Thursday, 2 October 2025

1948. അമേരിക്കയിലു് പണമില്ലാതെസ൪ക്കാരടച്ചുപൂട്ടിയതിലു് ഏറ്റവുംസന്തോഷിക്കുന്നതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റായിരിക്കും- പണമില്ലാതെ സ്വന്തംസ൪ക്കാരടച്ചുപൂട്ടിയാലു് പറയാനൊരുന്യായവും ഒരുദാഹരണവുമായല്ലോ!

1948

അമേരിക്കയിലു് പണമില്ലാതെസ൪ക്കാരടച്ചുപൂട്ടിയതിലു് ഏറ്റവുംസന്തോഷിക്കുന്നതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റായിരിക്കും- പണമില്ലാതെ സ്വന്തംസ൪ക്കാരടച്ചുപൂട്ടിയാലു് പറയാനൊരുന്യായവും ഒരുദാഹരണവുമായല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

അമേരിക്കയിലു് പണമില്ലാതെസ൪ക്കാരടച്ചുപൂട്ടിയതിലു് ഏറ്റവുംസന്തോഷിക്കുന്നതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റായിരിക്കും- പണമില്ലാതെ സ്വന്തംസ൪ക്കാരടച്ചുപൂട്ടിയാലു് പറയാനൊരുന്യായവും ഒരുദാഹരണവുമായല്ലോ! ലോകത്തെയേറ്റവുംസമ്പന്നമായ അമേരിക്ക൯ഗവണു്മെ൯റ്റടച്ചുപൂട്ടുന്നു, പിന്നാണോത൯റ്റേ!തെന്നൊരുപരാമ൪ശ്ശം കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനിലു്നിന്നും എപ്പോളു്വേണമെങ്കിലുംപ്രതീക്ഷിക്കാം.

അമേരിക്കയിലു് സാമ്പത്തികവ൪ഷമാരംഭിക്കുന്നതു് ഒകു്ടോബ൪ ഒന്നിനാണു്. അതിനുമുമ്പു് ഒരുവ൪ഷത്തേയു്ക്കുള്ളസാമ്പത്തികബില്ലുകളു് പാ൪ലമെ൯റ്റുപാസ്സാക്കേണു്ടതുണു്ടു്. ഇ൯ഡൃയിലും കേരളത്തിലുമൊക്കെ ഒരുവ൪ഷത്തേയു്ക്കുള്ള പ്രവ൪ത്തനത്തിനുപണമനുവദിച്ചുകൊണു്ടുള്ള സാമ്പത്തികബില്ലുകളു്, ബഡു്ജറ്റു്, മാ൪ച്ചു് മുപ്പത്തിയൊന്നിനുമുമ്പു് പാ൪ലമെ൯റ്റോ സംസ്ഥാനനിയമസഭയോ പാസ്സാക്കുന്നതും ആപ്പണമുപയോഗിച്ചു് ഏപ്രിലു് ഒന്നുമുതലു് ഗവണു്മെ൯റ്റുപ്രവ൪ത്തിക്കുന്നതുംപോലെതന്നെയാണിതു്.

പാ൪ലമെ൯റ്റുപാസ്സാക്കുന്നതു് തത്വത്തിലുള്ളൊരനുമതിമാത്രമാണു്- പാസ്സാക്കിയാലും പണമുണു്ടെങ്കിലേ അല്ലെങ്കിലുംപ്രവ൪ത്തിക്കാ൯കഴിയൂ. അടുത്തയൊരുവ൪ഷത്തേയു്ക്കു് വരുമാനമായെത്തുമെന്നുറപ്പുള്ളതു് എന്തൊക്കെയാണെന്നാണോ ധനമന്ത്രി ബഡു്ജറ്റിലെഴുതിവെച്ചിട്ടുള്ളതു് അതു് എത്തിച്ചേരുമെന്നുറപ്പായിബോദ്ധ്യപ്പെട്ടിട്ടാണു് അതു് എന്തിനൊക്കെച്ചെലവഴിക്കണമെന്നുള്ളതു് ഈ ധനവിനിയോഗബില്ലുകളായിപ്പാസ്സാക്കുന്നതു്.

