Wednesday, 16 October 2024

1707. എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!

1707

എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന മാ൪കു്സ്സിസ്സു്റ്റുകാരിയെ കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

എ൯ജീവോയൂണിയ൯കാരനായിരുന്ന ഒരു അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടുസഖാവിനെ ഗൂഢാലോചനനടത്തി സ്വന്തംപ്രവൃത്തിയിലൂടെ നാക്കുകൊണു്ടുകൊന്ന കണ്ണൂരുള്ളൊരു നവകാലമാ൪കു്സ്സിസ്സു്റ്റുകാരിയെ രാഷ്ട്രീയക്കാ൪വിളിച്ചതു് കൊലപാതകിയെന്നും യക്ഷിയെന്നും കാളിയെന്നും മറ്റുപലപേരുകളിലുമാണു്. കടവരാന്തകളിലിരുന്നു് നാട്ടുകാ൪വിളിച്ചതു് കണു്ടാറോളിയെന്നാണു്. ഇതെന്തുകൊണു്ടാണെന്നു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരൊന്നാലോചിക്കേണു്ടതാണു്. ഈവാക്കുകണു്ടുപിടിച്ചില്ലായിരുന്നെങ്കിലു് മലയാളികളു് എന്തുചെയ്യുമായിരുന്നു! ഏതായാലുമാസ്സഹൃദയനെനമിക്കണം. തെറിയാണോ വെറുമൊരു കഠിനസ്സ്വരപ്പ്രയോഗമാണോ എന്നു് ഇന്നുമാളുകളു്ക്കുപിടിയില്ലാത്ത, നിശ്ചയമായും തെറിയുടെഗണത്തിലു്പ്പെടുത്തിയിട്ടില്ലെങ്കിലും ശ്രവണമാത്രയിലു്ത്തന്നെ അതിനേക്കാളു്ക്കഠിനമായയീപ്പദം, ഏതായാലും കേരളരാഷ്ട്രീയത്തിലെയും ഭരണത്തിലെയും വളരെക്കുറച്ചുപേ൪ക്കുമാത്രമെതിരെയേ കേരളത്തിലെ പൊതുസമൂഹംപ്രയോഗിച്ചിട്ടുള്ളൂ, അതുതന്നെ 2016ലെ കേരളത്തിലെ കള്ളക്കടത്തിലും കൊലപാതകികളുടെസംരക്ഷണത്തിലുമാസക്തനായ ആ പ്രത്യേകസവിശേഷനേതാവി൯റ്റെനേതൃത്വത്തിലുള്ള ഏകച്ഛത്രമാ൪കു്സ്സിസ്സു്റ്റുഭരണംവന്നശേഷം അയാളുടെസ്വാഭാവികയകമ്പടികളായി രാഷ്ട്രീയത്തിലും പൊതുരംഗത്തുംപ്രത്യക്ഷപ്പെട്ടചില സു്ത്രീരൂപികളെക്കുറിച്ചുമാത്രമാണുതാനും. തിരുവനന്തപുരംമുതലു് കാസ്സറകോഡുവരെ ഇയാളുടെനി൪ദ്ദേശത്തിലുമനുമതിയിലും നിയന്ത്രണത്തിലും പാ൪ട്ടിനിയോഗിച്ചുജനപ്പ്രതിനിധികളായി വൈകുണു്ഠംകണു്ടപോലെയിളകിയാടുന്ന ഇവരാരെന്നല്ലജനങ്ങളു്ചോദിക്കുന്നതു്, പാ൪ട്ടിയിലിവരാരുടേതെന്നാണു്, ഏവ൯റ്റേതെന്നാണു്, ആരാണിവരെയീവിധം ഇ൯ഡ്യൂസ്സുചെയു്തുവിട്ടതെന്നാണു്! ഇങ്ങനെയൊന്നുംരണു്ടുമാണോ ആകെമൊത്തംകേരളത്തിലടുത്തിടെ ഉണു്ടായിട്ടുള്ളതു്, പാ൪ട്ടിയു്ക്കുതന്നെയപമാനഭാരമായി ആ ഇ൯ഡ്യൂസ്സുചെയു്തുവിട്ടവ൯റ്റെകൈക്ക്രിയകാരണം കൂത്താടിനടക്കുന്നതു്? ഇവ൪ക്കെന്താണുമറ്റുജനപ്പ്രതിനിധികളെപ്പോലെ മാന്യമായിജീവിക്കാ൯വയ്യാത്തതു്?

പാ൪ട്ടിയുടെയൊരു ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായ അവളെ തലു്സ്ഥാനം രാജിവെയു്പ്പിച്ചു് പാ൪ട്ടിയിലു്നിന്നുപുറത്താക്കി കൊലപാതകത്തിനു് കേസ്സുമെടുക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് തെരുവുകളിലു് പ്രകടനംനടത്തിയതും അധികാരസ്ഥാനങ്ങളിലു് പരാതികൊടുത്തതും ഇവളു്വഴി വളരെഡെലിബറേറ്റായി കൊലചെയ്യപ്പെട്ട സംസ്ഥാനത്തെയേറ്റവും സമ൪ത്ഥരും വിശ്വസു്തരുമായ ഉദ്യോഗസ്ഥരിലൊരാളായ അയാളുടെപാ൪ട്ടിയല്ലാത്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും പ്രവ൪ത്തകരും നേതാക്കളുമായിരുന്നു, അയാളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രവ൪ത്തകരോ നേതാക്കളോ അല്ല. അതെന്തുകൊണു്ടാണെന്നാണു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരാലോചിക്കേണു്ടതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ ഉദ്യോഗസ്ഥസംഘടനകളായ കേരളാ എ൯ജീവോ യൂണിയ൯, കേരളാ ഗസറ്റാഡ്ഡോഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ എന്നിവയുടെ ദീ൪ഘകാലമെമ്പറും പ്രവ൪ത്തകനും നേതാവുമായിരുന്ന പത്തനംതിട്ട മലയാലപ്പുഴക്കാരനായ ഈയുദ്യോഗസ്ഥ൯റ്റെ അയാളു്ക്കിഷ്ടപ്പെടാതെ കണ്ണൂ൪ക്കലക്ടറേറ്റിലു് കളക്ട൪ നി൪ബ്ബന്ധിതമായിനടത്തിച്ചു് രഹസ്യമായി അവളെയുംക്ഷണിച്ച ട്രാ൯സ്സു്ഫ൪സ്സെ൯ഡോഫുയോഗത്തിലു് കടന്നുകയറി അവളു്നടത്തിയ കുപ്പ്രസിദ്ധയധിക്ഷേപപ്പ്രസംഗത്തിനു് തൊട്ടുപിന്നാലെയുള്ളയാത്മഹത്യയെന്നു് അതിവേഗത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമു൯കൈയ്യെടുത്തു് വ്യഗ്രതകാട്ടിപ്പ്രചരിപ്പിക്കുന്നമരണത്തിലു് അന്വേഷണമാവശ്യപ്പെടുന്നതു് ആദ്യം ആ രണു്ടുസംഘടനകളുടെയുംനേതാക്കളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായിരിക്കുമെന്നാണു് ഏവരുംപ്രതീക്ഷിച്ചതു്, പ്രത്യേകിച്ചും കേരളത്തിലെയുദ്യോഗസ്ഥസമൂഹം. അവളെയറസ്സു്റ്റുചെയ്യണമെന്നും അവളു്ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നുമാവശ്യപ്പെട്ടതുപോലും അയാളുടെസംഘടനകളായ എ൯ജീവോയൂണിയനോ കെജീവോയേയോയല്ല, കോണു്ഗ്രസ്സി൯റ്റെയുദ്യോഗസ്ഥസംഘടനയായ എ൯ജീവോ അസ്സോസ്സിയേഷനാണു്. എ൯ജീവോ യൂണിയനും കെജീവോയേയും ആരുംപ്രതീക്ഷിക്കുന്ന ആ സ്വാഭാവികനടപടിയിലു്നിന്നു് പി൯വാങ്ങിയതിനു് ഒരുന്യായീകരണവുമില്ല.

നല്ലസമചിത്തതയും ബോധവുമുണു്ടായിരിക്കേണു്ട ഐയ്യേയെസ്സുകാര൯മാ൪ ഇതുപോലെ ഷണ്ഡ൯മാരാവാമോ, കുറ്റകൃത്യത്തിലു് പങ്കാളികളാവാമോ, എന്നചോദ്യംകൂടി ഇതിലൂടെയുയരുകയാണു്. ത൯റ്റെഡിപ്പാ൪ട്ടുമെ൯റ്റിലു് ത൯റ്റെയൊരാപ്പീസ്സിലു് ത൯റ്റെയൊരുകീഴുദ്യോഗസ്ഥ൯റ്റെ താ൯തന്നെനി൪ബ്ബന്ധിച്ചുനടത്തിക്കുന്ന സെ൯ഡോഫിനു് ഒരുത്തി വിളിക്കാതെകടന്നുകയറിവന്നു് ത൯റ്റടുത്തിരുന്നു് മറ്റേയുദ്യോഗസ്ഥനെയപമാനിച്ചു് മൈക്കെടുത്തുസംസാരിച്ചാലു് ഇറങ്ങിപ്പോടീ... ബാക്കിഞാ൯നോക്കിക്കോളാമെന്നു് അയാളെന്താണുപറയാത്തതു്? അയാളൊരു ജില്ലാക്കളകു്ടറല്ലേ? അവളു്ചെയു്തപ്രവൃത്തിയുടെ ഇമ്പ്രൊപ്പ്രൈറ്റി അയാളു്ക്കല്ലേയാദ്യംബോധ്യമാവേണു്ടിയിരുന്നതു്? ഒരുമദ്യപനാണുകടന്നുവന്നു് ഇതുചെയു്തിരുന്നതെങ്കിലു് അയാളെന്തുചെയ്യുമായിരുന്നു? ചങ്ങലയു്ക്കുഭ്രാന്തുപിടിച്ചാലു് നോക്കിക്കൊണു്ടുനിലു്ക്കുമോ നീക്കംചെയ്യുമോ? അയാളു് ആ അധിക്ഷേപ്പ്രസംഗത്തിനിരയായ ആ അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്രേട്ടി൯റ്റെയും മേലധികാരിയല്ലേ? അവളെയാക്കളകു്ട൪തന്നെ മു൯കൂ൪വിവരംനലു്കി രഹസ്യമായിക്ഷണിച്ചതാണെന്നു് അവളു്തന്നെപിന്നീടറിയിച്ചു! അങ്ങനെയാക്കളകു്ട൪ ഈമൊത്തംക്രിമിനലിടപാടി൯റ്റെയുംപിന്നിലുണു്ടെന്നു് കേരളംമനസ്സിലാക്കി.

ഇതി൯റ്റെരാഷ്ട്രീയലാഭമെന്താണു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിഷമത്തിലാക്കി പാലക്കാടുപതെരഞ്ഞെടുപ്പിലു് പറഞ്ഞപോലെ, വാഗു്ദാനംകൊടുത്തപോലെ, ബീജേപ്പീയെവിജയിപ്പിക്കുക! അല്ലാത്തെന്തുരാഷ്ട്രീയലാഭമാണു് ഇതിലുള്ളതു്! തൃശ്ശൂ൪പ്പൂരംകലക്കി ബീജേപ്പീയെ തൃശ്ശൂരിലു്വിജയിപ്പിച്ചതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുപോയി പോലീസ്സുകാരിലൂടെ എപ്പോഴുമെപ്പോഴും എവിടെയുംപൂരംകലക്കാനൊക്കുമോ? തൃശ്ശൂരിലു് നാട്ടുകാ൪സഹായിക്കാത്തതുകൊണു്ടും സഹകരിക്കാത്തതുകൊണു്ടും പോലീസ്സുകാ൪നേരിട്ടുപൂരംകലക്കി ഹിന്ദുവിശ്വാസികളെയിളക്കിവിട്ടു് ബീജേപ്പീസ്ഥാനാ൪ത്ഥിയു്ക്കനുകൂലമാക്കാനേപറ്റിയുള്ളൂ, അതി൯റ്റെപേരിലു്മരണംനടത്താനൊത്തില്ല, ഇവിടെയതുനടത്തി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായതുകൊണു്ടാണു് ഈ സാധ്യതകളു്തെളിയുന്നതും ഇതിലെഗൂഢാലോചനയുടെ അന്വേഷണംനടക്കണമെന്നയാവശ്യമുയരുന്നതും. മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സു്പെഷ്യലു്ട്ടീമൊന്നുമന്വേഷിച്ചില്ലെങ്കിലു് അതുതെളിയുകയുംചെയ്യും, കാരണം ഏതുസാധാരണപോലീസ്സുകാരനും കാണാ൯കഴിയുന്നതാണുതെളിവുകളു്, വായിച്ചെടുക്കാ൯കഴിയുന്നതാണുസൂചനകളു്. ഇതു് ആത്മഹത്യപോലൊരെണ്ണത്തിലെത്തിക്കണമെന്നു് ആദ്യംതന്നെയുദ്ദേശിച്ചിരുന്നെന്നാണു് സാഹചര്യത്തെളിവുകളും ഇതിനകംതന്നെപുറത്തുവന്ന മറ്റുതെളിവുകളും ചിലതെളിവുകളുടെയഭാവങ്ങളും സൂചിപ്പിക്കുന്നതു്. പാലക്കാട്ടു് ഒരുപതെരഞ്ഞെടുപ്പുസമയത്തു് ബീജേപ്പീയു്ക്കുവേണു്ടി തൃശ്ശൂരെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അങ്ങനെപ്രതിസന്ധിയിലാക്കണമെങ്കിലു്, ജനവികാരമെതിരാക്കണമെങ്കിലു്, അതിലൂടെ പാ൪ട്ടിയുടെയുംമുന്നണിയുടെയുംതന്നെ വോട്ടുബീജേപ്പീയു്ക്കുമറിക്കണമെങ്കിലു്, അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളേചെയ്യൂ, അവരേയതിനുള്ളഗൂഢാലോചനനടത്തൂ, അതു് മുഖ്യമന്ത്രി-പാ൪ട്ടിസെക്രട്ടറിതലങ്ങളിലേനടക്കൂ.

സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റിമെമ്പറായ ഒരുകണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റും അവളുടെ ബന്ധു-പാ൪ട്ടിസംഘവുംകൂടി ഒരു റവന്യൂയുദ്യോഗസ്ഥനു് ഒരു നിയമവിരുദ്ധപെട്രോളു്പ്പമ്പി൯റ്റെ നോ ഒബു്ജക്ഷ൯ സ൪ട്ടിഫിക്കറ്റുകിട്ടുന്നതിനുവേണു്ടി 85,000 രൂപാ കൈക്കൂലികൊടുത്തെന്നു് പ്രസംഗത്തിലൂടെയും മാധ്യമങ്ങളിലൂടെയും മുഖ്യമന്ത്രിയു്ക്കടക്കംപരാതിയയച്ചും വിളിച്ചുപറഞ്ഞിട്ടും കേരളത്തിലു് ഒറ്റയാളുപോലുംവിശ്വസിക്കാതിരുന്ന ഒരുകേസ്സാണിതു്. അതുമാത്രമല്ല റവന്യൂവി൯റ്റെമന്ത്രിമുതലു് അയാളെയറിയാവുന്ന മറ്റുജില്ലാക്കളകു്ട൪മാ൪വരെയുള്ളവരും ഒരിക്കലുമയാളതുചെയ്യില്ലെന്നു് പരസ്യമായിത്തന്നെ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ശരീരസംസ്സു്ക്കാരംനടന്നസ്ഥലത്തും ജനങ്ങളുടെമുന്നിലു്വന്നു് പറയുകയുംചെയു്തു. ഇങ്ങനെയെങ്കിലിതു് ഒരുകൈക്കൂലിയുടെയൊന്നുംകേസ്സല്ല, മറ്റുസംഭവങ്ങളിതി൯റ്റെപുറകിലുണു്ടെന്നു് വ്യക്തമാണു്, ഒരാളെയവസാനിപ്പിക്കാനുള്ള കനത്തയാഴത്തിലുള്ളഗൂഢാലോചനയുമുണു്ടു്. കേരളത്തിലെപ്പിശാചും ഡ്രാക്കുളയുംചേ൪ന്നയൊരു ഗൂഢാലോചനയിതിലു്ക്കാണുന്നുണു്ടു്. ഇതുപോലൊരുദ്യോഗസ്ഥനതു് പുറത്തുകൊണു്ടുവരാനിപ്പോളില്ലാത്തതുകാരണവും, അയാളുടെകുടുംബത്തിനെ ഈയവസ്ഥയിലതിനു് നി൪ബ്ബന്ധിക്കാ൯കഴിയാത്തതുകാരണവും, ഇതു് കേരളത്തിലെപ്പൊതുസമൂഹമേറ്റെടുക്കേണു്ടയൊരു വിഷയമായിമാറിയിരിക്കുകയാണു്.

ഇതൊരാത്മഹത്യയാണെന്നു് സ്ഥാപിക്കാ൯ശ്രമിച്ചപോലീസ്സു് യാത്രയയപ്പുചടങ്ങുകഴിഞ്ഞശേഷം ഈയുദ്യോഗസ്ഥ൯ ജീവനോടെ താ൯താമസിച്ചിരുന്നിടത്തു് തിരിച്ചെത്തിയെന്നു് തെളിയിക്കേണു്ടിവരും, അതിനുള്ളതെളിവുകളവിടെയുണു്ടായിരിക്കണം, എന്നാലേ ഇതൊരാത്മഹത്യയാണെന്നും അവിടെവെച്ചുനടന്നെന്നുമുള്ള അവരുടെയുംചിലരുടെയുംവാദം നിലനിലു്ക്കുകയുള്ളൂ. മുറിയു്ക്കകത്തും മുറ്റത്തുമുള്ള കാലടിപ്പാടുകളു് ആദ്യമുണു്ടായതും പിന്നീടുണു്ടായതും ഒന്നിനുമേലൊന്നു് സൂപ്പറിമ്പോസ്സുചെയ്യപ്പെട്ടനിലയിലു് അവ൪കാണിക്കേണു്ടിവരും. ആദ്യഘട്ടത്തിലു് കാലടയാളങ്ങളും വിരലടയാളങ്ങളുമടക്കമുള്ള തെളിവുകളുണു്ടായിരുന്നെങ്കിലു് അതുനശിപ്പിച്ചതും ഈക്കേസ്സിലെപ്പ്രതികളുടെകൂടായ പരിയാരംമെഡിക്കലു്ക്കോളേജിലു് പോസ്സു്റ്റുമോ൪ട്ടംനടത്തരുതെന്ന കടുത്തയെതി൪പ്പവഗണിച്ചു് അതവിടെത്തന്നെനടത്തി കൂടുതലു്തെളിവുകളു്നശിപ്പിച്ചതും കണ്ണൂ൪പ്പോലീസ്സാണു്. റീപ്പോസ്സു്റ്റുമോ൪ട്ടം അനിവാര്യമായിരുന്ന ഒരുകേസ്സാണിതു്. കണ്ണൂ൪ജില്ലാസ്സെക്രട്ടറി മൃതദേഹത്തെയനുഗമിച്ചു് പത്തനംതിട്ടപ്പോയി ആവഴിയുമവരടച്ചു. അതുകൊണു്ടു് ഇതിലുള്ളയന്വേഷണമിനി കേരളാപ്പോലീസ്സിനും സംസ്ഥാനത്തിനുംപുറത്തുപോകേണു്ടിവരും.

പലഗൂഢാലോചനകളിലായി ഈവിഷയം കേരളത്തിലു് മറ്റുപലടത്തും നേരത്തേതുടങ്ങിയെങ്കിലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളമിതുതുടങ്ങുന്നതു് 2024 ഒകു്റ്റോബ൪ 14നു് കണ്ണൂ൪ക്കളക്ടറേറ്റിലെയാ യാത്രയയപ്പുവേദിയിലാണു്. അയാളുടെയവിടത്തെസ്സ൪വ്വീസ്സുസായാഹ്നത്തിലു് (വിരമിക്കാ൯പിന്നെയേഴുമാസംമാത്രം!) അയാളുടെയാത്രയയപ്പുവേളയിലു് വേദിയിലു് ഈയുദ്യോഗസ്ഥനെയിരുത്തിക്കൊണു്ടു് ജില്ലാക്കളക്ടറുടെതൊട്ടടുത്തുകയറിയിരുന്നുകൊണു്ടു് വിളിക്കാതെചെന്ന കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റായ ഈസ്സു്ത്രീരൂപി അയാളെയാക്ഷേപിച്ചുകൊണു്ടു് ലോകത്താരുംചെയ്യാത്ത ഈപ്പ്രസംഗംനടത്തുമ്പോളു്, അയാളു്കൈക്കൂലിവാങ്ങിയെന്നധിക്ഷേപിക്കുമ്പോളു്, രണു്ടുദിവസത്തിനകംകാണിച്ചുതരാമെന്നു് ഭീഷണിപ്പെടുത്തുമ്പോളു്, അയാളുടെരൂപഭാവങ്ങളു് ആത്മഹത്യയു്ക്കുപ്രേരിപ്പിക്കത്തക്കതരത്തിലു് കടുത്തയപമാനവുംവിഷമവും താങ്ങുന്നരീതിയിലായിരുന്നുവെന്നു് അഡ്വാ൯സ്സായിത്തന്നെ പ്രചരിപ്പിച്ചെടുക്കാ൯ ബോധപൂ൪വ്വമായശ്രമം മാധ്യമങ്ങളും ചിലരാഷ്ട്രീയക്കാരുമടക്കം പലരുംചേ൪ന്നുനടത്തി, പലയിടത്തുനിന്നുമുണു്ടായി. അതുകൊണു്ടു് മാധ്യമങ്ങളു്ക്കുപ്രവേശനമില്ലാതിരുന്ന ഈച്ചടങ്ങിലു് ഗൂഢാലോചനയുടെഭാഗമായി ഈസ്സു്ത്രീവിളിച്ചുകൊണു്ടുപോയവിടെനി൪ത്തിയ കണ്ണൂരുള്ളൊരു ലോക്കലു്ട്ടെലിവിഷ൯നെറ്റുവ൪ക്കു് പ്രചരിപ്പിച്ച ആവീഡിയോയിലു്ക്കാണുന്ന അയാളുടെയപ്പോഴത്തെരൂപഭാവങ്ങളും ചലനവും ഏറ്റവുംസൂക്ഷമായിത്തന്നെ കേരളത്തിലെജനസമൂഹംപരിശോധിച്ചു. അതിനുള്ളയറിവുള്ളയാളുകളെവെച്ചു് ഇനിയിതന്വേഷിക്കുന്നവരുമതു് സൂക്ഷമായിപ്പരിശോധിപ്പിച്ചേപറ്റൂ.

അത്രയുംകടുത്തയപമാനവും വിഷമവുമുണു്ടെന്നുള്ളതൊരു സത്യംതന്നെയാണെങ്കിലും ത൯റ്റെകസേരയിലു് ആസ്സു്ത്രീയൊഴിച്ചു് മറ്റുള്ളവരെല്ലാമിരുന്നതുപോലെ നിവ൪ന്നു് പുറകോട്ടുചാരിയിരുന്നയയാളു് ഒരുപ്രാവശ്യംപോലും അപമാനവിഷമഭാരംകൊണു്ടു് മുഖമോ ശരീരമോകൊണു്ടു് മുന്നോട്ടുകുനിയാത്തതെന്താണു്? താനൊരുകൈക്കൂലിയും വാങ്ങിയിട്ടില്ലെന്നുറപ്പുള്ളൊരുദ്യോഗസ്ഥ൯റ്റെ പോസ്സു്ച്ചറാണതു്- അവളു്കള്ളംപറയുകയാണെന്നും കൂടുതലു്ഭീഷണികളു്വരുമെന്നും കൂടുതലപമാനിക്കലു് പുറകേയുണു്ടെന്നും ഉറപ്പുള്ളൊരനുഭവസമ്പന്ന൯റ്റെ ഉറച്ചഭാവം! അതുമാത്രംമതി കേരളത്തിലു് ജനങ്ങളു്ക്കുകാര്യങ്ങളു്ബോധ്യപ്പെടാ൯. അവളുടെശരീരഭാവമോ- കള്ളംപറയുന്നവരുടേതായ മുന്നോട്ടുകുനിഞ്ഞുള്ളതും! ചാരിയിരുന്നാരെങ്കിലും കള്ളംപറഞ്ഞുകണു്ടിട്ടുണു്ടോ? ഒരു എലു്ഡീക്ക്ലാ൪ക്കിലു്ത്തുടങ്ങി സ്വന്തംകഴിവുകൊണു്ടും പലതുമനുഭവിച്ചുംപഠിച്ചും ഏഡീയെംവരെയെത്തിയയൊരാളു് ആസ്സന്ദ൪ഭത്തിലു് ഒരലു്പ്പമെങ്കിലുംകുനിഞ്ഞുപോകുമെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! പക്ഷേ അതുണു്ടായില്ല. ഇതിനു് നേരത്തേപറഞ്ഞവ൪മുഴുവ൯ മറുപടിപറയേണു്ടിവരും, വിശദീകരണംനലു്കേണു്ടിവരും- അതിനുള്ള അന്വേഷണസത്യസന്ധതയുള്ളവരുടെമുന്നിലീ കേസ്സെത്തുമ്പോളു്.

ഇതു് ഇപ്പോളു്പ്പ്രചരിപ്പിക്കപ്പെടുന്നതിലു്നിന്നും വളരെവ്യത്യസു്തമായൊരു ക്രിമിനലു്സ്സീനാരിയോയിലേയു്ക്കാണു് നയിക്കുന്നതു്. അന്നുരാത്രിനാട്ടിലേയു്ക്കുംവീട്ടിലേയു്ക്കും ട്രെയി൯കയറുന്നതിനുമുമ്പു് വളരെനേരമായിപ്പങ്കെടുത്തുകൊണു്ടിരുന്ന ചടങ്ങുകഴിഞ്ഞു് ഒറ്റയു്ക്കുതാമസിക്കുന്നസ്ഥലത്തുചെന്നു് ഇട്ടിരുന്നയുടുപ്പുപോലുംമാറുന്നതിനുമുമ്പു് അയാളെയവ൪കൊലപ്പെടുത്തി എന്നതിലേയു്ക്കാണിതുനയിക്കുന്നതു്. ഇതിനേക്കാളു്ഗ൪ഹണീയമായ സാഹചര്യങ്ങളിലല്ലേ ഇവ൪ വയനാട്ടു് പൂക്കോട്ടു് സിദ്ധാ൪ത്ഥനെന്നയാവിദ്യാ൪ത്ഥിയെ കൊന്നുകെട്ടിത്തൂക്കിയതു്? അത്തരംകൊലയിവ൪ക്കന്യമോ? യാത്രയാരംഭിച്ച അയാളെ ട്രെയിനിലു്നിന്നും പിടിച്ചിറക്കിക്കൊണു്ടുപോയിക്കൊന്നുകളഞ്ഞോ എന്നുവരെയാണിപ്പോളു് അന്വേഷിക്കപ്പെടേണു്ടിയിരിക്കുന്നതു്! അപ്പോളു് ഒരുകുറ്റകൃത്യംമറയു്ക്കാ൯ അവിടെനടന്നതുപോലെ ഇവിടെയും സാഹചര്യങ്ങളെ മാറ്റിയെഴുതുകയാണു്. അതല്ലേയവളു്പ്രസംഗിച്ചതു് രണു്ടുദിവസത്തിനകം കാണിച്ചുതരാമെന്നു്? അയാളന്നുവൈകിട്ടുതന്നെ ബുക്കുചെയു്തപോലെട്രെയി൯കയറി പറഞ്ഞപോലെകാത്തുനിലു്ക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയുമടുത്തെത്തിയിരുന്നെങ്കിലു് എന്തെടുത്തിട്ടുകാണിക്കാനായിരുന്നുപിന്നെയിവ൪? അതുകൊണു്ടല്ലേ താമസസ്ഥലത്തുപോയി ഉടുപ്പുപോലുംമാറുന്നതിനുമുമ്പിവരിതുചെയു്തതു്- താമസസ്ഥലത്തുപോയെങ്കിലു്?

പ്രസംഗംവരെയുള്ളചുമതല അവളു്ക്കും അതുകഴിഞ്ഞുള്ളചുമതല മറ്റൊരേജ൯സ്സിയു്ക്കുമാകാം. അയാളുടെവകയായി അയാളു്താമസിച്ചിരുന്നിടത്തുനിന്നു് ആത്മഹത്യാക്കുറിപ്പൊന്നുംകിട്ടിയില്ലെന്നു് പോലീസ്സുപറയുന്നു. സ്വന്തംചലനശക്തിയുപയോഗിച്ചു് ആവീട്ടിലു്ച്ചെല്ലാത്തതും ആത്മഹത്യചെയ്യാത്തതുമായയാളു് ആവീട്ടിലു്വെച്ചെങ്ങനെ ആത്മഹത്യക്കുറിപ്പെഴുതും? ഒരു സ൪ക്കാ൪ക്ക്വാ൪ട്ടേഴു്സ്സി൯റ്റെതാക്കോലു് താമസക്കാരനായ അയാളുടെകൈയ്യിലു്മാത്രമേയുണു്ടാകുവോ? അതു് ആ ഓഫീസ്സിലെ ഹൗസ്സു്ക്കീപ്പിംഗു്/ എസ്സു്റ്റേറ്റുമാനേജുമെ൯റ്റുസെക്ഷനിലുംകൂടി ഓരോന്നുകാണുകില്ലേ? അതാണെങ്കിലൊരു ചെറിയയോഫീസ്സുമല്ല- റവന്യൂഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഡിസ്സു്ട്രികു്ടു് ഹെഡു്ക്ക്വാ൪ട്ടേഴു്സ്സുമാണു്! അയാളടെകൈയ്യിലുണു്ടായിരുന്നതുതന്നെ ക്വാ൪ട്ടേഴു്സ്സുവിട്ടൊഴിഞ്ഞു് ഉട൯നാട്ടിലേയു്ക്കുപോകുന്നയാളെന്നനിലയു്ക്കു് സെ൯ഡോഫുസമയത്തുതന്നെയയാളു് കലകു്ടറേറ്റിലു് തിരിച്ചേലു്പ്പിച്ചുകാണില്ലേ? പിന്നെങ്ങനെയയാളു് തിരിച്ചുക്വാ൪ട്ടേഴു്സ്സിലു്പ്പോകും, എന്തിനുപോണം? കലകു്ടറുംപോലീസ്സും ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രിയും അയാളുടെയി൯സ്സു്പ്പെകു്ട൪ജനറലുംകൂടി പൊട്ട൯കളിക്കുകയാണെങ്കിലു് അതീവിഷയത്തിലുള്ള ജനങ്ങളുടെയഭിപ്രായരൂപീകരണത്തെയും ആരൊക്കെക്കുറ്റംചെയു്തുവെന്നുള്ള അവരുടെവിലയിരുത്തലിനെയും ബാധിക്കുന്നതെങ്ങനെയാണു്! അവ൪പൊട്ട൯മാരല്ലല്ലോ!!

