ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കേരളത്തിലെമാ൪കു്സ്സിസ്റ്റുപാ൪ട്ടി ആത്മീയവഴിയിലു്ത്തിരിയുമെന്നു് അടുത്തകാലംവരെയാരുംവിശ്വസിച്ചിരുന്നില്ല. ചിലലക്ഷണങ്ങളു്നേരത്തേതന്നെപ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ആവഴിയിലുള്ളകോണു്ക്രീറ്റായനടപടികളാരംഭിച്ചതു് 2016ലീപ്പാ൪ട്ടിയുടെകേരളഘടകം ഒരുമു൯പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെനേതൃത്വത്തിലു് കേരളത്തിലു്ഭരണത്തിലധികാരത്തിലു്വന്നതോടെയാണു്. ഉള്ളിലാവി൪ഭവിച്ചയാത്മീയതയല്ല, അഴിമതിവഴിയിലു്ച്ചരിച്ചതുകൊണു്ടു് പിടിക്കപ്പെട്ടപ്പോളു്രക്ഷപ്പെടുന്നതിനായി ഒരടവുംതന്ത്രവുമെന്നരീതിയിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെസംരക്ഷണമുറപ്പാക്കുന്നതിനായി മതബന്ധമായയാത്മീയതയിലേയു്ക്കുചുവടുമാറ്റിയതാണിതു്. മതമുക്തമായയാത്മീയതയല്ലിതു്, ഹൈന്ദവമായയാത്മീയതയുമാണു്. മറ്റുരണു്ടുമതങ്ങളോടുള്ളയാത്മീയതപ്രത്യക്ഷമല്ല.
ഇതഖിലേന്ത്യാതലത്തിലാണോയെന്നസന്ദേഹവും നിലനിലു്ക്കുന്നുണു്ടു്. കേരളത്തിലിതവതരിപ്പിച്ചതും ഇതി൯റ്റെപ്രയോക്താവുംപ്രോത്സാഹകനുമായതും ആപ്പാ൪ട്ടിയുടെപോളിറ്റു്ബ്യൂറോമെമ്പറായമു൯പാ൪ട്ടിസെക്രട്ടറി കേരളമുഖ്യമന്ത്രിപിണറായിവിജയനാണു്. അതി൯റ്റെപോളിറ്റു്ബ്യൂറോയിതുവരെയും ഇതുപോലെയുള്ളപരിപാടികളു്വെച്ചുനടത്തരുതെന്നു് കേരളത്തിലുള്ളയവ൪ക്കുമുന്നറിയിപ്പുനലു്കുകയോ, മതവുംമാ൪കു്സ്സിസവുംതമ്മിലു്നിലവിലുള്ള പാ൪ട്ടിയുടെവ്യക്തമായനി൪വ്വചനങ്ങളിലു്ക്കുഴപ്പമുണു്ടാക്കരുതെന്നു് അവ൪ക്കുതാക്കീതുനലു്കുകയോ, കേരളത്തിലിതിനെയി൯ട്രൊഡ്യൂസ്സുചെയ്യുകയും പിന്തുടരുകയുംചെയ്യുന്നവരുടെമേലു് നടപടിയെടുക്കുകയോ,ചെയു്തിട്ടില്ല- വ൪ഷംപത്തുകഴിഞ്ഞു. അതഖിലേന്ത്യാതലത്തിലുള്ളതാണെന്നുമനസ്സിലാക്കാം, കേന്ദ്രഭരണംനടത്തുന്നഹിന്ദുവാത്മീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായടുക്കുന്നതി൯റ്റെയോ അതിലു്ലയിക്കുന്നതി൯റ്റെയോ തുടക്കമാണെന്നുംമനസ്സിലാക്കാം. മാ൪കു്സ്സിസം ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയുംമെല്ലാമായിമാറുന്നതിപ്പോളു് ച൪ച്ചയായിവരികയാണു്.
മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റുസിദ്ധാന്തമനുസരിച്ചു് സകലയമ്പലങ്ങളും പള്ളികളും മതസ്ഥാപനങ്ങളും തൊഴിലാളിവ൪ഗ്ഗത്തെച്ചൂഷണംചെയ്യുന്നതും കുഴപ്പിക്കുന്നതുമൊളിച്ചുവെയു്ക്കുന്നതിനുള്ള ബൂ൪ഷ്വാമാ൪ഗ്ഗങ്ങളിലെയുപകരണങ്ങളാണു്. ഇതല്ലാതെയൊരുവ്യാഖ്യാനം ഈക്ക്വാ൪ട്ടേഴു്സ്സുകളിലു്നിന്നുണു്ടായിട്ടുമില്ല. മാ൪കു്സ്സും ഏംഗലു്സ്സും ലെനിനും ബുഖാരിനുമെല്ലാം ഇതേക്കുറിച്ചുപറഞ്ഞിട്ടുണു്ടെങ്കിലും അവരുടെവ്യാഖ്യാനങ്ങളെല്ലാമേകദേശമിതുതന്നെയാണു്. മാ൪കു്സ്സു് ഒപ്പിയത്തെക്കുറിച്ചുപറഞ്ഞതാണുമാ൪കു്സ്സിസത്തി൯റ്റെ മതത്തെവിലയിരുത്തുന്നകാഴു്ച്ചപാടുകളുടെമൂലക്കല്ലെന്നും ലെനി൯പറഞ്ഞിട്ടുണു്ടു്. റഷ്യയിലെയും ചൈനയിലെയും റുമേനിയയിലെയും കൊറിയയിലെയും കമ്പോഡിയയിലെയും കമ്പൂച്ചിയയിലെയും ഉദാഹരണങ്ങളെടുത്തു് പിലു്ക്കാലത്തവരുടെപിന്തുട൪ച്ചക്കാ൪ സ്ഥാപിച്ചിട്ടുള്ളതുമിതുതന്നെയാണു്.
മതംമനുഷ്യരെമയക്കുന്നയൊരുകറപ്പാണെന്നു് മാ൪കു്സ്സുപറഞ്ഞപ്പോളു്വ്യക്തമാക്കിയതു് അതുവെറുമൊരുമയക്കുലഹരിയല്ല, സമൂഹത്തിലും ജീവിതത്തിലും പണിയിടങ്ങളിലുമവരനുഭവിക്കുന്ന അവരുടെകൊടുംവേദനകളിലു്നിന്നും താലു്ക്കാലികമായാശ്വാസംതോന്നിപ്പിക്കുന്ന ഒരുമയക്കുമരുന്നാണെന്നാണു്. വേദനകളു്പിന്നെയുംപരിഹാരമില്ലാതെബാക്കികിടക്കുകയാണു്, അവയുടെപരിഹാരംകിടക്കുന്നതുമതത്തിനുപുറത്തുമാണു്, സാമൂഹ്യ-സാമ്പത്തിക- ഭരണരാഷ്ട്രീയത്തിലുമാണു്. ദുരിതമയമായ സാമൂഹ്യസാഹചര്യങ്ങളുള്ളതുകൊണു്ടാണു് മതംനിലനിലു്ക്കുന്നതെന്നും അവയപ്പ്രത്യക്ഷമായാലു് മതവുമപ്പ്രത്യക്ഷമാകുമെന്നുമാണതിന൪ത്ഥം. ആസ്സാമൂഹ്യസാഹചര്യങ്ങളു്മാറുന്നതോടെ മതംസമൂഹത്തിനാവശ്യമില്ലാത്തതായിമാറും. ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- പൊതുവേ, തത്വചിന്തകരല്ലാതെ.
