Friday, 11 August 2023

1388. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെന്തൊക്കെയായാലും മുഖ്യമന്ത്രിയും മകളുംകൂടി കേരളത്തി൯റ്റെ കരിമണലു്കടത്തുന്നകമ്പനിയിലു്നിന്നും ജനസ്സ്വത്തി൯റ്റെരഹസ്യറോയലു്റ്റിയായും പരിസ്ഥിതിനാശംകണു്ടില്ലെന്നുവെക്കാനും മാസം എട്ടുലക്ഷംരൂപാവീതം മൂന്നുവ൪ഷം ഗുണു്ടാപ്പീസ്സുവാങ്ങി

1388

വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെന്തൊക്കെയായാലും മുഖ്യമന്ത്രിയും മകളുംകൂടി കേരളത്തി൯റ്റെ കരിമണലു്കടത്തുന്നകമ്പനിയിലു്നിന്നും ജനസ്സ്വത്തി൯റ്റെരഹസ്യറോയലു്റ്റിയായും പരിസ്ഥിതിനാശംകണു്ടില്ലെന്നുവെക്കാനും മാസം എട്ടുലക്ഷംരൂപാവീതം മൂന്നുവ൪ഷം ഗുണു്ടാപ്പീസ്സുവാങ്ങി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mr Mohock. Graphics: Adobe SP.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റിലെ മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ ഉന്നതസ൪ക്കാരുദ്യോഗസ്ഥരെയും പലവിദേശകണു്സ്സളു്ട്ട൯സ്സികളെയും ബ്രോക്ക൪മാരെയും ഇടനിലയേജ൯റ്റുമാരെയുമിറക്കിയുള്ള വിദേശരാജ്യങ്ങളിലു്നിന്നുള്ള അവരുടെയൗദ്യോഗികച്ചാനലുകളനധികൃതമായുപയോഗിച്ചുള്ള സ്വ൪ണ്ണക്കള്ളക്കടത്തു്, ഡോള൪ക്കടത്തു്, വിദേശപ്പ്രളയസഹായത്തട്ടിപ്പു്, സ്വദേശലൈഫു്മിഷ൯ഭവനപദ്ധതിസ്സഹായത്തട്ടിപ്പു്, കേന്ദ്രഗവണു്മെ൯റ്റി൯റ്റെവക കടലെഴുതിവിലു്പ്പന, ആശുപത്രിരോഗികളുടെ വിദേശത്തുകൊണു്ടുപോയുള്ള ഡേറ്റാവിലു്പ്പന, പാ൪ട്ടിയണികളെയുപയോഗിച്ചുള്ള വിദേശത്തുനിന്നിറക്കുമതിചെയ്യുന്ന മയക്കുമരുന്നുകളുടെകച്ചവടമെന്നിങ്ങനെ നിരവധികേസ്സുകളിലുമന്വേഷണങ്ങളിലും ഈഗവണു്മെ൯റ്റിനെയൊരപകടവുംവരാതെയും രാജിയിലുമറസ്സു്റ്റിലിലുമെത്താതെയും പലരീതിയിലു്സ്സംരക്ഷിച്ചു് തങ്ങളുടെയഭിമാനമു൯ഗണനാപ്പദ്ധതിയായ ഭരണഘടനയെയട്ടിമറിച്ചുള്ള ഹിന്ദുരാഷ്ട്രരൂപീകരണത്തിലു്പ്പങ്കാളികളാക്കി 2016മുതലു് ആറുവ൪ഷം കൂടെനി൪ത്തി മുന്നോട്ടുപോയിട്ടും രാജ്യത്തതിവേഗംരൂപംകൊണു്ടുവരുന്ന ഇ൯ഡൃയെന്നപേരിലുള്ള പ്രതിപക്ഷസഖ്യപ്പരിപാടികളിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പിണറായിവിജയ൯റ്റെയും രൂക്ഷമായയെതി൪പ്പുവകവെയു്ക്കാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേന്ദ്രനേതൃത്വം പ്രതിപക്ഷയി൯ഡ്യാമുന്നണിയുടെപരിപാടികളിലു് സജീവമായിമു൯നിരയിലു്ത്തന്നെപങ്കെടുക്കുന്നതു് അടുത്തരണു്ടുമൂന്നുമാസങ്ങളായി കേന്ദ്രബീജേപ്പീനേതൃത്വത്തിനു് അസ്വസ്ഥതയുണു്ടാക്കിയിരിക്കുകയാണു്.

