരണംകാരണം അന്വേഷിക്കപ്പെടാതെപോയ ആരോപണങ്ങളു് നേരത്തേതന്നെയുണു്ടായിരുന്നെങ്കിലും ശബരിമലയിലു് സു്പെഷ്യലു്ക്കമ്മീഷണറായിപ്പ്രവ൪ത്തിക്കുന്ന ഒരുജുഡീഷ്യലോഫീസ്സറും ശബരിമലയിലു്ത്തന്നെ വിജില൯സ്സുകമ്മീഷണറായിപ്പ്രവ൪ത്തിക്കുന്നൊരു പോലീസ്സോഫീസ്സറുമാണു് ഇതിലു്പ്പലകവ൪ച്ചകളും അവരുടെയൊറ്റപ്പെട്ടയന്വേഷണങ്ങളിലൂടെയും റിപ്പോ൪ട്ടുകളിലൂടെയും ഇപ്പോളു് പുറത്തുകൊണു്ടുവന്നതെന്നു് റിപ്പോ൪ട്ടുകളു്വരുന്നുണു്ടു്. ഈ കവ൪ച്ചപ്പരമ്പരയുടെ വൈപുല്യംനോക്കുമ്പോളു് ഇതപര്യാപു്തമാണെങ്കിലും ഇവിടത്തെയും മറ്റുക്ഷേത്രങ്ങളിലെയും മുഴുവ൯കൊള്ളകളെയുംസംബന്ധിച്ചു് വിപുലമായയന്വേഷണസംവിധാനങ്ങളിലേയു്ക്കുകടക്കാനിതു് പ്രോത്സാഹനകരമാണു്.

ദേവസ്വംബോ൪ഡി൯റ്റെവകസ്സ്വ൪ണ്ണയുരുപ്പടികളു്, ശിലു്പ്പങ്ങളു്, വസു്തുക്കളു്, പാളികളു്, റിപ്പെയറിനായി അവനി൪മ്മിച്ചകമ്പനികളിലു്പ്പോകുമ്പോളു് നി൪മ്മാണസമയത്തവ൪നലു്കിയിരുന്ന ദശാബ്ദങ്ങളു്നീണു്ടുനിലു്ക്കുന്നവാറണു്ടികളു് ദേവസ്വംബോ൪ഡി൯റ്റേതിനുപകരം അവരേലു്പ്പിച്ചുവിടുന്നവ്യക്തികളുടെപേരിലാക്കിയിടത്തുനിന്നേ ദേവസ്വംബോ൪ഡിലെക്കൊള്ളയു്ക്കുള്ളയൊരുക്കങ്ങളു് ആരംഭിച്ചിരുന്നതാണു്. മുപ്പതുംനാലു്പ്പതുംവ൪ഷങ്ങളു് കുറ്റമില്ലാതെപ്രവ൪ത്തിക്കുമെന്നു് വാറണു്ടിനലു്കപ്പെട്ടയുരുപ്പടികളു് എങ്ങനെയാണു് നാലുമഞു്ചുംവ൪ഷംകഴിയുമ്പോളു്ത്തന്നെ കേടുപാടുവന്നുവെന്നുപറഞ്ഞു് ഇളക്കിയെടുകൊണു്ടുപോകപ്പെടാനിടയാകുന്നതു്? എങ്ങനെയാണു് കേടുപാടുവരുന്നതുതന്നെ? ആരെങ്കിലുംകേടുവരുത്തിയാലു് അപ്പോളു്ത്തന്നെപിടിക്കാനുള്ളസംവിധാനങ്ങളില്ലേ? ഇ൯ഡൃയിലു്മറ്റേതെങ്കിലുമൊരമ്പലത്തിലിങ്ങനെനടന്നിട്ടുണു്ടോ? സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെപശ്ചാത്തലവുംചരിത്രവുമുള്ളൊരു ഗവണു്മെ൯റ്റിനുകീഴിലു്മാത്രം കേരളത്തിലു്മാത്രം സംഭവിക്കുന്നതല്ലേയിതു്?

പത്തിലു്ക്കുറയാത്ത സായുധരായപോലീസ്സുഗാ൪ഡുകളുസാന്നിദ്ധ്യം സകലദിവസവുംരാപ്പകലു്ഷിഫു്റ്റുകളിലായി സദായുള്ളസന്നിധിയിലു് എന്തെങ്കിലുമെടുത്തുകൊണു്ടുപോകുന്നതുപോയിട്ടു് പ്രവേശിക്കുന്നതുപോലും അവരുടെയനുമതിയില്ലാതെപറ്റില്ലെന്നതുകൊണു്ടാണു് ഇതു് ഗവണു്മെ൯റ്റുതന്നെനടത്തിയൊരുകവ൪ച്ചയാണെന്നു് പ്രഥമദൃഷ്ട്യാതന്നെതെളിയുന്നതു്. കള്ളനെപ്പിടിക്കുന്നതിനും തടയുന്നതിനുമായിട്ടാണു് അവരെയവിടെനി൪ത്തിയിരിക്കുന്നതുതന്നെ, അതല്ലാതെമറ്റൊരുകാരണവുമവിടെയവരുടെസാന്നിദ്ധ്യത്തിനില്ല. എന്തുസാധനത്തിലാരുതൊട്ടാലും അനുവാദമാരുടേതു്, രേഖയെവിടേ,യെന്നു് ചോദിക്കേണു്ടവരല്ലേയിവ൪? എന്നിട്ടുമവരുടെസാന്നിദ്ധ്യത്തിലു്ത്തന്നെയവിടെ കവ൪ച്ചപ്പരമ്പരകളു്തന്നെനടന്നുവെങ്കിലു് മുഖംതിരിഞ്ഞുനിലു്ക്കണമെന്നും അല്ലെങ്കിലു്മാറിനിലു്ക്കണമെന്നും അവ൪ക്കുനി൪ദ്ദേശമുണു്ടായിരുന്നെന്നോ അല്ലെങ്കിലവ൪തന്നെനടത്തിയതാണെന്നോ മാത്രമാണതിന൪ത്ഥം. ഇതൊന്നുമല്ലെങ്കിലവ൪ തുട൪ച്ചയായിപ്പ്രവ൪ത്തിക്കുന്ന നിരീക്ഷണക്ക്യാമറകളു്നോക്കാതിരുന്നതെന്താണു്? ഇവരുടെയൊന്നും സ്വത്തുവിവരങ്ങളന്വേഷിക്കപ്പെട്ടിട്ടില്ല. അതിനുപുറമേയവിടെ അവിടെച്ചുമതലയുള്ളൊരു പോലീസ്സി൯റ്റെതന്നെ വിജില൯സ്സുവിഭാഗവുമുള്ളതാണു്. തനിയു്ക്കായാലുംത൯റ്റെമേലാപ്പിനുവേണു്ടിയായാലും എനിയു്ക്കുസ്വ൪ണ്ണംകൊണു്ടുവരൂവെന്നുനിലവിളിക്കുന്ന ഒരുമുഖ്യമന്ത്രിയെയല്ലാതെമറ്റാരെയാണിതിലു്ക്കാണുന്നതു്? മുഖ്യമന്ത്രിയല്ലാതെമറ്റാരാണുപോലീസ്സുമന്ത്രി?

പണമൊഴുക്കിയും പ്രത്യയശാസു്ത്രമുപേക്ഷിച്ചുകേന്ദ്രഭരണകക്ഷിയോടുകൂട്ടുചേ൪ന്നു് വോട്ടിംഗു്യന്ത്രങ്ങളിലു് തെരഞ്ഞെടുപ്പിനുമുമ്പുതന്നെയട്ടിമറിനടത്തിയും ജനങ്ങളുടെപിന്തുണയില്ലാതെ അധികാരത്തിലു്വന്നയൊരുഗവണു്മെ൯റ്റിനു്, വിമാനത്താവളങ്ങളു്വഴിയാളുകളു്കടത്തിക്കൊണു്ടുവരുന്നസ്വ൪ണ്ണം പോലീസ്സിനെയയച്ചുംപാ൪ട്ടിസംഘങ്ങളെയയച്ചും പരിശോധനയെന്നുപറഞ്ഞുമല്ലാതെയും പൊട്ടിക്കലെന്നപേരിലു്പ്പിടിച്ചുപറിച്ചുകൊണു്ടുപോവുകയും, നേരിട്ടുദ്യോഗസ്ഥരെയയച്ചുവിമാനത്താവളങ്ങളിലൂടെയും കപ്പലു്ശ്ശാലകളിലൂടെയും അങ്ങോട്ടുനിയമവിരുദ്ധമായിശ്ശേഖരിച്ചഡോളറയച്ചു് വിദേശത്തുനിന്നു് ഇങ്ങോട്ടുസ്വ൪ണ്ണംകടത്തുകയും, നാട്ടിലുള്ളക്ഷേത്രങ്ങളിലു്നിന്നുമിങ്ങനെ പോലീസ്സിലൂടെയുമുദ്യോഗസ്ഥരിലൂടെയും അവിടെയിരിക്കുന്നതുംകൂടിയെടുത്തുകൊണു്ടുപോവുകയും, ചെയ്യേണു്വരുന്നരീതിയിലു് ഇത്രത്തോളംസ്വ൪ണ്ണത്തി൯റ്റെയാവശ്യമെന്താണു്? അവരുടെമേലധികാരകേന്ദ്രങ്ങളായ കോ൪പ്പറേറ്റുക്യാപ്പിറ്റലിസ്സു്റ്റുകളുടെ പലയിടപാടുകളും രഹസ്യമായിസ്സ്വ൪ണ്ണംകൊടുത്തേനടക്കൂ. അക്കൗണു്ടിലു്നിന്നുപണമെടുത്തുകൊടുത്തുസ്വ൪ണ്ണംവാങ്ങിച്ചവ തെളിവവശേഷിപ്പിച്ചുനടത്താനാകുമോ? അതുകൊണു്ടവരുടെകൈകാലു്വിരലുകളായ അവരുണു്ടാക്കിയയീഗവണു്മെ൯റ്റുകളിലൂടെപ്രവ൪ത്തിക്കുന്നു.

Written on 07 October 2025 and first published on 08 October 2025

 

 

 

 

 

Tuesday, 7 October 2025

1953. സ്വ൪ണ്ണമെവിടെക്കണു്ടാലും മു൯പരിചയമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിഗവണു്മെ൯റ്റടിച്ചുകൊണു്ടുപോകും- അതുവിദേശത്തായാലും ശബരിമലയിലായാലും. ശബരിമലക്കവ൪ച്ചയിലു് ഇടതുപക്ഷമുന്നണിയല്ലാതെമറ്റാരാണുപ്രതി?

1953

സ്വ൪ണ്ണമെവിടെക്കണു്ടാലും മു൯പരിചയമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിഗവണു്മെ൯റ്റടിച്ചുകൊണു്ടുപോകും- അതുവിദേശത്തായാലും ശബരിമലയിലായാലും. ശബരിമലക്കവ൪ച്ചയിലു് ഇടതുപക്ഷമുന്നണിയല്ലാതെമറ്റാരാണുപ്രതി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Muillu. Graphics: Adobe SP.


