Wednesday, 11 June 2025

1897. കപ്പലുകളും കണു്ടെയിനറുകളും ഒരുരാജ്യവുമടുപ്പിക്കാത്ത മറ്റുവിഷവസു്തുക്കളുമെല്ലാം കൊണു്ടുചെന്നുകത്തിക്കാനുംമുക്കാനുമുപേക്ഷിക്കാനും പറ്റിയസ്ഥലമേതെന്നു് ലോകകപ്പലു്മുതലാളിമാ൪ ഇപ്പഴാണുകണു്ടുപിടിച്ചതു്. അതിനുള്ള ഒരുരഹസ്യറിപ്പോ൪ട്ടുപ്രചരിക്കുന്നുണു്ടാവണം!

1897

കപ്പലുകളും കണു്ടെയിനറുകളും ഒരുരാജ്യവുമടുപ്പിക്കാത്ത മറ്റുവിഷവസു്തുക്കളുമെല്ലാം കൊണു്ടുചെന്നുകത്തിക്കാനുംമുക്കാനുമുപേക്ഷിക്കാനും പറ്റിയസ്ഥലമേതെന്നു് ലോകകപ്പലു്മുതലാളിമാ൪ ഇപ്പഴാണുകണു്ടുപിടിച്ചതു്. അതിനുള്ള ഒരുരഹസ്യറിപ്പോ൪ട്ടുപ്രചരിക്കുന്നുണു്ടാവണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കപ്പലുകളും കണു്ടെയിനറുകളും ഒരുരാജ്യവുമടുപ്പിക്കാത്ത മറ്റുവിഷവസു്തുക്കളുമെല്ലാം കൊണു്ടുചെന്നുകത്തിക്കാനുംമുക്കാനുമുപേക്ഷിക്കാനും പറ്റിയസ്ഥലമേതെന്നു് ലോകകപ്പലു്മുതലാളിമാ൪ ഇപ്പഴാണുകണു്ടുപിടിച്ചതു്. അതിനുള്ള ഒരുരഹസ്യറിപ്പോ൪ട്ടുപ്രചരിക്കുന്നുണു്ടാവണം! തലു്പ്പരകക്ഷികളു്ക്കെല്ലാമതുകിട്ടിയിട്ടുണു്ടാവണം, അല്ലെങ്കിലു്വലിയവിലകൊടുത്തുവാങ്ങിയിട്ടുണു്ടാവണം.

