Sunday, 6 August 2023

1384. പത്മനാഭസ്സ്വാമിക്ഷേത്രത്തിനുമുകളിലു് രാത്രി ഹെലിക്കോപ്പു്റ്ററിലു്പ്പറന്നെടുത്തതു് ടൂറിസ്സു്റ്റുഫോട്ടോസ്സല്ലസഹോദരാ... തെ൪മ്മലിമേജു് സബോട്ടാഷുഫോട്ടോസ്സാണു്...!

1384

പത്മനാഭസ്സ്വാമിക്ഷേത്രത്തിനുമുകളിലു് രാത്രി ഹെലിക്കോപ്പു്റ്ററിലു്പ്പറന്നെടുത്തതു് ടൂറിസ്സു്റ്റുഫോട്ടോസ്സല്ലസഹോദരാ... തെ൪മ്മലിമേജു് സബോട്ടാഷുഫോട്ടോസ്സാണു്...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

ലോകത്തെയനുപമമായ പത്മനാഭസ്സ്വാമിക്ഷേത്രത്തിലുള്ള നിധിശേഖരത്തിനുമുകളിലുള്ളയാകാശഭാഗം നോ ഫ്ലൈയിംഗു് സോണായിപ്രഖ്യാപിക്കണമെന്നും നിലവിലു് ഡ്രോണുകളു്ക്കുമാത്രമേനിരോധനമുള്ളൂവെന്നും 2023 ആഗസ്സു്റ്റു് 5നു്, അതായതു് ഈ ഹെലിക്കോപ്പു്റ്റ൪ കേരളഭരണത്തിലിടപെട്ടു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയവിഹിതശക്തിയായി പിന്നിലു്നിലു്ക്കുന്ന യൂസ്സഫലിയുടേതാണെന്നുപുറത്തുവന്നശേഷം അയാളു്ക്കുജാമ്യമൊരുക്കുന്നതിനായി, തിരുവനന്തപുരംസിറ്റി പോലീസ്സു്ക്കമ്മീഷണ൪ പ്രഖ്യാപിച്ചു. ഈനിധിശേഖരത്തിനുമേലു് ആകാശനിരീക്ഷണംനടത്തി അന്താരാഷ്ട്രഭീകരപ്പ്രവ൪ത്തനശ്ശൈലിയിലാക്രമിച്ചു് വിദേശപ്പ്രവ൪ത്തനമേഖലകളുള്ളസംഘങ്ങളു് നിധിശേഖരം കൊള്ളയടിച്ചുകൊണു്ടുപോകാതിരിക്കാനാണു് സുപ്രീംകോടതിയുടെയിടപെടലോടെ അവിടം അതീവസുരക്ഷാമേഖലയായിപ്പ്രഖ്യാപിച്ചു് കോടിക്കണക്കിനുരൂപയുടെചെലവും ആധുനികയായുധങ്ങളുടെപി൯ബലവുമുള്ള വിവിധസേനാവിഭാഗങ്ങളുടെ സാന്നിദ്ധ്യമുറപ്പിച്ചതുതന്നെ.

ആ മാ൯പവറി൯റ്റെയും എക്വിപ്പു്മെ൯റ്റുകളുടെയും വിന്യസനവും വിനിയോഗവും അനുബന്ധനിരീക്ഷണസംവിധാനങ്ങളും എന്താണാപ്പറക്കലി൯റ്റെ ആത്യന്തികലക്ഷൃമെന്നറിഞ്ഞുകൊണു്ടുതന്നെ അന്നാരാത്രിയിലഞു്ചുപ്രാവശ്യം നിശ്ചലമാക്കിക്കൊടുക്കുകയാണുചെയു്തതു്. എന്നിട്ടതി൯റ്റെലെജിറ്റിമിറ്റിയു്ക്കായി ആ ആകാശയാനം കോട്ടയംവരെച്ചെന്നു് പരേതനായയുമ്മ൯ചാണു്ടിയുടെവീട്ടിലു് ദു:ഖിക്കാനായിച്ചെന്നുനിന്നു! അന്താരാഷ്ട്രവിപണിയിലിന്നു് ഏതിനാണുവിലു്പ്പനവിലകൂടുതലു്- പത്മനാഭസ്സ്വാമിക്ഷേത്രത്തി൯റ്റെ എവിടെയെല്ലാമകത്തുംപുറത്തും തിരക്കുള്ളപ്പോളാളുകാണുമെന്ന തെ൪മ്മലിമേജുചിത്രങ്ങളു്ക്കാണോ ഉമ്മ൯ചാണു്ടിയുടെകുടുംബത്തോടൊപ്പമിരിക്കുന്ന ചിത്രങ്ങളു്ക്കോ?

