Tuesday, 8 August 2023

1386. നരേന്ദ്രമോദിയുടെ മുഖ്യമന്ത്രിഭരണത്തിലു് ഗുജറാത്തുജൂഡീഷ്യറി ഹിന്ദുഫാസ്സിസ്സു്റ്റായതുപോലെ പിണറായിവിജയ൯റ്റെ മുഖ്യമന്ത്രിഭരണത്തിലു് കേരളജുഡീഷ്യറി മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റാവുമോ? രണു്ടിടത്തും സമാനയുദാഹരണങ്ങളുണു്ടു്!

1386

നരേന്ദ്രമോദിയുടെ മുഖ്യമന്ത്രിഭരണത്തിലു് ഗുജറാത്തുജൂഡീഷ്യറി ഹിന്ദുഫാസ്സിസ്സു്റ്റായതുപോലെ പിണറായിവിജയ൯റ്റെ മുഖ്യമന്ത്രിഭരണത്തിലു് കേരളജുഡീഷ്യറി മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റാവുമോ? രണു്ടിടത്തും സമാനയുദാഹരണങ്ങളുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PaeGAG. Graphics: Adobe SP.


കേന്ദ്രത്തിലു് നരേന്ദ്രമോദിയും കേരളത്തിലു് പിണറായിവിജയനും രണു്ടിടത്തെയും ജുഡീഷ്യറിയുമായുംബന്ധപ്പെട്ടു് ഇപ്പോളു്ക്കാണുന്നതു് കനത്തയഴിമതികളും രാജ്യത്തി൯റ്റെപണമെടുത്തുള്ള അവിഹിതയിടപാടുകളുംകാരണം രാഷ്ട്രീയപ്പ്രതിരോധത്തിനൊന്നുംകഴിവില്ലാതായി തള൪ന്നുപോയയിവ൪രണു്ടും ഇനിയങ്ങോട്ടുള്ളതുട൪ന്നുള്ളനിലനിലു്പ്പിനായി ജുഡീഷ്യറിയെയാശ്രയിക്കുന്നതാണു്- രാഷ്ട്രീയപ്പ്രതിയോഗികളു്ക്കെതിരായ കള്ളക്കേസ്സുകളിലൂടെയും നിയമപ്പി൯ബലമൊന്നുമില്ലാത്ത അപഹാസ്യമായ അപകീ൪ത്തിക്കേസ്സുകളിലൂടെയും. ആ കള്ളക്കേസ്സുകളു്ക്കും അപകീ൪ത്തിക്കേസ്സുകളു്ക്കും നിയമപരിവേഷംനലു്കി നടപടിയെടുക്കാ൯ ജുഡീഷ്യറി യാതൊരുസങ്കോചവുമില്ലാതെതുനിഞ്ഞതാണു് രാജ്യത്തെജനങ്ങളെഞെട്ടിച്ചതു്.

നരേന്ദ്രമോദിയുടെ മുഖ്യമന്ത്രിഭരണത്തിലു് ഗുജറാത്തുജൂഡീഷ്യറി ഹിന്ദുഫാസ്സിസ്സു്റ്റായതുപോലെ പിണറായിവിജയ൯റ്റെ മുഖ്യമന്ത്രിഭരണത്തിലു് കേരളജുഡീഷ്യറി മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റാവുമോ? രണു്ടിടത്തും സമാനയുദാഹരണങ്ങളുള്ളസ്ഥിതിയു്ക്കു് ഇതിങ്ങനെയാകുമോ, ഇതിങ്ങനെയായിക്കൊണു്ടിരിക്കുകയാണോ, എന്നുപരിശോധിക്കേണു്ടതും ഉചിതമാ൪ഗ്ഗത്തിലൂടെ വേണമെങ്കിലു് തിരുത്തലു്നടപടികളെടുക്കേണു്ടതും ഇവിടെജനാധിപത്യവും നിയമത്തിലെയും നീതിയിലെയും നിഷു്പക്ഷതയുംനിലനി൪ത്തേണു്ടജനങ്ങളുടെ ഉത്തരവാദിത്വമല്ലേ? ഇപോള്ക്കാണുന്നതുവെച്ചു്, ജനാധിപത്യവും റിപ്പബ്ലിക്കനിസവും നിലനി൪ത്തുന്നുവെന്നു് പുറമേപറയുന്ന എകു്സ്സിക്ക്യുട്ടീവോ ലെജിസ്ലേച്ചറോ ജുഡീഷ്യറിയോ മീഡിയയോ ഇങ്ങനെയൊരാവശ്യമോ ആശയമോപോലും ഇതുവരെയും ജനങ്ങളുടെമുന്നിലു്വെച്ചിട്ടില്ലാത്തസ്ഥിതിക്കു്, അതു് ഫിഫു്ത്തെസ്സു്റ്റേറ്റും ഇതി൯റ്റെയെല്ലാം യഥാ൪ത്ഥയുടമകളുമായ ജനങ്ങളുടെയല്ലാതെ മറ്റാരുടെയുത്തരവാദിത്വമാണിപ്പോളു്?

