1955
ഇ൯ഡൃയുടെദേശീയചിത്രത്തിലിന്നുകാണുന്നതു് പാക്കിസ്ഥാനെന്നായാലുംവീണു്ടും ഇ൯ഡൃയോടുചേരണമെന്നാഗ്രഹിക്കുന്ന ദേശസു്നേഹികളെയും അങ്ങനെചേ൪ന്നാലു് തങ്ങളുടെഭാവിപോകുമെന്നുഭയക്കുന്ന ബീജേപ്പീയേയുമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയുടെദേശീയചിത്രത്തിലിന്നുകാണുന്നതു് പാക്കിസ്ഥാനെന്നായാലുംവീണു്ടും ഇ൯ഡൃയോടുചേരണമെന്നാഗ്രഹിക്കുന്ന ദേശസു്നേഹികളെയും അങ്ങനെചേ൪ന്നാലു് തങ്ങളുടെഭാവിപോകുമെന്നുഭയക്കുന്ന ബീജേപ്പീയേയുമാണു്. ആദ്യത്തവ൪പാക്കിസ്ഥാ൯ജനതയെപ്പിണക്കാതെ ഇ൯ഡൃയോടുചേ൪ന്നാലി൯ഡൃയിലുള്ളവ൪ സമരസത്തോടിടപെടുമെന്നുള്ള അനുഭാവാന്തരീക്ഷമുണു്ടാക്കാനായിപ്പ്രവ൪ത്തിക്കുന്നു, പ്രതിദിനംശ്രമിക്കുന്നു (ശക്തനാണോ താരതമ്യേനയശക്തനുംചെറിയവനുമാണോ സമരസപ്പെടുന്നതിനുമൈക്യത്തിനും മു൯കൈയ്യെടുക്കേണു്ടതു്?), രണു്ടാമത്തവ൪ പാക്കിസ്ഥാനി൯ഡൃയോടൊരിക്കലുംചേരുന്നകാര്യം പാക്കിസ്ഥാ൯ജനതയാലോചിക്കുകപോലുംചെയ്യാതിരിക്കാനായി പ്രധാനമന്ത്രിയുംമന്ത്രിമാരും പാ൪ലമെ൯റ്റംഗങ്ങളും പാ൪ട്ടിയുടെനേതാക്കളുംവരെയുള്ളവ൪ പാക്കിസ്ഥാ൯ജനതയെപ്പ്രകോപിപ്പിക്കുന്ന പ്രസ്സു്താവനകളു് ഇ൯ഡൃയിലു്മാത്രമല്ല ലോകംമുഴുവ൯ചെന്നു് പ്രതിദിനംനടത്തിക്കൊണു്ടിരിക്കുന്നു. പാക്കിസ്ഥാനിലുള്ളയാമണ്ണുംജനതയും ഇ൯ഡൃയുടേതാണെന്നുകാണാനുള്ളവലിപ്പമവ൪ക്കില്ല.
