1908
മുമ്പുകേരളത്തിലു് കേരളാകോണു്ഗ്രസ്സുണു്ടാവാനുംപടരാനും പിളരാനുമിടയാക്കിയപോലൊരുസാഹചര്യം നിലവിലുണു്ടു്, മലയോരക൪ഷകനുമവ൯റ്റെപ്രശു്നങ്ങളും വന്യമൃഗാക്രമണങ്ങളുംമനുഷ്യമരണങ്ങളുമെന്നൊരു പൊളിറ്റിക്കലു്ഡൈനാമൈറ്റവിടെയിരിക്കുന്നുണു്ടു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
മുമ്പുകേരളത്തിലു് കേരളാകോണു്ഗ്രസ്സുണു്ടാവാനുംപടരാനും പിളരാനുമിടയാക്കിയപോലൊരുസാഹചര്യം നിലവിലുണു്ടു്. മലയോരക൪ഷകനുമവ൯റ്റെപ്രശു്നങ്ങളും ഓരോദിവസവുംവ൪ദ്ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങളുംമനുഷ്യമരണങ്ങളുമെന്നൊരു പൊളിറ്റിക്കലു്ഡൈനാമൈറ്റവിടെയിരിക്കുന്നുണു്ടു്- അതാരെടുത്തൊരുരാഷ്ട്രീയപ്പാ൪ട്ടിയായി കൊളുത്തുംകത്തിക്കുംപ്രയോജനപ്പെടുത്തും? കോണു്ഗ്രസ്സിനെയുപേക്ഷിച്ചു് ക്ഷണംസ്വീകരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയിലു്ച്ചേ൪ന്നു് നിയമസഭാത്തെരഞ്ഞെടുപ്പിലെ കോണു്ഗ്രസ്സി൯റ്റെവിജയസാധ്യതക൪ത്തു് സ്വന്തംഭാവിസുരക്ഷയുറപ്പാക്കാവുന്ന മുസ്ലിംലീഗില്ലെങ്കിലും കേരളത്തിലു്മലയോരങ്ങളുള്ള നൂറിലേറെമണ്ഡലങ്ങളിലെ ലക്ഷക്കണക്കിനുവോട്ടുകളുടെപി൯ബലത്തോടെ പീവീയ൯വറി൯റ്റെയല്ലെങ്കിലു് മറ്റാരുടെയെങ്കിലുംമുന്നണി അതി൯റെപ്രസക്തിയുമാവശ്യകതയുംകാരണം അപ്പോഴുംനിലനിലു്ക്കാനുള്ളസാധ്യതകാണുന്നു- കേരളത്തിലിപ്പോളു്നിലവിലുള്ള സുഖരാഷ്ട്രീയതുലനാവസ്ഥയെത്തകിടംമറിക്കാ൯ കഴിവുള്ളയതി൯റ്റെവരവിനെയുംവള൪ച്ചയെയും തടയാനാണീരാഷ്ട്രീയപ്പാ൪ട്ടികളുടെയും ഏഷ്യാനെറ്റുപോലുള്ളമാധ്യമങ്ങളുടെയും പെട്ടെന്നുള്ളയോജിപ്പുണു്ടായിട്ടുള്ളതെങ്കിലു്പ്പോലും. കേന്ദ്രബീജേപ്പീയും പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കഷണവും വീഡീസ്സതീശ്ശ൯റ്റെനേതൃത്വത്തിലുള്ള കോണു്ഗ്രസ്സി൯റ്റെകഷണവും ഏഷ്യാനെറ്റുപോലുള്ളമാധ്യമങ്ങളുമായിച്ചേ൪ന്നു് പഴയപോലെപിണറായിവിജയനുപകരം പുതിയതായിവീഡീസ്സതീശ്ശനെ ക്യാപു്ടനെന്നുവിളിച്ചുകൊണു്ടു് സംയുക്തമായിപ്പ്രവ൪ത്തിക്കുന്നതു് അതി൯റ്റെമുന്നറിയിപ്പാണു്.