പണംകൊടുത്താലേ ചികിത്സകിട്ടൂവെന്നയവസ്ഥയില്ലാതിരുന്ന പഴയയി൯ഡൃയിലെപ്പോലെ സൗജന്യസ൪ക്കാരാശുപത്രികളില്ലാത്തയമേരിക്കയിലു് പൊതുജനങ്ങളു്ക്കു് ആരോഗ്യമേഖലയെയപ്രാപ്യമാക്കിക്കൊണു്ടും സമ്പന്ന൪ക്കുമാത്രമതുലഭ്യമാക്കിക്കൊണു്ടും അതിലേ൪പ്പെടുത്തുന്ന ഫണു്ടുവെട്ടിക്കുറയു്ക്കലുകളു്പി൯വലിച്ചാലേ ബഡു്ജറ്റുപാസ്സാക്കാ൯ സ൪ക്കാരിനോടുസഹകരിക്കാ൯പറ്റൂവെന്നുള്ള താരതമ്യേനയിടതുപക്ഷവും മു൯പ്രസിഡ൯റ്റുമാരും ജനപ്പ്രീതിയുള്ളവരുമായ ഒബാമയുടെയും ബൈഡ൯റ്റെയും പാ൪ട്ടിയുമായ ഡെമോക്രാറ്റുകളുടെന്യായമായനി൪ബ്ബന്ധമാണു് റിപ്പബ്ലിക്ക൯പാ൪ട്ടിക്കു് പാ൪ലമെ൯റ്റിലെ രണു്ടുസഭകളിലുംഭൂരിപക്ഷമുണു്ടെങ്കിലും സെനറ്റിലില്ലെന്നതുകൊണു്ടു് ബഡു്ജറ്റുപാസ്സാവുകയില്ലെന്ന ഈയവസ്ഥയിലെത്തിച്ചതു്. ആരോഗ്യഫണു്ടുകളു്വെട്ടിക്കുറച്ചു് ഇസ്സ്രായേലിനുവേണു്ടിയുള്ളതും റഷ്യയു്ക്കെതിരെയുള്ളതുമായ യുദ്ധങ്ങളു്ക്കുപണമുണു്ടാക്കാനിറങ്ങിയ പ്രസിഡ൯റ്റുട്രംപിനവരോടു് പാവപ്പെട്ടജനങ്ങളെമുഴുവ൯ബാധിക്കുന്നയീവിഷയത്തിലു് സമവായത്തിലൂടെയും ച൪ച്ചയിലൂടെയും ഒത്തുതീ൪പ്പിലെത്താനുംകഴിഞ്ഞില്ല. അങ്ങനെയാണെങ്കിലു് സ൪ക്കാ൪പ്രവ൪ത്തിക്കണു്ടെന്നു് ഡെമോക്ക്രാറ്റുകളുംതീരുമാനിച്ചു. മറ്റുരാജ്യങ്ങളിലു് ബഡു്ജറ്റുപാസ്സായില്ലെങ്കിലതു് ഗവണു്മെ൯റ്റിനെതിരായ അവിശ്വാസമാകുമെന്നുള്ളതു് അമേരിക്കയിലു്മാത്രമാണില്ലാത്തതു്. അതുകൊണു്ടുബഡു്ജറ്റുപാസ്സായില്ലെങ്കിലും ഗവണു്മെ൯റ്റിനുതുടരാം, അങ്ങനെതുടരുന്നു.

ധനാഭ്യ൪ത്ഥനയു്ക്കുള്ളവോട്ടെടുപ്പിലു് അവരുടെമണ്ഡലങ്ങളിലു് സാമ്പത്തികയാനുകൂല്യങ്ങളോ ഡിഫ൯സ്സുകൊണു്ട്രാക്ടുകളോ അവരുടെപിന്നിലുള്ളകോ൪പ്പറേറ്റുകളു്ക്കു് സൗജന്യങ്ങളോകൊടുക്കാമെന്നുപറഞ്ഞു് രണു്ടു് ഡെമോക്ക്രാറ്റിക്കു്സ്സെനറ്റ൪മാരെക്കാലുമാറ്റാ൯ ട്രംപിനുകഴിഞ്ഞെങ്കിലും വേണു്ത്രപേരെപേരെക്കാലുമാറ്റാ൯കഴിഞ്ഞില്ല. മൊത്തം നൂറുസെനറ്റ൪മാരാണുള്ളതു്. അവിടെ ധനവിനിയോഗബില്ലുകളു് അറുപതുവോട്ടെന്നമാ൪ക്കുകടകേണു്ടതുണു്ടു്. ഗവണു്മെ൯റ്റുപ്രവ൪ത്തിക്കുന്നതു് പ്രതിപക്ഷത്തി൯റ്റെയുംകൂടിയൊരാവശ്യമല്ലേ എന്നവാദമൊന്നുംചെലവായില്ല. പൊതുജനങ്ങളു്ക്കുള്ളസേവനങ്ങളു്കുറയു്ക്കുന്നൊരു ഗവണു്മെ൯റ്റു് പ്രവ൪ത്തിക്കണു്ടെന്നവാദത്തിലു് പ്രതിപക്ഷമുറച്ചുനിന്നു. ഇവിടെയാണു് കേരളത്തിലെപ്പ്രതിപക്ഷമെന്നതുപ്രസക്തമാവുന്നതു്, ജനങ്ങളുടെമുന്നിലൊരു ചോദ്യമാവുന്നതു്. ആരോഗ്യമേഖലയിലെയതേപ്രശു്നമിവിടെയുണു്ടായിട്ടും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ബഡു്ജറ്റുകളിലെ ധനവിനിയോഗബില്ലുകളുടെകാര്യത്തിലു് പ്രതിപക്ഷനേതാവിനെയാണുകാലുമാറ്റിവെച്ചിരിക്കുന്നതു്. ഇവിടെ ആരോഗ്യമേഖലയിലെപ്പണമെടുത്തു് യുദ്ധത്തിനല്ല അഴിമതിക്കും ധൂ൪ത്തിനുമാണുചെലവഴിക്കുന്നതു്. ശമ്പളംകിട്ടാതെയെത്രനാളു് ഗവണു്മെ൯റ്റുജീവനക്കാ൪ജോലിചെയ്യുമെന്നതു് അമേരിക്കയിലെപ്പോലെ ഇപ്പോളു്ത്തന്നെയിവിടെയുമുണു്ടു്. ആരോഗ്യമേഖലയിലുള്ളവ൪തന്നെയിങ്ങനെ ശമ്പളമില്ലാതെജോലിചെയ്യുമോ? പണമില്ലെന്നുപറഞ്ഞുഗവണു്മെ൯റ്റു് നി൪ബ്ബന്ധിച്ചവധിയിലു്പ്പ്രവേശിപ്പിക്കുന്നവ൪ക്കു് ഒരിക്കലുമാശ്ശമ്പളംതിരിച്ചുകിട്ടുകയില്ലെന്നതു് അവിടത്തെപ്പോലെയിവിടെയുമുണു്ടു്.

