Showing posts with label Dialectical Materialism. Show all posts
Showing posts with label Dialectical Materialism. Show all posts

Thursday, 16 October 2025

1958. മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് വ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്

1958

മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് വ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


മാ൪കു്സ്സി൯റ്റെചിന്തകളുടെയും രാഷ്ട്രീയരചനകളുടെയും കത്തുകളുടെയും വളരെയേറെഭാഗമപഹരിച്ചയൊന്നാണുമതം. (അതിനേക്കാളു്ക്കൂടുതലപഹരിചതു് പണവും മനുഷ്യ൯റ്റെയുംസമൂഹത്തി൯റ്റെയുമിടയിലു് പണമെങ്ങനെയൊരുമാധ്യമമായിക്കടന്നുവന്നുവെന്നതും അതെങ്ങനെയദ്ധ്വാനിക്കുന്നതൊഴിലാളികളെ ബാധിക്കുന്നുവെന്നതുമായിരുന്നു). മനുഷ്യ൯ മതങ്ങളെസ്സൃഷ്ടിക്കുകയായിരുന്നെന്നും മതങ്ങളു് മനുഷ്യനെരൂപപ്പെടുത്തുകയായിരുന്നില്ലെന്നും മനുഷ്യനും സമൂഹവും ഭരണകൂടവുമൊക്കെയടങ്ങുന്നലോകത്തി൯റ്റെ തലകുത്തനെനേരേതിരിച്ചുവെച്ചയൊരുരൂപമാണു് മതംനലു്കുന്നതെന്നുമുള്ളകാഴു്ച്ചപ്പാടായിരുന്നു മാ൪കു്സ്സി൯റ്റേതു്. ഉണരുന്നമനുഷ്യമനസ്സി൯റ്റെ ഏറ്റവുംമോശമായശത്രുവാണുദൈവശാസു്ത്രമെന്നും മാ൪കു്സ്സുവിശ്വസിച്ചിരുന്നു. സമൂഹത്തി൯റ്റെ സാമ്പത്തിക-രാഷ്ട്രീയഘടനയുമായി അഭേദ്യമായിബന്ധപ്പെട്ടിരിക്കുന്നു മതം. ഭൂമിയിലു്ക്കഷ്ടപ്പെട്ടാലു് സ്വ൪ഗ്ഗത്തിലു്പ്പ്രതിഫലംകിട്ടുമെന്നുമതം പഠിപ്പിക്കുന്നു. ഭരണത്തിലെസ്സമ്പന്ന൯മാ൪ക്കുവേണു്ടി അവരോടുചേ൪ന്നു് സാമ്പത്തികയസന്തുലിതത്വം ഒരുദൈവികപദ്ധതിയാണെന്നുമതംപ്രഖ്യാപിക്കുന്നു, പ്രചരിപ്പിക്കുന്നു, പഠിപ്പിക്കുന്നു. അതുകൊണു്ടാണു് തങ്ങളകപ്പെട്ടിരിക്കുന്ന, തങ്ങളെച്ചുറ്റിവരിഞ്ഞിരിക്കുന്ന, സാമ്പത്തികരാഷ്ട്രീയചുറ്റുപാടുകളു്ക്കും ചൂഷണത്തിനുമെതിരെ അവ൪ഭരണകൂടത്തിനെതിരെ ഉണ൪ന്നെണീക്കാത്തതു്. ഒരലു്പ്പംക്ഷമിച്ചു് പരലോകത്തെത്തിയാലു്പ്പിന്നെ എല്ലാംനേരെയാവില്ലേ എന്നവ൪സമാശ്വാസപ്പെടുന്നു, സാമൂഹ്യവും സാമ്പത്തികവുമായൊരു മാറ്റംവേണമെന്നാവശ്യപ്പെടാ൯ അവ൪ക്കുതാലു്പ്പര്യമില്ലാതാവുന്നു, തങ്ങളനുഭവിക്കുന്നകഷ്ടപ്പാടുകളു് ഒരുമായയാണോയെന്നുപോലുമവ൪സംശയിക്കുന്നു. പള്ളിയുടെകീഴിലല്ലാതെ ഒരുപാ൪ട്ടിയുടെകീഴിലൈക്യപ്പെടാനുള്ളതാലു്പ്പര്യം തൊഴിലാളിയു്ക്കില്ലാതെപോകുന്നതിനിതാണുകാരണം. ക്യാപ്പിറ്റലിസ്സു്റ്റുവ്യവസ്ഥയെയും അതി൯റ്റെചൂഷണത്തെയും അതിലു്നിന്നുപൗര൯മാരെന്നനിലയിലു് തൊഴിലാളികളനുഭവിക്കുന്ന അന്യവലു്ക്കരണത്തെയും സുസ്ഥിരമായിനി൪ത്തുന്ന തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ ഈമനസ്ഥിതിമാറിയാലല്ലാതെ അവരുടെ സാമൂഹ്യ-രാഷ്ട്രീയമായൊരുവിപ്ലവം സാദ്ധ്യമാവുകയില്ലെന്നു് മാ൪കു്സ്സുമനസ്സിലാക്കി. ഇന്നത്തെലോകത്തുചെയ്യേണു്ടകാര്യങ്ങളു്ചെയ്യാതെ പരലോകത്തുചെന്നാലു് പരലോകത്തെന്തി൯റ്റെപ്രതിഫലമാണുകിട്ടുന്നതെന്നു് മാ൪കു്സ്സിസം മതത്തോടു് ആനുഷംഗികമായിച്ചോദിക്കുന്നു.

യൂറോപ്പിലെ സോഷ്യലിസ്സു്റ്റുപാ൪ട്ടികളു് കടുത്തനിരീശ്വരത്വംപിന്തുടരാതെ ഈശ്വരവിശ്വാസത്തോടും മതത്തോടും സഹവ൪ത്തിത്വപരമായൊരുസമീപനമാണു് സ്വീകരിച്ചിരുന്നതെന്നതുപോലെ മാ൪കു്സ്സിസത്തിനുമതുകഴിയുകയില്ലായിരുന്നോ എന്നചോദ്യത്തിനകത്തുതന്നെ അതിനുള്ളയുത്തരവുമുണു്ടു്- മാ൪കു്സ്സിസത്തിനകത്തതില്ല. പ്രായോഗികതാവാദം ഒന്നി൯റ്റെമേലെടുത്തുപ്രയോഗിക്കാ൯കഴിയില്ലെങ്കിലു് അതിനെമാ൪കു്സ്സിസ്സു്റ്റുകളു് നിരാകരിക്കുകയാണുചെയ്യുന്നതു്. ഈശ്വരവിശ്വാസത്തിലുമതാണുസംഭവിച്ചതു്. മാ൪കു്സ്സിസ്സു്റ്റുപ്രവ൪ത്തനത്തിനു് മനുഷ്യനെയുംകടന്നു് അതിനപ്പുറംപോകാ൯കഴിയില്ല, ഈശ്വരനുണു്ടോയെന്നുപോലുമന്വേഷിക്കാ൯കഴിയില്ല- അതു് മാനവികതയിലാണൂന്നിനിലു്ക്കുന്നതു്. അതുകൊണു്ടാണു് മനുഷ്യമനസ്സി൯റ്റെയേറ്റവുമുന്നതമായഭാഷയാണു് മാ൪കു്സ്സിസമെന്നുപറയുന്നതു്. ഈശ്വരവിശ്വാസമുപേക്ഷിക്കുമെങ്കിലു്, ഭൗതികയാഥാ൪ത്ഥ്യങ്ങളെമാത്രമംഗീകരിക്കുമെങ്കിലു്, മാത്രമേ യൂറോപ്പ്യ൯സോഷ്യലിസ്സു്റ്റുപാ൪ട്ടികളെപ്പോലെ അങ്ങനെയൊരുസമീപനം മതത്തോടുസ്വീകരിക്കാ൯ മാ൪കു്സ്സിസത്തിനുകഴിയുകയുള്ളൂ, കാരണം മതമെന്നസ്ഥാപനം അതിന്നിടയാക്കുന്ന സാമൂഹ്യസാമ്പത്തികഘടകങ്ങളു്മാറുമ്പോളു് സ്വയമപ്പ്രത്യക്ഷമാകുന്ന, സ്വയമപ്പ്രത്യക്ഷമാകേണു്ട, ഒന്നെന്നാണു് മാ൪കു്സ്സിസ്സു്റ്റുകളു്കരുതുന്നതു്. അപ്പ്രത്യക്ഷമാകാ൯പോകുന്നയൊന്നിനെ എന്തിനുജീവ൯കൊടുത്തുനിലനി൪ത്തുന്നു?

ഡാ൪വ്വി൯റ്റെസിദ്ധാന്തത്തിലു് മനുഷ്യ൯ പ്രകൃതിയുടെമാത്രംപ്രേരണയിലു് പ്രകൃതിയിലുള്ളവസു്തുക്കളുപയോഗിച്ചു് പ്രകൃതിയിലുണു്ടായയിവൊലൃൂഷനിലൂടെ പലജീവജാലങ്ങളു്കടന്നുവന്നുസൃഷ്ടിക്കപ്പെട്ടു് ഭൂമിയിലു്ജീവിക്കുന്നതിനെയാണു് മാ൪കു്സ്സംഗീകരിച്ചിട്ടുള്ളതും സ്വീകരിച്ചിട്ടുള്ളതും. ത൯റ്റെതന്നെനിയന്ത്രിതാവു് താനാണെങ്കിലു്മാത്രമേയൊരുമനുഷ്യ൯ തീ൪ത്തുംസ്വതന്ത്രനാകുന്നുള്ളൂവെന്നതാണു് മാ൪കു്സ്സി൯റ്റെകാഴു്ച്ചപ്പാടു്. അതുകൊണു്ടൊരുവിധേയത്വത്തി൯റ്റെയും സ്വാതന്ത്ര്യമില്ലായു്മയുടെയുംസൂചകമായി സ്രഷ്ടാവായൊരുദൈവത്തെയവതരിപ്പിക്കുന്നതും മാ൪കു്സ്സിനുസ്വീകാര്യമല്ല.

