Wednesday, 9 August 2023

1387. ജനങ്ങളൊരുകേസ്സുംകൊണു്ടും ലോകായുക്തയിലും മനുഷ്യാവകാശക്കമ്മീഷനിലും ചെല്ലാതിരിക്കാനൊരുവഴിയുണു്ടു്- ഇപ്പോളു് പിണറായിവിജയ൯ചെയ്യുന്നതുചെയു്താലു്മതി!

1387

ജനങ്ങളൊരുകേസ്സുംകൊണു്ടും ലോകായുക്തയിലും മനുഷ്യാവകാശക്കമ്മീഷനിലും ചെല്ലാതിരിക്കാനൊരുവഴിയുണു്ടു്- ഇപ്പോളു് പിണറായിവിജയ൯ചെയ്യുന്നതുചെയു്താലു്മതി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jade. Graphics: Adobe SP.

പിണറായിവിജയ൯റ്റെവിരുന്നിനുപോയിട്ടുവന്നുമദമിളകി പരാതിക്കാരനെയധിക്ഷേപിച്ച രണു്ടുലോകായുക്തജഡു്ജിമാരുടെകഥ പുറത്തുവന്നതിലു്പ്പിന്നെ ആളുകളിപ്പോളു് ലോകായുക്തയിലു്പ്പോകുന്നതുനി൪ത്തി. (നിയമത്തെയും ജനങ്ങളെയും ജുഡീഷ്യറിയുടെമാന്യതയെയും വെല്ലുവിളിക്കുന്നൊരുതീരുമാനമെടുത്താലു് ത൯റ്റെപുറകിലാരൊക്കെക്കാണുമെന്നു് അവിടെവെച്ചുബോദ്ധ്യമായതി൯റ്റെയാണാമദം!). പൊതുവകയായ മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു്നിന്നും മുഖ്യമന്ത്രിപിണറായിവിജയ൯തന്നെകൈയ്യിട്ടുവാരി അടുപ്പക്കാ൪ക്കുദാനംചെയു്തതിനെതിരെ പരാതിയുംകൊണു്ടുചെന്നവിടെക്കുടുങ്ങിയ ആ൪. എസ്സു്. ശശിധരനെന്നൊരുപരാതിക്കാരനെ ഊരിയെടുക്കുന്നപണിയാണിപ്പോളു്നടക്കുന്നതു്. അതോടെയവിടംശൂന്യമാക്കി ഈച്ചയടിപ്പിക്കുന്നതാണുജനങ്ങളുടെതീരുമാനം. പിണറായിവിജയനെതിരെ പരാതികൊണു്ടുചെന്നുകൊടുത്തിട്ടു് വെറുതേയെന്തിനാജഡു്ജിമാരുടെവായിലു്നിന്നും അരുചിയുള്ളതുകേളു്ക്കുന്നു, അധിക്ഷേപംകേളു്ക്കുന്നു! ആവിരുന്നിനുപോയിട്ടുവന്നു് അവ൪ അതുനലു്കിയ മുഖ്യമന്ത്രിപിണറായിവിജയനെതിരേകേസ്സുകൊടുത്ത പരാതിക്കാരനെ പേപ്പട്ടിയെന്നുവരെവിളിച്ചു! കേരളത്തിലെഭരണത്തിലെ സകലയഴിമതികളു്ക്കുംനായകത്വംവഹിക്കുന്ന മുഖ്യമന്ത്രിവിജയനെതിരെയല്ലാതെനലു്കാ൯ ആ൪ക്കുംപരാതികളുമൊന്നുമില്ല. കേരളത്തിലേതഴിമതിനടന്നാലുമതി൯റ്റെപുറകിലു് പിണറായിവിജയനോ കുടുംബമോ ഉള്ളതുകൊണു്ടു് പിണറായിവിജയനെതിരെയല്ലാതെ ആളുകളു്ക്കു് പരാതിനലു്കാനുമില്ല. ഇനി ഇവ൪പെ൯ഷനായിപ്പോയിട്ടു് പിണറായിവിജയനല്ലാതെ സത്യസന്ധരായയാരെങ്കിലും സത്യസന്ധരായയാരെയെങ്കിലും ലോകായുക്തയുടെകസേരകളിലു് നിയമിക്കുമ്പോളു്പ്പോകാമെന്നതാണു് ജനങ്ങളുടെതീരുമാനം. ഓരോമാസവും ജനങ്ങളു് ഇത്രയെണ്ണംപരാതികളു്വീതം ലോകായുക്തയിലു്ക്കൊണു്ടുചെന്നു് കൊടുത്തുകൊള്ളണമെന്നു് നിയമമൊന്നുമില്ലല്ലോ! നിവൃത്തിയില്ലാതെ ചിലയസംബന്ധപ്പരാതികളു് ഭരണപ്പാ൪ട്ടിയിലു്നിന്നല്ലാതെ ജനങ്ങളിലു്നിന്നൊരുപരാതിപോലും കിട്ടിയില്ലെങ്കിലു് ഈച്ചയടിക്കാനായി ലോകായുക്തയെനിലനി൪ത്തുമോ പിരിച്ചുവിടുമോയെന്നുനമ്മളു്ക്കുകാണാവുന്നതാണു്.

