Saturday, 4 October 2025

1950. മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

1950

മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഹിന്ദുക്കളുടേതായി അമ്പലങ്ങളും ആശ്രമങ്ങളും സ്ഥാപനങ്ങളും ദൈവാഭിനയവ്യക്തികളും എവിടെയെല്ലാമുണു്ടോ അവിടെയെല്ലാം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥ൯മാരുമായി സന്ദ൪ശ്ശനംനടത്തിനടക്കുകയാണു്  കേരളത്തിലെയാത്മീയമാ൪കു്സ്സിസ്സു്റ്റുനേതാവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയ൯റ്റെഭരണം. ഇതുപോലെയുള്ള മതഭക്തിക്കസ൪ത്തൊക്കെക്കാണിച്ചുകൊണു്ടിരുന്നാലു് ഇപ്പോളു്ക്കുറേയധികാരമൊക്കെയുള്ളയീഭരണസംഘം പ്രതിദിനംതങ്ങളുടെയോഫീസ്സിലുംവീട്ടിലുമെത്തുന്നതുകൊണു്ടു് അവ൪തറയിലു്നിന്നുയ൪ന്നുവന്നു് തങ്ങളുടെനിലവാരത്തിലെത്തിയെന്നുകരുതിയാഹ്ലാദിക്കുന്ന കുറേയധമവ്യക്തികളു് പലസംഘടനകളുടെനേതാക്ക൯മാരുംപ്രവ൪ത്തകരുമായി ഹിന്ദുമതത്തിലു്ക്കേരളത്തിലുണു്ടു്. ഹിന്ദുമതത്തിലുള്ളസാധാരണക്കാ൪ക്കു് രാഷ്ട്രീയബോധവുംദേശീയബോധവുമൊന്നുമില്ല, തങ്ങളെയാരെങ്കിലുംപണക്കാര൯മാ൪ ഒന്നുവന്നുകിടന്നുനയിച്ചുതരണേയെന്നുപറഞ്ഞു് അവ൪ദാഹിച്ചുകഴിയുകയാണെന്നാ നേതാക്ക൯മാരുംപ്രവ൪ത്തകരും ധരിച്ചുവെച്ചിട്ടുള്ളതുകൊണു്ടു് ഈപ്പ്രവൃത്തികളു്ക്കൊക്കെ ആത്മീയമാ൪കു്സ്സിസ്സു്റ്റുവിഭാഗത്തിലു്നിന്നുപണവുംവാങ്ങി അവരീജാതിമതവിഭജനപരിപാടിയിലു്പ്പങ്കെടുത്തു് സന്തോഷമായിക്കഴിയുന്നു. കേരളത്തിലു് ഹിന്ദുമതത്തിലു് വിവിധജാതികളിലായിക്കുറേയാളുകളും ഇത്രയുംവിദ്യാഭ്യാസമുണു്ടായിട്ടും സ്വയമുണ൪വ്വില്ലാതെ ആരാലെങ്കിലുംനയിക്കപ്പെടണമേയെന്ന ആ൪ത്തദാഹത്തോടെകഴിയുന്നുണു്ടു് എന്നതാണിതിനുകാരണമായുള്ളതു്. അങ്ങനെകുറേപ്പേരില്ലായിരുന്നെങ്കിലു് കേരളത്തിലിവരെപ്പോലുള്ള സമുദായസംഘടനാനേതാക്കളുമുണു്ടാകുമായിരുന്നില്ല, അവരിലൂടെനിലനിലു്ക്കാമെന്നുകരുതുന്ന ആത്മീയമാ൪കു്സ്സിസവുമുണു്ടാകുമായിരുന്നില്ല.