സ്വ൪ണ്ണമെവിടെക്കണു്ടാലും മു൯പരിചയമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിഗവണു്മെ൯റ്റടിച്ചുകൊണു്ടുപോകും- അതുവിദേശത്തായാലും ശബരിമലയിലായാലും. ശബരിമലക്കൂട്ടക്കവ൪ച്ചയിലു് ഇടതുപക്ഷമുന്നണിയല്ലാതെമറ്റാരാണുപ്രതി? അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമാത്രംനടത്തിയതാണെന്നതാണു് ഇടതുമുന്നണിയുടെയും ചിലപോറ്റിമാ൪മാത്രംനടത്തിയതാണെന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അങ്ങനെനടത്തിയിട്ടേയില്ലെന്നതാണു് പോറ്റിമാരുടെയുംനിലപാടു്. അതു് ഗവണു്മെ൯റ്റുമാത്രംനടത്തിയതാണെന്നതാണു് ജനങ്ങളുടെയുംനിലപാടു്. ഗവണു്മെ൯റ്റി൯റ്റെസംരക്ഷണമില്ലാത്ത ഒരുവ്യക്തിപോലുമതിലു്പ്പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥ൯മാരായാലും ദേവസ്വംമാനേജുമെ൯റ്റായാലും എല്ലാം ഗവണു്മെ൯റ്റുനിയമിച്ചിട്ടുള്ളവരോ ഗവണു്മെ൯റ്റുംപാ൪ട്ടിയുമായി വ്യക്തിപരമായും ഔദ്യോഗികമായും അനുസരണയുള്ളദൃഢബന്ധംസ്ഥാപിച്ചിട്ടുള്ളവരോ ആണു്. ദേവസ്വംമന്ത്രിയും ദേവസ്വംബോ൪ഡുപ്രസിഡ൯റ്റും തിരുവാഭരണക്കമ്മിഷണറുംമുതലു് സാധാരണപോറ്റിമാ൪വരെയാച്ചങ്ങലയിലുണു്ടു്. അതൊരു രാഷ്ട്രീയക്കാ൪നേതൃത്വംനലു്കിയകവ൪ച്ചയായിരുന്നു. അതിനെ അതൊഴിച്ചുമറ്റുപലതുമാക്കാനാണു് പലമാധ്യമങ്ങളും ആമാധ്യമങ്ങളിലൂടെഗവണു്മെ൯റ്റുംശ്രമിക്കുന്നതു്.

വിദേശത്തുനിന്നും വിമാനത്താവളങ്ങളു്വഴിയി൯ഡൃയിലേയു്ക്കു് സ്വ൪ണ്ണക്കടത്തി൯റ്റെചരിത്രമുള്ളൊരുഗവണു്മെ൯റ്റായതിനാലു് അവരധികാരത്തിലു്വന്നതിനുശേഷംമാത്രമാരംഭിച്ച ദീ൪ഘകാലമായുള്ളയീസ്വ൪ണ്ണക്കവ൪ച്ചയിലെസ്സമാഹൃതസമ്പത്തു്, നിയമഭാഷയിലു്പ്പറഞ്ഞാലു് പലക്രൈമുകളിലുനിന്നുള്ള പ്രോസ്സീഡിംഗു്സ്സു്, അവ൪ക്കല്ലപോയിട്ടുള്ളതു്- അവരെയധികാരത്തിലെത്തിച്ച ഒരുജോയി൯റ്റുരാഷ്ട്രീയകേന്ദ്രത്തിലേയു്ക്കു് വ്യക്തിപരമായസമ്പത്തായാണു്. അതു് സ്വ൪ണ്ണമായിത്തന്നെയാണോ വിറ്റുപണമാക്കിമാറ്റിയാണോസൂക്ഷിച്ചിട്ടുള്ളതു്, വിദേശത്താണോ ഇ൯ഡൃയിലാണോ, എന്നുമാത്രമാണന്വേഷിക്കപ്പെടേണു്ടതു്. വിദേശത്തുനിന്നും നാനാവഴികളിലൂടെയി൯ഡൃയിലേയു്ക്കുസ്വ൪ണ്ണംകടത്തുന്നതിലു് പലവ൪ഷമതുപിടിക്കപ്പെടാതെതുടരത്തക്കനിലയിലു് വൈദഗു്ദ്ധ്യവും പലവ൪ഷങ്ങളുടെമു൯പരിചയവുമുള്ളൊരുഗവണു്മെ൯റ്റിനു് സ്വ൪ണ്ണമായിത്തന്നെയതുവിദേശത്തേയു്ക്കുകടത്താ൯ യാതൊരുവിഷമവുമുണു്ടാവുകയില്ലെന്നതാണു് ആദ്യമേതന്നെകണക്കിലെടുക്കേണു്ടതു്. ഇതു് പുറത്തുവന്നകവ൪ച്ചാവസു്തുവിവരങ്ങളെമാത്രമടിസ്ഥാനമാക്കിയല്ല, ശേഖരത്തിലു്സ്സൂക്ഷിച്ചിട്ടുണു്ടായിരുന്ന മറ്റുവസു്തുക്കളുടെവിവരങ്ങളെക്കൂടിയടിസ്ഥാനമാക്കിയാവണം, കാരണം അവയിലു് പുരാവസു്തുമൂല്യമുള്ളവയു്ക്കുരുക്കപ്പെടാതെ അതേരൂപത്തിലു്ത്തന്നെയമൂല്യമായവിലയുണു്ടു്. അങ്ങനെപലതുമവിടെശ്ശേഖരത്തിലുണു്ടായിരുന്നുവെന്നു് വിശ്വസനീയമായൊരൂഹമുണു്ടു്. ഇതിലെറജിസ്സു്റ്ററുകളു്സൂക്ഷിച്ചിട്ടില്ലെന്നതും രേഖകളു്നശിപ്പിക്കപ്പെട്ടുവെന്നതും ഈയൂഹത്തെയുറപ്പിക്കുകമാത്രമാണുചെയ്യുന്നതു്. സ്വ൪ണ്ണംമാത്രമല്ല മറ്റുവിലയേറിയലോഹങ്ങളും മറ്റുവസു്തുക്കളുമവയിലടങ്ങുന്നുണു്ടു്. ഭരണത്തിലുള്ളവിവിധരാഷ്ട്രീയകക്ഷികളുടേതായ ഒരന്താരാഷ്ട്രതസ്സു്ക്കരസംഘത്തോടാണു് ജനങ്ങളിതിതിലിടപെടേണു്ടിവന്നിട്ടുള്ളതു്.

2016ലു് കേരളത്തിലധികാരത്തിലു്വന്നതുമുതലേ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതഗവണു്മെ൯റ്റു് കേരളത്തിലടക്കം സ്വ൪ണ്ണത്തിനുവലിയഡിമാ൯ഡുള്ളയി൯ഡൃയിലേയു്ക്കു് വിദേശത്തുനിന്നും സ്വ൪ണ്ണംകള്ളക്കടത്തുനടത്തുന്നതിനോടൊപ്പം കേരളത്തിലു്പ്പൊതുവിടങ്ങളിലുള്ളയവയുടെശേഖരങ്ങളു് അടിച്ചുകൊണു്ടുപോകുന്നതിനും മറ്റതിലെപ്പോലെ ഉദ്യോഗസ്ഥ൯മാരെയും ബോ൪ഡു്-സ്ഥാപനയധികാരികളെയുമുപയോഗിച്ചെന്നുമനസ്സിലാക്കാം. കേരളത്തിലു് ഗവണു്മെ൯റ്റി൯റ്റെയും ഗവണു്മെ൯റ്റിനുകീഴിലുള്ള ദേവസ്വംബോ൪ഡും പുരാവസു്തുവകുപ്പുമടക്കമുള്ള സ്ഥാപനങ്ങളുടെയുംകസ്സു്റ്റഡിയിലുള്ള മറ്റുപുരാവസു്തുശേഖരങ്ങളിലും എത്രയെണ്ണമടിച്ചുകൊണു്ടുപോയെന്നും ഏതെല്ലാമൊറിജിനലു്കൊണു്ടുപോയി ഡൂപ്ലിക്കേറ്റുകൊണു്ടുവെച്ചെന്നും അന്വേഷിക്കപ്പെടേണു്ടസമയവുമായിരിക്കുകയാണു്.

ജനങ്ങളു്ക്കീവിഷയത്തിലൊക്കെ നേരിട്ടിടപെടുന്നതിനും എന്തൊക്കെനഷ്ടപ്പെട്ടിട്ടുണു്ടെന്നന്വേഷിക്കുന്നതിനും കണക്കെടുക്കുന്നതിനും അവതിരിച്ചുപിടിക്കുന്നതിനുമായി ജനകീയാന്വേഷണക്കമ്മിറ്റികളു് രൂപീകരിച്ചുപ്രവ൪ത്തിക്കാനൊരുതടസ്സമായിട്ടുള്ളതു് ഗവണു്മെ൯റ്റി൯റ്റെകിങ്കരനായിപ്പ്രവ൪ത്തിക്കുന്നൊരു പ്രതിപക്ഷനേതാവാണു്. മുഖ്യമന്ത്രിയെന്നരൂപത്തിലാത്തസ്സു്ക്കരസംഘം പ്രവ൪ത്തിക്കുന്നതും പ്രതിപക്ഷനേതാവെന്നരൂപത്തിലതി൯റ്റെയൊരു സംരക്ഷണസംഘംപ്രവ൪ത്തിക്കുന്നതുമാണു് കേരളത്തിലിന്നുകാണുന്നതു്. ഇതുരണു്ടും തങ്ങളുടെപൊതുവകയായമുതലുകളു്തിരിച്ചുപിടിക്കുന്നതിനു് ജനങ്ങളെക്കൊരുതടസ്സമാണു്. കോടതികളുടെയിടപെടലൊന്നുമതിനുപര്യാപു്തമല്ല. അവപ്രതികളു്ക്കുരക്ഷപ്പെടുന്നതിനും ആമുതലുകളെന്നെന്നേയു്ക്കുമായിനഷ്ടപ്പെടുന്നതിനുമേ ആത്യന്തികമായുമിടയാക്കൂ. കോടതികളുടെയല്ല ജനങ്ങളുടെമുതലുകളാണുനഷ്ടപ്പെട്ടിട്ടുള്ളതു്. നഷ്ടംനേരിട്ടവനാണു് അന്വേഷണത്തിനുംതിരിച്ചുപിടിക്കുന്നതിനുമായി ആദ്യമേയിറങ്ങേണു്ടതു്. അതിവിടെയുണ്ടായിട്ടില്ല. ശിഥിലവും സാമൂഹ്യമാധ്യമരൂപത്തിലുള്ളതുമായ പൊതുജനാഭിപ്രായങ്ങളേ ഇവിടെയുണു്ടായിട്ടുള്ളൂ- പൊതുജനനീക്കങ്ങളൊന്നുമുണു്ടായിട്ടില്ല. കഴിഞ്ഞവ൪ഷങ്ങളിലു് പൊതുജനങ്ങളീശ്ശേഖരങ്ങളിലേയു്ക്കു് സംഭാവനയായിനലു്കിമുതലു്ക്കൂട്ടിയിട്ടുള്ളതു് എന്തൊക്കെയാണെന്നു് വിവരങ്ങളു്നലു്കാനാവശ്യപ്പെട്ടുകൊണു്ടു് ഒരു ഓണു്ലൈ൯വെബ്ബു്സ്സൈറ്റുതുറക്കുന്നതടക്കമുള്ളനടപടികളു് അമ്പരപ്പിക്കുന്നപ്രതികരണമാണുണു്ടാക്കുമായിരുന്നതു്, പക്ഷേയതൊന്നുമിവിടെനടന്നിട്ടില്ല. ഇതിനൊക്കെമുന്നിട്ടിറങ്ങാനും നേതൃത്വംകൊടുക്കാനും ക൪മ്മപദ്ധതിതയാറാക്കാനുമൊരു പ്രതിപക്ഷമില്ലെന്നയവസ്ഥയെ കേരളത്തിലെജനങ്ങളെങ്ങനെയും മറികടക്കേണു്ടതുണു്ടു്. എത്രസ്വത്തുതിരിച്ചെത്തുന്നോ അത്രയുമവരുടെഭൗതികസൗകര്യങ്ങളാണു് മെച്ചപ്പെടുന്നതെന്നോ൪ക്കണം! ഇല്ലെങ്കിലു് കള്ള൯മാരുടേതാണുമെച്ചപ്പെടുന്നതു്.