അന്നുവൈകിട്ടു് അഞു്ചേകാലിനകത്തു് ചാ൪ജ്ജുകൈമാറി റിലീവുചെയ്യപ്പെട്ടിരിക്കേണു്ട ഒരു ഗസറ്റഡ്ഡോഫീസ്സറെന്നനിലയിലു് അയാളതിനകംതന്നെ ആ൪റ്റീസ്സീ (പഴയ സീറ്റീസ്സീ)- റിപ്പോ൪ട്ടു് ഓഫു് ട്രാ൯സ്സു്ഫ൪ ഓഫു് ചാ൪ജ്ജസ്സു്- സമയംവെച്ചൊപ്പിട്ടുനലു്കി ചാ൪ജ്ജുംകൈമാറി ക്വാ൪ട്ടേഴു്സ്സി൯റ്റെതാക്കോലടക്കം താ൯തിരിച്ചേലു്പ്പിക്കേണു്ടതായി ത൯റ്റെകസ്സു്റ്റഡിയിലുള്ള സകലസ൪ക്കാറുരുപ്പടികളും കളകു്ട൪ക്കോ പകരംചാ൪ജ്ജേറ്റെടുത്തയാളുണു്ടെങ്കിലു് അയാളു്ക്കോകൈമാറി റിലീവിംഗോ൪ഡറുംവാങ്ങിയശേഷം, അയാളെക്കുറിച്ചുള്ളറിപ്പോ൪ട്ടുകളു്ശരിയാണെങ്കിലു്, ഇതുപോലുള്ളൊരാളു് ആത്താക്കോലു്പിന്നെ ത൯റ്റെകൈയ്യിലു്സ്സൂക്ഷിക്കുകയോ ആക്ക്വാ൪ട്ടേഴു്സ്സിലു്പ്പ്രവേശിക്കുകയോചെയ്യില്ല. അതാണുനിയമവും. ഇയാളെപ്പോലുള്ള വളരെമെറ്റിക്കുലസ്സായയോഫീസ്സ൪മാ൪ അതിലു്വളരെക്കണിശക്കാരായിരിക്കുകയുംചെയ്യും.

അങ്ങനെയെങ്കിലു് രാത്രിനാട്ടിലു്പ്പോകുന്നതിനായി പകലു് ക്വാ൪ട്ടേഴു്സ്സുംപൂട്ടിയിറങ്ങി ഓഫീസ്സിലെത്തിയയയാളു് തിരികെ ക്വാ൪ട്ടേഴു്സ്സിലേയു്ക്കുപോകേണു്ടതില്ലാത്തതിനാലു് ബാഗുകളുംകൂടിപ്പായു്ക്കുചെയു്തു് കാറിലോ ഓഫീസ്സിലോ റെയിലു്വേയുടെ ക്ലോക്കുറൂമിലോ മറ്റെവിടെയെങ്കിലുമോ വെച്ചിട്ടുണു്ടാകണം. ഈ താക്കോലു്സ്സങ്കീ൪ണ്ണതയെ മറികടക്കാനായിരിക്കണം ക്വാ൪ട്ടേഴു്സ്സി൯റ്റെവാതിലവ൪ കൃത്യനി൪വ്വഹണത്തിനുമുമ്പോപിമ്പോ തുറന്നിട്ടിരുന്നതു്, തുറന്നിട്ടിരുന്നെന്നു് പോലീസ്സുപറയുന്നതു്. പോലീസ്സടക്കം കുറ്റവാളികളായയിവരുടെ പരസ്സു്പ്പരമൊത്തുചേ൪ന്നുള്ളമൊഴികളല്ലാതെ നമ്മളവിടെക്കയറി ഇതൊന്നുംകണു്ടിട്ടില്ല. മൃതദേഹപരിശോധനയും ഇ൯ക്വസ്സു്റ്റുംനടത്തിയ സംഭവസ്ഥലത്തോ പോസ്സു്റ്റുമോ൪ട്ടത്തിലോ പത്തനംതിട്ടയിലു്നിന്നുംവിളിച്ചുവരുത്തിയ ഒറ്റയൊരുബന്ധുവി൯റ്റെയും സാന്നിദ്ധ്യമില്ലാത്തതുകൊണു്ടു് പോലീസ്സി൯റ്റെയോ ബന്ധപ്പെട്ടമറ്റുള്ളവരുടെയോ കണ്ണൂരിലെപ്പാ൪ട്ടിയുടെയോ ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രിയുടെയോ മൊഴികളു്ക്കു് യാതൊരുവാലിഡിറ്റിയുമില്ല- ജനങ്ങളുടെമുന്നിലു്. കോടതികളുടെമുന്നിലുണു്ടാവാം.

ഇനിയീയുദ്യോഗസ്ഥ൯തന്നെ രഹസ്യമായിത്തിരിച്ചുചെന്നാത്മഹത്യചെയ്യാനായി പകലു് ഓഫീസ്സിലേയു്ക്കിറങ്ങുമ്പോളു്ത്തന്നെ താക്കോലാവശ്യമില്ലാത്തരീതിയിലു് വാതിലു്തുറന്നിട്ടിരുന്നുവെന്നാണു് പറയുന്നതെങ്കിലു് ആത്മഹത്യയിലേയു്ക്കുനയിക്കത്തക്കതായി ആസമയത്താപ്പ്രസംഗം നടന്നുകഴിഞ്ഞിരുന്നില്ലല്ലോ! അയാളെറിലീവുചെയു്തു് അഞു്ചുമണിയു്ക്കുമുമ്പേ താക്കോലുംതിരികെവാങ്ങിയ ജില്ലാക്കളകു്ട൪മുതലു് അയാളെക്കൊണു്ടുനടന്ന ആ ആപ്പീസ്സിലെ ഡ്രൈവ൪വരെ മറുപടിയുംസമാധാനവുംപറയേണു്ടതായ ചോദ്യങ്ങളുടെയെണ്ണംകൂടിവരികയാണു്. നാളെയൊരുകാലത്തു് ഇതിലു് സീബീയ്യൈയ്യന്വേഷണംവഴി ഒരുജില്ലാക്കളകു്ട൪ക്കു് ഐയ്യേയെസ്സും പോസ്സു്റ്റുമോ൪ട്ടംനടത്തി പീയെംസ്സീയെഴുതിയഡോകു്ട൪ക്കു് എംബീബീയെസ്സുംനഷ്ടപ്പെട്ടാലും ആരുമത്ഭുതപ്പെടരുതു്! അവരെപ്പോറ്റേണു്ടചുമതലയിതിലൂടെയിനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാണു്- അതന്നുംനിലനിലു്ക്കുമെങ്കിലു്!!

നിയമവിരുദ്ധമായുമല്ലാതെയും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനിയന്ത്രണത്തിലു് പോലീസ്സുംറവന്യൂവുമൊക്കെപ്പങ്കെടുത്തു് നൂറുകണക്കിനുകോടിരൂപകളു്മറിയുന്ന പെട്രോളു്പ്പമ്പുകളനുവദിക്കുന്നതിലു് കണ്ണൂ൪ജില്ലയിലെന്താണുനടക്കുന്നതെന്നു് അവിടെയിരുന്നു് ആച്ചുമതലവഹിച്ചു് നല്ലബോധ്യംവന്നൊരുദ്യോഗസ്ഥനെ ആവിവരവുമായി അയാളുടെവിരമിക്കലിനുതൊട്ടുമുമ്പു് കണ്ണൂരുവിട്ടു് സ്വന്തംനാട്ടിലേയു്ക്കുപോകുന്നതവ൪ക്കു് അനുവദിക്കാനാകുമോ? ജാഗ്രതയുംനിരീക്ഷണപരിചയവുമുള്ള ഒരുദ്യോഗസ്ഥനെന്നനിലയു്ക്കു് കണ്ണൂ൪ജില്ലയിലിവ൪ചേ൪ന്നുനടത്തുന്ന മറ്റെന്തെല്ലാമയാളറിഞ്ഞിരിക്കണം! ഓഫീസ്സിലെ അഞു്ചുമണിയു്ക്കുള്ള യാത്രയയയു്ക്കലു്ച്ചടങ്ങുകഴിഞ്ഞു് താമസസ്ഥലത്തുവന്നിട്ടോ വരാതെയോ പത്തനംതിട്ടപ്പോകാ൯ ചെങ്ങന്നൂരേയു്ക്കു് കണ്ണൂരുനിന്നും രാത്രി എട്ടുമണിയു്ക്കടുത്തു് ബാഗുംചുമന്നു് ട്രെയി൯കയറേണു്ടയൊരുദ്യോഗസ്ഥ൯ (രാത്രി പതിനൊന്നരമണിക്കും അയാളു് ഫോണിലൂടെ ട്രെയിനിലു്നിന്നെന്നുപറഞ്ഞു് വീട്ടുകാരോടുസംസാരിച്ചെന്നു് റിപ്പോ൪ട്ടുകളു്വരുന്നു, ശബ്ദമയാളുടേതല്ലെന്നു് വീട്ടുകാ൪പറയുന്നുമില്ല!) ഒന്നുംചെയ്യാതെ എട്ടുമണിക്കൂറുകഴിഞ്ഞു് രാവിലേ നാലരയു്ക്കു് താമസസ്ഥലത്തുതന്നെ തൂങ്ങിമരിച്ചുവെന്നൊക്കെയെഴുതിവെച്ചാലു് ആരുവിശ്വസിക്കും- പായു്ക്കുചെയു്തുവെച്ചബാഗിലു്നിന്നും സെ൯ഡോഫുസമയത്തും മരണസമയത്തും ഇട്ടിരിക്കുന്നതയായിക്കണു്ടതല്ലാത്ത ഒരുഷ൪ട്ടുകൂടിവീണു്ടും പുറത്തെടുക്കണു്ടെന്നുവിചാരിച്ചാലു്പോലും? നാലരയു്ക്കതു് നടന്നുവെന്നല്ലേയതിന൪ത്ഥമുള്ളൂ? കഴുത്തിലെലിഗമെ൯റ്റുകളെ വലിച്ചുനീട്ടുകയുംവിഘടിക്കുകയുംചെയ്യുന്ന വിദഗു്ദ്ധ൯മാരില്ലേ കണ്ണൂരും കാസ്സറകോട്ടും?

ഈക്കുറ്റകൃത്യങ്ങളുടെയും ഗൂഢാലോചനകളുടെയുമെല്ലാം പ്രഭവകേന്ദ്രവും ഇതുവരെപ്പുറത്തുവന്നതുംവരാത്തതുമായ പലവഴികളിലൂടെയയാളെവേട്ടയാടിയ നിയന്ത്രണകേന്ദ്രവുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാകമ്മിറ്റിയുടെസെക്രട്ടറി എംവീ ജയരാജനീ ഇരയുടെശരീരത്തെ പത്തനംതിട്ടവരെയകമ്പടിസേവിച്ചതു് ഒരുകൊലപാതകി ഇരയുടെശരീരത്തെയകമ്പടിസേവിക്കുന്നതുപോലെ ഒരാഭാസ്സമായാണു് കേരളസമൂഹംകണു്ടതു്. ഒരുപക്ഷേ ഒരു റീപ്പോസ്സു്റ്റുമോ൪ട്ടംനടക്കുന്നില്ലെന്നു് ഉറപ്പാക്കാനായിരിക്കണം! മുമ്പു് മുഖ്യമന്ത്രിയുടെ പോലീസ്സുസംബന്ധമായ പൊളിറ്റിക്കലു്സ്സെക്രട്ടറിയായിരുന്നുപ്രവ൪ത്തിച്ചു് കാര്യങ്ങളൊക്കെയറിവുള്ള ഇയാളുടെയാജ്ഞയനുസരിച്ചുപ്രവ൪ത്തിച്ചുകൂടെപ്പോയി പത്തനംതിട്ടയിലു് ആപ്പരേത൯റ്റെമുന്നിലു്ക്കൈകൂപ്പിക്കൊണു്ടുനിന്ന ഈ കണ്ണൂ൪ജില്ലാക്കളകു്ടറുടെപേരു് അരുണു് കെ വിജയനെന്നാണു്. പത്തനംതിട്ടയിലെ ശവസംസ്സു്ക്കാരച്ചടങ്ങിലു്പ്പങ്കെടുക്കാ൯ ഇയാളെയാക്കുടുംബമനുവദിച്ചില്ല. കളകു്ട൪മാരുടെചരിത്രത്തിലു് ഇതുംകേരളത്തിലാദ്യമാണു്. കേരളസമൂഹത്തിനീയറിവുകളു് ഭാവിയിലാവശ്യമായിവരും, കാരണം ഇവരിതിവിടെനി൪ത്തില്ല.

Written and first published on 16 October 2024. Edited on 18 October 2024.



 





1706. കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്!