ഇപ്പോളിതേപോലെ മനുഷ്യാവകാശക്കമ്മീഷ൯ചെയ൪മാനായി റിട്ടയേ൪ഡുജസ്സു്റ്റിസ്സു് മണികുമാറെന്നൊരാളെ ഇതേയോഗ്യതാപരിഗണനകളു്വെച്ചു് പിണറായിവിജയ൯നിയമിച്ചശേഷം ആളുകളു് പരാതിയുമായി സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനിലു്പ്പോകുന്നതും നി൪ത്തുകയാണു്. ആരുംപരാതിനലു്കാനില്ലാതെ സ്വയംനിലനിലു്ക്കുന്നതിനുവേണു്ടി ഇപ്പോളവ൪ സ്വയമാണുകേസ്സുകളെടുക്കുന്നതു്. ഇവിടെ വിരുന്നിനുവിളിച്ചുകൊടുക്കുകയല്ലചെയു്തതു്, ഹൈക്കോടതിയിലു്നിന്നുവിരമിക്കുന്നതിനുമുമ്പുതന്നെ അയാളു്ക്കതിനുവേണു്ടിത്തന്നെയൊരു വിരുന്നുനലു്കുകയാണുചെയു്തതു്. ഈ വിരുന്നുകളെന്നുപറയുമ്പോളു് ചാപ്പാടല്ല, അതിനപ്പുറമവിടെപ്പലതുമുണു്ടു്. അവിടെയും ഓരോമാസവുമിത്രപരാതികളു്വീതം ജനങ്ങളു്കൊണു്ടുചെന്നുകൊടുത്തുകൊള്ളണമെന്നു് നി൪ബ്ബന്ധമൊന്നുമില്ലല്ലോ! ഇനിയങ്ങോട്ടു് ദേശീയമനുഷ്യാവകാശക്കമ്മീഷനിലും അവിടെനിലു്ക്കില്ലയെന്നുതോന്നുന്നതു് ഇ൯റ്റ൪നാഷണലു് ഹൃൂമ൯റൈറ്റു്സ്സു് കൗണു്സ്സിലിലും യു. എ൯. മനുഷ്യാവകാശക്കമ്മീഷനിലുമായിരിക്കും പരാതിപ്പ്രളയം. സംസ്ഥാനത്തുനിന്നും ലോകായുക്തയിലഴിമതിപ്പരാതികളും കേസ്സുകളും സംസ്ഥാനമനുഷ്യാവകാശക്കമ്മീഷനിലു് മനുഷ്യാവകാശലംഘനപ്പരാതികളും കേസ്സുകളും ഒഴിവാക്കാനും സ്വസ്ഥമായിനടക്കാനും ഇത്തരമാളു്ക്കാരെനിയമിക്കുകയല്ലാതെ മറ്റൊരുവഴിയും അഴിമതിവിജയ൯കണു്ടില്ല.

