1904
റിലയ൯സ്സുമദാനിയും ഇ൯ഡൃയിലു്പ്പുറകിലുള്ളതുകൊണു്ടു് പ്രതിക്രിയയിലു് അവ൪ക്കുപരുക്കേലു്ക്കുമെന്നുള്ളതുകൊണു്ടാണു് ബിസിനസ്സുവള൪ച്ചയു്ക്കുവേണു്ടി ഇ൯ഡൃയിലുണു്ടാക്കുന്നകുഴപ്പങ്ങളു്ക്കു് പാക്കിസ്ഥാ൯മിലിട്ടറിക്കോ൪പ്പറേഷനുകളു്ക്കുപകരം ബീജേപ്പീ അവിടത്തെജനങ്ങളെയാക്രമിക്കുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃപറയുന്നപോലെ ഇ൯ഡൃയിലു് ഭീകരാക്രമണംനടത്താ൯ പാക്കിസ്ഥാ൯സൈന്യം ഭീകരവാദികളെയയച്ചിട്ടുണു്ടെങ്കിലു് ആത്തെറ്റുചെയു്തതു് പാക്കിസ്ഥാ൯ജനങ്ങളല്ല പാക്കിസ്ഥാ൯സൈന്യമാണു്. പാക്കിസ്ഥാനിലെ സൈനികമേധാവികളൊരുതെറ്റുചെയു്താലു് അതിനു് ഇ൯ഡൃയിലു്നിന്നു് പാക്കിസ്ഥാനിലോട്ടൊഴുകുന്ന സിന്ധുനദിയിലെജലംതടയുന്നതുപോലെയുള്ള നടപടികളെടുത്തു് പാക്കിസ്ഥാ൯ജനതയെശ്ശിക്ഷിക്കുന്ന ഇ൯ഡൃയുടെനടപടി ലോകമംഗീകരിക്കില്ല. ആ സൈനികമേധാവികളെത്തന്നെശിക്ഷിക്കാ൯ കോ൪പറേറ്റുമേഖലയിലടക്കം എന്തെല്ലാംവഴികളാണു് ഇ൯ഡൃയുടെമുന്നിലു്ക്കിടക്കുന്നതെന്നചോദ്യമാണു് ലോകംചോദിക്കുന്നതു്. ഇ൯ഡൃ൯സൈന്യമോരോന്നുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഇ൯ഡൃ൯ജനതയോടുചോദിച്ചനുവാദവുംവാങ്ങിയിട്ടാണോ? പാക്കിസ്ഥാനിലെ സൈനികമേധാവികളെയൊഴിവാക്കി സിന്ധുനദിയിലെവെള്ളംതടഞ്ഞു് പാക്കിസ്ഥാ൯ജനതയെശ്ശിക്ഷിക്കുമ്പോളു് പാക്കിസ്ഥാ൯സൈനികമേധാവികളും ഇ൯ഡൃ൯ഭരണകൂടവുമായി ഒത്തുകളിക്കുകയല്ലേയെന്നചോദ്യമാണുയരുന്നതു്. പാക്കിസ്ഥാ൯ജനതയെഭയമില്ലാത്ത ഇ൯ഡൃ൯സൈനികമേധാവികളു്ക്കു് തങ്ങളു്ക്കുസങ്കലു്പ്പിക്കാ൯പോലുമാകാത്ത അത്രവളരെവലിയൊരു കോ൪പ്പറേറ്റുബിസിനസ്സുസമുച്ചയത്തി൯റ്റെ ഉടമകളെന്നനിലയിലു് പാക്കിസ്ഥാ൯സൈനികമേധാവികളെ ഭയമാണോ? ഇ൯ഡൃയിലെ വളരെവലിയൊരു കോ൪പ്പറേറ്റുബിസിനസ്സുസമുച്ചയമായ റിലയ൯സ്സിനെയുമദാനിയേയും ഇ൯ഡൃ൯ഭരണകൂടം ഭയക്കുന്നതുനമ്മളു്കാണുകയല്ലേ!
ഉലു്പ്പാദനംമുതലു് വിതരണവുംവിനിയോഗവുംവരെനി൪വ്വഹിക്കുന്ന പാക്കിസ്ഥാനിലെ സൈനികബിസിനസ്സുകോ൪പ്പറേഷനുകളു്വിചാരിച്ചാലു് വിതരണത്തിലടിസ്ഥാനമുണു്ടാക്കിനിലനിലു്ക്കുന്ന, ബീജേപ്പീഭരണത്തി൯റ്റെപി൯ബലമായ റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളെ, പലമേഖലകളിലും നിഷു്പ്പ്രയാസംതക൪ത്തിടാ൯കഴിയുമെന്നഭയം ബീജേപ്പീയെയുമവരുടെഗവണു്മെ൯റ്റിനെയും കാര്യമായിഭരിക്കുന്നുണു്ടു്. കൊടുംമഞ്ഞിലുംതണുപ്പിലും അയലു്രാജ്യങ്ങളുമായുള്ള ഇ൯ഡൃയുടെസുദീ൪ഘമായയതി൪ത്തികാത്തുകൊണു്ടു് വ൪ഷംമുഴുവ൯കഴിയുന്ന ഇ൯ഡൃ൯സൈനികരുടെയഭിപ്രായങ്ങളു്ക്കും താലു്പ്പര്യങ്ങളു്ക്കുമല്ല ബീജേപ്പീയുടെഗവണു്മെ൯റ്റിവിടെ പരിഗണനനലു്കിയിട്ടുള്ളതു്, പാക്കിസ്ഥാനിലെ സൈനികകോ൪പ്പറേഷനുകളോടുപിണങ്ങിയാലു്, പാക്കിസ്ഥാനിലെജനങ്ങളെയല്ലാതെ അവരെനേരിട്ടാക്രമിച്ചാലു്, ബീജേപ്പീയെനിലനി൪ത്തുന്ന ഇ൯ഡൃ൯കോ൪പ്പറേഷനുകളു്ക്കു് അവരുടെപ്രവ൪ത്തനമേഖലകളിലു് എന്തുസംഭവിക്കുമെന്നുള്ളതിനാണു്.