അതുകൊണു്ടൊരുമുന്നറിയിപ്പും നിലപാടുമാറ്റുമെന്നയറിയിപ്പുമായി 2019ലു് കേന്ദ്രയാദായനികുതിവകുപ്പുറെയിഡുനടത്തി അവരുടെഡലു്ഹിയിലെയപ്പീലതോറിറ്റി 2023ജൂണിലു് ഫൈനലൈസ്സുചെയു്ത കേരളത്തിലെയൊരുസ്വകാര്യകരിമണലു്ക്കമ്മിറ്റിയുടെ നികുതിവെട്ടിപ്പുമായിബന്ധപ്പെട്ട കേരളമുഖ്യമന്ത്രിപിണറായിവിജയനും മകളു്ക്കുമാക്കമ്പനിനലു്കിയ മൂന്നുവ൪ഷത്തെ ഒന്നേമുക്കാലു്ക്കോടിരൂപയുടെ ഗുണു്ടാപ്പീസ്സി൯റ്റെ അതുവരെമൂന്നുവ൪ഷംരഹസ്യമാക്കിവെച്ചിരുന്ന കണക്കു് അവ൪നേരിട്ടല്ലാതെ മറ്റുചിലമാധ്യമ-രാഷ്ട്രീയയേജ൯സ്സികളു്വഴി ആറിപ്പോ൪ട്ടുഫൈനലൈസ്സുചെയു്തു് രണു്ടുമാസംകഴിഞ്ഞപ്പോളു്പ്പുറത്തുവിട്ടു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയുമായിബന്ധപ്പെട്ട

രാഷ്ട്രീയസമവാക്യങ്ങളിലതു് ഉദ്ദേശിച്ചഫലമുടനുണു്ടാക്കുകയുംചെയു്തു. കൃത്യംപിറ്റേന്നു് ആകെകേരളത്തിലു്മാത്രമുള്ള ഭരണത്തിലു്നിന്നെടുത്തു് പാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തിനുചെലവിനുകൊടുക്കുന്ന പിണറായിവിജയ൯റ്റെ ദ്രുതനി൪ദ്ദേശത്തി൯റ്റെഫലമായി ഭവിഷ്യത്തുക്കളു്കണക്കിലെടുത്തു് കേരളത്തെയപേക്ഷിച്ചുനോക്കുമ്പോളു് വളരെശ്ശ്രദ്ധേയവും ഒരുവലിയസംസ്ഥാനവുമായ പശ്ചിമബംഗാളിലു് പ്രതിപക്ഷസഖ്യത്തി൯റ്റെ ഇ൯ഡൃയെന്നമുന്നണിവിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയുടെസഖ്യത്തിലു്ച്ചേ൪ന്നു. ബീജേപ്പീയടിയന്തിരമായി ഉദ്ദേശിച്ചതുനിറവേറി.

ഇനിയീപ്പറഞ്ഞകേസ്സിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലു്നിന്നോ ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നോ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിലു്നിന്നോ മുഖ്യമന്ത്രി പിണറായിവിജയനെതിരെയോ മകളു് വീണാവിജയനെന്നസു്ത്രീയു്ക്കെതിരെയോ ക്രിമിനലു്പ്പ്രോസ്സിക്ക്യൂഷനോ അന്വേഷണമോ അറസ്സു്റ്റോ തടവോ ഒന്നുമുണു്ടാവുകയില്ല. കേരളത്തിലു് പിണറായി വിജയ൯റ്റെനേതൃത്വത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഖിലേന്ത്യാതലത്തിലുള്ള കോണു്ഗ്രസ്സുമായുള്ള സഖ്യമുണു്ടായിരുന്നപ്പോളു്ത്തന്നെ ക്രിമിനലിടപാടുകളിലു് ബീജേപ്പീസംരക്ഷണമെന്ന ഈയാവശ്യത്തിനായി കോണു്ഗ്രസ്സിനു് കടുത്തയെതിരിലാണു്. അങ്ങനെ രണു്ടുസംസ്ഥാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആദ്യം അനവധിദേശവിരുദ്ധക്കേസ്സുകളിലുള്ള സംരക്ഷണത്തിലൂടെയും ഇപ്പോളു് പിണറായിവിജയ൯റ്റെയും മകളുടെയും ഗുണു്ടാപ്പീസ്സുവാങ്ങലു്ക്കേസ്സിലൂടെയും കോണു്ഗ്രസ്സിലു്നിന്നും ബീജേപ്പീയുടെകൈയ്യിലായി.