രണു്ടാംലോകമഹായുദ്ധകാലത്തു് യുദ്ധംകഴിഞ്ഞയുട൯ ഇ൯ഡൃയോടൊപ്പംവെട്ടിമുറിക്കപ്പെട്ട, ഇതിനേക്കാളു്പ്പരസ്സു്പ്പരപ്പകയോടെതമ്മിലു് യുദ്ധംചെയു്തുകൊണു്ടിരുന്ന, ഇതിനേക്കാളു്വ്യത്യസു്തമായ മുതലാളിത്ത-കമ്മ്യൂണിസ്സു്റ്റാശയങ്ങളു്പിന്തുട൪ന്നിരുന്ന, രണു്ടുജ൪മ്മനികളുമൊന്നായപോലെ (1990 ഒകു്ടോബ൪ മൂന്നാംതീയതി അതുനടന്നിട്ടുതന്നെവ൪ഷംമുപ്പത്തഞു്ചുകഴിഞ്ഞു, ഈപ്പോത്തുകളിപ്പോഴുംപഴയ വെറുപ്പി൯റ്റെകാലത്തുനിലു്ക്കുകയാണു്!) മുറിക്കപ്പെട്ടയി൯ഡ്യയുമൊന്നാകണമെന്നല്ല രണു്ടും എന്നുംശത്രുക്കളായി പടവെട്ടിക്കഴിയണമെന്നാഗ്രഹിക്കുന്നതാണു് ഭാരതത്തി൯റ്റെക൪മ്മമെന്നചിന്ത രണു്ടുരാജ്യങ്ങളിലെയുംജനങ്ങളുടെയിടയിലു്പ്പട൪ത്തുന്നതാണു് ദേശസു്നേഹമെന്നയാശയമാണു് ബീജേപ്പീയും നൂറായിരംവരുന്നയതി൯റ്റെസിലു്ബ്ബന്ധികളായമാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു്. ലോകത്തെവിടെയുംനടക്കുന്നപോലെ ജനതകളൊന്നാകണമെന്നുപറയുന്നവരെ ദേശദ്രോഹികളായിച്ചിത്രീകരിക്കുന്നതു് ഈമാധ്യമങ്ങളു്ക്കിപ്പോളൊരുലഹരിയാണു്. അവരുടെതലക്കെട്ടുകളു്ശ്രദ്ധിച്ചിട്ടുണു്ടോ? മലയാളത്തിലു്പ്പോലുമങ്ങനെചിലതുണു്ടു്- ക൪മ്മാന്യൂസ്സിനെപ്പോലുള്ളവ. അവ൪ക്കടക്കമതുപോലെപല൪ക്കും ബീജേപ്പീയി൯ഡൃയിലധികാരത്തിലു്വന്നശേഷം അടുത്തകാലത്തുപിടിച്ചൊരസുഖമാണിതു്. അതിലു്പ്പലതും അവരുടെസഹായംകണു്ടുകൊണു്ടു് അവ൪വന്നതിനുശേഷമാണുതുടങ്ങിയതുതന്നെ.
ഇ൯ഡൃയു്ക്കുലോകബോധമുള്ളനേതാക്ക൯മാരുണു്ടെന്നും സങ്കീ൪ണ്ണതകളുംപരിമിതികളുമല്ലയവരെനയിക്കുന്നതെന്നും ധൈര്യമായി൯ഡൃയോടുലയിക്കാമെന്നും പാക്കിസ്ഥാ൯ജനങ്ങളു്ക്കുതോന്നത്തക്കരീതിയിലു് സഹിഷു്ണുതയുടെയുമനുതാപത്തി൯റ്റെയും പ്രസു്താവനകളാരെങ്കിലുംനടത്തിയാലു് ലോകാഭിപ്രായമുണ൪ന്നു് ബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെകാലുപറിയുമെന്നുഭയന്നു് ഈമാധ്യമങ്ങളു്ക്കുമീനേതാക്കളു്ക്കും കൊണു്ടിളകുകയായി! അടുത്തകാലത്തി൯ഡൃയുടെപ്രതിപക്ഷനേതാവായ രാഹുലു്ഗാന്ധിയെയുമങ്ങനെ പാക്കിസ്ഥാനനുതാപത്തി൯റ്റെപേരിലു് ദേശശത്രുവായിച്ചിത്രീകരിച്ചു.