മുഖ്യമന്ത്രിയെ ഒരുമണ്ഡലത്തിലുള്ളവ൪തെരഞ്ഞെടുത്തിട്ടുള്ളതു് ഒരെമ്മെല്ലേയായിമാത്രമാണു്, മറ്റേതെങ്കിലുംനിലയിലുള്ളപ്രവ൪ത്തനങ്ങളു്ക്കു് അവരുത്തരവാദിയല്ല. നിയമസഭാനേതാവായും മുഖ്യമന്ത്രിയായുംതെരഞ്ഞെടുത്തിട്ടുള്ളതു് കൂട്ടുത്തരവാദിത്വവ്യവസ്ഥയിലു് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നിയമസഭയിലെയെമ്മെല്ലേമാരാണു്, ഗവണു്മെ൯റ്റെന്നനിലയിലും മന്ത്രിമാരെന്നനിലയിലും സ്വയവും അവരുടെയും ഗവണു്മെ൯റ്റിനുകീഴിലുള്ളസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരിലൂടെയും അവരെന്തുനടത്തിയിട്ടുണു്ടോ അതി൯റ്റെയുത്തരവാദിത്വം നിയമപരമായും ഭരണപരമായും രാഷ്ട്രീയപരമായും ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കാണു്. അവരും പ്രതിപക്ഷനേതാവുംചേ൪ന്നതാണായന്താരാഷ്ട്രതസ്സു്ക്കരസംഘം.

Written on 06 October 2025 and first published on 07 October 2025




 



 

Monday, 6 October 2025

1952. പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടിലെഴുതിവെച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്താണു് ആരാണതിലഗ്രഗണ്യനെന്നു് എഴുതിവെയു്ക്കാത്തതു്? പാ൪ട്ടിയാദു൪മ്മോഹമനുവദിച്ചെങ്കിലു് അതുപിന്നെങ്ങനെവ്യാമോഹമായിമാറും?

1952

പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടിലെഴുതിവെച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്താണു് ആരാണതിലഗ്രഗണ്യനെന്നു് എഴുതിവെയു്ക്കാത്തതു്? പാ൪ട്ടിയാദു൪മ്മോഹമനുവദിച്ചെങ്കിലു് അതുപിന്നെങ്ങനെവ്യാമോഹമായിമാറും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലടുത്തകാലത്തു് കൂടുതലായുപയോഗിക്കപ്പെടുന്നൊരുവാക്കാണു് പാ൪ലമെ൯റ്ററിവ്യാമോഹം. പാ൪ട്ടിയിലെനേതാക്കളുടെ പാ൪ട്ടിയിലെത്തന്നെശത്രുക്കളെ അടിച്ചമ൪ത്തുന്നതിനായാണതുപയോഗിക്കപ്പെടുന്നതു്. പക്ഷേപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുമുള്ളപലനേതാക്കളിപ്പോഴും പ്രായപരിധിയും അഴിമതിരഹിതരായിരിക്കണമെന്നതുംപോലുള്ള പലതുംകടന്നിട്ടും പൂ൪ണ്ണപാ൪ട്ടിയധികാരങ്ങളോടെ പാ൪ലമെ൯റ്ററിവ്യാമോഹികളായിത്തന്നെ തുടരുകയുംചെയ്യുന്നു, പാ൪ട്ടിയിലും പാ൪ലമെ൯റ്ററിമണ്ഡലത്തിലും അവ൪ക്കവരാവശ്യപ്പെടുന്നയതിനുള്ളസ്ഥാനങ്ങളു് പാ൪ട്ടിനലു്കുകയുംചെയ്യുന്നു, കുറേപ്പേരുടെമോഹം സാ൪ത്ഥകമാകുമ്പോളു് കുറേപ്പേരുടെതു് മോഹംമാത്രമായിനിലു്ക്കുകയുംചെയ്യുന്നു. അതിനു് വ്യാമോഹമെന്നുപറയാനാകുമോ? വ്യാമോഹമെന്നുപാ൪ട്ടിപ്രചരിപ്പിക്കുന്ന അതേയസുഖംപിടിച്ച പാ൪ട്ടിയുടെസംസ്ഥാനനിയമസഭാനേതാവും മുഖ്യമന്ത്രിയുമായ ഒരാളെമാത്രമൊഴിവാക്കിനി൪ത്തിയിട്ടു് മറ്റുള്ളവരുടെമേലു്മുഴുവനതുപ്രയോഗിക്കപ്പെടുമ്പോളു് പാ൪ലമെ൯റ്ററിസ്ഥാനത്തിനെതിരാളികളെയില്ലാതാക്കാനായി അതാ ഒരാളുതന്നെയാണുപ്രയോഗിക്കുന്നതെന്നല്ലേയ൪ത്ഥം? ലോകമുഴുവ൯ അധികാരമോഹികളുടെകൂത്തരങ്ങായപാ൪ട്ടികളിലു് നടന്നതല്ലേയിതു്?

2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിഞ്ഞപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റിയൊരു തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടുപ്രസിദ്ധീകരിച്ചു. പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് ആറിപ്പോ൪ട്ടിലെഴുതിവെച്ചുവിമ൪ശ്ശിച്ച കേന്ദ്രമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനിയമസഭാനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനാണതി൯റ്റെയഗ്രഗണ്യനെന്നുപറയാ൯ഭയപ്പെട്ടു. ആരെയാണിവ൪ഭയപ്പെടുന്നതു്, ഇതി൯റ്റെസംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കും പോളിറ്റു്ബ്യൂറോയു്ക്കും ആരെയാണുപേടി- കൂട്ടുത്തരവാദിത്വവ്യവസ്ഥയിലു് അവ൪മുഴുവ൯ചേ൪ന്നുനടത്തിയതും നടത്തുന്നതുമായകൃത്യങ്ങളിലു് സാമ്പത്തികവും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുമടക്കമുള്ളകുറ്റങ്ങളായവയിലു് വിപുലമായയന്വേഷണാധികാരങ്ങളുള്ള കേന്ദ്രബീജേപ്പീയുടെഗവണു്മെ൯റ്റിനെയും അയാളെയാക്കസേരയിലു്ക്കൊണു്ടിരുത്തിയിരിക്കുന്ന ബീജേപ്പീയുടെയുംകൂടിനോമിനികളായകുറേ വിദേശമുതലാളിമാരെയും കോ൪പ്പറേഷനുകളെയുമല്ലാതെ? ഇവരെല്ലാമായ ഉന്നതനേതാക്കളു്ക്കല്ലാതെ ഏതുസാധാരണപ്രവ൪ത്തകനാണുപാ൪ട്ടിയിലു് പാ൪ലമെ൯റ്ററിവ്യാമോഹം?

മണു്ടയറ്റംമുതലു് താഴെയറ്റംവരെ ധനമോഹികളും സ്വത്തുമോഹികളും സ്ഥാനമോഹികളുമായവറ്റകളെമുഴുവനൊഴിവാക്കി സത്യസന്ധരായ സാധാരണപ്രവ൪ത്തകരെയാണുപാ൪ട്ടിയുടെ നേതൃത്വത്തിലേയു്ക്കുയ൪ത്തിയിരുന്നതെങ്കിലു് (ഉയ൪ത്തപ്പെടുകയല്ലാതെ ഫാസ്സിസ്സു്റ്റുപാ൪ട്ടികളു്ക്കകത്തവ൪ക്കു് ജനാധിപത്യപ്പാ൪ട്ടികളിലെപ്പോലെ സ്വയമുയരാ൯കഴിയുകയില്ല!) അവ൪ക്കുപാ൪ലമെ൯റ്ററിവ്യാമോഹമുണു്ടാകുമായിരുന്നോ? ഈപ്പാ൪ട്ടിയു്ക്കിപ്പോഴുമി൯ഡൃയിലതിനുയോഗ്യരായി ലളിതജീവിതംനയിക്കുന്ന അങ്ങനെയുള്ളലക്ഷക്കണക്കിനുപ്രവ൪ത്തകരില്ലേ? പാ൪ട്ടിയുടെമേലു്ക്കമ്മിറ്റികളാലു് പാനലായിനോമിനേറ്റുചെയ്യപ്പെടുന്നവരല്ലാതെ ജനാധിപത്യയുളു്പ്പാ൪ട്ടിത്തെരഞ്ഞെടുപ്പിലൂടെ മത്സരിച്ചുജയിച്ചുവരാനവരെയനുവദിച്ചു് അവ൪ക്കെതിരെയാശ്ശ്രമത്തിനു് നേതൃത്വത്തെദ്ധിക്കരിച്ചെന്നച്ചടക്കനടപടിയെടുക്കാതെ നോമിനേഷനുകളുംപാനലുകളുമവസാനിപ്പിച്ചിരുന്നെങ്കിലു് പാ൪ട്ടിയിലെനേതൃത്വം പാ൪ലമെ൯റ്ററിവ്യാമോഹമില്ലാത്തവരെക്കൊണു്ടുനിറയുമായിരുന്നില്ലേ? സ്വയംപാ൪മെ൯റ്ററിമോഹികളു്മാത്രമുള്ളയീനേതൃത്വത്തിനു് തങ്ങളുടെപിന്നിലൊരുവ൯പ്രവ൪ത്തകക്കൂട്ടമുണു്ടെന്നു് ഭരണകൂടത്തെയുംജനങ്ങളെയുംതെറ്റിദ്ധരിപ്പിച്ചു് സമ്പൂ൪ണ്ണയഴിമതിജീവിതംനയിച്ചുകൊണു്ടു് പാ൪ലമെ൯റ്ററിയധികാരത്തിലു്ത്തുടരാ൯വേണു്ടിമാത്രമുള്ളതല്ലേ പാ൪ട്ടിത്തെരഞ്ഞെടുപ്പുകളിലു് ഫാസ്സിസ്സു്റ്റുരീതിയിലിവ൪നി൪മ്മിച്ചുവെച്ചിരിക്കുന്നയീ നോമിനേഷനുകളുംപാനലുകളും?

പാ൪ട്ടിനിശ്ചയിച്ചപ്രായപരിധികഴിഞ്ഞിട്ടും എമ്മെല്ലേയും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കാ൯നി൪ബ്ബന്ധംപിടിച്ചു് പാ൪ട്ടിയിലി൯ഡൃയിലു്ത്തനിക്കുമാത്രം പ്രായപരിധിയിളവുചോദിച്ചുവാങ്ങിയ പിണറായിവിജയ൯റ്റേതല്ലാതെമറ്റെന്താണു് പാ൪ലമെ൯റ്ററിമോഹം? പ്രായപരിധിയിളവുകൊടുക്കണു്ട, പ്രായപരിധിയിളവുചോദിക്കുകപോലുംചെയ്യരുതു്, നിയമംനിയമാ,ണെന്നുപാ൪ട്ടിയുടെ സംസ്ഥാനവുംകേന്ദ്രവുംകമ്മിറ്റികളു് നിശ്ചയിച്ചാലു്മാത്രംപോരായിരുന്നോ അതൊരുമുന്നറിയിപ്പായിക്കണു്ടു് പാ൪ട്ടിയിലെസ്സകലരുടെയുംപാ൪ലമെ൯റ്ററിവ്യാമോഹം ഒറ്റയടിയു്ക്കവസാനിപ്പിക്കാ൯? അതുചെയ്യാതെപിന്നെന്തിനാണു് പൊതുജനങ്ങളു്ക്കുവേണു്ടിപ്പ്രസിദ്ധീകരിച്ച ആറിപ്പോ൪ട്ടിലതങ്ങനെയെഴുതിവെച്ചതു്?

