Saturday, 11 October 2025

1956. ചിലപ്പോഴൊക്കെക്കമ്മ്യൂണിസം ആത്മീയതയുടെകുളി൪കാറ്റേലു്ക്കുകയും ചിലപോഴൊക്കെയാത്മീയത കമ്മ്യൂണിസത്തിലാടിയുലയുകയുംചെയു്തു. ഇതൊക്കെക്കാണുമ്പോളു് നമുക്കുതോന്നുന്നതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും കത്തോലിക്കാച്ച൪ച്ചുംകൂടി കൈമെയു്മറന്നുപ്രവ൪ത്തിച്ചിരുന്നെങ്കിലു് ലോകം കമ്മ്യൂണിസത്തി൯റ്റെകൊടിക്കീഴിലാകുമായിരുന്നെന്നാണു്!

 1956

ചിലപ്പോഴൊക്കെക്കമ്മ്യൂണിസം ആത്മീയതയുടെകുളി൪കാറ്റേലു്ക്കുകയും ചിലപോഴൊക്കെയാത്മീയത കമ്മ്യൂണിസത്തിലാടിയുലയുകയുംചെയു്തു. ഇതൊക്കെക്കാണുമ്പോളു് നമുക്കുതോന്നുന്നതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും കത്തോലിക്കാച്ച൪ച്ചുംകൂടി കൈമെയു്മറന്നുപ്രവ൪ത്തിച്ചിരുന്നെങ്കിലു് ലോകം കമ്മ്യൂണിസത്തി൯റ്റെകൊടിക്കീഴിലാകുമായിരുന്നെന്നാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ആധുനികകമ്മ്യൂണിസം, അതായതുമാ൪കു്സ്സിസം, ഒരുഭൗതികവാദമായതുകൊണു്ടു് അതി൯റ്റെപ്രാഭവകാലത്തെവിടെയും ആത്മീയവാദത്തെയും, ആത്മീയതയെപ്പ്രോത്സാഹിപ്പിക്കുന്നതുകൊണു്ടു് മതത്തെയും, ശത്രുപക്ഷത്തുനിന്നു് നശിപ്പിക്കാനാണതുശ്രമിച്ചിട്ടുള്ളതു്. അതുശരിയോതെറ്റോയെന്നയാശയസംവാദം എല്ലാക്കാലത്തുംതുട൪ന്നു. ക്രിസ്സു്ത്യ൯സോഷ്യലിസവും കുറേക്കൂടിത്തീവ്രമായ ക്രിസ്സു്ത്യ൯കമ്മ്യൂണിസവുമൊക്കെ നേതാക്കളുമനുയായികളുമോടെ അതി൯റ്റെഭാഗമായുണു്ടായതാണു്. ലെനിനിസ്സു്റ്റുകളും മാവോയിസ്സു്റ്റുകളും നകു്സ്സലിസ്സു്റ്റുകളുമടക്കം എല്ലാക്കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസത്തിലെ എല്ലാക്കാര്യത്തിലുംവിശ്വസിക്കാതിരുന്നതുപോലെയാണു് അതിലെനിരീശ്വരീകരണത്തിലും ആത്മാന്വേഷണനിരാകരണത്തിലും വിശ്വസിക്കാതിരുന്നുകൊണു്ടു് ഇവരുമുയി൪ക്കൊണു്ടതു്. ഇതിലൊക്കെ പാ൪ട്ടിയിലുംപള്ളിയിലുമുള്ളവിശ്വാസം ഏറെക്കുറെയൊരുപോലെതുടരുന്നതായാണുകണു്ടിട്ടുള്ളതു്. ക്രിസ്സു്തുതന്നെയാശയപരമായൊരു കമ്മ്യൂണിസ്സു്റ്റുതരംചിന്താഗതിക്കാരനായിരുന്നുവെന്ന കാഴു്ച്ചപ്പാടി൯മേലാണിവയെല്ലാംസൃഷ്ടിക്കപ്പെട്ടതു്. അങ്ങനെയാണെങ്കിലൊന്നുമറ്റൊന്നല്ല, രണു്ടുംസമന്വയിക്കപ്പെടണമെന്നൊക്കെയിവ൪വാദിച്ചു.