പാകിസ്ഥാ൯റ്റെസമ്പത്തുവരുന്ന, ആ൪മ്മിയും എയ൪ഫോഴു്സ്സും നേവിയുമൊക്കെനടത്തുന്ന, കൃഷിയും രാസവളവും ജലവിതരണവും വൈദ്യുതവിതരണവും വൈമാനികവുംമുതലു് പെട്രോക്കെമിക്കലുകളും ബാങ്കുകളും ഇ൯ഫ൪മേഷ൯ ടെക്കു്നോളജിയും ഇ൯ഷുറ൯സ്സും ധാതുഖനനവും ഭൂമിവിലു്പ്പനയും ആഡംബരഹോട്ടലുകളും ഷോപ്പിംഗു് കോംപ്ലകു്സ്സുകളും എഫെം റേഡിയോ സു്റ്റേഷനുകളും കണു്സ്സു്ട്രക്ഷ൯ കമ്പനികളും ധാന്യസംഭരണവുംപായു്ക്കറ്റിലാക്കലും മെഡിക്കലു് സ൪വ്വീസ്സുകളും ട്രാവലേജ൯സ്സികളും വിദ്യാഭാസസ്ഥാപനങ്ങളും എന്തിനു് പരസ്യയേജ൯സ്സികളുംവരെ ആയിരക്കണക്കിനുസൈനികനിയന്ത്രിത ബിസിനസ്സുസ്ഥാപനങ്ങളുമായി ഇ൯ഡൃ൯ബിസിനസ്സുകോ൪പ്പറേഷനുകളു്ക്കൊരു വന്നെതിരാളിയും ഭീഷണിയുമായിനിലനിലു്ക്കുന്ന അവരെഭയമായതുകൊണു്ടു് കോ൪പ്പറേറ്റുബിസിനസ്സിലൂടെ അവരെത്തക൪ക്കുന്നതിനും അതിലൂടെ സഹോദരീരാഷ്ട്രവുമായുള്ള സകലപ്രശു്നങ്ങളുംപരിഹരിക്കുന്നതിനുംപകരം ഇ൯ഡൃയിലെഹിന്ദുക്കളെയിളക്കിമറിച്ചുള്ള ആഭ്യന്തരരാഷ്ട്രീയനിലനിലു്പ്പിനായി ബീജേപ്പീയുമവരുടെഗവണു്മെ൯റ്റും വെള്ളത്തിലൂടെ പാകിസ്ഥാനിലെജനങ്ങളെച്ചതയു്ക്കാനൊരുങ്ങുകയാണു്! അവരെയല്ലെങ്കിലു്ത്തന്നെചതച്ചുകൊണു്ടിരിക്കുന്ന പാക്കിസ്ഥാ൯സൈന്യത്തിനതുകൊണു്ടെന്തുചേതം?
ജമ്മു-കാഷു്മീരിലെ ഇ൯ഡൃയുടെ ടൂറിസ്സു്റ്റുകേന്ദ്രമായ പഹലു്ഗാമിലുണു്ടാക്കിയ ഭീകരാക്രമണവും അതിലു് അവിടെയുണു്ടായിരുന്നവ൪ ഹിന്ദുക്കളാണോ മുസ്ലിമുകളാണോയെന്നു് ഭൗതികമായിപ്പരിശോധിച്ചുള്ള മനുഷ്യക്കൊലകളുമാണല്ലോ പാക്കിസ്ഥാനിലു്ക്കരസൈന്യംവഴികടന്നുകയറി അതി൪ത്തിലംഘിക്കാതെ സ്വന്തമതി൪ത്തിയിലു്നിന്നുള്ള വിമാനങ്ങളുപയോഗിച്ചുള്ളയാകാശയുദ്ധത്തിലൂടെ ആക്രമണംനടത്താ൯ ഇ൯ഡൃ൯സൈന്യത്തിനുകാരണമായതെന്നു് ഇ൯ഡൃ൯സൈനികമേധാവികളു് മാധ്യമങ്ങളു്ക്കഭിമുഖംനലു്കിയും ഇ൯ഡ്യാഗവണു്മെ൯റ്റു് വിദേശത്തുപ്രതിപക്ഷസംഘങ്ങളെയയച്ചുംപറയുന്നതു്! ഇ൯ഡൃ൯സൈന്യംനടത്തിയയീയാക്രമണങ്ങളിലു് ധാ൪മ്മികമായല്ലാതെ ഇ൯ഡൃ൯ജനതയു്ക്കുപങ്കില്ലാത്തതുപോലെ പാക്കിസ്ഥാ൯സൈന്യംനടത്തിയെന്നുപറയുന്നയീ ഭീകരാക്രമണത്തിലു് പാക്കിസ്ഥാ൯ജനതയു്ക്കെന്താണുപങ്കു്? പഹലു്ഗാമിലെയാക്രമണത്തിലു്പ്പോലും പാക്കിസ്ഥാനിലെസ്സൈനികക്കോ൪പ്പറേഷനുകളുടെ ബിസിനസ്സുതാലു്പ്പര്യങ്ങളല്ലേമുഴച്ചുനിന്നതെന്നു് ഇ൯ഡൃ൯ഭരണകൂടത്തിനുമറിയാവുന്നതല്ലേ?
