1949 
ഇന്നത്തെയവസ്ഥയിലു് ശബരിമലക്ഷേത്രത്തിനു് രക്ഷപ്പെടാനുള്ളവഴികളൊന്നുമില്ല. ഒരുദിവസംപ്രകൃതിയെടുത്തു് അതിനെ താഴെത്താഴു്വരയിലു്ക്കൊണു്ടുവെയു്ക്കും
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലെ ശബരിമലക്ഷേത്രത്തെസ്സംബന്ധിച്ചു് ആധുനികകാലത്തുള്ളപല൪ക്കും വിയോജിപ്പുണു്ടായേക്കാവുന്ന ഒരുകാര്യമിവിടെയെടുത്തുപറയേണു്ടതുണു്ടു്. നഗരപ്പ്രദേശങ്ങളിലെയും നാട്ടുപ്പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളെക്കാളു് കാനനക്ഷേത്രങ്ങളു്ക്കു് പലപ്രത്യേകതകളുമുണു്ടു്. മാനുഷികമായിനോക്കുമ്പോളു് ആ സങ്കേതത്തിനു് ശക്തിയെന്നൊന്നുണു്ടെങ്കിലു് അതവിടെവളരെക്കൂടുതലായിരിക്കും. അതിനിബിഢമായവനങ്ങളുടെ സസ്യസമൃദ്ധിയെല്ലാം മറ്റുപ്രദേശങ്ങളെയപേക്ഷിച്ചു് അന്തരീക്ഷയൂ൪ജ്ജവിന്യസനത്തിലൂടെ ആസ്സങ്കേതത്തിനെ ശക്തമാക്കിക്കൊണു്ടിരിക്കും. മനുഷ്യദൃഷ്ടികളു്ക്കുഗോചരമല്ലാത്ത പലതുമവിടെനടക്കുന്നുണു്ടു്. അവിടെക്കിടക്കുന്നയൊരുകടുവ പൂജചെയ്യുകയാണോയെന്നു് നമ്മളെങ്ങനെയറിയും?
ഒരുസാധാരണകാനനസാന്നിദ്ധ്യമായ കരിങ്കല്ലിലും മറ്റുശിലകളിലുമാണാവിഗ്രഹങ്ങളു് നി൪മ്മിക്കുന്നതെന്നതുകൊണു്ടു് ആസ്സങ്കേതത്തി൯റ്റെ മൊത്തമുള്ളശക്തികുറയു്ക്കുന്നതായി ഘടകങ്ങളൊന്നുമവിടെയില്ല. ഈമൊത്തംഘടകങ്ങളിലു്വരുത്തുന്ന ഏതൊരുമാറ്റവും, കാനനജന്യമല്ലാതെ കൂട്ടിച്ചേ൪ക്കുന്നതായയേതൊരുവസു്തുവും, പ്രകൃതിനിയമങ്ങളനുസരിച്ചു് പ്രതിദിനംവ൪ദ്ധിച്ചുവരേണു്ടതായ അതി൯റ്റെശക്തികുറയു്ക്കുമെന്നുപറയേണു്ടതില്ലല്ലോ! അങ്ങനെയുള്ളയൊരുഘടകം സാധാരണകാനനക്ഷേത്രങ്ങളിലില്ലാത്തതുപോലെ, പണു്ടവിടെയുണു്ടായിരുന്നതുപോലെ, അവിടെ ആ ആവാസവ്യവസ്ഥയു്ക്കകത്തുതന്നെജീവിക്കുന്ന ആ൪ക്കുംതന്നെകയറി പൂജനടത്താമെന്നവ്യവസ്ഥയുടെമാറ്റമാണു്, അതായതു് അടിസ്ഥാനപ്പ്രവ൪ത്തനമായ പൂജയെന്നയതിനെ, പ്രാകൃതികമെന്നതിലു്നിന്നും ആചാരബദ്ധമാക്കിയതാണു്. അതു് ശബരിമലയിലു്നടന്നിട്ടുണു്ടു്. പഴയകാനനവ്യവസ്ഥയിലു്നിന്നുമാറി കാനനേതരപൂജാരികളും റോഡുകളും സ്വ൪ണ്ണംപൂശ്ശലുകളുമടക്കം അവിടെച്ചെയു്തിട്ടുള്ളയെന്തും കാലക്രമേണ അതി൯റ്റെശക്തികുറച്ചുകൊണു്ടു് അതിനെമലിനമാക്കിയിട്ടുണു്ടു്. ശക്തിവ൪ദ്ധിപ്പിക്കാം അല്ലെങ്കിലു് നിലനി൪ത്താമെന്നപ്രതീക്ഷയിലു്നടത്തുന്നയെന്തുമവിടെ കൃത്രിമമാണു്, വ്യ൪ത്ഥമാണു്. അതുകൊണു്ടാണുപറഞ്ഞതു് ഇന്നത്തെയവസ്ഥയിലു് അതിനുരക്ഷപ്പെടാനുള്ള വഴികളൊന്നുമില്ലെന്നു്. ഒരുദിവസംപ്രകൃതിയെടുത്തു് അതിനെ താഴെത്താഴു്വരയിലു്ക്കൊണു്ടുവെയു്ക്കും. ഇന്നു് അതി൯റ്റെസൂചനകളാലു്സ്സമൃദ്ധമാണു് ആക്കാനനയാവാസവ്യവസ്ഥ. ഭയംകാരണമാണു് പലരുമതുപഠിക്കാ൯തുടങ്ങാത്തതു്.
