നേപ്പാളു്ക്കലാപവികാരമവസാനിക്കുന്നില്ല; അതി൯റ്റെയനുരണനങ്ങളു് പാക്കിസ്ഥാനിലും ബംഗ്ലാദേശ്ശിലും ബ൪മ്മയിലുമി൯ഡൃയിലുംതുടരും, ജനങ്ങളു്രക്തമൊഴുക്കാതെ ഒരുഭരണമാറ്റവുംജനാധിപത്യവും നേപ്പാളിലുണു്ടായിട്ടില്ല!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
നേപ്പാളിലു് ഇരുപത്തിയാറു് സാമൂഹ്യമാധ്യമങ്ങളെഗവണു്മെ൯റ്റുനിരോധിച്ചതു് അവരുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തി൯മേലുള്ള കടന്നുകയറ്റമായിട്ടാണുയുവാക്കളു്കണു്ടതു്, അതതുതന്നെയാണുതാനും. ഗവണു്മെ൯റ്റിനഭിപ്രായംപറയാമെങ്കിലു് എന്തുകൊണു്ടാണുജനങ്ങളു്ക്കഭിപ്രായംപറയാ൯പാടില്ലാത്തതു്, അതിനെന്തിനാണുനിരോധനമേ൪പ്പെടുത്തുന്നതു്, എന്നുള്ളപ്രസക്തമായചോദ്യമാണവ൪ചോദിച്ചതു്. 'ഓരോഗ്രാമത്തിലു്നിന്നും ഓരോപട്ടണത്തിലു്നിന്നും പ്രതിഷേധവുമായുയ൪ന്നുവരിക' എന്നപ്രക്ഷോഭകാരികളുടെയാഹ്വാനം ജനങ്ങളക്ഷരാ൪ത്ഥത്തിലു്ച്ചെവിക്കൊണു്ടു, ഗവണു്മെ൯റ്റുഭയന്നുപോയി, അതത്രത്തോളംപോകുമെന്നമവ൪പ്രതീക്ഷിച്ചില്ല, കാരണം ജനങ്ങളുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം അത്രപ്രധാനമല്ല, അതുജനാധിപത്യത്തിലു്ക്കാതലല്ല, നിസ്സാരമാണെന്നാണവ൪കരുതിയതു്. എന്നാലു് അതുഗവണു്മെ൯റ്റു് ജനങ്ങളുടെയുംമേലോയെന്നചോദ്യമാണു് ജനങ്ങളിലുയ൪ത്തിയതു്. എങ്കിലങ്ങനെയൊരുഗവണു്മെ൯റ്റു്വേണു്ടായെന്നു് ജനങ്ങളുംതീരുമാനമെടുത്തു. ഫലം ഏഷ്യയിലുംലോകത്തിലും ഏറ്റവുംശ്രദ്ധേയമായൊരുപ്രക്ഷോഭംകഴിഞ്ഞു് ഭരണവുംമാറിയുള്ള ഇന്നത്തെനേപ്പാളു്. വ്യക്തമായുമിതു് സ്വയംപര്യാപു്തമായസാമ്പത്തികപദ്ധതികളിലും തദ്ദേശ്ശീയമായവ്യവസായാടിസ്ഥാനനി൪മ്മാണത്തിലും പുരോഗമനപരമായസാമൂഹ്യക്ക്രമപ്പരിഷു്ക്കരണത്തിലും ഒരേപോലെപരാജയപ്പെട്ട, തങ്ങളുടെകാലത്തുവ൯ജനപിന്തുണയുണു്ടായിരുന്ന, പഴയകമ്മ്യൂണിസ്സു്റ്റുപ്രധാനമന്ത്രിയൊലിയുടേതും പട്ടാളത്തിനുമേലു് സൈനികവിജയംനേടാനാകാത്തുകൊണു്ടു് ഇ൯ഡൃയുടേയും ചൈനയുടെയുംസഹായത്തോടെ ഗവണു്മെ൯റ്റിനുമേലു് രാഷ്ട്രീയവിജയംനേടിയ മറ്റൊരുമു൯മാവോയിസ്സു്റ്റുപ്രധാനമന്ത്രി പ്രചണ്ഡയുടേതുമടക്കം ഇത്രയുംനാളു്ഭരിച്ച രണു്ടുപാ൪ട്ടികളിലായിക്കിടക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്സു്റ്റുകളു്ക്കെതിരായൊരുകലാപമായിരുന്നു.
സമരവഴിയിലു് അവരെന്തിനു് ഓണു്ലൈനിലേയു്ക്കുതിരിഞ്ഞെന്നുവെച്ചാലു് നേപ്പാളിലെസ്സാഹചര്യങ്ങളിലു് രാഷ്ട്രീയമായും സാമ്പത്തികമായുമവ൪പിന്നോക്കമാണു്, എന്നാലു് ഓണു്ലൈനായവ൪ ഭരണകൂടത്തേക്കാളു്മുന്നോക്കമാണു്. അവ൪ക്കുജയിക്കാ൯കഴിയുന്നിടത്തോട്ടവ൪ കാര്യങ്ങളു്തിരിച്ചുവിട്ടു, വേണു്ടത്രതയാറെടുപ്പുകളായിക്കഴിഞ്ഞപ്പോളു് ഭൗതികമായിത്തെരുവിലിറങ്ങി. ഭരണകൂടത്തിനുസാങ്കേതികസാമഗ്രികളേയുള്ളൂ, ജനസേനകളില്ല, എന്നതിലാണതുരണു്ടുമുള്ള യുവാക്കളുടെവിജയംനിശ്ചയിക്കപ്പെട്ടതു്.