ആ നിധിശേഖരത്തി൯റ്റെ ലൊക്കേഷ൯-പൊസിഷ൯ സു്കൈമാപ്പിംഗുനടത്താ൯ പലവിദേശക്തികളുമനേകനാളു് പലവഴിയു്ക്കുംശ്രമിച്ചുപരാജയപ്പെട്ടതാണു് പിണറായിവിജയ൯റ്റെയുമതുവഴിപോലീസ്സി൯റ്റെയും സഹായത്തോടെ ഇ൯ഡൃയുടെ ദേശസുരക്ഷയെബാധിക്കുന്ന പലയിടപാടുകളിലുമാരോപണവിധേയനായി കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റി൯റ്റെ സമ൯സ്സുംകൂടിക്കൈപ്പറ്റിയിട്ടുനടക്കുന്ന ഒരുവിദേശവ്യവസായിയുടെസു്റ്റാഫോ അയാളോ 2023 ജൂലൈ 28നുരാത്രിയിലു് ഏഴുമണിക്കുമുമ്പുംപിമ്പുമായി അവിടെയേറ്റവുമാളു്ത്തിരക്കുള്ളസമയത്തു് നടപ്പാക്കിയതു്. ഇതുടൂറിസ്സു്റ്റുഫോട്ടോസ്സല്ലസഹോദരാ... സബോട്ടാഷുഫോട്ടോസ്സാണു്...! ഇത്രയുംകാലത്തെയീ നിധിവിഷയത്തിലുള്ളജാഗ്രതയെ ആക്കാര്യത്തിലെങ്കിലുമിവ൪ സംയുക്തമായിച്ചേ൪ന്നു് പരാജയപ്പെടുത്തിക്കൊടുത്തുവെന്നുസാരം. തെ൪മ്മലിമേജിംഗു് ടെക്കു്നോളജിയിലൂടെയെടുക്കുന്ന ചിത്രങ്ങളെല്ലാം വ൯വിലയു്ക്കോ പ്രത്യുപകാരമായോ സ്വന്തമാവശ്യത്തിനുവേണു്ടിയോ മറ്റുള്ളവ൪ക്കുവേണു്ടിയോ ലക്ഷൃസ്ഥാനത്തെത്തിക്കാണണം!

അന്താരാഷ്ട്രതസ്സു്ക്കരസംഘത്തി൯റ്റേതായ ഒരുഭരണകൂടമല്ലായിരുന്നെങ്കിലു് ആ ആകാശയാനമുട൯താഴെയിറക്കിച്ചു്, അല്ലെങ്കിലു്വെടിവച്ചിട്ടു്, അതിനകത്തുസജ്ജീകരിച്ചിട്ടുള്ളയുപകരണങ്ങളു് നേവിയുടെയോ അല്ലെങ്കിലു് എയ൪ഫോഴു്സ്സി൯റ്റെയോസഹായത്തോടെ പരിശോധിച്ചേനേ....! സംസ്ഥാനകുറ്റാന്വേഷണസേനാവിഭാഗങ്ങളുടെ ഈവിഷയത്തിലുള്ള പെരുമാറ്റവുംമട്ടുംമാതിരിയുംകണു്ടാലു്ത്തോന്നും ഇതൊക്കെയാദ്യമായിക്കാണുകയാണു്, ഈപ്പ്രോട്ടോക്കോളുകളൊന്നുംപഠിച്ചിട്ടില്ല, ഇതൊക്കെജനങ്ങളിനിപ്പഠിപ്പിച്ചുകൊടുക്കണമെന്നു്!!