കമ്മ്യൂണിസവും മുതലാളിത്തവുമായുള്ള ശീതയുദ്ധകാലത്തുമുതലു് പാക്കിസ്ഥാ൯ റഷ്യയുടെഭാഗത്തുചേരുമോയെന്നുള്ളഭയത്തിലു് അതുതടയുന്നതിനുവേണു്ടി അവിടെയൊരുജനാധിപത്യഭരണത്തെയുംവാഴിക്കാതെ അമേരിക്ക പിന്തുണയുംസഹായങ്ങളുമായി പാക്കിസ്ഥാ൯സൈന്യത്തി൯റ്റെഭാഗത്താണു്. അങ്ങനെയാണു് അവിടെത്തെസ്സൈന്യം അമേരിക്കയുടെശൈലിയിലു്ത്തന്നെ കോ൪പ്പറേറ്റായതു്. പ്രസിഡ൯റ്റു് അയൂബു്ഖാ൯റ്റെകാലംമുതലു് 1950കളു്മുതലു്തന്നെ തുട൪ന്നുവന്നിരുന്നയിതു് സിയാവുളു്ഹക്കി൯റ്റെകാലത്തു് റഷ്യ തൊട്ടടുത്തുള്ള അഫു്ഘാനിസ്ഥാനാക്രമിച്ചുകീഴടക്കിയതോടെ നേരിട്ടിടപെടാ൯കഴിയാത്തയമേരിക്കയുടെപ്രതിരോധത്തിലു് അഫു്ഘാ൯പ്രതിരോധശക്തികളു്ക്കുള്ള അമേരിക്കയുടെപണവുമായുധങ്ങളും പാക്കിസ്ഥാനിലേയു്ക്കൊഴുകി ഈമിലിട്ടറിബിസിനസ്സുസാമ്രാജ്യത്തി൯റ്റെ അതിശക്തിപ്പെടലിലു്ക്കലാശിച്ചു, അവ൪ക്കന്താരാഷ്ട്രപിന്തുണയോടെ പലരാജ്യങ്ങളിലുംവേരുകളായി. പാക്കിസ്ഥാനോടും അവിടത്തെമിലിട്ടറിബിസിനസ്സിനോടുമകലംപാലിച്ചിരുന്ന പ്രസിഡ൯റ്റുബൈഡ൯പോയി ഡൊണാളു്ഡുട്രംപു് രണു്ടാമതുമമേരിക്കയിലധികാരത്തിലു്വന്നപ്പോളു് പാക്കിസ്ഥാനിലു്നടത്തിയയുദ്ധംവിവരിക്കാ൯ചെന്ന ഇ൯ഡൃയുടെപ്രതിനിധികളു്ക്കു് അമേരിക്കയുടെ വൈസ്സു്പ്പ്രസിഡ൯റ്റിനെമാത്രംകാണാനനുവാദംനലു്കിയിട്ടു് പാക്കിസ്ഥാ൯റ്റെസൈനികമേധാവിയെ നേരിട്ടുവൈറ്റു്ഹൗസ്സിലു്വിളിച്ചുവരുത്തി താ൯തന്നെവിരുന്നുകൊടുത്തതും ചെവികൊടുത്തതുമോ൪മ്മിക്കുക!
പാകിസ്ഥാ൯മിലിട്ടറിബിസിനസ്സിനു് പാക്കിസ്ഥാനിലു്ത്തന്നെ ഇരുപതുബില്യണു്ഡോളറി൯റ്റെസ്വത്തുണു്ടു്- അതായതു് പാകിസ്ഥാ൯റ്റെ മൊത്തംവാ൪ഷികോലു്പ്പാദനത്തി൯റ്റെ പണമൂല്യത്തി൯റ്റെപത്തുശതമാനം- അതിനുപുറമേവിദേശത്തും. ഇ൯ഡൃയിലുമുണു്ടോയെന്നുപുറത്തുവന്നിട്ടില്ല. നിശ്ചയമായും ഇ൯ഡൃ൯കോ൪പ്പറേറ്റുകളു്ക്കു് അവരോടുശത്രുതാപരമായല്ല നിക്ഷേപപരമായിത്തന്നെ പലബന്ധങ്ങളുംകാണണം- കുറഞ്ഞപക്ഷം കേയു്മാ൯സ്സുമുതലായ നിക്ഷേപകസ്വ൪ഗ്ഗങ്ങളിലൂടെയെങ്കിലും! രണു്ടുരാജ്യങ്ങളിലെയും പരമപ്പ്രധാനഭക്ഷണവിഭവമായയുരുളക്കിഴങ്ങു് പാക്കിസ്ഥാ൯സൈനികവ്യവസായങ്ങളു് ശീതീകരിച്ചുകയറ്റിവിടുന്നതെങ്കിലുമവ൪ വിലു്ക്കുന്നുണു്ടാവണമല്ലോ!!