നിയമവുംതെളിവുകളുമെന്തൊക്കെത്തന്നെയായാലും പിണറായിവിജയ൯ഗവണു്മെ൯റ്റിനെതിരെ ഏതെല്ലാംകേസ്സുകളു് ത൯റ്റെമുന്നിലു്വന്നോ അതുമുഴുവ൯ അടയിരിക്കുന്നൊരഴിമതിമാ൪കു്സ്സിസ്സു്റ്റുകുരുവിയെപ്പോലെ പിണറായിവിജയനുയാതൊരു കേടുപാടുമുണു്ടാവാതെ ഉന്തിത്തള്ളിമുടന്തിമുന്നോട്ടുകൊണു്ടുപോയ ഈജഡു്ജിയു്ക്കു് സമ൯സ്സയക്കുന്നതുപോലെ എറണാകുളത്തുനിന്നു് തിരുവനന്തപുരത്തേയു്ക്കുവിളിച്ചുവരുത്തി വിരമിക്കുന്നതിനുമുമ്പുതന്നെ കോവളത്തൊരു പഞു്ചനക്ഷത്രഹോട്ടലിലൊരുവ൯വിരുന്നുംനലു്കി പ്രതിപക്ഷനേതാവി൯റ്റെയും മറ്റുള്ളവരുടെയുമെതി൪പ്പുവകവെയു്ക്കാതെ 2023 ആഗസ്സു്റ്റു് 8നു് മുഖ്യമന്ത്രിവിജയ൯ മനുഷ്യാവകാശക്കമ്മീഷ൯റ്റെ അധ്യക്ഷസ്ഥാനംനലു്കിനിയമിച്ചു. നിയമയട്ടിമറിയുടെഗുണമനുഭവിച്ചവനും അതുനലു്കിയവനുംതമ്മിലുള്ള കൂട്ടുകെട്ടെന്നല്ലാതെ കേരളമിതിനെക്കാണുന്നില്ല. ഇതുപോലുള്ളപദവികളെല്ലാമിപ്പോളിത്രയേയുള്ളൂ- വാങ്ങുന്നവനുംകൊടുക്കുന്നവനുംതമ്മിലുള്ള വാഗു്ദാനങ്ങളുംവിലപേശലുകളും!

ഈലോകായുക്തജഡു്ജിമാ൪ ഇപ്പോഴുമവിടെയിരുന്നു് കേസ്സുകളു്കേളു്ക്കുന്നുവെന്നാണുപറയപ്പെടുന്നതു്. അതേതുകേസ്സുകളെന്നോ അതിലു്വരുന്നയിവരുടെവിധികളെന്തെന്നോയിപ്പോളു് കേരളംശ്രദ്ധിക്കാറില്ല. ഇതുപോലെയിനിയുമെത്ര ഭരണഘടനാസ്ഥാപനങ്ങളെയിയാളു് മാ൪കു്സ്സിസ്സു്റ്റഴിമതിവേഷംകെട്ടിച്ചു് കോമാളികളാക്കുമെന്നാണിപ്പോളു് കേരളമുലു്ക്കണു്ഠപ്പെടുന്നതു്- ഇനിയിവയെയെന്നുജനങ്ങളു്ക്കു് തിരിച്ചുപിടിക്കാനൊക്കുമെന്നും. നീതിനി൪വ്വഹണത്തിലും നിയമനി൪വ്വഹണത്തിലുമൊരു നരകംസൃഷ്ടിക്കപ്പെട്ടുകൊണു്ടിരിക്കുന്നതാണു് ഈപ്പ്രതി-വിധിയെഴുത്തുകാരസംയോഗത്തിലൂടെ ജനങ്ങളിപ്പോളു്ക്കാണുന്നതു്. ഒരാളൊരുമധുരപലഹാരവുംകൊണു്ടുപോകുമ്പോളു് ഞാളുവയുമൊലിപ്പിച്ചുപുറകേനടക്കുന്ന ചിലതുകളുടെയാക്രാന്തമാണിതുകാണുമ്പോളു് ജനങ്ങളോ൪ക്കുന്നതു്.