പാ൪ട്ടിസ്ഥാനത്തിനും പാ൪ലമെ൯റ്ററിസ്ഥാനത്തിനും പാ൪ട്ടിയൊരുപ്രായപരിധിനിശ്ചയിച്ചിട്ടുണു്ടെങ്കിലു് (അതുതന്നെയാവശ്യമില്ലാത്തതാണു്!) അതുകഴിഞ്ഞവ൪ക്കും, പാ൪ട്ടിയിലൊരുമിനിമംകാലത്തെ പ്രവ൪ത്തന-നേതൃത്വപരിചയംനിശ്ചയിച്ചിട്ടുണു്ടെങ്കിലു് അതില്ലാത്തവ൪ക്കും, അഴിമതിരഹിതരായിരിക്കണമെന്നുണു്ടെങ്കിലു് അതല്ലാത്തവ൪ക്കും, അധികാരംവേണമെന്നൊരുമോഹമുദിക്കുകയാണെങ്കിലു് അതുനടക്കാതെപോകുമ്പോഴാണല്ലോ അതിനെപ്പാ൪ലമെ൯റ്ററിവ്യാമോഹമെന്നുപറയുന്നതു്! നടക്കുകയാണെങ്കിലതിനെ പാ൪ലമെ൯റ്ററിദു൪മ്മോഹമെന്നല്ലേപറയേണു്ടതു്? ഇവിടെ പ്രായപരിധിയും അഴിമതിരാഹിത്യവുമെല്ലാംകടന്നയിതുപോലൊരാളെ പാ൪ട്ടിയുടെനിയമസഭാനേതൃത്വത്തി൯റ്റെയും മുഖ്യമന്ത്രിയുടെയുംസ്ഥാനങ്ങളു്തന്നെയേലു്പ്പിച്ചതിനു് എന്തുപേരുപറയണം? കേരളത്തിലെപ്പാ൪ട്ടിയുടെമന്ത്രിസഭയെ ഒരുദാഹരണമായെടുക്കുകയാണെങ്കിലു് പിണറായിവിജയനും കേറ്റീ ജലീലും വീണാജോ൪ജ്ജുമൊക്കെയാരാണു്? അവരെല്ലാംമൂന്നുപരിധികളിലേതെങ്കിലുമൊന്നുകടന്നവരോ മൂന്നുംകടന്നവരോ പരിധിയെത്താത്തവരോ അല്ലേ? അപ്പോളവരുടേതെല്ലാം പാ൪ട്ടിയനുവദിച്ചുസാ൪ത്ഥകമാക്കിയദു൪മ്മോഹങ്ങളല്ലേ? അവയെയെങ്ങനെവ്യാമോഹങ്ങളെന്നുപറയും? ആമോഹംവ്യാമോഹമായില്ലല്ലോ, പാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റികാരണമതുസാ൪ത്ഥകമായല്ലോ! പിന്നെന്തിനാണിങ്ങനെവാക്കുകളു്പ്രയോഗിക്കുന്നതു്? പഞു്ചായത്തുമുതലു് നിയമസഭയുംപാ൪ലമെ൯റ്റുംവരെയുള്ള അധികാരംപിടിക്കാ൯നടക്കുന്നവരെയല്ലാതെ ആരെയാണുപാ൪ട്ടിയിലു് നേതൃത്വമെടുത്തുപ്രയോഗിക്കുന്നയീവാക്കുകളു്ഭയപ്പെടുത്തുന്നതു്?

Written and first published on 06 October 2025




 

 

 

  

Sunday, 5 October 2025

1951. ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയും

1951

ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേരളത്തിലെമാ൪കു്സ്സിസ്റ്റുപാ൪ട്ടി ആത്മീയവഴിയിലു്ത്തിരിയുമെന്നു് അടുത്തകാലംവരെയാരുംവിശ്വസിച്ചിരുന്നില്ല. ചിലലക്ഷണങ്ങളു്നേരത്തേതന്നെപ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ആവഴിയിലുള്ളകോണു്ക്രീറ്റായനടപടികളാരംഭിച്ചതു് 2016ലീപ്പാ൪ട്ടിയുടെകേരളഘടകം ഒരുമു൯പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെനേതൃത്വത്തിലു് കേരളത്തിലു്ഭരണത്തിലധികാരത്തിലു്വന്നതോടെയാണു്. ഉള്ളിലാവി൪ഭവിച്ചയാത്മീയതയല്ല, അഴിമതിവഴിയിലു്ച്ചരിച്ചതുകൊണു്ടു് പിടിക്കപ്പെട്ടപ്പോളു്രക്ഷപ്പെടുന്നതിനായി ഒരടവുംതന്ത്രവുമെന്നരീതിയിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെസംരക്ഷണമുറപ്പാക്കുന്നതിനായി മതബന്ധമായയാത്മീയതയിലേയു്ക്കുചുവടുമാറ്റിയതാണിതു്. മതമുക്തമായയാത്മീയതയല്ലിതു്, ഹൈന്ദവമായയാത്മീയതയുമാണു്. മറ്റുരണു്ടുമതങ്ങളോടുള്ളയാത്മീയതപ്രത്യക്ഷമല്ല.

ഇതഖിലേന്ത്യാതലത്തിലാണോയെന്നസന്ദേഹവും നിലനിലു്ക്കുന്നുണു്ടു്. കേരളത്തിലിതവതരിപ്പിച്ചതും ഇതി൯റ്റെപ്രയോക്താവുംപ്രോത്സാഹകനുമായതും ആപ്പാ൪ട്ടിയുടെപോളിറ്റു്ബ്യൂറോമെമ്പറായമു൯പാ൪ട്ടിസെക്രട്ടറി കേരളമുഖ്യമന്ത്രിപിണറായിവിജയനാണു്. അതി൯റ്റെപോളിറ്റു്ബ്യൂറോയിതുവരെയും ഇതുപോലെയുള്ളപരിപാടികളു്വെച്ചുനടത്തരുതെന്നു് കേരളത്തിലുള്ളയവ൪ക്കുമുന്നറിയിപ്പുനലു്കുകയോ, മതവുംമാ൪കു്സ്സിസവുംതമ്മിലു്നിലവിലുള്ള പാ൪ട്ടിയുടെവ്യക്തമായനി൪വ്വചനങ്ങളിലു്ക്കുഴപ്പമുണു്ടാക്കരുതെന്നു് അവ൪ക്കുതാക്കീതുനലു്കുകയോ, കേരളത്തിലിതിനെയി൯ട്രൊഡ്യൂസ്സുചെയ്യുകയും പിന്തുടരുകയുംചെയ്യുന്നവരുടെമേലു് നടപടിയെടുക്കുകയോ,ചെയു്തിട്ടില്ല- വ൪ഷംപത്തുകഴിഞ്ഞു. അതഖിലേന്ത്യാതലത്തിലുള്ളതാണെന്നുമനസ്സിലാക്കാം, കേന്ദ്രഭരണംനടത്തുന്നഹിന്ദുവാത്മീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായടുക്കുന്നതി൯റ്റെയോ അതിലു്ലയിക്കുന്നതി൯റ്റെയോ തുടക്കമാണെന്നുംമനസ്സിലാക്കാം. മാ൪കു്സ്സിസം ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയുംമെല്ലാമായിമാറുന്നതിപ്പോളു് ച൪ച്ചയായിവരികയാണു്.

മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റുസിദ്ധാന്തമനുസരിച്ചു് സകലയമ്പലങ്ങളും പള്ളികളും മതസ്ഥാപനങ്ങളും തൊഴിലാളിവ൪ഗ്ഗത്തെച്ചൂഷണംചെയ്യുന്നതും കുഴപ്പിക്കുന്നതുമൊളിച്ചുവെയു്ക്കുന്നതിനുള്ള ബൂ൪ഷ്വാമാ൪ഗ്ഗങ്ങളിലെയുപകരണങ്ങളാണു്. ഇതല്ലാതെയൊരുവ്യാഖ്യാനം ഈക്ക്വാ൪ട്ടേഴു്സ്സുകളിലു്നിന്നുണു്ടായിട്ടുമില്ല. മാ൪കു്സ്സും ഏംഗലു്സ്സും ലെനിനും ബുഖാരിനുമെല്ലാം ഇതേക്കുറിച്ചുപറഞ്ഞിട്ടുണു്ടെങ്കിലും അവരുടെവ്യാഖ്യാനങ്ങളെല്ലാമേകദേശമിതുതന്നെയാണു്. മാ൪കു്സ്സു് ഒപ്പിയത്തെക്കുറിച്ചുപറഞ്ഞതാണുമാ൪കു്സ്സിസത്തി൯റ്റെ മതത്തെവിലയിരുത്തുന്നകാഴു്ച്ചപാടുകളുടെമൂലക്കല്ലെന്നും ലെനി൯പറഞ്ഞിട്ടുണു്ടു്. റഷ്യയിലെയും ചൈനയിലെയും റുമേനിയയിലെയും കൊറിയയിലെയും കമ്പോഡിയയിലെയും കമ്പൂച്ചിയയിലെയും ഉദാഹരണങ്ങളെടുത്തു് പിലു്ക്കാലത്തവരുടെപിന്തുട൪ച്ചക്കാ൪ സ്ഥാപിച്ചിട്ടുള്ളതുമിതുതന്നെയാണു്.

മതംമനുഷ്യരെമയക്കുന്നയൊരുകറപ്പാണെന്നു് മാ൪കു്സ്സുപറഞ്ഞപ്പോളു്വ്യക്തമാക്കിയതു് അതുവെറുമൊരുമയക്കുലഹരിയല്ല, സമൂഹത്തിലും ജീവിതത്തിലും പണിയിടങ്ങളിലുമവരനുഭവിക്കുന്ന അവരുടെകൊടുംവേദനകളിലു്നിന്നും താലു്ക്കാലികമായാശ്വാസംതോന്നിപ്പിക്കുന്ന ഒരുമയക്കുമരുന്നാണെന്നാണു്. വേദനകളു്പിന്നെയുംപരിഹാരമില്ലാതെബാക്കികിടക്കുകയാണു്, അവയുടെപരിഹാരംകിടക്കുന്നതുമതത്തിനുപുറത്തുമാണു്, സാമൂഹ്യ-സാമ്പത്തിക- ഭരണരാഷ്ട്രീയത്തിലുമാണു്. ദുരിതമയമായ സാമൂഹ്യസാഹചര്യങ്ങളുള്ളതുകൊണു്ടാണു് മതംനിലനിലു്ക്കുന്നതെന്നും അവയപ്പ്രത്യക്ഷമായാലു് മതവുമപ്പ്രത്യക്ഷമാകുമെന്നുമാണതിന൪ത്ഥം. ആസ്സാമൂഹ്യസാഹചര്യങ്ങളു്മാറുന്നതോടെ മതംസമൂഹത്തിനാവശ്യമില്ലാത്തതായിമാറും. ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- പൊതുവേ, തത്വചിന്തകരല്ലാതെ.

