1906
ന്യൂക്ലിയാറായുധപ്പ്രയോഗങ്ങളിലൊടുങ്ങുന്നതിനേക്കാളു്നല്ലതല്ലേ ഇ൯ഡൃയും പാക്കിസ്ഥാനും മതംമറന്നുവീണു്ടുമൊന്നിച്ചു് നിരായുധീകരണത്തിലൂടെ അതൊഴിവാക്കിക്കഴിയുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
പഹലു്ഗാമാക്രമണത്തെത്തുട൪ന്നു് ഇ൯ഡൃയാക്രമിച്ചപ്പോളു് പാക്കിസ്ഥാ൯ സൈനികമായിത്തന്നെതിരിച്ചടിച്ചെന്നുമാത്രമല്ല അവരുടെന്യൂക്ലിയാറായുധങ്ങളുടെ വിന്യസനത്തി൯റ്റെയും പ്രയോഗത്തി൯റ്റെയും നിയന്ത്രണമുള്ള നാഷണലു് കമ്മാ൯ഡു് അതോറിറ്റി വിളിച്ചുകൂട്ടുകയുംകൂടിച്ചെയു്തു. അതുവെറുതേകൂടുന്നൊരുകമ്മിറ്റിയല്ല- അതുകൂടിയില്ലെന്നവ൪പറയുന്നുണു്ടെങ്കിലും. ന്യൂക്ലിയാ൪ഭീഷണിയൊന്നും ഇ൯ഡൃയെഭയപ്പെടുത്തില്ലെന്നു് ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയുംപറയുകയുണു്ടായി. എന്നുവെച്ചാലു് ഞങ്ങളുടെയടുത്തും ആവശ്യത്തിനുണു്ടെന്നു്! യുദ്ധമവസാനിപ്പിച്ചെന്നവകാശപ്പെട്ട അമേരിക്ക൯പ്രസിഡ൯റ്റുട്രംപുപറഞ്ഞതും താ൯വെറുമൊരുയുദ്ധമല്ല ഇ൯ഡൃയുടെയും പാക്കിസ്ഥാ൯റ്റെയും പരസ്സു്പ്പരമുള്ള ആണവായുധപ്പ്രയോഗങ്ങളാണു് അവസാനിപ്പിച്ചതെന്നാണു്. അതിനടുത്തുവരെയെത്തിയിരുന്നുകാര്യങ്ങളെന്നു് മനസ്സിലാക്കണം.
പാക്കിസ്ഥാനാണു് പഹലു്ഗാമാക്രമണത്തി൯റ്റെപിന്നിലെന്നു് ഇ൯ഡ്യപറയുന്നതുശരിയെങ്കിലു് കാഷു്മീരി൯റ്റെപ്രത്യേകപദവിയെടുത്തുകളഞ്ഞു് കേന്ദ്രഭരണത്തിലാക്കി സൈനികസാന്നിധ്യവും സുരക്ഷയുംവ൪ധിപ്പിച്ചു് അവിടെസ്സാധാരണനിലപുനഃസ്ഥാപിച്ചെന്നു് ഇ൯ഡൃപറയുന്നതുതകിടംമറിക്കത്തക്കനിലയിലു് അവിടത്തെസ്സെക്ക്യൂരിറ്റിയന്തരീക്ഷത്തിലു് പാക്കിസ്ഥാനിപ്പോഴുംസ്വാധീനമുണു്ടെന്നു് അവ൪ക്കുതെളിയിക്കാനായെന്നാണുതെളിയുന്നതു്.
ഇ൯ഡൃയു്ക്കുംപാക്കിസ്ഥാനുമിപ്പോളൊരുപോലെ നൂറ്റിയെഴുപതു് ആണവപ്പോ൪മുനകളു്വീതമുണു്ടെന്നാണു് കണക്കെടുത്തിട്ടുള്ളതു്. (റഷ്യയുടെയും അമേരിക്കയുടെയുംകൂടിക്കൈയ്യിലുള്ള എണ്ണായിരം ആണവായുധങ്ങളു്നോക്കുമ്പോളതൊന്നുമല്ല!). ജനസംഖ്യയിലും രാഷ്ട്രവിസ്സു്തൃതിയിലും വലിയവ്യത്യാസമുണു്ടെങ്കിലും അതിലു്രണു്ടുപേരുംതുല്യമാണു്. ഇതുപ്രവ൪ത്തിപ്പിക്കാനുള്ള ആളു്ബലവും സാമ്പത്തികച്ചെലവും തുല്യമാണു്. ആകാശത്തിലും കരയിലും വെള്ളത്തിലുംകൂടിയവ പായിക്കാനുള്ളകഴിവും രണു്ടുകൂട്ട൪ക്കുമുണു്ടു്. പ്രിസ്സിഷ൯ ഇ൯സ്സു്ട്രുമെ൯റ്റു് ഗൈഡഡ്ഡായയിവ പാഴാവുകയുമില്ല- കൃത്യസ്ഥലത്തുതന്നെവീഴും. അതുകൊണു്ടുതന്നെ ആ൪ക്കാണുകൂടുതലു്കെടുതിയുണു്ടാകാ൯പോകുന്നതെന്നു് പറയുകവയ്യ. എങ്കിലും കൂടുതലു്ജനസംഖ്യയുള്ളരാജ്യമെന്നനിലയിലു് ആളു്നഷ്ടംകൂടുതലി൯ഡൃയു്ക്കായിരിക്കണം.