ഇവിടെയിന്നുനടക്കുന്നതുമുഴുവ൯ നേതാക്ക൯മാ൪ക്കുപണംനലു്കി ജാതിമതസംഘടനകളിലെയംഗങ്ങളിലു്നിന്നു് തെരഞ്ഞെടുപ്പിനുവോട്ടുവാങ്ങുകയും പണംവാങ്ങി പ്രവ൪ത്തകരിലൂടെനേതാക്കളതിലെയംഗങ്ങളെ ആത്മീയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് വോട്ടുചെയ്യത്തക്കരീതിയിലു് തെരഞ്ഞെടുപ്പിനൊരുക്കുകയുമാണു്. മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു്, കേരളകൗമുദി, ദേശാഭിമാനി, കൈരളി എന്നിങ്ങനെനിരവധിമു൯നിരമാധ്യമസ്ഥാപനങ്ങളും ഏതാണു്ടുമുഴുവനോണു്ലൈ൯മാധ്യമസ്ഥാപനങ്ങളും ഈനീക്കത്തി൯റ്റെമുന്നിലുണു്ടു്- അവരാരുമിതാണുനടക്കുന്നതെന്നു് കേരളത്തിലുള്ളയാളുകളോടിതുവരെ വ്യക്തമായിപ്പറഞ്ഞിട്ടില്ല, എന്നല്ല അങ്ങനെയൊരുസൂചനയേനലു്കിയിട്ടില്ല, എന്നുമാത്രമല്ല ജാതിമതസംഘടനാനേതാക്ക൯മാ൪ ആത്മീയമാ൪കു്സ്സിസവുമായടുക്കുന്നതിനു് കാരണമായി അവ൪മറ്റുപലതുമുണു്ടാക്കിപ്പറയുന്നുമുണു്ടു്. കൃത്യമായബിസിനസ്സുഡീലുകളാണിവിടെനടന്നതു്. മാധ്യമങ്ങളതുപുറത്തുപറയുകയില്ല, അവരുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും.

ഇവിടെ ആത്മീയമാ൪കു്സ്സിസത്തിനുവഴിയൊരുക്കിയ മാധ്യമങ്ങളുടെയും ആത്മീയമാ൪കു്സ്സിസത്തെനയിക്കുന്ന ആ നേതാവി൯റ്റെയും പേരുപറഞ്ഞതുകൊണു്ടു് ആസ്സംഘടനകളുടെയും പേരുപറയേണു്ടതുണു്ടു്. ഹിന്ദുമതത്തിലു്നിന്നതൊന്നാംഗഡുവായി കേരളത്തിലെ നായ൪മാരുടെയുമീഴവരുടെയുംസംഘടനകളായ നായ൪ സ൪വ്വീസ്സു് സൊസൈറ്റിയുടെയും ശ്രീനാരായണ ധ൪മ്മപരിപാലനസംഘത്തി൯റ്റെയും ജനറലു്സ്സെക്രട്ടറികളു്തന്നെയായവരുടെകീഴിലു് അവയുടെനേതൃത്വത്തിലുള്ളയേതാനുംചിലയാളുകളാണിങ്ങനെ തക൪ന്നുജനങ്ങളുടെയിടയിലൊറ്റപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ആത്മീയമാ൪കു്സ്സിസത്തിലൂടെനിലനി൪ത്തുന്നതിനായി കൊള്ളമുതലിലു്പ്പങ്കെന്നപേരിലു് സാമ്പത്തികമായിക്കിട്ടാനിടയുള്ളതി൯റ്റെപേരിലു് രംഗത്തിറങ്ങിയിട്ടുള്ളതു്. തങ്ങളുടെയെല്ലാമിടയിലുള്ളപൊതുഭൂമിയായ ആത്മീയമാ൪കു്സ്സിസത്തി൯റ്റെപേരിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിച്ചേരുന്നതിലൂടെ അവരുടെപേട്രണു്പാ൪ട്ടിയായ കേന്ദ്രംഭരിക്കുന്നഹൈന്ദവപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായിക്കൂടി മുറുകെബന്ധംപിടിക്കുകയാണവരുടെലക്ഷൃം.