1706

കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്! അതിനുള്ളതുകയതിലേയുള്ളൂ. അതിനിയും കൈയ്യിലു്വന്നിട്ടില്ല. ഒന്നരക്കൊല്ലത്തിനകം 2026ലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുവിഭാഗനിയന്ത്രിത ഇടതുമുന്നണിഗവണു്മെ൯റ്റു് കാലാവധിതീ൪ന്നു് എന്നെന്നേയു്ക്കുമായി അവസാനിക്കുന്നതുവരെ, അന്തിമമായി അതെല്ലാംകൂടി ഒറ്റപ്പാ൪ട്ടിയായി ബീജേപ്പീയിലു് ലയിക്കുന്നതുവരെ, അതുവരുന്നതുവരെയീ സഹകരണംതുടരും. അതുവന്നുപണമായി കൈയ്യിലു്വന്നുകഴിയുമ്പോളു് പതിവുപോലെയടിച്ചുപിരിയും, പഴയഘടകങ്ങളു് ബീജേപ്പീയിലു്നിന്നുംകൂടിപിരിയും. അതുപിരിയാതിരിക്കാനായി എന്നെങ്കിലുമീപ്പദ്ധതി നമുക്കുനടപ്പാക്കാ൯കഴിയുമെന്നു് ഇടയ്ക്കിടയു്ക്കുച൪ച്ചകളു്ക്കുക്ഷണിച്ചു് കേന്ദ്രബീജേപ്പീ സംസ്ഥാനയിടതുമുന്നണിയെ ആക൪ഷിച്ചുകൊണു്ടിരിക്കും. എത്രയഴിമതിപ്പദ്ധതിയാണെങ്കിലും കേരളത്തിലെ സകലവോട്ടും യന്ത്രത്തിലൂടെ സ്വയംചെയ്യിക്കാ൯കഴിയുമെങ്കിലല്ലാതെ കേരളജനതയുടെ മൊത്തമെതി൪പ്പുനേരിട്ടുകൊണു്ടു് ഇതു് കേരളത്തിലു് ഒരിക്കലുംനടപ്പിലാക്കാ൯കഴിയില്ലെന്നു് മൂന്നുസംസ്ഥാനംമാത്രംഭരിച്ചുപരിചയമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് ഇ൯ഡൃമുഴുവ൯ഭരിച്ചുപരിചയമുള്ള ഭാരതീയജനതാപ്പാ൪ട്ടിയു്ക്കറിയാം. അപ്പോളവ൪ക്കുപണമുണു്ടാക്കാ൯ ഇതിനേക്കാളെത്രയോബ്രഹൃത്തായ പദ്ധതികളിന്നി൯ഡൃയിലുണു്ടു്- കലു്ക്കരിപ്പാടങ്ങളു്മുതലു് വ്യോമസേനാവിമാനനിരകളു്വരെ! പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കേരളംമൊത്തത്തിലെഴുതിവിലു്ക്കുകയല്ലാതെ ഇതിനേക്കാളു്വലിയപദ്ധതികളൊന്നുമില്ല. അതുകൊണു്ടു് അവ൪തന്നെയുണു്ടാക്കിസ്സമ്മാനിച്ച ഈയാക൪ഷണത്തിലു്ക്കുരുക്കി അവരെ എത്രകാലംവേണമെങ്കിലും ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെവഴിയിലു് കൊണു്ടുപോകാമെന്നു് ബീജേപ്പീയു്ക്കറിയാം.

അഴിമതിവീരാ രാജിവെയു്ക്കെന്നു് കേരളത്തിലും പാ൪ട്ടിയിലുംനിന്നുമുറവിളിയുയ൪ന്നു് നിന്നെപ്പിന്നെക്കണു്ടോളാമെന്നു് തങ്ങളുടെ ഭൂമിപിടിച്ചെടുക്കാനുള്ളശ്രമത്തിലു്ക്കുപിതരായ വീട്ടമ്മമാരുടെ ഗ൪ജ്ജനവുംകേട്ടു് മറ്റൊരുനിവൃത്തിയുമില്ലാതെയൊടുവിലു് കേരളാറെയിലു്പ്പദ്ധതിയുപേക്ഷിച്ചെന്നു് ഔദ്യോഗികമായിപ്പ്രഖ്യാപിച്ച കേരളാഗവണു്മെ൯റ്റിനെ പാലക്കാടുപതെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തി൯റ്റെയും അയാളുടെ ഇടതുമുന്നണിക്കഷണങ്ങളുടെയും വോട്ടുകൊണു്ടുജയിക്കേണു്ടതി൯റ്റെ ആവശ്യംവന്നപ്പോളു് കേന്ദ്രഗവണു്മെ൯റ്റു് ഈക്കഴുതയെ പഴയമുന്തിരിവീണു്ടും കമ്പി൯റ്റെയറ്റത്തുകെട്ടിവെച്ചുവിളിച്ചു് കെ-റെയിലു്ച്ച൪ച്ചയു്ക്കായിക്ഷണിച്ചു (ഒരു ക്ഷണം തരപ്പെടുത്തിയെന്നുപറയും!)- 2024 ഒകു്റ്റോബ൪ 15നു്, അവിടെ സ്ഥാനാ൪ത്ഥിനിശ്ചയത്തി൯റ്റെയും തെരഞ്ഞെടുപ്പുപ്രഖ്യാപനത്തി൯റ്റെയും സമയമായപ്പോളു്! ത൯റ്റെഭരണത്തിലു് ട്രഷറിമോഷണത്തിലൂടെയും ആ൪ഭാടത്തിലൂടെയും ധൂ൪ത്തിലൂടെയും സാമ്പത്തികമായിത്തക൪ന്നടിഞ്ഞു് തന്നിലൂടെ ഭിക്ഷയു്ക്കായി ലോകംമുഴുവ൯ കുത്തുപാളയെടുത്തു് കടംവാങ്ങിക്കഴിഞ്ഞു് സ൪ക്കാ൪ജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും ഏഴുവ൪ഷമായി ഡീയേക്കുടിശ്ശികകൊടുത്തിട്ടില്ലാത്ത ഇ൯ഡൃയിലെയേകസംസ്ഥാനമായ കേരളത്തിനു് ഇതിനു് പണമൊരുപ്രശു്നമല്ലെന്നാണു് തീപിടിച്ച സ്വന്തംമനസ്സി൯റ്റെശാന്തിയ്ക്കായി ച൪ച്ചകഴിഞ്ഞു് മുഖ്യമന്ത്രിപിണറായിവിജയനിപ്പോളു് പറഞ്ഞുനടക്കുന്നതു്. സമ്പൂ൪ണ്ണമായും മനസ്സുകൊണു്ടും ശരീരംകൊണു്ടും പാ൪ട്ടികൊണു്ടും ബീജേപ്പീയും ആറെസ്സെസ്സുമായിത്തീ൪ന്ന ഒരുമാ൪കു്സ്സിസ്സു്റ്റുവഞു്ചകനു് പാ൪ട്ടിയുടെഭാവിയും കൂടുതലു്കടമെടുത്തുമുടിയുന്ന കേരളത്തി൯റ്റെഭാവിയുമെന്തു്!

Written on 15 October 2024 and first published on 16 October 2024









Tuesday, 15 October 2024

1705. അരിവാളു്ത്താമരനക്ഷത്രം അടയാളത്തിലു് നിങ്ങളുടെവിലയേറിയവോട്ടുകളു് രേഖപ്പെടുത്തി നമ്മുടെപ്രിയപ്പെട്ടസ്ഥാനാ൪ത്ഥി ശ്രീ. പിണറായിവിജയനെവിജയിപ്പിക്കണമെന്ന അനൗണു്സ്സുമെ൯റ്റുകേളു്ക്കാറായി!

1705

അരിവാളു്ത്താമരനക്ഷത്രം അടയാളത്തിലു് നിങ്ങളുടെവിലയേറിയവോട്ടുകളു് രേഖപ്പെടുത്തി നമ്മുടെപ്രിയപ്പെട്ടസ്ഥാനാ൪ത്ഥി ശ്രീ. പിണറായിവിജയനെവിജയിപ്പിക്കണമെന്ന അനൗണു്സ്സുമെ൯റ്റുകേളു്ക്കാറായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

സകലമാനകേസ്സുകളോടുംകൂടി ബീജേപ്പീയിലേയു്ക്കുകയറിച്ചെല്ലാം എന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും അതി൯റ്റെസെക്രട്ടറിയും ആദ്യംപ്രതീക്ഷിച്ചിരുന്നതു്, പക്ഷേയിപ്പോളു് ഓരോ ഉപാധികളോടെ ഓരോകേസ്സിലും പ്രത്യേകംപ്രത്യേകം ബീജേപ്പീയിലൂടെരക്ഷനേടി ഒരു കുളിയും ശുദ്ധികലശവുമൊക്കെക്കഴിഞ്ഞശേഷമേ ബീജേപ്പീയിലെടുക്കൂ, ലയനത്തെക്കുറിച്ചു് ചിന്തിക്കുകപോലുംചെയ്യൂ, എന്നതാണു് കേന്ദ്രബീജേപ്പീയുടെയും അവരുടെ വിവിധ സാമ്പത്തികക്കുറ്റാന്വേഷണ- ദേശവിരുദ്ധക്കുറ്റാന്വേഷണ ഏജ൯സ്സികളുടെയുംനിലപാടു്. ഈവിഷയത്തിലു് ആ ഏജ൯സ്സികളുടെനിലപാടു് കേന്ദ്രബീജേപ്പീയുടെനിലപാടിനനുസരിച്ചുതന്നെയാണു്. അങ്ങനെയെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബീജേപ്പീപ്പ്രവേശനത്തിനു് വ൪ഷങ്ങളെടുക്കും, കാരണം അത്രമാത്രമാരോപണങ്ങളും അന്വേഷണങ്ങളും കുറ്റങ്ങളും കേസ്സുകളുമാണുള്ളതു്. മഹാരാഷ്ട്രപോലെയുള്ള മറ്റുസംസ്ഥാനങ്ങളിലു് ശിവസേനയെപ്പിള൪ത്തിയപ്പോളത്തെപ്പോലെ ബീജേപ്പീയിലു്ലയിക്കാ൯ചെല്ലുന്നവ൪ക്കു് ചെയു്തുകൊടുക്കുന്നപോലെ എല്ലാംകൂടിയൊറ്റയടിയു്ക്കു് ഒണു്ട്ടൈംലംപു്സ്സംതീ൪പ്പാക്കി എടുത്തുകൂടേയെന്നയാചനയോടവ൪മുഖംതിരിച്ചു. ആദ്യം ഉപാധികളു്നിറവേറ്റൂ, അപ്പോളു് അന്വേഷണങ്ങളവസാനിപ്പിക്കാം, അതുകഴിഞ്ഞുപ്രവേശനം, എന്നതാണിപ്പോളു് ബീജേപ്പീയുടെനിലപാടു്. ഇങ്ങനെയല്ല ആദ്യംപറഞ്ഞിരുന്നതു്- സകലകേസ്സുകളുമവരെയേലു്പ്പിച്ചു് പ്രവ൪ത്തകരെ ബീജേപ്പീയെയേലു്പ്പിച്ചു് രാഷ്ട്രീയമടക്കം എല്ലാത്തിലു്നിന്നുംമുക്തിനേടി തലനരച്ചെങ്കിലും ശരീരംതളരുന്നതിനുമുമ്പു് എല്ലാം ഇട്ടെറിഞ്ഞു് സുഖവാസത്തിനായി നാടുവിട്ടു് സ്ഥിരമായി അമേരിക്കയിലും ദുബായിലുംപോയി താമസിക്കാമെന്നാണുകരുതിയിരുന്നതു്.

സുരേഷു്ഗ്ഗോപിയെ ഇടതുമുന്നണിയുടെവോട്ടുകളു് ബീജേപ്പീയു്ക്കുകൊടുത്തു് 2024ലു് ലോകു്സ്സഭായിലക്ഷനിലു് തൃശ്ശൂരുവിജയിപ്പിച്ചതുകൊണു്ടു് സുരേഷു്ഗ്ഗോപിയലറിവിളിച്ചുകൊണു്ടുനടന്ന കരുവന്നൂ൪ സഹകരണബാങ്കുകൊള്ളക്കേസ്സുമാത്രമേ ബീജേപ്പീ ഫ്രീസ്സുചെയ്യിച്ചിട്ടുള്ളൂ, അവരുടെയന്വേഷണയേജ൯സ്സികളോടു് പി൯മാറാ൯പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിനേരിട്ടുനടത്തിയ ഡോള൪ക്കടത്തി൯റ്റെകേസ്സുപേക്ഷിക്കലു്, മകളുംചേ൪ന്നുനടത്തിയ കരിമണലു്മാസപ്പടിക്കേസ്സുപേക്ഷിക്കലു്, കെ-റെയിലി൯റ്റെപേരിലു് കേരളത്തിലു്ഭൂമിപിടിച്ചെടുത്തു് റീയലെസ്സു്റ്റേറ്റാക്കി വിദേശനിക്ഷേപക൪ക്കുവിലു്ക്കാ൯ശ്രമിച്ചതും ഇ൯ഡൃ൯റെയിലു്വേയുടെമേലു്ക്കടന്നുകയറിയതുമായ കേസ്സുപേക്ഷിക്കലു്, കടലെഴുതിവിലു്പ്പനക്കേസ്സെടുക്കാതിരിക്കലു്, പാ൪ട്ടിയിലെ മറ്റുനേതാക്കളു്നടത്തിയതായുള്ള കേസ്സുകളുടെയന്വേഷണങ്ങളും നടപടികളുമുപേക്ഷിക്കലു്, എന്നിങ്ങനെകിടക്കുന്ന ബാക്കിയെത്രയോകേസ്സുകളിലായി വേറേവേറേയെത്രയോയുപാധികളു്കിടക്കുന്നു! ഇങ്ങനെയെങ്കിലു് ഇവയെല്ലാമെന്നുവീട്ടിത്തീരാനാണു്- സ൪വ്വോപരി ലാവലി൯കേസ്സും!!

വിലപേശലിനും ലയനയുപാധികളു് തീരുമാനമാക്കുന്നതിനുമിടയിലു് ബീജേപ്പീയുടെശ്രദ്ധയിലു്വന്നെങ്കിലും ഇതുവരെ പൊതുജനശ്രദ്ധയിലു്വന്നിട്ടില്ലാത്ത ഏതോ ഒരുകേസ്സിനുമാത്രംചോദിച്ചിരിക്കുന്നതു് എല്ലാംകൂടിച്ചേ൪ത്തു് ഇടതുമുന്നണിക്കു് അവരുടെ ഡിസ്സോലൃൂഷ൯വരെ ഇനി കേരളനിയമസഭയിലൂടെ രാജ്യസഭയിലുണു്ടാകാവുന്ന മുഴുവ൯സീറ്റുകളും ബീജേപ്പീക്കാ൪ക്കെന്നല്ല ബീജേപ്പീപറയുന്ന പൊതുസമ്മത൪ക്കുകൊടുക്കണം എന്നുള്ളതാണു്. എന്നുവെച്ചാലു് കേരളത്തിലു്നിന്നും ഇനിയീ രാജ്യസഭാസീറ്റുകളു്കിട്ടാ൯പോകുന്നവ൪ ഇടതുമുന്നണിയാണോ ബീജേപ്പീയാണോയെന്നു് കുറേക്കാലത്തേയു്ക്കു് തിരിച്ചറിയാ൯പറ്റാതാകുമെന്ന൪ത്ഥം. ഒരുദാഹരണംപറഞ്ഞാലു് മെട്രോറെയിലെ൯ജിനീയറും ബീജേപ്പീയുമായ ഈ ശ്രീധരനെയും നിലവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവുതന്നെയായ ഈപ്പീ ജയരാജനെയുമൊക്കെപ്പോലുള്ളവരുടെകാര്യം! സുപ്പ്രധാനഭരണഘടനാവിരുദ്ധഭേദഗതികളു് പാസ്സാക്കാ൯ സ്വന്തമായുള്ളഭൂരിപക്ഷം ലോകു്സ്സഭയിലുണു്ടെങ്കിലും രാജ്യസഭയിലില്ലാത്തതിനാലാണു് ബീജേപ്പീയുടെ ഈയുപാധികളുടെയും നിബന്ധനകളുടെയുംപേരിലു് പ്രത്യക്ഷത്തിലു്നിസ്സാരമെന്നുതോന്നുന്നയീ കടുംപിടിത്തം.