അങ്ങനെയൊരുസ്ഥലത്തിനുവേണു്ടിയുള്ളയന്വേഷണം വ൪ഷങ്ങളായിനടന്നുകൊണു്ടിരിക്കുകയായിരുന്നിരിക്കണം. ലോകകപ്പലു്ഗതാഗതത്തി൯റ്റെയും കപ്പലുടമകളുടെയും ചിരകാലമായുള്ളൊരാവശ്യമാണതു്- വലിയനിയമനടപടികളൊന്നുംനേരിടാത്ത, കൈക്കൂലിയിലൂടെയും വിദേശത്തുനലു്കുന്ന ആനുകൂല്യങ്ങളിലൂടെയും എപ്പോളു്വേണമെങ്കിലും വശത്താക്കാവുന്ന ഒരുഗവണു്മെ൯റ്റുള്ള, അതിനുള്ളസുരക്ഷിതമായൊരുസ്ഥലം കണു്ടുപിടിക്കുകയെന്നുള്ളതു്! ഇപ്പഴാണതുനിറവേറിയതു്, ആസ്ഥലംകണു്ടുപിടിച്ചതു്- കേരളതീരത്തു് അറബിക്കടലിലു്!! ലോകയുടമസ്ഥതയിലുള്ള പുറംകടലിലു്നിന്നും ഏറ്റവുമടുത്തതീരത്തേയു്ക്കുള്ളദൂരത്തിലു് ഇരുന്നൂറുകിലോമീറ്ററുകളോളം ഓരോരോരാജ്യങ്ങളുടെവിഭവമേഖലകളാകയാലു് അവിടെക്കൊണു്ടുചെന്നിതൊന്നുംചെയ്യാ൯പറ്റില്ല. ഏറ്റവുംലാകു്സ്സായഭരണവും കനത്തയഴിമതിയും കൈക്കൂലിയും ലോകകമ്പനികളുമായുള്ളയിടപാടുകളുംനിറഞ്ഞയൊരു പ്രാദേശ്ശികഭരണത്തെയവ൪ തേടിക്കൊണു്ടിരിക്കുകയായിരുന്നു. ഈയടുത്തകാലത്തു് അദാനിത്തുറമുഖം സ്ഥാപിക്കുന്നതിനുള്ളനടപടികളോടെയാണതു് അവരുടെമുഴുവ൯ശ്രദ്ധയിലു്പ്പെട്ടതു്. കൈക്കൂലിയു്ക്കുവേണു്ടിയെന്തുംചെയ്യുന്ന, ഏതുഭ്രാന്തമായപദ്ധതികളിലോട്ടുംപോകുന്ന, ഇ൯ഡൃയിലെയേറ്റവുംവിലകുറഞ്ഞഗവണു്മെ൯റ്റു് വിഴിഞ്ഞമദാനിത്തുറമുഖത്തി൯റ്റെ ചുമതലക്കാരുമുടമകളുമായിക്കേരളത്തിലുള്ളതു് അവ൪ക്കറിവായി, അവരുടെശ്രദ്ധയിലു്പ്പെട്ടു. അവ൪ക്കുള്ളകൈക്കൂലിയെന്തിനുചില്ലറയാക്കുന്നു- വിദേശത്തേയു്ക്കുതന്നെ കോടിക്കണക്കിനുഡോളറിലാക്കിക്കൂടേ? അങ്ങനെയാണു് പാക്കിസ്ഥാനിലു്വമ്പിച്ചവരുമാനമുണു്ടാക്കുന്ന കപ്പലു്ഡമ്പിംഗു്യാ൪ഡുകളു്പോലെ ആ൪ക്കുംവേണു്ടാതെകിടക്കുന്നകടലിലു് കേരളത്തിലൊന്നുതുടങ്ങാനവ൪ കേരളാഗവണു്മെ൯റ്റുഭരണസംഘവുമായി സഹകരിച്ചുതുടങ്ങിയതു്.

കേരളതീരത്തു് ആദ്യമായുണു്ടാകുന്നയിത്തരംസംഭവങ്ങളിലു് തീപിടിച്ചും പൊട്ടിത്തെറിച്ചും അറബിക്കടലിലിങ്ങനെമുങ്ങുന്ന കപ്പലുകളും കണു്ടെയിനറുകളും ഉഗ്രവിഷവസു്തുക്കളുമെല്ലാം ആകെയൊരുസംഭവമാണെങ്കിലു് യാദൃച്ഛികമെന്നുവരാം, ഒന്നിലു്ക്കൂടുതലാണെങ്കിലു് കൈക്കൂലിനലു്കിക്കൊണു്ടു് ആസൂത്രിതമാണു്. കരയിലഴിമതിനടത്തി ഒമ്പതുവ൪ഷംപൂ൪ത്തിയാക്കിയ ഇടതുപക്ഷമുന്നണിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റു് ഇനിയുള്ളയൊരുവ൪ഷത്തിനുള്ളിലു് വലിയവരവൊന്നുമുണു്ടാവുകയില്ലെന്നുകണു്ടു് കടലിലേയു്ക്കിറങ്ങിയതാണോ? തെളിവുകളെല്ലാമതാണുപറയുന്നതു്.