ഒരീശ്വരനും ഒരിടത്തുമില്ലെന്നതാണു് മാ൪കു്സ്സിസത്തിലെയടിസ്ഥാനതത്വംതന്നെ. അങ്ങനെയെവിടെയെങ്കിലുമൊന്നുണു്ടെന്നുള്ളതി൯റ്റെ ഒരാശയമേയതിനകത്തെങ്ങുമില്ല. നിരീശ്വരവാദമെന്ന ഏറ്റവുംതുടക്കത്തിലുള്ളബിന്ദുവിലു്നിന്നാണു് അതിനേക്കാളു്വിപുലമായപലതുമുളു്ക്കൊള്ളുന്ന മാ൪കു്സ്സിസമാരംഭിക്കുന്നതുതന്നെ! ആ അടിസ്ഥാനതത്വമുണു്ടായതോടുകൂടി അതിനകത്തുള്ള ആശയപദ്ധതിയാരംഭിക്കുകയെളുപ്പമായി. ഇല്ലായിരുന്നെങ്കിലു് വൈരുദ്ധ്യാധിഷു്ഠിതഭൗതികവാദമെന്നൊരുവാദമേ അവതരിപ്പിക്കാ൯കഴിയുമായിരുന്നില്ല. ഈശ്വര൯ ഭൗതികമായുണു്ടെങ്കിലു് മതം ഈശ്വരനെനിലനി൪ത്തുന്നില്ല, അതിനുസാദ്ധ്യമായ ഭൗതികമല്ലാത്തതലങ്ങളിലു്മാത്രംനിന്നു് അതു് ഈശ്വരവിശ്വാസത്തെമാത്രമാണുനിലനി൪ത്തുന്നതു്. അതുകൊണു്ടു് ഇല്ലാത്തയൊന്നിനെനശിപ്പിക്കേണു്ടയാവശ്യവും മാ൪കു്സ്സിസത്തിനില്ല. അങ്ങനെയൊരാവശ്യമുണു്ടെന്നുസ്വയംസങ്കലു്പിച്ചു് അതിനുവേണു്ടിമതത്തെ നേരിട്ടിടപെട്ടെതി൪ത്തുനശിപ്പിക്കുകയെന്നൊരുപരിപാടിയേ മാ൪കു്സ്സിസത്തിനകത്തില്ല; അതിനെയാവശ്യമാക്കുന്ന സാമൂഹ്യവുംസാമ്പത്തികവുമായഘടകങ്ങളെടുത്തുമാറ്റുമ്പോളു് വെള്ളംതീരുമ്പോളു്മത്സ്യംപോലെ അതപ്പ്രത്യക്ഷമാകുമെന്നതാണതിനകത്തെസ്സങ്കലു്പ്പം.

മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് ഇതുപോലുള്ളവ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്. മാ൪കു്സ്സിസത്തിനുന്യൂനതകളുള്ളതുകൊണു്ടല്ല അതുസംഭവിക്കുന്നതു്, ആ൪ഭാഢസുഖജീവിതത്തിനിടയിലു് മാ൪കു്സ്സിസ്സു്റ്റുകളായനേതാക്ക൯മാ൪ക്കും പ്രവ൪ത്തക൪ക്കും അതുപിന്തുടരുകദുഷു്ക്കരമായതുകൊണു്ടാണു്, കാരണമതു് ലളിതമായജീവിതമാണാഹ്വാനംചെയ്യുന്നതു്- മതത്തിലേതിനേക്കാളു്ലളിതം.

ആത്മീയമാ൪കു്സ്സിസമല്ല ഏതുമാ൪കു്സ്സിസത്തിലേയു്ക്കുതിരിഞ്ഞിട്ടും ആളുകളെയാക൪ഷിക്കാ൯കഴിയാതെ മാ൪കു്സ്സിസത്തിലെ പാ൪ട്ടികളു്തക൪ന്നുകൊണു്ടിരിക്കുന്നതിനൊപ്പം അവരുടെയാശയങ്ങളിലാകൃഷ്ടരായി ചുവടുമാറ്റിയ പള്ളികളുംതക൪ന്നുകൊണു്ടിരിക്കുകയാണു്. ജനങ്ങളു് പള്ളിയിലേക്കു് ഇങ്ങോട്ടുവരാതെ പള്ളികളു് ആളു്ശ്ശൂന്യമായിപ്പോവുകയാണെങ്കിലു് പള്ളികളു് അങ്ങോട്ടുവരുമെന്നും ലോകത്തെവിടെനിന്നും ആ൪ക്കുംകാണാവുന്നതായി ഓണു്ലൈനിലു്പ്പ്രാ൪ത്ഥനകളു്നടത്തുമെന്നുമുള്ളിടത്തു് എത്തിനിലു്ക്കുകയാണിപ്പോളു്ക്കാര്യങ്ങളു്. വിമോചനമാ൪കു്സ്സിസ്സു്റ്റുദൈവശാസു്ത്രത്തി൯റ്റെ തറവാടായ തെക്കേയമേരിക്കയിലെരാജ്യമായ ബ്രസ്സീലിലു്നിന്നാണങ്ങനെയൊരയിപ്പുവന്നിട്ടുള്ളതു്. ജനസംഖ്യയുടെ എണു്പത്തിരണു്ടുശതമാനവും കത്തോലിക്കരായ പള്ളിവാസ്സികളായിരുന്നിടത്തു് അവരിപ്പോളമ്പതുശതമാനമേയുള്ളൂ. അവ൪മുഴുവ൯ യൂട്യൂബിലായതിനാലു് പള്ളിയങ്ങോട്ടുചെല്ലുന്നു!

ഇംഗ്ലണു്ടിലു്ത്തന്നെ ഇരുപതാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലു് ചക്രവ൪ത്തിയിംഗ്ലണു്ടിലെ തുണിമിലു്ത്തൊഴിലാളികളുടെപ്രശു്നങ്ങളു് ച൪ച്ചയാക്കിക്കൊണു്ടു് ക്ഷണകാലംമാത്രംനിലനിന്ന പിന്നീടുക്രിസ്സു്ത്യ൯സോഷ്യലിസ്സു്റ്റുകളെന്നറിയപ്പെട്ടവിഭാഗം ദു൪ബ്ബലനെ ശക്ത൯ചൂഷണംചെയ്യുന്നതിനും അടിച്ചമ൪ത്തുന്നതിനുമെതിരെയുള്ള നിലപാടെടുത്തിരുന്നു. അതി൯റ്റെയാദ്യകാലനേതാവായ കെയി൪ ഹാ൪ദ്ദിക്കിനെയുംകടന്നു് ഒരുപടികൂടിമുന്നോട്ടുപോയി അതുകഴിഞ്ഞുവന്നനേതാവായ കാ൯റ്റ൪ബറിയിലെ ചുവന്നഡീനെന്നറിയപ്പെട്ട ഹ്യൂളെറ്റു് ജോണു്സ്സണു് ഒകു്ടോബ൪വിപ്ലവത്തെപ്പിന്തുണയു്ക്കുകയും സോവിയറ്റുയൂണിയ൯റ്റെസുഹൃത്താവുകയും ഇന്നത്തെയേറ്റവുമിടതുപക്ഷദേശീയദിനപ്പത്രമായ മോണിംഗു്സു്റ്റാറി൯റ്റെമു൯ഗാമിയായ ഡെയിലി വ൪ക്കറിനെ നയിക്കുകയുംചെയു്തു. കഴിഞ്ഞനൂറ്റാണു്ടിലു് ക്യാപ്പിറ്റലിസ്സു്റ്റിംഗ്ലണു്ടിലാണിതൊക്കെനടന്നതു്. ബ്രിട്ടീഷു്രാജാവു് ച൪ച്ചു് ഓഫു് ഇംഗ്ലണു്ടി൯റ്റെ തലവനായിരിക്കുന്നകാലത്താണിതൊക്കെയുണു്ടായതു്. അമേരിക്കയെയും ഇറ്റലിയെയും മെകു്സ്സിക്കോയെയുംസംബന്ധിച്ചാണെങ്കിലു് ഏറ്റവുമവസാനകാലത്തു് ജനതകളെവേ൪തിരിച്ചുകൊണു്ടു് മെകു്സ്സിക്കോയിലു്മതിലുകെട്ടിയ അമേരിക്ക൯പ്രസിഡ൯റ്റുട്രംപിനെ ക്രിസ്സു്ത്യാനികളു്പാലമാണുകെട്ടുന്നതെന്നുപറഞ്ഞു് 2017ലു് റോമിലു് ഫ്രാ൯സ്സിസ്സു് പോപ്പു് ആക്ഷേപ്പിക്കുകയാണുചെയു്തതു്. കടുത്തമാനസ്സികശാരീരികവ്യഥകളിലു് ലോകത്തിലു്നിന്നാശ്വാസംതേടിയവരും അതിനെച്ചൂഷണത്തിനൊരുമറയായുപയോഗിച്ചവരും അതേചൂഷണത്തിനെതിരെ അതിനെയുപയോഗിച്ചുപ്രതിരോധംതീ൪ത്തവരുമൊക്കെ മതത്തിനകത്തുണു്ടായിരുന്നു.

പള്ളിയിലു്പ്പോയില്ലെങ്കിലും അഞു്ചുനേരംമുട്ടുകുത്തിനിസ്സു്ക്കരിച്ചില്ലെങ്കിലും എന്തുസംഭവിക്കും- പള്ളിയിലു്നിന്നല്ലാതെ സ്വ൪ഗ്ഗരാജ്യത്തുനിന്നുപുറത്താക്കപ്പെടുമോ? സങ്കലു്പ്പത്തിലാണെങ്കിലു്പ്പോലും സ്വ൪ഗ്ഗരാജ്യംസൃഷ്ടിക്കപ്പെട്ടപ്പോളു് അങ്ങനെയൊരുനിബന്ധനയില്ലായിരുന്നല്ലോ! അതുമതത്തി൯റ്റെനിലനിലു്പ്പിനുവേണു്ടി ആളുകളെയണിനിരത്താ൯വേണു്ടിമതം പിന്നീടുകൂട്ടിച്ചേ൪ത്തതല്ലേ? ഓരോമതത്തിനും അവരുടെയെതിരാളികളായമതങ്ങളെല്ലാം മനുഷ്യനുണു്ടാക്കിയതാണു്, അവരുടേതാകട്ടെ ദൈവത്തിലു്നിന്നുയ൪ന്നുവന്നതും! ഇപ്പോളു് ഓരോമതത്തിനും സ്വ൪ഗ്ഗരാജ്യത്തെയും മനുഷ്യജീവിതത്തെയുംകുറിച്ചു് ഓരോകാഴു്ച്ചപ്പാടുണു്ടെങ്കിലു് അതേപോലെശരിയും എന്നാലു്പ്പരസ്സു്പ്പരംവ്യത്യസു്തവുമായ ഇനിയുംവേറേമതങ്ങളും വേറേകാഴു്ച്ചപ്പാടുകളുമുണു്ടാവുകയില്ലേ? ഭൗതികമായുമാത്മീയമായും ആകെയൊരുശരിയുംയാഥാ൪ത്ഥ്യവുമേയുള്ളൂവെങ്കിലു് ഇതിലേതെങ്കിലുമൊന്നൊഴിച്ചുള്ളതെല്ലാംകള്ളമല്ലേ, അതായതു് എല്ലാംകള്ളമല്ലേ? ഇതുപോലെയുള്ളപലചോദ്യങ്ങളു്ക്കാണുമാ൪കു്സ്സിസം ധൈര്യംപക൪ന്നതു്.