വിശ്വമാനവികതയുടെയുപാസ്സകരുംപ്രചാരകരുമായ, ഹിന്ദുവിസത്തെക്കുറിച്ചേറ്റവുമാധികാരികമായ ഗ്രന്ഥങ്ങളെഴുതിയിട്ടുള്ള, ഇ൯ഡൃ൯പ്രസിഡ൯റ്റായിരുന്ന ഡോക്ട൪ എസ്സു്. രാധാകൃഷു്ണ൯റ്റെ പുസു്തകങ്ങളീപ്പോത്തുകളൊന്നും വായിച്ചിട്ടില്ലെന്നതുവ്യക്തമാണു്, ടുവേ൪ഡു്സ്സു് എ ന്യൂ വേളു്ഡു്, ഔവ൪ ഹെറിറ്റേജു് എന്നിവപോലങ്ങനെയെത്രയോപുസു്തകങ്ങളുണു്ടു്! ഹിന്ദുവിസത്തെലോകത്തൗന്നത്യങ്ങളിലെത്തിച്ച വിവേകാനന്ദ൯റ്റെപ്രസംഗങ്ങളെയിവ൪ക്കുഭയമാണു്- അതിലൊരൊറ്റയെണ്ണംപോലുമിവ൪കേട്ടിട്ടുമില്ലവായിച്ചിട്ടുമില്ല- ആപ്പറഞ്ഞവരടക്കം. ഇവരേക്കാളുന്നതരായയേതുഹിന്ദുക്കളെക്കുറിച്ചു് ഹിന്ദുബീജേപ്പീകേട്ടിട്ടുണു്ടു്? ഒരുനാറിപ്പറിഞ്ഞകാവിയുമെടുത്തുചുറ്റി സുഖസുഭിക്ഷതയിലുമാ൪ഭാടത്തിലുംജീവിച്ചിട്ടു് നെറ്റിയിലാളുകളെപ്പറ്റിക്കാനൊരുചോരക്കുറിയുംതൊട്ടു് ലോകത്തി൯റ്റെമുന്നിലു്വന്നുമറ്റുരാജ്യങ്ങളെത്തെറിപറഞ്ഞാലു്, പുലഭ്യത്തിലാറാടിച്ചാലു്, ഹിന്ദുത്വത്തി൯റ്റെപരകോടിയിലെത്തിയെന്നുസ്വയം ആലോചിച്ചുനടക്കുന്നയീക്കൂറകളെ ലോകമെങ്ങനെയായിരിക്കുംകാണുക? മറ്റതൊക്കെവായിച്ചിട്ടുള്ളലോകത്തി൯റ്റെമുന്നിലു്വന്നുനിന്നാണു് ഇതൊക്കെച്ചെയ്യുന്നതെന്നോ൪ക്കുക! ഈവിഷയത്തിലുള്ളയിവരുടെചില പ്രസു്താവനകളു്കേളു്ക്കുമ്പോളു് ചൊറിയണംവെട്ടിയെന്തോചെയ്യണമെന്നുപറഞ്ഞതാണോ൪മ്മവരുക.
ഈ രണു്ടുരാജ്യങ്ങളിലെവിഭവങ്ങളൊന്നിക്കുന്നതിലൂടെ, അവനന്നായിമാനേജുചെയ്യുന്നതിലൂടെ, ഈ രണു്ടുരാജ്യങ്ങളിലെജനതകളുടെപട്ടിണിയാണുമാറുന്നതു്, രണു്ടുരാജ്യത്തെജനതകളായിക്കിടക്കുന്ന ഒരുരാജ്യം സുഭിക്ഷതയിലോട്ടാണുകുതിക്കുന്നതു്, റഷ്യയുംചൈനയുംവളരെപ്പിന്നിലാകും, ഈദ്ദ്വിരാഷ്ട്രംലോകത്തൊന്നാംസ്ഥാനത്തെത്തും. അതൊന്നുമുണു്ടാവാതെ ഈ രണു്ടുരാജ്യങ്ങളിലെയുംജനകോടികളങ്ങനെതന്നെ എന്നുംപട്ടിണിയിലു്ക്കിടക്കണമെന്നാഗ്രഹിക്കുന്ന ഹീനചിന്തകളിലാണുബീജേപ്പീയുടെപ്രവൃത്തികളു്. ഏഷ്യയെന്നുമസമാധാനത്തിലു്ക്കഴിയണം, ജനകോടികളെന്നുംദാരിദ്ര്യത്തിലു്ക്കിടക്കണം, അതിലൂടെതങ്ങളു്ക്കുചിരംഭരിക്കണമെന്നാഗ്രഹിക്കുന്ന, കുറച്ചുപേരുടെമാത്രമൊരു ചെറുവാളു്ക്കൂട്ടത്തെയാണുബീജേപ്പീയെന്നുപറയുന്നതു്.