ദു൪ബ്ബലമായജനാധിപത്യഗവണു്മെ൯റ്റുകളുടെയും (അവിടത്തെഗവണു്മെ൯റ്റുകളെ ദു൪ബ്ബലമാക്കുന്നതുംസൈന്യമാണു്!) ജനങ്ങളുടെയുംമേലു് സൈന്യമാധിപത്യമുറപ്പിക്കുന്നതും നിലനി൪ത്തുന്നതും ഇ൯ഡ്യാവിരോധംപറഞ്ഞാണു്- അതില്ലെങ്കിലവ൪ക്കുമേലു്ക്കൈയ്യില്ല- അവരെപ്പോലെ ഇടയു്ക്കിടയു്ക്കെന്തെങ്കിലുംചെയു്തു് പാക്കിസ്ഥാ൯വിരോധംനിലനി൪ത്തിയില്ലെങ്കിലു് ഇ൯ഡൃയിലു് ബീജേപ്പീയു്ക്കുനിലനിലു്പ്പില്ലാത്തതുപോലെത്തന്നെ. അതുറപ്പിക്കുന്നതിനുവേണു്ടി ഇടയു്ക്കിടയു്ക്കി൯ഡൃയിലു് ഭീകരാക്രമണങ്ങളു്നടത്തിച്ചു് ഇ൯ഡൃയിലു്നിന്നതി൪ത്തികയറിയുള്ള ചിലതിരിച്ചടികളു്കൂടിവാങ്ങിച്ചു് (കാലാവധികഴിഞ്ഞു് സു്ക്രാപ്പുചെയ്യാ൯വെച്ചിരിക്കുന്ന ആയുധങ്ങളാണെടുത്തിട്ടുകത്തിക്കുന്നതു്!) പാക്കിസ്ഥാ൯ജനങ്ങളു്ക്കിടയിലു് തങ്ങളുടെയാവശ്യകതയെമുഴപ്പിച്ചുകൊണു്ടു് അവരുംനിലനിലനിലു്ക്കുന്നു, കൂട്ടത്തിലു് അതേപാക്കിസ്ഥാ൯വിരുദ്ധതപറയാനവസരംകൊടുത്തു് ഇ൯ഡൃയിലെ ബീജേപ്പീഭരണത്തെയുംനിലനി൪ത്തുന്നു. രണു്ടുകൂട്ട൪ക്കും എത്രസൗകര്യകരമായൊരു കോ൪പ്പറേറ്ററേഞു്ജുമെ൯റ്റു്!
പാക്കിസ്ഥാനിലു് ഏതുപാ൪ട്ടിയുംപ്രധാനമന്ത്രിയും ഭരിക്കണമെന്നുതീരുമാനിക്കുന്നതും അവരുടെവിദേശനയംനിശ്ചയിക്കുന്നതും കോടതികളിലു്നിന്നും എന്തുത്തരവുവരണമെന്നു് അഭികാമിക്കുന്നതുംപോലും സൈന്യമാണു്, സൈന്യത്തിലൂടെ അതിലെസ്സൈനികക്കോ൪പ്പറേഷനുകളാണു്. ഇ൯ഡ്യനാ൪മ്മിയൊരിക്കലുമിതുപോലെ ഇ൯ഡ്യയിലെരാഷ്ട്രീയകാര്യങ്ങളിലും മറ്റുവ്യവസ്ഥകളിലുമിടപെട്ടിട്ടില്ലെന്നും എടുത്തുപറയേണു്ടതുണു്ടു്. പാക്കിസ്ഥാനിലു് സൈന്യത്തിലു് അവരുടെപൂ൪വ്വികരി൯ഡ്യാക്കാരാണെന്നുപോലും ചിന്തിക്കാനവരിഷ്ടപ്പെടുന്നില്ല- അവരൊക്കെയറബികളാണെന്നാണവ൪ ചിന്തിക്കാനിഷ്ടപ്പെടുന്നതു്. ജനാധിപത്യവിരുദ്ധമായ പഴയമുഗളു്സ്സാമ്രാജ്യത്തി൯റ്റെശൈലിയിലാണവ൪ മുന്നോട്ടുനീങ്ങുന്നതു്, രാഷ്ട്രത്തെയുംനീക്കുന്നതു്. അവിടെസ്സൈന്യമൊഴികെ മറ്റൊരെണ്ണത്തിനുംസ്വാതന്ത്ര്യമില്ല. പാക്കിസ്ഥാനൊരുസ്വാതന്ത്ര്യമാവശ്യമുണു്ടെങ്കിലു് അതവരുടെസൈന്യത്തിലു്നിന്നാണു്.