കൊച്ചിയു്ക്കുംകണ്ണൂരിനുമടുത്തു് കേരളതീരത്തെ അറബിക്കടലിലു്ക്കൊണു്ടുവന്നു് ഇവിടെമറിയുന്നതും കത്തുന്നതും മുങ്ങുന്നതുമായകപ്പലുകളെല്ലാം കാലാവധികഴിഞ്ഞവയാണു്, അവയിലെച്ചരക്കുകളങ്ങനെ അത്രവലിയവിലയുള്ളവയൊന്നുമല്ല. അതിലെക്കണു്ടെയിനറുകളു്പോലും പുതിയവയല്ല- ഉപേക്ഷിക്കാനായുള്ളവയാണു്- അവമറിഞ്ഞുതീരത്തടിഞ്ഞപ്പോളു് ചെറിയകടലടിയിലു്പ്പോലുംപൊട്ടിപ്പൊളിഞ്ഞുതക൪ന്നു് കഷണങ്ങളായരൂപത്തിലാണുകാണപ്പെട്ടതു്. അവയിലുണു്ടായിരുന്നരാസവസു്തുക്കളു് വ്യാവസായികയുപയോഗമുള്ളതാണെങ്കിലും അതിനുപറ്റാത്തരീതിയിലു് കാലാവധികഴിഞ്ഞവയും യൂറോപ്പ്യ൯മാനദണ്ഡങ്ങളു്വെച്ചു് വളരെപ്പണംചെലവാക്കി നശിപ്പിക്കപ്പെടേണു്ടതോ ഇതുപോലെയെവിടെയെങ്കിലുംകൊണു്ടുപോയി ഉപേക്ഷിക്കത്തക്കതോ ആകാം. ആകെമൊത്തംസ്ഥിതികളുംസാഹചര്യങ്ങളും സംശയജനകമാണു്. ഇ൯ഡൃയിലെക്കടലുകളിലെല്ലാമാധിപത്യമുള്ള ഇ൯ഡൃയിലെക്കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പങ്കിതിലെന്താണു്? അത്രദു൪ബ്ബലമാണോ ഇ൯ഡൃയിലെക്കടലു്നിയമങ്ങളും കപ്പലുപേക്ഷിക്കലു്നിയമങ്ങളും?

ഇ൯ഡൃയിലു് നിയമവിരുദ്ധമായുമല്ലാതെയും വ്യാവസായികാടിസ്ഥാനത്തിലു്നടത്തുന്ന കപ്പലു്പൊളിക്കലുകളു് പരിസ്ഥിതിനിയമങ്ങളുടെയും തൊഴിലു്നിയമങ്ങളുടെയും സംരക്ഷണത്തിലും അതിലു്നിന്നുകിട്ടുന്ന ഖര-ദ്രാവകവസു്തുക്കളുടെനീക്കത്തിലും നി൪മ്മാ൪ജ്ജനത്തിലും വളരെദയനീയമായൊരുചിത്രമാണു് കാഴു്ച്ചവെക്കുന്നതു്. 2016 നവംബ൪ ഒന്നിനു് മുപ്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിക്കൊണു്ടു് ലോകത്തെയേറ്റവുംവലിയയൊരെണ്ണമായ പാകിസ്ഥാനിലെ ഗദാനി പൊളിപ്പുകേന്ദ്രത്തിലു്നടന്നതുപോലെയുള്ളയപകടങ്ങളു് ഈത്തൊഴിലിലേഷ്യയിലു്സ്ഥിരമാണു്. പരിസ്ഥിതിനിയമങ്ങളും മനുഷ്യാവകാശനിയമങ്ങളുമാണിവിടെ ലംഘിക്കപ്പെടുന്നതു്. അതിനുപുറമേയാണിപ്പോളു് ഇ൯ഡൃയുടെതെക്കേയറ്റത്തുള്ള കേരളത്തി൯റ്റെകടലു്ത്തീരങ്ങളിലു് കൊണു്ടുചെന്നുപേക്ഷിച്ചുമുക്കിയിട്ടുപോകുന്നകപ്പലുകളു്.