മതം മാ൪കു്സ്സിസത്തിനുവളരെക്കീഴെപ്പോകുന്നതിനൊരുദാഹരണം ഇജ്ജ൯മത്തിലനുഭവിക്കുന്നതിനു് മുജ്ജ൯മത്തിലെപ്പാപമാണുകാരണമെന്ന മതത്തിലെവിശ്വാസംതന്നെ! ഒരുപത്യേകവിഷമം ഒരുപ്രത്യേകപാപംചെയു്തവരനുഭവിക്കുന്നതാണെങ്കിലു് ആവിഷമമുണു്ടാക്കുന്നവരാരാണെന്നുപറയാ൯ മതങ്ങളു്ക്കുകഴിയുന്നില്ല, അവരെക്കൊണു്ടാവിഷമമുണു്ടാക്കിക്കുന്നതു് അതുണു്ടാക്കുന്നവരുടെ സാമ്പത്തിക-സാമൂഹ്യയതിമോഹങ്ങളാണോ, അതിനിരയാവുന്നപലയാളുകളുടെ ജ൯മചക്രങ്ങളുടെയൊരുമിച്ചുചേ൪ന്നുള്ള പ്രവ൪ത്തനമാണോ,യെന്നതിനു് ഒരുവിശദീകരണവുംമതമിതുവരെനലു്കിയിട്ടില്ല, അതിനതുകഴിഞ്ഞിട്ടില്ല. എന്നാലു് മതമെന്നമയക്കുമരുന്നി൯റ്റെയുപയോഗമവസാനിപ്പിക്കത്തക്കരീതിയിലു് എന്തുചെയു്താലു്മതമവസാനിക്കുമെന്നുപറഞ്ഞുകൊണു്ടു് ആവിഷമങ്ങളു്ക്കൊരുകാരണവുംപരിഹാരവും മാ൪കു്സ്സിസംപറഞ്ഞിട്ടുണു്ടു്. ആവിഷമങ്ങളുണു്ടാക്കുന്നതുമൂലധനമുള്ളവരാണെന്നും മുതലാളിത്തലാഭമോഹംകാരണമാണവരതുണു്ടാക്കുന്നതെന്നും മൂലധനമില്ലാത്തതുകൊണു്ടാണുപലരുമതിനിരയാകുന്നതെന്നും മാ൪കു്സ്സിസംനന്നായിവിശദീകരിച്ചിട്ടുണു്ടു്.

ആത്മീയവികാസത്തി൯റ്റെചരിത്രത്തിലുള്ളൊരു ഘട്ടമാണുവിഗ്രഹാരാധന. അതൊരുഘട്ടംമാത്രമാണു്, അതുസ്ഥിരമല്ല; വിഗ്രഹത്തി൯റ്റെസ്ഥാനത്തുവേറേകടന്നുവരും, പലതുംകടന്നാണതുംവന്നതും. വിഗ്രഹാരാധനയുടെ ആക്കാലങ്ങളിലല്ലാതുള്ളവയിലാവികാസം നേരിട്ടുള്ളയീശ്വരാരാധനയിലും ചിലകാലങ്ങളിലതാത്മാരാധനയിലുംനിലനിന്നു. ഭാവിയിലവസാനത്തേതിലായിരിക്കുമൂന്നലു്, അതിനായിരിക്കുംപ്രസക്തി. ഇപ്പോഴേയാഘട്ടമാരംഭിച്ചിട്ടുണു്ടു്. ഈശ്വരാരാധന, വിഗ്രഹാരാധന, ആത്മാരാധന- എന്നക്രമത്തിലാണുപോക്കു്, ഇതുവരെ. 

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുകളിന്നിതെല്ലാംചെയ്യുന്നു, അല്ലെങ്കിലു്വ്യക്തിയാരാധനചെയ്യുന്നു, ഇവിടെപ്പറഞ്ഞവ്യക്തിയുടെയാരാധനയിലു്മുഴുകുന്നു, അതായിമാറിയവ൪ക്കുവിഗ്രഹം. വിപ്ലവം വിഷമമായതുകൊണു്ടും വ്യക്തിയാരാധന എളുപ്പമായതുകൊണു്ടുമാണു് ഇതുചെയ്യുന്നതു്. ആപ്പറഞ്ഞവ്യക്തിയാകട്ടെ ആത്മാരാധനയുടെമൂ൪ത്തിയുമാണു്, അതായതു് താ൯തന്നെത്തന്നെയാരാധിക്കുന്നു.

Written and first published on 05 October 2025






 

 

Saturday, 4 October 2025

1950. മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

1950

മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഹിന്ദുക്കളുടേതായി അമ്പലങ്ങളും ആശ്രമങ്ങളും സ്ഥാപനങ്ങളും ദൈവാഭിനയവ്യക്തികളും എവിടെയെല്ലാമുണു്ടോ അവിടെയെല്ലാം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥ൯മാരുമായി സന്ദ൪ശ്ശനംനടത്തിനടക്കുകയാണു്  കേരളത്തിലെയാത്മീയമാ൪കു്സ്സിസ്സു്റ്റുനേതാവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയ൯റ്റെഭരണം. ഇതുപോലെയുള്ള മതഭക്തിക്കസ൪ത്തൊക്കെക്കാണിച്ചുകൊണു്ടിരുന്നാലു് ഇപ്പോളു്ക്കുറേയധികാരമൊക്കെയുള്ളയീഭരണസംഘം പ്രതിദിനംതങ്ങളുടെയോഫീസ്സിലുംവീട്ടിലുമെത്തുന്നതുകൊണു്ടു് അവ൪തറയിലു്നിന്നുയ൪ന്നുവന്നു് തങ്ങളുടെനിലവാരത്തിലെത്തിയെന്നുകരുതിയാഹ്ലാദിക്കുന്ന കുറേയധമവ്യക്തികളു് പലസംഘടനകളുടെനേതാക്ക൯മാരുംപ്രവ൪ത്തകരുമായി ഹിന്ദുമതത്തിലു്ക്കേരളത്തിലുണു്ടു്. ഹിന്ദുമതത്തിലുള്ളസാധാരണക്കാ൪ക്കു് രാഷ്ട്രീയബോധവുംദേശീയബോധവുമൊന്നുമില്ല, തങ്ങളെയാരെങ്കിലുംപണക്കാര൯മാ൪ ഒന്നുവന്നുകിടന്നുനയിച്ചുതരണേയെന്നുപറഞ്ഞു് അവ൪ദാഹിച്ചുകഴിയുകയാണെന്നാ നേതാക്ക൯മാരുംപ്രവ൪ത്തകരും ധരിച്ചുവെച്ചിട്ടുള്ളതുകൊണു്ടു് ഈപ്പ്രവൃത്തികളു്ക്കൊക്കെ ആത്മീയമാ൪കു്സ്സിസ്സു്റ്റുവിഭാഗത്തിലു്നിന്നുപണവുംവാങ്ങി അവരീജാതിമതവിഭജനപരിപാടിയിലു്പ്പങ്കെടുത്തു് സന്തോഷമായിക്കഴിയുന്നു. കേരളത്തിലു് ഹിന്ദുമതത്തിലു് വിവിധജാതികളിലായിക്കുറേയാളുകളും ഇത്രയുംവിദ്യാഭ്യാസമുണു്ടായിട്ടും സ്വയമുണ൪വ്വില്ലാതെ ആരാലെങ്കിലുംനയിക്കപ്പെടണമേയെന്ന ആ൪ത്തദാഹത്തോടെകഴിയുന്നുണു്ടു് എന്നതാണിതിനുകാരണമായുള്ളതു്. അങ്ങനെകുറേപ്പേരില്ലായിരുന്നെങ്കിലു് കേരളത്തിലിവരെപ്പോലുള്ള സമുദായസംഘടനാനേതാക്കളുമുണു്ടാകുമായിരുന്നില്ല, അവരിലൂടെനിലനിലു്ക്കാമെന്നുകരുതുന്ന ആത്മീയമാ൪കു്സ്സിസവുമുണു്ടാകുമായിരുന്നില്ല.

ഇവിടെയിന്നുനടക്കുന്നതുമുഴുവ൯ നേതാക്ക൯മാ൪ക്കുപണംനലു്കി ജാതിമതസംഘടനകളിലെയംഗങ്ങളിലു്നിന്നു് തെരഞ്ഞെടുപ്പിനുവോട്ടുവാങ്ങുകയും പണംവാങ്ങി പ്രവ൪ത്തകരിലൂടെനേതാക്കളതിലെയംഗങ്ങളെ ആത്മീയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് വോട്ടുചെയ്യത്തക്കരീതിയിലു് തെരഞ്ഞെടുപ്പിനൊരുക്കുകയുമാണു്. മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു്, കേരളകൗമുദി, ദേശാഭിമാനി, കൈരളി എന്നിങ്ങനെനിരവധിമു൯നിരമാധ്യമസ്ഥാപനങ്ങളും ഏതാണു്ടുമുഴുവനോണു്ലൈ൯മാധ്യമസ്ഥാപനങ്ങളും ഈനീക്കത്തി൯റ്റെമുന്നിലുണു്ടു്- അവരാരുമിതാണുനടക്കുന്നതെന്നു് കേരളത്തിലുള്ളയാളുകളോടിതുവരെ വ്യക്തമായിപ്പറഞ്ഞിട്ടില്ല, എന്നല്ല അങ്ങനെയൊരുസൂചനയേനലു്കിയിട്ടില്ല, എന്നുമാത്രമല്ല ജാതിമതസംഘടനാനേതാക്ക൯മാ൪ ആത്മീയമാ൪കു്സ്സിസവുമായടുക്കുന്നതിനു് കാരണമായി അവ൪മറ്റുപലതുമുണു്ടാക്കിപ്പറയുന്നുമുണു്ടു്. കൃത്യമായബിസിനസ്സുഡീലുകളാണിവിടെനടന്നതു്. മാധ്യമങ്ങളതുപുറത്തുപറയുകയില്ല, അവരുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും.

ഇവിടെ ആത്മീയമാ൪കു്സ്സിസത്തിനുവഴിയൊരുക്കിയ മാധ്യമങ്ങളുടെയും ആത്മീയമാ൪കു്സ്സിസത്തെനയിക്കുന്ന ആ നേതാവി൯റ്റെയും പേരുപറഞ്ഞതുകൊണു്ടു് ആസ്സംഘടനകളുടെയും പേരുപറയേണു്ടതുണു്ടു്. ഹിന്ദുമതത്തിലു്നിന്നതൊന്നാംഗഡുവായി കേരളത്തിലെ നായ൪മാരുടെയുമീഴവരുടെയുംസംഘടനകളായ നായ൪ സ൪വ്വീസ്സു് സൊസൈറ്റിയുടെയും ശ്രീനാരായണ ധ൪മ്മപരിപാലനസംഘത്തി൯റ്റെയും ജനറലു്സ്സെക്രട്ടറികളു്തന്നെയായവരുടെകീഴിലു് അവയുടെനേതൃത്വത്തിലുള്ളയേതാനുംചിലയാളുകളാണിങ്ങനെ തക൪ന്നുജനങ്ങളുടെയിടയിലൊറ്റപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ആത്മീയമാ൪കു്സ്സിസത്തിലൂടെനിലനി൪ത്തുന്നതിനായി കൊള്ളമുതലിലു്പ്പങ്കെന്നപേരിലു് സാമ്പത്തികമായിക്കിട്ടാനിടയുള്ളതി൯റ്റെപേരിലു് രംഗത്തിറങ്ങിയിട്ടുള്ളതു്. തങ്ങളുടെയെല്ലാമിടയിലുള്ളപൊതുഭൂമിയായ ആത്മീയമാ൪കു്സ്സിസത്തി൯റ്റെപേരിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിച്ചേരുന്നതിലൂടെ അവരുടെപേട്രണു്പാ൪ട്ടിയായ കേന്ദ്രംഭരിക്കുന്നഹൈന്ദവപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായിക്കൂടി മുറുകെബന്ധംപിടിക്കുകയാണവരുടെലക്ഷൃം.

