Monday, 14 August 2023

1392. പുതുപ്പള്ളിയിലു് എലു്ഡീയെഫു് സ്ഥാനാ൪ത്ഥിയുടെ രൂപകലു്പ്പനയിലു്പ്പിശകുണു്ടു്- ഒരു നേതാവി൯റ്റെരൂപമോ ഒരു നേതാവി൯റ്റെസ്വഭാവകലു്പ്പനമോയില്ല

1392

പുതുപ്പള്ളിയിലു് എലു്ഡീയെഫു് സ്ഥാനാ൪ത്ഥിയുടെ രൂപകലു്പ്പനയിലു്പ്പിശകുണു്ടു്- ഒരു നേതാവി൯റ്റെരൂപമോ ഒരു നേതാവി൯റ്റെസ്വഭാവകലു്പ്പനമോയില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Viacheslav Yakobchuk. Graphics: Adobe SP.


പുതുപ്പള്ളിയിലു് എലു്ഡീയെഫു് സ്ഥാനാ൪ത്ഥിയുടെ രൂപകലു്പ്പനയിലു്പ്പിശകുണു്ടു്- ഒരു നേതാവി൯റ്റെരൂപമോ ഒരു നേതാവി൯റ്റെസ്വഭാവകലു്പ്പനമോയില്ല. ഇനിയാപ്പയ്യനെ- ഇതിനകംവിമ൪ശ്ശിച്ച വളരെസ്സീനിയറായപാ൪ട്ടിക്കാരായ ചിലരുടെഭാഷയിലു്പ്പറഞ്ഞാലു് ആച്ചെറുക്കനെ- മറിച്ചുരൂപകലു്പ്പനചെയ്യാ൯പറ്റില്ല, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വ്യക്തിത്വമില്ലാത്തവരെ വ്യക്തിപൂജചെയ്യുന്നതിലാഴു്ന്നുപോയശേഷമുള്ള ലേറ്റു്മോഡലു് മൂശയിലുംമാതൃകയിലുമാണതു് വാ൪ത്തെടുക്കപ്പെട്ടതു്. അതുകൊണു്ടുതന്നെ അച്ചടക്കമില്ലായു്മയും വെമ്പ്ലാന്തിത്തരവും കൂടുതലാണു്- ഓട്ടപ്പാത്രംപോലെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ഈപ്പയ്യ൯ ടെലിവിഷ൯ച൪ച്ചകളിലു് പങ്കെടുക്കുന്നതുകണു്ടവ൪ക്കും അതേയഭിപ്രായമാണു്- വെറുമൊരു ഞണുപിണിവഴക്കാളിപ്പയ്യ൯മാത്രം! മുതി൪ന്നില്ല. ഈപ്പാ൪ട്ടിയിലായതുകൊണു്ടു് എന്നുമിനിയിങ്ങനെയേയിരിക്കൂ. ഒരു സു്പോയിലു്ഡു് ബ്രാറ്റു് എന്നാണു് ജനങ്ങളുടെവിലയിരുത്തലു്. പി൯നിരയിലു്നിന്നാടാ൯കൊള്ളാം, മു൯നിരയിലു്വരാ൯കൊള്ളില്ല.

പുതുപ്പള്ളിയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാനാ൪ത്ഥിയായി മത്സരിക്കുന്ന ജെയു്ക്കു് തോമസ്സും ഉമ്മ൯ചാണു്ടിയുടെമക൯ കോണു്ഗ്രസ്സി൯റ്റെ സ്ഥാനാ൪ത്ഥിയായിമത്സരിക്കുന്ന ചാണു്ടി ഉമ്മനുംതമ്മിലുള്ള വിദ്യാഭ്യാസനിലവാരാന്തരം എന്തുകൊണു്ടാണുച൪ച്ചയാക്കാത്തതു്? അതുജനങ്ങളു്ക്കറിയില്ലെന്നോ അവരതുശ്രദ്ധിച്ചിട്ടില്ലെന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികരുതുന്നുണു്ടോ? പി. ടി. തോമസ്സി൯റ്റെനിര്യാണത്തെത്തുട൪ന്നു് തൃക്കാക്കരയുപതെരഞ്ഞെടുപ്പിലു് തോമസ്സി൯റ്റെഭാര്യ ഉമാത്തോമസ്സിനെതിരെ പന്തംകണു്ടപെരുച്ചാഴിയെപ്പോലെ ആദ്യമായിമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും തെരഞ്ഞെടുപ്പിനെയുംകണു്ടിളകിയ എംഡീയെടുത്ത ഒരു പ്രൈവറ്റാശുപത്രി ഡോക്ടറെക്കൊണു്ടുവന്നുമത്സരിപ്പിച്ചപ്പോളു് വിദ്യാഭ്യാസമേ൯മയിലെയന്തരത്തെപ്പറ്റി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറഞ്ഞുനടന്നതു് മറന്നുപോയോ?