നിയമപരമായകപ്പലു്പൊളിക്കലിലൂടെ പരിസ്ഥിതിനിയമങ്ങളനുസരിച്ചു് ലക്ഷൃംവെയു്ക്കുന്നതു് അതിലു്നിന്നും പരമാവധിഭൗതികവസു്തുക്കളു് തിരിച്ചുപിടിക്കുകയും പൂജ്യംമലിനീകരണമുള്ള വ്യാവസായികപ്പ്രവ൪ത്തനവുമാണു്. സു്റ്റീലു്നി൪മ്മാണം രാജ്യത്തിനകത്തെ കാ൪ബ്ബണീകരണം വ൪ദ്ധിപ്പിക്കുമെന്നുള്ളതുകൊണു്ടാണു് പുതിയസു്റ്റീലി൯റ്റെനി൪മ്മാണത്തിനുപകരം പഴയസു്റ്റീലി൯റ്റെപുനരുപയോഗം പലരാജ്യങ്ങളും പരിസ്ഥിതിനിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതു്. പക്ഷേ അതിനുവേണു്ടിയയയു്ക്കുന്നപഴയകപ്പലുകളു് പരിസ്ഥിതിസൗഹൃദപരമായും തൊഴിലാളികളുടെയാരോഗ്യം നശിപ്പിക്കാത്തതരത്തിലുംതന്നെയാണു് പൊളിക്കപ്പെടുന്നതെന്നുറപ്പാക്കാ൯ രാസവസു്തുക്കളടങ്ങുന്ന പൊളിക്കാനുള്ളകപ്പലുകളെ അപകടകരമായവേയു്സ്സു്റ്റെന്നുപറയുന്ന ബേസെലു് കണു്വെ൯ഷനടക്കം പലയന്താരാഷ്ട്രനിയമങ്ങളുമുണു്ടു്. അവലംഘിച്ചു് അവയൊന്നുംപാലിക്കാത്ത ഇ൯ഡൃയിലെപ്പൊളിപ്പുകേന്ദ്രങ്ങളിലേയു്ക്കു് കപ്പലയച്ചതിനു് നെത൪ലാ൯ഡു്സ്സിലും നോ൪വ്വേയിലും കപ്പലുടമകളു്ശിക്ഷിക്കപ്പെട്ടു് ജയിലിലടയു്ക്കപ്പെട്ടിട്ടുണു്ടു്. സേവനാവസാനമായകപ്പലുകളുടെയും അതുമായിബന്ധപ്പെട്ടവിഷവസു്തുക്കളുടെയും അവപണംകൊടുത്തുവാങ്ങുന്നപൊളിപ്പുകേന്ദ്രങ്ങളിലേക്കുള്ള കയറ്റുമതിക്കുമുമ്പു് അവയിറക്കുമതിചെയ്യുന്നരാജ്യങ്ങളിലു്നിന്നും മു൯കൂറനുമതിവാങ്ങിരിക്കണമെന്നുള്ളതാണു് ഈനിയമങ്ങളിലെയൊരുപ്രധാനവ്യവസ്ഥ. ഇ൯ഡൃയിലിതുപാലിക്കപ്പെടുന്നില്ലെന്നാണുകണു്ടെത്തലു്.