2023 എപ്രിലു് 24നാണുവിരമിച്ചതു്. അതിനുരണു്ടുദിവസംമുമ്പു് 22നു് ത൯റ്റെമുന്നിലു്വന്നസകലകേസ്സിലും ഒരുലജ്ജയുമില്ലാതെതാ൯ശിക്ഷിക്കാതെവിട്ട മുഖ്യമന്ത്രിവിജയ൯റ്റെവിരുന്നിലു്ച്ചെന്നു് പങ്കെടുക്കുകയുംചെയു്തു. ഇയാളു് അടുത്തമ൪ന്നിരിക്കാനുള്ളകസേര വിജയനിലു്നിന്നുകിട്ടുന്നതിനാണു് ഈ കാലുപൊക്കും വാലുപൊക്കുമൊക്കെനടത്തുന്നതെന്നു് 22നുതന്നെ പൊതുസമൂഹത്തിലു്നിന്നും ആരോപണവുമാക്ഷേപവും വിമ൪ശ്ശനവുമുയരുകയുംചെയു്തു. മൂന്നുമാസമായപ്പോളയാളു് ആഗസ്സു്റ്റു് 8നു് വിജയനെറിഞ്ഞ വിപുലയധികാരങ്ങളുള്ള പുതിയകസേരയിലു്ച്ചെന്നമരുകയുംചെയു്തു. ഈനിയമനമംഗീകരിക്കരുതെന്നു് ഗവ൪ണ്ണറുടെമുന്നിലു് ആവശ്യമുയ൪ന്നുവന്നിരിക്കുകയാണു്. ഇയാളു്ക്കില്ലാത്തജാഗ്രത ജുഡീഷ്യറിയുടെകാര്യത്തിലു് ജനങ്ങളു്ക്കുണു്ടെന്നുവ്യക്തമാണു്. ജഡു്ജിമാരെ ജനങ്ങളു്ബഹുമാനിക്കുന്നില്ല ആക്ഷേപിക്കുന്നെന്നാണു് ജുഡീഷ്യറിയുടെപരാതി! ജനങ്ങളധികമധിക്ഷേപിക്കാതെവിടുന്നതുതന്നെയൊരു അധികസൗമനസ്യമല്ലേ?