പാകിസ്ഥാനിലു്നിന്നുവ്യത്യസു്തമായി ആദ്യമായുധംപ്രയോഗിക്കില്ലെന്നു് ഇ൯ഡൃയൊരു ന്യൂക്ലിയാ൪നയംപ്രഖ്യാപിച്ചിരുന്നെങ്കിലും രാസ-ജൈവായുധങ്ങളുടെകൂടി ഭീഷണിയുടെപശ്ചാത്തലത്തിലു് പിന്നീടതിലു്നിന്നുപിന്നോട്ടുപോയി. അവരുടെന്യൂക്ലിയാറായുധങ്ങളു്മുഴുവ൯ ഇ൯ഡൃയെമാത്രംലക്ഷൃമാക്കിയാണുവെച്ചിട്ടുള്ളതെന്നു് പ൪വ്വേസ്സു് മുഷാറഫു് പ്രസിഡ൯റ്റായിരുന്നപ്പോളു് പാക്കിസ്ഥാ൯പറഞ്ഞിട്ടുണു്ടെങ്കിലും ഒരുരാഷ്ട്രമെന്നനിലയിലു് നിലനിലു്പ്പിനുഭീഷണിനേരിട്ടാലേ പ്രയോഗീക്കൂവെന്നുംപറഞ്ഞിട്ടുണു്ടു്. ഇപ്പോളു് ആരാണാദ്യമായുധംപ്രയോഗിക്കുന്നതെന്നതിനെപ്പറ്റി രണു്ടുകൂട്ട൪ക്കും നയങ്ങളൊന്നുമില്ല- ആരുവേണമെങ്കിലുമാകാം.
അവരുണു്ടാക്കി അവരുടെകൈയ്യിലുള്ള ന്യൂക്ലിയാറായുധങ്ങളു്പ്രയോഗിക്കുന്നതി൯റ്റെനിയന്ത്രണം എന്നുമെപ്പോഴും ഈരണു്ടുഗവണു്മെ൯റ്റുകളുടെകൈയ്യിലു്ത്തന്നെയിരിക്കില്ലെന്നും അതിനുള്ളസാങ്കേതികവിദ്യയുംകഴിവുമുണു്ടെങ്കിലു് സൈബ൪നുഴഞ്ഞുകയറ്റക്കാ൪ക്കും ഭീകരവാദികളു്ക്കുമതാകാമെന്നും രണു്ടുഗവണു്മെ൯റ്റുകളു്ക്കുമറിയാം. ഏറ്റവുംകഴിവുള്ളവ൯ ഗവണു്മെ൯റ്റിനകത്തല്ലപുറത്താണെന്നു് എത്രയോവട്ടംതെളിഞ്ഞിട്ടുള്ളതാണു്! അതുകൊണു്ടാണു് ഈക്കാര്യത്തിലു് രണു്ടുരാജ്യങ്ങളിലും സമ്പൂ൪ണ്ണനിരായുധീകരണംവേണമെന്നു് വിവേകമതികളാവശ്യപ്പെടുന്നതു്.
ഇ൯ഡൃയിലു് പഞു്ചാബും ഗുജറാത്തും രാജസ്ഥാനും ജമ്മുക്കാഷു്മീരുംമുതലു് തമിഴു്നാടും കേരളവുംവരെയിന്നാണവഭീഷണിയിലാണു്- അതുപോലെപാക്കിസ്ഥാനിലെനിരവധിസംസ്ഥാനങ്ങളും. രണു്ടുരാജ്യങ്ങളുമൊരലു്പ്പം- അതായതു് അവിടതെരണു്ടിടത്തെയുംഗവണു്മെ൯റ്റുകളും രാഷ്ട്രീയപ്പാ൪ട്ടികളും- സംയമനവുംവിവേകവുംപാലിച്ചിരുന്നെങ്കിലു് ഈഭീഷണിയൊന്നുമുണു്ടാകുമായിരുന്നില്ല, രണു്ടുരാജ്യങ്ങളിലെജനതകളു്ക്കും സമാധാനത്തോടെകഴിയാമായിരുന്നു. ന്യൂക്ലിയാറായുധപ്പ്രയോഗങ്ങളിലൊടുങ്ങുന്നതിനേക്കാളു്നല്ലതല്ലേ ഇ൯ഡൃയും പാക്കിസ്ഥാനും മതംമറന്നുവീണു്ടുമൊന്നിച്ചു് നിരായുധീകരണത്തിലൂടെ അതൊഴിവാക്കിക്കഴിയുന്നതു്?
ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും രണു്ടുരാജ്യങ്ങളിലെഗവണു്മെ൯റ്റുകളും കുറേനാളു്കൂടി ഭരണത്തിലിരിക്കാനുള്ളതീവ്രമതപിന്തുണ 2019മുതലു് 2025വരെയുള്ളയീയാസ്സൂത്രിതാക്രമണങ്ങളിലൂടെ നേടിക്കഴിഞ്ഞെങ്കിലു് രണു്ടുരാജ്യങ്ങളിലെയുംജനങ്ങളു്ക്കുള്ളയീയാണവഭീഷണി തലു്ക്കാലമൊഴിവായെന്നുപറയാം. പക്ഷേയവ൪ക്കിനിയുമിതുപോലെ ഭരണത്തിലു്ത്തുടരണു്ടേ, ഓരോ അഞു്ചുവ൪ഷവുമിതുപോലെ ഇലക്ഷ൯വരികയല്ലേ? അപ്പോഴുമിതുപോലെചെയ്യില്ലേ? രണു്ടുരാജ്യങ്ങളിലും സമ്പൂ൪ണ്ണജനാധിപത്യമതേതരഗവണു്മെ൯റ്റുകളു് നിലവിലു്വരികയല്ലാതെ മറ്റെന്തുപോംവഴിയിതിനുണു്ടു്? യുദ്ധച്ചെലവും അതിഭീമമായസൈനികച്ചെലവുമൊഴിവാക്കി ഭൗതികൈശ്വര്യത്തിലേക്കുനീങ്ങത്തക്കരീതിയിലു് സ്ഥിരമായി, എന്നുപറഞ്ഞാലു്ക്കുറഞ്ഞതൊരു ഇരുപത്തഞു്ചുകൊല്ലത്തേയു്ക്കെങ്കിലുമിതു്, ഒഴിവാക്കണു്ടേ? രാജ്യലയനവും നിരായുധീകരണവുമല്ലാതെ അതിനുമറ്റെന്തുവഴിയുണു്ടു്?
…..
…..
അങ്ങനെയെങ്കിലീയതി൪ത്തികാക്കുന്നസൈനികരിലു് മൂന്നിലു്രണു്ടെണ്ണത്തിനെ പൂ൪ണ്ണപെ൯ഷനോടെപിരിച്ചുവിട്ടു് രണു്ടുരാജ്യങ്ങളിലും രാഷ്ട്രനി൪മ്മാണപ്പ്രവ൪ത്തങ്ങളു്ക്കുപയോഗിച്ചുകൂടേ? എത്രപാലങ്ങളും റോഡുകളും ടണ്ണലുകളും പ൪വ്വതറെയിലു്വേകളുമാണു് രണു്ടുരാജ്യങ്ങളിലുംകെട്ടാ൯കിടക്കുന്നതു്! ഇ൯ഡൃയുടെയതി൪ത്തിസംസ്ഥാനങ്ങളിലു് വരയാടുകളു്ക്കുപോലും കയറിച്ചെല്ലാനാവാത്തയിടങ്ങളിലു്, നിരന്തരംകല്ലുപാഞ്ഞുവരുന്നവഴികളിലു്, എത്രയെണ്ണംറോഡുകളുംപാലങ്ങളുമാണു് അഭിമാനത്തോടെ ബോ൪ഡ൪ റോഡു്സ്സു് ഓ൪ഗനൈസ്സേഷ൯ നി൪മ്മിച്ചിട്ടിരിക്കുന്നതു്! അതവരുടെയും മറ്റുസൈനികവിഭാഗങ്ങളുടെയും മുഴുവ൯സമയജോലിയാക്കിക്കൂടേ? എന്തുമികച്ചപരിശീലനമാണവ൪ക്കുനലു്കിയിട്ടുള്ളതു്! രണു്ടുരാജ്യങ്ങളിലെമലകളിലുമിപ്പോഴും ടണ്ണലുകളുംറോഡുകളുമില്ലാതെയെലികളെപ്പോലെയല്ലേ പാ൪പ്പിടങ്ങളിലേയു്ക്കുമനുഷ്യ൪കയറിച്ചെല്ലുന്നതു്?
Written on 06 May 2025 and first published on 28 June 2025
No comments:
Post a Comment