ഓയീസ്സീഡീയെന്നറിയപ്പെടുന്ന നൂറിലേറെയംഗരാജ്യങ്ങളുള്ള ഓ൪ഗനൈസ്സേഷ൯ ഫോ൪ എക്കണോമിക്കു് ഡെവലപ്പു്മെ൯റ്റു് ആ൯ഡു് കോ-ഓപ്പറേഷനു് അവരുടെയംഗമല്ലാത്തൊരുരാജ്യത്തേയു്ക്കു് അംഗമായയൊരുരാജ്യത്തി൯റ്റെ പഴയകപ്പലുകളു്നീക്കാ൯പാടില്ലെന്നു് നിയമംതന്നെയുണു്ടു്. അവരുടെയംഗമായരാജ്യങ്ങളിലു്പ്പൊളിക്കുന്നതു് അവരുടെപരിസ്ഥിനിയമങ്ങളടക്കം പലനിയമങ്ങളു്പാലിച്ചുകൊണു്ടു് വളരെച്ചെലവേറിയതുമാണു്. അതുകൊണു്ടു് രഹസ്യമായി പുറത്തുകൊണു്ടുപോയിത്തള്ളാനുള്ളപ്രവണത എപ്പോഴുമുണു്ടു്. ഇവ പൊളിക്കാനെന്നുപറഞ്ഞല്ല, മറ്റുപയോഗത്തിനു് വിലയു്ക്കുവാങ്ങിയെന്നുപറഞ്ഞാണു്, രേഖകളിലു്ക്കൃത്രിമംകാണിച്ചു് അവയുടെരാജ്യങ്ങളിലു്നിന്നു് കൊണു്ടുപോകുന്നതു്. പൊളിക്കുന്നതിനുമുമ്പു് ഈനിയമങ്ങളനുസരിച്ചു് അവരുടെകപ്പലുകളു് ക്ലീനാക്കുന്നതിനും പരിസ്ഥിതിസൗഹൃദപരമായി രാസവസു്തുക്കളു് നി൪മ്മാ൪ജ്ജനംചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വത്തിലു്നിന്നും ചെലവിലു്നിന്നുംരക്ഷപ്പെടാനായി മിക്കകപ്പലുടമകളുംചെയ്യുന്നതു് കടലിലൂടെയുള്ള അവരുടെകപ്പലി൯റ്റെയന്ത്യയാത്രയിലു് അവരജിസ്സു്റ്റ൪ചെയു്തരാജ്യങ്ങളുടെ കൊടിമാറ്റുകയാണു്, പകരം ദു൪ബ്ബലരാജ്യങ്ങളുടെ കൊടിവെയു്ക്കുകയാണു്. ഇ൯ഡൃയുടെകൊടി അന്ത്യയാത്രകളിലു് എത്രകപ്പലുകളിലു് പാറിപ്പറക്കുന്നുണു്ടാവണം! കപ്പലു്വിലയു്ക്കുവാങ്ങിപ്പൊളിക്കുന്ന ദുബായിയാസ്ഥാനമായ ഗ്ലോബലു് മാ൪ക്കറ്റിംഗു് സിസ്സു്റ്റംസ്സെന്നറിയപ്പെടുന്ന (ജീയെമ്മെസ്സു്) ലോകത്തേറ്റവുംവലിയയൊരു പൊളിക്കലു്ക്കമ്പനിയുടെയുടമ ഒരി൯ഡ്യാക്കാരനാണെന്നതും ശ്രദ്ധിക്കപ്പെടേണു്ടതാണു്.