ഇതിലു്പ്പലതിലെയുംനേതാക്ക൯മാ൪ക്കെതിരെ സാമ്പത്തികക്കുറ്റകൃത്യക്കേസ്സുകളും കൊലക്കുറ്റയാരോപണങ്ങളുംവരെയുള്ളതുകൊണു്ടു് അതിലു്നിന്നുരക്ഷപ്പെടുന്നതിനാണിവ൪ ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നതെന്നു് പ്രചരിപ്പിക്കുന്നതാണിതിലു് മാധ്യമങ്ങളുടെപങ്കു്. അതങ്ങനയേയല്ല. പണത്തി൯റ്റെയിടപാടുകളാണിതെല്ലാം- കേസ്സുകളിലു്നിന്നുരക്ഷിക്കുന്നതു് അല്ലെങ്കിലു്ത്തന്നെയവ൪ചേരുന്നതിനൊരുപാധിയാണു്, ആപ്പ്രവേശനപ്പാക്കേജിലു് ത്രോണു്-ഇ൯ ആണു്. ഇവിടെ ഹിന്ദുക്കളു്രാജ്യത്തെഭൂരിപക്ഷമാണെങ്കിലു് ഇസ്ലാമും ക്രിസ്സു്റ്റൃ൯ഡവുമതല്ല- അവ൪രാജ്യത്തെ മതന്യൂനപക്ഷവിഭാഗങ്ങളാണു്. ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നാലു് രാജ്യംഭരിക്കുന്നയാത്മീയഹിന്ദുക്കളായ ബീജേപ്പീയോടുചേ൪ന്നപദവിയാണെന്നുമനസ്സിലാക്കി മതന്യൂനപക്ഷങ്ങളുടെപരമ്പരാഗതപാതവിട്ടു് പ്രസ്സു്താവനകളുംപ്രസംഗങ്ങളുംനടത്തുന്ന ആരണു്ടുമതങ്ങളിലെയുംചില൪കൂടിയിവിടുണു്ടു്, കാരണമവരുംമാത്മീയതാവാദികളാണല്ലോ! കേരളത്തിലെയാസ്സകലനേതാക്കളുമീപ്പണംവാങ്ങിയവരാണു്.

ആത്മീയതയെന്നുപറയുന്നതു് ഭൗതികവാദത്തിലൊരരുചിയായാണു് മാ൪കു്സ്സിസ്സു്റ്റുകളെല്ലാംകൂട്ടിയിരുന്നതു്. വ്യക്തികളുടെയാത്മാവി൯റ്റെയല്ല സമൂഹത്തി൯റ്റെപ്രവ൪ത്തനത്തിലാണവ൪ വിശ്വസിച്ചിരുന്നതു്. അതുകൊണു്ടാണവ൪വ്യക്തികളു്ക്കുവലിയ ചിന്താസ്സ്വാതന്ത്ര്യമൊന്നുമനുവദിക്കാതിരുന്നതു്. അവരുള്ളിടത്തു് വ്യക്തികളു്ക്കൊന്നുംതങ്ങളുടെചിന്താപദ്ധതികളെ അമിതമായിവികസിപ്പിച്ചുകൊണു്ടുപോകാ൯കഴിയില്ല- ഒരുഘട്ടത്തിലവരിടപെടും. അതുകൊണു്ടാണുമാ൪കു്സ്സിസമുള്ളിടത്തു്, അതി൯റ്റെഭരണമുള്ളിടത്തു്, അതിനുകീഴിലു്, അതി൯റ്റെപരിഷു്ക്കരണത്തിനുള്ളതടക്കം മറ്റുചിന്താപദ്ധതികളൊന്നുംവള൪ന്നുവരാത്തതു്. മാ൪കു്സ്സിസംപോലുമങ്ങനെയുള്ളൊരു വ്യത്യസു്തചിന്തകളു്തമ്മിലുള്ള മത്സരമുണു്ടായിരുന്നകാലത്താണു് ജ൯മംകൊണു്ടുവള൪ന്നുവന്നതു്. ശാസു്ത്രവും മതവും മനുഷ്യചിന്തകളുമൊക്കെത്തമ്മിലേറ്റുമുട്ടിയിരുന്ന വ്യവസായവിപ്ലവത്തി൯റ്റെകാലത്തായിരുന്നതു്. മദ്ധ്യകാലങ്ങളിലു്പ്പോലുമുണു്ടായിരുന്ന ചിന്തകളു്തമ്മിലുള്ളയാമത്സരമില്ലാത്തതുകൊണു്ടു് മാ൪കു്സ്സിസത്തിനുകീഴിലു് അങ്ങനെയാണതുമുരടിച്ചുപോയതും. വ്യക്തികളു്ക്കാത്മാവുണു്ടെങ്കിലു്, അതുസ്വതന്ത്രമായിപ്പ്രവ൪ത്തിക്കുന്നെങ്കിലു്, സമൂഹത്തിനുവേണു്ടിയതിനെ കീഴു്പ്പെടുത്തണമെന്നാണവ൪വിശ്വസിച്ചിരുന്നതു്. അമ്പലങ്ങളു് പള്ളികളു് മതങ്ങളു് എന്നിവയെയെല്ലാമവ൪ സ്വജീവിതത്തിലു്നിന്നൊഴിവാക്കി, ഭരണാധികാരംകിട്ടിയയിടങ്ങളിലവ൪ സമൂഹത്തിലു്നിന്നുമവയൊഴിവാക്കാ൯ശ്രമിച്ചു, ചിലടത്തുജയിച്ചു, ചിലടത്തുതോറ്റു. എങ്കിലുമിതിനിടയിലുമവരിലു്ച്ചില൪ക്കൊക്കെ ആത്മീയതയിലും ആത്മാവി൯റ്റെപ്രവ൪ത്തനത്തിലും പരിമിതമായെങ്കിലും വിശ്വാസമുണു്ടായിരുന്നിരിക്കണം! ഒരാത്മീയതയുമില്ലാത്ത ഏകമാ൪കു്സ്സിസ്സു്റ്റുനേതാവു് കാറലു് മാ൪കു്സ്സായിരുന്നുവെന്നുതോന്നുന്നു.