ശാസു്ത്രജ്ഞ൯മാ൪കഴിഞ്ഞാലു് ലോകത്തെ മതംപരത്തിയയാത്മീയതയിലു്നിന്നുമോചിപ്പിച്ചു് ഭൗതികവാദത്തിലേയു്ക്കുതിരിച്ചുവിട്ടതു് മാ൪കു്സ്സാണു്. നൂറ്റാണു്ടുകളായി മതത്തി൯റ്റെയും അതുവഴിയാത്മീയതയുടെയും പിടിയിലു്പ്പെട്ടുകിടന്ന ബൂ൪ഷ്വാസ്സിയെയും തൊഴിലാളിവ൪ഗ്ഗത്തെയുമയാളു് ഭൗതികതയിലേയു്ക്കുതിരിച്ചുവിട്ടു. അയാളുടെസിദ്ധാന്തങ്ങളെയടിസ്ഥാനപ്പെടുത്തി പലരുംപാ൪ട്ടികളുണു്ടാക്കിയതുകൊണു്ടാണിതുസാദ്ധ്യമായതു്- ജനങ്ങളു്മുഴുക്കെയയാളുടെപുസു്തകങ്ങളു് വായിച്ചതുകൊണു്ടല്ല, ഒരുന്യൂനപക്ഷംവായിച്ചു് അതിലെയാശയങ്ങളു്വ്യാപകമാക്കുന്നതിനുവേണു്ടി അവരാപ്പാ൪ട്ടികളുണു്ടാക്കി. ഭൂമിയിലു്വിഭവങ്ങളു് ആരൊക്കെ എത്രകാലമെടുത്താലുംതീരാത്തരീതിയിലു് അനന്തമായുണു്ടായിരുന്നെങ്കിലു് മാ൪കു്സ്സിസംപോലൊരെണ്ണത്തി൯റ്റെ ആവശ്യമുണു്ടാകുമായിരുന്നുവെന്നുതോന്നുന്നില്ല. അവപരിമിതമായതുകൊണു്ടാണു് അതെല്ലാവ൪ക്കുംകിട്ടുന്നരീതിയിലു് അവയുടെതുല്യവിതരണമുറപ്പാക്കുന്നതിനുവേണു്ടി അതുപോലൊരുരാഷ്ട്രീയസാമ്പത്തികവ്യവസ്ഥയുടെ ആവശ്യംവന്നതു്.

ഭൗതികവിഭവങ്ങളും മനുഷ്യാദ്ധ്വാനവുംചേരുമ്പോളാണു് ഉലു്പ്പാദനത്തിലൂടെ സാമൂഹ്യപുരോഗതിയും സമ്പത്തുമുണു്ടാകുന്നതു്. അതിനാകട്ടെ മൂലധനമാവശ്യമാണുതാനും. അതാകട്ടെ കുറേപ്പേരുടെമാത്രംകൈയ്യിലിരിക്കുകയുമാണു്. ആമൂലധനം സു്റ്റേറ്റാ൪ജ്ജിക്കുകയും ആവിഭവങ്ങളെടുക്കുകയും ആത്തൊഴിലാളികളാ മനുഷ്യാദ്ധ്വാനമാവുകയുംചെയു്തു് അദ്ധ്വാനംമുതലു് ഉലു്പ്പാദനവും വിതരണവുംവരെ എല്ലാത്തിലുംതുല്യതപുല൪ത്തിക്കൊണു്ടു് സാമൂഹ്യപുരോഗതിയുണു്ടാക്കുന്നതാണു് മാ൪കു്സ്സുവിഭാവനംചെയു്ത സോവിയറ്റുവ്യവസ്ഥ ചുരുക്കത്തിലു്.

ഇമ്മാനുവേലു് കാ൯റ്റി൯റ്റെയും ജൊഹാ൯ ഗോട്ടു്ലീബു് ഫിച്ചി൯റ്റെയും റെനേ ഡെസ്സു്ക്കാ൪ട്ടസ്സി൯റ്റെയും പി൯ഗാമിയായിവന്ന ജ൪മ്മ൯തത്വചിന്തകനായിരുന്ന ഹെഗലിലു്നിന്നാണിതെല്ലാംതുടങ്ങിയതു്. അതിനെമാ൪കു്സ്സുപിന്തുട൪ന്നുവികസിപ്പിച്ചു. വ്യവസായവിപ്ലവമൊക്കെയുണു്ടായെങ്കിലും അപ്പോഴുംനിലനിന്നിരുന്ന ഫ്യൂഡലിസത്തിനെതിരെയുള്ള ഒരുപകരണമായാണതുവികസിപ്പിച്ചുതുടങ്ങിയതു്. വികാസദശയിലതിനു് പുതിയമാനങ്ങളു്കൈവന്നു. മതത്തി൯റ്റെമാത്രമല്ല അന്നത്തെസ്സാമ്പത്തികജ്ഞ൯മാരുടെയാശയങ്ങളും മാ൪കു്സ്സി൯റ്റെസിദ്ധാന്തവികാസത്തിനുതടസ്സംസൃഷ്ടിച്ചു, മതത്തി൯റ്റേതിനോടൊപ്പം അവരുടെസിദ്ധാന്തങ്ങളെയുംമാ൪കു്സ്സിനു് നിരാകരിക്കേണു്ടതുണു്ടായിരുന്നു. അന്നത്തെക്കാലത്തുള്ളതിലു്നിന്നു്വ്യത്യസു്തമായി മതത്തി൯റ്റെമേധാവിത്വത്തിലു്നിന്നുമാറി ശാസു്ത്രത്തിലധിഷു്ഠിതമായതും പ്രവചനങ്ങളു്സാദ്ധ്യമാക്കുന്നതും സാമൂഹ്യപുരോഗതിയെലക്ഷൃംവെച്ചുള്ളതുമായ ഒരുസാമ്പത്തികശാസു്ത്രമാണു് മാ൪കു്സ്സിനാവശ്യമുണു്ടായിരുന്നതു്. അതു് ഇംഗ്ലീഷെക്കണോമിക്കു്സ്സിനെപ്പിന്തുട൪ന്നു് സ്വയംരൂപപ്പെടുത്തേണു്ടിവന്നു. ഹെഗലി൯റ്റെജ൪മ്മ൯ഫിലോസഫിയും ഫ്രഞു്ചുസോഷ്യലിസവുമവിടെയുണു്ടായിരുന്നതുകൊണു്ടു് അതോടെ മാ൪കു്സ്സിനാവശ്യമുള്ളതെല്ലാമായി.

ഒരുസാമൂഹ്യോലു്പ്പന്നമെന്നനിലയു്ക്കു് മതത്തോടുതികച്ചും വൈരുദ്ധ്യാത്മകമായൊരുഭൗതികനിലപാടാണു് ക്ലാസ്സിക്കലു്മാ൪കു്സ്സിസംപുല൪ത്തുന്നതു്. രാഷ്ട്രീയവും സാമൂഹ്യവുമായവിമോചനത്തിനു് മതത്തെയുപയോഗിക്കാമെന്നുമനസ്സിലാക്കുമ്പോഴും ഭരണകൂടമതിനെയുപയോഗിക്കുന്നതിനെ സംശയത്തോടെയാണു് ക്ലാസ്സിക്കലു്മാ൪കു്സ്സിസംവീക്ഷിക്കുന്നതു്. മാ൪കു്സ്സിസംതന്നെഭരണമായിമാറിയപ്രദേശങ്ങളിലു് ക്ലാസ്സിക്കലു്മതം മാ൪കു്സ്സിസത്തെവീക്ഷിക്കുന്നതുമങ്ങനെതന്നെയാണു്. മാ൪കു്സ്സിസംതന്നെയൊരു മതമാണെന്നനിലയിലാണു് ക്ലാസ്സിക്കലു്മതം മാ൪കു്സ്സിസത്തെവീക്ഷിക്കുന്നതു്. മതങ്ങളിലു് വിശ്വാസികളെന്നുണു്ടായിരുന്നതു് തൊഴിലാളിവ൪ഗ്ഗമെന്നുമാറ്റുമ്പോളു് മാ൪കു്സ്സിസവുമൊരുമതമായെന്നും മാ൪കു്സ്സാണതി൯റ്റെമിശിഹായെന്നും പഴയകാലത്തു് മതംനി൪വ്വഹിച്ചിരുന്നധ൪മ്മംതന്നെയാണു് മാ൪കു്സ്സിസംനിറവേറ്റുന്നതെന്നും ചാളു്സ്സു് ടെയു്ല൪, ഫ്രാ൯സ്സു് ട൪ണ൪തുടങ്ങിപലരും വിമ൪ശ്ശനമുന്നയിച്ചിട്ടുണു്ടു്. അല൯ മെഗില്ലിനെപ്പോലുള്ളവ൪ കുറേകൂടിമൃദുവായുംവിമ൪ശ്ശിച്ചിട്ടുണു്ടു്.

മാ൪കു്സ്സിസം ഈപ്പറഞ്ഞരീതിയിലൊക്കെ പരിഷു്ക്കരണവിധേയമാണോയെന്നതും പരിശോധിക്കപ്പെടേണു്ടതുണു്ടു്. കമ്മ്യൂണിസത്തിലെ ഒരുവാദംമാത്രമാണു് മാ൪കു്സ്സിസം; കാലഹരണപ്പെട്ടതും അല്ലാത്തതുമായ അതുപോലെമറ്റുപലതുമുണു്ടു്. അവയിലു് മാ൪കു്സ്സി൯റ്റെയാശയങ്ങളു്, വാദപദ്ധതികളു്, പൂ൪ണ്ണമായോ അല്ലാതെയോ സ്വീകരിച്ചിട്ടുള്ളവയുമുണു്ടു്, അല്ലാത്തവയുണു്ടു്. റഷ്യയിലെസ്സാഹചര്യങ്ങളു്ക്കനുയോജ്യമായരീതിയിലു് ലെനി൯ അതിനെ ഭാഗികമായിമാത്രമാണുസ്വീകരിച്ചിട്ടുള്ളതു്. മറ്റുപലരാജ്യങ്ങളിലുമങ്ങനെതന്നെ. യൂറോപ്പു് പൊതുവേ മാ൪കു്സ്സി൯റ്റെ സാമ്പത്തികമൊഴിച്ചുള്ളകാര്യങ്ങളെയാണു് കണക്കിലെടുത്തിട്ടുള്ളതു്- അതായതു് മാ൪കു്സ്സി൯റ്റെസിദ്ധാന്തത്തിലെ സാമ്പത്തികമെന്നകാതലായഭാഗമവരെടുത്തുകളഞ്ഞു. അതോടെയാപ്പ്രയോഗപദ്ധതിയുടെ അടിസ്ഥാനഘടനതന്നെമാറി. സാമ്പത്തികത്തിലു്മാത്രമല്ല മതത്തി൯റ്റെയും ദൈവവിശ്വാസത്തി൯റ്റെയുംകാര്യത്തിലും വെള്ളംചേ൪ക്കലു്നടന്നു. അതാണിന്നെല്ലാംകൂടി യൂറോക്കമ്മ്യൂണിസമെന്നറിയപ്പെടുന്നതു്.

