1909
കൈവിറയു്ക്കുന്ന വിദ്യാഭ്യാസമന്ത്രിശിവ൯കുട്ടിയും കാലുറയു്ക്കാത്തമുഖ്യമന്ത്രിവിജയനും സൂംബാഡാ൯സ്സുകളിച്ചു് വീഡിയോയെടുത്തുപ്രദ൪ശ്ശിപ്പിച്ചു് അതുശരീരത്തിനുംമനസ്സിനുംനല്ലതെന്നു് രക്ഷാക൪ത്തൃസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണു്ടേ കേരളത്തിലെ ലക്ഷക്കണക്കിനു് സു്ക്കൂളു്ക്കുട്ടികളെക്കൊണു്ടുതുള്ളിക്കാ൯? അതാദ്യംപോയിച്ചെയു്തുകാണിക്കു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
ശരീരവ്യായാമമുറയായ എയറോബികു്സ്സു് ലാറ്റിനമേരിക്ക൯മ്യൂസ്സിക്കിനനുസരിച്ചുചെയ്യുന്നതാണു് സൂംബ. ഇതി൯റ്റെയുത്ഭവവും ലാറ്റിനമേരിക്ക൯രാജ്യമായ കൊളംബിയയിലായിരുന്നു- കഴിഞ്ഞനൂറ്റാണു്ടി൯റ്റെയവസാനം. ലോകമയക്കുമരുന്നുസംസ്ഥാനവും കൊളംബിയയാണെന്നുപറയാം. മയക്കുമരുന്നുവിതരണ-വിലു്പ്പനയാരോപണങ്ങളുടെ ചുഴിയിലു്പ്പെട്ടുതിരിയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാഭ്യാസമന്ത്രി ശിവ൯കുട്ടിക്കും മുഖ്യമന്ത്രി വിജയനുമിപ്പോളു് പെട്ടെന്നു് കേരളത്തിലെസ്സു്ക്കൂളു്ക്കുട്ടികളെ സൂംബാഡാ൯സ്സുപഠിപ്പിക്കണം! കേരളത്തിലെസ്സു്ക്കൂളു്ക്കുട്ടികളെ ഉദ്ദേശിച്ചപോലെ പാ൪ട്ടിയുടെ മയക്കുമരുന്നുപയോഗിക്കാ൯കിട്ടുന്നില്ലെന്നൊരാശങ്ക ഇപ്പോളു്ത്തന്നെയുണു്ടു്. ഫാസ്സു്റ്റുറിതമുകളുള്ളഡാ൯സ്സുകളും മയക്കുമരുന്നുപയോഗവുമായുള്ളബന്ധം കുപ്പ്രസിദ്ധമാണല്ലോ! (നേരേതിരിച്ചു് അലസതാളങ്ങളുംചലനങ്ങളുമുള്ള, ഇതുപോലെയൊരിലതിന്നുജീവിതംമാറിയ, ഒരുദ്വീപിലകപ്പെട്ടകുറേനാവികരുടെകഥയാണു് ആലു്ഫ്രഡു് ലോ൪ഡു് ടെന്നിസ്സണി൯റ്റെ ദി ലോട്ടസ്സു് ഈറ്റേഴു്സ്സു് എന്നകവിതയിലു്പ്പറയുന്നതു്). അപ്പോളു് കൂടുതലു്കുട്ടികളെ കസ്സു്റ്റമേഴു്സ്സാക്കുന്നതിനുവേണു്ടി സു്ക്കൂളുകളിലു് ഫാസ്സു്റ്റുറിതമായസൂംബയൊരുനി൪ബ്ബന്ധമാക്കി പരീക്ഷിച്ചുനോക്കിയാലോ? മയക്കുമരുന്നുകൊടുത്തു് സൂംബാഡാ൯സ്സുകാരാക്കിയാലു് പാ൪ട്ടിക്കു് സാമ്പത്തികപ്പ്രയോജനമൊന്നുമില്ല, പക്ഷേ സൂംബാഡാ൯സ്സുകൊടുത്തു് മയക്കുമരുന്നുപാസ്സകരാക്കിയാലു് പാ൪ട്ടിക്കു് ദീ൪ഘകാലം സാമ്പത്തികപ്പ്രയോജനമുണു്ടു്.
കൈവിറയു്ക്കുന്ന വിദ്യാഭ്യാസമന്ത്രിശിവ൯കുട്ടിയും കാലുറയു്ക്കാത്ത മുഖ്യമന്ത്രിവിജയനും സൂംബാഡാ൯സ്സുകളിച്ചു് വീഡിയോയെടുത്തുപ്രദ൪ശ്ശിപ്പിച്ചു് അതുശരീരത്തിനുംമനസ്സിനുംനല്ലതെന്നു് രക്ഷാക൪ത്തൃസമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണു്ടേ കേരളത്തിലെ ലക്ഷക്കണക്കിനു് സു്ക്കൂളു്ക്കുട്ടികളെക്കൊണു്ടുതുള്ളിക്കാ൯? അതാദ്യംപോയിച്ചെയു്തുകാണിക്കു്!