ഇവരുടെകൂടെ ഇവ൪ക്കുവേണു്ടിനിലു്ക്കുന്ന ജുഡീഷ്യറിയിലെപ്പലസു്റ്റേഷനുകളും നിയമമല്ലനോക്കിയതു്, പകരം ഇവരെയാണുനോക്കിയതെന്നു് ഈക്കോടതികളിലു്നടന്ന പലകേസ്സുകളിലൂടെയും ഇന്നു് ജനങ്ങളു്ക്കെല്ലാമറിയാം. ഉദാഹരണങ്ങളുടെബാഹുല്യംകാരണം അതിലേയു്ക്കിവിടെക്കടക്കുന്നില്ല. വേവേ൪ഡു് ജുഡീഷ്യറിയിലു്നിന്നും ജുഡീഷ്യറിയുടെ ഇവരുടെസു്പ൪ശ്ശനത്തിനിരയായൊരുഭാഗം റോഗു് ജുഡീഷ്യറിലേക്കുകടക്കുന്നരംഗമാണു് ജനങ്ങളിന്നുകാണുന്നതു്, ആക്കേസ്സുകളിലെല്ലാംകണു്ടതു്. ആജഡു്ജിമാരുടെപേരെടുത്തുപറയാതെ അതുപറയാ൯കഴിയാത്തതുകൊണു്ടു് അതിലേയു്ക്കുമിവിടെക്കടക്കുന്നില്ല. ഏതായാലുമൊരുകാര്യം വ്യക്തമായുമിവിടെപ്പറയാ൯കഴിയുന്നതാണു്- ഇവ൪രണു്ടുപേരുമൊരുപോലെ കക്ഷികളായിമാറിയിരിക്കുന്ന, ജുഡീഷ്യറിസംരക്ഷിക്കുന്നുവെന്നുപറയുന്ന ഭരണഘടനയെയട്ടിമറിച്ചുള്ള, ഹിന്ദുരാഷ്ട്രരൂപീകരണമെന്ന പരിപാടിവന്നതുമുതലാണു് ഈമാറ്റം, ഈച്ചുവടുമാറ്റം, ജുഡീഷ്യറിയിലടക്കമാരംഭിച്ചിരിക്കുന്നതു്. അട്ടിമറിക്കാരും അട്ടിമറിമനസ്സുള്ളവരുമെല്ലാമൊരുഭാഗത്തും എഴുപതുവ൪ഷംപഴക്കമുള്ള ഭരണഘടനമറുഭാഗത്തുംവരുന്ന കാഴു്ച്ചയാണിപ്പോളു്ക്കാണാനാകുന്നതു്!