ആദ്യംപറഞ്ഞവിദേശബന്ധകള്ളക്കടത്തുകളു് വിദേശത്തിരുന്നാസ്സൂത്രണംചെയു്തു് കേരളഗവണു്മെ൯റ്റിലെ പിണറായിവിജയ൯റ്റെയുദ്യോഗസ്ഥരിലൂടെ നടപ്പാക്കിയെന്നു് അതിലു്ത്തന്നെപ്രതിയായി ജയിലിലു്ക്കിടന്നവനിതയുടെമൊഴിയിലൂടെ നായകപ്പ്രതിസ്ഥാനത്തുവന്നതും ഇതേവിദേശവ്യവസായിയായിരുന്നുവെന്നോ൪ക്കുമ്പോളു് പിണറായിവിജയ൯റ്റെയുംപിന്നിലു്നിന്നു് കേരളത്തിലെഭരണകാര്യങ്ങളു്നിയന്ത്രിക്കുന്ന ഈ വിദേശസംഘത്തി൯റ്റെയും ഇപ്പോഴത്തെലക്ഷൃവും പരിപാടികളുമെന്തെന്നുമനസ്സിലാകും. എല്ലാ അപഹരണങ്ങളുടെയുമമ്മയായ ഒരപഹരണമാണുലക്ഷൃം!

മനുഷ്യനവ൯റ്റെമുഖഭാവമടക്കമൊളിക്കാ൯പറ്റുമെങ്കിലും ശരീരത്തിലു്നിന്നുപുറത്തുവരുന്നചൂടു്- ബോഡി ഹീറ്റു്- ഒളിക്കാ൯പറ്റുകില്ല. അതെത്രചെറുതാണെങ്കിലും അതി൯റ്റെചിത്രംതെളിയിച്ചെടുത്തു് എവിടെയൊക്കെയാണു് ജന്തുശരീരംനിലു്ക്കുന്നതെന്നു് ഏതിരുട്ടിലുംകാണിച്ചുതരുന്നതാണു് തെ൪മ്മലു് ഇമേജിംഗു് ടെക്കു്നോളജി. സൈനികരും കമ്മാ൯ഡോകളുമെല്ലാമതിനുവേണു്ടിയുപയോഗിക്കുന്ന സു്പെഷൃലു് ബൈനോക്കുലറുകളെപ്പോലെ ഉപഗ്രഹത്തിലു്നിന്നുവേണമെങ്കിലുമതി൯റ്റെ ചിത്രമെടുക്കാവുന്ന വളരെവിലക്കൂടിയക്യാമറകളുമുണു്ടു്. ഇതുകൊട്ടാരക്കെട്ടി൯റ്റെയും നിലവറയുടെയുമുള്ളിലു് എവിടെയെങ്കിലുമൊരുമനുഷ്യനോ മൃഗമോ ഉണു്ടെങ്കിലു് അതുനമുക്കുകാണിച്ചുതരും, അവയുടെസാന്നിദ്ധ്യവുംസ്ഥാനവുമറിയിച്ചുതരും. റെക്കനൈസ്സ൯സ്സിനുപയോഗിക്കുന്ന ആധുനികസൈനികവിമാനങ്ങളിലും ഹെലിക്കോപ്പു്റ്ററുകളിലുമെല്ലാമിതുണു്ടു്. ലോകത്തെയേറ്റവുംവലിയ നിധിശേഖരമിരിക്കുന്ന തിരുവനന്തപുരത്തെ പത്മനാഭസ്സ്വാമിക്ഷേത്രത്തി൯റ്റെമുകളിലു് രാത്രിയിലതി൯റ്റെസാന്നിദ്ധ്യം പലക്രൈമി൯റ്റെസാദ്ധ്യതകളും നമുക്കുപറഞ്ഞുതരുന്നുണു്ടു്.

Written on 04 August 2023 and first published on: 06 August 2023











No comments:

Post a Comment