വ്യക്തി സോഷ്യലിസ്സു്റ്റുമാനവികതയു്ക്കുകീഴടങ്ങണമെന്ന മാ൪കു്സ്സി൯റ്റെതന്നെകാഴു്ച്ചപ്പാടുനോക്കുമ്പോളു്, ഇതി൯റ്റെയൊക്കെക്കണു്ടുപിടിത്തക്കാരനായ മാ൪കു്സ്സിനുപോലുമങ്ങനെ ത൯റ്റെയാശങ്ങളുടെകാര്യത്തിലു് ഒരുനി൪ബ്ബന്ധവുംപിടിക്കാതെ കീഴടങ്ങേണു്ടിവരുമെന്നുനോക്കുമ്പോളു്, മാ൪കു്സ്സിസത്തിലു്പ്പിന്നീടിങ്ങനെയുണു്ടായ പൊളിച്ചെഴുത്തുകളു്ക്കും പരിഷു്ക്കരണങ്ങളു്ക്കും മാറ്റങ്ങളു്ക്കും ന്യായീകരണവും നീതീകരണവുമുണു്ടു്, അതുചെയ്യാനവ൪ക്കധികാരമുണു്ടു്.

Written on 14 October 2025 and first published on 16 October 2025








 

 

Monday, 6 October 2025

1952. പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടിലെഴുതിവെച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്താണു് ആരാണതിലഗ്രഗണ്യനെന്നു് എഴുതിവെയു്ക്കാത്തതു്? പാ൪ട്ടിയാദു൪മ്മോഹമനുവദിച്ചെങ്കിലു് അതുപിന്നെങ്ങനെവ്യാമോഹമായിമാറും?

1952

പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടിലെഴുതിവെച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്താണു് ആരാണതിലഗ്രഗണ്യനെന്നു് എഴുതിവെയു്ക്കാത്തതു്? പാ൪ട്ടിയാദു൪മ്മോഹമനുവദിച്ചെങ്കിലു് അതുപിന്നെങ്ങനെവ്യാമോഹമായിമാറും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലടുത്തകാലത്തു് കൂടുതലായുപയോഗിക്കപ്പെടുന്നൊരുവാക്കാണു് പാ൪ലമെ൯റ്ററിവ്യാമോഹം. പാ൪ട്ടിയിലെനേതാക്കളുടെ പാ൪ട്ടിയിലെത്തന്നെശത്രുക്കളെ അടിച്ചമ൪ത്തുന്നതിനായാണതുപയോഗിക്കപ്പെടുന്നതു്. പക്ഷേപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുമുള്ളപലനേതാക്കളിപ്പോഴും പ്രായപരിധിയും അഴിമതിരഹിതരായിരിക്കണമെന്നതുംപോലുള്ള പലതുംകടന്നിട്ടും പൂ൪ണ്ണപാ൪ട്ടിയധികാരങ്ങളോടെ പാ൪ലമെ൯റ്ററിവ്യാമോഹികളായിത്തന്നെ തുടരുകയുംചെയ്യുന്നു, പാ൪ട്ടിയിലും പാ൪ലമെ൯റ്ററിമണ്ഡലത്തിലും അവ൪ക്കവരാവശ്യപ്പെടുന്നയതിനുള്ളസ്ഥാനങ്ങളു് പാ൪ട്ടിനലു്കുകയുംചെയ്യുന്നു, കുറേപ്പേരുടെമോഹം സാ൪ത്ഥകമാകുമ്പോളു് കുറേപ്പേരുടെതു് മോഹംമാത്രമായിനിലു്ക്കുകയുംചെയ്യുന്നു. അതിനു് വ്യാമോഹമെന്നുപറയാനാകുമോ? വ്യാമോഹമെന്നുപാ൪ട്ടിപ്രചരിപ്പിക്കുന്ന അതേയസുഖംപിടിച്ച പാ൪ട്ടിയുടെസംസ്ഥാനനിയമസഭാനേതാവും മുഖ്യമന്ത്രിയുമായ ഒരാളെമാത്രമൊഴിവാക്കിനി൪ത്തിയിട്ടു് മറ്റുള്ളവരുടെമേലു്മുഴുവനതുപ്രയോഗിക്കപ്പെടുമ്പോളു് പാ൪ലമെ൯റ്ററിസ്ഥാനത്തിനെതിരാളികളെയില്ലാതാക്കാനായി അതാ ഒരാളുതന്നെയാണുപ്രയോഗിക്കുന്നതെന്നല്ലേയ൪ത്ഥം? ലോകമുഴുവ൯ അധികാരമോഹികളുടെകൂത്തരങ്ങായപാ൪ട്ടികളിലു് നടന്നതല്ലേയിതു്?

2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകഴിഞ്ഞപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റിയൊരു തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടുപ്രസിദ്ധീകരിച്ചു. പാ൪ലമെ൯റ്ററിവ്യാമോഹം പാ൪ട്ടിയുടെനേതാക്കളിലുംപ്രവ൪ത്തകരിലും കൂടിവരുന്നെന്നു് ആറിപ്പോ൪ട്ടിലെഴുതിവെച്ചുവിമ൪ശ്ശിച്ച കേന്ദ്രമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനിയമസഭാനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനാണതി൯റ്റെയഗ്രഗണ്യനെന്നുപറയാ൯ഭയപ്പെട്ടു. ആരെയാണിവ൪ഭയപ്പെടുന്നതു്, ഇതി൯റ്റെസംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കും പോളിറ്റു്ബ്യൂറോയു്ക്കും ആരെയാണുപേടി- കൂട്ടുത്തരവാദിത്വവ്യവസ്ഥയിലു് അവ൪മുഴുവ൯ചേ൪ന്നുനടത്തിയതും നടത്തുന്നതുമായകൃത്യങ്ങളിലു് സാമ്പത്തികവും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുമടക്കമുള്ളകുറ്റങ്ങളായവയിലു് വിപുലമായയന്വേഷണാധികാരങ്ങളുള്ള കേന്ദ്രബീജേപ്പീയുടെഗവണു്മെ൯റ്റിനെയും അയാളെയാക്കസേരയിലു്ക്കൊണു്ടിരുത്തിയിരിക്കുന്ന ബീജേപ്പീയുടെയുംകൂടിനോമിനികളായകുറേ വിദേശമുതലാളിമാരെയും കോ൪പ്പറേഷനുകളെയുമല്ലാതെ? ഇവരെല്ലാമായ ഉന്നതനേതാക്കളു്ക്കല്ലാതെ ഏതുസാധാരണപ്രവ൪ത്തകനാണുപാ൪ട്ടിയിലു് പാ൪ലമെ൯റ്ററിവ്യാമോഹം?

മണു്ടയറ്റംമുതലു് താഴെയറ്റംവരെ ധനമോഹികളും സ്വത്തുമോഹികളും സ്ഥാനമോഹികളുമായവറ്റകളെമുഴുവനൊഴിവാക്കി സത്യസന്ധരായ സാധാരണപ്രവ൪ത്തകരെയാണുപാ൪ട്ടിയുടെ നേതൃത്വത്തിലേയു്ക്കുയ൪ത്തിയിരുന്നതെങ്കിലു് (ഉയ൪ത്തപ്പെടുകയല്ലാതെ ഫാസ്സിസ്സു്റ്റുപാ൪ട്ടികളു്ക്കകത്തവ൪ക്കു് ജനാധിപത്യപ്പാ൪ട്ടികളിലെപ്പോലെ സ്വയമുയരാ൯കഴിയുകയില്ല!) അവ൪ക്കുപാ൪ലമെ൯റ്ററിവ്യാമോഹമുണു്ടാകുമായിരുന്നോ? ഈപ്പാ൪ട്ടിയു്ക്കിപ്പോഴുമി൯ഡൃയിലതിനുയോഗ്യരായി ലളിതജീവിതംനയിക്കുന്ന അങ്ങനെയുള്ളലക്ഷക്കണക്കിനുപ്രവ൪ത്തകരില്ലേ? പാ൪ട്ടിയുടെമേലു്ക്കമ്മിറ്റികളാലു് പാനലായിനോമിനേറ്റുചെയ്യപ്പെടുന്നവരല്ലാതെ ജനാധിപത്യയുളു്പ്പാ൪ട്ടിത്തെരഞ്ഞെടുപ്പിലൂടെ മത്സരിച്ചുജയിച്ചുവരാനവരെയനുവദിച്ചു് അവ൪ക്കെതിരെയാശ്ശ്രമത്തിനു് നേതൃത്വത്തെദ്ധിക്കരിച്ചെന്നച്ചടക്കനടപടിയെടുക്കാതെ നോമിനേഷനുകളുംപാനലുകളുമവസാനിപ്പിച്ചിരുന്നെങ്കിലു് പാ൪ട്ടിയിലെനേതൃത്വം പാ൪ലമെ൯റ്ററിവ്യാമോഹമില്ലാത്തവരെക്കൊണു്ടുനിറയുമായിരുന്നില്ലേ? സ്വയംപാ൪മെ൯റ്ററിമോഹികളു്മാത്രമുള്ളയീനേതൃത്വത്തിനു് തങ്ങളുടെപിന്നിലൊരുവ൯പ്രവ൪ത്തകക്കൂട്ടമുണു്ടെന്നു് ഭരണകൂടത്തെയുംജനങ്ങളെയുംതെറ്റിദ്ധരിപ്പിച്ചു് സമ്പൂ൪ണ്ണയഴിമതിജീവിതംനയിച്ചുകൊണു്ടു് പാ൪ലമെ൯റ്ററിയധികാരത്തിലു്ത്തുടരാ൯വേണു്ടിമാത്രമുള്ളതല്ലേ പാ൪ട്ടിത്തെരഞ്ഞെടുപ്പുകളിലു് ഫാസ്സിസ്സു്റ്റുരീതിയിലിവ൪നി൪മ്മിച്ചുവെച്ചിരിക്കുന്നയീ നോമിനേഷനുകളുംപാനലുകളും?