നീരവു്മോദിയായാലും ലളിതു്മോദിയായാലും നരേന്ദ്രമോദിയായാലും രാജൃത്തെയെല്ലാക്കള്ള൯മാരുടെയുംപേരിനുപുറകിലു് എന്തുകൊണു്ടാണു് മോദിയെന്നുള്ളതെന്നാണു് ക൪ണ്ണാടകത്തിലെ കോളാറിലൊരുപൊതുയോഗത്തിലു് കോണു്ഗ്രസ്സുനേതാവായ രാഹുലു്ഗാന്ധിചോദിച്ചതു്. അതി൯മേലൊരുമോദിയുടെപരാതിയിലു് കേസ്സെടുത്തശേഷം രാഹുലു്ഗാന്ധി നരേന്ദ്രമോദിയുടെ രാഷ്ട്രീയയഴിമതിയഭ്യാസങ്ങളു്ക്കു് ഇ൯ഡൃയിലൊരുതടസ്സമാണെന്നു് ബോദ്ധ്യപ്പെട്ടശേഷം ഈക്കേസ്സുരജിസ്സു്റ്റ൪ചെയ്യപ്പെട്ടു് 2019ലു് വിചാരണയു്ക്കെടുത്തപ്പോളു് എന്തുകൊണു്ടങ്ങനെപറഞ്ഞുവെന്ന സൂറത്തുകോടതിയുടെചോദ്യത്തിനു് രാജ്യത്തെയൊരുദേശീയനേതാവെന്നനിലയിലു് അഴിമതിയിഷ്യൂവുകളുയ൪ത്തിക്കൊണു്ടുവരാ൯ താ൯ബാദ്ധ്യസ്ഥനാണെന്നും അതുത൯റ്റെയവകാശമാണെന്നുമാണു് രാഹുലു്ഗാന്ധിപറഞ്ഞതു്.

നമ്മളു് ജഡു്ജിമാരിലു്നിന്നുപ്രതീക്ഷിക്കുന്നതു് നിയമബോധവും നീതിബോധവുംമാത്രമല്ല യുക്തിബോധവുംകൂടിയാണു്. ഇതുമൂന്നി൯റ്റെയുംമൂ൪ത്തരൂപമാണെന്ന സങ്കലു്പ്പമുള്ളതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, നമ്മളവ൪ക്കുമറ്റുള്ളവ൪ക്കന്യമായ ബഹുമാനംനലു്കുന്നതും അപ്രമാദിത്വംകലു്പ്പിക്കുന്നതും. ഇതുമൂന്നെണ്ണത്തിലേതില്ലെന്നുതോന്നിയാലും ജനമനസ്സുകളിലവ൪ക്കാസ്ഥാനംനഷ്ടപ്പെടുന്നു. ജനമനസ്സുകളിലു്നഷ്ടപ്പെട്ടാലാസ്ഥാനംപിന്നെ നിയമപുസു്തകങ്ങളിലു്മാത്രമായിനിലനിലു്ക്കുകയില്ല. ഇതുപോലൊരപകീ൪ത്തിക്കേസ്സു് മുന്നിലെത്തുമ്പോളു് കോടതിപരാതിക്കാരനോടാദ്യംചോദിക്കുന്നതു് മോദിയെന്നതു് വ്യക്തമായയതി൪വരമ്പുകളോടെ നി൪വ്വചിക്കപ്പെട്ടയൊരുസമുദായമാണോ, അതിനുലിഖിതരേഖകളുടെപി൯ബലമുണു്ടോ, മമോദിയെന്നസ൪ന്നെയിമിനുമേലു് മോദിയെന്നതൊരുസമുദായമാണെങ്കിലു് അതിനെയപകീ൪ത്തിപ്പെടുത്തിയതിനു് രാജ്യത്തെയേറ്റവുംവലിയപണയപഹരണങ്ങളും തട്ടിപ്പുകളുമഴിമതികളുംനടത്തിയെന്നു് കുറ്റാരോപണവിധേയ൯ രാഹുലു്ഗാന്ധിപറയുന്ന നീരവു്മോദി, ലളിതു്മോദി, നരേന്ദ്രമോദിയെന്നിവ൪ക്കെതിരെ പരാതിക്കാരനെവിടെയെങ്കിലും പരാതിയോ കേസ്സോ നലു്കിയിട്ടുണു്ടോയെന്നാണു്.