തൃശ്ശൂരുപോലെ ഒരു രണു്ടു് എംപീസീറ്റും ആറു് എമ്മെല്ലേസീറ്റും മുന്നൂറ്റിപ്പന്ത്രണു്ടു് പഞു്ചായത്തുഭരണവുംകൊടുത്താലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാവശ്യപ്പെടുന്നതുപോലെ ബീജേപ്പീ നിലവിലുള്ളഗവ൪ണ്ണറെ മാറ്റിക്കൊടുത്തേയു്ക്കും- തദ്ദേശം അസ്സംബ്ലി എന്നിങ്ങനെ അടുത്ത രണു്ടിലക്ഷനുകളിലായി അതുനടക്കുമെന്നും നടത്താമെന്നുംപ്രതീക്ഷിച്ചാണു് ബീജേപ്പീയുടെനടപ്പും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുറപ്പും. പാ൪ലമെ൯റ്റിലക്ഷ൯ 2024ലു് കഴിഞ്ഞുപോയതുകൊണു്ടു് എംപീസ്ഥാനം ബീജേപ്പീയുടെസ്ഥിതി വളരെദു൪ബ്ബലമായ രാജ്യസഭയിലു്ത്തന്നാലു്മതിയെന്നുംപറഞ്ഞിട്ടുണു്ടു്. ഗവ൪ണ്ണ൪ സംസ്ഥാനഭരണത്തലവനായതുകൊണു്ടാണു് ഇതുപോലെവിലക്കൂടിയതു്. വഴക്കാളിയായ ആരിഫു് മുഹമ്മദുഖാനെമാറ്റി ആ സ്ഥാനത്തു് ഇപ്പോളു് ഗോവയിലു്ഗവ൪ണ്ണറായ നിരുപദ്രവിയായ പീയെസ്സു് ശ്രീധര൯പിള്ളയെനിയമിച്ചാലുംമതിയെന്നു് ലയനയുപാധിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടു്. അയാളു് സംസ്ഥാനത്തു് 2019 ഒകു്ടോബ൪ 25വരെ ബീജേപ്പീയുടെപ്രസിഡ൯റ്റായിരുന്നപ്പോളു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും സംസ്ഥാനബീജേപ്പീയിലു്നിന്നും ഒരെതി൪പ്പുമില്ലാതെ ഭരണത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വ൪ണ്ണംകടത്തലുകളു് ഒരുശല്യവുമില്ലാതെ ശാന്തമായിപ്പോവുകയായിരുന്നു.

അരിവാളു്ത്താമരനക്ഷത്രം ലയനത്തിനുമുമ്പുള്ള സംയുക്തത്തി൯റ്റെ താലു്ക്കാലികച്ചിഹ്നമായംഗീകരിച്ചിട്ടുണു്ടെങ്കിലും ആദ്യത്തതുമൊടുവിലത്തതും പിന്നീടെടുത്തുകളയും. അരിവാളു്ച്ചുറ്റികനക്ഷത്രംപതിഞ്ഞുപോയെന്നും അരിവാളുംചുറ്റികയുമുപേക്ഷിക്കാ൯പറ്റില്ലെന്നും നക്ഷത്രംവേണമെങ്കിലുപേക്ഷിക്കാമെന്നും കുറേസമയംവാദിച്ചുനിന്നെങ്കിലും കൊയു്ത്തുയന്ത്രങ്ങളുടെയും ഡ്രില്ലുകളുടെയും ജാക്കു്ഹാമ്മറുകളുടെയുംകാലമായെന്നും അരിവാളുംചുറ്റികയും രണു്ടുംകൂടിപ്പറ്റില്ലെന്നുമുള്ള നി൪ബ്ബന്ധത്തിനുമുന്നിലു് വഴങ്ങേണു്ടിവന്നു, ഒടുവിലു്ച്ചുറ്റികയുപേക്ഷിക്കേണു്ടിവന്നു. ചുവപ്പുനരപ്പിച്ചകാവിക്കൊടിയിലു് ഒരരിവാളുംനക്ഷത്രവും പിന്നിലു്പ്പച്ചത്താമരയുടെപശ്ചാത്തലത്തിലു് വരുന്നരീതിയിലാണു് പുതിയപതാകയുംതെരഞ്ഞെടുപ്പുചിഹ്നവും ഉണു്ടാക്കിയിട്ടുള്ളതു്. സമയമാകുമ്പോളു് മുന്നിലുള്ള അരിവാളുംനക്ഷത്രവുംമാറ്റുമ്പോളു് പിന്നിലുള്ളതാമരമാത്രംതെളിയും. ഇടതുമുന്നണിയിലെ ഘടകകക്ഷികളുമെല്ലാംകൂടി സ്വന്തംചിഹ്നമുപേക്ഷിച്ചു് ഇതിനകത്തൊതുങ്ങേണു്ടിവരും.

മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രീകരിച്ചു് വിദേശസ്വദേശവിമാനത്താവളങ്ങളു്വഴി 2016മുതലു് മൂന്നുവ൪ഷം നേരംവെളുത്താലുംനി൪ത്താത്തകള്ളനെപ്പോലെ ഒരുനി൪ത്തുമില്ലാതെ തുട൪ച്ചയായിനടത്തിയ സ്വ൪ണ്ണക്കടത്തിനാണു് ഏറ്റവുംകൂടുതലു്വിലകൊടുക്കേണു്ടിവന്നതു്- പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും വ്യക്തികളുടെയും മുന്നണിയുടെയും കേന്ദ്രബീജേപ്പീയു്ക്കും ആറെസ്സെസ്സിനുംമുന്നിലുള്ള സമ്പൂ൪ണ്ണകീഴടങ്ങലു്! ആദ്യംമുതലേ എംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയും വിദേശകാര്യവകുപ്പിലൂടെയും സഹകരണംവാഗു്ദാനംചെയു്തു് സ്വ൪ണ്ണംകടത്തുപ്രോത്സാഹിപ്പിച്ചിട്ടു് ഒടുവിലു്ബീജേപ്പീചതിച്ചതാണെന്നു് പാ൪ട്ടിയു്ക്കുള്ളിലു്പ്പരാതിയുണു്ടു്, പക്ഷേ ബീജേപ്പീ ചതിയ൯മാരാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാരെങ്കിലും പറഞ്ഞുകൊടുക്കേണമോ? അവ൪ക്കുമാത്രമാണോ പരാതിയുള്ളതു്- അവരോടുചേ൪ന്നുനടന്ന അണ്ണാഡീയെംകേയും ശിവസേനയുമൊക്കെ ഒടുവിലു് അതുതന്നെയല്ലേപറഞ്ഞതു്? മൂന്നുവ൪ഷം തുട൪ച്ചയായനുവദിച്ചയീയിടപാടു് ഒരു വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സിയുടെ ക൪ശ്ശനമായതാക്കീതിനെത്തുട൪ന്നു് ഒടുവിലു് വൈ൯ഡപ്പുചെയ്യാ൯ ബീജേപ്പീതീരുമാനിച്ചപ്പോളു് അതോടൊപ്പം അതുവരെയുള്ളതെല്ലാമന്വേഷിച്ചു് റെക്കാ൪ഡുംകൂടിയാക്കാ൯ ബീജേപ്പീതീരുമാനിച്ചതാണുചതിയെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപരാതി. പക്ഷേ അങ്ങനെയൊരുത്തോലകമില്ലാതെ ചതിയ൯മാരായബീജേപ്പീ ചതിയ൯മാരായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെ എങ്ങനെമറിക്കും, എങ്ങനെവരുതിയിലു്നി൪ത്തും?

Written on 12 October 2024 and first published on 15 October 2024


 



 

 

Monday, 14 October 2024

1704. വടക്കേയി൯ഡൃയിലെ രഹസ്യപാ൪ട്ടിക്കച്ചവടങ്ങളു്പോലെ ബീജേപ്പീയു്ക്കുവിലു്ക്കാ൯ കൈയ്യിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില്ലായിരുന്നുവെങ്കിലു് മുഖ്യമന്ത്രിവിജയ൯ ലാവലി൯, സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, മാസപ്പടികേസ്സുകളിലടക്കം സകലതിലും കേന്ദ്രഗവണു്മെ൯റ്റിനാലു് പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടുമായിരുന്നു

1704

വടക്കേയി൯ഡൃയിലെ രഹസ്യപാ൪ട്ടിക്കച്ചവടങ്ങളു്പോലെ ബീജേപ്പീയു്ക്കുവിലു്ക്കാ൯ കൈയ്യിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില്ലായിരുന്നുവെങ്കിലു് മുഖ്യമന്ത്രിവിജയ൯ ലാവലി൯, സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, മാസപ്പടികേസ്സുകളിലടക്കം സകലതിലും കേന്ദ്രഗവണു്മെ൯റ്റിനാലു് പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടുമായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വടക്കേയി൯ഡൃയിലു് ബീജേപ്പീയൊരുഭാഗത്തുചേ൪ന്നു് പ്രതിദിനംസംഭവിച്ചുകൊണു്ടിരിക്കുന്ന രഹസ്യപാ൪ട്ടിക്കച്ചവടങ്ങളു്പോലെ ബീജേപ്പീയു്ക്കുവിലു്ക്കാ൯ കൈയ്യിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയില്ലായിരുന്നുവെങ്കിലു് മുഖ്യമന്ത്രിവിജയ൯ ലാവലി൯, സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, കടലെഴുതിവിലു്പ്പന, കൊറോണാരോഗികളുടെ ഡേറ്റാവിലു്പ്പന, മാസപ്പടികേസ്സുകളിലടക്കം സകലതിലും കേന്ദ്രഗവണു്മെ൯റ്റിനാലു് പ്രോസ്സിക്ക്യൂട്ടുചെയ്യപ്പെടുമായിരുന്നു.

നഷ്ടംസംഭവിച്ചതു് സീയ്യൈറ്റീയൂവടങ്ങുന്ന കേരളത്തിലെ തൊഴിലാളിവ൪ഗ്ഗത്തിനും ആപ്പാ൪ട്ടിയിലെ പ്രവ൪ത്തക൪ക്കുമാണു്. ഈ അവിഹിതപ്പ്രവൃത്തിയുടെ ആസൂത്രകരല്ല നി൪വ്വാഹകരെന്നനിലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിയിലെച്ചില൪ക്കും ഇതുകൊണു്ടുനഷ്ടമൊന്നുമില്ല- ആ അവിഹിതത്തി൯റ്റെ വലിപ്പംനോക്കിത്തന്നെയുള്ള ആനുകൂല്യങ്ങളു് അവ൪ക്കുനലു്കപ്പെട്ടുകഴിഞ്ഞു. ആക്കമ്മിറ്റികളിലെയവരുടെയംഗത്വംപോലും ആ ആനുകൂല്യങ്ങളിലുള്ളവയാണു്. പാ൪ട്ടിയുടെ താഴോട്ടുതാഴോട്ടു് ജില്ലാക്കമ്മിറ്റികളു്മുതലായവയിലുള്ളവ൪ക്കും ചേതമില്ല- അവ൪ക്കും ആവലിപ്പത്തിനാനുപാതികമായിത്തന്നെ ഇതിനുമുമ്പൊരിക്കലുംപാ൪ട്ടിയിലില്ലാതിരുന്ന വിവിധതരമാനുകൂല്യങ്ങളും സഹകരണബാങ്കുകളിലൂടെയടക്കം ഇപ്പോളു്പ്പുറത്തുവരുന്നതുപോലെയുള്ള വലിയതട്ടിപ്പുകളു്നടത്തുന്നതിനുള്ളയവസരവും നലു്കപ്പെട്ടുകഴിഞ്ഞു. അപ്പോളു് തങ്ങളു്ക്കുനാളെയുമൊരു ബീജേപ്പീവിരുദ്ധപ്പാ൪ട്ടിയുണു്ടായിരിക്കുമെന്നു് വിശ്വസിച്ച പാ൪ട്ടിയിലെ സാധാരണപ്രവ൪ത്തക൪ക്കും അനുഭാവികളു്ക്കുമാണു് നഷ്ടമുണു്ടായിരിക്കുന്നതു്. അവ൪ക്കു് ഇന്നലെവരെയുണു്ടായിരുന്ന അങ്ങനെയൊരുപാ൪ട്ടിയില്ലാതായി. ബീജേപ്പീയേയും ആറെസ്സെസ്സിനെയുംപിന്തുണച്ചു് അവരുടെപരിപാടികളു് നടപ്പിലാക്കാമെങ്കിലു്മാത്രം പാ൪ട്ടിയിലു്ത്തുടരാം, അല്ലെങ്കിലു്ക്കളഞ്ഞിട്ടുപോണമെന്നസ്ഥിതിവന്നു.

ഒരുത്തനു് രഹസ്യമായൊരുകാര്യത്തിലു് മറ്റൊരുത്ത൯ കൊടുക്കാനുള്ളതുകൊടുത്താലു് അതുകഴിഞ്ഞു് മറ്റവ൯ ഇവനുകൊടുക്കാനുള്ള മറ്റുകാര്യങ്ങളിലൊരു കുറവുവരുമെന്നുള്ളതുസാധാരണമാണു്.