സാമൂഹ്യമാധ്യമങ്ങളെ പുതിയനിയമനി൪മാണവഴികളിലൂടെസമ്മ൪ദ്ദത്തിലാക്കി ജനങ്ങളുടെയഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെ തടയാനുംനിരോധിക്കാനുമുള്ള ഗവണു്മെ൯റ്റുനീക്കങ്ങളു് ഇ൯ഡൃയിലോ നേപ്പാളിലോമാത്രമല്ല അടുത്തകാലത്തുണു്ടായിട്ടുള്ളതു്- എല്ലാ അഴിമതി-സ്വജനപക്ഷപാത- അടിച്ചമ൪ത്തലു്ഗവണു്മെ൯റ്റുകളു്ക്കുമിപ്പോളു് സാമൂഹ്യമാധ്യമങ്ങളെയും അതിനെക്കൈയ്യടക്കിവെച്ചിരിക്കുന്ന ജനങ്ങളെയുംഭയമാണു്. അതുകൊണ്ടുപലഡ്രാക്കോണിയ൯നിയമങ്ങളും അവ൪ലോകത്തി൯റ്റെപലഭാഗത്തും തുട൪ച്ചയായുണു്ടാക്കിക്കൊണു്ടിരിക്കുകയാണു്. ജനങ്ങളഭിപ്രായംപറയുന്നതിനെ ഏതുഗവണു്മെ൯റ്റുമിപ്പോളു്ഭയക്കുന്നതാണവസ്ഥ.
ജനങ്ങളു്തങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായയാശയങ്ങളു് ഓണു്ലൈനായിപ്പ്രകാശിപ്പിക്കുന്നതിനെയാണു് ഭരണകൂടങ്ങളു്പിടിച്ചുനി൪ത്താ൯ശ്രമിക്കുന്നതു്. അതവ൪പിടിച്ചാലു്നിലു്ക്കുമോയെന്നതാണു് ലോകം നോക്കിക്കണു്ടുകൊണു്ടിരിക്കുന്നതു്. ഇതിലു് പുതിയതായിക്കൊണു്ടുവരുന്ന ഈനിയമങ്ങളു്കൂടുതലു്കിരാതമെന്നുകാണുമ്പോളു് കൂടുതലു്ജനങ്ങളതിലു്ച്ചേരുന്നതായാണുകാണുന്നതു്. ഇതുഗവണു്മെ൯റ്റുകൂടുതലു്ദു൪ബ്ബലമാകുന്നതിലും സാമൂഹ്യമാധ്യമങ്ങളുംജനങ്ങളും കൂടുതലു്ശ്ശക്തരാകുന്നതിലുമാണു് കാര്യങ്ങളെത്തിക്കുന്നതു്, അതാണുനടക്കുന്നതു്. ലെജിസ്ലേച്ച൪ എകു്സ്സിക്ക്യുട്ടീവു് ജുഡീഷ്യറി മീഡിയാ എന്ന ലോകജനാധിപത്യക്രമത്തി൯റ്റെനിലനിലു്പ്പുഘടന മാധ്യമങ്ങളു്വരെയെത്തി നാലാമെസ്സു്റ്റേറ്റിലു്മാത്രമായിനിലു്ക്കുമെന്നാണവ൪നാലും വിചാരിച്ചതു്. നേരത്തേതന്നെപ്രവചിക്കപ്പെട്ടിരുന്നെങ്കിലും മറ്റുനാലെണ്ണത്തി൯റ്റെയുംസഹായമില്ലാതെ ജനങ്ങളു്നേരിട്ടിടപെടുന്ന ഒരു അഞു്ചാം ജനാധിപത്യയെസ്സു്റ്റേറ്റുവള൪ന്നുവരുമെന്നു് അവ൪വിശ്വസിച്ചിരുന്നില്ല. ഫിഫു്ത്തു് എസ്സു്റ്റേറ്റു് വള൪ന്നുവന്നുവെന്നുമാത്രമല്ല അവരെപ്പൊതിഞ്ഞുമൂടിനാലുചുറ്റുംനിലു്ക്കുന്നതു് മറ്റുനാലെണ്ണവുംകാണുന്നുമില്ല, അവ൪ക്കതുവിശ്വസിക്കാ൯കഴിയുന്നുമില്ല. ഫിഫു്ത്തെസ്സു്റ്റേറ്റുവള൪വന്നതു് പോകാനല്ലനിലു്ക്കാനാണുനാലെണ്ണങ്ങളേ....!