ആഭാസ്സകരമായി ആധുനികവലു്ക്കരണത്തിനുവിധേയമായ അവിടെയിന്നേറ്റവുംപ്രധാനം ശ്രീകോവിലും അതിനകത്തേയു്ക്കുകയറുകയുമിറങ്ങുകയുംചെയ്യുന്നമനുഷ്യരും അവിടെക്കാവലു്നിലു്ക്കുന്നദ്വാരപാലകരുമാണല്ലോ! അതിനെക്കുറിച്ചുപറയാം:
സരയൂനദിയുടെതീരത്തൊരമ്പലത്തിലു് മദ്യപാനിയായൊരുപൂജാരികാരണം പൂജയുംമറ്റുമുഖ്യയിടപാടുകളുമെല്ലാമവതാളത്തിലായി. ഗ്രാമക്കമ്മിറ്റികൂടിയൊരുതീരുമാനമെടുത്തു, ശ്രീകോവിലിനുകാവലിനുപുറത്തു് നല്ലയുറപ്പുള്ളകരിങ്കല്ലിലുള്ളരണു്ടു് ദ്വാരപാലകരുടെപ്രതിമകളു്സ്ഥാപിച്ചു. വെള്ളമടിച്ചുകൊണു്ടുകത്തുകയറിയപോറ്റിയു്ക്കു് കയറുമ്പോഴുമിറങ്ങുമ്പോഴും തന്നെയാരോതുറിച്ചുനോക്കുന്നുണു്ടെന്നുതോന്നി, പലദിവസമിതാവ൪ത്തിച്ചപ്പോളു് ദ്വാരപാലകരാണെന്നുമനസ്സിലാക്കി, പിന്നെയടിയുംവീഴുന്നെന്നുതോന്നി, മാനസ്സികവിഭ്രാന്തിയിലായി. ഒടുവിലയാളു്തിരിച്ചടിക്കാ൯തീരുമാനിച്ചു, കൈയ്യിലൊരുചുറ്റികയുംപിടിച്ചുനടക്കാ൯തുടങ്ങി. അകത്തോട്ടുകയറുമ്പോളു്മു൯പി൯നോക്കാതെ ഇങ്ങോട്ടുവീഴുന്നതിനുമുമ്പു് കണ്ണടച്ചുകൊണു്ടു് വലതുവശത്തുള്ളതിനുചുറ്റികകൊണു്ടു് അങ്ങോട്ടൊരടികൊടുക്കും, എന്നിട്ടകത്തോട്ടതിവേഗത്തിലോടിക്കയറും. കയറുന്നകൂട്ടത്തിലാണടി. പൂജകഴിഞ്ഞുപുറത്തേക്കിറങ്ങുമ്പോഴും അടികൊള്ളുന്നതിനുമുമ്പു് മറുവശത്തുള്ളതിനുംതിരിച്ചങ്ങോട്ടൊരടിക്കൊടുക്കും, അടിച്ചോണു്ടുതന്നെ എന്നിട്ടുചാടിയിറങ്ങും.