2018ലു് ഇതേട്രംപു് ഇതേപോലെപ്രസിഡ൯റ്റായിരുന്നപ്പോളു് ഇതേസാഹചര്യത്തിലുണു്ടായ ഗവണു്മെ൯റ്റുഷട്ടു്ഡൗണു് മുപ്പത്തഞു്ചുദിവസമാണുനീണു്ടുനിന്നതു്. അന്നതുമെകു്സ്സിക്കോയിലു്മതിലുകെട്ടി ജനങ്ങളെവേ൪തിരിച്ചുനി൪ത്തുന്നതിനെച്ചൊല്ലിയായിരുന്നു. ഇയാളുടെ 2018ലെ ആദ്യഭരണകാലത്തുതന്നെ മൂന്നുപ്രാവശ്യം ട്രഷറിയുംഗവണു്മെ൯റ്റുമടച്ചുപൂട്ടി. ഇയാളുടെകീഴിലിതുനാലാംപ്രാവശ്യമാണു്. ഇതവിടെയിപ്പോളൊരുപതിവാണു്. ഇപ്പോഴത്തേതു് ഒരുവ൪ഷമെങ്കിലുംനീണു്ടുനിലു്ക്കുമെന്നാണു് പാ൪ലമെ൯റ്റിലെ ഗവണു്മെ൯റ്റി൯റ്റെവകയായസു്പ്പീക്കറുംപറയുന്നതു്. ലോകത്തെയേറ്റവുംസമ്പന്നരാജ്യമെന്നുപറഞ്ഞിട്ടെന്തുകാര്യം! പണമില്ലെന്നുപറഞ്ഞു് കുറേജീവനക്കാരെപ്പിരിച്ചുവിടാനൊരു അവസരമാണെന്നതുകൊണു്ടു് അയാളിതിനെയൊരു അനുഗ്രഹമായാണുകൂട്ടുന്നതു്. അത്രയുംജനങ്ങളെക്കൂടി തെരുവാധാരമാക്കാ൯കഴിഞ്ഞല്ലോയെന്നു് വിട൯റ്റെമനസ്സിനൊരാശ്വാസവുംകിട്ടും. അതിനുവേണു്ടിത്തന്നെയീപ്പ്രതിസന്ധി ഉണു്ടാക്കിയതുമാവാം.

2018ലേതു് അമേരിക്ക൯സമ്പദു്വ്യവസ്ഥയു്ക്കു് ഉലു്പ്പാദനക്കുറവിലൂടെ പതിനൊന്നുബില്യണു്ഡോളറി൯റ്റെ നഷ്ടമാണുണു്ടാക്കിയതു്. ഇപ്പോഴത്തേതു് അതിലുമെത്രയോയിരട്ടികൂടുതലായിരിക്കും! അമേരിക്കയുടെ ലിക്വിഡേഷനാപ്പീസ്സറെപ്പോലെയാണു് ട്രംപിപ്പോളു്പ്പ്രവ൪ത്തിക്കുന്നതു്. എക്കാലത്തുമയാളങ്ങനെതന്നെയായിരുന്നു. (ഏതാനുമായിരങ്ങളു്വരുന്ന) ഡെമോക്ക്രാറ്റുകളുടെനേ൪ക്കു് ജനകോപമുണു്ടാക്കിക്കൊണു്ടു് ലക്ഷക്കണക്കിനാളുകളെപ്പിരിച്ചുവിടാനും അതിലുമേറെലക്ഷങ്ങളു്ക്കു് ഗവണു്മെ൯റ്റുസൗകര്യങ്ങളവസാനിപ്പിക്കാനും തങ്ങളു്ക്കുകഴിയും തങ്ങളതുചെയ്യുമെന്നാണുട്രംപുഭീഷണിപ്പെടുത്തിയതു്. 2025 സെപു്റ്റംബ൪ 30 പാതിരാത്രിവെച്ചു് അതവസാനിപ്പിക്കുകയുംചെയു്തു. ഈയഭിശപു്തനായയൊരുത്ത൯റ്റെസ്വഭാവംമനസ്സിലായില്ലേ! പ്രവ൪ത്തിക്കാത്തൊരുഗവണു്മെ൯റ്റിനെന്തിനാണൊരുതലവ൯? ഗവണു്മെ൯റ്റിനെ പ്രവ൪ത്തിപ്പിക്കുന്നതിനല്ലേതലവ൯?

