Friday, 20 June 2025

1903. ഭാരതം അംബയാണോ അച്ഛനാണോയെന്നു് ബീജേപ്പീ ആദ്യംപോയിത്തീരുമാനിക്കു്, എന്നിട്ടുജനങ്ങളോടുപറ! അതിലു്പ്പോലുമൊരുതീരുമാനമെടുക്കാ൯കഴിയാത്ത ഒരലു്പ്പപ്പ്രസ്ഥാനം!! ഒരമ്മയുണു്ടെങ്കിലു് അതിലു്ജനിച്ചവ൪ക്കൊരു അച്ഛനുമുണു്ടാവണു്ടേ? അതോ അതുമില്ലേ?

1903

ഭാരതം അംബയാണോ അച്ഛനാണോയെന്നു് ബീജേപ്പീ ആദ്യംപോയിത്തീരുമാനിക്കു്, എന്നിട്ടുജനങ്ങളോടുപറ! അതിലു്പ്പോലുമൊരുതീരുമാനമെടുക്കാ൯കഴിയാത്ത ഒരലു്പ്പപ്പ്രസ്ഥാനം!! ഒരമ്മയുണു്ടെങ്കിലു് അതിലു്ജനിച്ചവ൪ക്കൊരു അച്ഛനുമുണു്ടാവണു്ടേ? അതോ അതുമില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adarsh Kumar Singh. Graphics: Adobe SP.

ഭാരതം അംബയാണോ അച്ഛനാണോയെന്നു് ബീജേപ്പീ ആദ്യംപോയിത്തീരുമാനിക്കു്, എന്നിട്ടുജനങ്ങളോടുപറ! അതിലു്പ്പോലുമൊരുതീരുമാനമെടുക്കാ൯കഴിയാത്ത, രാഷ്ട്രസംജ്ഞയിലു് വ്യക്തമായരൂപവുംഭാവവും നി൪വ്വചനവുംകൊണു്ടുവരാ൯കഴിയാത്ത, ഒരലു്പ്പപ്പ്രസ്ഥാനം!! ഒരമ്മയുണു്ടെങ്കിലു് അതിലു്ജനിച്ചവ൪ക്കൊരു അച്ഛനുമുണു്ടാവണു്ടേ? അതോ അതുമില്ലേ? അച്ഛനെക്കണു്ടുപിടിച്ചിട്ടുവരുന്നതുവരെ അമ്മയിവിടെവെയിറ്റുചെയ്യുമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ! ഇവ൪ക്കുമാനസ്സികഭാവങ്ങളിലും സ്വഭാവപ്പെരുമാറ്റങ്ങളിലും ഏറ്റവുമടുത്തുസാദൃശ്യമുള്ള ജ൪മ്മനിയിലെയാര്യ൯മാ൪ക്കു് ജ൪മ്മനി പിതൃഭൂമിയാണു്, ഫാദ൪ലാ൯ഡാണു്, അങ്ങനെയാണവരുടെസാഹിത്യങ്ങളിലു്- രാഷ്ട്രീയസിദ്ധാന്തങ്ങളിലും- അവരെല്ലായിടത്തും രാജ്യത്തെ അഭിസംബോധനചെയു്തിട്ടുള്ളതു്. ഭാരതീയജനതാപ്പാ൪ട്ടിയു്ക്കാകെയുണു്ടെന്നുപറയുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെപ്രത്യയശാസു്ത്രവും വിചാരധാരയടക്കമുള്ളയവരുടെ പ്രാമാണികഗ്രന്ഥങ്ങളും കെട്ടിപ്പടുത്തിട്ടുള്ളതുപോലും ജ൪മ്മനാര്യ൯മാരുടെ രാഷ്ട്ര-രാഷ്ട്രീയസങ്കലു്പ്പങ്ങളിലു്നിന്നാണു്. മറ്റൊരുറവിടവുമവയു്ക്കില്ല. ഇവരുടെയൊക്കെയേകയാത്മീയാചാര്യനായ ഗോളു്വ൪ക്കറുടെ വിചാരധാരതന്നെ ആര്യ൯നാസ്സിയായ അഡോളു്ഫു് ഹിറ്റു്ലറുടെ ആത്മകഥയായ മൈ സു്ട്രഗിളി൯റ്റെ, മെയി൯ കാംഫി൯റ്റെ, വികൃതാനുകരണമാണു്, ഇ൯ഡൃയിലെത്തീവ്രഹിന്ദുക്കളു്ക്കും അതുപോലെയൊരെണ്ണംവേണു്ടേയെന്നചിന്തയിലു് എഴുതപ്പെട്ടിട്ടുള്ളതാണു്, അതിലെ മറ്റതുമായുള്ളയനുകരണങ്ങളു് പദാനുപദംപലകാലങ്ങളിലുംപലരാലു് പഠിക്കപ്പെട്ടിട്ടുള്ളതാണു്, ആര്യനുത്ഭവത്തിലുള്ളതായതിനാലു് ഇ൯ഡൃയിലെ പഴകിയയഥാ൪ത്ഥഹിന്ദുമതവിശ്വാസങ്ങളുമായി അതിലുടനീളമുള്ളവൈരുദ്ധ്യം പലരിലൂടെയുംചൂണു്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണു്.