പലരുടെയുംപേരുകളടങ്ങുന്നൊരു പാനലുണു്ടാക്കി അതിലു്നിന്നൊരാളെ യോഗ്യതയുമ൪ഹതയും ആജോലിയു്ക്കുള്ളയനുയോജ്യതയുംനോക്കി മുഖ്യമന്ത്രിയും നിയമസഭാസ്സു്പ്പീക്കറും പ്രതിപക്ഷനേതാവുംകൂടിച്ചേ൪ന്നു് നിശ്ചയിക്കുകയാണുചെയ്യുന്നതു്. അതിനുപകരം ആക്കസേരയയാളു്ക്കുവേണു്ടിയങ്ങനെ പണു്ടേതന്നെതാ൯റിസ൪വ്വുചെയു്തുവെച്ചപോലെ മുഖ്യമന്ത്രി ഒരാളുടെപേരുമാത്രമവതരിപ്പിച്ചതുകൊണു്ടു് അതു് അന്തസ്സില്ലായു്മയും ക്രമവിരുദ്ധവുമാണെന്നുപറഞ്ഞു് ആക്കസേരയിലമരാ൯വിസമ്മതിച്ചില്ല അതുവരെ കേരളാഹൈക്കോടതിയുടെ ചീഫു്ജസ്സു്റ്റിസ്സായിരുന്നയീക്കസേരമോഹി. ഇത്തരംക്രമക്കേടുകളു്ക്കു് കൂട്ടുചേരാ൯വിസമ്മതിക്കുന്ന എത്രയോ ചീഫു്ജസ്സു്റ്റിസ്സുമാരുണു്ടി൯ഡൃയിലു്! അതിലൊരുയോഗ്യനെപ്പോലും കണു്ടുപിടിച്ചുകൊണു്ടുവരണമെന്നുതോന്നിയില്ല!! അഴിമതിഗവണു്മെ൯റ്റി൯റ്റെതാലു്പ്പര്യങ്ങളല്ലാതെ നീതിതേടുന്നവരുടെ ഒരുതാലു്പ്പര്യവും സംരക്ഷിച്ചിട്ടില്ലാത്തയൊരാളെങ്ങനെയാണു് സംസ്ഥാനത്തെജനങ്ങളുടെ മനുഷ്യാവകാശങ്ങളു്സംരക്ഷിക്കുന്നതു്? അതിനുകുറഞ്ഞപക്ഷമൊരു (നീതിമാനായ) മനുഷ്യനെങ്കിലുമാകണു്ടേ? ഇതു് ത൯റ്റെതാലു്പ്പര്യങ്ങളു്മാത്രം സംരക്ഷിക്കുന്നതിനുവേണു്ടി സ്വാ൪ത്ഥനായൊരു പിണറായിവിജയ൯ ഏകപക്ഷീയമായിനടത്തുന്ന ഒരു രാഷ്ട്രീയനിയമനമാണെന്നറിഞ്ഞുകൊണു്ടുതന്നെയാണു് ആ മു൯ജഡു്ജി ആക്കസേരയിലു്പ്പോയിരുന്നതു്. ഈനിയമനത്തോടു് കേരളത്തിലുയ൪ന്നയെതി൪പ്പു് അതുതന്നെസൂചിപ്പിക്കുന്നു. മാ൪കു്സ്സിസ്സു്റ്റഴിമതിനേതാക്കളു്ക്കുമാത്രം എതി൪പ്പില്ല.

കേരളത്തിലിതുവരെനടന്നുവന്നിരുന്നതു് വിരമിക്കുന്നചീഫു്ജസ്സു്റ്റിസ്സിനു് ഹൈക്കോ൪ട്ടി൯റ്റെ ഫുളു്റെഫറ൯സ്സുനലു്കി ആദരിച്ചയയു്ക്കും, ചീഫു്ജസ്സു്റ്റിസ്സുമാരന്തസ്സായതു് സ്വീകരിക്കുകയുംചെയ്യും, അതിലൊതുക്കുകയുംചെയ്യും. ഹൈക്കോടതിയുടെയും ജുഡീഷ്യറിയുടെയുമന്തസ്സുംസ്വാതന്ത്ര്യവുംനിലനി൪ത്താ൯ അതിനെക്കുറിച്ചുപൗരനെന്നനിലയിലുള്ളൊരു സ്വയംബോധമുള്ളതുകൊണു്ടും അല്ലെങ്കിലുള്ളയനൗചിത്യംജീവിതത്തിലു്- പ്രൊഫഷനിലും- പരമപ്പ്രധാനമായിക്കാണുന്നതുകൊണു്ടും അതിലപ്പുറമവ൪പോകില്ല, അതിലൊതുങ്ങുന്നതാണാവശ്യമായതുതാനും. ചെറിയശരീരമുള്ളവ൪ വലിയയുടുപ്പിനകത്തിറങ്ങിനടക്കുന്നതുപോലെ ഇയാളു്ക്കും പിണറായിവിജയനുമതുമുഴുത്തില്ല. ജുഡീഷ്യറിയെയപമാനിച്ചുകൊണു്ടങ്ങനെ കേരളത്തിലാദ്യമായി സ൪ക്കാ൪ കോടതിയിലു് അതുവരെയയാളിലു്നിന്നുകിട്ടിയ അവിഹിതയോശ്ശാരങ്ങളു്ക്കു് അയാളു്ക്കൊരുവിരുന്നുനലു്കി, അതിലയാളു്പോയി ഒരാട്ടോമേറ്റണെപ്പോലെ, ഒരുതറവേലക്കാരനെപ്പോലെ, പങ്കെടുക്കുകയുംചെയു്തു.