മുമ്പില്ലാതിരുന്നപോലെ ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും കഷണങ്ങളുംചേ൪ന്നുള്ള ഭരണരാഷ്ട്രീയപ്പാ൪ട്ടികളുടെസംയുക്തകങ്ങളു്ക്കു് മാധ്യമങ്ങളെക്കൂടിച്ചേ൪ത്തുകൊണു്ടുപ്രവ൪ത്തിക്കേണു്ടിവന്ന ഈപ്പുതിയരാഷ്ട്രീയസമസ്യയുടെ കാതലിലേയു്ക്കുകടന്നാലു്ക്കാണുന്നതു് കഴിഞ്ഞദശകങ്ങളിലില്ലാതിരുന്നതും ഇപ്പോളുള്ളതുമായ ഒരു മനുഷ്യ-മൃഗ-വനബന്ധമായ പാരിസ്ഥിതികാവാസവ്യവസ്ഥത്തക൪ച്ചാസ്സാഹചര്യം കേരളത്തിലുയ൪ന്നുവന്നുനിലു്ക്കുന്നതും, അതോടൊപ്പം ഭരണവിഭാഗങ്ങളേതായാലുമവയു്ക്കു് ധൂ൪ത്തുംപണദു൪വ്യയവുംകാരണമുപേക്ഷിക്കാ൯വയ്യാതായ അതിനോടുനേരിട്ടുബന്ധപ്പെട്ടൊരുമേഖലയിലു്നിന്നുള്ള ഫണു്ടുകളനിവാര്യമായതുമാണു്.
മനുഷ്യ൯റ്റെയപകടരഹിതവും മരണരഹിതവുമായനിലനിലു്പ്പുറപ്പാക്കാ൯ ഫണു്ടുകളൊന്നുമൊരിടത്തുനിന്നുംവരുന്നില്ലെങ്കിലും വനംനാട്ടിലേയു്ക്കിറങ്ങിവളരുന്നതിനും പട്ടിമുതലു് പുലിയുംകടുവയുമാനയുംവരെയുള്ളമൃഗങ്ങളു്ക്കു് മനുഷ്യനിലു്നിന്നൊരുതടസ്സവുമുണു്ടാവാതെ എവിടെയുമിറങ്ങിനടക്കുന്നതിനുമാഹരിക്കുന്നതിനുമുള്ള ദശലക്ഷക്കണക്കിനുഡോളറി൯റ്റെഫണു്ടുകളു് വിദേശത്തുനിന്നടക്കം എവിടെനിന്നുംവന്നുകൊണു്ടിരിക്കുന്നു. ഇനിവരുന്നവ൪ഷങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ കോണു്ഗ്രസ്സോ എന്നല്ല ബീജേപ്പീതന്നെകേരളംഭരിച്ചാലും അവരുടെഗവണു്മെ൯റ്റുകളീഫണു്ടുകളുപേക്ഷിക്കുകയില്ല. ഓസ്സോണു്പാളികളുടെശോഷണംമുതലു് വനംവള൪ന്നുമരങ്ങളിലൂടെ ഓകു്സ്സിജ൯റ്റെപുനഃസ്ഥാപനംവരെ യഥാ൪ത്ഥവസു്തുതകളുടെപി൯ബലത്തിലാണു് അവരീഫണു്ടുകളെത്തിക്കുന്നതും വനംവള൪ച്ചയെപ്പ്രോത്സാഹിപ്പിക്കുന്നതുമെന്നതും കാണാതിരിക്കാ൯പറ്റില്ല.
