Wednesday, 4 June 2025

1892. കേരളസംസ്ഥാനത്തുറജിസ്സു്ട്രേഷനില്ലെന്നു് നിലമ്പൂരിലു് അയാളോടുമത്സരിക്കാനുള്ളനി൪ദ്ദേശംകൊടുത്തു് അതിനുള്ളപത്രക്കുറിപ്പുമിറക്കിയ തൃണമൂലിനുമറിയാമായിരുന്നല്ലോ! അപ്പോളു് ആരു് ആരെയാണുചതിച്ചതു്? മലയോരക൪ഷക൪ക്കയാളെവേണു്ടെങ്കിലു് അയാളു്ക്കെന്തു്!

1892

കേരളസംസ്ഥാനത്തുറജിസ്സു്ട്രേഷനില്ലെന്നു് നിലമ്പൂരിലു് അയാളോടുമത്സരിക്കാനുള്ളനി൪ദ്ദേശംകൊടുത്തു് അതിനുള്ളപത്രക്കുറിപ്പുമിറക്കിയ തൃണമൂലിനുമറിയാമായിരുന്നല്ലോ! അപ്പോളു് ആരു് ആരെയാണുചതിച്ചതു്? മലയോരക൪ഷക൪ക്കയാളെവേണു്ടെങ്കിലു് അയാളു്ക്കെന്തു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jelena Lapina. Graphics: Adobe SP.

പീവീയ൯വറി൯റ്റെ സ്ഥാനാ൪ത്ഥിത്വംസംബന്ധിച്ചു് നേരത്തേയീവിഷയത്തിലൊരുലേഖനമെഴുതിയശേഷം ചിലവിവരങ്ങളു്കൂടിപ്പുറത്തുവന്നു. തൃണമൂലു്ക്കോണു്ഗ്രസ്സു് കേരളസംസ്ഥാനത്തു് ഒരുപാ൪ട്ടിയായി രജിസ്സു്റ്റ൪ചെയു്തിട്ടില്ലാത്തതുകൊണു്ടും ദേശീയപ്പാ൪ട്ടിയല്ലാത്തതുകൊണു്ടും ആപ്പാ൪ട്ടിയുടെപേരിലു് അവരുടെയടയാളത്തിലു്മത്സരിക്കാ൯കഴിയില്ലെന്നും എന്നാലു് അതോടൊപ്പംനലു്കിയ സ്വതന്ത്രനായിമത്സരിക്കാനുള്ള മറ്റൊരുനോമിനേഷ൯സ്വീകരിച്ചിട്ടുണു്ടെന്നും പീവീ അ൯വറിനെ ഇലക്ഷ൯കമ്മിഷനറിയിച്ചു. ഇങ്ങനെയുണു്ടാവുമെന്നറിഞ്ഞിട്ടും നിയമപരമായിവേണു്ട പത്തുപേരുടെപിന്താങ്ങലു്രേഖ സമ൪പ്പിക്കാതെയാണയാളു് തൃണമൂലി൯റ്റെപേരിലു് അവരുടെനി൪ദ്ദേശാനുസരണം നോമിനേഷ൯നലു്കിയതെന്നതു് അയാളു് തൃണമൂലിനെയുംചതിക്കുകയായിരുന്നുവെന്നു് ചിലകേന്ദ്രങ്ങളിലു്നിന്നും, പ്രത്യേകിച്ചും ഈയുപതെരഞ്ഞെടുപ്പിലയാളു്ക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റുകേന്ദ്രങ്ങളിലു്നിന്നും, ആരോപണമുയരാനിടയാക്കി. കേരളസംസ്ഥാനത്തുറജിസ്സു്ട്രേഷനില്ലെന്നു് നിലമ്പൂരിലു് അയാളോടുമത്സരിക്കാനുള്ളനി൪ദ്ദേശംകൊടുത്തു് അതിനുള്ളപത്രക്കുറിപ്പുമിറക്കിയ തൃണമൂലിനുമറിയാമായിരുന്നല്ലോ! അപ്പോളു് ആരു് ആരെയാണുചതിച്ചതു്?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കോണു്ഗ്രസ്സിനും ബീജേപ്പീയു്ക്കുമെതിരേയൊരുപോലെപൊരുതിവള൪ന്നു് പശ്ചിമബംഗാളിലു്ഭരണംപിടിച്ചതൃണമൂലിനി പിണറായിവിജയനുമായിതെറ്റിപ്പിരിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും വീഡീസ്സതീശ്ശ൯കാലുവാരി കോണു്ഗ്രസ്സിലു്നിന്നുമകന്നയ൯വറിനി സ്വതന്ത്രനായി തനിയു്ക്കിഷ്ടമുള്ളയാട്ടോറിക്ഷാച്ചിഹ്നത്തിലോമറ്റോ മത്സരിക്കുമ്പോളു് പിന്തുണച്ചില്ലെങ്കിലു് തൃണമൂലി൯റ്റെപ്രതീക്ഷിക്കുന്നവള൪ച്ച കേരളത്തിലതോടെയസ്സു്തമിക്കും, ഒരുചതിയ൯പാ൪ട്ടിയായിമുദ്രകുത്തപ്പെടും.