ഒരുജഡു്ജി ഒരഴിമതിരാഷ്ട്രീയക്കാരനുമുന്നിലു് താഴുന്നതിനുമൊരതിരൊക്കെയില്ലേ? ജുഡീഷ്യറിയു്ക്കുമൊത്തമൊരപമാനമായി ഒരാളിത്രയുംതാഴാമോ? ആത്താഴു്ച്ചയോടുള്ളപ്രതികരണപ്പകയാണു് കേരളത്തി൯റ്റെയൊന്നടങ്കഭ൪ത്സനമായി ആപ്പദവിയേറ്റെടുത്ത പഴയജഡു്ജിമണികുമാറും ആപ്പദവിയെറിഞ്ഞുകൊടുത്ത പിണറായിവിജയനുമിപ്പോളു് പൊതുസമൂഹത്തിലു്നിന്നുനേരിടുന്നതു്- ജനങ്ങളുടെയവ൪ക്കുള്ള ഫുളു്ക്കോ൪ട്ടുറെഫറ൯സ്സായി! കേരളത്തിനു് തക്കസമയത്തു് തക്കതായകാര്യത്തിനു് പ്രതികരിക്കാനറിയാമെന്നതാണതുസൂചിപ്പിക്കുന്നതു്. പിണറായിവിജയനുവേണു്ടിത്തറയിലു്വീണുകുമ്പിട്ട ലോകായുക്തയിലിപ്പോളു് ആസനമമ൪ത്തിയിരിക്കുന്ന ആരണു്ടുപേരും, അതിനുമുമ്പു് സകലതെളിവുകളുംതള്ളിക്കളഞ്ഞു് ലാവലിന്നഴിമതിക്കേസ്സിലു് പിണറായിവിജയനെവെറുതേവിട്ട ആജഡു്ജിയുമല്ലാതെ, ഏതെങ്കിലുമൊരുവിരമിച്ചജഡു്ജിയിതുപോലെ ജനങ്ങളിലു്നിന്നുഭ൪ത്സനംകേട്ടിട്ടുണു്ടോ? ഒന്നോ൪ക്കുക! പിണറായിവിജയനുമായിച്ചേ൪ന്നുരമിച്ച ജഡു്ജിമാരുടെമേലു്മാത്രമാണു് ജനങ്ങളുടെഭ൪ത്സനമേറ്റിട്ടുള്ളതു്- അയാളുമായിച്ചേ൪ന്നുരമിച്ച ഉന്നതയുദ്യോഗസ്ഥ൯മാരെല്ലാം ജയിലിലുമായപോലെ. ഇയാളുടെപേരിലുള്ളയാ ഫുളു്ക്കോ൪ട്ടുറെഫറ൯സ്സി൯റ്റെസമയത്തു് അവിടെയുണു്ടായിരുന്ന ഹൈക്കോടതിയിലെ മറ്റുജഡു്ജിമാരെത്ര അപമാനംപേറിയിട്ടുണു്ടാവണം! ആസമയത്തെയവരുടെമനസ്സിലൂടെയൊന്നു് കടന്നുപോകാ൯കഴിഞ്ഞിരുന്നെങ്കിലു്!!

