Tuesday, 1 August 2023

1380. ആലുവഭരിക്കാനറിയില്ലെങ്കിലെന്നല്ല നാടുഭരിക്കാനറിയില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടായെന്ന ആ മുദ്രാവാക്യം ഡീവൈയ്യെഫൈവിളിച്ചതു് പ്രത്യേകംശ്രദ്ധേയമാണു്!

1380

ആലുവഭരിക്കാനറിയില്ലെങ്കിലെന്നല്ല നാടുഭരിക്കാനറിയില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടായെന്ന ആ മുദ്രാവാക്യം ഡീവൈയ്യെഫൈവിളിച്ചതു് പ്രത്യേകംശ്രദ്ധേയമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aung Myo. Graphics: Adobe SP.

അഞു്ചുവയസ്സുള്ളൊരുകുഞ്ഞു് പൈശാചികമായിപ്പീഢിപ്പിച്ചു് കൊലപ്പെടുത്തപ്പെട്ടതിനെതിരെ ‘നാടുഭരിക്കാനറിഞ്ഞുകൂടെങ്കിലു് രാജിവെച്ചിറങ്ങിപ്പോടാ’യെന്നു് മുദ്രാവാക്യംവിളിച്ചുകൊണു്ടു് കേരളഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു യുവജനസംഘടനയായ ഡീവൈയ്യെഫൈയ്യിലെ താടീംമുടീംവാലകളുടെടെയൊരക്രമജാഥ 2023 ആഗസ്സു്റ്റു് ഒന്നിനുനടന്നു. കുഞ്ഞിനെക്കാണാനില്ലെന്നുവിവരംലഭിച്ചിട്ടും ഒരുമണിക്കൂ൪ ഒന്നുംചെയ്യാതിരുന്ന പോലീസ്സിനാണതിലുത്തരവാദിത്വം. ആലുവഭരിക്കാനറിയില്ലെങ്കിലെന്നല്ല ‘നാടുഭരിക്കാനറിയില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടാ’യെന്ന ആമുദ്രാവാക്യം പ്രത്യേകംശ്രദ്ധിക്കേണു്ടതാണു്!

കുഞ്ഞിനെക്കാണാതായസ്ഥലംമുതലു് കുഞ്ഞിനെ പീഢിപ്പിച്ചുകൊലചെയു്തുകിടത്തിയിരുന്ന സ്ഥലംവരെയുള്ള സകലസ്ഥലങ്ങളിലും സീസ്സീട്ടീവീക്ക്യാമറകളിലു് അയാളു് കുഞ്ഞിനെയെടുത്തുകൊണു്ടുപോകുന്ന ദൃശ്യങ്ങളുണു്ടായിരുന്നു. ആദ്യമേനടപടിയെടുത്തു് പിന്തുട൪ന്നോടിച്ചെന്നിരുന്നെങ്കിലു് ആദ്യത്തേതുനടക്കുമായിരുന്നെങ്കിലും കൊലയെന്ന രണു്ടാമത്തേതുനടക്കുമായിരുന്നില്ല. പക്ഷേ ഒന്നുംചെയു്തില്ല, കാരണം ആ കുഞ്ഞു് സമൂഹത്തിലെസ്സമ്പന്ന൯റ്റേതായിരുന്നില്ല, ഒരു അന്യദേശത്തൊഴിലാളിയുടേതായിരുന്നു. ആ ഒരുമണിക്കൂറിനകം നടക്കേണു്ടതുമുഴുവ൯ ആക്കുഞ്ഞി൯റ്റെശരീരത്തിലു്നടന്നുകഴിഞ്ഞിരുന്നു.

പോലീസ്സുഭരിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുകാരനായമുഖ്യമന്ത്രി പിണറായിവിജയനാണു്. ഭരിക്കാനറിയില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടായെന്നു് ഇവ൪മുദ്രാവാക്യംവിളിച്ചതു് പിണറായിവിജയനെയാണെന്നു് നാട്ടുകാ൪സംശയിച്ചു. അല്ല, കോണു്ഗ്രസ്സുഭരിക്കുന്ന ആലുവാ മു൯സ്സിപ്പാലിറ്റിയെയാണു്! കോണു്ഗ്രസ്സു് ആലുവാ മു൯സ്സിപ്പാലിറ്റിയെയല്ലേഭരിക്കുന്നതു്, കേരളത്തിലെ പോലീസ്സിനെയും ആഭ്യന്തരവകുപ്പിനെയുമല്ലല്ലോ? ഒരുഡീവൈയ്യെഫൈനേതാവു് മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയുമടക്കം സകലരെയുംനിയന്ത്രിക്കുന്ന നിയമസഭയിലെ സു്പീക്കറായിരിക്കുന്നു, മറ്റുപലനേതാക്കളും മന്ത്രിസഭയിലു് മന്ത്രിമാരായിരിക്കുന്നു, വേറേകുറേയെണ്ണം നിയമസഭയിലു് നിഴലുകളായിജീവിതംതള്ളിനീക്കുന്നു! നാടുഭരിക്കാനറിയില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടായെന്നു് ഡീവൈയ്യെഫൈ ആരോടാണുപറയുന്നതു്? ഡീവൈയ്യെഫൈയ്യെന്ന ഇ൯ഡൃ൯ ജനാധിപത്യയുവജനഫെഡറേഷനും സ്വദേശിയുംവിദേശിയുമായ മറ്റുപലതിനോടുമൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯റ്റെ മുഷിഞ്ഞ നിക്കറി൯റ്റെപോക്കറ്റിലു്ക്കിടക്കുന്നതല്ലേ? അവിടെക്കിടന്നു് ഒന്നു് നിലവിളിച്ചാലു്പ്പോരായിരുന്നോ, ആലുവയിലെനഗരവീഥികളെ മലീമസപ്പെടുത്തിയതെന്തിനു്?

Written and first published on: 01 August 2023










No comments:

Post a Comment