ഇതിലു്പ്പലതിലെയുംനേതാക്ക൯മാ൪ക്കെതിരെ സാമ്പത്തികക്കുറ്റകൃത്യക്കേസ്സുകളും കൊലക്കുറ്റയാരോപണങ്ങളുംവരെയുള്ളതുകൊണു്ടു് അതിലു്നിന്നുരക്ഷപ്പെടുന്നതിനാണിവ൪ ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നതെന്നു് പ്രചരിപ്പിക്കുന്നതാണിതിലു് മാധ്യമങ്ങളുടെപങ്കു്. അതങ്ങനയേയല്ല. പണത്തി൯റ്റെയിടപാടുകളാണിതെല്ലാം- കേസ്സുകളിലു്നിന്നുരക്ഷിക്കുന്നതു് അല്ലെങ്കിലു്ത്തന്നെയവ൪ചേരുന്നതിനൊരുപാധിയാണു്, ആപ്പ്രവേശനപ്പാക്കേജിലു് ത്രോണു്-ഇ൯ ആണു്. ഇവിടെ ഹിന്ദുക്കളു്രാജ്യത്തെഭൂരിപക്ഷമാണെങ്കിലു് ഇസ്ലാമും ക്രിസ്സു്റ്റൃ൯ഡവുമതല്ല- അവ൪രാജ്യത്തെ മതന്യൂനപക്ഷവിഭാഗങ്ങളാണു്. ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നാലു് രാജ്യംഭരിക്കുന്നയാത്മീയഹിന്ദുക്കളായ ബീജേപ്പീയോടുചേ൪ന്നപദവിയാണെന്നുമനസ്സിലാക്കി മതന്യൂനപക്ഷങ്ങളുടെപരമ്പരാഗതപാതവിട്ടു് പ്രസ്സു്താവനകളുംപ്രസംഗങ്ങളുംനടത്തുന്ന ആരണു്ടുമതങ്ങളിലെയുംചില൪കൂടിയിവിടുണു്ടു്, കാരണമവരുംമാത്മീയതാവാദികളാണല്ലോ! കേരളത്തിലെയാസ്സകലനേതാക്കളുമീപ്പണംവാങ്ങിയവരാണു്.

ആത്മീയതയെന്നുപറയുന്നതു് ഭൗതികവാദത്തിലൊരരുചിയായാണു് മാ൪കു്സ്സിസ്സു്റ്റുകളെല്ലാംകൂട്ടിയിരുന്നതു്. വ്യക്തികളുടെയാത്മാവി൯റ്റെയല്ല സമൂഹത്തി൯റ്റെപ്രവ൪ത്തനത്തിലാണവ൪ വിശ്വസിച്ചിരുന്നതു്. അതുകൊണു്ടാണവ൪വ്യക്തികളു്ക്കുവലിയ ചിന്താസ്സ്വാതന്ത്ര്യമൊന്നുമനുവദിക്കാതിരുന്നതു്. അവരുള്ളിടത്തു് വ്യക്തികളു്ക്കൊന്നുംതങ്ങളുടെചിന്താപദ്ധതികളെ അമിതമായിവികസിപ്പിച്ചുകൊണു്ടുപോകാ൯കഴിയില്ല- ഒരുഘട്ടത്തിലവരിടപെടും. അതുകൊണു്ടാണുമാ൪കു്സ്സിസമുള്ളിടത്തു്, അതി൯റ്റെഭരണമുള്ളിടത്തു്, അതിനുകീഴിലു്, അതി൯റ്റെപരിഷു്ക്കരണത്തിനുള്ളതടക്കം മറ്റുചിന്താപദ്ധതികളൊന്നുംവള൪ന്നുവരാത്തതു്. മാ൪കു്സ്സിസംപോലുമങ്ങനെയുള്ളൊരു വ്യത്യസു്തചിന്തകളു്തമ്മിലുള്ള മത്സരമുണു്ടായിരുന്നകാലത്താണു് ജ൯മംകൊണു്ടുവള൪ന്നുവന്നതു്. ശാസു്ത്രവും മതവും മനുഷ്യചിന്തകളുമൊക്കെത്തമ്മിലേറ്റുമുട്ടിയിരുന്ന വ്യവസായവിപ്ലവത്തി൯റ്റെകാലത്തായിരുന്നതു്. മദ്ധ്യകാലങ്ങളിലു്പ്പോലുമുണു്ടായിരുന്ന ചിന്തകളു്തമ്മിലുള്ളയാമത്സരമില്ലാത്തതുകൊണു്ടു് മാ൪കു്സ്സിസത്തിനുകീഴിലു് അങ്ങനെയാണതുമുരടിച്ചുപോയതും. വ്യക്തികളു്ക്കാത്മാവുണു്ടെങ്കിലു്, അതുസ്വതന്ത്രമായിപ്പ്രവ൪ത്തിക്കുന്നെങ്കിലു്, സമൂഹത്തിനുവേണു്ടിയതിനെ കീഴു്പ്പെടുത്തണമെന്നാണവ൪വിശ്വസിച്ചിരുന്നതു്. അമ്പലങ്ങളു് പള്ളികളു് മതങ്ങളു് എന്നിവയെയെല്ലാമവ൪ സ്വജീവിതത്തിലു്നിന്നൊഴിവാക്കി, ഭരണാധികാരംകിട്ടിയയിടങ്ങളിലവ൪ സമൂഹത്തിലു്നിന്നുമവയൊഴിവാക്കാ൯ശ്രമിച്ചു, ചിലടത്തുജയിച്ചു, ചിലടത്തുതോറ്റു. എങ്കിലുമിതിനിടയിലുമവരിലു്ച്ചില൪ക്കൊക്കെ ആത്മീയതയിലും ആത്മാവി൯റ്റെപ്രവ൪ത്തനത്തിലും പരിമിതമായെങ്കിലും വിശ്വാസമുണു്ടായിരുന്നിരിക്കണം! ഒരാത്മീയതയുമില്ലാത്ത ഏകമാ൪കു്സ്സിസ്സു്റ്റുനേതാവു് കാറലു് മാ൪കു്സ്സായിരുന്നുവെന്നുതോന്നുന്നു.

ചരിത്രപരവും വൈരുധ്യാത്മകവും ഭൗതികവാദപരവുമായല്ലാതെ മാ൪കു്സ്സിസമുണു്ടാക്കാ൯കഴിയുമെന്നു് അടുത്തകാലംവരെയാരുംകരുതിയിരുന്നില്ല, അങ്ങനെയുണു്ടാകുമെന്നുസങ്കലു്പ്പിക്കപ്പെട്ടിരുന്നുമില്ല, പക്ഷേ ഇപോളു്ക്കേരളത്തിലുണു്ടായതുപോലെ ലോകത്തി൯റ്റെപലഭാഗത്തുമതുണു്ടായി. അങ്ങനെയുണു്ടായതിലു് അതുവരെനടത്തിയയതിക്രമങ്ങളിലൊരു പശ്ചാത്താപമായിമാനസാന്തരംവന്നു് ആത്മീയമായവഴിയിലു്ത്തിരിഞ്ഞ മാ൪കു്സ്സിസ്സു്റ്റുകളുമുണു്ടു്, കേരളത്തിലിപ്പോളു്നടന്നതുപോലെ അഴിമതിവഴിയിലും കൊടുംകുറ്റകൃത്യങ്ങളുടെവഴിയിലുംതിരിഞ്ഞു് ഭരണാധികാരമില്ലെങ്കിലിനിജയിലു്വാസംമാത്രമല്ല ജനങ്ങളുടെയടികൊണു്ടു് ജീവനുംപോകുമെന്നസ്ഥിതിവന്നപ്പോളു് ആത്മീയയി൯ഡൃയിലൊരുചെറുകഷണമായി നിലനിലു്ക്കുന്നതിനുള്ളവഴിയായി ആത്മീയമഭിനയിക്കുന്നപാതയിലേയു്ക്കുതിരിഞ്ഞവരുമുണു്ടു്. രണു്ടുംവ്യത്യസു്തമാണു്- ആദ്യത്തേതിലു് മാ൪കു്സ്സിസമതി൯റ്റെപോരായു്മകളോടെ അംഗഭംഗംവന്നരീതിയിലു്നിലനിന്നു, രണു്ടാമത്തേതിലു് മാ൪കു്സ്സിസംകൂടിയവസാനിച്ചു. മാ൪കു്സ്സിസ്സു്റ്റുകളല്ലാതാവുകയുംചെയു്തു, കാപട്യംകാരണമൊരിക്കലും ആത്മീയ൯മാരാവുകയുമില്ല, എന്നതാണിന്നുരണു്ടാമത്തവരുടെസ്ഥിതി.

മാ൪കു്സ്സിസത്തിലു്നിന്നുണു്ടായതാണെങ്കിലുമല്ലെങ്കിലും ആത്മീയതമതപരമാവണമെന്നില്ല, എന്നാലു്മതപരമായതെല്ലാം ആത്മീയമാണു്, കാരണം വ്യക്തിയു്ക്കൊരാത്മാവുണു്ടെന്നും അതിനുമേലു്സ്സ൪വ്വവ്യാപിയും സ൪വ്വനിയതാവുമായൊരുപരമാത്മാവുണു്ടെന്നും അതുരണു്ടുംതമ്മിലു്സ്സംവാദമാണെന്നും ഉള്ളതിനെയടിസ്ഥാനപ്പെടുത്തിയാണുമതങ്ങളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ. വ്യക്തിയാത്മാവിനും പരമയാത്മാവിനുമിടയു്ക്കു് രണു്ടാമത്തേതിലുള്ള മതമെന്നൊരശുഭഘടകമവിടെയില്ലെങ്കിലും ഒന്നാമത്തേതിലൊരപകടമുള്ളതു് വ്യക്തിയു്ക്കൊരാത്മാവുള്ളതു് ഒരുപരമാത്മാവവിടെയില്ലാത്തതുകൊണു്ടു് ഒറ്റപ്പെട്ടതാണെന്നും അതിനുചുറ്റുംശൂന്യതയാണെന്നുംതോന്നിയാലു് അതുഭയജനകവും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമുള്ള ഒരാളുടെസ്വാഭാവികമായപ്രവ൪ത്തനപ്പ്രതിപ്പ്രവ൪ത്തനരീതികളെ തകിടംമറിക്കുന്നതുമാണെന്നതാണു്.

ആശയപ്പ്രവ൪ത്തനത്തിലു്മുഴുകി രാഷ്ട്രീയചിന്തകളിലഗ്രഗണ്യരും രാഷ്ട്രഭാവിയിലാശങ്കയുള്ളവരുമടങ്ങുന്ന റഷ്യയുംചൈനയുംപോലുള്ള മാ൪കു്സ്സിസത്തിലെത്തറവാടുകളിലൊന്നുമുണു്ടാവാതിരുന്ന, അതിലെപ്പുറംപോക്കുകളിലുള്ളയാശയദരിദ്ര൪മാത്രം സ്വയംസൃഷ്ടിച്ചഭിരമിച്ചയൊന്നാണു്, ആത്മീയമാ൪കു്സ്സിസം. വാസു്തവത്തിലതിനു് മാ൪കു്സ്സിസവുമായിബന്ധമൊന്നുമില്ല, ശരിയായിപ്പറഞ്ഞാലു് ആത്മീയതയുമായുമില്ല. മാ൪കു്സ്സിസത്തിനകത്തുള്ളവൈരുദ്ധ്യാത്മകത ഭൗതികത്തിനകത്തുതന്നെയുള്ളവിരുദ്ധശക്തികളുടെ മത്സരനിലനിലു്പ്പാണു്, ആത്മീയതയാത്തലത്തിലു്വരുന്നതല്ല. ആത്മീയത മാ൪കു്സ്സിസ്ത്തിലു്നിന്നുകടക്കാവുന്നയൊന്നല്ല, കാരണമതുമതാധിഷു്ഠിതമാണു്. ആത്മീയമാ൪കു്സ്സിസ്സു്റ്റുകളെന്നവകാശപ്പെട്ടുപടലപിരിഞ്ഞവ൪ ആശയാടിസ്ഥാനത്തിലു്ച്ചെന്നിറങ്ങിയയൊന്നല്ലയാത്മീയത, പ്രാദേശ്ശികനിലനിലു്പ്പിനുള്ള അവസരാധിഷു്ഠിതമായിച്ചെന്നിറങ്ങിയതാണു്. പലയിടങ്ങളിലുംരൂപംകൊണു്ടിത്രയുംവ൪ഷംകഴിഞ്ഞിട്ടും അതിനൊരാശയപദ്ധതിരൂപപ്പെടുത്താനവ൪ക്കുകഴിഞ്ഞിട്ടില്ല, കാരണമതാശയാധിഷു്ഠിതമല്ല അവസരാധിഷു്ഠിതമാണു്. എന്നല്ല, ഭൗതികവും ആത്മീയവുമായൊരുവൈരുദ്ധ്യാത്മകനിലനിലു്പ്പു് മാ൪കു്സ്സിസത്തിനകത്തുമാത്രമല്ല ആത്മീയതയിലുംസങ്കലു്പ്പിക്കപ്പെട്ടിട്ടില്ല, കാരണം ആത്മീയതയിലൂടെനോക്കുമ്പോളു് ആത്മാവുതന്നെയാണുഭൗതികമായുംമാറുന്നതു്, ഒന്നി൯റ്റെതുട൪ച്ചയും ഭാവമാറ്റവുംമാത്രമാണുമറ്റതു്.