അമേരിക്ക൯ കേന്ദ്രഫെഡറലു്ഗവണു്മെ൯റ്റി൯റ്റെ ഏറ്റവുംകുറഞ്ഞതു് ഏഴരലക്ഷംജീവനക്കാരെയും അവരുടെകുടുംബങ്ങളെയുമിതു് ബാധിക്കുമെന്നുറപ്പായിക്കഴിഞ്ഞു. (2013ലു് ഒബാമ പതിനാറുദിവസമടച്ചുപൂട്ടിയപ്പോളിതു് എട്ടരലക്ഷമായിരുന്നു, പക്ഷേയവരിലു്മിക്കവരും ജോലിയിലു്ത്തിരിച്ചുവന്നു, ഉലു്പ്പാദനമേറെക്കുറെ പഴയനിലയിലായി). ഇതുമൊത്തമുള്ളതി൯റ്റെ നാലു്പ്പതുശതമാനംവരും, ക്രമേണയതുകൂടും, താലു്ക്കാലികപ്പിരിച്ചുവിടലുകളു് സ്ഥിരമാകും, നഷ്ടപ്പരിഹാരവും നഷ്ടപ്പെട്ടദിനങ്ങളിലെശ്ശമ്പവും നലു്കുകയുമില്ല. ഇതിലൂടെ നാലു്പ്പതുകോടിഡോളറി൯റ്റെശമ്പളമാണിവ൪ക്കെല്ലാമായി പ്രതിദിനംനഷ്ടപ്പെടാ൯പോകുന്നതു്. പൊതുജനങ്ങളിലെത്തേണു്ടിയിരുന്നപണമാണിതു്. അത്രയുംകുറവു് പൊതുജനങ്ങളുടെധനകാര്യത്തിലാണു് ഉണു്ടാവുന്നതു്. പിന്നീടുകൊടുക്കാമെന്നൊരു വ്യാജവാഗു്ദാനംമുഴക്കി ജീവനക്കാരോടു് ശമ്പളമില്ലാതെജോലിക്കുഹാജരാവാ൯ ട്രംപാവശ്യപ്പെട്ടിരിക്കുകയാണു്. ട്രംപി൯റ്റെയീനയങ്ങളു്ക്കെതിരെയുള്ള ഫെഡറലു്ജീവനക്കാരുടെപ്രതിഷേധം 2025 സെപു്റ്റംബ൪ 29നു് ഭരണയാസ്ഥാനമായ വാഷിംഗു്ടണു് ഡീസ്സീയിലു്യിലു്ത്തന്നെനടന്നുകഴിഞ്ഞു. ഈബഡു്ജറ്റതേപോലെപാസ്സായിരുന്നെങ്കിലു് അമേരിക്കയിലെയിതുപോലെയുള്ള ഇത്തരംപ്രകടനങ്ങളടക്കമുള്ള അഭിപ്പ്രായപ്പ്രകടനസ്സ്വാതന്ത്ര്യവുംനിലയു്ക്കുമായിരുന്നു. വാഷിംഗു്ടണു് ഡീസ്സീ പിറ്റേന്നുരാത്രിമുതലടച്ചിട്ടിരിക്കുകയാണു്.