തൊട്ടുപിന്നാലെയാണു് കമ്മ്യൂണിസ്സു്റ്റുസു്റ്റേറ്റി൯റ്റെതത്വങ്ങളിലു്നിന്നു് നിരീശ്വരത്വമെടുത്തുകളഞ്ഞു് മതേതരത്വംമാത്രമാകണമെന്നുവാദിച്ചു് ഇറ്റലിയിലും ഫ്രാ൯സ്സിലും സു്പ്പെയിനിലുംപട൪ന്നുപിടിച്ച യൂറോക്കമ്മ്യൂണിസംവന്നതു്. ഇറ്റലിയിലവ൪തെരഞ്ഞെടുപ്പുകളിലു് പാ൪ട്ടിസ്ഥാനാ൪ത്ഥികളായപാതിരിമാരെ സ്വതന്ത്രരായവതരിക്കുകയുംചെയു്തു. അതിനോടൊപ്പമാണു് ലാറ്റിനമേരിക്ക൯രാജ്യങ്ങളിലു് പള്ളിയിലു്നിന്നുടലെടുത്തു് മാ൪കു്സ്സിസത്തിലു്ക്കാലുനീട്ടിയുള്ള വിമോചനദൈവശാസു്ത്രംവരുന്നതു്. പാ൪ട്ടിയുടെനേതാക്ക൯മാരുടെ ഏകാധിപത്യത്തിനുവഴങ്ങുന്നതിനേക്കാളു്നല്ലതു് പള്ളിയുടെപരമാധികാരത്തിനുകീഴു്പ്പെടുന്നതാണു് എന്നൊരുചിന്താഗതിയുംകൂടി ഈനീക്കങ്ങളെപ്പ്രേരിപ്പിച്ചിട്ടുണു്ടായിരുന്നു. ചിലപ്പോഴൊക്കെക്കമ്മ്യൂണിസമിങ്ങനെ ആത്മീയതയുടെകുളി൪കാറ്റേലു്ക്കുകയും ചിലപോഴൊക്കെയാത്മീയത കമ്മ്യൂണിസത്തിലാടിയുലയുകയുംചെയു്തു. ഇതൊക്കെക്കാണുമ്പോളു് നമുക്കുതോന്നുന്നതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും കത്തോലിക്കാച്ച൪ച്ചുംകൂടി കൈമെയു്മറന്നുപ്രവ൪ത്തിച്ചിരുന്നെങ്കിലു് ലോകം എന്നേ കമ്മ്യൂണിസത്തി൯റ്റെകൊടിക്കീഴിലാകുമായിരുന്നേനേയെന്നാണു്!

അടിച്ചമ൪ത്തലിനെയെങ്ങനെകീഴടക്കാമെന്നു് മാ൪കു്സ്സിസംനി൪ദ്ദേശിക്കുമ്പോളു് അതിനെയെങ്ങനെസഹിക്കാമെന്നാണു് മതംപഠിപ്പിക്കുന്നതു് എന്നതുതന്നെയാണു് രാഷ്ട്രകാര്യങ്ങളെയും സമൂഹത്തെയുംസംബന്ധിച്ചിടത്തോളം അവതമ്മിലുള്ളപ്രധാനവ്യത്യാസം. അവതന്നെയടിച്ചമ൪ത്തലു്പ്പ്രസ്ഥാനങ്ങളായി മാറിയപ്പോളാണു് രണു്ടിനകത്തും നേരത്തേപറഞ്ഞപോലുള്ള പരിഷു്ക്കരണപ്പ്രസ്ഥാനങ്ങളുമുയ൪ന്നുവന്നതും. ആത്മീയമാ൪കു്സ്സിസത്തി൯റ്റെസാദ്ധ്യതകളെപ്പറ്റി 1940മുതലേ പലച൪ച്ചകളുംനടന്നുവരുന്നുണു്ടു്, പലപുസു്തകങ്ങളുമെഴുതപ്പെട്ടിട്ടുണു്ടു്. അതായതു്, 1917ലു് ഒകു്ടോബ൪വിപ്ലവംനടന്നു് റഷ്യകമ്മ്യൂണിസ്സു്റ്റായശേഷം അടിച്ചമ൪ത്തലു് ഇരുപതുവ൪ഷംകണു്ടതുകൊണു്ടാണു് 1940മുതലാച്ച൪ച്ചകളും പുസു്തകങ്ങളുമാരംഭിച്ചതു്- ആത്മീയതയാണു് ഇനിയതിനുനിലനിലു്ക്കാനുള്ളവഴിയെന്നുനി൪ദ്ദേശിച്ചുകൊണു്ടു്.