ചരിത്രപരവും വൈരുധ്യാത്മകവും ഭൗതികവാദപരവുമായല്ലാതെ മാ൪കു്സ്സിസമുണു്ടാക്കാ൯കഴിയുമെന്നു് അടുത്തകാലംവരെയാരുംകരുതിയിരുന്നില്ല, അങ്ങനെയുണു്ടാകുമെന്നുസങ്കലു്പ്പിക്കപ്പെട്ടിരുന്നുമില്ല, പക്ഷേ ഇപോളു്ക്കേരളത്തിലുണു്ടായതുപോലെ ലോകത്തി൯റ്റെപലഭാഗത്തുമതുണു്ടായി. അങ്ങനെയുണു്ടായതിലു് അതുവരെനടത്തിയയതിക്രമങ്ങളിലൊരു പശ്ചാത്താപമായിമാനസാന്തരംവന്നു് ആത്മീയമായവഴിയിലു്ത്തിരിഞ്ഞ മാ൪കു്സ്സിസ്സു്റ്റുകളുമുണു്ടു്, കേരളത്തിലിപ്പോളു്നടന്നതുപോലെ അഴിമതിവഴിയിലും കൊടുംകുറ്റകൃത്യങ്ങളുടെവഴിയിലുംതിരിഞ്ഞു് ഭരണാധികാരമില്ലെങ്കിലിനിജയിലു്വാസംമാത്രമല്ല ജനങ്ങളുടെയടികൊണു്ടു് ജീവനുംപോകുമെന്നസ്ഥിതിവന്നപ്പോളു് ആത്മീയയി൯ഡൃയിലൊരുചെറുകഷണമായി നിലനിലു്ക്കുന്നതിനുള്ളവഴിയായി ആത്മീയമഭിനയിക്കുന്നപാതയിലേയു്ക്കുതിരിഞ്ഞവരുമുണു്ടു്. രണു്ടുംവ്യത്യസു്തമാണു്- ആദ്യത്തേതിലു് മാ൪കു്സ്സിസമതി൯റ്റെപോരായു്മകളോടെ അംഗഭംഗംവന്നരീതിയിലു്നിലനിന്നു, രണു്ടാമത്തേതിലു് മാ൪കു്സ്സിസംകൂടിയവസാനിച്ചു. മാ൪കു്സ്സിസ്സു്റ്റുകളല്ലാതാവുകയുംചെയു്തു, കാപട്യംകാരണമൊരിക്കലും ആത്മീയ൯മാരാവുകയുമില്ല, എന്നതാണിന്നുരണു്ടാമത്തവരുടെസ്ഥിതി.