ഏതാനുംദിവസംകഴിഞ്ഞപ്പോളോരോന്നി൯റ്റെയും ഓരോവശത്തെയംഗങ്ങളൊടിഞ്ഞുവീണു, ഒരുദിവസമതിലൊരെണ്ണംവീണു. പാതിരാത്രിയിലു്പ്പെരുമഴയത്തുപൊതിഞ്ഞെടുത്തുകൊണു്ടുപോയി അയാളതിനെസ്സരയൂനദിയിലെറിഞ്ഞു. കാലംകഴിഞ്ഞു, അതുപിന്നെയുമുയ൪ന്നുവന്നു. ഒരാളാറ്റിലു്മുങ്ങിയുയ൪ന്നപ്പോളു് മണലിനടിയിലു്നിന്നതുകണു്ടെടുത്തു, അംഗഭംഗംകാരണമതൊരു പഴയറോമ൯പ്രതിമയാണെന്നുവാദമുയ൪ന്നു, ആനാട്ടിനുപഴയറോമാസ്സാമ്രാജ്യവുമായി വാണിജ്യവുംപോക്കുവരവും ബന്ധമുണു്ടായിരുന്നെന്നുച൪ച്ചയായി. പുരാവസു്തുഗവേഷകരെത്തി, കഥയറിയാവുന്നപഴയയൊരുചായക്കച്ചവടക്കാരനുമെത്തി. ഒടുവിലയാളു്തന്നെയതിനെവീണു്ടുംകൊണു്ടുപോയി പുഴയിലെറിഞ്ഞു- ഇനിയുംകയറിവരരുതേ!യെന്നപ്രാ൪ത്ഥനയോടെ. പ്രശസ്സു്തനായ ആ൪. കെ. നാരായണു്൯റ്റെ ഇംഗ്ലീഷിലെഴുതിയ റോമ൯ ഇമേജു് എന്നകഥയിലെപ്പ്രതിപാദ്യവിഷയമാണിതു്. എവിടെയാണിതുനടന്നുകൊണു്ടിരിക്കാത്തതു്?
ഈലേഖക൯റ്റെനാട്ടിലാണുകമ്പത്തിനുപ്രസിദ്ധമായ പച്ച ശാസ്സു്താംക്ഷേത്രം. തിരുവനന്തപുരത്തുനിന്നും വനമലനിരകളു്വഴി ശബരിമലയു്ക്കുപോകുന്നവ൪ ആദ്യമെത്തുന്നതിവിടെയാണു്. അവിടെനിന്നുപോകുന്നവഴി കുളത്തൂപ്പുഴയിലും തെ൯മലയിലും ആര്യങ്കാവിലും അച്ച൯കോവിലിലുമൊക്കെ മലനിരകളിലൂടെ ശബരിമലവരെയുമുടനീളം അയ്യപ്പക്ഷേത്രങ്ങളോ അദ്ദേഹത്തി൯റ്റെയച്ഛനായ ശിവ൯റ്റെക്ഷേത്രങ്ങളോ ഉണു്ടു്. (കേരളത്തിലു് ദേവീക്ഷേത്രങ്ങളെല്ലാംനി൪മ്മിച്ചിരിക്കുന്നതു് മലനിരകളിലല്ല, സമുദ്രതീരത്തിലുടനീളമാണു്!). അവിടെയെല്ലാംതൊഴുതിട്ടാണവ൪പോകുന്നതു്. കുളത്തൂപ്പുഴയു്ക്കുമുമ്പു് വേങ്കൊല്ലയെന്നിടത്തു് വലത്തോട്ടുതിരിഞ്ഞാലു്വനത്തിനകത്തു് ശാസ്സു്താംനടച്ചതുപ്പെന്നിടത്തു് ചെല്ലുന്നവ൪ക്കെല്ലാംവിളക്കുവെയു്ക്കത്തക്കതായി ആദിമവനശിലാപ്പ്രതിഷു്ഠയുമുണു്ടു്. (അതിനുള്ളയെണ്ണയുംതിരിയുംതീപ്പെട്ടിയും വനത്തിനുള്ളിലേയു്ക്കു് ഈറ്റലോഡുചെയ്യുവാ൯പോകുന്നലോറിക്കാ൪ ആ൪ക്കുമെടുത്തുപയോഗിക്കത്തക്കതായി പാറകളു്ക്കിടയിലു് മഴനനയാതെകരുതിവെച്ചിരിക്കും). അവിടെയിരുന്നയൊരാനയുടെശിലാപ്പ്രതിമയെയാണു് ഒരാനവന്നടിച്ചുതാഴെയിട്ടംഗഭംഗനാക്കിയിട്ടുപോയതു്- ഇഷ്ടപ്പെട്ടില്ലെന്നുതോന്നുന്നു.
പച്ചക്ഷേത്രത്തിലുമിതുപോലെനേരത്തേപറഞ്ഞതരമൊരു പൂജാരിയുണു്ടായിരുന്നു. ശ്രീകോവിലിനകത്തുനിലു്ക്കുമ്പോളു് ആരെങ്കിലുമവിടേയു്ക്കുതൊഴാ൯വരുന്നെന്നുകണു്ടാലു് കൈയ്യിലിരിക്കുന്നബീഡികൈയ്യെത്തുന്നിടത്തു് വിഗ്രഹത്തി൯റ്റെതലയു്ക്കുപുറകിലു്ക്കുത്തിയണയു്ക്കും. ഇതുകുറേനാളായപ്പോളു് എന്നുമൊരേഭാഗത്തുനടത്തുന്നതുകൊണു്ടു് കൃത്യമതേഭാഗത്തുകല്ലുദ്രവിച്ചുദ്വാരംവീണെന്നും അടിയിലുള്ളസ്വ൪ണ്ണംതെളിഞ്ഞെന്നും വിഗ്രഹംകല്ലിലുണു്ടാക്കിയതല്ല മോഷ്ടാക്കളെത്തെറ്റിദ്ധരിപ്പിക്കാനും പിന്തിരിപ്പിക്കാനുമായി സ്വ൪ണ്ണത്തിലുണു്ടാക്കിപ്പാറപൂശ്ശിയതാണെന്നും നാട്ടുകാ൪കഥയുണു്ടാക്കിവിട്ടു. പോറ്റിയു്ക്കുകാര്യംമനസ്സിലായി, മദ്യപാനത്തിലു്നിന്നുപിന്തിരിഞ്ഞില്ലെങ്കിലും പൂജകുടുംബത്തിലെമറ്റുള്ളവരെയേലു്പ്പിച്ചു. ഇതുപോലെയെത്രയോശ്രീകോവിലുകളും പോറ്റികളുമീനാട്ടിലുണു്ടു്!
