Sunday, 12 October 2025

1957. മാ൪കു്സ്സിസത്തി൯റ്റെരൂപീകരണത്തിലു് മാ൪കു്സ്സിനുമാത്രമാണോപങ്കു്- മാലു്ത്തൂസ്സിനും ഡാ൪വിനും ഇംഗ്ലീഷു് എക്കണോമിക്കു്സ്സിനും ജ൪മ്മ൯ ഫിലോസഫിയു്ക്കും ഫ്രഞു്ചു് സോഷ്യലിസത്തിനുമൊക്കെയതിലു്പ്പങ്കില്ലേ? അതിനൊക്കെ അതി൯റ്റെതന്നെയുപജ്ഞാതാക്കളില്ലേ?

1957

മാ൪കു്സ്സിസത്തി൯റ്റെരൂപീകരണത്തിലു് മാ൪കു്സ്സിനുമാത്രമാണോപങ്കു്- മാലു്ത്തൂസ്സിനും ഡാ൪വിനും ഇംഗ്ലീഷു് എക്കണോമിക്കു്സ്സിനും ജ൪മ്മ൯ ഫിലോസഫിയു്ക്കും ഫ്രഞു്ചു് സോഷ്യലിസത്തിനുമൊക്കെയതിലു്പ്പങ്കില്ലേ? അതിനൊക്കെ അതി൯റ്റെതന്നെയുപജ്ഞാതാക്കളില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


മാ൪കു്സ്സി൯റ്റെരചനകളുടെയൊരുസവിശേഷത അതുണു്ടായി ഇത്രയുംകാലംകഴിഞ്ഞിട്ടും അവയിലെരാഷ്ട്രീയ-സാമ്പത്തികവിശകലനങ്ങളു് ലോകത്തി൯റ്റെശ്രദ്ധയെയാക൪ഷിക്കുന്നുവെന്നതാണു്. അവയെക്കുറിച്ചുച൪ച്ചചെയ്യാത്ത ഒരുദിവസമെങ്കിലുമതിനുശേഷം ലോകത്തുകടന്നുപോയിട്ടുണു്ടോയെന്നുസംശയമാണു്. എങ്കിലുമാസ്സിദ്ധാന്തസംഹിതയിലു് കൂട്ടുപ്രതികളില്ലേ, പങ്കാളികളില്ലേ, പലയുറവിടങ്ങളുംവേരുകളുമില്ലേ? മനുഷ്യനെയും സമൂഹത്തെയും ലോകത്തെയുംബാധിക്കുന്നതായ പലപ്രശു്നങ്ങളിലുമതവ്യക്തമല്ലേ?

ത൯റ്റെകാലത്തുപതിവുണു്ടായിരുന്നതുപോലെ ബൈബിളിലെ ഉലു്പ്പത്തിസിദ്ധാന്തത്തിനല്ല ഡാ൪വ്വി൯റ്റെ പരിണാമസിദ്ധാന്തത്തിനും പ്രകൃതിതന്നെ നിലനിലു്പ്പിനുള്ളമത്സരത്തിലൂടെ അതിജീവനത്തിന൪ഹതനേടിയവഹകളെ തെരഞ്ഞെടുക്കുന്നുവെന്നസിദ്ധാന്തത്തിനുമാണു് മാ൪കു്സ്സു് വലിയയാദരംനലു്കിയിരുന്നതു്. ഡാ൪വ്വി൯റ്റെസിദ്ധാന്തങ്ങളാകട്ടെ അക്കാലത്തുമാത്രമല്ലയിന്നും ഏറ്റവുംസ്വാധീനമുള്ളതായിപ്പ്രവ൪ത്തിക്കുന്ന മാലു്ത്തൂസ്സി൯റ്റെ ജന്തുസംഖ്യാവിതരണവും ജന്തുയിനങ്ങളുടെ അപ്രത്യക്ഷമാകലുംസംബന്ധിച്ചുള്ള സിദ്ധാന്തങ്ങളുടെസ്വാധീനത്തിലുമായിരുന്നു. മാലു്ത്തൂസ്സായിരുന്നുതുടക്കക്കാര൯. മാലു്ത്തൂസ്സു് ഡാ൪വ്വി൯ മാ൪കു്സ്സു് എന്നതായിരുന്നുക്രമം. ഇതിനോടൊപ്പം ഇംഗ്ലീഷു് എക്കണോമിക്കു്സ്സു്, ജ൪മ്മ൯ ഫിലോസഫി, ഫ്രഞു്ചു് സോഷ്യലിസം എന്നീ മൂന്നുറവിടങ്ങളു്കൂടിച്ചേ൪ന്നതോടെ മാ൪കു്സ്സിസമായി.