സൈനികരുടെയുംകുടുംബങ്ങളുടെയുംക്ഷേമം, വിരമിച്ചസൈനിക൪ക്കുജോലി, മരണപ്പെട്ടസൈനികരുടെകുടുംബങ്ങളു്ക്കുംജോലി എന്നപേരിലു് നിയമത്തി൯റ്റെമുന്നിലു് ട്രസ്സു്റ്റുകളു് ഫണു്ടുകളെന്നും കോ൪പ്പറേറ്റുപ്രവ൪ത്തനത്തിലു് ഹോളു്ഡിംഗു് കമ്പനികളെന്നുമുള്ളരൂപങ്ങളിലാണിവ പ്രവ൪ത്തിക്കുന്നതു്. പ്രവ൪ത്തനപരിപാടികളും ലക്ഷൃങ്ങളുമായി രേഖകളിലു്പ്പറഞ്ഞിട്ടുള്ള ഈപ്പറഞ്ഞതെല്ലാമവ൪ചെയ്യുന്നുണു്ടെന്നുള്ളതൊരു വസു്തുതതന്നെയാണു്, രാജ്യത്തെജനസംഖ്യയുടെ അഞു്ചുശതമായ തൊണ്ണൂറുലക്ഷമാളുകളു്ക്കിതുപ്രയോജനപ്പെടുന്നുമുണു്ടു്, പക്ഷേ അതുംകടന്നു് രാജ്യത്തി൯റ്റെരാഷ്ട്രീയത്തിലും ധനകാര്യത്തിലുംകൂടിയിതിടപെട്ടു് മറ്റുപലതുംകൂടിച്ചെയ്യുന്നു. ഇതൊക്കെ പൊതുജനങ്ങളിലു്നിന്നുമറയു്ക്കാനുള്ള സംവിധാനങ്ങളുമുണു്ടു്, അവരിലു്നിന്നുവിമ൪ശ്ശനംവന്നാലു് അവരെനേരിടുന്നതിനും നിശ്ശബ്ദരാക്കുന്നതിനും വേണമെങ്കിലപ്പ്രത്യക്ഷരാക്കുന്നതിനുമുള്ള സംവിധാനങ്ങളുമുണു്ടു്.
ആ൪മ്മി വെലു്ഫെയ൪ ട്രസ്സു്റ്റു്, ഫൗജി (സൈനിക) ഫൗണു്ടേഷ൯, ഷാഹീ൯ (രക്തസാക്ഷി) ഫൗണു്ടേഷ൯, ഡിഫ൯സ്സു് ഹൗസ്സിംഗു് അതോറിറ്റികളു് എന്നിവയാണിതിലു്മുമ്പിലു്. അവയുടെയുപസ്ഥാപനങ്ങളെന്നുപറഞ്ഞു് വേറെയുമമ്പതിലേറെയുണു്ടു്. കറാച്ചിയിലും ലാഹോറിലും ഇസ്ലാമബാദിലുമായാണിവ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതു്. ഏതുനഗരത്തിലെയും റീയലെസ്സു്റ്റേറ്റും സ്ഥാപനങ്ങളുമടക്കം കണ്ണായഭാഗങ്ങളെല്ലാം സൈന്യത്തി൯റ്റെയാണു്. ക്ഷേമപദ്ധതികളു്ക്കുള്ള ഗവണു്മെ൯റ്റി൯റ്റെസംഭാവനയെന്നുപറഞ്ഞു് പാകിസ്ഥാനിലെ പന്ത്രണു്ടുശതമാനംഭൂമി ഇവരുടെകൈയ്യിലുണു്ടു്. (അവരുടെവരുമാനവും സ്വാശ്രയത്വവും ക്ഷേമവുംവ൪ദ്ധിപ്പിക്കുന്നതിനുവേണു്ടി ഓരോറെജിമെ൯റ്റിനും ആയിരമേക്ക൪വരെഭൂമിനലു്കുന്നതു് അവരുടെവിശ്വസു്തതയുറപ്പിക്കുന്നതിനുവേണു്ടി ബ്രിട്ടീഷി൯ഡൃനാ൪മ്മിയുടെകാലത്തുതന്നെ ആരംഭിച്ചതാണു്!). ഉന്നതയോഫീസ്സ൪മാ൪ക്കു് ഇരുന്നൂറ്റമ്പതേക്ക൪വരെ കൃഷിഭൂമിനലു്കിയിട്ടുണു്ടു്, ജലസേചനത്തിലും മു൯ഗണനയുണു്ടു്. ഇതുമുഴുവ൯ റീയലെസ്സു്റ്റേറ്റാക്കി ബിസിനസ്സുചെയ്യുന്നു, വ൯കെട്ടിടസമുച്ചയങ്ങളു്പടുത്തുയ൪ത്തുന്നു, പട്ടാളക്കാ൪ക്കുനലു്കുന്നു, ഫ്ലാറ്റുകളാക്കിവിലു്ക്കുന്നു, വാടകയു്ക്കുംനലു്കുന്നു.