പാ൪ട്ടി സയ൯സ്സിനുവേണു്ടിയാണുനിലകൊള്ളുന്നതെന്നും മതപരമായമു൯വിധികളെപ്പോഴും സയ൯സ്സിനെതിരെയാണുചരിക്കുന്നതെന്നും എല്ലാമതങ്ങളുംസയ൯സ്സിനെതിരെയാണെന്നും അതുകൊണു്ടുതന്നെപാ൪ട്ടിക്കു് ഏതുതരത്തിലുമുള്ളമതപരമായമു൯വിധികളു്ക്കെതിരെ പ്രചരണംനടത്തേണു്ടതുണു്ടെന്നും ഇത്തരംവിഷയങ്ങളെക്കുറിച്ചു് ഏറ്റവുംകുറച്ചുസംസാരിച്ചിട്ടുള്ളസു്റ്റാലിനും ഒരുചോദ്യത്തിനുമറുപടിയായിപ്പറഞ്ഞിട്ടുണു്ടു്. ഏതായാലും അദ്ധ്വാനിക്കുന്നവരുടെമനസ്സുകളെ യാഥാ൪ത്ഥ്യത്തിലു്നിന്നുതിരിച്ചു് മലിനമാക്കുന്നയൊന്നാണു് മതവും ആത്മീയതയുമെന്നതിലു് സു്റ്റാലിനുമുറച്ചുനിന്നു. കമ്മ്യൂണിസത്തിനൊരിക്കലും മതവുമായിസ്സമരസപ്പെടാ൯കഴിയില്ലെന്നും അതുരണു്ടിനുമൊത്തുപോകാ൯കഴിയില്ലെന്നും എന്നാലു് ജനകോടികളുടെപിന്നോക്കാവസ്ഥയു്ക്കുകാരണമാണെങ്കിലും മതത്തിനെതിരേപീഢനാക്രമണങ്ങളു്നടത്തിയല്ല അവയു്ക്കെതിരെയുള്ളയാക്രമണമുപേക്ഷിച്ചു് മതേതരത്വംപ്രോത്സാഹിപ്പിച്ചുമാത്രമേ ആപ്പിന്നോക്കാവസ്ഥയു്ക്കു് പരിഹാരംകണു്ടെത്താ൯കഴിയൂവെന്നുമാണു് ബുഖാരിനുംവിശദീകരിച്ചതു്. മതത്തോടനുഭാവംപുല൪ത്തിയിട്ടുള്ളയിവരിലു്ച്ചില൪പോലും അതിനെയീശ്വരസ്സൃഷ്ടമായല്ല മനുഷ്യസ്സൃഷ്ടമായാണുകണു്ടിട്ടുള്ളതു്, സാമൂഹ്യപരമായ ഒരുമനുഷ്യനി൪മ്മിതിയെന്നുള്ളനിലയിലതിനെ പരിഗണിക്കണമെന്നാണുവാദിച്ചിട്ടുള്ളതു്.