പാ൪ട്ടിനിശ്ചയിച്ചപ്രായപരിധികഴിഞ്ഞിട്ടും എമ്മെല്ലേയും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കാ൯നി൪ബ്ബന്ധംപിടിച്ചു് പാ൪ട്ടിയിലി൯ഡൃയിലു്ത്തനിക്കുമാത്രം പ്രായപരിധിയിളവുചോദിച്ചുവാങ്ങിയ പിണറായിവിജയ൯റ്റേതല്ലാതെമറ്റെന്താണു് പാ൪ലമെ൯റ്ററിമോഹം? പ്രായപരിധിയിളവുകൊടുക്കണു്ട, പ്രായപരിധിയിളവുചോദിക്കുകപോലുംചെയ്യരുതു്, നിയമംനിയമാ,ണെന്നുപാ൪ട്ടിയുടെ സംസ്ഥാനവുംകേന്ദ്രവുംകമ്മിറ്റികളു് നിശ്ചയിച്ചാലു്മാത്രംപോരായിരുന്നോ അതൊരുമുന്നറിയിപ്പായിക്കണു്ടു് പാ൪ട്ടിയിലെസ്സകലരുടെയുംപാ൪ലമെ൯റ്ററിവ്യാമോഹം ഒറ്റയടിയു്ക്കവസാനിപ്പിക്കാ൯? അതുചെയ്യാതെപിന്നെന്തിനാണു് പൊതുജനങ്ങളു്ക്കുവേണു്ടിപ്പ്രസിദ്ധീകരിച്ച ആറിപ്പോ൪ട്ടിലതങ്ങനെയെഴുതിവെച്ചതു്?

പാ൪ട്ടിസ്ഥാനത്തിനും പാ൪ലമെ൯റ്ററിസ്ഥാനത്തിനും പാ൪ട്ടിയൊരുപ്രായപരിധിനിശ്ചയിച്ചിട്ടുണു്ടെങ്കിലു് (അതുതന്നെയാവശ്യമില്ലാത്തതാണു്!) അതുകഴിഞ്ഞവ൪ക്കും, പാ൪ട്ടിയിലൊരുമിനിമംകാലത്തെ പ്രവ൪ത്തന-നേതൃത്വപരിചയംനിശ്ചയിച്ചിട്ടുണു്ടെങ്കിലു് അതില്ലാത്തവ൪ക്കും, അഴിമതിരഹിതരായിരിക്കണമെന്നുണു്ടെങ്കിലു് അതല്ലാത്തവ൪ക്കും, അധികാരംവേണമെന്നൊരുമോഹമുദിക്കുകയാണെങ്കിലു് അതുനടക്കാതെപോകുമ്പോഴാണല്ലോ അതിനെപ്പാ൪ലമെ൯റ്ററിവ്യാമോഹമെന്നുപറയുന്നതു്! നടക്കുകയാണെങ്കിലതിനെ പാ൪ലമെ൯റ്ററിദു൪മ്മോഹമെന്നല്ലേപറയേണു്ടതു്? ഇവിടെ പ്രായപരിധിയും അഴിമതിരാഹിത്യവുമെല്ലാംകടന്നയിതുപോലൊരാളെ പാ൪ട്ടിയുടെനിയമസഭാനേതൃത്വത്തി൯റ്റെയും മുഖ്യമന്ത്രിയുടെയുംസ്ഥാനങ്ങളു്തന്നെയേലു്പ്പിച്ചതിനു് എന്തുപേരുപറയണം? കേരളത്തിലെപ്പാ൪ട്ടിയുടെമന്ത്രിസഭയെ ഒരുദാഹരണമായെടുക്കുകയാണെങ്കിലു് പിണറായിവിജയനും കേറ്റീ ജലീലും വീണാജോ൪ജ്ജുമൊക്കെയാരാണു്? അവരെല്ലാംമൂന്നുപരിധികളിലേതെങ്കിലുമൊന്നുകടന്നവരോ മൂന്നുംകടന്നവരോ പരിധിയെത്താത്തവരോ അല്ലേ? അപ്പോളവരുടേതെല്ലാം പാ൪ട്ടിയനുവദിച്ചുസാ൪ത്ഥകമാക്കിയദു൪മ്മോഹങ്ങളല്ലേ? അവയെയെങ്ങനെവ്യാമോഹങ്ങളെന്നുപറയും? ആമോഹംവ്യാമോഹമായില്ലല്ലോ, പാ൪ട്ടിയുടെകേന്ദ്രക്കമ്മിറ്റികാരണമതുസാ൪ത്ഥകമായല്ലോ! പിന്നെന്തിനാണിങ്ങനെവാക്കുകളു്പ്രയോഗിക്കുന്നതു്? പഞു്ചായത്തുമുതലു് നിയമസഭയുംപാ൪ലമെ൯റ്റുംവരെയുള്ള അധികാരംപിടിക്കാ൯നടക്കുന്നവരെയല്ലാതെ ആരെയാണുപാ൪ട്ടിയിലു് നേതൃത്വമെടുത്തുപ്രയോഗിക്കുന്നയീവാക്കുകളു്ഭയപ്പെടുത്തുന്നതു്?

Written and first published on 06 October 2025




 

 

 

  

Sunday, 5 October 2025

1951. ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയും

1951

ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേരളത്തിലെമാ൪കു്സ്സിസ്റ്റുപാ൪ട്ടി ആത്മീയവഴിയിലു്ത്തിരിയുമെന്നു് അടുത്തകാലംവരെയാരുംവിശ്വസിച്ചിരുന്നില്ല. ചിലലക്ഷണങ്ങളു്നേരത്തേതന്നെപ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ആവഴിയിലുള്ളകോണു്ക്രീറ്റായനടപടികളാരംഭിച്ചതു് 2016ലീപ്പാ൪ട്ടിയുടെകേരളഘടകം ഒരുമു൯പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെനേതൃത്വത്തിലു് കേരളത്തിലു്ഭരണത്തിലധികാരത്തിലു്വന്നതോടെയാണു്. ഉള്ളിലാവി൪ഭവിച്ചയാത്മീയതയല്ല, അഴിമതിവഴിയിലു്ച്ചരിച്ചതുകൊണു്ടു് പിടിക്കപ്പെട്ടപ്പോളു്രക്ഷപ്പെടുന്നതിനായി ഒരടവുംതന്ത്രവുമെന്നരീതിയിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെസംരക്ഷണമുറപ്പാക്കുന്നതിനായി മതബന്ധമായയാത്മീയതയിലേയു്ക്കുചുവടുമാറ്റിയതാണിതു്. മതമുക്തമായയാത്മീയതയല്ലിതു്, ഹൈന്ദവമായയാത്മീയതയുമാണു്. മറ്റുരണു്ടുമതങ്ങളോടുള്ളയാത്മീയതപ്രത്യക്ഷമല്ല.

ഇതഖിലേന്ത്യാതലത്തിലാണോയെന്നസന്ദേഹവും നിലനിലു്ക്കുന്നുണു്ടു്. കേരളത്തിലിതവതരിപ്പിച്ചതും ഇതി൯റ്റെപ്രയോക്താവുംപ്രോത്സാഹകനുമായതും ആപ്പാ൪ട്ടിയുടെപോളിറ്റു്ബ്യൂറോമെമ്പറായമു൯പാ൪ട്ടിസെക്രട്ടറി കേരളമുഖ്യമന്ത്രിപിണറായിവിജയനാണു്. അതി൯റ്റെപോളിറ്റു്ബ്യൂറോയിതുവരെയും ഇതുപോലെയുള്ളപരിപാടികളു്വെച്ചുനടത്തരുതെന്നു് കേരളത്തിലുള്ളയവ൪ക്കുമുന്നറിയിപ്പുനലു്കുകയോ, മതവുംമാ൪കു്സ്സിസവുംതമ്മിലു്നിലവിലുള്ള പാ൪ട്ടിയുടെവ്യക്തമായനി൪വ്വചനങ്ങളിലു്ക്കുഴപ്പമുണു്ടാക്കരുതെന്നു് അവ൪ക്കുതാക്കീതുനലു്കുകയോ, കേരളത്തിലിതിനെയി൯ട്രൊഡ്യൂസ്സുചെയ്യുകയും പിന്തുടരുകയുംചെയ്യുന്നവരുടെമേലു് നടപടിയെടുക്കുകയോ,ചെയു്തിട്ടില്ല- വ൪ഷംപത്തുകഴിഞ്ഞു. അതഖിലേന്ത്യാതലത്തിലുള്ളതാണെന്നുമനസ്സിലാക്കാം, കേന്ദ്രഭരണംനടത്തുന്നഹിന്ദുവാത്മീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായടുക്കുന്നതി൯റ്റെയോ അതിലു്ലയിക്കുന്നതി൯റ്റെയോ തുടക്കമാണെന്നുംമനസ്സിലാക്കാം. മാ൪കു്സ്സിസം ആത്മീയമാ൪കു്സ്സിസവും ഈശ്വരാരാധനയും വിഗ്രഹാരാധനയും ആത്മാരാധനയുംമെല്ലാമായിമാറുന്നതിപ്പോളു് ച൪ച്ചയായിവരികയാണു്.

മാ൪കു്സ്സിസ്സു്റ്റു്-ലെനിനിസ്സു്റ്റു് കമ്മ്യൂണിസ്സു്റ്റുസിദ്ധാന്തമനുസരിച്ചു് സകലയമ്പലങ്ങളും പള്ളികളും മതസ്ഥാപനങ്ങളും തൊഴിലാളിവ൪ഗ്ഗത്തെച്ചൂഷണംചെയ്യുന്നതും കുഴപ്പിക്കുന്നതുമൊളിച്ചുവെയു്ക്കുന്നതിനുള്ള ബൂ൪ഷ്വാമാ൪ഗ്ഗങ്ങളിലെയുപകരണങ്ങളാണു്. ഇതല്ലാതെയൊരുവ്യാഖ്യാനം ഈക്ക്വാ൪ട്ടേഴു്സ്സുകളിലു്നിന്നുണു്ടായിട്ടുമില്ല. മാ൪കു്സ്സും ഏംഗലു്സ്സും ലെനിനും ബുഖാരിനുമെല്ലാം ഇതേക്കുറിച്ചുപറഞ്ഞിട്ടുണു്ടെങ്കിലും അവരുടെവ്യാഖ്യാനങ്ങളെല്ലാമേകദേശമിതുതന്നെയാണു്. മാ൪കു്സ്സു് ഒപ്പിയത്തെക്കുറിച്ചുപറഞ്ഞതാണുമാ൪കു്സ്സിസത്തി൯റ്റെ മതത്തെവിലയിരുത്തുന്നകാഴു്ച്ചപാടുകളുടെമൂലക്കല്ലെന്നും ലെനി൯പറഞ്ഞിട്ടുണു്ടു്. റഷ്യയിലെയും ചൈനയിലെയും റുമേനിയയിലെയും കൊറിയയിലെയും കമ്പോഡിയയിലെയും കമ്പൂച്ചിയയിലെയും ഉദാഹരണങ്ങളെടുത്തു് പിലു്ക്കാലത്തവരുടെപിന്തുട൪ച്ചക്കാ൪ സ്ഥാപിച്ചിട്ടുള്ളതുമിതുതന്നെയാണു്.