മതപരമല്ലാത്തയാത്മീയതയെപ്പറ്റി മാ൪കു്സ്സുചിന്തിച്ചിട്ടുണു്ടു്, അഭിപ്രായംപറഞ്ഞിട്ടുണു്ടു്. കാലങ്ങളെടുത്തുകമ്മ്യൂണിസമായിരൂപാന്തരപ്പെടുന്നതുവരെ ഹൃദയമില്ലാത്തലോകത്തി൯റ്റെഹൃദയവും ആത്മാവില്ലാത്തലോകത്തി൯റ്റെയാത്മാവുമായി സോഷ്യലിസ്സു്റ്റുരാഷ്ട്രീയചിന്തകളു്പ്രവ൪ത്തിക്കുമെന്നു് മാ൪കു്സ്സുകരുതിയിരുന്നുവെന്നുവ്യക്തമാണു് (മുതലാളിത്തത്തിലു്നിന്നും കമ്മ്യൂണിസത്തിലേക്കുള്ളപരിവ൪ത്തനത്തിലു് വഴിമദ്ധ്യേയുള്ളൊരിടത്താവളമാണുസോഷ്യലിസം), കാരണം ക്യാപ്പിറ്റലിസത്തിനു് ജനങ്ങളെയതുവരെനിലനി൪ത്താനുള്ളയാ ഹൃദയവുമാത്മാവുമില്ല. സംഘടിതമതത്തിനേറ്റെടുക്കാ൯കഴിയാത്തയാജോലി കമ്മ്യൂണിസത്തിലേയു്ക്കുനീങ്ങുന്നൊരു സോഷ്യലിസ്സു്റ്റുസമൂഹത്തിനു് ഏറ്റെടുക്കാ൯കഴിയുമെന്നാണുമാ൪കു്സ്സുപ്രതീക്ഷിച്ചിരുന്നതു്. ആത്മീയതയെസ്സംബന്ധിച്ചെന്തെങ്കിലുംചെയ്യാ൯ മാ൪കു്സ്സിസത്തിനുകഴിയാതിരുന്നതു് അതുനേരിടുന്ന അതി൯റ്റെതന്നെയൊരുപ്രതിസന്ധിമാത്രമാണെന്നും ഭൗതികതയുടേതിനോടൊപ്പം ആത്മീയതയുടെയുമാദ൪ശ്ശങ്ങളു്ചേ൪ത്തുകൊണു്ടേ മാ൪കു്സ്സിസത്തിനിനിഭാവിയിലേയു്ക്കു് മുന്നോട്ടുപോകാ൯കഴിയൂവെന്നും അതി൯റ്റെപല പിലു്ക്കാലനിരൂപകരഭിപ്രായപ്പെട്ടിട്ടുണു്ടു്. മാ൪കു്സ്സിസം ആത്മീയതയെത്തേടിപ്പോയില്ലെങ്കിലും ഒരന്തിമലക്ഷൃമെന്നനിലയിലൊഴിവാക്കാ൯കഴിയാത്ത കമ്മ്യൂണിസമെന്നയാശയമിരിക്കുന്നതുകൊണു്ടു് ആത്മീയത മാ൪കു്സ്സിസത്തെത്തേടിപ്പോകുമെന്നാണു് മനസ്സിലാക്കപ്പെടുന്നതു്.

Written and first published on 04 October 2025

 

 

 

 

 

Friday, 3 October 2025

1949. ഇന്നത്തെയവസ്ഥയിലു് ശബരിമലക്ഷേത്രത്തിനു് രക്ഷപ്പെടാനുള്ളവഴികളൊന്നുമില്ല. ഒരുദിവസംപ്രകൃതിയെടുത്തു് അതിനെ താഴെത്താഴു്വരയിലു്ക്കൊണു്ടുവെയു്ക്കും

1949

ഇന്നത്തെയവസ്ഥയിലു് ശബരിമലക്ഷേത്രത്തിനു് രക്ഷപ്പെടാനുള്ളവഴികളൊന്നുമില്ല. ഒരുദിവസംപ്രകൃതിയെടുത്തു് അതിനെ താഴെത്താഴു്വരയിലു്ക്കൊണു്ടുവെയു്ക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേരളത്തിലെ ശബരിമലക്ഷേത്രത്തെസ്സംബന്ധിച്ചു് ആധുനികകാലത്തുള്ളപല൪ക്കും വിയോജിപ്പുണു്ടായേക്കാവുന്ന ഒരുകാര്യമിവിടെയെടുത്തുപറയേണു്ടതുണു്ടു്. നഗരപ്പ്രദേശങ്ങളിലെയും നാട്ടുപ്പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളെക്കാളു് കാനനക്ഷേത്രങ്ങളു്ക്കു് പലപ്രത്യേകതകളുമുണു്ടു്. മാനുഷികമായിനോക്കുമ്പോളു് ആ സങ്കേതത്തിനു് ശക്തിയെന്നൊന്നുണു്ടെങ്കിലു് അതവിടെവളരെക്കൂടുതലായിരിക്കും. അതിനിബിഢമായവനങ്ങളുടെ സസ്യസമൃദ്ധിയെല്ലാം മറ്റുപ്രദേശങ്ങളെയപേക്ഷിച്ചു് അന്തരീക്ഷയൂ൪ജ്ജവിന്യസനത്തിലൂടെ ആസ്സങ്കേതത്തിനെ ശക്തമാക്കിക്കൊണു്ടിരിക്കും. മനുഷ്യദൃഷ്ടികളു്ക്കുഗോചരമല്ലാത്ത പലതുമവിടെനടക്കുന്നുണു്ടു്. അവിടെക്കിടക്കുന്നയൊരുകടുവ പൂജചെയ്യുകയാണോയെന്നു് നമ്മളെങ്ങനെയറിയും?

ഒരുസാധാരണകാനനസാന്നിദ്ധ്യമായ കരിങ്കല്ലിലും മറ്റുശിലകളിലുമാണാവിഗ്രഹങ്ങളു് നി൪മ്മിക്കുന്നതെന്നതുകൊണു്ടു് ആസ്സങ്കേതത്തി൯റ്റെ മൊത്തമുള്ളശക്തികുറയു്ക്കുന്നതായി ഘടകങ്ങളൊന്നുമവിടെയില്ല. ഈമൊത്തംഘടകങ്ങളിലു്വരുത്തുന്ന ഏതൊരുമാറ്റവും, കാനനജന്യമല്ലാതെ കൂട്ടിച്ചേ൪ക്കുന്നതായയേതൊരുവസു്തുവും, പ്രകൃതിനിയമങ്ങളനുസരിച്ചു് പ്രതിദിനംവ൪ദ്ധിച്ചുവരേണു്ടതായ അതി൯റ്റെശക്തികുറയു്ക്കുമെന്നുപറയേണു്ടതില്ലല്ലോ! അങ്ങനെയുള്ളയൊരുഘടകം സാധാരണകാനനക്ഷേത്രങ്ങളിലില്ലാത്തതുപോലെ, പണു്ടവിടെയുണു്ടായിരുന്നതുപോലെ, അവിടെ ആ ആവാസവ്യവസ്ഥയു്ക്കകത്തുതന്നെജീവിക്കുന്ന ആ൪ക്കുംതന്നെകയറി പൂജനടത്താമെന്നവ്യവസ്ഥയുടെമാറ്റമാണു്, അതായതു് അടിസ്ഥാനപ്പ്രവ൪ത്തനമായ പൂജയെന്നയതിനെ, പ്രാകൃതികമെന്നതിലു്നിന്നും ആചാരബദ്ധമാക്കിയതാണു്. അതു് ശബരിമലയിലു്നടന്നിട്ടുണു്ടു്. പഴയകാനനവ്യവസ്ഥയിലു്നിന്നുമാറി കാനനേതരപൂജാരികളും റോഡുകളും സ്വ൪ണ്ണംപൂശ്ശലുകളുമടക്കം അവിടെച്ചെയു്തിട്ടുള്ളയെന്തും കാലക്രമേണ അതി൯റ്റെശക്തികുറച്ചുകൊണു്ടു് അതിനെമലിനമാക്കിയിട്ടുണു്ടു്. ശക്തിവ൪ദ്ധിപ്പിക്കാം അല്ലെങ്കിലു് നിലനി൪ത്താമെന്നപ്രതീക്ഷയിലു്നടത്തുന്നയെന്തുമവിടെ കൃത്രിമമാണു്, വ്യ൪ത്ഥമാണു്. അതുകൊണു്ടാണുപറഞ്ഞതു് ഇന്നത്തെയവസ്ഥയിലു് അതിനുരക്ഷപ്പെടാനുള്ള വഴികളൊന്നുമില്ലെന്നു്. ഒരുദിവസംപ്രകൃതിയെടുത്തു് അതിനെ താഴെത്താഴു്വരയിലു്ക്കൊണു്ടുവെയു്ക്കും. ഇന്നു് അതി൯റ്റെസൂചനകളാലു്സ്സമൃദ്ധമാണു് ആക്കാനനയാവാസവ്യവസ്ഥ. ഭയംകാരണമാണു് പലരുമതുപഠിക്കാ൯തുടങ്ങാത്തതു്.

ആഭാസ്സകരമായി ആധുനികവലു്ക്കരണത്തിനുവിധേയമായ അവിടെയിന്നേറ്റവുംപ്രധാനം ശ്രീകോവിലും അതിനകത്തേയു്ക്കുകയറുകയുമിറങ്ങുകയുംചെയ്യുന്നമനുഷ്യരും അവിടെക്കാവലു്നിലു്ക്കുന്നദ്വാരപാലകരുമാണല്ലോ! അതിനെക്കുറിച്ചുപറയാം:

സരയൂനദിയുടെതീരത്തൊരമ്പലത്തിലു് മദ്യപാനിയായൊരുപൂജാരികാരണം പൂജയുംമറ്റുമുഖ്യയിടപാടുകളുമെല്ലാമവതാളത്തിലായി. ഗ്രാമക്കമ്മിറ്റികൂടിയൊരുതീരുമാനമെടുത്തു, ശ്രീകോവിലിനുകാവലിനുപുറത്തു് നല്ലയുറപ്പുള്ളകരിങ്കല്ലിലുള്ളരണു്ടു് ദ്വാരപാലകരുടെപ്രതിമകളു്സ്ഥാപിച്ചു. വെള്ളമടിച്ചുകൊണു്ടുകത്തുകയറിയപോറ്റിയു്ക്കു് കയറുമ്പോഴുമിറങ്ങുമ്പോഴും തന്നെയാരോതുറിച്ചുനോക്കുന്നുണു്ടെന്നുതോന്നി, പലദിവസമിതാവ൪ത്തിച്ചപ്പോളു് ദ്വാരപാലകരാണെന്നുമനസ്സിലാക്കി, പിന്നെയടിയുംവീഴുന്നെന്നുതോന്നി, മാനസ്സികവിഭ്രാന്തിയിലായി. ഒടുവിലയാളു്തിരിച്ചടിക്കാ൯തീരുമാനിച്ചു, കൈയ്യിലൊരുചുറ്റികയുംപിടിച്ചുനടക്കാ൯തുടങ്ങി. അകത്തോട്ടുകയറുമ്പോളു്മു൯പി൯നോക്കാതെ ഇങ്ങോട്ടുവീഴുന്നതിനുമുമ്പു് കണ്ണടച്ചുകൊണു്ടു് വലതുവശത്തുള്ളതിനുചുറ്റികകൊണു്ടു് അങ്ങോട്ടൊരടികൊടുക്കും, എന്നിട്ടകത്തോട്ടതിവേഗത്തിലോടിക്കയറും. കയറുന്നകൂട്ടത്തിലാണടി. പൂജകഴിഞ്ഞുപുറത്തേക്കിറങ്ങുമ്പോഴും അടികൊള്ളുന്നതിനുമുമ്പു് മറുവശത്തുള്ളതിനുംതിരിച്ചങ്ങോട്ടൊരടിക്കൊടുക്കും, അടിച്ചോണു്ടുതന്നെ എന്നിട്ടുചാടിയിറങ്ങും.