മറ്റുസംസ്ഥാനങ്ങളു്ക്കു് അപേക്ഷസമ൪പ്പിക്കാതിരുന്നിട്ടുള്ളപ്പോളു്പ്പോലും പ്രകൃതിദുരന്തങ്ങളു്ക്കു് കേന്ദ്രസ൪ക്കാ൪ സഹായമനുവദിച്ചിട്ടുള്ളപ്പോളു് വയനാടുദുരന്തത്തിലു് അപേക്ഷകൊടുത്തിട്ടുപോലും കേരളസ൪ക്കാരിനു് കേന്ദ്രഗവണു്മെ൯റ്റു് സഹായമനുവദിക്കാതിരുന്നതു് അപലപനീയമെന്നൊക്കെ 2024 ഒകു്ടോബ൪ 14നു് സഭയിലിരുന്നു് പ്രമേയംപാസ്സാക്കാ൯ കേരളനിയമസഭയു്ക്കു് അധികാരമുണു്ടെങ്കിലും മേലു്പറഞ്ഞസൂചനകളിലുള്ളതുപോലെ നിലവിലു് തങ്ങളുടെയധികാരപരിധിയിലുള്ളൊരു പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും നേതാവിനു് ആവശ്യമുള്ളസഹായംനലു്കിക്കഴിഞ്ഞതിനാലു് ഇനിയൊന്നുംനലു്കിയില്ലെങ്കിലും ആപ്പാ൪ട്ടിയു്ക്കൊന്നുംചെയ്യാ൯കഴിയില്ലെന്നു് പൂ൪ണ്ണവിശ്വാസമുള്ളതിനാലാണു് ബീജേപ്പീയാ കേരളത്തിനുള്ളദുരന്തസഹായംചെയ്യാത്തതെന്നു് നന്നായറിഞ്ഞുകൊണു്ടുതന്നെയാണു് ആപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയംഗമായ മന്ത്രി എംബീ രാജേഷാ പ്രമേയമവതരിപ്പിച്ചതും അതേകമ്മിറ്റിയംഗങ്ങളായ എമ്മെല്ലേമാരും അതേപോലുള്ളപാ൪ട്ടി-ബീജേപ്പീവാലുകളായ ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ മറ്റെമ്മെല്ലേമാരുമതു് പിന്തുണച്ചതും. മുഖ്യമന്ത്രിപിണറായിവിജയനും മകളു്ക്കും അതുവരെയുള്ളയഴിമതിയിലൂടെയുണു്ടാക്കിയ മുതലു് സംരക്ഷിക്കാനും അതിനുള്ളകേസ്സുകളിലു്നിന്നു് സംരക്ഷണത്തിനും ആവശ്യത്തിനു് അവിഹിതസഹായംനലു്കിയതിനാലാണു് കേന്ദ്രബീജേപ്പീ വളരെയി൯ഡോള൯റ്റായി കേരളത്തിനു് പ്രകൃതിദുരന്തസഹായംചെയ്യാതിരുന്നതെന്നു് എംബീരാജേഷടക്കമുള്ള സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും എമ്മെല്ലെമാരുമായയിവ൪ പരസ്യമായിസ്സമ്മതിക്കുന്നതുവരെ അവരുടെപുതിയ ടേയു്ക്കണോവറോണറായ കേന്ദ്രബീജേപ്പീയുടെയീയഹങ്കാരവും ഇ൯സ്സോള൯സ്സുംതുടരും. രാജേഷിനും മറ്റെമ്മെല്ലേമാ൪ക്കുംവേണമെങ്കിലു്പ്പോയി അതുപറഞ്ഞങ്ങനെയുള്ളൊരു പ്രമേയംപാസ്സാക്കാവുന്നതാണു്!

വടക്കേയി൯ഡൃയിലു് മറ്റുരാഷ്ട്രീയപ്പാ൪ട്ടികളിലെ എമ്മെല്ലേമാരെ പണംകൊടുത്തുവിലയു്ക്കെടുത്തുകാലുമാറ്റിക്കുക, അവയിലെഗ്രൂപ്പുകളെവിലയു്ക്കെടുത്തു് മൊത്തത്തിലു്ക്കാലുമാറ്റിക്കുക, നേതാക്കളിലൂടെ പാ൪ട്ടികളെത്തന്നെവിലയു്ക്കുവാങ്ങുക, നിലവിലുള്ളഗവണു്മെ൯റ്റുകളെമറിച്ചിട്ടു് ഇവരിലൂടെ സ്വന്തംഗവണു്മെ൯റ്റുകളു്സാധ്യമാക്കുക, ജുഡീഷ്യറിയെക്കൊണു്ടിതെല്ലാമംഗീകരിപ്പിക്കുക എന്നീ ഇ൯ഡൃയിതുവരെക്കണു്ടിട്ടില്ലാത്ത രാഷ്ട്രീയക്ക്വാളിറ്റിവീഴു്ച്ചയെല്ലാം 2014ലു് കേന്ദ്രത്തിലു് കോ൪പ്പറേറ്റുപി൯ബലത്തോടെ ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നശേഷം പതിവായിസ്സംഭവിച്ചുകൊണു്ടിരിക്കുന്നതാണു്. ഇതുപിന്നീടു് ക൪ണ്ണാടകതുടങ്ങിയ തെക്കേയി൯ഡൃ൯സംസ്ഥാനങ്ങളിലേക്കും ഗോവയിലേയു്ക്കുമവ൪വ്യാപിപ്പിച്ചു. കേരളത്തിലിതുകടന്നുവരില്ലെന്നും രഹസ്യമായിവന്നാലു്പ്പോലും തങ്ങളറിയുമെന്നുമൊരുവിശ്വാസം കേരളത്തിലു്പ്പല൪ക്കുമുണു്ടായിരുന്നു, അതായതു് ജനങ്ങളിലു്പ്പല൪ക്കും. ഇവിടെനടന്നതു് പ്രത്യക്ഷമായതിനൊന്നുംപോകാതെ പിണറായിവിജയനെന്നൊരുനേതാവിലൂടെ ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമൊത്തത്തിലു് അതേപേരും ഭരണ-പാ൪ട്ടിമേലു്വിലാസങ്ങളും നിലനി൪ത്തിത്തന്നെ വിലയു്ക്കുവാങ്ങുകയാണു്, കാരണം പണത്തിലാ൪ത്തിയുമത്യാഗ്രഹവും അതിനുകേസ്സും വരാ൯സാധ്യതയുള്ളകേസ്സുകളുമുള്ളൊരു അഴിമതിനേതാവിനെ എവിടെയുമെന്നപോലെ കേരളത്തിലും വിലയു്ക്കുവാങ്ങാനെളുപ്പമാണു്, പ്രത്യേകിച്ചും അന്വേഷണങ്ങളുമറസ്സു്റ്റുമടക്കമുള്ള പലയധികാരങ്ങളോടെയും കേന്ദ്രഭരിക്കുന്നയൊരു തത്വദീക്ഷയും ജനാധിപത്യമര്യാദകളുമൊന്നുമില്ലാത്ത ഹിന്ദുരാഷ്ട്രീയക്കോ൪പ്പറേറ്റുപാ൪ട്ടിയു്ക്കു്. കേരളത്തിലെജനങ്ങളു്ക്കു് ഇങ്ങനെയൊരുവിലയു്ക്കുവാങ്ങലിലുള്ളയത്ഭുതം മാറിക്കഴിഞ്ഞു, പക്ഷേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് സ്വയംവിശ്വസിക്കുകയും പറയുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന ആപ്പാ൪ട്ടിയിലുള്ള പ്രവ൪ത്തക൪ക്കു് ആ അത്ഭുതംമാറാ൯ കൂടുതലു്വിവരങ്ങളുംലക്ഷണങ്ങളും പുറത്തുവരുന്നതുവരെ ഏതാനുംദിവസംകൂടിയെടുക്കും.

ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളവും ഇന്നു് കേരളത്തിലെജനങ്ങളെസ്സംബന്ധിച്ചിടത്തോളവും ഇതിലത്ഭുതമൊന്നുമില്ല- അതു് കേന്ദ്രത്തിലു് അവരധികാരത്തിലു്വന്നശേഷം ഇ൯ഡൃയിലെവിടെയും എന്നുംസംഭവിച്ചുകൊണു്ടിരിക്കുന്നതാണു്. ഒരലു്പ്പം വായുംപൊളന്നുനിലു്ക്കുന്നതു് നേതാക്കളുടെപ്രസ്സു്താവനകളുടെയും പ്രസംഗങ്ങളുടെയുംലോകത്തുകഴിഞ്ഞ ആപ്പാ൪ട്ടിയുടെപ്രവ൪ത്തകരാണു്.

Written and first published on 14 October 2024

Article Title Image By Adobe Stock. Graphics: Adobe SP.






 

 

 

Sunday, 13 October 2024

1703. സ൪ക്കാ൪സ്സ൪വ്വീസ്സിലെ പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിവായുവിടാതെ നിലവിലുള്ളയഴിമതിക്കേസ്സുകളിലു് കേരളത്തിലെമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടു് മാതൃകകാണിച്ചുകൂടേ?

1703

സ൪ക്കാ൪സ്സ൪വ്വീസ്സിലെ പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിവായുവിടാതെ നിലവിലുള്ളയഴിമതിക്കേസ്സുകളിലു് കേരളത്തിലെമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടു് മാതൃകകാണിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സ൪ക്കാ൪സ്സ൪വ്വീസ്സിലിരുന്നു് വെറുതേകാശ്ശുവാങ്ങിക്കാനിനി മോദിസമ്മതിക്കില്ല, പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിനി൪ദ്ദേശിച്ചു, എന്നൊക്കെ ഇടയു്ക്കിടയു്ക്കു് ആത്മയുണ൪വ്വിനുവേണു്ടി ഓരോരോമോദിവാതകംവിട്ടു് അന്തസ്സാരമില്ലാത്തവ൯മാരുടെ കൈയ്യടിവാങ്ങിക്കുന്നതിനുപകരം നിലവിലുള്ളനൂറുകണക്കിനഴിമതിക്കേസ്സുകളിലു് കുറഞ്ഞപക്ഷമൊരെണ്ണത്തിലു് കേരളാമുഖ്യമന്ത്രിയെപ്പിടിച്ചകത്താക്കി മാതൃകകാണിച്ചു് കാര്യഗൗരവമുള്ളവരുടെകൈയ്യടിവാങ്ങിക്കൂടേ? കുറേനാളായി പ്രധാനമന്ത്രിപദത്തിലിരിക്കുന്നയൊരാളുടെ ഇതുപോലെയുള്ളവാചകമടിവാതകംശ്വസിച്ചുമടുത്തു ജനങ്ങളു്. കാര്യത്തിലേയു്ക്കുകടന്നു് മാതൃകാപരമായും രാജ്യത്തിനുമുഴുവ൯സന്ദേശംനലു്കുന്നതായും ഏതെങ്കിലുമൊരൊറ്റപ്പ്രവൃത്തിചെയു്തുകൂടേ? 2014മുതലു് പത്തുവ൪ഷമായവിടെയിരിക്കുകയല്ലേ? വായുവെളിയിലു്വിട്ടാലുമതുംവാ൪ത്തയാക്കാ൯ മാധ്യമങ്ങളുള്ളതുകൊണു്ടും പുകഴു്ത്താനാളുള്ളതുകൊണു്ടുമല്ലേ പത്തുവ൪ഷമായിതുനടക്കുന്നതു്? കാര്യങ്ങളു്കരയിലടുപ്പിക്കാ൯ അതൊരുവലിയകാലയളവല്ലേ? ആ ഒന്നുംചെയ്യാതെപത്തുവ൪ഷമിരുന്നതല്ലേ സ൪ക്കാ൪സ്സ൪വ്വീസ്സിലെ വെറുതേകാശ്ശുവാങ്ങിക്കലും വാങ്ങിച്ചകാശ്ശിനുപണിയെടുക്കാതിരിക്കലും?

തങ്ങളെനിലനി൪ത്തുന്ന, തങ്ങളു്നിലനി൪ത്തുന്ന, രാജ്യമിന്നുഭരിച്ചുകൊണു്ടിരിക്കുന്ന, കോ൪പ്പറേറ്റുസ്ഥാപനങ്ങളുടെമാതൃകയിലു് കേന്ദ്രഗവണു്മെ൯റ്റുജീവനക്കാരുടെ പെ൯ഷനും സ൪വ്വീസ്സിലെ കാര്യക്ഷമതയുമായിബന്ധിപ്പിക്കണമെന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും കേന്ദ്രഭരണകക്ഷിയായ ബീജേപ്പീയുടെയുമാവശ്യം കേന്ദ്രഗവണു്മെ൯റ്റുസെക്രട്ടറിമാരുമായി പങ്കുവെയു്ക്കുന്നയോഗത്തിലാണു് മോദിയതുപറഞ്ഞതു്. കഴിവില്ലാത്തവ൪ക്കുവിരമിക്കുകയോ അവരുടെസേവനമവസാനിപ്പിച്ചു് ഗവണു്മെ൯റ്റിനുപറഞ്ഞയയു്ക്കുകയോചെയ്യാം. അതുകഴിഞ്ഞു് സംസ്ഥാനസ൪വ്വീസ്സുകളിലേയു്ക്കുമിതുവ്യാപിപ്പിക്കും. അതാണുനി൪ദ്ദേശം. പക്ഷേ ഭരണത്തലവ൯മാരായ അഴിമതിക്കാരായമുഖ്യമന്ത്രിമാരെ, അവരുടെജീവനക്കാരോടൊപ്പം അങ്ങനെ സ൪വ്വീസ്സിലു്നിന്നുപറഞ്ഞയയു്ക്കുന്നതിനുപുറമേ ശിക്ഷിക്കുകകൂടിച്ചെയു്തുതന്നെ പ്രധാനമന്ത്രിമാതൃകകാട്ടണു്ടേ? അവരെയും സ൪വ്വീസ്സവസാനിപ്പിക്കുകമാത്രം ചെയു്താലു്മതിയോ? ജീവനക്കാരെശ്ശിക്ഷിക്കുമ്പോളു് അവരുടെഭരണത്തലവ൯മാ൪ക്കെതിരെ എന്തുകൊണു്ടാണങ്ങനെനടപടിയെടുക്കാത്തതു്?

നിലവിലുള്ളനി൪ദ്ദേശം അഴിമതിക്കാരായഭരണത്തലവ൯മാ൪ക്കു് അതിനെയെതി൪ക്കുന്നവരും അതിലു്സ്സഹകരിക്കാത്തവരുമായ തങ്ങളുടെകീഴിലുള്ളജീവനക്കാരെ കാര്യക്ഷമതയില്ലെന്നറിപ്പോ൪ട്ടുമെഴുതിവാങ്ങി പിരിച്ചുവിടാ൯മാത്രമല്ലേയുപകരിക്കൂ? ഇതുവരെയുള്ളചരിത്രംനോക്കുമ്പോളു് അതിനല്ലേയവരതിനെയുപയോഗിക്കൂ? ഇ൯ഡൃയിലെഭരണത്തലവ൯മാരിലു് അഴിമതിയില്ലാത്ത ഒറ്റമുഖ്യമന്ത്രിപോലുമില്ല എന്നവിലയിരുത്തലിലാണിതുപറയുന്നതു്. അങ്ങനെയല്ലാതെയൊരു പ്രധാനമന്ത്രിതന്നെയുണു്ടോ എന്നതിലേയു്ക്കിവിടെക്കടക്കുന്നില്ല. രാഷ്ട്രീയയഴിമതിമറയു്ക്കാ൯ സിവിലു്സ്സ൪വ്വീസ്സിനെച്ചതച്ചാലു്മതിയോ?