സൈന്യത്തി൯റ്റെയീഭൂസ്സ്വത്തിലു് റീയലെസ്സു്റ്റേറ്റാക്കാത്തതു് കൃഷിഭൂമികളാക്കിനി൪ത്തി വ൯വിളകളുലു്പ്പാദിപ്പിക്കുന്നു, വ൯ഫാക്ടറികളിലൂടെ പായു്ക്കുചെയു്തുമാ൪ക്കറ്റുചെയ്യുന്നു, ആ൪മ്മി ചീഫു് ഓഫു് സു്റ്റാഫി൯റ്റെ സമ്പൂ൪ണ്ണനിയന്ത്രണത്തിനും വിവേചനത്തിനുംകീഴിലു്വരുന്നയീ ഫണു്ടുകളിലു്നിന്നുള്ളലാഭം വീതിച്ചെടുക്കുന്നു. താഴെ സാധാരണപട്ടാളക്കാര൯മുതലു് ലെഫു്റ്റന൯റ്റു് കേണലു്മാരും കേണലു്മാരുംവരെയുള്ളവരും അവിടെനിന്നുമുകളിലേയു്ക്കു് ബ്രിഗേഡിയ൪മാരും ജനറലു്മാരുംവരെയുള്ളവരുമെന്നനിലയിലു് രണു്ടുശ്രേണികളിലായി ഓരോപടിയിലും ഈസ്സംവിധാനത്തിനുകീഴിലു് വ൪ദ്ധിച്ചയാനുകൂല്യങ്ങളു്ക്കും സ്വത്തിനും പണംവരവിനുമവ൪ക്ക൪ഹതയുണു്ടു്. സൈന്യവുമായിബന്ധപ്പെട്ട എല്ലാവരുംഹാപ്പി, എല്ലാവ൪ക്കുംജോലി, നല്ലവരുമാനവും കുടുംബരക്ഷയും ജീവിതസുരക്ഷിതത്വവും! ഇ൯ഡൃനാ൪മ്മിയെപ്പോലല്ല പാക്കിസ്ഥാനാ൪മ്മിയു്ക്കിതുപോലെ വിപുലമായപ്രൈവറ്റുഫണു്ടുകളാണുള്ളതു്. ഉന്നതയോഫീസ്സ൪മാരീഫണു്ടുകളിലു്നിന്നും വെട്ടിച്ചെടുത്തു് കോടിക്കണക്കിനുരൂപാ സ്വകാര്യസമ്പാദ്യമായുണു്ടാക്കിയാലും ചോദിക്കാനാരുമില്ല.
ഓഫീസ്സ൪മാ൪ക്കു് സൗജന്യമായിക്കിട്ടുന്നയീഭൂമി പിന്നീടവ൪വിലു്ക്കാ൯തയാറാണെങ്കിലു് സൈന്യമതുമാ൪ക്കറ്റുവിലകൊടുത്തുതിരികെവാങ്ങി സൈന്യത്തി൯റ്റേതായവികസനപ്പ്രവ൪ത്തനങ്ങളു്ക്കു് ലഭ്യമാക്കുകയുംചെയ്യും. പ്രൊമോഷ൯കിട്ടുന്നതിനനുസരിച്ചു് ഇങ്ങനെ രണു്ടിലേറെപ്പ്രാവശ്യംസൗജന്യമായിഭൂമികിട്ടുകയും അതുവിലവാങ്ങി സൈന്യത്തിനുതന്നെ തിരിച്ചുവിലു്ക്കുകയുംചെയു്തവരുണു്ടു്- ആ൪മ്മിച്ചീഫുമാരടക്കം. പാക്കിസ്ഥാനിലു് അതിലൊന്നുമൊരുലജ്ജയുമില്ലെന്ന൪ത്ഥം!
മൊത്തംസൈന്യത്തിലെ കേവലംരണു്ടുശതമാനംമാത്രംവരുന്ന മേജ൪ ജനറലായാലു്മുതലു്പ്പിന്നെസ്സ്വ൪ഗ്ഗമാണു്, എണ്ണമറ്റസൈനികപരിവാരങ്ങളുമായി ഓരോരുത്തരുമോരോസുലു്ത്താനെപ്പോലെയാണു്, കോടിക്കണക്കിനുരൂപയുടെ സൈനികഫണു്ടുകളവരുടെനിയന്ത്രണത്തിലാണു്- ഇഷ്ടംപോലെകൈയ്യിട്ടുവാരാം. ഇവ൪മുതലുള്ളവരാണു് പുതുതായിക്കിട്ടിയയധികാരംപ്രയോഗിക്കാനും നിലനി൪ത്താനും സൈനികകോ൪പ്പറേഷനുകളുടെ പ്രീതിപിടിക്കാനുമായി ഇ൯ഡൃയു്ക്കെതിരെ കുത്തിത്തിരിപ്പുകളുണു്ടാക്കുന്നതു്- യുദ്ധത്തിലു് ഇ൯ഡൃ൯സൈന്യവെടിവെച്ചുകൊല്ലുന്ന സാധാരണപട്ടാളക്കാരല്ല. യുദ്ധമല്ലബിസിനസ്സെന്നതുകൊണു്ടു് യുദ്ധത്തിലു്ത്തോറ്റാലുമതിവ൪ക്കൊരുപ്രശു്നമല്ല- സ്വകാര്യസമ്പാദ്യങ്ങളു് പാക്കിസ്ഥാനിലുംവിദേശത്തും ഭദ്രമായിരിക്കും, യുദ്ധത്തി൯റ്റെമുന്നിലു്ച്ചെന്നുനിന്നു് സ്വയംചാവാതെനോക്കണമെന്നേയുള്ളൂ! രാഷ്ട്രരൂപീകരണത്തിനുശേഷം പാക്കിസ്ഥാനാ൪മ്മി ഇ൯ഡൃയെന്ന ആകെയൊരുശത്രുവിനെതിരെമാത്രമേ യുദ്ധംചെയു്തിട്ടുള്ളൂ, അതുചെയു്തനാലുപ്രാവശ്യവുംതോറ്റു, ഇ൯ഡൃയിലു്നിന്നുപരാജയമേറ്റുവാങ്ങി. സാധാരണപട്ടാളക്കാര൯പക്ഷേ കഠിനമായതുട൪പ്പരിശീലനത്തി൯റ്റെമാനസികവ്യഥയിലും സാമ്പത്തികദാരിദ്ര്യത്തിലും കടുത്തമതസമ്മ൪ദ്ദത്തിലുംപെട്ടുകഴിയുന്നു. ഇ൯ഡൃയുമായുള്ളയുദ്ധത്തിലു്ച്ചാവുന്നതെല്ലാമിവരാണു്- ജനറലു്മാരല്ല.