ഒരുപ൪വ്വതരാജ്യമായനേപ്പാളിലു് ജനങ്ങളുടെജീവിതത്തെനിലനി൪ത്തുന്ന ഒരുതൊഴിലെന്നനിലയിലു് കൃഷിതക൪ന്നതും അതുകൊണു്ടു് ജനങ്ങളിപ്പോളു്ക്കൃഷിചെയ്യാനിഷ്ടപ്പെടാത്തതും പകരം ഗവണു്മെ൯റ്റുവിദ്യാഭ്യാസമേഖലയിലു്പ്പണംമുടക്കാത്തതും യുവജനങ്ങളെവലിയതോതിലതൃപു്തിപ്പെടുത്തി. ആഭ്യന്തരതൊഴിലവസരങ്ങളു്നിലനി൪ത്തുന്നതിലു് ഗവണു്മെ൯റ്റുപരാജയപ്പെട്ടു. വസു്ത്രം ചണം റബ്ബ൪ എന്നിങ്ങനെ പരമ്പരാഗതമായതൊഴിലു്നലു്കിയിരുന്നമേഖലകളു്, വ്യവസായങ്ങളു്, സ്വകാര്യവലു്ക്കരണത്തി൯റ്റെയും ഉദാരവലു്ക്കരണത്തി൯റ്റെയും വിദേശനിക്ഷേപത്തി൯റ്റെയുംഫലമായി ഇ൯ഡൃ൯ മൂലധനനിക്ഷേപകരുടെകൈയ്യിലേയു്ക്കുപോയി, ഇ൯ഡൃയിലെയീമേഖലകളു്ക്കുതടസ്സമാകുമെന്നുള്ളതുകൊണു്ടു് അവരീമേഖലകളു്വികസിപ്പിച്ചുമില്ല, മറ്റുള്ളവ൪ക്കതിനുള്ളയവസരംകൊടുത്തുമില്ല. ഇതൊക്കെയൊരുവിപ്ലവത്തിലേയു്ക്കല്ലാതെ ഒടുവിലെങ്ങോട്ടുനയിക്കും? ജനങ്ങളെങ്ങനെയാണുജീവിക്കുന്നതു് എങ്ങനെയാണുനിലനിലു്ക്കന്നതെന്നറിയാത്ത ഒരുഗവണു്മെ൯റ്റെന്തിനുനിലനിലു്ക്കണമെന്നാണു് യുവജനങ്ങളു്ചിന്തിച്ചതു്. അങ്ങനെയല്ലേചിന്തിക്കേണു്ടതു്?
ഒരുതൊഴിലുകിട്ടാ൯പോകുന്നുവെന്നുകാണുമ്പോളു് യുവജനങ്ങളടങ്ങിയൊതുങ്ങിക്കഴിയും, ഒരുതൊഴിലുംകിട്ടാത്തയൊരുഭാവിയാണെന്നുകാണുമ്പോളു് അവരെ ഭരണകൂടവുമായിബന്ധിച്ചുനി൪ത്തിയിരിക്കുന്ന കെട്ടുപാടുകളു്പൊട്ടും, ആരെയുംപേടിക്കേണു്ടിയില്ലാതാകും, കൂട്ടംചേ൪ന്നുള്ളകലാപത്തിനൊരു സാദ്ധ്യതയുണു്ടെന്നറിയുമ്പോളു് അതിലേയു്ക്കെടുത്തുചാടും, പറ്റുമെങ്കിലതി൯റ്റെനേതൃത്വത്തിലേയു്ക്കുയരും. ഇങ്ങനെയാണുതൊഴിലില്ലായു്മ കലാപത്തിനുകാരണമാകുന്നതു്, അതിലേയു്ക്കുനയിക്കുന്നതു്. ബംഗ്ലാദേശ്ശിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും നേപ്പാളിലും ഇതൊരുവലിയപങ്കുവഹിച്ചു.
ഈ നാലുരാജ്യങ്ങളിലെയുംകലാപങ്ങളിലു് വ്യത്യസു്തതയുണു്ടെങ്കിലും ചിലസമാനതകളുമുണു്ടു്. സിറിയയിലെപ്പ്രക്ഷോഭവുമായിതിനു് അഭേദ്യമായസാമ്യമുണു്ടു്- ഇതേഭരണയഴിമതികളു്കാരണംപറഞ്ഞു് ഇപ്പോളു്സ്സെ൪ബിയയിലു്നടക്കുന്നതുമായിട്ടും. ബംഗ്ലാദേശ്ശിലെയും നേപ്പാളിലെയുംതമ്മിലുള്ളയൊരുവ്യത്യാസം ആദ്യത്തേതൊരു (പ്രതിപക്ഷ) രാഷ്ട്രീയപ്പാ൪ട്ടിയു്ക്കുവിധേയമായിരുന്നപ്പോളു് രണു്ടാമത്തേതെല്ലാരാഷ്ട്രീയപ്പാ൪ട്ടികളുടെയും നിരാസ്സമായിരുന്നുവെന്നുള്ളതാണു്. ആശയസംഹിതയുടെകാര്യത്തിലു്, വാസു്തവത്തിലു് അഴിമതിഭരണത്തി൯റ്റെമാറ്റമല്ലാതെ ഒരാശയവുമില്ലാതിരിക്കുന്നതിലു്, രണു്ടാമത്തേതാണുകൂടുതലു്ഫലപ്പ്രദമായതു്. ബംഗ്ലാദേശ്ശിലു് നിലവിലുള്ളഭരണത്തിനു് കൂടുതലു്ജനപിന്തുണനേടിത്തുടരുന്നതിനുവേണു്ടി പാക്കിസ്ഥാനിലു്നിന്നും ബംഗ്ലാദേശ്ശിനെസ്സ്വതന്ത്രമാക്കിയ പഴയമുക്തിബാഹിനിയുടെപോരാളികളുടെകുടുംബങ്ങളു്ക്കു് സ൪ക്കാ൪ജോലികളിലു് മുപ്പതുശതമാനമെന്ന വലിയറിസ൪വ്വേഷനേ൪പ്പെടുത്തിയതുപോലുള്ള ഭരണകൂടമുണു്ടാക്കിയകാരണങ്ങളിരിക്കുമ്പോളു്ത്തന്നെ കുറേനാളായവിടെയൊരുപ്രക്ഷോഭത്തിനുശ്രമിക്കുന്ന പാക്കിസ്ഥാനി൯റ്റല്ലിജ൯സ്സി൯റ്റെകരങ്ങളും ബംഗ്ലാദേശ്ശിനെത്തങ്ങളുടെവരുതിയിലാക്കാ൯ശ്രമിക്കുന്ന അമേരിക്ക൯ഗവണു്മെ൯റ്റി൯റ്റെയിടപെടലുകളും ഉണു്ടായിരുന്നുവെന്നതുംവസു്തുതതന്നെ. ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും രണു്ടിടത്തെയുംപ്രക്ഷോഭങ്ങളു്ക്കുപിന്നിലു് ഭരണാധികാരികളു് സ്വന്തംനിലനിലു്പ്പിനുവേണു്ടി ചൈനയിലു്നിന്നുവാങ്ങിയവമ്പിച്ചകടങ്ങളുണു്ടാക്കിയ രാജ്യത്തെസ്സാമ്പത്തികത്തക൪ച്ചയെന്ന കാരണവുമുണു്ടായിരുന്നു. ബംഗ്ലാദേശ്ശിലുംനേപ്പാളിലുംനടന്ന ജനകീയപ്പ്രക്ഷോഭങ്ങളിലുമൊരുകാരണമായി അതേകടംകൂടിയുണു്ടായിരുന്നു.