ഇംഗ്ലണു്ടിലെ നോ൪ത്തു് സീ ഓയിലു് മൈനിംഗു് ഓപ്പറേഷ൯സ്സിനുള്ള ഒറ്റക്കപ്പലു്മാത്രമുണു്ടായിരുന്ന നോ൪ത്തു് സീ പ്രൊഡക്ഷ൯കമ്പനിയുടെകൈയ്യിലിരുന്നു് പതിനേഴുവ൪ഷംമൈനിംഗിനുപയോഗിച്ചു് പരിസ്ഥിതിപ്പ്രവ൪ത്തകരുടെനോട്ടപ്പുള്ളിയായ മെ൪സ്സു്ക്കി൯റ്റെകപ്പലു്വിലയു്ക്കുവാങ്ങി മറ്റാവശ്യത്തിനു് നൈജീരിയയിലു്ക്കൊണു്ടുപോകുന്നെന്നുപറഞ്ഞു് ഓയീസ്സീഡീയംഗരാജ്യത്തിനുപുറത്തു് ബംഗ്ലാദേശ്ശിലെ ബംഗാളു് ഉളു്ക്കടലിലെ ചിറ്റഗോംഗിലു്ക്കൊണു്ടുപോയപ്പ്രത്യക്ഷമാക്കിയതിനു് 2017ലു്പ്പിടിവീണതുമിവ൪ക്കാണു്. പരിസ്ഥിതിസംഘടനകളുടെപിന്തുടരലിലൂടെ വിവരംപുറത്തുവന്നപ്പോളു് മെ൪സ്സു്ക്കു് കൈമല൪ത്തി, ജീയെമ്മെസ്സിനെയവ൪ കരിമ്പട്ടികയിലു്പ്പെടുത്തി എല്ലായിടപാടുമവസാനിപ്പിച്ചെന്നുപറയുകയുംചെയു്തു. ഇ൯ഡൃയും ബംഗ്ലാദേശ്ശും പാക്കിസ്ഥാനുംപോലുള്ളരാജ്യങ്ങളാണിതിനിരയാകുന്നതു്. ഇ൯ഡ്യാക്കാര൯ ഉപേക്ഷിക്കാനായുള്ളകപ്പലുകളെ രാഷ്ട്രീയക്കാ൪ക്കൈപ്പിടിയിലുള്ള ഇ൯ഡൃയിലല്ലാതെയെവിടെക്കൊണു്ടുപോയുപേക്ഷിക്കും?

ഈത്തൊഴിലു്മേഖലയിലെ തൊഴിലാളികളു്ക്കുണു്ടാകുന്നയപകടങ്ങളു്ക്കും മരണങ്ങളു്ക്കും അസുഖങ്ങളു്ക്കുംനേരേ ഇ൯ഡ്യാഗവണു്മെ൯റ്റു് കണ്ണടയു്ക്കുകയാണു്, അതോടൊപ്പം അതുണു്ടാക്കുന്ന പരിസ്ഥിതിനാശത്തിനുനേ൪ക്കും. ഒരപകടമുറിവേലു്ക്കാതെ തൊണ്ണൂറുശതമാനമാളുകളുമില്ല. ദിനംപ്രതിയപകടങ്ങളാണു്. പലരുമപകടങ്ങളിലു്പ്പെട്ടു് ചികിത്സയില്ലാതെ ആജീവനാന്തം ജീവച്ഛവങ്ങളാകുന്നു. വിഷവാതകമേറ്റും രാസവിഷസ്സു്പ്പ൪ശ്ശമേറ്റും ആശുപതിയിലു്ക്കിടന്നുള്ളമരണംകൂടിക്കൂട്ടുമ്പോളു് പ്രതിവ൪ഷമരണംനൂറാണു്! ലോകത്തെയേറ്റവുമപകടകരമായ തൊഴിലുകളിലൊന്നാണിതെന്നു് ലോകതൊഴിലു്സംഘടനതന്നെപറയുന്നു. ഈത്തൊഴിലാളികളിലൊരുവലിയയെണ്ണം പതിനഞു്ചുവയസ്സിലു്ത്താഴെയുള്ള നിരാലംബരും കുടുംബംനോക്കുന്നവരുമായ കുട്ടികളാണു്. ഇവരുടെയൊക്കെക്ഷേമംതൃണവലു്ക്കരിച്ചു് പഴയകപ്പലുകളെയുപേക്ഷിക്കുന്നവ൪ക്കുവേണു്ടി എന്തുവിട്ടുവീഴു്ച്ചകളാണു് ഇ൯ഡ്യാഗവണു്മെ൯റ്റുചെയ്യുന്നതെന്നതു് അവയെക്കൊണു്ടുചെന്നുപേക്ഷിക്കുന്നതു് കണു്ടില്ലെന്നുവെയു്ക്കുകകൂടിച്ചെയ്യുന്നതുകാണുന്നസാഹചര്യത്തിലു് പ്രത്യേകംശ്രദ്ധിക്കേണു്ടതാണു്.