അതിലെയാദ്യവൈരുദ്ധ്യംതന്നെ ജ൪മ്മനാര്യ൯മാരെപ്പോലെ തങ്ങളുടെരാജ്യത്തെയൊരു പിതൃഭൂമിയായിക്കാണാനുള്ളധൈര്യം ത൯റ്റെരചനയിലും പിന്നീടുണു്ടായയാറെസ്സെസ്സി൯റ്റെയും അതി൯റ്റെയിന്നത്തെരാഷ്ട്രീയരൂപമായ ബീജേപ്പീയുടെയുമാത്മാവിലും ഉണു്ടായിട്ടില്ലെന്നതാണു്. ഖരശബ്ദങ്ങളു്മാത്രമുള്ളഭാഷയുപയോഗിക്കുന്ന ജ൪മ്മ൯കാരെപ്പോലെ (ഒരുതെരുവിനുപറയുന്ന ക൪ഫ൪സ്സു്ട്രെ൯ഡമെന്ന വാക്കുതന്നെയെടുത്തുനോക്കുക!) രാഷ്ട്രവിശ്വാസങ്ങളെയെടുത്തുചുഴറ്റാനും ലോകത്തെവിറപ്പിച്ചുകൊണു്ടുതാണ്ഡവമാടാനും സ്വാമിപോലെയുള്ള മൃദുശബ്ദങ്ങളുപയോഗിക്കുന്നഭാഷയുള്ള ഇ൯ഡൃ൯മാ൪ക്കാവില്ലല്ലോ! അങ്ങനെ തങ്ങളുടെയച്ഛ൯മാരായ ജ൪മ്മ൯കാരെപ്പിന്തുട൪ന്നു് ഭാരതത്തെ പിതൃഭൂമിയായവ൪സങ്കലു്പ്പിച്ചിരുന്നെങ്കിലു് ഇ൯ഡൃയിലു് ബ്രിട്ടീഷുഭരണകാലത്തുറവെടുത്ത തീവ്രഹിന്ദുത്വസങ്കലു്പ്പമായ ഭാരതാംബയിലു്നിന്നവരകന്നുപോകുമെന്നും അതുമായുള്ളബന്ധത്തി൯റ്റെ വേരുപറിഞ്ഞുപോകുമെന്നും അതിനെയുപേക്ഷിക്കേണു്ടിവരുമെന്നും പിന്നീടതിനെയുപയോഗിക്കാ൯കഴിയുകയില്ലെന്നുമവ൪ ഭയപ്പെട്ടു, അതല്ലാതെയവരുടെയതുവരെയുള്ളരാഷ്ട്രസങ്കലു്പ്പത്തിലു് മറ്റൊരുബിംബവുമുണു്ടായിരുന്നുമില്ല. പുതിയതുംവിദേശിയുമായൊരു പ്രത്യയശാസു്ത്രംസ്വീകരിച്ചശേഷം ആരാധിക്കുന്നതിനുവേണു്ടിയൊരു ബിംബംസ്വീകരിക്കുന്നതിലെളുപ്പം പഴയതിനെപ്പിന്തുടരുകയാണെന്നവഴിസ്വീകരിച്ചതോടെ അവിടംമുതലവരുടെയും അവരുടെയടിസ്ഥാനപ്പ്രാമാണികഗ്രന്ഥത്തിലെയും അതി൯റ്റെയുറവിടവുമായുള്ള പൊരുത്തക്കേടുതുടങ്ങുകയാണു്.

…..

…..

…..

Written on 17 June 2025 and first published on 20 June 2025




 



 

 

 

 

No comments:

Post a Comment