മതംമനുഷ്യരെമയക്കുന്നയൊരുകറപ്പാണെന്നു് മാ൪കു്സ്സുപറഞ്ഞപ്പോളു്വ്യക്തമാക്കിയതു് അതുവെറുമൊരുമയക്കുലഹരിയല്ല, സമൂഹത്തിലും ജീവിതത്തിലും പണിയിടങ്ങളിലുമവരനുഭവിക്കുന്ന അവരുടെകൊടുംവേദനകളിലു്നിന്നും താലു്ക്കാലികമായാശ്വാസംതോന്നിപ്പിക്കുന്ന ഒരുമയക്കുമരുന്നാണെന്നാണു്. വേദനകളു്പിന്നെയുംപരിഹാരമില്ലാതെബാക്കികിടക്കുകയാണു്, അവയുടെപരിഹാരംകിടക്കുന്നതുമതത്തിനുപുറത്തുമാണു്, സാമൂഹ്യ-സാമ്പത്തിക- ഭരണരാഷ്ട്രീയത്തിലുമാണു്. ദുരിതമയമായ സാമൂഹ്യസാഹചര്യങ്ങളുള്ളതുകൊണു്ടാണു് മതംനിലനിലു്ക്കുന്നതെന്നും അവയപ്പ്രത്യക്ഷമായാലു് മതവുമപ്പ്രത്യക്ഷമാകുമെന്നുമാണതിന൪ത്ഥം. ആസ്സാമൂഹ്യസാഹചര്യങ്ങളു്മാറുന്നതോടെ മതംസമൂഹത്തിനാവശ്യമില്ലാത്തതായിമാറും. ദു:ഖിക്കുമ്പോഴാണുമനുഷ്യ൯ ഈശ്വരനെയന്വേഷിച്ചുപോകുന്നതും ആത്മാവിനെയന്വേഷിച്ചുതുടങ്ങുന്നതും മതത്തെക്കണു്ടെത്തുന്നതും. സന്തോഷമുണു്ടാകുമ്പോളിതൊന്നുംചെയ്യാറില്ല- പൊതുവേ, തത്വചിന്തകരല്ലാതെ.

മതം മാ൪കു്സ്സിസത്തിനുവളരെക്കീഴെപ്പോകുന്നതിനൊരുദാഹരണം ഇജ്ജ൯മത്തിലനുഭവിക്കുന്നതിനു് മുജ്ജ൯മത്തിലെപ്പാപമാണുകാരണമെന്ന മതത്തിലെവിശ്വാസംതന്നെ! ഒരുപത്യേകവിഷമം ഒരുപ്രത്യേകപാപംചെയു്തവരനുഭവിക്കുന്നതാണെങ്കിലു് ആവിഷമമുണു്ടാക്കുന്നവരാരാണെന്നുപറയാ൯ മതങ്ങളു്ക്കുകഴിയുന്നില്ല, അവരെക്കൊണു്ടാവിഷമമുണു്ടാക്കിക്കുന്നതു് അതുണു്ടാക്കുന്നവരുടെ സാമ്പത്തിക-സാമൂഹ്യയതിമോഹങ്ങളാണോ, അതിനിരയാവുന്നപലയാളുകളുടെ ജ൯മചക്രങ്ങളുടെയൊരുമിച്ചുചേ൪ന്നുള്ള പ്രവ൪ത്തനമാണോ,യെന്നതിനു് ഒരുവിശദീകരണവുംമതമിതുവരെനലു്കിയിട്ടില്ല, അതിനതുകഴിഞ്ഞിട്ടില്ല. എന്നാലു് മതമെന്നമയക്കുമരുന്നി൯റ്റെയുപയോഗമവസാനിപ്പിക്കത്തക്കരീതിയിലു് എന്തുചെയു്താലു്മതമവസാനിക്കുമെന്നുപറഞ്ഞുകൊണു്ടു് ആവിഷമങ്ങളു്ക്കൊരുകാരണവുംപരിഹാരവും മാ൪കു്സ്സിസംപറഞ്ഞിട്ടുണു്ടു്. ആവിഷമങ്ങളുണു്ടാക്കുന്നതുമൂലധനമുള്ളവരാണെന്നും മുതലാളിത്തലാഭമോഹംകാരണമാണവരതുണു്ടാക്കുന്നതെന്നും മൂലധനമില്ലാത്തതുകൊണു്ടാണുപലരുമതിനിരയാകുന്നതെന്നും മാ൪കു്സ്സിസംനന്നായിവിശദീകരിച്ചിട്ടുണു്ടു്.

ആത്മീയവികാസത്തി൯റ്റെചരിത്രത്തിലുള്ളൊരു ഘട്ടമാണുവിഗ്രഹാരാധന. അതൊരുഘട്ടംമാത്രമാണു്, അതുസ്ഥിരമല്ല; വിഗ്രഹത്തി൯റ്റെസ്ഥാനത്തുവേറേകടന്നുവരും, പലതുംകടന്നാണതുംവന്നതും. വിഗ്രഹാരാധനയുടെ ആക്കാലങ്ങളിലല്ലാതുള്ളവയിലാവികാസം നേരിട്ടുള്ളയീശ്വരാരാധനയിലും ചിലകാലങ്ങളിലതാത്മാരാധനയിലുംനിലനിന്നു. ഭാവിയിലവസാനത്തേതിലായിരിക്കുമൂന്നലു്, അതിനായിരിക്കുംപ്രസക്തി. ഇപ്പോഴേയാഘട്ടമാരംഭിച്ചിട്ടുണു്ടു്. ഈശ്വരാരാധന, വിഗ്രഹാരാധന, ആത്മാരാധന- എന്നക്രമത്തിലാണുപോക്കു്, ഇതുവരെ. 

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുകളിന്നിതെല്ലാംചെയ്യുന്നു, അല്ലെങ്കിലു്വ്യക്തിയാരാധനചെയ്യുന്നു, ഇവിടെപ്പറഞ്ഞവ്യക്തിയുടെയാരാധനയിലു്മുഴുകുന്നു, അതായിമാറിയവ൪ക്കുവിഗ്രഹം. വിപ്ലവം വിഷമമായതുകൊണു്ടും വ്യക്തിയാരാധന എളുപ്പമായതുകൊണു്ടുമാണു് ഇതുചെയ്യുന്നതു്. ആപ്പറഞ്ഞവ്യക്തിയാകട്ടെ ആത്മാരാധനയുടെമൂ൪ത്തിയുമാണു്, അതായതു് താ൯തന്നെത്തന്നെയാരാധിക്കുന്നു.

Written and first published on 05 October 2025






 

 

Saturday, 4 October 2025

1950. മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

1950

മാധ്യമങ്ങളുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഹിന്ദുക്കളുടേതായി അമ്പലങ്ങളും ആശ്രമങ്ങളും സ്ഥാപനങ്ങളും ദൈവാഭിനയവ്യക്തികളും എവിടെയെല്ലാമുണു്ടോ അവിടെയെല്ലാം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥ൯മാരുമായി സന്ദ൪ശ്ശനംനടത്തിനടക്കുകയാണു്  കേരളത്തിലെയാത്മീയമാ൪കു്സ്സിസ്സു്റ്റുനേതാവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയ൯റ്റെഭരണം. ഇതുപോലെയുള്ള മതഭക്തിക്കസ൪ത്തൊക്കെക്കാണിച്ചുകൊണു്ടിരുന്നാലു് ഇപ്പോളു്ക്കുറേയധികാരമൊക്കെയുള്ളയീഭരണസംഘം പ്രതിദിനംതങ്ങളുടെയോഫീസ്സിലുംവീട്ടിലുമെത്തുന്നതുകൊണു്ടു് അവ൪തറയിലു്നിന്നുയ൪ന്നുവന്നു് തങ്ങളുടെനിലവാരത്തിലെത്തിയെന്നുകരുതിയാഹ്ലാദിക്കുന്ന കുറേയധമവ്യക്തികളു് പലസംഘടനകളുടെനേതാക്ക൯മാരുംപ്രവ൪ത്തകരുമായി ഹിന്ദുമതത്തിലു്ക്കേരളത്തിലുണു്ടു്. ഹിന്ദുമതത്തിലുള്ളസാധാരണക്കാ൪ക്കു് രാഷ്ട്രീയബോധവുംദേശീയബോധവുമൊന്നുമില്ല, തങ്ങളെയാരെങ്കിലുംപണക്കാര൯മാ൪ ഒന്നുവന്നുകിടന്നുനയിച്ചുതരണേയെന്നുപറഞ്ഞു് അവ൪ദാഹിച്ചുകഴിയുകയാണെന്നാ നേതാക്ക൯മാരുംപ്രവ൪ത്തകരും ധരിച്ചുവെച്ചിട്ടുള്ളതുകൊണു്ടു് ഈപ്പ്രവൃത്തികളു്ക്കൊക്കെ ആത്മീയമാ൪കു്സ്സിസ്സു്റ്റുവിഭാഗത്തിലു്നിന്നുപണവുംവാങ്ങി അവരീജാതിമതവിഭജനപരിപാടിയിലു്പ്പങ്കെടുത്തു് സന്തോഷമായിക്കഴിയുന്നു. കേരളത്തിലു് ഹിന്ദുമതത്തിലു് വിവിധജാതികളിലായിക്കുറേയാളുകളും ഇത്രയുംവിദ്യാഭ്യാസമുണു്ടായിട്ടും സ്വയമുണ൪വ്വില്ലാതെ ആരാലെങ്കിലുംനയിക്കപ്പെടണമേയെന്ന ആ൪ത്തദാഹത്തോടെകഴിയുന്നുണു്ടു് എന്നതാണിതിനുകാരണമായുള്ളതു്. അങ്ങനെകുറേപ്പേരില്ലായിരുന്നെങ്കിലു് കേരളത്തിലിവരെപ്പോലുള്ള സമുദായസംഘടനാനേതാക്കളുമുണു്ടാകുമായിരുന്നില്ല, അവരിലൂടെനിലനിലു്ക്കാമെന്നുകരുതുന്ന ആത്മീയമാ൪കു്സ്സിസവുമുണു്ടാകുമായിരുന്നില്ല.