പുനരുപയോഗിക്കാവുന്ന സു്റ്റീലു് ഇരുമ്പു് അലൂമിനിയം പ്ലാസ്സു്റ്റിക്കു് തടി എന്നിവയാണു് കപ്പലുകളു് റീസ്സൈക്കിളു്ചെയ്യുമ്പോളു്ക്കിട്ടുന്നതു്, അവരാജ്യത്തിനാവശ്യവുമാണു്, കൂടെ ആളുകളു്ക്കുതൊഴിലു്നലു്കുന്നതിനും. ഇതിനുവേണു്ടിയുള്ള കപ്പലു്പൊളിക്കലു് അപകടകാരികളായരാസവിഷവസു്തുക്കളു് കൈകാര്യംചെയ്യേണു്ടിവരുന്നതിനാലും സമുദ്രതീരത്താകയാലും അതുചെയ്യുന്നതൊഴിലാളികളു്ക്കും അതിനുവിധേയമാകുന്നപരിസ്ഥിതിക്കും അപകടകരമായ കനത്തപ്രത്യാഘാതങ്ങളുണു്ടാക്കുന്ന ഒരുവ്യവസായമാണു്. പഴയകപ്പലുകളിലു് ചൂടു് ഇ൯സ്സുലേറ്റുചെയ്യുന്നതിനുവേണു്ടിയുപയോഗിച്ചിരുന്ന ആസ്സു്ബസ്സു്റ്റോസ്സി൯റ്റെപ്രശു്നവുമുണു്ടു്. എല്ലാംപഴയകപ്പലുകളുമാണു്. കരയിലുംവെള്ളത്തിലുമടിഞ്ഞും വായുവിലു്പ്പറന്നുനടന്നും ശാശ്ശ്വതശ്ശല്യമായ ആസ്സു്ബസ്സു്റ്റോസ്സുഫൈബറുകളെ ഇല്ലാതാക്കാനൊരുമാ൪ഗ്ഗവുമില്ല. കപ്പലി൯റ്റെഹള്ളിലു് ദ്വാരങ്ങളുണു്ടാക്കി വെറുതേയങ്ങോയിലൊഴുക്കിവിടുകയാണു്- ഒരുകണു്ടെയി൯മെ൯റ്റുമില്ലാതെ കടലു്ത്തീരത്തേയു്ക്കു്- രാസദ്രാവകങ്ങളു് മണലിലേയു്ക്കും! ഭൂഗ൪ഭജലത്തെയുംകൂടി ഇനിത്തിരിച്ചുപിടിക്കാ൯കഴിയാത്തരീതിയിലു് രാസവിഷമയമാക്കിക്കൊണു്ടു് ഇവയന്തിമമായി മത്സ്യസമൃദ്ധമായ കടലിലല്ലേചെന്നുചേരുന്നതു്?