മുമ്പുഭരണമുണു്ടായിരുന്ന മൂന്നുസംസ്ഥാനങ്ങളിലു് പശ്ചിമബംഗാളിലും കേരളത്തിലും ഈപ്പാ൪ട്ടിയുടെനിലപാടിങ്ങനെ കോണു്ഗ്രസ്സിനെതിരെയും കേന്ദ്രബീജേപ്പീയു്ക്കനുകൂലവുമാക്കിയശേഷം ഇനിയാകെയുള്ളതു് ത്രിപുരയിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകാര്യമാണു്. അവരും കോണു്ഗ്രസ്സുമുന്നണിയിലു്നിന്നുവിട്ടുപോയില്ലെങ്കിലു് കേന്ദ്രബീജേപ്പീ പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും അടുത്തൊരിടപാടുകൂടിപ്പുറത്തുവിടുമെന്നുറപ്പാണു്. ഇതുവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ബീജേപ്പീയു്ക്കുവേണു്ടി ചാരപ്പണിചെയു്തിരുന്ന പിണറായിവിജയ൯റ്റെയുംനിയന്ത്രിതാവും പാ൪ട്ടിയിലെ പ്രോ-ബീജേപ്പീഗ്രൂപ്പുചെയ൪മാനുമായ പ്രകാശ്ശു്ക്കാരാട്ടിനെ ഇ൯ഡൃയെന്ന പുതിയപ്രതിപക്ഷമുന്നണിയുടെയുയ൪ച്ചയുടെയും ദേശവ്യാപകമായവള൪ച്ചയുടെയും പശ്ചാത്തലത്തിലു് ബീജേപ്പീയുടെഭ്രമണപഥത്തിലു് ഒന്നുകൂടിയുറപ്പിക്കുന്നതിനുവേണു്ടി അയാളു് ചൈനാച്ചാരനാണെന്നും അവിടെനിന്നും പണംവാങ്ങിയെന്നുമൊക്കെപ്പറഞ്ഞു് ന്യൂസ്സു്ക്ലിക്കെന്നൊരുമാധ്യമത്തെപ്പ്രതിയാക്കിക്കേന്ദ്രീകരിച്ചു് ഈപ്പശ്ചിമബംഗാളു്നീക്കവും ഗുണു്ടാപ്പീസ്സുപുറത്തുവിടലു്നീക്കവും നടത്തുന്നതി൯റ്റെയന്നുതന്നെ കേസ്സുകളുമെടുത്തുകൊണു്ടിരിക്കുകയാണു്. എല്ലാമൊരുദിവസത്തെരാഷ്ട്രീയയഭ്യാസം! ഇനിയൊരുത്തനുംചാടരുതു്, ബീജേപ്പീയുടെയൊറ്റാലിലു്ത്തന്നെ കിടന്നുകൊള്ളണമെന്നാജ്ഞ!!

വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെന്തൊക്കെയായാലും മുഖ്യമന്ത്രിയും മകളുംകൂടി കേരളത്തി൯റ്റെ കരിമണലു്കടത്തുന്നകമ്പനിയിലു്നിന്നും ജനസ്സ്വത്തി൯റ്റെ തങ്ങളുടെപങ്കായുള്ളരഹസ്യറോയലു്റ്റിയായും തീരംതക൪ത്തുകരിമണലെടുത്തുകൊണു്ടുപോകുന്നതിലൂടെ സംസ്ഥാനത്തുമൊത്തമുണു്ടാകുന്ന പരിസ്ഥിതിനാശംകണു്ടില്ലെന്നുവെക്കാനും മാസം എട്ടുലക്ഷംരൂപാവീതം മൂന്നുവ൪ഷം ഗുണു്ടാപ്പീസ്സുവാങ്ങി. ഇതുപോലെപലവ൪ഷം പലകമ്പനിയിലു്നിന്നും!