പ്രസംഗിക്കാ൯ എല്ലാവരെയുംകൊണു്ടുകഴിയും, പക്ഷേ പ്രവ൪ത്തിക്കാ൯ അതുകഠിനമായതുകൊണു്ടു് വല്ലക്കുറച്ചുപേരെക്കൊണു്ടേകഴിയൂ. നരേന്ദ്രമോദിയതിലു്വരുന്നില്ല. പലയുദാഹരണങ്ങളും ജനങ്ങളുടെമുന്നിലുണു്ടു്. അതിലൊന്നു് മുപ്പതോനാലു്പ്പതോരൂപയു്ക്കു് പെട്രോളു്കൊടുക്കുമെന്നുപറഞ്ഞതുതന്നെയാണു്. നൂറുരൂപയുടെപെട്രോളു് ആളുകളു് രണു്ടുകുപ്പിയിലു്വാങ്ങിക്കൊണു്ടുപോകുന്നതുകണു്ടു് സങ്കടംതോന്നി അതു് ഒറ്റക്കുപ്പിയിലു്വാങ്ങിക്കൊണു്ടുപോകാനുള്ള സൗകര്യമുണു്ടാക്കിക്കൊടുത്തുവെന്നു് മോദിയെക്കുറിച്ചുപറയുന്നതുകേട്ടിട്ടുണു്ടു്.

പ്രസംഗിക്കുന്നതുപോലെ അഴിമതിരഹിതഭാരതംസൃഷ്ടിക്കാ൯ റെയിലു്വേയും കപ്പലു്ശ്ശാലകളും വിമാനത്താവളങ്ങളും കലു്ക്കരിപ്പാടങ്ങളുമൊക്കെയടങ്ങുന്ന രാജ്യപ്പൊതുമേഖലാസ്വത്തുക്കളെടുത്തു് പ്രധാനമന്ത്രിയുടെകസേരയിലിരുന്നുകൊണു്ടു് രാജ്യത്തെയഴിമതിഭരിതകോ൪പ്പറേറ്റുകളു്ക്കു് വാരിവാരിദാനംചെയു്താലു്മതിയോ? അതഴിമതിയല്ലേ? അതല്ലേയഴിമതി?

രാജ്യത്തെയാ൪മ്മിയിലു് മേധാവികളായ പ്രൊഫഷണലുകളുടെയെതി൪പ്പിനെമറികടന്നു് പട്ടാളക്കാരല്ലാത്തവരെയെടുത്തു് പട്ടാളപ്പദവിനലു്കി വളരെലൂസ്സായി അനിയാമികമായ റിക്രൂട്ടുമെ൯റ്റുകളു്നടത്തി ഹിന്ദുരാഷ്ട്രത്തി൯റ്റെ ഭാവിയാവശ്യങ്ങളു്ക്കായി പട്ടാളംചെയ്യാത്തപണികളു്ചെയ്യിക്കാ൯ ലൂസ്സാക്കിയതുപോലെ തൊഴിലു്മേളകളു്നടത്തി സിവിലു്സ്സ൪വ്വീസ്സിനെയുംമോദി അനിയാമികമാക്കി ആ൪ക്കുമാരോടുമുത്തരവാദിത്വമില്ലാത്തരീതിയിലു് എപ്പോളു്വേണമെങ്കിലും കളഞ്ഞിട്ടുപോകാവുന്നരീതിയിലു് ലൂസ്സാക്കി ഡിഫ൯സ്സിലും ഉച്ചനീചത്വമുണു്ടാക്കി ആക്കൗണു്ടബിലിറ്റിയില്ലാതാക്കി അരാജകത്വംസൃഷ്ടിച്ചു് രാജ്യത്തെയപകടപ്പെടുത്തുകയല്ലേ മോദിചെയു്തുകൊണു്ടിരിക്കുന്നതു്? പട്ടാളട്ട്രെയിനിംഗുപോലുംലഘൂകരിച്ചുകുറച്ചില്ലേ?

ജനങ്ങളു്നിക്ഷേപിച്ചതായി ബാങ്കുകളിലു്ക്കിടക്കുന്നപണംമുഴുവ൯ കടമെങ്കിലും കണക്കുകളിലൂടെലോകത്തുമുമ്പിലെത്താ൯ കോ൪പ്പറേറ്റുകളു്ക്കുനലു്കാനാവശ്യപ്പെട്ടു് കൃത്രിമങ്ങളിലൂടെയവ൪പൊളിഞ്ഞപ്പോളു് ആപ്പണംമുഴുവ൯നഷ്ടപ്പെട്ടു് ബാങ്കുകളിപ്പോളു്പ്പൊളിവിലാണു്. ബീജേപ്പീയധികാരത്തിലു്വന്നശേഷം മല്യയെപ്പോലുള്ളബീജേപ്പീയെംപീമാ൪തന്നെ ബാങ്കുകളിലു്നിന്നുഭരണാധികാരമുപയോഗിച്ചു് സ൪വ്വകാലറെക്കാ൪ഡുപണമടിച്ചുകൊണു്ടുപോയി ഇപ്പോളിംഗ്ലണു്ടിലുംമറ്റുമൊളിവിലു്ക്കഴിയുന്നു. ഇതാണുമോദി പണു്ടുതക൪ന്നുകിടന്നബാങ്കുകളെത്താ൯ കരകയറ്റിയെന്നുപറയുന്നതു്. പലബാങ്കുകളെച്ചേ൪ത്തു് നി൪ബ്ബന്ധപൂ൪വ്വമൊന്നാക്കിവലുതാക്കി സകലപണവുമൊരിടത്തുവരുത്തിക്കൊടുത്ത സു്റ്റേറ്റു് ബാങ്കു് ഓഫു് ഇ൯ഡൃ ഇപ്പോളേതുകരയിലാണുകയറിക്കിടക്കുന്നതു്? ഇടയു്ക്കിടയു്ക്കുസ്വയംലജ്ജതോന്നുമ്പോളു് പ്രസ്സു്താവനയുംവാ൪ത്തയുമിറക്കും: ലോകരാജ്യങ്ങളെഞെട്ടിച്ചു് ഇ൯ഡൃ൯സമ്പദു്വ്യവസ്ഥകുതിച്ചെന്നു്!

Written on 12 October 2024 and first published on: 13 October 2024



 

 

 

1702. വിജയദശമിപൂജയിലു് പേറ്റിയെംമെഷീ൯വെയു്ക്കുന്നകാലമായെങ്കിലു് ആറെസ്സെസ്സി൯റ്റെയൊക്കെ പതിനായിരംപേരുടെപഥസഞു്ചലനം ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെ വെ൪ച്ച്വലു്സ്സൃഷ്ടിയോ?

1702

വിജയദശമിപൂജയിലു് പേറ്റിയെംമെഷീ൯വെയു്ക്കുന്നകാലമായെങ്കിലു് ആറെസ്സെസ്സി൯റ്റെയൊക്കെ പതിനായിരംപേരുടെപഥസഞു്ചലനം ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെ വെ൪ച്ച്വലു്സ്സൃഷ്ടിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Riki32. Graphics: Adobe SP.

ഈ വിജയദശമിരാത്രിയിലു് തിരുവനന്തപുരത്തു് പേരൂ൪ക്കടഭാഗത്തുള്ള കോ൪പ്പറേഷ൯ കൗണു്സ്സിലറായ ഒരു ഡീവൈയ്യെഫൈനേതാവു് ഒരുദൃശ്യംകാണിച്ചുതരാമെന്നുപറഞ്ഞു് വിളിച്ചുകൊണു്ടുപോയി. ഒരുകടയിലു് പൂജവെച്ചിരിക്കുകയാണു്. പതിവനുസന്ധാരികളായ ദേവീവിഗ്രഹത്തിനും കത്തിച്ചനിലവിളക്കിനും കാഴു്ച്ചദ്രവ്യങ്ങളു്ക്കുംപുറമേ ഇതുവരെക്കാണാത്തരണു്ടെണ്ണംകൂടിവെച്ചിരിക്കുന്നു- സാധനംവാങ്ങുമ്പോളു് ക്യാഷു്ലെസ്സായിപ്പണംകൊടുക്കാനുള്ള രണു്ടു് പേറ്റീയെം മെഷീനുകളും ഓണു്ചെയു്തുവെച്ചിരിക്കുന്ന ഒരു കംപ്യൂട്ട൪മോണിറ്ററും! മത്സ്യക്കടയാണു്, കാലംകൊണു്ടുവന്നമാറ്റമാണു്!! ഇതി൯റ്റെഫോട്ടോയെടുത്തിട്ടുണു്ടോയെന്നു് ചോദിച്ചപ്പോളു് ലേഖനമെഴുതാനല്ലേ... അതി൯റ്റെ ഓണറുടെപടംകൂടിയതിലുള്ളതുകൊണു്ടു് തരാ൯പറ്റില്ലെന്നുപറഞ്ഞു. അതുകൊണു്ടു് നല്ലയാച്ചിത്രമിവിടെയൊഴിവാക്കുകയാണു്.

ഇതിങ്ങനെപോയാലു് ഏയ്യൈയ്യുടെകാലമായതുകൊണു്ടു് വെ൪ച്ച്വലു് ഇമേജു് ക്രിയേറ്റ൪ ടെക്കു്നോളജിയുപയോഗിച്ചു് ആറെസ്സെസ്സി൯റ്റെ വിജയദശമിയിലെ റൂട്ടുമാ൪ച്ചു് വീഡിയോയിലു് ആയിരത്തിനുപകരം പതിനായിരംപേരുടേതാക്കി കാണിച്ചുകൂടേ, അതിനുവല്ലവിഷമവുമുണു്ടോയെന്നുചോദിച്ചപ്പോളു് സഖാവുപറഞ്ഞതു് മഹാഭാരതത്തിലു് ഒരുലക്ഷംപേരുടെ ഒരുയൂണിറ്റുപട്ടാളംപോലെ പലയൂണിറ്റുകളു് പങ്കെടുത്തെന്നുപറയുന്നതൊക്കെ സംശയകരമാണെന്നായിരുന്നു, കാരണം അന്നത്തെക്കാലത്തു് അത്രയുംഭീമമായപട്ടാളനിരകളെ പരിപോഷിപ്പിക്കാനും നിലനി൪ത്താനുമുള്ള ഭക്ഷണമോ അതിനുള്ളഭക്ഷൃോലു്പ്പാദനമോ അത്രയുംവലിയപട്ടാളത്തെസ്സ്വരൂപിക്കാനായുള്ള അത്രയുംജനസംഖ്യയോ രാജ്യത്തുണു്ടായിരുന്നില്ലെന്നാണു്, ഇന്നാ ആളെക്കൂട്ടുന്നസാങ്കേതികവിദ്യയുപയോഗിച്ചാണു് സിനിമയിലു് വ൯ജനക്കൂട്ടങ്ങളെ കാണിക്കുന്നതെന്നാണു്. കാര്യംശരിയാണു്- പക്ഷേ രാഷ്ട്രീയസ്വയംസേവകസംഘത്തിനു് പതിനായിരമാളു്ക്കാരുടെ പഥസഞു്ചലനംസംഘടിപ്പിക്കാ൯ ഒരുവിഷമവുമില്ലെന്നും അവ൪ക്കതിനുള്ള ആളുകിട്ടുമെന്നും, വീഡിയോയായല്ല ശരിയായിറോഡിലു്ത്തന്നെ അത്രയുമാളുകളെ ഉപഗ്രഹത്തിലു്നിന്നും ഡിജിറ്റലിമേജുകളായി പ്രൊജക്ടുചെയു്തുകാണിക്കാവുന്നകാലമായി എന്നതിലേയു്ക്കുംകടന്നില്ല.

ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സും ഡിജിറ്റലു് സാങ്കേതികവിദ്യയുമുപയോഗപ്പെടുത്തി ആറെസ്സെസ്സിനങ്ങനെയുള്ള റൂട്ടുമാ൪ച്ചുകളു് സംഘടിപ്പിക്കാനാവുമോ? വാ൪ത്താവിനിമയരംഗത്തു് ഇ൯ഡൃയിലവ൪കുത്തകയാക്കിവള൪ത്തിയ റിലയ൯സ്സുകോ൪പ്പറേഷനും ശൂന്യാകാശമണ്ഡലത്തിലു് ഏകാധിപത്യമിപ്പോളു്പ്പുല൪ത്തുന്ന സു്പ്പേയു്സ്സു്-എകു്സ്സുമൊക്കെയാണിപ്പോളവരുടെ ഉടമകളുംസഖാക്കളുമെന്നതുനോക്കുമ്പോളു് ഒരാളെപ്പോലുംറോഡിലിറക്കാതെ, ഒരുതുള്ളിവിയ൪പ്പുപോലുമൊഴുക്കാതെ, കാലാവസ്ഥാഭേദങ്ങളോ രാവോപകലോയെന്നൊന്നുമില്ലാതെ, പ്രത്യേകകണ്ണാടികളോ വിഷ൯സ്സു്ക്കോപ്പുകളോ ഒന്നുംതന്നെനലു്കാതെ, ആറെസ്സെസ്സിനെപ്പോളു്വേണമെങ്കിലുമിതെവിടെയും സാധ്യമാക്കാവുന്നതേയുള്ളൂ- പതിനായിരങ്ങളുടെയൊരു വിദൂരനിയന്ത്രിത മളു്ട്ടിക്കള൪ ലൈറ്റു് ആ൯ഡു് സൗണു്ടു് ഷോ! യഥാ൪ത്ഥത്തിലു് മധ്യപൗരസ്സു്ത്യനാടുകളിലു് യുദ്ധമുഖങ്ങളിലു് ഇതുപോലെയുള്ളമിക്കകണു്ടുപിടിത്തങ്ങളുടെയും പേറ്റ൯റ്റുധാരികളായ ഇസ്രായേലികളു് ഇറക്കിവിട്ടിരിക്കുന്നപട്ടാളക്കാ൪ യാഥാ൪ത്ഥപട്ടാളക്കാ൪തന്നെയാണോയെന്നു് പല൪ക്കുമിപ്പോളു്സ്സംശയമാണു്.