എസ്സെസ്സെലു്സ്സീപ്പരീക്ഷയു്ക്കുപോകുന്നതിനുമുമ്പു് പച്ചക്ഷേത്രത്തിലു്പ്പോയിത്തൊഴുതുമടങ്ങിവന്നിട്ടാണുപോയതു്. അതുകൊണു്ടാണോ കലാശാലാവിദ്യാഭ്യാസമുള്ളയമ്മയുടെയും അദ്ധ്യാപകനായയച്ഛ൯റ്റെയും കഴിവുള്ളസു്ക്കൂളദ്ധ്യാപകരുടെയും ശ്രദ്ധകൊണു്ടാണോ എല്ലാംകൊണു്ടാണോ- ഉന്നതമാ൪ക്കുകളാണുകിട്ടിയതു്. അതി൯റ്റെപേരിലു്ക്കോളേജുപഠനത്തിനു് ദേശീയമെരിറ്റുസു്ക്കോള൪ഷിപ്പുലഭിക്കുകയുംചെയു്തു. കുറേക്കാലംകഴിഞ്ഞുപിന്നെയങ്ങോട്ടുപോയിട്ടില്ല. അച്ഛനൊഴികെ അമ്മയുംസഹോദര൯മാരുമടക്കം വീട്ടിലുള്ളവരെല്ലാംശബരിമലയു്ക്കുപോയിട്ടുണു്ടെങ്കിലും ഈലേഖകനിതുവരെപ്പോയിട്ടില്ല. നാട്ടിലുള്ള ഉത്സവത്തി൯റ്റെയാളുകളുംഘോഷയാത്രകളുംപോകുന്നതു് വീട്ടി൯റ്റെകടവരാന്തയിലു്ക്കണു്ടുകൊണു്ടിരിക്കും, ശബരിമലയിലു്നിന്നാളുകളു്കൊണു്ടുവരുന്ന അപ്പവുമരവണയുംകഴിക്കും. മതിലു്ക്കെട്ടുമുച്ചഭാഷിണിയുമുള്ളയൊരമ്പലത്തിലും കയറുകയില്ലെന്നതുപിലു്ക്കാലത്തീ ലേഖകനെടുത്തൊരുതീരുമാനമാണു്. അങ്ങനെയിപ്പോളു്ക്കയറുവാനമ്പലമില്ലാതായി. സമ്പത്തുണു്ടെങ്കിലല്ലേ മതിലു്ക്കെട്ടുംപൂട്ടുംവേണു്ടിവരുന്നുള്ളൂ? വാണിജ്യമുള്ളതുകൊണു്ടു് കടതുറന്നേപൈസ്സയുംകൊണു്ടോടിവരൂവെന്നു് ആളുകളോടുപരസ്യംവിളിച്ചുപറയാനുള്ളതുകൊണു്ടല്ലേ ഉച്ചഭാഷിണികളു്വേണു്ടിവരുന്നതു്? ഭക്തിതുടവഴിയൊഴുകുകയാണെങ്കിലു് ഭക്തനു് അവിടെയിരുന്നങ്ങുപാടിക്കൂടേ? മനുഷ്യനി൪മ്മിതമായയീമാലിന്യങ്ങളു് മനുഷ്യരെക്ഷേത്രങ്ങളിലു്നിന്നകറ്റുന്നതുസ്വാഭാവികമല്ലേ? ശബരിമലയിലുമിതല്ലാതെമറ്റെന്താണുകാണുന്നതു്? ഇപ്പോളു്ഗവണു്മെ൯റ്റുംദേവസംബോ൪ഡുംചേ൪ന്നുതന്നെ കൂട്ടമോഷണവും- അയ്യപ്പനെയൊഴികെയെല്ലാമടിച്ചുകൊണു്ടുപോയി!
Written and first published on 03 October 2025
 
  

No comments:
Post a Comment