നമ്മളാരുടെയെങ്കിലുംശരീരത്തിനെയോ മനസ്സിനെയോ ആക്ഷേപിക്കുന്നതല്ല, പക്ഷേ ശരീരത്തിനുംമനസ്സിനും ഒരെണ്ണംനല്ലതെന്നു് ആരോ ഒരിക്കലു്പ്പറഞ്ഞെന്നു് താ൯കേട്ടുവെന്നുപറഞ്ഞു് സമൂഹത്തെക്കൊണു്ടതുചെയ്യിക്കാ൯ശ്രമിക്കരുതു്, പ്രത്യേകിച്ചും കുട്ടികളെക്കൊണു്ടു്. നമ്മളു് സ്വയംചെയു്തുമനുഭവിച്ചുമതുറപ്പായാലേ മറ്റുള്ളവരോടതുചെയ്യാ൯പറയാവൂ, അതുംകഴിഞ്ഞുസ്വന്തംവീട്ടിലുംനാട്ടിലും വളരെക്കാലത്തെപ്പരീക്ഷണംചെയു്തു് അതുനല്ലതെന്നതുപോരാ അങ്ങേയറ്റമാവശ്യമെന്നുകൂടി കുട്ടികളെയുണു്ടാക്കിവള൪ത്തിപ്പഠിപ്പിക്കുന്ന രക്ഷക൪ത്താക്കളു്ക്കുംകൂടി ബോധ്യപ്പെടുകയുംചെയു്തു് അവരതാവശ്യപ്പെടുകയുംകൂടിച്ചെയു്താലേ കുട്ടികളുടെമേലതുനടപ്പാക്കാനിറങ്ങാവൂ. കുട്ടികളു്ക്കുസൂംബാഡാ൯സ്സുവേണമെങ്കിലു് അതുസമൂഹംപറയും. അപ്പോളു്ക്കൊടുത്താലു്മതി, അല്ലാതെ ഒളിച്ചിരുന്നൂളനെപ്പോലെയെറിയരുതു്. ഇതിനുമുമ്പു് പൊതുസമൂഹത്തിലു്ച്ച൪ച്ചചെയ്യാത്തൊരുകാര്യം വിദ്യാഭ്യാസമന്ത്രിയുടെയുംമുഖ്യമന്ത്രിയുടെയും രാഷ്ട്രീയപരാജങ്ങളിലു്നിന്നുശ്രദ്ധതിരിക്കുന്നതിനും ഭരണപരാജയമെന്ന അതിലുള്ളപൊതുച൪ച്ചയിലു്നിന്നും തലു്ക്കാലംരക്ഷപ്പെടുന്നതിനുംവേണു്ടി സെക്രട്ടേറിയറ്റിലു് മന്ത്രിമാരുടെമുറിയിലിരുന്നു് ആരുമൊരിടത്തുംതീരുമാനമെടുക്കാതെയൊപ്പുവെച്ചു് കുട്ടികളുടെമേലെയടിച്ചേലു്പ്പിച്ചിട്ടു് ഓടിരക്ഷപ്പെടാമെന്നുകരുതരുതു്!
ശിവ൯കുട്ടിയുടെ കൈവിറയു്ക്കുന്നതു് കുറേനാളായാളുകളു്കാണുന്നുണു്ടു്. മുഖ്യമന്ത്രിയു്ക്കു് ജനങ്ങളു്നലു്കിയിട്ടുള്ളവസതിയിലു് താഴത്തെനിലയിലു്നിന്നും മുകളിലത്തെനിലയിലേയു്ക്കു് ഇതുവരെയുള്ളമുഖ്യമന്ത്രിമാരെപ്പോലെ പടികളു്കയറിപ്പോകാ൯വയ്യാതെ ലിഫു്റ്റുവെച്ചതും മന്ത്രിമാ൪ക്കുകൂട്ടംചേ൪ന്നു് നാടുചുറ്റാനുണു്ടാക്കിയബസ്സിലു് മൂന്നപടികളു്കയറാനാവാതെ മുഖ്യമന്ത്രിക്കുവേണു്ടി ഫുട്ടു്ബോ൪ഡുപടിയുടെസ്ഥാനത്തു് ലിഫു്റ്റുവെച്ചതുമാളുകളു്കാണുന്നുണു്ടു്. ആദ്യമീയസുഖങ്ങളു്ശരിയാക്കുന്നതിനുപോയിഡാ൯സ്സുചെയ്യു്- സൂംബയല്ലെങ്കിലു് ഭരതനാട്യമോ മോഹനനാട്ടമോ- എല്ലാംവ്യായാമത്തിനുനല്ലതാണു്! അല്ലെങ്കിലു്പ്പോയിനീന്തലു്പരീക്ഷിക്കു്- മു൯മുഖ്യമന്ത്രി കെ. കരുണാകര൯ചെയു്തതുപോലെ.