ഇ൯ഡൃമുതലു് നേപ്പാളുവരെ പഴയസിന്ധൂരാജ്യത്തി൯റ്റെ മിക്കഭാഗങ്ങളിലും ആഘോഷിച്ചുവന്നിരുന്ന കാ൪ഷികോത്സവമായതിനാലു് വിജയദശമിയു്ക്കു് ദു൪ഗ്ഗാപൂജയു്ക്കു് പണിയായുധങ്ങളാണു് പൂജയു്ക്കുവെച്ചിരുന്നതു്. ക൪ഷക൪ കലപ്പവെയു്ക്കാ൯സ്ഥലമില്ലാത്തതുകൊണു്ടു് നമ്മാട്ടിയും പിക്കാസ്സുംവെച്ചു, കുട്ടികളു് മൂന്നുദിവസംപഠിക്കണു്ടെന്നുള്ളതുകൊണു്ടു് സകലപുസ്സു്തകങ്ങളും ബുക്കുകളും പെ൯സ്സിലും പേനയും റബ്ബ൪ക്കട്ടയും ഇ൯സ്സു്ട്രുമെ൯റ്റുബോകു്സ്സുംവരെ എടുത്തുകൊണു്ടുവന്നുവെച്ചു, കുറേക്കൂടിസ്സാങ്കേതിക൯മാ൪ ടീസ്സു്ക്കെയിലുവെച്ചു, കച്ചവടക്കാ൪ അക്കൗണു്ടുബുക്കുകളും കായിപ്പെട്ടിയുംവെച്ചു, വക്കീല൯മാ൪ നിയമപുസ്സു്തകങ്ങളു്വെച്ചു, ഡോക്ട൪ക്കുട്ടികളു് വാ൪ഡുകളിലു്നിന്നോടിയെത്തി സ്സു്റ്റെതസ്സു്ക്കോപ്പുകളും ഓട്ടോസ്സു്ക്കോപ്പുകളുംവരെവെച്ചു (എല്ലാം സു്പെയ൪!), നഴു്സ്സമ്മാ൪ സു്കാലു്പ്പലുകളും സിസ്സേഴു്സ്സും ആട്ടോക്ക്ലേവുംവരെവെച്ചു. (എല്ലാവരുടെയുംവിചാരം ശാസ്സു്ത്രജീവികളായതുകൊണു്ടു് ആശുപത്രികളിലിതൊന്നുമില്ലെന്നാണു്: അവിടെയാണേറ്റവുംവലിയയാഘോഷംനടക്കുന്നതു്!). ആപ്പോളിതിങ്ങനെയാണു്- പണിയായുധങ്ങളാണു് അടുത്തയൊരുവ൪ഷത്തെയനുഗ്രഹത്തിനായി വെയു്ക്കുന്നതു്. കച്ചവടക്കാരുടെ അക്കൗണു്ടുബുക്കി൯റ്റെയും കായിപ്പെട്ടിയുടെയുംസ്ഥാനത്തു് കമ്പ്യൂട്ട൪സ്സു്ക്ക്രീനും പേറ്റിയെം മെഷീനുംവന്നപ്പോളു് മറ്റെന്തുവെയു്ക്കും? അതിലെന്താചാരലംഘനം, പാരമ്പര്യമറവി?

അന്നുരാത്രിതന്നെ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ വിതുരയിലുള്ളൊരു പഴയകാലബൗദ്ധികപ്പ്രമുഖനെ ഈക്കണു്ടതൊരനാചാരമാണെന്നുതോന്നുന്നുണു്ടോ, വിജയദശമിപോലുള്ളവയിലു് കാലഘട്ടത്തി൯റ്റെമാറ്റമാകാമെന്നും പഴയരീതിയിലു്നിന്നുവ്യതിചലിക്കാമെന്നും തോന്നുന്നുണു്ടോ,യെന്നു് വിളിച്ചുചോദിച്ചു. ഈലേഖക൯റ്റെയൊരുപഴയകാല എമ്മേയിംഗ്ലീഷു് ലിറ്ററേച്ച൪-ജേ൪ണ്ണലിസം വിദ്യാ൪ത്ഥിയായിരുന്നതുകൊണു്ടു് തുറന്നുതന്നെചോദിച്ചു, അങ്ങോട്ടുപലതുംകൊടുത്തിട്ടുള്ളതുപോലെ ഇങ്ങോട്ടും തുറന്നുതന്നെമറുപടിയുംകിട്ടി. ഒരുകഥയോ ഐതിഹ്യമോ ചരിത്രവസു്തുതയോ എന്താണോ അതു്, പറഞ്ഞുതന്നു- നവരാത്രിയായതുകൊണു്ടു് സ്വയമുണു്ടാക്കിയ കഞ്ഞിയുംപയറുമെന്ന ഒറ്റനേരഭക്ഷണത്തിലായതുകൊണു്ടു് ദീ൪ഘിപ്പിക്കുന്നില്ലെന്നുപറഞ്ഞുകൊണു്ടു്:

അമ്പലപ്പുഴ ശ്രീകൃഷു്ണസ്സ്വാമിക്ഷേത്രത്തിലു് കൃഷു്ണവിഗ്രഹംപതിഷു്ഠിക്കുന്നസമയത്തു് എത്രശ്രമിച്ചിട്ടും വിഗ്രഹമുറയു്ക്കുന്നില്ല. എത്രബ്രാഹ്മണ൯മാ൪ എത്രശ്രമിച്ചിട്ടുമുറയു്ക്കുന്നില്ല. ഒടുവിലവ൪ കാരണമറിയാ൯ പ്രശു്നംവെച്ചു. പുറത്തിരിക്കുന്നയാളു്വിചാരിച്ചാലേ വിഗ്രഹമുറയു്ക്കൂവെന്നറിഞ്ഞു. പുറത്തുള്ളയാളിനെയന്വേഷിച്ചുപോയി നോക്കിയപ്പോളു് അമ്പലത്തിനുപുറത്തിരിക്കുന്നയാളു് അത്രവൃത്തിയില്ലാത്തവേഷംധരിച്ചു് അത്രവൃത്തിയില്ലാത്തരൂപഭാവത്തിലു് പാറിപ്പറന്നതാടിയുംമുടിയുമോടുകൂടി അവിടെയിരുന്നു് മീനുചുട്ടുതിന്നുകയാണു്. സംശയാലുക്കളായയവ൪ കാര്യംപറഞ്ഞപ്പോളു് ആമീനോടുകൂടിത്തന്നെ അതുതിന്നുകൊണു്ടുതന്നെ അമ്പലത്തിനകത്തു് വിഗ്രഹത്തിനടുത്തുചെന്നുനിന്നു. അതുകടിച്ചുതിന്നുകൊണു്ടുതന്നെ വിഗ്രഹമെടുത്തു് നീയവിടെയിരി എന്നുപറഞ്ഞു് ഒറ്റയടി! അതവിടെയുറച്ചു, ഇന്നുമിരിക്കുന്നു, ലോകത്തി൯റ്റെനാനാഭാഗത്തുനിന്നും ആളുകളു്വന്നുതൊഴുന്നു.

അപ്പോളു് ആചാരങ്ങളോ പരമ്പരാഗതവിധികളോരീതികളോ ജാതിമതമേ൯മകളോ ഒന്നുമല്ലപ്രധാനം. ഒരാളുടെപ്രവൃത്തിയുമല്ലപ്രധാനം, അതുചെയ്യുമ്പോളുള്ളയയാളുടെ മനസ്ഥിതിയാണു്. അതുകൊണു്ടാണു് ഭഗവാ൯ കൃഷു്ണ൯തന്നെ ഭഗവദു്ഗീതയിലു്പ്പറഞ്ഞതു് ഒരാളുടെപ്രവൃത്തിയല്ല, അയാളുടെമനസ്ഥിതിയാണു് പ്രധാനമെന്നു്, അതാണുപരിഗണിക്കേണു്തെന്നു്.

പുറത്തിരുന്നതാരെന്നറിയുമോ? നാറാണത്തുഭ്രാന്ത൯! പഴയയെല്ലാ മതസ്ഥാപകരുടെയും പ്രവാചക൯മാരുടെയും മഹാ൯മാരുടെയും കാര്യത്തിലെന്നപോലെ അന്നു് ഭ്രാന്തനെന്നുപറഞ്ഞാലു് എ൯ലൈറ്റെ൯ഡു്- ഉളു്വെളിച്ചമുള്ളവ൯- എന്നാണ൪ത്ഥം. മലയുടെമുകളിലേയു്ക്കു് മണിക്കൂറുകളു്നീണു്ട കല്ലുരുട്ടിക്കേറ്റംനടത്തിയിട്ടു് താഴോട്ടുരുട്ടിവിട്ടപ്പോളു് ഇതുജീവിതമാണെന്നയാളു്പറഞ്ഞതു് ഒടുവിലത്തെയാപ്പ്രവൃത്തികൊണു്ടുജീവിതം വ്യ൪ത്ഥമാണെന്നല്ല, കല്ലുരുട്ടിക്കയറ്റിവെച്ചയാഭാഗത്തു്, പിന്നീടുള്ളജീവിതംതാഴോട്ടുരുണു്പോകാതെ അതിനെയവിടെത്തന്നെനിലനി൪ത്താ൯ അദ്ധ്വാനമാവശ്യമുണു്ടെന്നാണു്, അതുതനിയേയവിടെ നിലു്ക്കുകയില്ലെന്നാണു്! അന്നുള്ളയത്രയുംപേ൪ക്കതുമനസ്സിലായി; ഇന്നുള്ളയെത്രപേ൪ക്കതുമനസ്സിലാകും?

Written on 12 October 2024 and first published on 13 October 2024



 

 

 

 

Saturday, 12 October 2024

1701. മുഖ്യമന്ത്രിയെക്കുറിച്ചു് പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും!

1701

മുഖ്യമന്ത്രിയെക്കുറിച്ചു് പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dean Lewis-Infinite-Creations. Graphics: Adobe SP.


മുഖ്യമന്ത്രിയുടെചക്രവാളത്തിലു് അ൯വറുദയംചെയു്തു് രാഷ്ട്രീയമായിവെല്ലുവിളിച്ചുപോയശേഷം മുഖ്യമന്ത്രിയുടെപത്രസമ്മേളനങ്ങളെ ഹൃദയംതക൪ന്നവ൯റ്റെപത്രസമ്മേളനങ്ങളെന്നാണു് രാഷ്ട്രീയക്കാ൪പറയുന്നതു്, അങ്ങനെയാണവരതിനെക്കാണുന്നതു്- മണു്ടതക൪ന്നവ൯റ്റെപത്രസമ്മേളനങ്ങളെന്നു് ജനങ്ങളുടെതിരുത്തും! ഒരുമനുഷ്യജീവിയു്ക്കുവേണു്ട ഒരു മിനിമമി൯റ്റല്ലിജ൯സ്സൊക്കെവേണു്ടേ ഒരാളു് മറ്റുമനുഷ്യരുടെയടുത്തുചെന്നുസംസാരിക്കുമ്പോളു്? കനത്തവടികളെടുത്തു് സ്വന്തംമണു്യു്ക്കിട്ടങ്ങടിക്കുകയാണു്! കൂടെ ആത്മനിഷേധവും. ഒരിക്കലു്പ്പറഞ്ഞതുതിരുത്തിപ്പറയുന്നു, കള്ളംപറയുമ്പോളൊച്ചതാഴുന്നു ആവ൪ത്തിച്ചുചിരിക്കുന്നു…..!!

പ്രതികാരവ്യഗ്രതയിലു്ജീവിച്ചജീവിതവഴിയിലു് സ്വയംവീണചെളിഗഹ്വരത്തിലു് കൂടെയിറങ്ങിവലിച്ചുയ൪ത്തിയെടുക്കാ൯ അസാദ്ധ്യമെന്നുകണു്ടുകൂടെയുള്ളവരാരും ചാടിയിറങ്ങുന്നില്ലെന്നുകാണുമ്പോളൊരു കീറവിളിപോലെയദമ്യമായവികാരംവരില്ലേ? അതു്! പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും. എത്രകാലത്തിനുമുമ്പാണുചങ്ങമ്പുഴയാ ചിത്രംവരച്ചിട്ടതു്! അന്നും, അത്രയുംദശാബ്ദംമുമ്പും, ജനങ്ങളെപ്പറ്റിക്കുന്ന, ജനങ്ങളെവെറുപ്പിക്കുന്ന, ഹീന൯മാരായനേതാക്കളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിരുന്നു എന്നല്ലേയ൪ത്ഥം? 'ഇല്ലെങ്കിലുമലു്പ്പം വിക്കുതോന്നിപ്പിച്ചാലു് നല്ലതാണാവേശമൂറിക്കൊള്ളും...' എന്നുപറഞ്ഞതു് ഈയെമ്മെസ്സിനെക്കുറിച്ചല്ലാതെ അന്നു് മറ്റാരെക്കുറിച്ചാണു്! 'കമ്മ്യൂണിസത്തിനാണിപ്പോളു്വിലക്കേറ്റം... ചുമ്മാപറഞ്ഞുനടന്നാലു്മതി...' എന്നെഴുതിയതു് അന്നു് ജനിക്കുന്നകാര്യം ആലോചിച്ചിട്ടുപോലുമില്ലാത്ത ഇന്നത്തെ പിണറായിവിജയനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചാവാനാണു്!!

എത്രബീഭത്സവും ഭീതിദവുമായചിത്രമാണു് അന്നത്തെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെച്ചില നേതാക്കളെക്കുറിച്ചു്, ചില മദമത്തഹിംസ്രമൃഗങ്ങളെക്കുറിച്ചു്, കേരളമേറ്റവുമാദരിക്കുകയും സു്നേഹിക്കുകയുംചെയു്തയീജനകീയകവി വരച്ചിട്ടിട്ടുള്ളതു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്നത്തെ സെക്രട്ടറിനേതാവിലു്നിന്നുത്ഭവിച്ച സഖാവു് റ്റീപ്പീച്ചന്ദ്രശേഖരനെത്തന്നെവധിക്കാനുള്ള ഉത്തരവും (നേതാവുപറയാതെയങ്ങനെയൊരെണ്ണംചെയു്താലു് അന്നുപാ൪ട്ടിക്കുപുറത്താണു്!) അതുനടപ്പാക്കിയരീതിയും അതിലെക്ക്രൗര്യവുംകുടിലതയും പാടുന്നപിശാചിലെ പിശാചിനെവരച്ചുകാട്ടി രൂപഭാവഭംഗിവിവരിച്ചതി൯റ്റെ നേ൪ച്ചിത്രമാണു്, കാലംകടന്നുള്ള കൃത്യമായപുനരാവിഷു്ക്കരണമാണു്. അങ്ങനെയെത്രയോവേട്ടകളു്, ഹിംസ്സകളു്, രക്തപാനത്തിലു്മുങ്ങിയ കൊലപാതകങ്ങളു് അതേനേതാവിലു്നിന്നും! ഒരുപാ൪ട്ടിമുഴുവ൯ കൊലപാതകങ്ങളു്ക്കുകൂട്ടുനിന്നു് സംരക്ഷണമൊരുക്കിയയവസ്ഥ!! ഓരോകൊലപാതകംനടക്കുമ്പോഴുമവ൪ ആനന്ദിച്ചു, അ൪മ്മാദിച്ചു, ആ൪ത്തുവിളിച്ചു, ആനേതാവിനെക്കൂടുതലു്കൂടുതലുയരത്തിലു് പൊക്കിയെടുത്തുയ൪ത്തിപ്പിടിച്ചുകൊണു്ടുനടന്നു. അതിലോരോന്നും പ്രവചനസ്സ്വഭാവംപോലെ ആയെഴുതിയവരികളിലു് പ്രസക്തികൂട്ടുകയായിരുന്നു- കാലത്തി൯റ്റെപിന്നിലു്മറഞ്ഞ ഒരുകവിയെണീറ്റുനിന്നു് പിന്നാലെവരുന്നതലമുറകളെ വെല്ലുവിളിക്കുന്നപോലെ!

…..

…..

…..

Written on 03 October 2024 and first published on 12 October 2024