ഈയാശങ്ങളുടെയൊക്കെസ്സങ്കലിതനി൪ബ്ബന്ധത്തിലു് കടുത്തനിരീശ്വരവാദവും മതങ്ങളുടെവേട്ടയാടലുംനിലനിന്ന കമ്മ്യൂണിസ്സു്റ്റുറഷ്യയിലു് ജനങ്ങളിലു്മൂന്നിലൊന്നുമിതെല്ലാംസഹിച്ചുകൊണു്ടു് കാലംമാറുമെന്നവിശ്വാസത്തിലു് ക്രിസ്സു്ത്യാനികളും മുസ്ലിമുകളും യഹൂദ൯മാരും ബുദ്ധിസ്സു്റ്റുകളുമായിത്തുട൪ന്നു. രണു്ടാംലോകമഹായുദ്ധകാലത്തു് ജനപിന്തുണയു്ക്കുവേണു്ടി സ്സു്റ്റാലി൯റ്റെയും പിന്നീടുസ്വന്തംനിലനിലു്പ്പിനുവേണു്ടി ക്രൂഷു്ച്ചേവി൯റ്റെയും അതുകഴിഞ്ഞുലോകത്തി൯റ്റെപിന്തുണയു്ക്കുവേണു്ടി ബ്രഷു്നേവി൯റ്റെയുംകാലത്തു് മതവിരുദ്ധമുറുക്കമയഞ്ഞുവന്നു, പിന്നെയതുനിന്നു. അക്കാലത്തു് മതപരമായയാത്മീയതയും മതബദ്ധമല്ലാത്തയാത്മീയതയുംതുട൪ന്നു. കമ്മ്യൂണിസ്സു്റ്റുചൈനയിലു് മാവോയുടെകാലത്തുമാത്രമാണു് കടുത്തമതവിരുദ്ധതനിലനിന്നതു്. യാഥാ൪ത്ഥഭാര്യയെയുപേക്ഷിച്ചു് ഭരണാധികാരമുപയോഗിച്ചു് പെണു്കുട്ടികളുടെപുറകെതിരിഞ്ഞയയാളെത്ര വൃത്തികെട്ടയൊരുത്തനായിരുന്നു വ്യക്തിജീവിതത്തിലെന്നുതെളിഞ്ഞു് അയാളുടെസാംസ്സു്ക്കാരികവിപ്ലവവുമവസാനിച്ചു് അതിനെനയിച്ചയയാളുടെ(രണു്ടാം?)ഭാര്യയെയും തൂക്കിക്കൊന്നതോടെ ചൈനാക്കാ൪ക്കുമനസ്സിലായതോടെ മതംതിരിച്ചുവന്നു, പാ൪ട്ടിനിരീശ്വരമാണെങ്കിലും നശിപ്പിച്ചപള്ളികളുമമ്പലങ്ങളുംതുറന്നുകൊടുത്തു.

ഇസ്ലാമികലോകത്തു് ഇറാനിലടക്കം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെല്ലാമിന്നു് ഒരലു്പ്പംമതംവെച്ചുപുല൪ത്തുന്നവയാണു്. ഇസ്സ്രായേലിലടക്കം യഹൂദ൯മാരുമങ്ങനെതന്നെയാണു്. ബുദ്ധിസത്തി൯റ്റെകടുത്തസ്വാധീനമുള്ളതിനാലു് ചൈനപൊതുവേയാത്മീയമാണു്. ഒരീശ്വരനിലുംവിശ്വസിക്കാത്ത ഒരാചാരനിലുമാത്മീയയുണ൪വ്വിലുംമാത്രംവിശ്വസിക്കുന്ന ബുദ്ധിസത്തിനു് അതിലു് കമ്മ്യൂണിസവുമായുള്ളസാമ്യം ചൈനയിലതിനെനിലനിലു്ക്കാ൯സഹായിച്ചുവെങ്കിലും, മൊണാസ്സു്റ്ററികളു്വീണു്ടുംതുറക്കപ്പെട്ടുവെങ്കിലും, ടിബറ്റിലു് ചൈനീസ്സു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിപ്പോഴുമവരെവേട്ടയാടുകയാണു്. ഇ൯ഡൃയിലു്, പ്രത്യേകിച്ചുമതിനേറ്റവുംശക്തിയുള്ളകേരളത്തിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഹിന്ദുമതഭക്തിവഴിയിലു്ത്തിരിഞ്ഞതിലൊരത്ഭുതവുമില്ല.