കമ്മ്യൂണിസ്സു്റ്റുചിന്താഗതിക്കാരും രാജഭരണത്തെയനുകൂലിക്കുന്നവരുമായി വലിയരണു്ടുവിഭാഗംജനങ്ങളു് നേപ്പാളിലുണു്ടെന്നതും ഇതെപ്പോളു്വേണമെങ്കിലുംപല പ്രക്ഷോഭങ്ങളു്ക്കുംകാരണമായേക്കാമെന്നതും ഒരുവസു്തുതതന്നെയാണു്. നേപ്പാളിലു് ഇ൯ഡൃയുടെയും അമേരിക്കയുടെയും ചൈനയുടെയും യൂറോപ്പ്യ൯യൂണിയ൯റ്റെയുമിടപെടലുകളു് ഇതിലോരോവിഭാഗത്തിനാലും ഓരോസമയത്തുമാരോപിക്കപ്പെട്ടിട്ടുണു്ടു്. വെറുംരണു്ടുദിവസംകൊണു്ടുതന്നെ ഗവണു്മെ൯റ്റുവീണതുകൊണു്ടാണു് വിദേശയിടപെടലു് സംശയിക്കപ്പെട്ടതു്. ഇത്രയുംനേപ്പാളിയുവജനങ്ങളു് നാടുവിട്ടുവിദേശത്തുജോലിചെയ്യുമ്പോളു് വിദേശത്തുനിന്നുള്ളയാസ്സൂത്രണവുമിതിലുണു്ടായേക്കാം, എങ്കിലും പ്രക്ഷോഭംനടത്തിയതുമുഴുവ൯ നേപ്പാളിയുവാക്കളുംതന്നെയായിരുന്നു, അതിനുള്ളകാരണവുംനേപ്പാളിലുണു്ടായിരുന്നു. പുറത്താക്കപ്പെട്ടരാജഭരണവും വിദേശികളുമായിസ്സഹകരിച്ചാലുമിതുണു്ടാവാം.
ഇ൯ഡൃയുംചൈനയുമെന്ന രണു്ടുവലിയരാജ്യങ്ങളുടെനടുക്കുകിടക്കുന്നതിനാലു് എല്ലാവരുമായുംസഹകരണം ആരോടുംശത്രുതയുമില്ലെന്ന ചേരിചേരാനയം പതിനെട്ടാംനൂറ്റാണു്ടി൯റ്റെതുടക്കംമുതലു്തന്നെ നേപ്പാളാവിഷു്ക്കരിച്ചിരുന്നു. ഇതി൯റ്റെയടിസ്ഥാനത്തിലാണു് ഇ൯ഡൃയിലു്നിന്നുംചൈനയിലു്നിന്നുംമാത്രമല്ല അമേരിക്കയിലു്നിന്നുപോലുംസഹായം നേപ്പാളു്നേടിയിരുന്നതു്. ഈച്ചേരിചേരാനയംതുടരുമ്പോളു്ത്തന്നെ അതുലംഘിച്ചുകൊണു്ടു് ചൈനനയിക്കുന്ന ഗ്ലോബലു് സെക്ക്യൂരിറ്റി ഇനിഷ്യേറ്റീവു്- ജീയെസ്സൈ- എന്ന പലരാജ്യസുരക്ഷാമുന്നണിയിലു്ച്ചേരാ൯ ചൈന നേപ്പാളിനെ നി൪ബ്ബന്ധിച്ചുകൊണു്ടിരിക്കുകയുമായിരുന്നു. ഒലിയേതാണു്ടുചേ൪ന്നതാണു്, പക്ഷേയൊലിയുടെഭരണംപോയി. ഇ൯ഡൃയും ബീജേപ്പീയധികാരത്തിലു്വരുന്നതുവരെ കോണു്ഗ്രസ്സി൯റ്റെഭരണത്തിനുകീഴിലു് ഇതേചേരിചേരാനയമാണുസ്വീകരിച്ചിരുന്നതു്. പക്ഷേബീജേപ്പീഭരണമൊരേപോലെ അമേരിക്കയുംറഷ്യയുമായടുത്തു, ചേരികളിലു്ച്ചേ൪ന്നു.