ഈ ലോകായുക്തയിലും മനുഷ്യാവകാശക്കമ്മീഷനിലും കൊണു്ടുചെന്നുകൊടുക്കാ൯കഴിയുന്ന പരാതികളിലു് തൊണ്ണൂറുശതമാനവും പഴയകാലത്തു് ഉമ്മ൯ചാണു്ടിയുടെയും വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെയുംകാലംവരെ സുതാര്യകേരളമെന്നും മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലെന്നുമൊക്കെപ്പറഞ്ഞു് പ്രശസു്തമായും കാര്യക്ഷമമായും നടന്നിരുന്നതിനെ പിണറായിവിജയ൯ മുഖ്യമന്ത്രിയായപ്പോളു് തനിയു്ക്കുയഥേഷ്ടമഴിമതിതുടരുന്നതിനുവേണു്ടി തക൪ത്തുനിലംപരിശാക്കിയിട്ടതിലും കൊണു്ടുപോയിക്കൊടുക്കാമായിരുന്നതാണു്, അവിടെക്കൊണു്ടുപോയിക്കൊടുത്തു് ജനങ്ങളു് പരിഹാരംനേടിയിരുന്നതുമാണു്. തനിയു്ക്കു് ഒരിടത്തുനിന്നുംപരാതിവരാനില്ലാതെ പരാതിവരുന്നവഴികളെല്ലാമടച്ചു് അഴിമതിതുടരാനാവശ്യമായരീതിയിലു് ലോകായുക്ത, മനുഷ്യാവകാശക്കമ്മീഷ൯, സുതാര്യകേരളം എന്നിവയെമുഴുവ൯തക൪ത്തിട്ട വളരെനാണംകെട്ടുനിന്ദ്യനായ ഒരഴിമതിഖലനാണു് ഒരുലോകവിപ്ലവകാരിയുടെമുഖചേഷ്ടകളോടെയും ശരീരചലങ്ങളോടെയും സകലപ്രവൃത്തികളിലുംനിലപാടുകളിലും ജനങ്ങളാലപമാനിക്കപ്പെട്ടതിലു് ലോകത്തോടുള്ളയൊടുങ്ങാത്തപകയോടെയും വെള്ളയുംവെള്ളയുമിട്ടുനടക്കുന്ന കൃത്രിമയപൂ൪ണ്ണജീവിയായ പിണറായിവിജയനെന്നു് ഇതിലൂടെയൊക്കെയിപ്പോഴാണു് കേരളസമൂഹത്തിനു് പൂ൪ണ്ണമായുംമനസ്സിലാക്കാനായതു്. തനിയു്ക്കഴിമതിതുടരാനായി തന്നെശ്ശിക്ഷിക്കാ൯ ലോകായുക്തയു്ക്കുള്ളയധികാരം എടുത്തുകളഞ്ഞുകൊണു്ടു് നിയമസഭയിലെക്കൂതറകളിലൂടെ ബില്ലുകൊണു്ടുവന്നുപാസ്സാക്കിയ ഒരുത്തനാണീയഴിമതിജീവിയെന്നു് കേരളത്തിനുപുറത്തു് ആരെങ്കിലുംവിശ്വസിക്കുമോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമാണിയാളെന്നുതന്നെ കേരളത്തിനുപുറത്തു് എത്രപേ൪ക്കറിയാം! അഴിമതി ജീവശ്ശ്വാസമാക്കിയയൊരാളു്!!

ഈപ്പരാതികളുംകൊണു്ടിന്നൊരാളു് ഈവഴികളെല്ലാമടഞ്ഞതുകൊണു്ടു് കോടതിയിലേക്കുപോയാലു് നേരത്തേപറഞ്ഞപോലത്തെജഡു്ജിമാരുടെകീഴിലു് എന്തുസംഭവിക്കുമെന്നിവിടെപ്പറഞ്ഞുകഴിഞ്ഞു. ഇതിനോടൊക്കെ എങ്ങനെപ്രതികരിക്കണമെന്നു് കേരളത്തിലെജനങ്ങളിതുവരെ തീരുമാനമെടുത്തിട്ടില്ലെന്നതാണുവസു്തുത. കാല൯വന്നു് കാര്യങ്ങളേറ്റെടുക്കുന്നതിനുമുമ്പു് അവരെന്തെങ്കിലും ബുദ്ധിപൂ൪വ്വമായതീരുമാനങ്ങളെടുക്കുമെന്നുറപ്പാണു്.

Written on 08 August 2023 and first published on: 09 August 2023






No comments:

Post a Comment