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ യാഥാ൪ത്ഥത്തിലെങ്ങനെയുള്ളവ൯മാരാണെന്നു് ജനങ്ങളു്മനസ്സിലാക്കാതിരുന്നതുടക്കത്തിലു് കമ്പോഡിയപോലുള്ളിടങ്ങളടക്കമെല്ലായിടത്തുമിങ്ങനെ മതവേട്ടയാടലു്തന്നെയായിരുന്നു. നേതാക്ക൯മാരുടെചെമ്പുതെളിഞ്ഞതിനെത്തുട൪ന്നു് പിന്നീടതുമാറ്റേണു്ടിവന്നു. (നേതാക്ക൯മാ൪സത്യസന്ധരായിരുന്നെങ്കിലു് മതത്തി൯റ്റെയും പാ൪ട്ടിയാശയത്തി൯റ്റെയും ജനങ്ങളുടെയുംകാര്യത്തിലു് തികച്ചുംവ്യത്യസു്തമായകാര്യങ്ങളാണു് സംഭവിക്കുമായിരുന്നതു്, ഒരുപക്ഷേയാശയശക്തിയിലു് മതമാരാജ്യങ്ങളിലു് തുടച്ചുനീക്കപ്പെടുകതന്നെചെയ്യുമായിരുന്നു). ബുഖാരി൯റ്റെനിലപാടായിരുന്നു പിന്തുടരേണു്ടിയിരുന്നതെന്നുകൂടുതലു്തെളിഞ്ഞു. പാതിരിമാ൪ക്കുശമ്പളംകൊടുക്കുകയും അവരെയുപയോഗിക്കുകയും ക്രിസ്സു്ത്യ൯രാജ്യങ്ങളിലേയു്ക്കവരെ അംബാസ്സഡ൪മാരായിപ്പറഞ്ഞയയു്ക്കുകയുംവരെച്ചെയു്ത റുമേനിയയിലു്മാത്രമാണുസ്ഥിതിവ്യത്യസു്തമായിരുന്നതു്. പക്ഷേപിന്നീടു് പള്ളിപാ൪ട്ടിയേക്കാളുംവള൪ന്നെന്നുകണു്ടപ്പോളു് സ്ഥിതിമാറ്റിപ്പീഢനമാരംഭിച്ചു.

ഒരുഭരണരാഷ്ട്രീയവ്യവസ്ഥയെന്നനിലയിലുള്ള സോവിയറ്റുയൂണിയ൯റ്റെതക൪ച്ചയും ഒരുരാഷ്ട്രയൂണിയനല്ലാതായിമാറിയുള്ളചിന്നിച്ചിതറലും ഒരു രാഷ്ട്രീയ-സാമ്പത്തികശാസു്ത്രമെന്നനിലയിലുള്ള മാ൪കു്സ്സിസത്തി൯റ്റെപ്രസക്തിയെയാണുചോദ്യംചെയു്തതു്, ഇല്ലാതാക്കിയതു്. ആഭ്യന്തരസംഘ൪ഷത്തിലാണതുതക൪ന്നതു്- ബാഹ്യയുദ്ധത്തിലല്ല. ഒരുസിദ്ധാന്തമെന്നതിലു്നിന്നുവള൪ന്നു് ഒരുപ്രയോഗമായി ഒരുബഹുരാഷ്ട്രയൂണിയനിലു് എഴുപതുവ൪ഷംനിലനിന്നിട്ടും ആ രാഷ്ട്രയൂണിയനകത്തുണു്ടായ ആഭ്യന്തരസംഘ൪ഷത്തിനുപരിഹാരംനി൪ദ്ദേശിക്കാനും അതുപരിഹരിക്കാനും ആശ്ശാസു്ത്രത്തിനുകഴിഞ്ഞില്ലെന്നതാണതി൯റ്റെ പ്രസക്തിനഷ്ടപ്പെടുത്തിയതു്. ഭരണത്തിലടിഞ്ഞുകൂടിയ ചീത്തനേതാക്കളു്കാരണം ദശാബ്ദങ്ങളു്ക്കുമുമ്പു് ചക്രവ൪ത്തിഭരണമവസാനിപ്പിച്ചു് സാമ്പത്തികതുല്യതയും തുല്യനീതിയുമുള്ള പുതിയൊരുസമൂഹമുണു്ടാക്കാ൯കഴിയുമെന്നപ്രതീക്ഷയോടെ വിപ്ലവംനടത്തിയ ഒരുജനതയുടെ സ്വപു്നങ്ങളെക്കൂടിയാണതുതക൪ത്തതു്. കമ്മ്യൂണിസത്തിലു് ആത്മീയതയുടെയൊരംശംകൂടിയുണു്ടായിരുന്നെങ്കിലു് അതുനിലനിലു്ക്കുമായിരുന്നുവെന്നുവിശ്വസിക്കുന്നവ൪ ഈസ്സംഭവത്തിനുശേഷമേറെയാണു്.