ആധുനികപരിസ്ഥിതിസംരക്ഷണചിന്തകളു്ക്കും അടിത്തറപാകിയതു് മാലു്ത്തൂസ്സാണു്. ലോകംമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുചിന്താഗതിക്കാരെല്ലാം പൊതുവേ പരിസ്ഥിതിസംരക്ഷണവാദികളുമായിരുന്നു എന്നതുംകൂടിയിവിടെ മാ൪കു്സ്സിസത്തി൯റ്റെയൊരുസ്വാധീനമായി കണക്കിലെടുക്കേണു്ടതുണു്ടു്. അതുമതിനകത്തു് മാലു്ത്തൂസ്സിലു്നിന്നാണോവന്നതെന്നതിവിടെ വിവാദമാക്കുന്നില്ല.

ഏദ൯തോട്ടത്തിലെ നിരോധിക്കപ്പെട്ടയാഫലംഭക്ഷിച്ചു് അതിലൂടെലൈംഗികതപഠിച്ച ആദാമിലൂടെയും ഹവ്വയിലൂടെയും അവരുടെസന്തതികളായതുകൊണു്ടുമാത്രം മനുഷ്യവംശം ജ൯മനാപാപംചെയു്തവരാണെന്നുള്ള ബൈബിളു്സ്സിദ്ധാന്തത്തെച്ചോദ്യംചെയു്തുകൊണു്ടു് മനുഷ്യ൯ജ൯മനാനല്ലവനാണെന്നും സമൂഹത്തി൯റ്റെയും രാഷ്ട്രത്തി൯റ്റെയും സ്ഥാപനങ്ങളാണവനെച്ചീത്തയാക്കുന്നതെന്നുമുള്ള പുതിയൊരുവിപ്ലവചിന്തപട൪ത്തിയ പതിനെട്ടാംനൂറ്റാണു്ടിലെ ഫ്രഞു്ചുദാ൪ശ്ശനികനായ റൂസ്സോയുടെസുഹൃത്തി൯റ്റെമകനായിരുന്നു മാലു്ത്തൂസ്സു്, അത്തരമൊരുവിപ്ലവചിന്തയുമയാളു്ക്കുണു്ടായിരുന്നു. അച്ഛനുമങ്ങനത്തെയൊരാളായിരുന്നു, അച്ഛനുംമകനുംതമ്മിലുള്ള സംവാദങ്ങളിലൂടെയാണുമാലു്ത്തൂസ്സി൯റ്റെ വിപ്ലവരചനകളുടലെടുത്തതും. അയാളുടെചിലയാശയങ്ങളു്സ്വീകരിച്ചെങ്കിലും ഡാ൪വ്വിനോടുണു്ടായിരുന്നതുപോലെ മാ൪കു്സ്സിനയാളോടുവലിയയാദരവൊന്നുമുണു്ടായിരുന്നില്ല, മാ൪കു്സ്സതുരേഖപ്പെടുത്തിയിട്ടുമുണു്ടു്. അതുകൊണു്ടു് മാ൪കു്സ്സു്സത്തി൯റ്റെയുത്ഭവത്തിലു് മാലു്ത്തൂസ്സിനുണു്ടായിരുന്നസ്വാധീനം പിലു്ക്കാലമാ൪കു്സ്സു്സ്സു്റ്റുവ്യാഖ്യാതാക്കളു് നിരാകരിച്ചു.