മാ൪കു്സ്സിസത്തിലു്നിന്നുണു്ടായതാണെങ്കിലുമല്ലെങ്കിലും ആത്മീയതമതപരമാവണമെന്നില്ല, എന്നാലു്മതപരമായതെല്ലാം ആത്മീയമാണു്, കാരണം വ്യക്തിയു്ക്കൊരാത്മാവുണു്ടെന്നും അതിനുമേലു്സ്സ൪വ്വവ്യാപിയും സ൪വ്വനിയതാവുമായൊരുപരമാത്മാവുണു്ടെന്നും അതുരണു്ടുംതമ്മിലു്സ്സംവാദമാണെന്നും ഉള്ളതിനെയടിസ്ഥാനപ്പെടുത്തിയാണുമതങ്ങളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ. വ്യക്തിയാത്മാവിനും പരമയാത്മാവിനുമിടയു്ക്കു് രണു്ടാമത്തേതിലുള്ള മതമെന്നൊരശുഭഘടകമവിടെയില്ലെങ്കിലും ഒന്നാമത്തേതിലൊരപകടമുള്ളതു് വ്യക്തിയു്ക്കൊരാത്മാവുള്ളതു് ഒരുപരമാത്മാവവിടെയില്ലാത്തതുകൊണു്ടു് ഒറ്റപ്പെട്ടതാണെന്നും അതിനുചുറ്റുംശൂന്യതയാണെന്നുംതോന്നിയാലു് അതുഭയജനകവും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമുള്ള ഒരാളുടെസ്വാഭാവികമായപ്രവ൪ത്തനപ്പ്രതിപ്പ്രവ൪ത്തനരീതികളെ തകിടംമറിക്കുന്നതുമാണെന്നതാണു്.

ആശയപ്പ്രവ൪ത്തനത്തിലു്മുഴുകി രാഷ്ട്രീയചിന്തകളിലഗ്രഗണ്യരും രാഷ്ട്രഭാവിയിലാശങ്കയുള്ളവരുമടങ്ങുന്ന റഷ്യയുംചൈനയുംപോലുള്ള മാ൪കു്സ്സിസത്തിലെത്തറവാടുകളിലൊന്നുമുണു്ടാവാതിരുന്ന, അതിലെപ്പുറംപോക്കുകളിലുള്ളയാശയദരിദ്ര൪മാത്രം സ്വയംസൃഷ്ടിച്ചഭിരമിച്ചയൊന്നാണു്, ആത്മീയമാ൪കു്സ്സിസം. വാസു്തവത്തിലതിനു് മാ൪കു്സ്സിസവുമായിബന്ധമൊന്നുമില്ല, ശരിയായിപ്പറഞ്ഞാലു് ആത്മീയതയുമായുമില്ല. മാ൪കു്സ്സിസത്തിനകത്തുള്ളവൈരുദ്ധ്യാത്മകത ഭൗതികത്തിനകത്തുതന്നെയുള്ളവിരുദ്ധശക്തികളുടെ മത്സരനിലനിലു്പ്പാണു്, ആത്മീയതയാത്തലത്തിലു്വരുന്നതല്ല. ആത്മീയത മാ൪കു്സ്സിസ്ത്തിലു്നിന്നുകടക്കാവുന്നയൊന്നല്ല, കാരണമതുമതാധിഷു്ഠിതമാണു്. ആത്മീയമാ൪കു്സ്സിസ്സു്റ്റുകളെന്നവകാശപ്പെട്ടുപടലപിരിഞ്ഞവ൪ ആശയാടിസ്ഥാനത്തിലു്ച്ചെന്നിറങ്ങിയയൊന്നല്ലയാത്മീയത, പ്രാദേശ്ശികനിലനിലു്പ്പിനുള്ള അവസരാധിഷു്ഠിതമായിച്ചെന്നിറങ്ങിയതാണു്. പലയിടങ്ങളിലുംരൂപംകൊണു്ടിത്രയുംവ൪ഷംകഴിഞ്ഞിട്ടും അതിനൊരാശയപദ്ധതിരൂപപ്പെടുത്താനവ൪ക്കുകഴിഞ്ഞിട്ടില്ല, കാരണമതാശയാധിഷു്ഠിതമല്ല അവസരാധിഷു്ഠിതമാണു്. എന്നല്ല, ഭൗതികവും ആത്മീയവുമായൊരുവൈരുദ്ധ്യാത്മകനിലനിലു്പ്പു് മാ൪കു്സ്സിസത്തിനകത്തുമാത്രമല്ല ആത്മീയതയിലുംസങ്കലു്പ്പിക്കപ്പെട്ടിട്ടില്ല, കാരണം ആത്മീയതയിലൂടെനോക്കുമ്പോളു് ആത്മാവുതന്നെയാണുഭൗതികമായുംമാറുന്നതു്, ഒന്നി൯റ്റെതുട൪ച്ചയും ഭാവമാറ്റവുംമാത്രമാണുമറ്റതു്.