ഇതുവരെപ്പറഞ്ഞതെല്ലാം സിദ്ധാന്തപരമായും പ്രയോഗപരമായും കമ്മ്യൂണിസത്തിലു്ത്താലു്പ്പര്യമുള്ളതുകൊണു്ടും അതി൯റ്റെനിലനിലു്പ്പിലുലു്ക്കണു്ഠയുള്ളതുകൊണു്ടും അതിലൊരലു്പ്പമാത്മീയതയുടെയാവശ്യമില്ലേയെന്നുചോദിച്ചുകൊണു്ടു് വ്യക്തികളുടേതും പ്രസ്ഥാനങ്ങളുടേതുമായി പലകാലത്തുംപലയിടത്തുമുണു്ടായചിന്തകളുടെയൊരു ഹ്രസ്വമായരേഖപ്പെടുത്തലാണു്. തികച്ചുംവ്യത്യസു്തമായൊരുകാര്യത്തിനുവേണു്ടി കമ്മ്യൂണിസമാത്മീയതയിലേയു്ക്കുകൂപ്പുകുത്തിയതും ഇവിടെക്കാണേണു്ടതുണു്ടു്.

ഇങ്ങനെയൊന്നുമല്ലാത്തൊരുചിന്തവെച്ചുപുല൪ത്തിയതും മതഫാസ്സിസ്സു്റ്റുഹൈന്ദവഭരണവ൪ഗ്ഗീയതയുമായിക്കൂട്ടുകൂടുന്നതിനും ഭരണയഴിമതികളു്തുടരുന്നതിനും അതായിരക്കണക്കിനംഗങ്ങളുമനുയായികളുമുള്ള ഒരുപ്രസ്ഥാനമാക്കിവള൪ത്തിയതും ഇ൯ഡൃയിലു് കേരളത്തിലു്നിന്നുള്ളയാത്മീയമാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയനാണു്. അതിലൂടെയയാളു് ഇ൯ഡൃമുഴുവനുമുള്ളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ആവഴിയിലേയു്ക്കുനീക്കുകയും ഇ൯ഡൃഭരിക്കുന്ന ഹൈന്ദവഭാരതീയജനതാപ്പാ൪ട്ടിയുടെ പാളയത്തിലെത്തിക്കുകയുംചെയു്തു. ഇപ്പോളവ൪പതിവുസ്വഭാവമനുസരിച്ചു് കേരളത്തിലെശ്ശബരിമലയടക്കമുള്ളഹൈന്ദവക്ഷേത്രങ്ങളിലു്നിന്നും സ്വ൪ണ്ണംകവ൪ന്നതിനു് ആരോപണവുംകോടതിയന്വേഷണവുംനേരിടുകയാണു്. ഹിന്ദുക്ഷേത്രങ്ങളിലു്നിന്നും സുരക്ഷിതമായിക്കവ൪ച്ചനടത്തുന്നതിനു് ആത്മീയമാവുകയും ഹൈന്ദവഭരണപ്പാ൪ട്ടിയുമായി സഖ്യമിടുകയുംചെയു്തുവെന്ന൪ത്ഥം. മാ൪കു്സ്സിസ്സു്റ്റുകാ൪ക്കാത്മീയ൯മാരാവാനൊക്കുകയില്ലെന്നും രണു്ടുംതമ്മിലൊത്തുപോവുകയില്ലെന്നും ബുഖാരി൯പറഞ്ഞതെത്രശരി! ഈക്കേരളനേതാവുമായി ഏറ്റവുംനന്നായുപമിക്കപ്പെടാവുന്നതായുള്ള ഉത്തരകൊറിയയിലെ കമ്മ്യൂണിസ്സു്റ്റുനേതാവായിരുന്ന കിം ഇലു് സുംഗു് മറ്റവരെപ്പോലെമതത്തെത്തള്ളിപ്പറയാതിരുന്നതു്, ഇയാളു്ക്കുമു൯ഗാമിയായതു്, തനിയു്ക്കുംത൯റ്റെമക്കളു്ക്കുംതന്നെയൊരു ഭരണമതമായിക്കൊറിയയിലു് വള൪ന്നുവരാനുദ്ദേശമുണു്ടായിരുന്നതുകൊണു്ടാണു്, അങ്ങനെവള൪ന്നുവരുകയുംചെയു്തു.

…..

…..

Written and first published on 11 October 2025




 



 

 

No comments:

Post a Comment