കേന്ദ്രഫെഡറലു്ഗവണു്മെ൯റ്റി൯റ്റേതല്ലാതെ സംസ്ഥാനയസ്സംബ്ലികളു്പാസ്സാക്കുന്നബഡു്ജറ്റുകളിലെ പണമുപയോഗിച്ചുപ്രവ൪ത്തിക്കുന്ന സംസ്ഥാനഗവണു്മെ൯റ്റുകളു്മാത്രംപ്രവ൪ത്തിക്കും. പക്ഷേ ഷട്ടു്ഡൗണു്നീണു്ടുപോവുകയാണെങ്കിലു് അവയേയുംപലരീതിയിലു്ബാധിക്കും. അതുനീണു്ടുപോകാതിരിക്കാനൊരുകാരണവുംകാണുന്നില്ല. ഏറ്റവുമാദ്യമവസാനിപ്പിച്ചിരിക്കുന്നതു് ഡെമോക്ക്രാറ്റിക്കുസംസ്ഥാനങ്ങളിലോട്ടുള്ള ഇരുപത്തിയാറുബില്യണു്ഡോളറി൯റ്റെ ഫണു്ടുകൊടുപ്പാണു്. റിപ്പബ്ലിക്ക൯മാരടക്കമുള്ള മറ്റുള്ളവരുടേതുപുറകേവരും. വാഷിംഗു്ടണു് കാലിഫോ൪ണിയ ഹവായിയെന്നീസംസ്ഥാനങ്ങളിലെ എട്ടുബില്യണു്ഡോളറി൯റ്റെ ഹരിതഫണു്ടുംനിറുത്തലാക്കിവെച്ചിട്ടുണു്ടു്.

ഇവരിലു് സു്പ്പെയു്സ്സും മെഡിസ്സിനും കൃഷിയുമടക്കമുള്ള ശാസു്ത്രമേഖലകളിലു്നിന്നുപറഞ്ഞയക്കപ്പെടുന്നവ൪കാരണം അമേരിക്കയുടെശാസു്ത്രപുരോഗതി മറ്റുവികസിതരാജ്യങ്ങളെയപേക്ഷിച്ചു് പത്തുവ൪ഷമെങ്കിലുംപിന്നിലാകും. പിന്നീടു് സമീപഭാവിയിലൊന്നും ഈദൂരമോടിത്തീ൪ക്കാ൯കഴിയുകയില്ല. നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു്സ്സു് ഓഫു് ഹെലു്ത്തു്, യൂയെസ്സു് നാഷണലു് സയ൯സ്സു് ഫൗണു്ടേഷ൯, യൂയെസ്സു് എ൯വയോണു്മെ൯റ്റലു് പ്രൊട്ടക്ഷ൯ ഏജ൯സ്സി എന്നിവയുടെയെല്ലാം ഗവേഷണപദ്ധതികളു്നി൪ത്തിവെച്ചിട്ടുണു്ടു്, പുതിയഗവേഷണഗ്രാ൯റ്റുകളനുവദിക്കുന്നില്ല, അതിലുള്ളവരെല്ലാമിപ്പോളു് തൊഴിലു്രഹിതരാണു്. 2025 ഒകു്ടോബ൪ ഒന്നാംതീയതി അവരുടെഫണു്ടുകളെല്ലാംലാപു്സ്സായി. ശമ്പളമില്ലാത്തതുകൊണു്ടും സ്ഥാപനങ്ങളുടെപക്കലു് ശാസു്ത്രത്തിനുള്ളഫണു്ടില്ലാത്തതുകൊണു്ടും രാജ്യംവിട്ടുപോകേണു്ടിവരുന്നയിവ൪ അതോടൊപ്പം ആരാജ്യങ്ങളുടെശാസു്ത്രവികസനത്തിനാക്കംകൂട്ടും, വ്യാവസായികരഹസ്യങ്ങളു്കിട്ടുമെന്നുള്ളതുകൊണു്ടു് ആരാജ്യങ്ങളിവരെസ്സ്വീകരിക്കുകയുംചെയ്യും, ശാസു്ത്രപുരോഗതിയിലവയു്ക്കു് അമേരിക്കയുമായുള്ളദൂരംപിന്നെയുംകൂടും. ഇതിനുമുമ്പിതുപോലുള്ള ആഭ്യന്തരത്തക൪ച്ചയുടെയും ബ്രെയി൯ഡ്രെയിനി൯റ്റെയുമൊരു സാഹചര്യമുണു്ടായതു് വാളു്സ്സു്ട്രീറ്റിലെക്കുപ്പ്രസിദ്ധമായ ഓഹരിവിപണിത്തക൪ച്ചയോടൊപ്പവും മറ്റുമേഖലകളെത്തിരസ്സു്ക്കരിച്ചു് ശൂന്യാകാശപദ്ധതികളു്ക്കുവേണു്ടി അമിതമായിപ്പണംമുടക്കിയതിനെപ്പിന്തുട൪ന്നുമാണു്.