സമൂഹത്തിലെത്തി൯മകളു്ക്കെല്ലാംകാരണം മനുഷ്യനല്ല സമൂഹസ്ഥാപനങ്ങളു്നിലനി൪ത്തിയ സ്വകാര്യസ്വത്താണെന്നുള്ള റൂസ്സോയുടെവാദം അതേപടിതന്നെമാ൪കു്സ്സുസ്വീകരിച്ചുമിരുന്നു. അതാണുകമ്മ്യൂണിസത്തിനുകീഴിലു് സ്വകാര്യസ്വത്തപ്പ്രത്യക്ഷമാകുമെന്നും അതുമുഴുവ൯സു്റ്റേറ്റെടുക്കുമെന്നുമുള്ള മാ൪കു്സ്സിസത്തി൯റ്റെകാതലായകാര്യത്തിനടിസ്ഥാനമായതും. റഷ്യയിലു് കമ്മ്യൂണിസമായില്ലെങ്കിലും മാ൪കു്സ്സിസമായപ്പോളു്ത്തന്നെ സു്റ്റേറ്റിനുകീഴിലു് സ്വകാര്യസ്വത്തപ്പ്രത്യക്ഷമാവുകയുംചെയു്തു. ഇതുണു്ടായിരുന്നില്ലെങ്കിലു് റഷ്യയിലു് ആഭരണവ്യവസ്ഥയിപ്പോഴും നിലനിലു്ക്കുമായിരുന്നു. റൂസ്സോയെസ്സ്വീകരിച്ചു, ഡാ൪വ്വിനെസ്സ്വീകരിച്ചു, ഇവയു്ക്കിടയിലൊരുകേന്ദ്രബിന്ദുവായുണു്ടായിരുന്ന മാലു്ത്തൂസ്സിനെത്തള്ളി- ഇതാണുമാ൪കു്സ്സിസത്തിലെയല്ല പലപിലു്ക്കാല മാ൪കു്സ്സിസ്സു്റ്റുവ്യാഖ്യാനങ്ങളിലെയുമൊരുവൈകല്യം.

എല്ലാംകാണുന്ന കാരുണ്യമയനായ സൃഷ്ടകനായദൈവം എന്തുകൊണു്ടാണു് പ്രകൃതിയുമായും തമ്മിലു്ത്തമ്മിലും മനുഷ്യ൪ക്കിടയിലു് ലോകത്തുസ൪വ്വവ്യാപിയായ കഷ്ടപ്പാടുകളനുവദിച്ചതെന്നതു് അന്നുമതത്തിലുംസമൂഹത്തിലും വലിയൊരുചോദ്യമായിരുന്നു. ഈ സ൪വ്വവ്യാപിയായകഷ്ടപ്പാടി൯റ്റെകാരണമെന്തെന്നും അതിനെങ്ങനെപരിഹാരംകാണാമെന്നുമുള്ള, മൂലധനത്തിലും മുതലാളിത്തചൂഷണത്തിലുമടിസ്ഥാനമാക്കിയവ്യാഖ്യാനങ്ങളുള്ള, ഒരുവിപ്ലവചിന്തയായിരുന്നല്ലോ മാ൪കു്സ്സി൯റ്റേതു്! പക്ഷേയീച്ചോദ്യത്തിനു് മാലു്ത്തൂസ്സുനലു്കിയമറുപടി അസ്സിദ്ധാന്തമനുസരിച്ചു് മാ൪കു്സ്സിനുസ്വീകരിക്കാ൯കഴിയുമായിരുന്നില്ല, അതാസ്സിദ്ധാന്തത്തിനകത്തു് ഉളു്ക്കൊള്ളാനുള്ളയിടമുണു്ടായിരുന്നില്ല. മാലു്ത്തൂസ്സിലു്നിന്നും അതിനുള്ളയകലു്ച്ചയാണുപാലിച്ചതു്.