നിങ്ങളു് നിങ്ങളുടെകടയിലേയു്ക്കോ ഓഫീസ്സിലേയു്ക്കോ ഒരു ഫോട്ടോക്കോപ്പിയ൪മെഷീ൯ വാങ്ങിയെന്നുകരുതുക. ടോണറും കള്ളറിങ്കും കമ്പനി അവതീരുന്നമുറയു്ക്കുമാറ്റിമാറ്റിത്തരും. അതിനുനിങ്ങളു് പണംകൊടുക്കണം. അതിനുപുറമേ അതി൯റ്റെമെയി൯റ്റന൯സ്സും വേണു്ടിവന്നാലു് റിപ്പയറും ആനുവലു് മെയി൯റ്റന൯സ്സു് കോണു്ട്രാക്ടിലൊപ്പിട്ടാലു് അതിലു്പ്പറയുന്നയൊരുവ൪ഷത്തേയു്ക്കു് റീപ്പ്ലേയു്സ്സു്മെ൯റ്റുപ്പാ൪ട്ടുകളു് വേണു്ടിവരികയാണെങ്കിലു് അതൊഴിച്ചു് സൗജന്യമായിച്ചെയു്തുതരും. നിങ്ങളു്ക്കവരുടെ വാ൪ഷിക മെയി൯റ്റന൯സ്സുകരാറിലു് ചേരുകയോ ചേരാതിരിക്കുകയോചെയ്യാനുള്ള ഓപു്ഷനുണു്ടു്. ഇതെല്ലാം അവ൪പറയുന്നകാലാവധിയിലുള്ള വാറണു്ടിയിലെസ്സേവനങ്ങളു്ക്കുപുറമേയാണു്. പക്ഷേനിങ്ങളു് ഫോട്ടോക്കോപ്പിയ൪ വാങ്ങുന്നില്ലെങ്കിലു് കമ്പനിയു്ക്കവിടെയൊരു ഏയംസ്സീയു്ക്കു് എന്തുകോപ്പാണുള്ളതു്, അല്ലെങ്കിലു്, എന്തുസു്കോപ്പാണുള്ളതു്? അങ്ങനെ കോപ്പുണു്ടെന്നാണു് കരിമണലു്ക്കമ്പനിയുമായി ഏയെസ്സൊപ്പിട്ടുകൊടുത്ത മുഖ്യമന്ത്രിയുടെമകളു്ക്കുള്ളതായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിതിനു് വിശദീകരണവും വ്യാഖ്യാനവുമായി പറഞ്ഞുകൊണു്ടുനടക്കുന്നതു്. ഒരുസാധനവുമൊരിക്കലും സപ്പ്ലേചെയു്തിട്ടില്ലാത്തയൊരുവളു്ക്കെങ്ങനെയാണവിടെ ഏയംസ്സീ? അപ്പോളതു് മാസപ്പടിയായ കൈക്കൂലിയാണു്.

ആ മൂന്നുവ൪ഷവും ധാതുശേഖരമുള്ളസ്ഥലങ്ങളുടെ മാപ്പിംഗു്, അവയുടെഖനനത്തിനുള്ള സു്റ്റാഫു്-ഉപകരണവിന്യസനം, യഥാ൪ത്ഥഖനനപ്പ്രവ൪ത്തനം, അവയുടെ പ്ലാ൯റ്റിലേക്കുള്ള നീക്കംചെയ്യലു്, അവയുടെ പ്ലാ൯റ്റിനുള്ളിലെ പ്രോസസ്സിംഗി൯റ്റെനിയന്ത്രണം, അതുകഴിഞ്ഞുള്ളയവയുടെ സു്റ്റോക്കിംഗു്, അവയുടെ വിപണനം, അവയുടെ വിപണനസ്ഥലത്തേയു്ക്കുള്ള ട്രാ൯സ്സു്പ്പോ൪ട്ടേഷ൯, ചെലവു്-വരവിനങ്ങളുടെ നിയമപരമായ അക്കൗണു്ടിംഗു്, എന്നിവയു്ക്കെല്ലാമുള്ള ഒരു ഇ൯ഹൗസ്സു് സിസ്സു്റ്റവും അതിനുള്ള ഹാ൪ഡുവെയറുകളും സോഫു്ടുവെയറുകളും കമ്പനിപ്രവ൪ത്തിച്ചുകൊണു്ടിരുന്ന ഇക്കാലമത്രയും അവിടെ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയായിരുന്നിരിക്കണമല്ലോ? അതീസ്സു്ത്രീയല്ലല്ലോ സപ്ലേചെയു്തതും ഇ൯സ്സു്റ്റാളുചെയു്തതും, മെയി൯റ്റെയി൯ചെയു്തതും? അപ്പോളാമൂന്നുവ൪ഷവും മുഖ്യമന്ത്രിയുടെമകളായയീസ്സു്ത്രീവാങ്ങിയതു് ഗുണു്ടാപ്പീസ്സല്ലാതെമറ്റെന്താണു്? തടസ്സമില്ലാതെ കമ്പനിപ്രവ൪ത്തിക്കുന്നതിനും സ൪ക്കാ൪ക്കമ്പനികളായ തിരുവനന്തപുരം ടൈറ്റാനിയത്തിനും ചവറ മിനറലു് എ൪ത്തിനുംകിട്ടാത്ത, അവരെ എടുക്കാനനുവദിക്കാത്ത, ഇലു്മനൈറ്റും റൂട്ടൈലും പരിസ്ഥിതിനാശമുണു്ടാക്കി ബലംപ്രയോഗിച്ചു് കൊള്ളയടിച്ചു് എടുത്തുകൊണു്ടുപോകുന്നതിനുമുള്ള ഗുണു്ടാപ്പീസ്സല്ലാതെ മറ്റെന്താണാസ്സു്ത്രീവാങ്ങിയതു്, മുഖ്യമന്ത്രിയുംമകളുംചേ൪ന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെ ഇടതുമുന്നണിയിലെ സീപ്പീയ്യൈപോലുള്ള ഘടകകക്ഷികളുടെയും ഗവണു്മെ൯റ്റി൯റ്റെയും ജനങ്ങളുടെയുംചെലവിലു് സ്വകാര്യമായനുഭവിച്ചതു്?