മതബന്ധിതമായ പാക്കിസ്ഥാനാ൪മ്മിയിലു്നിന്നുവ്യത്യസു്തമായി ജനാധിപത്യബന്ധിതമായയി൯ഡ്യനാ൪മ്മിയും അതീവദു൪ബ്ബലമെങ്കിലും സമാനമായൊരുകാര്യംചെയ്യുന്നുണു്ടു്- വിരമിച്ചശേഷം സൈനിക൪ക്കു് ഏതുതൊഴിലെവിടെവന്നാലും അതുകരസ്ഥമാക്കുന്നതിനുള്ള വിവിധമായതൊഴിലു്പ്പരിശീലനവുംനലു്കിവിടുന്നുണു്ടു്, അതുപിടിച്ചെടുക്കാതെ വെറുംപെ൯ഷനുംവാങ്ങി തൊഴിലു്രഹിതനായിനടന്നാലു് ഒരുപട്ടാളക്കാര൯റ്റെചുണയില്ലാത്തവനെന്നു് പറയുന്നുമുണു്ടു്. നാട്ടിലുള്ളജോലികളിലു്ക്കുറേ റിസ൪വ്വേഷനുണു്ടെന്നുള്ളതുശരിതന്നെ.
ഇതൊക്കെയിങ്ങനെയൊക്കെയാണെങ്കിലും ഇ൯ഡൃ൯രാഷ്ട്രീയഭരണാധികാരികളു് എല്ലാത്തിനുംകാരണക്കാരായ പാക്കിസ്ഥാ൯മിലിട്ടറിക്കോ൪പ്പറേഷനുകളെ വെറുതേവിട്ടു് നിരുപദ്രവികളായ അവിടത്തെജനങ്ങളു്ക്കെതിരേതിരിയാനൊരു പ്രത്യേകകാരണമുണു്ടു്- സെക്ക്യൂരിറ്റിനലു്കുന്നവരെന്നമട്ടിലു് അവ൪ വാടകക്കൊലയാളികളുംകൂടിയാണു്, അതിനുവേണു്ടിയവരുടെസൈനികരുടെസേവനം അവ൪വിദേശത്തുവിട്ടുകൊടുക്കുന്നുണു്ടു്. അതവ൪ക്കൊരുവരുമാനംമാത്രമല്ല കസ്സു്റ്റമേഴു്സ്സായ പലരാജ്യങ്ങളിലെയുംഭരണരാഷ്ട്രീയനേതാക്കളെ സംപ്രീതരാക്കിനി൪ത്തുന്നതി൯റ്റെ രാഷ്ട്രീയപ്പ്രയോജനവുമുണു്ടു്. അങ്ങനെയവ൪വിദേശത്തു് വാടകക്കൊലയാളികളെയയച്ചുകൊടുത്ത നിരവധിസംഭവങ്ങളുണു്ടു്.
ഈയിടപാടുകളൊക്കെനടത്താനുള്ള പരിധികടന്നുള്ളയധികാരം ഈ ഫണു്ടുകളെന്നും ട്രസ്സു്റ്റുകളെന്നുംപറയുന്നവയുടെ കോ൪പ്പറേഷനുകളു്ക്കു് ഗവണു്മെ൯റ്റുതന്നെനലു്കിയ പ്രത്യേകയൊഴിവുകളിലൂടെ പാക്കിസ്ഥാനിലു് നിയമപരമാക്കപ്പെട്ടിട്ടുണു്ടു്. സൈന്യത്തി൯റ്റെകാര്യത്തിലു് മറ്റൊരുരാജ്യത്താണെങ്കിലു് ശിക്ഷാ൪ഹമാകുമായിരുന്നയവ ആ൪മ്മിനിയന്ത്രിതഗവണു്മെ൯റ്റുതന്നെയിറങ്ങി പ്രത്യേകയുത്തരവുകളിലൂടെ നിയമവിധേയമാക്കിക്കൊടുത്തിരിക്കുന്നു. ഇവ൪ക്കുവേണു്ടി ദേശീയസുരക്ഷിതത്വവും പൊതുതാലു്പ്പര്യവുംപറഞ്ഞു് ആ൪മ്മിയു്ക്കെന്നുപറഞ്ഞു് പൊതുജനങ്ങളുടെഭൂമി ഗവണു്മെ൯റ്റുതന്നെപിടിച്ചെടുത്തുനലു്കുന്നുണു്ടു്. സാധനങ്ങളു്കൊണു്ടുപോകാ൯ ആ൪മ്മിവാഹനങ്ങളു്തന്നെയുപയോഗിക്കാം, ടാകു്സ്സിളവുണു്ടു്, ഗവണു്മെ൯റ്റുകൊണു്ട്രാക്ടുകളിലു് മു൯ഗണനയുണു്ടു്, രാജ്യത്തു് ആഭ്യന്തരയെതിരാളികളുമില്ല, ഈയുണു്ടാക്കുന്നലാഭമൊന്നും ദേശീയറവന്യൂവിലു്വരുന്നുമില്ല, അവ ബോ൪ഡുറൂമുകളിലിരിക്കുന്ന ഉന്നതസൈനികരുടെപോക്കറ്റുകളിലേയു്ക്കുതന്നെ പോവുകയുംചെയ്യുന്നു.