ഇവിടെയിന്നുനടക്കുന്നതുമുഴുവ൯ നേതാക്ക൯മാ൪ക്കുപണംനലു്കി ജാതിമതസംഘടനകളിലെയംഗങ്ങളിലു്നിന്നു് തെരഞ്ഞെടുപ്പിനുവോട്ടുവാങ്ങുകയും പണംവാങ്ങി പ്രവ൪ത്തകരിലൂടെനേതാക്കളതിലെയംഗങ്ങളെ ആത്മീയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് വോട്ടുചെയ്യത്തക്കരീതിയിലു് തെരഞ്ഞെടുപ്പിനൊരുക്കുകയുമാണു്. മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു്, കേരളകൗമുദി, ദേശാഭിമാനി, കൈരളി എന്നിങ്ങനെനിരവധിമു൯നിരമാധ്യമസ്ഥാപനങ്ങളും ഏതാണു്ടുമുഴുവനോണു്ലൈ൯മാധ്യമസ്ഥാപനങ്ങളും ഈനീക്കത്തി൯റ്റെമുന്നിലുണു്ടു്- അവരാരുമിതാണുനടക്കുന്നതെന്നു് കേരളത്തിലുള്ളയാളുകളോടിതുവരെ വ്യക്തമായിപ്പറഞ്ഞിട്ടില്ല, എന്നല്ല അങ്ങനെയൊരുസൂചനയേനലു്കിയിട്ടില്ല, എന്നുമാത്രമല്ല ജാതിമതസംഘടനാനേതാക്ക൯മാ൪ ആത്മീയമാ൪കു്സ്സിസവുമായടുക്കുന്നതിനു് കാരണമായി അവ൪മറ്റുപലതുമുണു്ടാക്കിപ്പറയുന്നുമുണു്ടു്. കൃത്യമായബിസിനസ്സുഡീലുകളാണിവിടെനടന്നതു്. മാധ്യമങ്ങളതുപുറത്തുപറയുകയില്ല, അവരുംകൂടെയുണു്ടെന്നുറപ്പായതുകൊണു്ടു് ഹിന്ദുമതത്തിലെമാത്രമല്ല കേരളത്തിലെയിസ്ലാമിലെയും ക്രിസ്സു്റ്റൃ൯ഡത്തിലെയുംകുറേ പാതിരിമാരുമദ്ധ്യക്ഷ൯മാരുംകൂടിയതിലു്ച്ചേ൪ന്നു് ആത്മീയമാ൪കു്സ്സിസത്തിലു്നിന്നുള്ളപണത്തിനുവേണു്ടി വായുംപിള൪ന്നിരിക്കുന്നു. കുറേക്കിട്ടി, ബാക്കികിട്ടും.

ഇവിടെ ആത്മീയമാ൪കു്സ്സിസത്തിനുവഴിയൊരുക്കിയ മാധ്യമങ്ങളുടെയും ആത്മീയമാ൪കു്സ്സിസത്തെനയിക്കുന്ന ആ നേതാവി൯റ്റെയും പേരുപറഞ്ഞതുകൊണു്ടു് ആസ്സംഘടനകളുടെയും പേരുപറയേണു്ടതുണു്ടു്. ഹിന്ദുമതത്തിലു്നിന്നതൊന്നാംഗഡുവായി കേരളത്തിലെ നായ൪മാരുടെയുമീഴവരുടെയുംസംഘടനകളായ നായ൪ സ൪വ്വീസ്സു് സൊസൈറ്റിയുടെയും ശ്രീനാരായണ ധ൪മ്മപരിപാലനസംഘത്തി൯റ്റെയും ജനറലു്സ്സെക്രട്ടറികളു്തന്നെയായവരുടെകീഴിലു് അവയുടെനേതൃത്വത്തിലുള്ളയേതാനുംചിലയാളുകളാണിങ്ങനെ തക൪ന്നുജനങ്ങളുടെയിടയിലൊറ്റപ്പെട്ടുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ആത്മീയമാ൪കു്സ്സിസത്തിലൂടെനിലനി൪ത്തുന്നതിനായി കൊള്ളമുതലിലു്പ്പങ്കെന്നപേരിലു് സാമ്പത്തികമായിക്കിട്ടാനിടയുള്ളതി൯റ്റെപേരിലു് രംഗത്തിറങ്ങിയിട്ടുള്ളതു്. തങ്ങളുടെയെല്ലാമിടയിലുള്ളപൊതുഭൂമിയായ ആത്മീയമാ൪കു്സ്സിസത്തി൯റ്റെപേരിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിച്ചേരുന്നതിലൂടെ അവരുടെപേട്രണു്പാ൪ട്ടിയായ കേന്ദ്രംഭരിക്കുന്നഹൈന്ദവപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുമായിക്കൂടി മുറുകെബന്ധംപിടിക്കുകയാണവരുടെലക്ഷൃം.

ഇതിലു്പ്പലതിലെയുംനേതാക്ക൯മാ൪ക്കെതിരെ സാമ്പത്തികക്കുറ്റകൃത്യക്കേസ്സുകളും കൊലക്കുറ്റയാരോപണങ്ങളുംവരെയുള്ളതുകൊണു്ടു് അതിലു്നിന്നുരക്ഷപ്പെടുന്നതിനാണിവ൪ ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നതെന്നു് പ്രചരിപ്പിക്കുന്നതാണിതിലു് മാധ്യമങ്ങളുടെപങ്കു്. അതങ്ങനയേയല്ല. പണത്തി൯റ്റെയിടപാടുകളാണിതെല്ലാം- കേസ്സുകളിലു്നിന്നുരക്ഷിക്കുന്നതു് അല്ലെങ്കിലു്ത്തന്നെയവ൪ചേരുന്നതിനൊരുപാധിയാണു്, ആപ്പ്രവേശനപ്പാക്കേജിലു് ത്രോണു്-ഇ൯ ആണു്. ഇവിടെ ഹിന്ദുക്കളു്രാജ്യത്തെഭൂരിപക്ഷമാണെങ്കിലു് ഇസ്ലാമും ക്രിസ്സു്റ്റൃ൯ഡവുമതല്ല- അവ൪രാജ്യത്തെ മതന്യൂനപക്ഷവിഭാഗങ്ങളാണു്. ആത്മീയമാ൪കു്സ്സിസത്തോടുചേ൪ന്നാലു് രാജ്യംഭരിക്കുന്നയാത്മീയഹിന്ദുക്കളായ ബീജേപ്പീയോടുചേ൪ന്നപദവിയാണെന്നുമനസ്സിലാക്കി മതന്യൂനപക്ഷങ്ങളുടെപരമ്പരാഗതപാതവിട്ടു് പ്രസ്സു്താവനകളുംപ്രസംഗങ്ങളുംനടത്തുന്ന ആരണു്ടുമതങ്ങളിലെയുംചില൪കൂടിയിവിടുണു്ടു്, കാരണമവരുംമാത്മീയതാവാദികളാണല്ലോ! കേരളത്തിലെയാസ്സകലനേതാക്കളുമീപ്പണംവാങ്ങിയവരാണു്.

ആത്മീയതയെന്നുപറയുന്നതു് ഭൗതികവാദത്തിലൊരരുചിയായാണു് മാ൪കു്സ്സിസ്സു്റ്റുകളെല്ലാംകൂട്ടിയിരുന്നതു്. വ്യക്തികളുടെയാത്മാവി൯റ്റെയല്ല സമൂഹത്തി൯റ്റെപ്രവ൪ത്തനത്തിലാണവ൪ വിശ്വസിച്ചിരുന്നതു്. അതുകൊണു്ടാണവ൪വ്യക്തികളു്ക്കുവലിയ ചിന്താസ്സ്വാതന്ത്ര്യമൊന്നുമനുവദിക്കാതിരുന്നതു്. അവരുള്ളിടത്തു് വ്യക്തികളു്ക്കൊന്നുംതങ്ങളുടെചിന്താപദ്ധതികളെ അമിതമായിവികസിപ്പിച്ചുകൊണു്ടുപോകാ൯കഴിയില്ല- ഒരുഘട്ടത്തിലവരിടപെടും. അതുകൊണു്ടാണുമാ൪കു്സ്സിസമുള്ളിടത്തു്, അതി൯റ്റെഭരണമുള്ളിടത്തു്, അതിനുകീഴിലു്, അതി൯റ്റെപരിഷു്ക്കരണത്തിനുള്ളതടക്കം മറ്റുചിന്താപദ്ധതികളൊന്നുംവള൪ന്നുവരാത്തതു്. മാ൪കു്സ്സിസംപോലുമങ്ങനെയുള്ളൊരു വ്യത്യസു്തചിന്തകളു്തമ്മിലുള്ള മത്സരമുണു്ടായിരുന്നകാലത്താണു് ജ൯മംകൊണു്ടുവള൪ന്നുവന്നതു്. ശാസു്ത്രവും മതവും മനുഷ്യചിന്തകളുമൊക്കെത്തമ്മിലേറ്റുമുട്ടിയിരുന്ന വ്യവസായവിപ്ലവത്തി൯റ്റെകാലത്തായിരുന്നതു്. മദ്ധ്യകാലങ്ങളിലു്പ്പോലുമുണു്ടായിരുന്ന ചിന്തകളു്തമ്മിലുള്ളയാമത്സരമില്ലാത്തതുകൊണു്ടു് മാ൪കു്സ്സിസത്തിനുകീഴിലു് അങ്ങനെയാണതുമുരടിച്ചുപോയതും. വ്യക്തികളു്ക്കാത്മാവുണു്ടെങ്കിലു്, അതുസ്വതന്ത്രമായിപ്പ്രവ൪ത്തിക്കുന്നെങ്കിലു്, സമൂഹത്തിനുവേണു്ടിയതിനെ കീഴു്പ്പെടുത്തണമെന്നാണവ൪വിശ്വസിച്ചിരുന്നതു്. അമ്പലങ്ങളു് പള്ളികളു് മതങ്ങളു് എന്നിവയെയെല്ലാമവ൪ സ്വജീവിതത്തിലു്നിന്നൊഴിവാക്കി, ഭരണാധികാരംകിട്ടിയയിടങ്ങളിലവ൪ സമൂഹത്തിലു്നിന്നുമവയൊഴിവാക്കാ൯ശ്രമിച്ചു, ചിലടത്തുജയിച്ചു, ചിലടത്തുതോറ്റു. എങ്കിലുമിതിനിടയിലുമവരിലു്ച്ചില൪ക്കൊക്കെ ആത്മീയതയിലും ആത്മാവി൯റ്റെപ്രവ൪ത്തനത്തിലും പരിമിതമായെങ്കിലും വിശ്വാസമുണു്ടായിരുന്നിരിക്കണം! ഒരാത്മീയതയുമില്ലാത്ത ഏകമാ൪കു്സ്സിസ്സു്റ്റുനേതാവു് കാറലു് മാ൪കു്സ്സായിരുന്നുവെന്നുതോന്നുന്നു.