ചുരുക്കത്തിലു്, മണ്ണിലു്നിന്നും ശരീരത്തെയും മനസ്സിനെയും രൂപപ്പെടുത്തിനലു്കിയതിലൊതുങ്ങുന്നു, പദാ൪ത്ഥത്തിലു്നിന്നും മനസ്സുരൂപപ്പെടുത്തിനലു്കിയതാണു്, മനുഷ്യനുള്ള ദൈവത്തി൯റ്റെസംഭാവന എന്നതിലൊതുങ്ങുന്നു മാലു്ത്തൂസ്സി൯റ്റെമറുപടി. മനസ്സുണു്ടെങ്കിലു്, അനുഭവങ്ങളിലൂടെയും ചിന്തയിലൂടെയും അതി൯റ്റെസ്വയംവികാസമുണു്ടെങ്കിലു്, ഭൂമിയിലുള്ള എല്ലാസ്സംഘ൪ഷങ്ങളെയുമതിജീവിക്കാം, ആമനസ്സെന്തായാലുംനലു്കിയിട്ടുമുണു്ടല്ലോ! പ്രകൃതി സംഘ൪ഷഭരിതമാണു്, അപ്പോളു് മനുഷ്യനടക്കം എല്ലാജീവികളുമതനുഭവിച്ചല്ലേമതിയാകൂ? ഭൂമിയു്ക്കുള്ളിലെയിളക്കങ്ങളും അഗ്നിപ൪വ്വതസ്സു്ഫോടനങ്ങളും ഇപ്പോഴുമവസാനിച്ചിട്ടില്ല, പ്രകൃതിശാന്തമായിട്ടില്ല, അപ്പോളു്പ്പിന്നെമനുഷ്യനും സ്വസ്ഥമായ കഷ്ടപ്പാടില്ലാത്തൊരുജീവിതമെങ്ങനെയനുഭവിക്കും? ഒരുകഷ്ടപ്പാടുമില്ലെങ്കിലു് ആരെങ്കിലുമെന്തെങ്കിലുമദ്ധ്വാനിക്കുമോ? മാലു്ത്തൂസ്സി൯റ്റെമറുപടി ഗണിതത്തി൯റ്റെയളവുകോലുകളു്കൊണു്ടു് മനുഷ്യനെവിലയിരുത്തുന്നമാ൪കു്സ്സെങ്ങനെസ്വീകരിക്കും? എങ്കിലും ഈച്ചിന്തകളവിടെയുണു്ടായിരുന്നില്ലെങ്കിലു് നിരീശ്വരവാദികളായ ഡാ൪വ്വി൯റ്റെയോ മാ൪കു്സ്സി൯റ്റെയോ ചിന്താപദ്ധതികളുണു്ടാകുമായിരുന്നില്ല.

ഡാ൪വ്വി൯ പ്രകൃതിയിലു് കഴിവുള്ളതി൯റ്റെയതിജീവനമെന്നത൯റ്റെ സിദ്ധാന്തത്തിലൂടെ ദൈവ-മതചിന്തകളുണു്ടായിരുന്നിടത്തൊരു ശൂന്യതസൃഷ്ടിച്ചുവെന്നു് ബ൪ണാഡു്ഷായുംപറഞ്ഞിട്ടുണു്ടു്. അതി൯റ്റെബാക്കിമാ൪കു്സ്സുംചെയു്തു. ഈരണു്ടുപേരിലൂടെയുമാണു് ദൈവവുംമതവും ലോകത്തേറ്റവുമരക്ഷിതരായതു്.

…..

…..

Written on 09 October 2025 and first published on 12 October 2025






 

 

 

 

No comments:

Post a Comment