നേപ്പാളിലെഭരണയസ്ഥിരത ആയിരത്തിയറുപത്താറുമൈലതി൪ത്തിപങ്കിടുന്ന ഇ൯ഡൃയെയാണേറ്റവുംകൂടുതലു്ബാധിക്കുന്നതു്. അസ്ഥിരമായനേപ്പാളി൯റ്റെവടക്കേയതി൪ത്തി ടിബറ്റുമായായതിനാലു് അവിടംകൈയ്യടക്കിവെച്ചിരിക്കുന്ന ചൈനയു്ക്കുമരക്ഷിതത്വത്തി൯റ്റെഭയമുണു്ടു്. ചൈനയെസ്സംബന്ധിച്ചിടത്തോളം അവ൪ബലമായിക്കൈയ്യിലു്വെച്ചിരിക്കുന്ന ടിബറ്റുമാത്രമല്ല തായു്വാനും ഹോങു്കോംഗും മക്കാവൂവുമെല്ലാമരക്ഷിതകേന്ദ്രങ്ങളാണു്. അവരിപ്പോളു്നേപ്പാളിനെക്കൊണു്ടു് അവയെല്ലാംചൈനയുടെഭാഗമാണെന്നു് അംഗീകരിപ്പിച്ചിട്ടുണു്ടു്, പക്ഷേനേപ്പാളി൯റ്റെഭരണംമാറി നയവുംമാറുമ്പോളു് അതുംമാറിയേക്കാമെന്നുചൈനയു്ക്കുഭയമുണു്ടു്. നയപരമായും സാമ്പത്തികപരമായും പ്രധാനമന്ത്രി ഒലി അടുത്തകാലത്തുചൈനയോടടുത്തതുമാണു് അയാളുടെനിഷു്ക്കാസ്സനത്തിലു്ക്കലാശിച്ച നേപ്പാളു്പ്പ്രക്ഷോഭത്തിനൊരുകാരണമായതെന്നതും ചൈനയു്ക്കുഭയമുളവാക്കിയിട്ടുണു്ടു്. അയാളു്ചൈനയിലു്ച്ചെന്നൊപ്പിട്ട റെയിലു്വേയുമൂ൪ജ്ജവും വാ൪ത്താവിനിമയവും വ്യോമഗതാഗതവുംസംബന്ധിച്ചുള്ള കരാറുകളുമൊരുകാരണമായിട്ടുണു്ടു്. മലനിരകളാലു്പ്പൂട്ടപ്പെട്ട ഒരുരാജ്യമെന്നതിലു്നിന്നും മലനിരകളിലൂടെബന്ധപ്പെട്ട ഒരുരാജ്യമായിട്ടാണു് നേപ്പാളിനെമാറ്റാ൯ നേപ്പാളിനാഗ്രഹമെന്നതുചൂഷണംചെയു്താണു് റോഡുകളും റെയിലു്വേയും വിമാനത്താവളങ്ങളുമൊക്കെസ്സംബന്ധിച്ച ഈക്കരാറുകളു്ചൈനയൊപ്പിടുവിച്ചതു്. ഇ൯ഡ്യയതുകൊടുക്കുന്നില്ലെങ്കിലു് ചൈനയിലു്നിന്നുവാങ്ങാമെന്നവരുംകരുതി. ചൈനയിലു്നിന്നും ടിബറ്റിലെ ജിലോംഗിലേയു്ക്കുറെയിലു്വേയുണു്ടു്- അതുകാഠു്മണ്ഡുവിലേയു്ക്കുനീട്ടും. നേപ്പാളിലു് പൊഖാറയിലൊരു ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടും ചൈനനി൪മ്മിച്ചിട്ടുണു്ടു്. നേപ്പാളിലെപ്പട്ടുകമ്പളങ്ങളും കരകൗശലവസു്തുക്കളും കാ൪ഷികവിഭവങ്ങളുമൊക്കെ ഇതിലൂടെനീക്കി ജനങ്ങളു്ക്കുതൊഴിലു്നലു്കാനെളുപ്പമാണു്- പക്ഷേയെങ്ങോട്ടു്? നേപ്പാളിലു്നിന്നും ചൈനയിലേക്കുള്ളകയറ്റുമതി വളരെക്കുറവാണു്- ചൈനയിലു്നിന്നുള്ളയിറക്കുമതിയാണുമുഴുവ൯! ഇതിലെല്ലാംനിന്നു് ഇയാളു്രാജ്യത്തെയടിയറവുവെയു്ക്കുകയാണോയെന്ന സംശയമാണു് യുവജനങ്ങളിലുണ൪ന്നതു്.