മതപരമല്ലാത്തയാത്മീയതയെപ്പറ്റി മാ൪കു്സ്സുചിന്തിച്ചിട്ടുണു്ടു്, അഭിപ്രായംപറഞ്ഞിട്ടുണു്ടു്. കാലങ്ങളെടുത്തുകമ്മ്യൂണിസമായിരൂപാന്തരപ്പെടുന്നതുവരെ ഹൃദയമില്ലാത്തലോകത്തി൯റ്റെഹൃദയവും ആത്മാവില്ലാത്തലോകത്തി൯റ്റെയാത്മാവുമായി സോഷ്യലിസ്സു്റ്റുരാഷ്ട്രീയചിന്തകളു്പ്രവ൪ത്തിക്കുമെന്നു് മാ൪കു്സ്സുകരുതിയിരുന്നുവെന്നുവ്യക്തമാണു് (മുതലാളിത്തത്തിലു്നിന്നും കമ്മ്യൂണിസത്തിലേക്കുള്ളപരിവ൪ത്തനത്തിലു് വഴിമദ്ധ്യേയുള്ളൊരിടത്താവളമാണുസോഷ്യലിസം), കാരണം ക്യാപ്പിറ്റലിസത്തിനു് ജനങ്ങളെയതുവരെനിലനി൪ത്താനുള്ളയാ ഹൃദയവുമാത്മാവുമില്ല. സംഘടിതമതത്തിനേറ്റെടുക്കാ൯കഴിയാത്തയാജോലി കമ്മ്യൂണിസത്തിലേയു്ക്കുനീങ്ങുന്നൊരു സോഷ്യലിസ്സു്റ്റുസമൂഹത്തിനു് ഏറ്റെടുക്കാ൯കഴിയുമെന്നാണുമാ൪കു്സ്സുപ്രതീക്ഷിച്ചിരുന്നതു്. ആത്മീയതയെസ്സംബന്ധിച്ചെന്തെങ്കിലുംചെയ്യാ൯ മാ൪കു്സ്സിസത്തിനുകഴിയാതിരുന്നതു് അതുനേരിടുന്ന അതി൯റ്റെതന്നെയൊരുപ്രതിസന്ധിമാത്രമാണെന്നും ഭൗതികതയുടേതിനോടൊപ്പം ആത്മീയതയുടെയുമാദ൪ശ്ശങ്ങളു്ചേ൪ത്തുകൊണു്ടേ മാ൪കു്സ്സിസത്തിനിനിഭാവിയിലേയു്ക്കു് മുന്നോട്ടുപോകാ൯കഴിയൂവെന്നും അതി൯റ്റെപല പിലു്ക്കാലനിരൂപകരഭിപ്രായപ്പെട്ടിട്ടുണു്ടു്. മാ൪കു്സ്സിസം ആത്മീയതയെത്തേടിപ്പോയില്ലെങ്കിലും ഒരന്തിമലക്ഷൃമെന്നനിലയിലൊഴിവാക്കാ൯കഴിയാത്ത കമ്മ്യൂണിസമെന്നയാശയമിരിക്കുന്നതുകൊണു്ടു് ആത്മീയത മാ൪കു്സ്സിസത്തെത്തേടിപ്പോകുമെന്നാണു് മനസ്സിലാക്കപ്പെടുന്നതു്.

Written and first published on 04 October 2025

 

 

 

 

 

No comments:

Post a Comment