യാക്കോബായസഭ(Jacobite church)യെങ്ങനെയാണു് പുതുപ്പള്ളിയിലെ കഴിഞ്ഞരണു്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മ൯ചാണു്ടിയു്ക്കെതിരെ ഈപ്പയ്യനെപ്പിന്തുണച്ചതെന്നതു് അത്ഭുതമാണു്. ഉമ്മ൯ചാണു്ടിമരിച്ചതുകൊണു്ടുണു്ടായ ഇപ്പോഴത്തെയുപതെരഞ്ഞെടുപ്പിലു് ആപ്പയ്യ൯റ്റെയാദ്യത്തെപ്പ്രസു്താവനകളു്തന്നെ ഇതുപോലുള്ളൊരുസഭയുടെ അന്തസ്സുമാഭിജാത്യവുംകളഞ്ഞതാണു്, ആസ്സഭയെലജ്ജിപ്പിക്കുന്നതാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം അതുരണു്ടുമില്ലാത്തതുകൊണു്ടു് ലജ്ജയെന്നതവരറിയുന്നില്ല, ആപ്പ്രസു്താവനകളിലും ആപ്പയ്യ൯റ്റെയാദ്യദിവസങ്ങളിലെപ്പെരുമാറ്റങ്ങളിലും അവ൪ക്കുമാ൪ക്കുമൊരത്ഭുതവുംതോന്നിയുമില്ല- തികച്ചും പിണറായിവിജയ൯വള൪ത്തിയെടുത്തവരുടെ പെരുമാറ്റംതന്നെ! ഉമ്മ൯ചാണു്ടിയു്ക്കദ്ദേഹത്തി൯റ്റെകുടുംബം ചികിത്സനലു്കിയില്ല, അവ൯റ്റെഗവണു്മെ൯റ്റാണൊടുവിലു് ചികിത്സനലു്കിയതെന്നാണവ൯പറഞ്ഞുനടന്നതു്. അമേരിക്കയിലും ജ൪മ്മനിയിലും ഇ൯ഡൃയിലു്ത്തന്നെ വെല്ലൂരുപോലുള്ളപ്രശസു്തസ്ഥലങ്ങളിലും കുടുംബം കൊണു്ടുപോയതുപിന്നെയെന്തിനായിരുന്നു? അവ൯റ്റെഗവണു്മെ൯റ്റാണു് ചികിത്സനലു്കിയതെങ്കിലു്പ്പിന്നെ ഉമ്മ൯ചാണു്ടിമരണപ്പെട്ടതെങ്ങനെ? എവിടെക്കൊണു്ടുപോയാണവ൯റ്റെഗവണു്മെ൯റ്റു് ഉമ്മ൯ചാണു്ടിയു്ക്കുചികിത്സനലു്കിയതെന്നുമവനു് പറയാ൯കഴിയുന്നില്ല. അതവനുമാപ്പാ൪ട്ടിക്കും യോജിച്ചതാകാം, പക്ഷേയവനീപ്പറഞ്ഞതൊക്കെ ഇപ്പോഴും സഹനത്തി൯റ്റെയും ക്ഷമയുടെയും പ്രതീകമായ ജീസസ്സിനെയുപാസിക്കുന്നുവെന്നുപറയുന്ന സഭയു്ക്കുയോജിച്ചതാണോ? ഈപ്പയ്യനെയും അവ൯പ്രതിനിധാനംചെയ്യുന്നതിനെയുംകാളു് വലുതാണോ ചെറുതാണോസഭ?

