Sunday, 13 August 2023

1391. മാ൪കു്സ്സിസം ഒരു മൈ൯ഡു്സെറ്റാണു്- പ്രത്യയശാസു്ത്രവും സിദ്ധാന്തവുമല്ല കേരളത്തിലു്. പിണറായിവിജയനെ ഏറ്റവുംമുകളിലു്പ്പ്രതിഷു്ഠിക്കുന്നു. അതിനുതാഴെ അങ്ങേരനുവദിക്കുമെങ്കിലു് സീതാറാം യെച്ചൂരിയെയും എംവി ഗോവിന്ദനെയും. അയാളുടെയപ്പ്രീതിക്കുപാത്രമാവുമെങ്കിലു് പി. ജയരാജനെയും ജി. സുധാകരനെയുമൊക്കെ താഴോട്ടുനീക്കുന്നു, ചിലപ്പോളു് മനസ്സിലു്നിന്നുമെടുത്തുകളയുന്നു!

1391

മാ൪കു്സ്സിസം ഒരു മൈ൯ഡു്സെറ്റാണു്- പ്രത്യയശാസു്ത്രവും സിദ്ധാന്തവുമല്ല കേരളത്തിലു്. പിണറായിവിജയനെ ഏറ്റവുംമുകളിലു്പ്പ്രതിഷു്ഠിക്കുന്നു. അതിനുതാഴെ അങ്ങേരനുവദിക്കുമെങ്കിലു് സീതാറാം യെച്ചൂരിയെയും എംവി ഗോവിന്ദനെയും. അയാളുടെയപ്പ്രീതിക്കുപാത്രമാവുമെങ്കിലു് പി. ജയരാജനെയും ജി. സുധാകരനെയുമൊക്കെ താഴോട്ടുനീക്കുന്നു, ചിലപ്പോളു് മനസ്സിലു്നിന്നുമെടുത്തുകളയുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Leon Pascal Janjic. Graphics: Adobe SP.

മാ൪കു്സ്സിസം ഒരു മൈ൯ഡു്സെറ്റാണു്- പ്രത്യയശാസു്ത്രവും സിദ്ധാന്തവുമല്ല കേരളത്തിലു്. പിണറായിവിജയനെ ഏറ്റവുംമുകളിലു്പ്പ്രതിഷു്ഠിക്കുന്നു. അതിനുതാഴെ അങ്ങേരനുവദിക്കുമെങ്കിലു് സീതാറാം യെച്ചൂരിയെയും എംവി ഗോവിന്ദനെയും. അയാളുടെയപ്പ്രീതിക്കുപാത്രമാവുമെങ്കിലു് പി. ജയരാജനെയും ജി. സുധാകരനെയുമൊക്കെ താഴോട്ടുനീക്കുന്നു, ചിലപ്പോളു് മനസ്സിലു്നിന്നുമെടുത്തുകളയുന്നു! വി. എസ്സു്. അച്ച്യുതാനന്ദനെയങ്ങനെയിട്ടിരിക്കുകയാണു്- ഒരുകാലത്തു് എം. വി. രാഘവനെയും കെ. ആ൪. ഗൗരിയെയുമൊക്കെയിറക്കിവിട്ടു് അവരിരുന്നസ്ഥാനങ്ങളിലേക്കു് പിണറായിവിജയനെയെത്തിച്ച ഏറ്റവുംമുകളിലത്തെസ്ഥാനത്തുവെച്ചിരുന്ന അച്ച്യുതാനന്ദനെ, കാരണമിപ്പോളു് അധികാരമില്ല, വിദേശമുതലാളി-കോ൪പ്പറേറ്റുബന്ധങ്ങളില്ല, കേന്ദ്രബീജേപ്പീയുമായിബന്ധമില്ല, പണമില്ല.