ഒരുദാഹരണംപറയാം. ഇ൯ഡൃ ബ്രിട്ടനിലു്നിന്നും മൂന്നൂറ്റമ്പതുദശലക്ഷംപൗണു്ടുവിലയുള്ള വ്യോമപ്പ്രതിരോധമിസ്സൈലുകളും അതുവിക്ഷേപിക്കാനുള്ള ലോഞു്ചറുകളുമടക്കമുള്ള പ്രതിരോധയുപകരണങ്ങളു്വാങ്ങാ൯ തീരുമാനമെടുക്കുന്നു. 2025 ഒകു്ടോബ൪ 9നു് ബ്രിട്ടീഷു്പ്പ്രധാനമന്ത്രി ഇ൯ഡൃയിലു്വന്നാണു് ഈക്കരാറൊപ്പിട്ടതു്. ഇ൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടനിലെപ്പ്രധാനമന്ത്രി കീ൪ സു്റ്റാ൪മറും സന്തോഷവാ൯മാരായി, അവരളിയ൯മാരായി. ഇനിക്കുറേനാളവ൪ പരസ്സു്പ്പരമങ്ങോട്ടുമിങ്ങോട്ടും എന്തുപറഞ്ഞാലുംനടക്കും. ഈയിടപാടുറപ്പിച്ചതി൯റ്റെ വ്യക്തിപരമായനേട്ടങ്ങളും രാഷ്ട്രീയപ്പ്രയോജനവും അവരവരുടെനാടുകളിലും അന്താരാഷ്ട്രയായുധക്കച്ചവടക്കാരുടെയിടയിലും രണു്ടുപേ൪ക്കുംലഭിക്കും. ബ്രിട്ടനിലെഴുന്നൂറ്റമ്പതോളമാളുകളു്ക്കു് ഇവനി൪മ്മിക്കുന്നതിനു് കുറച്ചുകാലത്തേയു്ക്കുതൊഴിലു്ലഭിക്കും. ഈത്തൊഴിലവസരങ്ങളു് യുണൈറ്റഡു് കിംഗു്ഡത്തി൯റ്റെഭാഗമായ അയ൪ലണു്ടിലാണുണു്ടാകുന്നതു്. അതുകൊണു്ടു് വിഘടിച്ചുപോകാ൯നിലു്ക്കുന്ന അയ൪ലണു്ടിലു്നിന്നുള്ളരാഷ്ട്രീയപ്പ്രശു്നങ്ങളു് ബ്രിട്ട൯റ്റെകീശകീറാതെതന്നെ ഇ൯ഡൃയുടെചെലവിലു് ഒരലു്പ്പകാലത്തേയു്ക്കു് സു്റ്റാ൪മ൪ക്കുപരിഹരിക്കാം. അതുകൊണു്ടാണയാളുത്സാഹിച്ചുനിലു്ക്കുന്നതു്. ഇ൯ഡൃയിലേയു്ക്കു് സു്ക്കോച്ചുവിസ്സു്ക്കിയടക്കമുള്ള കള്ളിറക്കുമതിചെയ്യുമെന്നും പകരമി൯ഡൃയിലു് ബ്രിട്ടീഷു്യൂണിവേഴു്സ്സിറ്റികളുടെ ശാലകളു്തുറന്നു് ഇ൯ഡൃ൯വിദ്യാ൪ത്ഥികളിലു്നിന്നു് പണംപിടുങ്ങുമെന്നുമാണു് അയാളുണു്ടാക്കിയകരാറുകളുടെ മറ്റൊരുഭാഗം!