ഇപ്പോഴത്തെക്കാര്യത്തിലു്സ്സംഭവിക്കുന്നതു് എത്രജീവനക്കാരെയാണുഗവണു്മെ൯റ്റിനു് നി൪ബ്ബന്ധമായുംകൂടിയേകഴിയൂവെന്നു് ഇതിലൂടെക്കണു്ടെത്തിയിട്ടു് ബാക്കിയുള്ളവരെപ്പിരിച്ചുവിടുകയാണു്. അല്ലെങ്കിലു്ത്തന്നെട്രംപുഭരണകൂടം അധികാരത്തിലു്വന്നതുമുതലു്തുട൪ച്ചയായി ഗവണു്മെ൯റ്റുജീവനക്കാരെപ്പിരിച്ചുവിട്ടുകൊണു്ടിരിക്കുകയായിരുന്നു. ഭരണത്തിലു്വന്നതുമുതലു് പഴയകൂട്ടുകാരനുമിപ്പോളു്ശ്ശത്രുവുമായ എലോണു്മസ്സു്ക്കിനെയുപയോഗിച്ചു് ചെലവുചുരുക്കലും പിരിച്ചുവിടലുമെന്നപേരിലു്ച്ചെയ്യിച്ചിരുന്നതുപോലെ പലഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളുമാപ്പീസ്സുകളും സ്ഥിരമായടച്ചുപൂട്ടാം. അതുകൊണു്ടാണുഗവണു്മെ൯റ്റു് പ്രതിപക്ഷവുമായൊരൊത്തുതീ൪പ്പുണു്ടാക്കാതെ നി൪ബ്ബന്ധബുദ്ധിയോടെയിതു് നീട്ടിക്കൊണു്ടുപോകുന്നതു്. ഗവണു്മെ൯റ്റിലു്നിന്നും സാധാരണജനങ്ങളോടുസഹതാപമുള്ളൊരു തീരുമാനമുണു്ടാകാത്തതിലസഹ്യരായി കൂടുതലു്ച൪ച്ചകളവസാനിപ്പിച്ചു് ഡെമോക്ക്രാറ്റുകളു് ഗവണു്മെ൯റ്റിനെയുംപൂട്ടി സെനറ്റിലു്നിന്നിറങ്ങി താക്കോലുംകൊണു്ടു് എവിടേയു്ക്കോപോയിരിക്കുന്നുവെന്നാണു് ഏറ്റവുമൊടുവിലറിഞ്ഞതു്- വിദേശത്തേയു്ക്കാവാം, വിനോദസഞു്ചാരകേന്ദ്രങ്ങളിലേയു്ക്കാവാം, ഒളിവീടുകളിലേയു്ക്കാവാം, സ്വന്തംവസതികളിലേയു്ക്കുമാവാം.

സ്വതേകലാപമുണു്ടാക്കാത്ത ഡെമോക്ക്രാറ്റിക്കുപാ൪ട്ടിയിതുചെയു്തതു് ഇഷ്ടമുണു്ടായിട്ടല്ല, ആബഡു്ജറ്റുനി൪ദേശങ്ങളിലു്ക്കണു്ടതുപ്രകാരം ഉണു്ടാവാ൯പോകുന്ന ആരോഗ്യയി൯ഷുറ൯സ്സുതുകയുടെ ഭീമമായവ൪ദ്ധനവുകാരണം കഷ്ടപ്പെടാ൯പോകുന്നജനങ്ങളുടെ സമ്മ൪ദ്ദംകാരണമാണെന്നുകരുതപ്പെടുന്നു. ഒടുവിലു്ശ്ശമ്പളമില്ലാതായി ജോലിനഷ്ടപ്പെടുന്ന സ൪ക്കാ൪ജീവനക്കാരുടെകുടുംബങ്ങളു്നേരിടുന്ന സമ്മ൪ദ്ദമവ൪ക്കുതാങ്ങാ൯പറ്റാതായി റിപ്പബ്ലിക്ക൯പാ൪ട്ടിയുടെയാളു്ക്കാരാണോ പ്രതിപക്ഷമാണോ തെരുവിലു്ക്കിടന്നടിവാങ്ങിക്കാ൯പോകുന്നതെന്നു് ഇപ്പോളു്പ്പറയുകവയ്യ, എങ്കിലുമൂഹിക്കാവുന്നതേയുള്ളൂ. ഇതുപോലെസമ്മ൪ദ്ദംകൂടിയയൊരുപയ്യ൯കാരണം പ്രസിഡ൯റ്റി൯റ്റെവലംകൈയ്യൊരുത്തനിപ്പോളു് വെടിവാങ്ങിച്ചതേയുള്ളു, അവ൯റ്റെയടക്കുകഴിഞ്ഞതേയുള്ളൂ!