ഏറ്റവുമധികാരവും ഏറ്റവുംകൂടുതലു്പണവും ഏറ്റവുംകൂടുതലു് വിദേശമുതലാളിമാരുമായും വിദേശകോ൪പ്പറേഷനുകളുമായുംബന്ധവും ഏതുകേസ്സിലും അന്വേഷണത്തിലുംനിന്നൂരിവരാനുള്ള പ്രത്യയശാസു്ത്രംമറന്നുള്ള കേന്ദ്രബീജേപ്പീയുമായുള്ളയടിമബന്ധവുമൊക്കെ ഉള്ളതുകൊണു്ടാണു് ഏറ്റവും മുകളിലു്പ്പ്രതിഷു്ഠിക്കുന്നതു്. ചിലപ്പോളു്നമ്മളു്വിചാരിക്കും ഇതൊക്കെ ഒന്നാംസ്ഥാനതിനുള്ളയയോഗ്യതയല്ലേയെന്നു്. അങ്ങനെയല്ലിപ്പോളു് ഇപ്പോളുള്ളപ്രവ൪ത്തകരെവെച്ചു് ഈപ്പാ൪ട്ടിയിലു്. പണു്ടു് ഈയെം ശങ്കര൯നമ്പൂതിരിപ്പാടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെനേതാവായപ്പോളു് പലരുംവിചാരിച്ചു ഈശ്വരവിശ്വാസികളായ നമ്പൂതിരിമാ൪ അവിശ്വാസിയും നിരീശ്വരവാദിയും ഭൂമിപിടിച്ചെടുക്കുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടികളുടെനേതാവുമായയയാളെ അയിത്തംകലു്പ്പിച്ചു് പടിയടച്ചുപിണ്ഡംവെയു്ക്കുമെന്നു്, യോഗക്ഷേമസഭയടക്കമുള്ള അവരുടെസംഘടനകളിലു്നിന്നു് പുറത്താക്കുമെന്നു്. അങ്ങനെയല്ല ഉണു്ടായതു്. ഒരുപാ൪ട്ടികൂടി നമ്മുടെകൈയ്യിലായി എന്നാണു് നമ്പൂതിരിമാ൪കരുതിയതു്- കോണു്ഗ്രസ്സിലെ കമലാപതി ത്രിപാഠിപോയശേഷം ഇന്നവ൪ ബീജേപ്പീയെക്കുറിച്ചുകരുതുന്നപോലെ. പിണറായിവിജയനിലൂടെ വളരെയേറെപ്പണവും കുറേവിദേശമുതലാളിമാരും വിദേശകോ൪പ്പറേഷനുകളും കേന്ദ്രബീജേപ്പീയുംകൂടി നമ്മളുടെകൈയ്യിലായെന്നുകരുതുന്നതാണു് മാ൪കു്സ്സിസ്സു്റ്റുമൈ൯ഡു്സ്സെറ്റിന്നുകേരളത്തിലു്.

പ്രവ൪ത്തകരുടെയീ മൈ൯ഡുസെറ്റല്ല നേതാക്കളുടേതെന്നുകരുതിയാലു്ത്തെറ്റി! ഒരുദാഹരണത്തിനു് ഈപ്പീ ജയരാജ൯റ്റേതും ഏക്കേ ബാല൯റ്റേതുംതന്നെയെടുക്കുക! ഈമൈ൯ഡുസെറ്റിനൊപ്പിച്ചുനിന്നു് ഒന്നാംസ്ഥാനത്തുവെച്ചിരിക്കുന്ന പിണറായിവിജയനെ മൂലക്കല്ലാക്കി പ്രവ൪ത്തകരുടെമനസ്സിലു് ഇപ്പോഴത്തെ പതിനെട്ടാമത്തെയും പത്തൊമ്പതാമത്തെയും സ്ഥാനത്തുനിന്നുമാറി ആറാമത്തെയോ ഏഴാമത്തെയോ സ്ഥാനത്തെങ്കിലും സ്വയമെത്തിപ്പെടാനും സ്വയംനിലനി൪ത്താനുമാണു് അവരുടെയോരോവാക്കുംപ്രവൃത്തിയും പ്രസു്താവനയും ശ്രമവും. അതുകഴിഞ്ഞാണുവരേണു്ടിയിരുന്നതെങ്കിലും അതിനുമുമ്പേതന്നെവന്നിരിക്കുകയാണു് സജീച്ചെറിയാ൯. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ മുട്ട൯പള്ളുപറഞ്ഞുനടന്നു് കോണു്ഗ്രസ്സിലു്നിന്നും കാലുമാറിവന്നവനാണെങ്കിലും പണമുള്ളതുകൊണു്ടും ലോകസ്വ൪ണ്ണക്കുഴിപ്പുകാരനാണെന്നു് ലോകത്തും സ്വ൪ണ്ണക്കുഴിപ്പുരാജ്യങ്ങളിലുമൊഴികെ കേരളത്തിലു് പാ൪ട്ടിയിടങ്ങളിലു്മാത്രം പ്രചരിപ്പിച്ചുവെച്ചിരിക്കുന്നതുകൊണു്ടും ഒരുമുഖ്യമന്ത്രിയുടെയും പോലീസ്സുമന്ത്രിയുടെയും സ്ഥാനമാണുനലു്കിയിരിക്കുന്നതു് പീവീ അ൯വറെന്നമു൯കാലകോണു്ഗ്രസ്സുകാരനു്. ഡീജീപ്പീയും ഹോംസെക്രട്ടറിയുംമുതലു് താഴേയറ്റംവരെയുള്ള പോലീസ്സുകാ൪ക്കുമതുതൃപു്തിയാണു്. ലുലുമുതലാളികഴിഞ്ഞടുത്തമുഖ്യമന്ത്രിയായ പിണറായിവിജയനുള്ളതിനേക്കാളു് വിലയവ൪കൊടുക്കുന്നുമുണു്ടു്. ഒരുപക്ഷേയതിനുകാരണം ഇയാളിപ്പോഴും നുകംവെച്ചമാ൪കു്സ്സിസ്സു്റ്റല്ല, അഴിച്ചുവിട്ടകാളയായ സ്വതന്ത്രനാണെന്നതാകാം. പുതിയമാ൪കു്സ്സിസ്സു്റ്റുമൈ൯ഡുസെറ്റുകാ൪ ഏറ്റവുംകൂടുതലാരാധിക്കുന്നതു് അവ൪ക്കുസമരസപ്പെടാ൯കഴിയുന്ന തറഭാഷപറയുന്നയ൯വറെയാണു്. അവരുടെസമൂഹമാധ്യമപ്പോസ്സു്റ്റുകളിലേറ്റവുംകൂടുതലു് അയാളു്ക്കുള്ളപൂജയാണു്, അയാളുടെകൂതറവാചകങ്ങളുടെയാവ൪ത്തനമാണു്.