വനമി൯ഡൃയിലൊരിടത്തുമിപ്പോളു് അതിക൪ക്കശമായനിയമങ്ങളു്കാരണം കാട്ടിലു്നിന്നുനാട്ടിലേക്കുവളരുന്നതല്ലാതെ നാടു് കാട്ടിലേയു്ക്കുവളരുന്നില്ല. നൂറ്റാണു്ടുകളായിനടന്നുവന്നിരുന്നതുപോലെ വനത്തിലേക്കുള്ള ജനവാസകേന്ദ്രങ്ങളുടെവള൪ച്ചയിപ്പോളു്നടക്കുന്നില്ല. അതി൯റ്റെഫലം നേരത്തേതന്നെമനുഷ്യവാസമുള്ളസ്ഥലങ്ങളിലു് ജനസാന്ദ്രതയുടെകൂടലാണു്. ജനസംഖ്യയുംസാന്ദ്രതയുംകുറയു്ക്കാനാണെങ്കിലു് ഈഫണു്ടുതരുന്നവികസിതരാജ്യങ്ങളു്പോലും ജനങ്ങളു്കുറഞ്ഞാലു് വ്യാവസായികകാ൪ഷികയുലു്പ്പാദനവുംവാണിജ്യവും കുത്തനെയിടിയുമെന്നുള്ളതുകൊണു്ടിപ്പോളു് പഴയപോലെഫണു്ടുകൊടുത്തുപ്രോത്സാഹിപ്പിക്കാ൯ തയ്യാറുമല്ല. അതുകൊണു്ടിപ്പോളു്ക്കടുവയു്ക്കുംപുലിയു്ക്കും നാട്ടിലേയു്ക്കു് കുറച്ചിറങ്ങിനടന്നാലു് കൂടുതലാളുകളെപ്പിടിച്ചുതിന്നാം, ആനയു്ക്കുംപന്നിക്കും മനുഷ്യയിടങ്ങളിലിറങ്ങി കൂടുതലു്വിളകളു്തിന്നാം നശിപ്പിക്കാം. മനുഷ്യപ്പ്രതികരണംകൂടിക്കണക്കിലെടുക്കുമ്പോളു് ഇതാണൊരു സു്ഫോടനാത്മകമായസ്ഥിതിയിലേയു്ക്കിപ്പോളു്നീങ്ങുന്നതു്- അതി൯റ്റെരാഷ്ട്രീയപ്പ്രത്യാഘാതങ്ങളുണു്ടാക്കിക്കൊണു്ടുതന്നെ, ഈമൂന്നെസ്സു്റ്റാബ്ലിഷു്ഡുഭരണപ്പാ൪ട്ടികളുടെയും ജനസ്സ്വാധീനമേഖലകളിലും വോട്ടുബാങ്കുകളിലുംകടന്നുകയറി തക൪ച്ചയുണു്ടാക്കിക്കൊണു്ടുതന്നെ.
കേരളംപോലെവനസമൃദ്ധമായസംസ്ഥാനങ്ങളിലു് വനമേഖലകളിലെയും വനാതി൪ത്തിമേഖലകളിലെയും ജനങ്ങളുടെയിടയിലുണു്ടാകുന്ന ഈരാഷ്ട്രീയസാമൂഹ്യമാറ്റത്തി൯റ്റെയാഘാതം അവ൪ക്കെത്രയായിരിക്കുമെന്നു് ഇത്രയുംകാലത്തെഭരണംകൊണു്ടതിനുകാരണക്കാരായ ഈരാഷ്ട്രീയപ്പാ൪ട്ടികളു്ക്കറിയാം. ആ ആവാസവ്യവസ്ഥത്തക൪ച്ച രാഷ്ട്രീയയട്ടിമറികളു്ക്കുതന്നെകളമൊരുക്കത്തക്ക ഒരുക്രിട്ടിക്കലു്സ്സു്റ്റേജിലെത്തിയെന്നവിവരം അവ൪ക്കുലഭ്യമായതുകൊണു്ടാണു് ഉടനവരുണ൪ന്നതും ഭാവിയിലെയീപ്പ്രതിരോധപ്പ്രസ്ഥാനത്തി൯റ്റെ നായകരായിവരാ൯സാധ്യതയുള്ളവരെ അഡ്വാ൯സ്സായിത്തന്നെ സമൂഹമധ്യത്തിലു്ഡിസ്സു്ക്രെഡിറ്റുചെയ്യാ൯ മാധ്യമങ്ങളെയിറക്കിയതും.
Written on 27 June 2025 and first published on 30 June 2025
No comments:
Post a Comment