അമേരിക്ക൯വൈറ്റു്ഹൗസ്സി൯റ്റെവെബ്ബു്സ്സൈറ്റൊരു അടച്ചുപൂട്ടലു്ക്ക്ലോക്കുപ്രസിദ്ധീകരിച്ചിട്ടുണു്ടു്. അതു് ഡെമോക്ക്രാറ്റുകളു് അമേരിക്ക൯ഗവണു്മെ൯റ്റടച്ചുപൂട്ടിയിട്ടു് ഏത്രമണിക്കൂ൪മിനിട്ടുസെക്ക൯ഡുദിവസമായെന്നു് കാണിച്ചുകൊണു്ടിരിക്കുകയാണു്. ഇതെഴുതുമ്പോളു് പതിനെട്ടുമണിക്കൂ൪ എട്ടുമിനിട്ടു് നാലു്പ്പത്തിമൂന്നുസെക്ക൯ഡു് ഒരുദിവസമായെന്നാണു് കാണിച്ചുകൊണു്ടിരിക്കുന്നതു്. അതു് മുന്നൂറ്റിത്തൊണ്ണൂറ്റേഴുദിവസമാകട്ടെയെന്നു് ആശംസിക്കാം! പാ൪ലമെ൯റ്റിലെ രണു്ടുസഭകളിലുംഭൂരിപക്ഷത്തോടെ വൈറ്റു്ഹൗസ്സിലിരുന്നുരാജ്യംഭരിക്കുന്ന റിപ്പബ്ലിക്ക൯പാ൪ട്ടിക്കും ട്രംപിനുമല്ലയീഗവണു്മെ൯റ്റുതക൪ച്ചയു്ക്കുത്തരവാദിത്വമെന്നു് ആപ്പാ൪ട്ടിക്കാരല്ലാതെ അമേരിക്കയിലു് ആരുകരുതും? അച്ഛ൯റ്റെശമ്പളംവീട്ടിലെത്താതാകുമ്പോളു് റിപ്പബ്ലിക്ക൯മക്കളുംവഴിപിരിയും. ഗവണു്മെ൯റ്റിലു്നിന്നുകിട്ടുന്നവിവിധയാനുകൂല്യങ്ങളും ജോലികളു്ക്കുള്ളകോണു്ട്രാക്ടുകളും ഗവണു്മെ൯റ്റാപ്പീസ്സുകളിലു്നിന്നുള്ള വിവിധസേവനങ്ങളുമെല്ലാംനഷ്ടപ്പെട്ടു് അമേരിക്ക൯ജനജീവിതം അങ്ങേയറ്റംകഷ്ടപ്പാടിലാവാ൯പോവുകയാണെന്നു് ഏതായാലുംമനസ്സിലാക്കാം. പൊതുജനകളുടെയിടയിലിതുണു്ടാക്കുന്നഭയം, വെറുപ്പു്, വിദ്വേഷം, ഇവരുടെയിടയിലു്നിന്നുസൈനികരെയെടുത്തു് പണു്ടുകൊറിയയിലുംവിയറ്റു്നാമിലും പിന്നീടിറാക്കിലും അഫു്ഘാനിസ്ഥാനിലുമൊക്കെച്ചെന്നുചെയു്തപോലെ ലോകംമുഴുവ൯ചെന്നുയുദ്ധംനടത്തി ആധിപത്യംപുല൪ത്താമെന്ന ട്രംപിപ്പോളു്പ്പുല൪ത്തുന്നചിന്തയെ പൂ൪ണ്ണമായുമവസാനിപ്പിക്കുമെന്നതൊരാശ്വാസംതന്നെയാണു്. അങ്ങനെവരികയാണെങ്കിലു് സൈനികാസ്ഥാനമായപെ൯റ്റഗണും അടച്ചുപൂട്ടിപ്പിരിച്ചുവിടേണു്ടവയിലു്പ്പെട്ടേക്കാം. അവിടെനേരത്തെയുംകൂട്ടമായിപ്പിരിച്ചുവിടലു്നടന്നിരുന്നു. ശമ്പളമില്ലാതെപോലീസ്സുകാ൪കൂടിക്കൂട്ടംകൂട്ടമായി വീട്ടിലു്പ്പോയിരിക്കുമോ?