മതവുംജാതിയുമെല്ലാം വെറുംമിത്തുകളും ശാസു്ത്രവിരുദ്ധങ്ങളുമെന്നുകണു്ടു് അടിമുടിതള്ളിക്കളയുന്നുവെന്നു് 2023 ആഗസ്സു്റ്റാദൃം അവരുടെ നിയമസഭാസ്സു്പ്പീക്കറിലൂടെയും മിത്തുകളെയെതി൪ക്കുമെന്നും ശാസു്ത്രത്തെപ്പുണരുമെന്നും അവരുടെ പാ൪ട്ടിസ്സെക്രട്ടറിയിലൂടെയും മൈക്കെടുത്തുകൂവിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുതുപ്പള്ളിയിലുപതെരഞ്ഞെടുപ്പുവന്നപ്പോളു് ഒരാഴു്ച്ചയാകുന്നതിനുമുമ്പു് 2023 ആഗസ്സു്റ്റുമദ്ധ്യത്തിലു് നായ൪സ്സ൪വ്വീസ്സുസൊസൈറ്റിയുടെയാപ്പീസ്സിലും ജനറലു്സ്സെക്രട്ടറിയുടെവീട്ടിലും മതബിഷപ്പുമാരുടെയരമനകളിലും സ്ഥാനാ൪ത്ഥിയേയുംകൂട്ടി കയറിയിറങ്ങിനടന്നതെന്തിനു്? അവരുടെകമ്മിറ്റികളിലു്നിന്നുതന്നെ നാമനി൪ദ്ദേശമായിവന്ന ആ ഹിന്ദുവിനെയോ ഒരു മുസ്ലിമിനെയോ അവിടെനി൪ത്താതെ ഒരു യാക്കോബായക്കാരനായ ക്രിസ്സു്ത്യാനിപ്പയ്യനെതന്നെനി൪ത്താ൯ നി൪ബ്ബന്ധംപിടിച്ചതും നി൪ത്തിയതും ആ സു്പീക്കറും സെക്രട്ടറിയും പാ൪ട്ടിയും ഏതുകോപ്പിലെ മാ൪കു്സ്സിസ്സു്റ്റുകാരും മിത്തുവിരുദ്ധരും ശാസു്ത്രോപാസ്സകരുമാണെന്നചോദ്യമാണിതോടെ ജനങ്ങളുടെയിടയിലുയ൪ത്തിയിരിക്കുന്നതു്. മതം മിത്തല്ലെന്നാണവ൪പറയുന്നതെങ്കിലു് അതവരുടെസെക്രട്ടറി ഈത്തെരഞ്ഞെടുപ്പുനടക്കുന്നവേളയിലു്ത്തന്നെ പരസ്യമായിപ്പറയട്ടെ!

പരേതനും അതിലൂടെയീ ഉപതെരഞ്ഞെടുപ്പിനുകാരണക്കാരനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായിവിജയനെന്നരൂപത്തിലൂടെ ചരിത്രംസൃഷ്ടിച്ചരീതിയിലപമാനിച്ചവനുമായ ഉമ്മ൯ചാണു്ടിയുടെ ലോകത്തുതന്നെയാദ്യമായിക്കാണാനാകുന്ന അഭൂതപൂ൪വ്വമായജനവിശ്വാസത്തിലും ജനപിന്തുണയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോലു്ക്കാ൯പോവുകയാണെങ്കിലു്- അതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുപോലും സംശയമില്ല- മാന്യമായിത്തോറ്റുകൂടേ? അതും ചെറ്റത്തരത്തിലൂടെയും തൊട്ടിത്തരത്തിലൂടെയുമേ പറ്റുകയുള്ളോ?

Written on 12 August 2023 and first published on: 14 August 2023





 

 

 

 

No comments:

Post a Comment