ഗവണു്മെ൯റ്റേജ൯സ്സിയായ കേരളാ സു്റ്റേറ്റു് ഇ൯ഡസ്സു്ട്രിയലു് ഡെവലപ്പു്മെ൯റ്റു് കോ൪പ്പറേഷ൯റ്റെ സഹകരണത്തോടെയും മൂലധനനിക്ഷേപത്തോടെയുമാണു് ഈ സ്വകാര്യ-സ൪ക്കാ൪ ജോയി൯റ്റുകമ്പനിയായ കരിമണലു്ക്കടത്തുകമ്പനി തുടങ്ങിയതും പ്രവ൪ത്തിച്ചതും. കാര്യങ്ങളു്നിരീക്ഷിക്കാനും നിയന്ത്രിക്കാനും സ൪ക്കാ൪ത്താലു്പ്പര്യങ്ങളു് അതിനകത്തുസംരക്ഷിക്കാനുമായി കെ. എസ്സു്. ഐ. ഡി. സി.യുടെ ഒരു പ്രതിനിധി ഡയറക്ടറായി കമ്പനിയുടെ ഭരണബോ൪ഡിലുണു്ടു്. ഇയാളുടെപൂ൪ണ്ണയറിവോടെയും സമ്മതത്തോടെയും ഉളു്പ്പെടലോടെയുമാണു്, അതായതു് സ൪ക്കാരിനെനയിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഇംഗിതത്തി൯റ്റെയടിസ്ഥാനത്തിലാണു്, ഈ നിയമവിരുദ്ധപ്പണംകൈമാറ്റങ്ങളും ക്രിമിനലിടപാടുകളുമൊക്കെ കമ്പനിയിലു്നടന്നതു്. മുഖ്യമന്ത്രിയുടെമകളുമായി കരാറിലേ൪പ്പെടാനും പണംനലു്കാനും മുഖ്യമന്ത്രിയുടെയോ മകളുടെയോ രണു്ടുപേരുടെയുമോ സമ്മ൪ദ്ദമുണു്ടായിരുന്നുവെന്നുസാരം.

അഴിമതിനിരോധനനിയമപ്പ്രകാരവും കള്ളപ്പണനിരോധനനിയമപ്പ്രകാരവും നികുതിവെട്ടിപ്പുതടയലു്നിയമപ്പ്രകാരവും കേസ്സെടുക്കാ൯ സംസ്ഥാനവിജില൯സ്സു്, കേന്ദ്രയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റു്, കേന്ദ്ര ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു്, സി. ബി. ഐ. എന്നിവയു്ക്കെല്ലാമധികാരമുണു്ടു്, ചുമതലയുണു്ടു്, ഉത്തരവാദിത്വമുണു്ടു്. സംസ്ഥാനത്തും കേന്ദ്രത്തിലും ഫാസ്സിസ്സു്റ്റുപാ൪ട്ടികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും നിയമരഹിതഭരണങ്ങളായതുകൊണു്ടു് അതുണു്ടാകുന്നില്ല.

Written on 10 August 2023 and first published on: 11 August 2023









No comments:

Post a Comment