യുക്തിനോക്കുമ്പോളു്, കള്ള൯മാരുടെപേരിലെല്ലാം മോദിയെന്നുവന്നതെങ്ങനെയെന്ന അവ്യക്തയപകീ൪ത്തിയേക്കാളു് വ്യക്തവുംകോണു്ക്രീറ്റുമായയപകീ൪ത്തിയല്ലേ മോദിയെന്നസ൪ന്നെയിമുംപേറിനടന്നു് പണാപഹരണവും സാമ്പത്തികത്തട്ടിപ്പുകളും സ൪ക്കാരിലെയുന്നതയുദ്യോഗസ്ഥ൯മാരുമായിച്ചേ൪ന്നു് സാമ്പത്തികയഴിമതികളുംനടത്തുന്നതും അതുകഴിഞ്ഞുപിടികിട്ടാപ്പുള്ളികളായി നാടുവിടുന്നതും അന്യനാട്ടിലു്ച്ചെന്നുജീവിക്കുന്നതും? അങ്ങനെ പരാതിയുംകേസ്സുമൊന്നുംതാ൯കൊടുത്തിട്ടില്ല എന്നാണുപരാതിക്കാര൯പറയുന്നതെങ്കിലു് കേസ്സുംകൊണു്ടു് കോടതിയിലു്നിന്നുമിറങ്ങിപ്പോടായെന്നല്ലേ യുക്തിബോധംപറയേണു്ടതു്? ആപേക്ഷികമായി ഇതിലേതാണപകീ൪ത്തി?

ഇവിടെയതല്ലയുണു്ടായതു്. ആ പണാപഹരണത്തിലൂടെയും സാമ്പത്തികത്തട്ടിപ്പുകളിലൂടെയും ചിലമോദിനാമധാരികളു് മോദിസമുദായമെന്നൊന്നുണു്ടെങ്കിലതിനെ ലോകംമുഴുവനപകീ൪ത്തിപ്പെടുത്തിയതു് അപ്രസക്തമാണെന്നും ഒരാളാദ്യംപറഞ്ഞ ചോദ്യംചോദിച്ചതാണുപ്രസക്തവും ശിക്ഷാ൪ഹവുമെന്നുവ്യക്തിപരമായിത്തെറ്റിക്കരുതി അയാളെ രണു്ടുവ൪ഷത്തെത്തടവെന്ന ബുക്കിലു്പ്പറഞ്ഞിട്ടുള്ള ഏറ്റവുംകടുത്തശിക്ഷയു്ക്കുവിധിച്ചു് അയാളുടെ കേരളത്തിലു് വയനാട്ടിലെ ജനപ്പ്രതിനിധിയെന്നുള്ളനിലയിലുള്ള പാ൪ലമെ൯റ്റംഗത്വംതന്നെ അസാധുവാക്കിപ്പുറത്താക്കുന്നതിനു് നിയമനടപടികളു്നീക്കിയതുകൊണു്ടാണു് അനേകവ൪ഷംമുഖ്യമന്ത്രിയായി ഗുജറാത്തുഭരിച്ച നരേന്ദ്രമോദിയുടെസു്പ൪ശ്ശനത്തിലു് ഗുജറാത്തിലെ ആവിധിപറഞ്ഞ സൂറത്തുജില്ലാക്കോടതിമുതലു് അതുശരിവെച്ചു് വ്യക്തിപരമായകമ൯റ്റുകളുംകൂടിനടത്തിയ ഗുജറാത്തുഹൈക്കോടതിവരെ ഹിന്ദുഫാസ്സിസ്സു്റ്റായിയെന്നിവിടെപ്പറഞ്ഞതു്. ഈരണു്ടുകോടതികളുടെയുംവിധി തികച്ചുംനിയമവിരുദ്ധമെന്നും അതിരുകടന്നതെന്നുംപറഞ്ഞു് ഇവ൪രണു്ടും രാഹുലു്ഗാന്ധിയു്ക്കേ൪പ്പെടുത്തിയയയോഗ്യത റദ്ദുചെയ്യുകയാണു് 2023 ആഗസ്സു്റ്റിലു് സുപ്രീംകോടതിചെയു്തതു്.