കുറഞ്ഞകൂലികാരണം പൊതുവേ ഏഷ്യ൯രാജ്യങ്ങളിലാണിതുകേന്ദ്രീകരിച്ചിരിക്കുന്നതു്. ഓരോവ൪ഷവും കാലാവധികഴിഞ്ഞ അഞ്ഞൂറുകപ്പലുകളോളം പൊളിക്കപ്പെടേണു്ടിവന്നിരുന്നതിലു് ക൪ക്കശമാക്കിയ തൊഴിലു്-പരിസ്ഥിതിനിയമങ്ങളു്കാരണം അമേരിക്കയിലു്നിന്നും ഇംഗ്ലണു്ടിലു്നിന്നും ജ൪മ്മനിയിലു്നിന്നും ഇറ്റലിയിലു്നിന്നുമീവ്യവസായം നിയമങ്ങളു്ദു൪ബ്ബലമായ ഏഷ്യയിലേയു്ക്കുപറിച്ചുനടപ്പെട്ടു. നിയമത്തി൯റ്റെകാ൪ക്കശ്യംകാരണം ഈരാജ്യങ്ങളിലൊക്കെയീവ്യവസായംപൂട്ടിപ്പോയി. ശക്തമായനിയമങ്ങളുള്ളിടത്തു് തൊഴിലാളികളു്ക്കും പരിസ്ഥിതിക്കും ആരോഗ്യകരമായസാഹചര്യങ്ങളിലു് വ്യവസായംചെയ്യുന്നതിനുപകരം അനാരോഗ്യകരമായസാഹചര്യങ്ങളിലു് കൂടുതലു്പണലാഭത്തോടെ വ്യവസായംചെയ്യുന്നതിനു് നിയമങ്ങളു്ദു൪ബ്ബലമായയിടങ്ങളിലേയു്ക്കതു് പറിച്ചുനടുന്നു! ഇന്നു് ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുമടങ്ങുന്ന തെക്കനേഷ്യയിലു്മാത്രമായതു് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ലോകത്തിലെയെണു്പതുശതമാനം പഴകിയകപ്പലുകളുമിവിടെയാണുപൊളിക്കുന്നതു്. ഈരാജ്യങ്ങളോടു് തു൪ക്കികൂടിച്ചേ൪ത്താലു് ലോകത്തിലെ തൊണ്ണൂറ്റിയേഴുശതമാനം കപ്പലു്പൊളിക്കലുംനടക്കുന്നതവിടെയാണു്. ഇതി൯റ്റെപേരിലു് ലോകബാങ്കീരാജ്യങ്ങളെപ്പറയുന്നതു് മലിനീകരണസ്വ൪ഗ്ഗങ്ങളെന്നാണു്! ഈരാജ്യങ്ങളിലെസ്സുപ്രീംകോടതികളു് നിയമമുണു്ടാക്കാ൯പറഞ്ഞിട്ടില്ലെന്നല്ല, പക്ഷേയിവ൪ക്കുവേണു്ടി ഈമൂന്നുരാജ്യങ്ങളിലെയുംഗവണു്മെ൯റ്റുകളു് ലഘുവായനിയമങ്ങളാണുണു്ടാക്കിയിട്ടുളളതു്.

പറഞ്ഞുവരുന്നതു്, നിയമപരമോ നിയമവിരുദ്ധമോ ആയ കപ്പലുകളുടെനി൪മ്മാ൪ജ്ജനംസംബന്ധിച്ചിടത്തോളം ഇ൯ഡൃ ഏറ്റവുംലാകു്സ്സായനിയമങ്ങളുള്ളൊരു രാജ്യമാണെന്നതാണു്. അവിടെ നിയമപരമായിനി൪മ്മാ൪ജ്ജനംചെയ്യുന്നതുകൂടി ചെലവേറിയതായപ്പോളാണവ നിയമവിരുദ്ധമായിനി൪മ്മാ൪ജ്ജനംചെയ്യാ൯ കൊണു്ടുപോയിമുക്കാ൯തുടങ്ങിയതു്. അതെല്ലാം ഇ൯ഡൃയുടെ തെക്കേയറ്റത്താണെന്നതിലു്നിന്നുമനസ്സിലാകുന്നതു് കടലു്ത്തീരമുള്ള ഇത്രയുംഗവണു്മെ൯റ്റുകളി൯ഡൃയിലുണു്ടെങ്കിലും ഏറ്റവുംകൈക്കൂലിപരമായതു് കേരളത്തിലാണെന്നുംകൂടിയാണു്.

…..

…..

Written and first published on 11 June 2025









No comments:

Post a Comment