മതം മാ൪കു്സ്സിസത്തിനുവളരെക്കീഴെപ്പോകുന്നതിനൊരുദാഹരണം ഇജ്ജ൯മത്തിലനുഭവിക്കുന്നതിനു് മുജ്ജ൯മത്തിലെപ്പാപമാണുകാരണമെന്ന മതത്തിലെവിശ്വാസംതന്നെ! ഒരുപത്യേകവിഷമം ഒരുപ്രത്യേകപാപംചെയു്തവരനുഭവിക്കുന്നതാണെങ്കിലു് ആവിഷമമുണു്ടാക്കുന്നവരാരാണെന്നുപറയാ൯ മതങ്ങളു്ക്കുകഴിയുന്നില്ല, അവരെക്കൊണു്ടാവിഷമുണു്ടാക്കിക്കുന്നതു് അതുണു്ടാക്കുന്നവരുടെ സാമ്പത്തിക-സാമൂഹ്യയതിമോഹങ്ങളാണോ, അതിനിരയാവുന്നപലയാളുകളുടെ ജ൯മചക്രങ്ങളുടെയൊരുമിച്ചുചേ൪ന്നുള്ള പ്രവ൪ത്തനമാണോ,യെന്നതിനു് ഒരുവിശദീകരണവുംമതമിതുവരെനലു്കിയിട്ടില്ല, അതിനതുകഴിഞ്ഞിട്ടില്ല. എന്നാലു് മതമെന്നമയക്കുമരുന്നി൯റ്റെയുപയോഗമവസാനിപ്പിക്കത്തക്കരീതിയിലു് എന്തുചെയു്താലു്മതമവസാനിക്കുമെന്നുപറഞ്ഞുകൊണു്ടു് ആവിഷമങ്ങളു്ക്കൊരുകാരണവുംപരിഹാരവും മാ൪കു്സ്സിസംപറഞ്ഞിട്ടുണു്ടു്. ആവിഷമങ്ങളുണു്ടാക്കുന്നതുമൂലധനമുള്ളവരാണെന്നും മുതലാളിത്തലാഭമോഹംകാരണമാണവരതുണു്ടാക്കുന്നതെന്നും മൂലധനമില്ലാത്തതുകൊണു്ടാണുപലരുമതിനിരയാകുന്നതെന്നും മാ൪കു്സ്സിസംനന്നായിവിശദീകരിച്ചിട്ടുണു്ടു്.
ആത്മീയവികാസത്തി൯റ്റെചരിത്രത്തിലുള്ളൊരു ഘട്ടമാണുവിഗ്രഹാരാധന. അതൊരുഘട്ടംമാത്രമാണു്, അതുസ്ഥിരമല്ല; വിഗ്രഹത്തി൯റ്റെസ്ഥാനത്തുവേറേകടന്നുവരും, പലതുംകടന്നാണതുവന്നതും. വിഗ്രഹാരാധനയുടെ ആക്കാലങ്ങളിലല്ലാതുള്ളവയിലാവികാസം നേരിട്ടുള്ളയീശ്വരാരാധനയിലും ചിലകാലങ്ങളിലതാത്മാരാധനയിലുംനിലനിന്നു. ഭാവിയിലവസാനത്തേതിലായിരിക്കുമൂന്നലു്, അതിനായിരിക്കുംപ്രസക്തി. ഇപ്പോഴേയാഘട്ടമാരംഭിച്ചിട്ടുണു്ടു്. ഈശ്വരാരാധന, വിഗ്രഹാരാധന, ആത്മാരാധന- എന്നക്രമത്തിലാണുപോക്കു്, ഇതുവരെ.
കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുകളിന്നിതെല്ലാംചെയ്യുന്നു, അല്ലെങ്കിലു്വ്യക്തിയാരാധനചെയ്യുന്നു, ഇവിടെപ്പറഞ്ഞവ്യക്തിയുടെയാരാധനയിലു്മുഴുകുന്നു, അതായിമാറിയവ൪ക്കുവിഗ്രഹം. വിപ്ലവം വിഷമമായതുകൊണു്ടും വ്യക്തിയാരാധന എളുപ്പമായതുകൊണു്ടുമാണു് ഇതുചെയ്യുന്നതു്. ആപ്പറഞ്ഞവ്യക്തിയാകട്ടെ ആത്മാരാധനയുടെമൂ൪ത്തിയുമാണു്, അതായതു് താ൯തന്നെത്തന്നെയാരാധിക്കുന്നു.
.....
…..
Written and first published on 05 October 2025
No comments:
Post a Comment