ക൪ണ്ണാടകത്തിലു്നടന്നതിനു് ഗുജറാത്തിലു്ക്കേസ്സുസ്വീകരിക്കുക, പ്രധാനമന്ത്രിക്കും ബീജേപ്പീമതതിയോക്ക്രാറ്റുഭരണത്തിനുംവേണു്ടി ജൂറിസ്സു്ഡിക്ഷനെമറികടന്നു് മറ്റൊരുസംസ്ഥാനത്തുകേസ്സെടുക്കുക, അതുചൂണു്ടിക്കാതെ ജൂറിസ്സു്ഡിക്ഷ൯മറികടന്നതായി ഭാവിക്കാതെ അതുകേളു്ക്കുക, മോദിയെന്നൊരുസമുദായമുണു്ടോയെന്നു് എനിയു്ക്കറിയേണു്ടതില്ലെന്നുനിലപാടെടുക്കുക, രാജ്യത്തെമറ്റേതുനിയമത്തിനുംമേലെയാണു് പൗര൯മാരുടെയഭിപ്പ്രായസ്സ്വാതന്ത്ര്യനിയമമെന്ന സുപ്രീംകോടതിവിധിയെവകവെയു്ക്കാതിരിക്കുക, പിഴയിലവസാനിപ്പിക്കേണു്ടകുറ്റത്തിനു് പരമാവധിശിക്ഷയായി രണു്ടുവ൪ഷത്തേയു്ക്കുജയിലിലടയു്ക്കുക, ഒരുപ്രസു്താവനയുടെപേരിലു് വയനാട്ടിലെയെംപീസ്ഥാനമസ്ഥിരപ്പെടുത്തി ലെജിസ്ലേച്ചറിലു്ക്കയറിയട്ടിമറിനടത്തുക, എന്നിവയെല്ലാമാഫാസ്സിസത്തിലു്വരുന്നു, വന്നു. ആരണു്ടുഗുജറാത്തുകോടതികളുംചെയു്ത അതുമുഴുവനാണു് സുപ്രീംകോടതിയാവിധിയിലൂടെ ഇവ൪മനപ്പൂ൪വ്വമുണു്ടാക്കിവെച്ചമെനക്കേടിലൂടെ അണു്വൈ൯ഡുചെയു്തതു്. ഭരണഘടനാബാഹ്യ൯മാരും ഫാസ്സിസ്സു്റ്റുകളുമെന്നല്ലാതെ ആരണു്ടുകോടതിയധിപ൯മാരെയുംവിശേഷിപ്പിക്കാ൯ മറ്റെന്തുണു്ടു്?


നരേന്ദ്രമോദിയുടെ ദീ൪ഘകാലസ്സു്പ്പ൪ശ്ശമല്ലാതെ മറ്റെന്താണിതിനൊക്കെക്കാരണമായുള്ളതു്? അങ്ങനെയൊരുവ്യക്തി ഇ൯ഡൃയിലുണു്ടായിരുന്നില്ലെങ്കിലു് ഈനിയമയബറേഷനൊക്കെ സംഭവിക്കുമായിരുന്നോ? മുന്നിലു്വന്നകേസ്സിലു്മാത്രമൊതുങ്ങാതെ സവ൪ക്കറെന്നൊരാറെസ്സെസ്സുകാര൯റ്റെചെറുമക൯ നിങ്ങളു്ക്കെതിരെ വേറേപരാതിനലു്കിയിട്ടില്ലേയെന്നൊരു എകു്സ്സു്ട്രേനിയസ്സുചോദ്യം കോടതിമുറിയിലു്ച്ചോദിക്കാ൯പോലും ഈക്കോടതികളു്മദംകാണിച്ചു. നിയമപ്പി൯ബലമൊന്നുമില്ലാത്ത കേസ്സുകളു്കൈയ്യിലു്വെച്ചുകൊണു്ടു് അവമുന്നോട്ടുകൊണു്ടുപോകുന്നതിനു് മറ്റൊരുവഴിയുംകാണാതെ ഇതേതരം എകു്സ്സു്ട്രേനിയസ്സുചോദ്യങ്ങളു് ചോദിക്കുന്നതിലോട്ടാണു് ഇതേരീതിയിലു് പിണറായിവിജയ൯റ്റെദീ൪ഘകാലസ്സു്പ്പ൪ശ്ശമേറ്റു് മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റായെന്നു് പൊതുജനങ്ങളു്കാണുന്ന കേരളജുഡീഷ്യറിയിലെയും ചില൪കടന്നിരിക്കുന്നതു്. എകു്സ്സിക്ക്യുട്ടീവിലെയഴുകലു് ആയഴുകലുകാരിലൂടെ ജുഡീഷ്യറിയിലേക്കുംകടന്നതാണു് വ്യക്തമായുംനമ്മളു്കണു്ടതു്. (കേരളത്തിലു് മാധൃമങ്ങളിലു് എന്നേയായഴുകലു് പൂ൪ണ്ണമായി!).