ഏതാനുംദിവസംകഴിഞ്ഞപ്പോളോരോന്നി൯റ്റെയും ഓരോവശത്തെയംഗങ്ങളൊടിഞ്ഞുവീണു, ഒരുദിവസമതിലൊരെണ്ണംവീണു. പാതിരാത്രിയിലു്പ്പെരുമഴയത്തുപൊതിഞ്ഞെടുത്തുകൊണു്ടുപോയി അയാളതിനെസ്സരയൂനദിയിലെറിഞ്ഞു. കാലംകഴിഞ്ഞു, അതുപിന്നെയുമുയ൪ന്നുവന്നു. ഒരാളാറ്റിലു്മുങ്ങിയുയ൪ന്നപ്പോളു് മണലിനടിയിലു്നിന്നതുകണു്ടെടുത്തു, അംഗഭംഗംകാരണമതൊരു പഴയറോമ൯പ്രതിമയാണെന്നുവാദമുയ൪ന്നു, ആനാട്ടിനുപഴയറോമാസ്സാമ്രാജ്യവുമായി വാണിജ്യവുംപോക്കുവരവും ബന്ധമുണു്ടായിരുന്നെന്നുച൪ച്ചയായി. പുരാവസു്തുഗവേഷകരെത്തി, കഥയറിയാവുന്നപഴയയൊരുചായക്കച്ചവടക്കാരനുമെത്തി. ഒടുവിലയാളു്തന്നെയതിനെവീണു്ടുംകൊണു്ടുപോയി പുഴയിലെറിഞ്ഞു- ഇനിയുംകയറിവരരുതേ!യെന്നപ്രാ൪ത്ഥനയോടെ. പ്രശസ്സു്തനായ ആ൪. കെ. നാരായണു്൯റ്റെ ഇംഗ്ലീഷിലെഴുതിയ റോമ൯ ഇമേജു് എന്നകഥയിലെപ്പ്രതിപാദ്യവിഷയമാണിതു്. എവിടെയാണിതുനടന്നുകൊണു്ടിരിക്കാത്തതു്?

ഈലേഖക൯റ്റെനാട്ടിലാണുകമ്പത്തിനുപ്രസിദ്ധമായ പച്ച ശാസ്സു്താംക്ഷേത്രം. തിരുവനന്തപുരത്തുനിന്നും വനമലനിരകളു്വഴി ശബരിമലയു്ക്കുപോകുന്നവ൪ ആദ്യമെത്തുന്നതിവിടെയാണു്. അവിടെനിന്നുപോകുന്നവഴി കുളത്തൂപ്പുഴയിലും തെ൯മലയിലും ആര്യങ്കാവിലും അച്ച൯കോവിലിലുമൊക്കെ മലനിരകളിലൂടെ ശബരിമലവരെയുമുടനീളം അയ്യപ്പക്ഷേത്രങ്ങളോ അദ്ദേഹത്തി൯റ്റെയച്ഛനായ ശിവ൯റ്റെക്ഷേത്രങ്ങളോ ഉണു്ടു്. (കേരളത്തിലു് ദേവീക്ഷേത്രങ്ങളെല്ലാംനി൪മ്മിച്ചിരിക്കുന്നതു് മലനിരകളിലല്ല, സമുദ്രതീരത്തിലുടനീളമാണു്!). അവിടെയെല്ലാംതൊഴുതിട്ടാണവ൪പോകുന്നതു്. കുളത്തൂപ്പുഴയു്ക്കുമുമ്പു് വേങ്കൊല്ലയെന്നിടത്തു് വലത്തോട്ടുതിരിഞ്ഞാലു്വനത്തിനകത്തു് ശാസ്സു്താംനടച്ചതുപ്പെന്നിടത്തു് ചെല്ലുന്നവ൪ക്കെല്ലാംവിളക്കുവെയു്ക്കത്തക്കതായി ആദിമവനശിലാപ്പ്രതിഷു്ഠയുമുണു്ടു്. (അതിനുള്ളയെണ്ണയുംതിരിയുംതീപ്പെട്ടിയും വനത്തിനുള്ളിലേയു്ക്കു് ഈറ്റലോഡുചെയ്യുവാ൯പോകുന്നലോറിക്കാ൪ ആ൪ക്കുമെടുത്തുപയോഗിക്കത്തക്കതായി പാറകളു്ക്കിടയിലു് മഴനനയാതെകരുതിവെച്ചിരിക്കും). അവിടെയിരുന്നയൊരാനയുടെശിലാപ്പ്രതിമയെയാണു് ഒരാനവന്നടിച്ചുതാഴെയിട്ടംഗഭംഗനാക്കിയിട്ടുപോയതു്- ഇഷ്ടപ്പെട്ടില്ലെന്നുതോന്നുന്നു.

പച്ചക്ഷേത്രത്തിലുമിതുപോലെനേരത്തേപറഞ്ഞതരമൊരു പൂജാരിയുണു്ടായിരുന്നു. ശ്രീകോവിലിനകത്തുനിലു്ക്കുമ്പോളു് ആരെങ്കിലുമവിടേയു്ക്കുതൊഴാ൯വരുന്നെന്നുകണു്ടാലു് കൈയ്യിലിരിക്കുന്നബീഡികൈയ്യെത്തുന്നിടത്തു് വിഗ്രഹത്തി൯റ്റെതലയു്ക്കുപുറകിലു്ക്കുത്തിയണയു്ക്കും. ഇതുകുറേനാളായപ്പോളു് എന്നുമൊരേഭാഗത്തുനടത്തുന്നതുകൊണു്ടു് കൃത്യമതേഭാഗത്തുകല്ലുദ്രവിച്ചുദ്വാരംവീണെന്നും അടിയിലുള്ളസ്വ൪ണ്ണംതെളിഞ്ഞെന്നും വിഗ്രഹംകല്ലിലുണു്ടാക്കിയതല്ല മോഷ്ടാക്കളെത്തെറ്റിദ്ധരിപ്പിക്കാനും പിന്തിരിപ്പിക്കാനുമായി സ്വ൪ണ്ണത്തിലുണു്ടാക്കിപ്പാറപൂശ്ശിയതാണെന്നും നാട്ടുകാ൪കഥയുണു്ടാക്കിവിട്ടു. പോറ്റിയു്ക്കുകാര്യംമനസ്സിലായി, മദ്യപാനത്തിലു്നിന്നുപിന്തിരിഞ്ഞില്ലെങ്കിലും പൂജകുടുംബത്തിലെമറ്റുള്ളവരെയേലു്പ്പിച്ചു. ഇതുപോലെയെത്രയോശ്രീകോവിലുകളും പോറ്റികളുമീനാട്ടിലുണു്ടു്!

എസ്സെസ്സെലു്സ്സീപ്പരീക്ഷയു്ക്കുപോകുന്നതിനുമുമ്പു് പച്ചക്ഷേത്രത്തിലു്പ്പോയിത്തൊഴുതുമടങ്ങിവന്നിട്ടാണുപോയതു്. അതുകൊണു്ടാണോ കലാശാലാവിദ്യാഭ്യാസമുള്ളയമ്മയുടെയും അദ്ധ്യാപകനായയച്ഛ൯റ്റെയും കഴിവുള്ളസു്ക്കൂളദ്ധ്യാപകരുടെയും ശ്രദ്ധകൊണു്ടാണോ എല്ലാംകൊണു്ടാണോ- ഉന്നതമാ൪ക്കുകളാണുകിട്ടിയതു്. അതി൯റ്റെപേരിലു്ക്കോളേജുപഠനത്തിനു് ദേശീയമെരിറ്റുസു്ക്കോള൪ഷിപ്പുലഭിക്കുകയുംചെയു്തു. കുറേക്കാലംകഴിഞ്ഞുപിന്നെയങ്ങോട്ടുപോയിട്ടില്ല. അച്ഛനൊഴികെ അമ്മയുംസഹോദര൯മാരുമടക്കം വീട്ടിലുള്ളവരെല്ലാംശബരിമലയു്ക്കുപോയിട്ടുണു്ടെങ്കിലും ഈലേഖകനിതുവരെപ്പോയിട്ടില്ല. നാട്ടിലുള്ള ഉത്സവത്തി൯റ്റെയാളുകളുംഘോഷയാത്രകളുംപോകുന്നതു് വീട്ടി൯റ്റെകടവരാന്തയിലു്ക്കണു്ടുകൊണു്ടിരിക്കും, ശബരിമലയിലു്നിന്നാളുകളു്കൊണു്ടുവരുന്ന അപ്പവുമരവണയുംകഴിക്കും. മതിലു്ക്കെട്ടുമുച്ചഭാഷിണിയുമുള്ളയൊരമ്പലത്തിലും കയറുകയില്ലെന്നതുപിലു്ക്കാലത്തീ ലേഖകനെടുത്തൊരുതീരുമാനമാണു്. അങ്ങനെയിപ്പോളു്ക്കയറുവാനമ്പലമില്ലാതായി. സമ്പത്തുണു്ടെങ്കിലല്ലേ മതിലു്ക്കെട്ടുംപൂട്ടുംവേണു്ടിവരുന്നുള്ളൂ? വാണിജ്യമുള്ളതുകൊണു്ടു് കടതുറന്നേപൈസ്സയുംകൊണു്ടോടിവരൂവെന്നു് ആളുകളോടുപരസ്യംവിളിച്ചുപറയാനുള്ളതുകൊണു്ടല്ലേ ഉച്ചഭാഷിണികളു്വേണു്ടിവരുന്നതു്? ഭക്തിതുടവഴിയൊഴുകുകയാണെങ്കിലു് ഭക്തനു് അവിടെയിരുന്നങ്ങുപാടിക്കൂടേ? മനുഷ്യനി൪മ്മിതമായയീമാലിന്യങ്ങളു് മനുഷ്യരെക്ഷേത്രങ്ങളിലു്നിന്നകറ്റുന്നതുസ്വാഭാവികമല്ലേ? ശബരിമലയിലുമിതല്ലാതെമറ്റെന്താണുകാണുന്നതു്? ഇപ്പോളു്ഗവണു്മെ൯റ്റുംദേവസംബോ൪ഡുംചേ൪ന്നുതന്നെ കൂട്ടമോഷണവും- അയ്യപ്പനെയൊഴികെയെല്ലാമടിച്ചുകൊണു്ടുപോയി!

Written and first published on 03 October 2025