ഇത്രയുംപണംകുന്നുകൂടുന്നയിടങ്ങളു് രാഷ്ട്രീയസ്സ്വാധീനകേന്ദ്രങ്ങളായും നിയന്ത്രണകേന്ദ്രങ്ങളായുംമാറുമെന്നതുസ്വാഭാവികം. എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും മീഡിയയെയുമെല്ലാം സ്വാധീനിക്കാനാപ്പണമുപയോഗിക്കപ്പെടുന്നു. അവരെയെതി൪ക്കുന്നമാധ്യമങ്ങളടച്ചുപൂട്ടപ്പെടുന്നു. അതാണുപാക്കിസ്ഥാനിലു്സ്സംഭവിച്ചതും ഇ൯ഡൃയിലു്സ്സംഭവിക്കാതിരുന്നതും. പ്രതിപക്ഷനേതാക്കളും പ്രതിപക്ഷത്തിനുപണംനലു്കുന്നവരും ഇ൯ഡൃയിലതുചെയ്യുന്ന സീബീയ്യൈയ്യേയും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയേയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റിനേയുംപോലെ പാക്കിസ്ഥാനിലുള്ള നാഷണലു് അക്കൗണു്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണവുംറെയിഡുകളുമറസ്സു്റ്റുംകേസ്സുംനേരിടുന്നു.
അഫു്ഘാനിസ്ഥാനിലു്നിന്നോപ്പിയംവന്നു് ബലൂചിസ്ഥാനിലു്ഹെറോയിനായി കസ്സു്റ്റംസ്സുപരിശോധനയൊന്നുമില്ലാതെ കറാച്ചിത്തുറമുഖത്തിലൂടെകയറ്റുമതിചെയ്യുന്ന മയക്കുമരുന്നുബിസിനസ്സുംസൈന്യത്തിനുസ്വന്തമാണു്- കൂട്ടത്തിലായുധങ്ങളുടെ ശേഖരണവുംവിതരണവുംവിലു്പ്പനയും. ഒരുമാതിരിപ്പെട്ട ഇസ്ലാമികഭീകരസംഘടനകളെല്ലാമിവരുടെ ഉപഭോക്താക്കളാണു്- രണു്ടിലേയും. മിക്കഗളു്ഫുരാജ്യങ്ങളുമിതി൯റ്റെഭാഗഭാക്കാണു്, അമേരിക്കയുമിംഗ്ലണു്ടുമിവരുടെയിരകളാണു്. അമേരിക്കയടക്കം ഇ൯ഡൃയൊരലു്പ്പം പിന്നിലു്നിലു്ക്കണമെന്നാഗ്രഹിക്കുന്ന പാശ്ചാത്യശക്തികളെല്ലാം പാകിസ്ഥാ൯റ്റെ പിന്നിലുണു്ടു്. അമേരിക്കകുതറിയാലു് അവിടേയു്ക്കുള്ളഹെറോയി൯കയറ്റുമതികൂട്ടും. ഒര൪ത്ഥത്തിലു് അവിടേയു്ക്കുഹെറോയി൯കയറ്റിയയയു്ക്കാതിരിക്കാനാണു് അമേരിക്കപണംനലു്കുന്നതു്. ചൈനയെയും തു൪ക്കിയെയും സഹായിക്കുക, അഫു്ഘാനിസ്ഥാനെയും ഇ൯ഡൃയെയും ആഫ്രിക്കയെയും ദു൪ബ്ബലമാക്കുക, എന്നൊരുപാറ്റേണിതിലു്ക്കാണുന്നുണു്ടു്. അളവറ്റപണത്തിലൂടെ രാഷ്ട്രീയരംഗത്തു് പാക്കിസ്ഥാനിലു് സൈന്യത്തിനുള്ളയാധിപത്യം ഇതിലു്നിന്നൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. രാഷ്ട്രീയരംഗത്തു് ഇതിനെയൊക്കെപ്പ്രതിരോധിക്കുകയും ഒടുവിലു്രാജിവെയു്ക്കേണു്ടിവരികയുംചെയു്തിട്ടുള്ളതു് പ്രധാനമന്ത്രിയായിരുന്ന ഇമ്രാ൯ഖാനുമാത്രമാണു്; മറ്റുള്ളവരെല്ലാംവഴങ്ങി.
Written on 15 May 2025 and first published on 21 June 2025
No comments:
Post a Comment