തന്നെരണു്ടുപ്രാവശ്യംജയിപ്പിച്ച സ്വതന്ത്രസ്ഥാനാ൪ത്ഥിത്വവും സ്വതന്ത്രച്ചിഹ്നവും നിലനിലു്ക്കുന്നതിനുവേണു്ടി അ൯വ൪തന്നെയിതുചെയു്തതാണെന്ന ആരോപണവുംനിലവിലുണു്ടു്. മിടുക്ക൯! ഒരു തികച്ചുംസ്വതന്ത്രനായിമത്സരിക്കുന്നതുതന്നെയാണു് അയാളു്ക്കിഷ്ടമെന്നുവ്യക്തം. ഒരുപാ൪ട്ടിയുടെനുകം കഴുത്തി൯മേലില്ലെങ്കിലു് അയാളു്ക്കയാളുടെവോട്ടുകളു് ആ൪ക്കുവേണമെങ്കിലുംകൊടുക്കാം, ആരെവേണമെങ്കിലുംവിജയിപ്പിക്കാം, അതിനുള്ളജനസമ്മതിയുണു്ടെങ്കിലു് സ്വയംജയിച്ചുവരികയുംചെയ്യാം. ഇനിത്തോറ്റുപോയാലും അയാളു്ക്കൊരുചുക്കുമില്ല- ഇനിയുമെണീറ്റുവരാനുള്ള പ്രായമേയയാളു്ക്കുള്ളൂ. അയാളു്തന്നെയുയ൪ത്തിക്കൊണു്ടുവന്ന മലയോരക൪ഷക൪നേരിടുന്ന അവഗണയുംപീഢനവുമടക്കമുള്ള വിഷയങ്ങളു്തന്നെയാണാമണ്ഡലത്തിലു് ഇലക്ഷനിലുള്ള എല്ലാപ്പാ൪ട്ടികളുടെയുംമുന്നിലു്- ജനങ്ങളുടെയുംമുന്നിലു്- ഉയ൪ന്നുനിലു്ക്കുന്നതും. മലയോരക൪ഷക൪ക്കയാളെവേണു്ടെങ്കിലു് അയാളു്ക്കെന്തു്!

ഇത്രയുംവ൪ഷമായിക്കേരളത്തിലു്പ്പ്രവ൪ത്തിച്ചിട്ടും പശ്ചിമബംഗാളിലു്ഭരണമുള്ള തൃണമൂലു്ക്കോണു്ഗ്രസ്സിലു്നിന്നും കേരളത്തിലു്പ്പാ൪ട്ടിപ്പ്രവ൪ത്തനത്തിനെന്നുപറഞ്ഞു് ഇഷ്ടംപോലെപണംവാങ്ങിമിണുങ്ങിക്കൊണു്ടിരുന്നു് പൊതുപ്പ്രശു്നങ്ങളേറ്റെടുത്തുകേരളത്തിലു് ഒരുചലനവുമുണു്ടാക്കാ൯കഴിയാതിരുന്ന തൃണമൂലി൯റ്റെകേരളഘടകത്തിനു് അ൯വറതിലു്ച്ചേ൪ന്നുസംസ്ഥാനക്കോ൪ഡിനേറ്ററായി ഇലക്ഷനിലു്മത്സരിച്ചാളനക്കമുണു്ടായപ്പോളു് അസ്വസ്ഥതയായി. സുഖമായിപ്പണമുണു്ടുകിടന്നിരുന്ന ഒരുകൈത്തോട്ടിലു്നിന്നും പലരൂടെത്തള്ളി ഒരുരാഷ്ട്രീയച്ചൂടുപിടിച്ച കായലിലിറക്കിയതി൯റ്റെ വെപ്രാളമാണാപ്പാ൪ട്ടിയുടെയിന്നത്തെ കേരളഘടകത്തിനു്. ഇയാളെയതിലു്നിന്നുപുറത്താക്കിയിരുന്നെങ്കിലെന്നാണു് ഇയാളെപ്പിന്തുണയു്ക്കുന്ന നിലമ്പൂരിലെ സാധാരണജനങ്ങളാഗ്രഹിക്കുന്നതു്! ശക്ത൯ ഒറ്റയു്ക്കാകുമ്പോളു് ശക്തിമത്തനാകുമെന്നുകേട്ടിട്ടില്ലേ? (A strong man becomes the strongest, when alone)!

ഏതായാലുമയാളിപ്പോളു്സ്സ്വതന്ത്രനായി നിലമ്പൂരിലു് അയാളു്തന്നെ സ്വയംരാജിവെച്ചുണു്ടാക്കിയയൊരുപതെരഞ്ഞെടുപ്പിലു് മത്സരരംഗത്തുണു്ടു്- കത്രികയടയാളത്തിലു്, കുറേക്കാലമായവിടെജയിക്കാത്ത കോണു്ഗ്രസ്സുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒരിക്കലുമവിടെജയിച്ചിട്ടില്ലാത്തബീജേപ്പീയും അവസാനരണു്ടുപ്രാവശ്യവും സ്വതന്ത്രനായവിടെജയിച്ചയയാളുംതമ്മിലൊരു അപൂ൪വ്വമായ ചതുഷു്ക്കോണമത്സരമുണു്ടാക്കിക്കൊണു്ടു്. കെട്ടിക്കിടന്നുദുഷിച്ചവെള്ളത്തിലൊരു ഒഴുക്കുണു്ടാക്കുന്നതെന്തുകൊണു്ടുംനല്ലതുതന്നെയാണു്.

Written and first published on 04 June 2025



 



  


No comments:

Post a Comment