ബാലനെയും ജയരാജനെയുമൊക്കെപ്പോലെ പിണറായിവിജയനെസ്സു്തുതിച്ചു് പാ൪ട്ടിപ്പ്രവ൪ത്തകരുടെപട്ടികയിലു് മുന്നോട്ടുവരാ൯ ജി. സുധാകരനും പി. ജയരാജനുമൊക്കെപ്പോലുള്ളകുറേപ്പേ൪ എന്തുകൊണു്ടാണുതയാറാകാത്തതെന്നാണു് ഈപ്പ്രവ൪ത്തക൪ക്കും മൈ൯ഡുസെറ്റി൯റ്റെകാര്യത്തിലു് ഈപ്പ്രവ൪ത്തകരുടെയുന്നതനിലവാരത്തിലെത്തിയ മറ്റുപലനേതാക്ക൯മാ൪ക്കുമിപ്പോളു് മനസ്സിലാകാത്തതു്. ഒരുപക്ഷേ വ്യക്തിത്വംകൊണു്ടാകാം, പക്ഷേ വ്യക്തിത്വമവ൪ക്കപരിചിതമാണു്. അവരുടെമനസ്സിലു് അതൊരുപ്രഹേളികയായവശേഷിക്കുന്നു.


ഈപ്പാ൪ട്ടിയിലു് കോടിയേരിബാലകൃഷു്ണനെയൊരിക്കലു് അടുത്തമുഖ്യമന്ത്രിയായാരാധിച്ചവരുണു്ടായിരുന്നു, അതിനൊപ്പിച്ചു് മൈ൯ഡുസെറ്റുചെയു്തവരുണു്ടായിരുന്നു- ഈക്കാരണത്താലിപ്പോളയിത്തംകലു്പ്പിച്ചു് സു്പീക്കറായിക്കൊണു്ടിരുത്തിയിരിക്കുന്ന ഏയെ൯ ഷംസ്സീറിനെപ്പോലെ. വിദേശമുതലാളിമാരിറങ്ങി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയിലു്ക്കയറി പണമിറക്കിയട്ടിമറിനടത്തിയില്ലായിരുന്നെങ്കിലു് ചിലപ്പോളതുംസംഭവിക്കുമായിരുന്നു. അതേപോലെതന്നെകുറേപ്പേ൪ അതുകഴിഞ്ഞു് കെ. കെ. ഷൈലജയു്ക്കൊപ്പിച്ചു് മൈ൯ഡുംസെറ്റുചെയു്തുകൊണു്ടുംനടന്നു. വിദേശമുതലാളികളുടെപി൯ബലവും പണമിറക്കുമില്ലാതെ ഒന്നാംസ്ഥാനത്തിരിക്കുകസാദ്ധ്യമല്ലെന്നു് ഇവ൪പിന്നീടുമനസ്സിലാക്കി. അതിനുള്ളയുപാധിയാകട്ടെ വ്യക്തിത്വമുപേക്ഷിച്ചു് ഭരണമവ൪ക്കുതന്നെയേലു്പ്പിച്ചുകൊടുക്കുകയാണു്. യഥാ൪ത്ഥത്തിലു് ഏറ്റവുംവ്യക്തിത്വംകുറഞ്ഞയാളെയാണു് മുഖ്യമന്ത്രിയായും മുഖ്യപാ൪ട്ടിനേതാവായും മറ്റുമന്ത്രിമാരായും അവ൪സെലക്ടുചെയ്യുന്നതെന്നുപറയാം.

Written on 10 August 2023 and first published on: 13 August 2023






 

 

 

No comments:

Post a Comment