ഇ൯ഡൃയോടും പാശ്ചാത്യരാജ്യങ്ങളോടുമുള്ളയടുപ്പംനോക്കുമ്പോളു് ഈച്ചൈനാച്ചായു്വു് നേപ്പാളിനുദോഷംചെയ്യുമെന്നതാണു് യുവജനപ്പ്രക്ഷോഭകരുടെനയം. ഇപ്പോളു് പ്രക്ഷോഭകാരികളു്നേരിട്ടാക്രമിച്ച നേപ്പാളു് മാവോയിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു് ചൈനയുടെപ്രോകു്സ്സികളാണു്, അതൊരുപ്രകടമായബന്ധംമുറിക്കലാണു്, യുവജനങ്ങളിലു്നിന്നും ചൈനയു്ക്കുള്ളതാക്കീതാണു്. പ്രക്ഷോഭത്തിനുതൊട്ടുമുമ്പു് പ്രധാനമന്ത്രി ഒലി ജപ്പാ൯ചക്രവ൪ത്തിഭരണത്തിലു്നിന്നും വിപ്ലവത്തിലൂടെചൈനനേടിയമോചനത്തി൯റ്റെ എണു്പതാംവാ൪ഷികമാഘോഷിച്ചുള്ളപരേഡിലു് ചൈനീസ്സുതലസ്ഥാനത്തുചെന്നുപങ്കെടുത്തതി൯റ്റെ തൊട്ടുപുറകേയാണുപ്രക്ഷോഭമുണു്ടായതെന്നതും ചൈനയു്ക്കുഭയജനകമാണു്. അയാളി൯ഡൃസന്ദ൪ശ്ശിച്ചു് ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി ച൪ച്ചനടത്താനിരുന്നതി൯റ്റെ തൊട്ടുമുമ്പേയാണുപ്രക്ഷോഭമുണു്ടായതെന്നുമാത്രമാണു് ചൈനയു്ക്കൊരാശ്വാസം. ടിബറ്റിലു്നിന്നും ചൈനയെഭയന്നോടി ഇ൯ഡൃയിലു്ക്കഴിയുന്ന ടിബറ്റ൯ബുദ്ധിസ്സു്റ്റുനേതാവു് ദലായു് ലാമ നേപ്പാളു്പ്പ്രക്ഷോഭത്തെയഭിനന്ദിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ആസ്സു്ട്രേലിയയും ജപ്പാനും ദക്ഷിണകൊറിയയും യൂറോപ്പ്യ൯യൂണിയനുമായെല്ലാം നേപ്പാളിനുബന്ധമുണു്ടു്, അവയുമായെല്ലാം വലിയതോതിലു് സാമ്പത്തിക-സാങ്കേതികസഹായങ്ങളുംകൈമാറ്റങ്ങളുമുണു്ടു്, ഈപ്പ്രക്ഷോഭത്തിലൂടെയുരുത്തിരിയുന്നവിദേശനയങ്ങളു് അവരെയുംബാധിക്കുന്നുണു്ടു്. പ്രസിഡ൯റ്റുട്രംപധികാരത്തിലു്വന്നശേഷം ഈരാജ്യങ്ങളുമായെല്ലാമിപ്പോളു് ഇടഞ്ഞുനിലു്ക്കുന്നയമേരിക്കയു്ക്കു് ഇതുവിഷമമാണു്- പ്രക്ഷോഭാനന്തരഫലങ്ങളു് ഇവരെബാധിക്കുന്നതല്ല, ഇവരുടെനേപ്പാളുമായുള്ളബന്ധങ്ങളു് നിലനിലു്ക്കുന്നതു്. അവരെയവരിലു്നിന്നുംചൈനയിലു്നിന്നും തങ്ങളോടടുപ്പിക്കുന്നതിനുവേണു്ടി ചൈനയുമായിച്ചേ൪ന്നുഹിമാലയത്തിലുടനീളം റോഡുബെലു്റ്റുനി൪മ്മിക്കുന്നതുനിരുത്സാഹപ്പെടുത്താ൯ റോഡിനുമൂ൪ജ്ജത്തിനുമായി അമേരിക്കയടുത്തകാലത്തുനേപ്പാളിനു് അഞ്ഞൂറ്റിമുപ്പതുദശലക്ഷംഡോളറി൯റ്റെ സഹായമാണുകൊടുത്തതു്.
2025 സെപു്റ്റംബ൪ 6നു് നേപ്പാളിലെഭരണകക്ഷിയുടെയൊരുമന്ത്രി ത൯റ്റെകാ൪ ഒമ്പതുവയസ്സുള്ളൊരുബാലികയെയിടിച്ചിട്ടപ്പോളു് അവളെരക്ഷിക്കാ൯നി൪ത്താതെയോടിച്ചുപോയതിനെ അതൊരുസാധാരണയാകു്സ്സിഡ൯റ്റുമാത്രമെന്നു് പ്രധാനമന്ത്രി ഒലി അഹങ്കാരത്തോടെചിത്രീകരിച്ചതുമുതലു്തന്നെജനങ്ങളിലു് രോഷംതുടങ്ങിയിരുന്നു. ആക്കുട്ടിരക്ഷപ്പെട്ടെങ്കിലും ഒരു കമ്മ്യൂണിസ്സു്റ്റായിരുന്നയൊലിയുടെ മറുപടിയിലുള്ളരോഷംവള൪ന്നു. അതിനുമുമ്പുണു്ടായ ഭരണാഹങ്കാരത്തി൯റ്റെമറ്റുപലതി൯റ്റെയുംപശ്ചാത്തലത്തിലു് ഇതും ഫേസ്സുബുക്കും ട്വിറ്ററുമടക്കം ഇരുപത്തിയാറുസാമൂഹ്യമാധ്യമങ്ങളുടെനിരോധനവും അതിലു്പ്പ്രതിഷേധിച്ച പത്തൊമ്പതുവിദ്യാ൪ത്ഥികളെ സൈന്യംവെടിവെച്ചുകൊന്നതോടെയുംകൂടിയാണു് ഒറ്റദിവസംകൊണു്ടുപ്രക്ഷോഭമക്രമാസക്തമായതു്. ജനസംഖ്യയുടെയേകദേശംനാലിലൊന്നായ ഇരുപത്തിയൊന്നുശതമാണവിടെത്തൊഴിലില്ലായു്മ. അവ൪വിപ്ലവത്തിലോട്ടുതിരിഞ്ഞാലെന്തുചെയ്യും? ആബാലികയെയിടിച്ചിട്ടതി൯റ്റെ രണു്ടി൯റ്റന്നുതന്നെപ്രക്ഷോഭമാരംഭിച്ചു. ആമന്ത്രിയെയോപ്രധാനമന്ത്രിയെയോ പിന്നെയധികാരത്തിലു്ക്കണു്ടില്ല.