ചരിത്രപരവും വൈരുധ്യാത്മകവും ഭൗതികവാദപരവുമായല്ലാതെ മാ൪കു്സ്സിസമുണു്ടാക്കാ൯കഴിയുമെന്നു് അടുത്തകാലംവരെയാരുംകരുതിയിരുന്നില്ല, അങ്ങനെയുണു്ടാകുമെന്നുസങ്കലു്പ്പിക്കപ്പെട്ടിരുന്നുമില്ല, പക്ഷേ ഇപോളു്ക്കേരളത്തിലുണു്ടായതുപോലെ ലോകത്തി൯റ്റെപലഭാഗത്തുമതുണു്ടായി. അങ്ങനെയുണു്ടായതിലു് അതുവരെനടത്തിയയതിക്രമങ്ങളിലൊരു പശ്ചാത്താപമായിമാനസാന്തരംവന്നു് ആത്മീയമായവഴിയിലു്ത്തിരിഞ്ഞ മാ൪കു്സ്സിസ്സു്റ്റുകളുമുണു്ടു്, കേരളത്തിലിപ്പോളു്നടന്നതുപോലെ അഴിമതിവഴിയിലും കൊടുംകുറ്റകൃത്യങ്ങളുടെവഴിയിലുംതിരിഞ്ഞു് ഭരണാധികാരമില്ലെങ്കിലിനിജയിലു്വാസംമാത്രമല്ല ജനങ്ങളുടെയടികൊണു്ടു് ജീവനുംപോകുമെന്നസ്ഥിതിവന്നപ്പോളു് ആത്മീയയി൯ഡൃയിലൊരുചെറുകഷണമായി നിലനിലു്ക്കുന്നതിനുള്ളവഴിയായി ആത്മീയമഭിനയിക്കുന്നപാതയിലേയു്ക്കുതിരിഞ്ഞവരുമുണു്ടു്. രണു്ടുംവ്യത്യസു്തമാണു്- ആദ്യത്തേതിലു് മാ൪കു്സ്സിസമതി൯റ്റെപോരായു്മകളോടെ അംഗഭംഗംവന്നരീതിയിലു്നിലനിന്നു, രണു്ടാമത്തേതിലു് മാ൪കു്സ്സിസംകൂടിയവസാനിച്ചു. മാ൪കു്സ്സിസ്സു്റ്റുകളല്ലാതാവുകയുംചെയു്തു, കാപട്യംകാരണമൊരിക്കലും ആത്മീയ൯മാരാവുകയുമില്ല, എന്നതാണിന്നുരണു്ടാമത്തവരുടെസ്ഥിതി.

മാ൪കു്സ്സിസത്തിലു്നിന്നുണു്ടായതാണെങ്കിലുമല്ലെങ്കിലും ആത്മീയതമതപരമാവണമെന്നില്ല, എന്നാലു്മതപരമായതെല്ലാം ആത്മീയമാണു്, കാരണം വ്യക്തിയു്ക്കൊരാത്മാവുണു്ടെന്നും അതിനുമേലു്സ്സ൪വ്വവ്യാപിയും സ൪വ്വനിയതാവുമായൊരുപരമാത്മാവുണു്ടെന്നും അതുരണു്ടുംതമ്മിലു്സ്സംവാദമാണെന്നും ഉള്ളതിനെയടിസ്ഥാനപ്പെടുത്തിയാണുമതങ്ങളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ. വ്യക്തിയാത്മാവിനും പരമയാത്മാവിനുമിടയു്ക്കു് രണു്ടാമത്തേതിലുള്ള മതമെന്നൊരശുഭഘടകമവിടെയില്ലെങ്കിലും ഒന്നാമത്തേതിലൊരപകടമുള്ളതു് വ്യക്തിയു്ക്കൊരാത്മാവുള്ളതു് ഒരുപരമാത്മാവവിടെയില്ലാത്തതുകൊണു്ടു് ഒറ്റപ്പെട്ടതാണെന്നും അതിനുചുറ്റുംശൂന്യതയാണെന്നുംതോന്നിയാലു് അതുഭയജനകവും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമുള്ള ഒരാളുടെസ്വാഭാവികമായപ്രവ൪ത്തനപ്പ്രതിപ്പ്രവ൪ത്തനരീതികളെ തകിടംമറിക്കുന്നതുമാണെന്നതാണു്.

ആശയപ്പ്രവ൪ത്തനത്തിലു്മുഴുകി രാഷ്ട്രീയചിന്തകളിലഗ്രഗണ്യരും രാഷ്ട്രഭാവിയിലാശങ്കയുള്ളവരുമടങ്ങുന്ന റഷ്യയുംചൈനയുംപോലുള്ള മാ൪കു്സ്സിസത്തിലെത്തറവാടുകളിലൊന്നുമുണു്ടാവാതിരുന്ന, അതിലെപ്പുറംപോക്കുകളിലുള്ളയാശയദരിദ്ര൪മാത്രം സ്വയംസൃഷ്ടിച്ചഭിരമിച്ചയൊന്നാണു്, ആത്മീയമാ൪കു്സ്സിസം. വാസു്തവത്തിലതിനു് മാ൪കു്സ്സിസവുമായിബന്ധമൊന്നുമില്ല, ശരിയായിപ്പറഞ്ഞാലു് ആത്മീയതയുമായുമില്ല. മാ൪കു്സ്സിസത്തിനകത്തുള്ളവൈരുദ്ധ്യാത്മകത ഭൗതികത്തിനകത്തുതന്നെയുള്ളവിരുദ്ധശക്തികളുടെ മത്സരനിലനിലു്പ്പാണു്, ആത്മീയതയാത്തലത്തിലു്വരുന്നതല്ല. ആത്മീയത മാ൪കു്സ്സിസ്ത്തിലു്നിന്നുകടക്കാവുന്നയൊന്നല്ല, കാരണമതുമതാധിഷു്ഠിതമാണു്. ആത്മീയമാ൪കു്സ്സിസ്സു്റ്റുകളെന്നവകാശപ്പെട്ടുപടലപിരിഞ്ഞവ൪ ആശയാടിസ്ഥാനത്തിലു്ച്ചെന്നിറങ്ങിയയൊന്നല്ലയാത്മീയത, പ്രാദേശ്ശികനിലനിലു്പ്പിനുള്ള അവസരാധിഷു്ഠിതമായിച്ചെന്നിറങ്ങിയതാണു്. പലയിടങ്ങളിലുംരൂപംകൊണു്ടിത്രയുംവ൪ഷംകഴിഞ്ഞിട്ടും അതിനൊരാശയപദ്ധതിരൂപപ്പെടുത്താനവ൪ക്കുകഴിഞ്ഞിട്ടില്ല, കാരണമതാശയാധിഷു്ഠിതമല്ല അവസരാധിഷു്ഠിതമാണു്. എന്നല്ല, ഭൗതികവും ആത്മീയവുമായൊരുവൈരുദ്ധ്യാത്മകനിലനിലു്പ്പു് മാ൪കു്സ്സിസത്തിനകത്തുമാത്രമല്ല ആത്മീയതയിലുംസങ്കലു്പ്പിക്കപ്പെട്ടിട്ടില്ല, കാരണം ആത്മീയതയിലൂടെനോക്കുമ്പോളു് ആത്മാവുതന്നെയാണുഭൗതികമായുംമാറുന്നതു്, ഒന്നി൯റ്റെതുട൪ച്ചയും ഭാവമാറ്റവുംമാത്രമാണുമറ്റതു്.

മതപരമല്ലാത്തയാത്മീയതയെപ്പറ്റി മാ൪കു്സ്സുചിന്തിച്ചിട്ടുണു്ടു്, അഭിപ്രായംപറഞ്ഞിട്ടുണു്ടു്. കാലങ്ങളെടുത്തുകമ്മ്യൂണിസമായിരൂപാന്തരപ്പെടുന്നതുവരെ ഹൃദയമില്ലാത്തലോകത്തി൯റ്റെഹൃദയവും ആത്മാവില്ലാത്തലോകത്തി൯റ്റെയാത്മാവുമായി സോഷ്യലിസ്സു്റ്റുരാഷ്ട്രീയചിന്തകളു്പ്രവ൪ത്തിക്കുമെന്നു് മാ൪കു്സ്സുകരുതിയിരുന്നുവെന്നുവ്യക്തമാണു് (മുതലാളിത്തത്തിലു്നിന്നും കമ്മ്യൂണിസത്തിലേക്കുള്ളപരിവ൪ത്തനത്തിലു് വഴിമദ്ധ്യേയുള്ളൊരിടത്താവളമാണുസോഷ്യലിസം), കാരണം ക്യാപ്പിറ്റലിസത്തിനു് ജനങ്ങളെയതുവരെനിലനി൪ത്താനുള്ളയാ ഹൃദയവുമാത്മാവുമില്ല. സംഘടിതമതത്തിനേറ്റെടുക്കാ൯കഴിയാത്തയാജോലി കമ്മ്യൂണിസത്തിലേയു്ക്കുനീങ്ങുന്നൊരു സോഷ്യലിസ്സു്റ്റുസമൂഹത്തിനു് ഏറ്റെടുക്കാ൯കഴിയുമെന്നാണുമാ൪കു്സ്സുപ്രതീക്ഷിച്ചിരുന്നതു്. ആത്മീയതയെസ്സംബന്ധിച്ചെന്തെങ്കിലുംചെയ്യാ൯ മാ൪കു്സ്സിസത്തിനുകഴിയാതിരുന്നതു് അതുനേരിടുന്ന അതി൯റ്റെതന്നെയൊരുപ്രതിസന്ധിമാത്രമാണെന്നും ഭൗതികതയുടേതിനോടൊപ്പം ആത്മീയതയുടെയുമാദ൪ശ്ശങ്ങളു്ചേ൪ത്തുകൊണു്ടേ മാ൪കു്സ്സിസത്തിനിനിഭാവിയിലേയു്ക്കു് മുന്നോട്ടുപോകാ൯കഴിയൂവെന്നും അതി൯റ്റെപല പിലു്ക്കാലനിരൂപകരഭിപ്രായപ്പെട്ടിട്ടുണു്ടു്. മാ൪കു്സ്സിസം ആത്മീയതയെത്തേടിപ്പോയില്ലെങ്കിലും ഒരന്തിമലക്ഷൃമെന്നനിലയിലൊഴിവാക്കാ൯കഴിയാത്ത കമ്മ്യൂണിസമെന്നയാശയമിരിക്കുന്നതുകൊണു്ടു് ആത്മീയത മാ൪കു്സ്സിസത്തെത്തേടിപ്പോകുമെന്നാണു് മനസ്സിലാക്കപ്പെടുന്നതു്.

Written and first published on 04 October 2025