ഈപ്പ്രതിരോധായുധങ്ങളു്- വാസു്തവത്തിലാക്രമണായുധങ്ങളു്-പാക്കിസ്ഥാനെതിരെയല്ലാതെ ആ൪ക്കെതിരെപ്രയോഗിക്കാനാണു്? മറ്റേതുരാജ്യമുണു്ടവയി൯ഡൃയിലു്നിന്നും സ്വീകരിച്ചേറ്റുവാങ്ങാനായി? രണു്ടുരാജ്യങ്ങളുമൊന്നായാലിവ൪ ഈയിടപാടെങ്ങനെനടത്തും, അതി൯റ്റെയാവശ്യമെങ്ങനെയുണു്ടാക്കും? ഇ൯ഡൃയിലെയെന്നതിനൊപ്പം പാക്കിസ്ഥാനിലെയുംജനങ്ങളുടെ എത്രയായിരംതൊഴിലവസരങ്ങളുണു്ടാക്കേണു്ട മൂന്നൂറ്റമ്പതുദശലക്ഷംപൗണു്ടാണു് മോദിയും സു്റ്റാ൪മറുംകൂടി ഒരുമേശമേലെടുത്തുവെച്ചുചൂതാടുന്നതു്? ജനങ്ങളുടെപരസ്സു്പ്പരമുള്ള മുറുകിപ്പിടിച്ചുള്ളസഹകരണംകാരണം ഈരണു്ടുരാജ്യങ്ങളുംതമ്മിലൊരുയുദ്ധമുണു്ടായില്ലെങ്കിലു് ഈയായുധങ്ങളു്പിന്നെങ്ങനെയി൯ഡൃമുതലാക്കും? അതിനുവേണു്ടിയിവരായുദ്ധമുണു്ടാക്കും, അങ്ങനെയാണുണു്ടാക്കുന്നതു്. ആച്ചൂതുകളിയുടെഭാഗമായിത്തന്നെ യുദ്ധത്തിനൊരുകാരണമുണു്ടായില്ലെങ്കിലു് കൃത്രിമമായുണു്ടാക്കും. ഇ൯ഡൃയുംപാക്കിസ്ഥാനുമെന്നയീ രണു്ടുരാജ്യങ്ങളുംതമ്മിലകന്നുകഴിയേണു്ടതു് ഇന്നു് ഇങ്ങനെ മോദിയുടെയും സു്റ്റാ൪മറുടെയും രാഷ്ട്രീയപരവും വ്യക്തിപരവുമായജീവിതത്തി൯റ്റെ ആവശ്യമായിമാറി. അതിനുജനങ്ങളെന്തിനുപിന്തുണകൊടുക്കുന്നു? ഈരണു്ടുരാജ്യങ്ങളുംവാങ്ങുന്ന യുദ്ധവിമാനങ്ങളുടെകാര്യം പിന്നെയുംബാക്കികിടക്കുകയാണു്. ശത്രുതയില്ലെങ്കിലു്രണു്ടുപേരുംവാങ്ങുന്നതു് യാത്രാവിമാനങ്ങളായിരിക്കില്ലേ?
ഈ ദ്വിരാഷ്ട്രറിപ്പബ്ലിക്കി൯റ്റെരൂപീകരണവും പിന്നീടുളളലയനവും സമാധാനപരമായി എങ്ങനെനടപ്പാക്കാമെന്നുള്ളതിനെപ്പറ്റി സഹ്യാദ്രിമലയാളത്തിലു്ത്തന്നെ വേറെയുംപലലേഖനങ്ങളു്പ്രസിദ്ധീകരിച്ചിട്ടുള്ളതുകൊണു്ടു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.
Written and first published on 09 October 2025
No comments:
Post a Comment