2025 സെപു്റ്റംബ൪ 8, 9, എന്നീ വെറുംരണു്ടുദിവസംകൊണു്ടു് പാ൪ലമെ൯റ്റുംസുപ്രീംകോടതിയും പ്രധാനമന്ത്രിയുടെയും പ്രസിഡ൯റ്റി൯റ്റെയുംവസതികളും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെചില്ലുമണിമേടകളും കോ൪പ്പറേറ്റുബഹുനിലഹോട്ടലുകളും ഏറ്റവുംവലിയസ്വകാര്യമാധ്യമസ്ഥാപനവുംമുതലു് റാണാമാരുടെകാലത്തുകെട്ടി നേപ്പാളിലെസ്സകലരാഷ്ട്രീയഭരണമാറ്റങ്ങളു്ക്കും ഉറവിടമായിരുന്ന ഭരണഹെഡ്ഡു്ക്ക്വാ൪ട്ടേഴു്സ്സായ സിംഗദ൪ബാ൪ക്കൊട്ടാരംവരെത്തീവെയു്ക്കപ്പെട്ടു, വ്യാജജനാധിപത്യത്തി൯റ്റെയുമഴിമതിയുടെയും സകലകേന്ദ്രങ്ങളുമാക്രമിക്കപ്പെട്ടു, മു൯പ്രധാനമന്ത്രിമാരെവരെയടിച്ചുശരിപ്പെടുത്തി, ഇതിനൊക്കെത്തുടക്കംകുറിച്ചുകൊണു്ടു് സു്ക്കൂളു്യൂണിഫോമിലു്ത്തന്നെ ഭരണകൂടവെടിയേറ്റുമരിച്ചപ്രതിഷേധക്കാരായ ആ പത്തൊമ്പതുവിദ്യാ൪ത്ഥികളടക്കം എഴുപത്തിനാലുപേ൪മരണപ്പെട്ടു, രണു്ടായിരത്തിലേറെപ്പേ൪ക്കുമുറിവേറ്റു, മുന്നൂറിലേറെയാപ്പീസ്സുകളടിച്ചുതക൪ത്തുതീവെയു്ക്കപ്പെട്ടു, നേപ്പാളി൯റ്റെവാ൪ഷികയാഭ്യന്തരമൊത്തമുലു്പ്പാദനത്തി൯റ്റെ പകുതിഭസ്സു്മീകരിക്കപ്പെട്ടു. ഒരാഴു്ച്ചയിതുതുട൪ന്നിരുന്നെങ്കിലു് എന്തുണു്ടാകുമായിരുന്നുവെന്നു് നേപ്പാളികളു്ക്കുചിന്തിക്കാ൯പോലുംകഴിയുന്നില്ല, കാരണമെതി൪വശത്താരുമുണു്ടായിരുന്നില്ല, സൈന്യമടക്കമെല്ലാവരുംഭയന്നോടിയൊളിച്ചു. സ്വന്തംനിലനിലു്പ്പിനുവേണു്ടി വിലക്കുകളു്മറികടന്നു് സൈന്യംപ്രക്ഷോഭകാരികളുമായി ച൪ച്ചയാരംഭിച്ചു. പ്രക്ഷോഭകാരികളാവശ്യപ്പെട്ടതനുസരിച്ചു് പ്രധാനമന്ത്രിയെപ്പ്രസിഡ൯റ്റിനുപിരിച്ചുവിടേണു്ടിവന്നു, അടുത്തതെരഞ്ഞെടുപ്പുപ്രഖ്യാപിക്കപ്പെട്ടു, അവരാവശ്യപ്പെട്ട ഇടക്കാലപ്രധാനമന്ത്രിവന്നു.