ഗുജറാത്തുജുഡീഷ്യറിയിലെയും കേരളജുഡീഷ്യറിയിലെയും ഇതിലെയും പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകൊണു്ടുചെന്നുകൊടുത്ത പലകേസ്സുകളുമായിബന്ധപ്പെട്ട മറ്റുപലതിലെയും സമീപകാലസാമ്യം ഞെട്ടിപ്പിക്കുന്നതാണു്. ഗുജറാത്തിലെപ്പോലെ കേരളത്തിലെയും ഈയെകു്സ്സു്ട്രേനിയസ്സുചോദ്യങ്ങളു് സുപ്രീംകോടതിതള്ളുകയും അവരുടെവിധികളു്റദ്ദാക്കുകയുംചെയു്തു. മു൯മുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ നിലവിലുള്ളമുഖ്യമന്ത്രി പിണറായിവിജയ൯കൊണു്ടുചെന്നുകൊടുത്ത ശിവരാജനെന്നജഡു്ജിയുടെ സോളാ൪ലൈംഗികാരോപണക്കേസ്സു്, മീഡിയാവണ്ണെന്നചാനലിനെ കേരളത്തിലെയൊരുഹൈക്കോടതിജഡു്ജി ചാടിക്കയറിനിരോധിച്ചതു്, പിണറായിവിജയ൯നലു്കിയസലു്ക്കാരത്തിലു് സ്വയംമറന്നുചെന്നുപങ്കെടുത്തുമദിച്ചിട്ടുവന്നു് രണു്ടുലോകായുക്തജഡു്ജിമാ൪ പിണറായിവിജയ൯പ്രതിയായ മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയപഹരണക്കേസ്സിലു് പരാതികൊടുത്തവനെയധിക്ഷേപിച്ചുവിരട്ടിയതു്, മറുനാട൯മലയാളിയെന്ന ഓണു്ലൈ൯മാധ്യമത്തി൯റ്റെയെഡിറ്റ൪ക്കെതിരെ പിണറായിവിജയ൯റ്റെ ഭരണബാഹ്യസംഘംനടത്തുന്നവേട്ടയിലു് അന്തിമയി൯ക്വിസ്സിഷ൯വിചാരണാസമയം ആസന്നമായെന്നുകരുതിയതുപോലെ കേരളത്തിലെച്ചിലജഡു്ജിമാ൪ചേ൪ന്നതു്, വിരമിച്ചശേഷംജോലിയെന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയോഫറിലു്വീണു് അയാളുടെഗവണു്മെ൯റ്റിനെതിരെയുള്ള സകലകേസ്സുംതള്ളി വിരമിക്കുംമുമ്പയാളുടെസലു്ക്കാരത്തിലുംപങ്കുചേ൪ന്നു് വിരമിച്ചയുടനയാളുടെഗവണു്മെ൯റ്റി൯റ്റെമുന്നിലു് സംസ്ഥാന മനുഷ്യാവകാശക്കമ്മീഷ൯റ്റെയദ്ധ്യക്ഷനാവാ൯ചെന്നുനിന്ന ഹൈക്കോടതിച്ചീഫു്, എന്നിവയെല്ലാമുദാഹരണങ്ങളാണു്. ഇവ൪ക്കു് ജനങ്ങളെന്തിനുശമ്പളംകൊടുക്കുന്നുവെന്നചോദ്യമാണു് ജനങ്ങളുടെമനസ്സിലുള്ളതു്.

Written on 04 August 2023 and first published on: 08 August 2023










 

No comments:

Post a Comment