2025 ഒകു്ടോബ൪ ഒന്നിനു് ഷട്ടു്ഡൗണാരംഭിച്ചു് പത്തൊമ്പതുദിവസമായിട്ടും അതുതുടരുകയാണു്, ഇവിടെയൊരുത്തനും രാജാവുകളിക്കണു്ടന്നുപ്രഖ്യാപിച്ചുകൊണു്ടു് സകലയമേരിക്ക൯നഗരങ്ങളിലും നോ കിംഗു്സ്സു് എന്നപേരിലു് അമേരിക്ക൯ സിവിലു് ലിബ൪ട്ടീസ്സു് യൂണിയ൯റ്റെനേതൃത്വത്തിലു് ഇരുപതുലക്ഷത്തോളംപേ൪ തെരുവിലിറങ്ങി ജനങ്ങളുടെ പടുകൂറ്റ൯പ്രതിഷേധപ്പ്രകടനങ്ങളു്നടക്കുകയാണു്, അവയമേരിക്കകണു്ട ഏറ്റവുംവലിയപ്രകടനങ്ങളുമാണു്, റിപ്പബ്ലിക്ക൯-ഡെമോക്രാറ്റിക്കുവ്യത്യാസമില്ലാതെ ജനങ്ങളു്പങ്കെടുത്തുകൊണു്ടു് വാഷിംഗു്ടണും ലോസ്സാഞു്ജലസ്സും സാ൯ഫ്രാ൯സ്സിസ്സു്ക്കോയും ബോസ്സു്റ്റണും അറ്റു്ലാ൯റ്റയും ചിക്കാഗോയും ന്യൂയോ൪ക്കും പോ൪ട്ടു്ല൯ഡും ബെ൪മിംഗു്ഹാമും സാളു്ട്ടു്ലേക്കു് സിറ്റിയും സിയാറ്റിലും ഡെ൯വറും ക്ലീയ൪വാട്ട൪പോലുള്ള രണു്ടായിരത്തിയറുന്നൂറിലേറെ ചെറുനഗരങ്ങളുമെല്ലാം പ്രതിഷേധകേന്ദ്രങ്ങളായി, അവയിപ്പോളമേരിക്കയുംകടന്നു് ലണു്ടനിലും പാരീസ്സിലും ലിസ്സു്ബണിലും ബെ൪ലിനിലുമടക്കം യൂറോപ്പ്യ൯രാജ്യങ്ങളിലേയു്ക്കും പട൪ന്നുകൊണു്ടിരിക്കുകയാണു്, ഒറ്റയു്ക്കൊരിടത്തിരുന്നുട്രംപു് അവ൪ക്കെതിരെ ത൯റ്റെസാമൂഹ്യമാധ്യമത്തിലു് താ൯രാജാവുതന്നെയെന്നുപ്രഖ്യാപിച്ചുകൊണു്ടു് വീഡിയോയുണു്ടാക്കിവിട്ടുകൊണു്ടിരിക്കുകയാണു്, ലോകസ്വപു്നങ്ങളൊക്കെയുപേക്ഷിച്ചിപ്പോളിയാളു് അമേരിക്ക൯നഗരങ്ങളിലേയു്ക്കുതന്നെ പട്ടാളത്തെപ്പറഞ്ഞയച്ചുകൊണു്ടിരിക്കുകയാണു്. മുറിമൂക്ക൯മാരുടെരാജ്യത്തല്ലാതെ ഈമുഴുമൂക്ക൯ എവിടത്തെരാജാവാണു്? ഇ൯ഡൃയിലെബീജേപ്പീഭരണത്തിനെതിരേനടക്കുന്ന പ്രതിഷേധസമരങ്ങളെയെല്ലാം നരേന്ദ്രമോദി ഇ൯ഡൃയു്ക്കെതിരെയുള്ളസമരങ്ങളെന്നുപറയുന്നപോലെ ഇവയെല്ലാം അമേരിക്കയു്ക്കെതിരെയുള്ളസമരങ്ങളെന്നാണു് ട്രംപുപറയുന്നതു്. ഈജനങ്ങളല്ലാതെയേതമേരിക്ക?

ശമ്പളംകൊടുക്കാത്തതുകൊണു്ടു് സു്റ്റാഫില്ലാത്തതുകൊണു്ടു് വ്യോമഗതാഗതംതാറുമാറായി. സൈന്യത്തിനു് ഒരുമാസമെങ്കിലുംശമ്പളംകൊടുക്കാ൯ എവിടെയോകിടക്കുന്നൊരുഫണു്ടുകണു്ടെത്തിയിട്ടുണു്ടെന്നാണു് അയാളിപ്പോളു്പ്പറയുന്നതു്. ദേശീയപ്പാ൪ക്കുകളിലും മൃഗശാലകളിലും നി൪ബ്ബന്ധിതതടവിലു്പ്പാ൪പ്പിച്ചിരിക്കുന്ന എത്രമൃഗങ്ങളു്പട്ടിണികിടക്കുന്നുവെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. ഇയാളി൯ഡൃയു്ക്കടക്കം വാണിജ്യത്തീരുവയുയ൪ത്തിയതുകാരണം സാധനങ്ങളുടെവിലകൂടി അവകിട്ടാനില്ലാതായി ജനങ്ങളതിനേക്കാളു്പ്പട്ടിണിയിലാണു്. അതിനെതിരെയുള്ള അവരുടെപ്രകടനമടിച്ചമ൪ത്താനാണയാളു് പട്ടാളത്തെപ്പറഞ്ഞയച്ചിരിക്കുന്നതു്!

സ്വീഡിഷക്കാഡമി ഇയാളു്ബലമായാവശ്യപ്പെട്ട സമാധാനത്തിനുള്ളനോബലു്സ്സമ്മാനം ഇയാളു്ക്കുകൊടുക്കാതിരുന്നതെത്രനന്നായെന്നു് ഇപ്പോളു്ലോകത്തിനുമനസ്സിലായി. സ്വന്തംപ്രവൃത്തികളിലൂടെ സ്വന്തംരാജ്യത്തെസ്സമാധാനംനശിപ്പിച്ചവനാണു് ലോകത്തുസമാധാനമുണു്ടാക്കാ൯നടക്കുന്നതു്!

Written and first published on 02 October 2025





 

 

No comments:

Post a Comment