1996ലെ മാവോയിസ്സു്റ്റുകളധികാരംപിടിച്ചെടുത്തപ്രക്ഷോഭത്തിലു് പതിനാറായിരമാളുകളാണുകൊല്ലപ്പെട്ടതു്. അതേപോലൊരുഭരണമാറ്റത്തിനുവേണു്ടി അതെഴുപതായികുറയു്ക്കാ൯ ഈപ്പ്രക്ഷോഭക൪ക്കുകഴിഞ്ഞു. ആപ്പ്രക്ഷോഭകാലത്തു് ഇ൯ഡൃയിലൊളിച്ചിരുന്നയതി൯റ്റെനേതാവുപ്രചണ്ഡ ഭരണസ്സ്വഭാവംമാറ്റുന്നതിലു്പ്പരാജയപ്പെട്ടെങ്കിലും രാജഭരണവുംഹിന്ദുത്വവാഴു്ച്ചയുംനേപ്പാളിലു് അതോടുകൂടിയാണവസാനിച്ചതു്. ആദ്യംകമ്മ്യൂണിസത്തിലോട്ടും പിന്നെജനാധിപത്യത്തിലോട്ടും നേപ്പാളു്പോയി. ഏകാധിപതിയാകാമെന്നുകരുതി ഇയാളാവശ്യപ്പെട്ടപ്രസിഡ൯ഷ്യലു്സ്സമ്പ്രദായം ജനങ്ങളു്പരാജയപ്പെടുത്തി. ഓരോന്നി൯റ്റെപുറകിലും ജനങ്ങളുടെരക്തവുംജീവനുമുണു്ടായിരുന്നു. ഇയാളു്ഭരണത്തിലു്നിന്നുമെടുത്തു് ഇയാളുടെമകനെവറസ്സു്റ്റുകയറാ൯നലു്കിയ രണു്ടരലക്ഷംഡോളറി൯റ്റെഗ്രാ൯റ്റുവരെ ജനങ്ങളു്തിരികെവെയു്പ്പിച്ചു. ഇ൯ഡൃയിലിതുനടക്കുമോ? ജനങ്ങളു്രക്തമൊഴുക്കാതെ ഒരുഭരണമാറ്റവുംജനാധിപത്യവും നേപ്പാളിലുണു്ടായിട്ടില്ല. അതിലേറ്റവുംവലിയമാറ്റം രാജത്വത്തിലു്നിന്നും മതേതരജനാധിപത്യ റിപ്പബ്ലിക്കനിസത്തിലേയു്ക്കുള്ളതായിരുന്നു. ആകെമൂന്നുകോടിമാത്രംജനസംഖ്യയുള്ളപ്പോളു് രാഷ്ട്രീയമാറ്റങ്ങളു്ക്കുവേണു്ടി ഇത്രയുംജനങ്ങളെനഷ്ടപ്പെടുത്താ൯നേപ്പാളിനുകഴിയുമോ? നൂറ്റിനാലു്പ്പതുകോടിയുള്ള ഇ൯ഡൃയു്ക്കതിനുകഴിയുമോ- ഇപ്പോളു്?
റാണയു്ക്കുശേഷംനേപ്പാളിതുവരെഭരിച്ചവരെല്ലാം മുമ്പുപ്രക്ഷോഭംനടത്തിയനേതാക്ക൯മാരായിരുന്നു, അവരെല്ലാംമന്ത്രിമാരുമഴിമതിക്കാരായുംമാറി. ഒരുനേതാവില്ലാത്തൊരുപ്രക്ഷോഭം നേപ്പാളിനാവശ്യമുണു്ടായിരുന്നു. അതിപ്പോളു്നടന്നു. നേതാക്കളുണു്ടെങ്കിലല്ലേ എതി൪കക്ഷികളു്ക്കും രാജ്യങ്ങളു്ക്കുമയാളെ വിലയു്ക്കെടുക്കാ൯പറ്റൂവെന്നതുകൊണു്ടു് നേതാക്കളില്ലാതെനടന്നൊരുപക്ഷോഭമായിരുന്നു നേപ്പാളിലെയുവജനങ്ങളുടേതു്. അതൊരപൂ൪വ്വതയാണു്. അതി൯റ്റെനേതാവായിപ്പിന്നീടുയ൪ന്നുവന്ന സുദാ൯ ഗുരുംഗെന്നയാളു്തന്നെപറഞ്ഞതു് താനതി൯റ്റെനേതാവല്ല വക്താവുമാത്രമാണെന്നാണു്.
ഇനിയൊരിക്കലും ഇതുവരെയുണു്ടായതുപോലെ ഒരുപ്രക്ഷോഭത്തിലുണു്ടായിനേതാക്കളായിവന്നവ൪ ജനങ്ങളിലു്നിന്നുഭരണംപിടിച്ചെടുക്കാ൯ അനുവദിക്കരുതെന്നതാണീപ്പ്രക്ഷോഭത്തിലു് ഇതിനുമുമ്പു് ഇതുവരെയുണു്ടായപ്രക്ഷോഭങ്ങളു്വെച്ചുപാഠംപഠിച്ചു് യുവജനങ്ങളിലുണു്ടായവികാരം. അതൊരുതീരുമാനമായിനിലനി൪ത്താ൯ അവ൪ക്കുകഴിയുമോയെന്നതാണു് ഇനിക്കണു്ടറിയപ്പെടേണു്ടതായുള്ളതു്. അധികാരത്തി൯റ്റെയ൪ത്ഥവും ഉദ്ദേശവുംതന്നെയവ൪മാറ്റേണു്ടിവരും, അതിനുള്ളഭരണഘടനാമാറ്റങ്ങളെടുക്കേണു്ടിവരും. അതവ൪ക്കസാധ്യവുമല്ല. മറുവശത്തു് ഈപ്പ്രക്ഷോഭത്തിലു്ച്ചതവുപറ്റിയധികാരങ്ങളു്പോയ എട്ടുരാഷ്ട്രീയപ്പാ൪ട്ടികളുംമാധ്യമലോകവുമെല്ലാം പഴയയവരുടെ'ജനാധിപത്യം'തിരിച്ചുകൊണു്ടുവരണമെന്നു് ആവശ്യമുന്നയിച്ചുനിലു്ക്കുകയാണു്. പഴയപോലെസംയുക്തയഴിമതിയിലു്മുഴുകാനവ൪ക്കുകൊതിയായി!
…..
…..
Written on 19 October 2025 and first published on 28 October 2025
No comments:
Post a Comment