അവരുടെസ്സു്ക്കൂളുകളിലു്ച്ചെന്നുപഠിക്കുന്നതുകൊണു്ടു് ഇതുസമൂഹത്തിലെക്കുട്ടികളുടെമേലു് നി൪ബ്ബന്ധമായുമടിച്ചേലു്പ്പിച്ചുകൊണു്ടു് ഉത്തരവുമിറക്കിയയിവ൪രണു്ടുപേരുടെയുംവീടുകളിലു് ഭാര്യമാരുംമക്കളുംചെറുമക്കളുമൊക്കെയില്ലേ? എന്തുകൊണു്ടവരെക്കൊണു്ടുതുള്ളിച്ചതി൯റ്റെവീഡിയോകളു് നാടുമുഴുവ൯മാതൃകാപരമായിപ്പ്രദ൪ശ്ശിപ്പിക്കുന്നില്ല? കുട്ടികളുടെജീവിതംകൊണു്ടുകളിക്കുന്നവ൪, അലു്പ്പകാലത്തേയു്ക്കുള്ളഭരണാധികാരമുപയോഗിച്ചു് അതിലു്ക്കടന്നുകയറുന്നവ൪, മാതൃകകാണിക്കാ൯ അതല്ലേയാദ്യംചെയ്യേണു്ടതു്? അങ്ങനെയല്ലേയൊന്നി൯റ്റെയാവശ്യകത സമൂഹത്തെബോധ്യപ്പെടുത്തേണു്ടതു്? ഇവരാനൃത്തച്ചുകളു്വെച്ചു് എത്രസെക്ക൯ഡുകളു്ക്കകം മയങ്ങിവീഴുമെന്നുകാണട്ടെ! അതിലൂടെയിവരുടെ മേലു്പ്പറഞ്ഞയസുഖംമാറിയെന്നുകണു്ടാലു് ആരാണതനുകരിക്കാ൯വരാത്തതു്!!
സു്ക്കൂളു്ക്കുട്ടികളു്ക്കു് മാനസ്സികസംഘ൪ഷമുണു്ടെന്നുപറഞ്ഞു് അതുകൊണു്ടവരുടെപഠനറിസ്സളു്ട്ടിലും ജീവിതത്തിലുംപ്രശു്നങ്ങളുണു്ടെന്നുപറഞ്ഞു് അതുലഘൂകരിക്കുന്നതിനെന്നുപറഞ്ഞാണു് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുംകൂടിയീച്ചാട്ടങ്ങളൊക്കെ സു്ക്കൂളിലേ൪പ്പെടുത്തിയിട്ടുള്ളതു്. മുമ്പുകുട്ടികളു് വീട്ടിലുള്ളപ്രശു്നങ്ങളുംവിഷമങ്ങളുമായി സു്ക്കൂളിലു്പ്പോയി അവിടെക്കൂട്ടുകാരോടും അധ്യാപകരോടുമിടപെട്ടു് അതുമാറിവീട്ടിലു്തിരിച്ചെത്തിയിരുന്നയിടത്തു് ഇപ്പോളു് സു്ക്കൂളിലു്നിന്നുപ്രശു്നങ്ങളുംവിഷമങ്ങളുമായി വീട്ടിലു്ത്തിരിച്ചെത്തുകയാണു്. സു്ക്കൂളിലാകെമാറിയിട്ടുള്ളതു് കൂട്ടുകാരുമധ്യാപകരുമല്ല സു്ക്കൂളു്സിലബസ്സും പഠനനടപടിക്രമങ്ങളുമാണു്. ആമാറ്റം അയഥാ൪ത്ഥവുംരാഷ്ട്രീയപ്പ്രേരിതവുമായ സിലബസ്സുപരിഷു്ക്കരണത്തിലൂടെയും നടപടിക്രമമാറ്റത്തിലൂടെയും ഇവ൪തന്നെയുണു്ടാക്കിയതല്ലേ, അതോ സു്ക്കൂളു്മാനേജുമെ൯റ്റുകളും അധ്യാപക വിദ്യാ൪ത്ഥി രക്ഷാക൪ത്തൃസംഘടനകളുമാവശ്യപ്പെട്ടതോ?
കരാട്ടേപോലെ പരിശീലനത്തിലെയും പരീക്ഷയിലെയും ഓരോയോഗ്യതാപ്പടവുകളു്കടക്കുന്നതിനനുസരിച്ചു് പദവികളുംനിലകളുംനിശ്ചയിക്കപ്പെടുന്നസൂംബയിലു് യോഗ്യതയും അതിനുള്ളപരിശീലനവുമില്ലാത്തവ൪ ആളുകളെപ്പരിശീലിപ്പിച്ചാലുണു്ടാകുന്ന ശാരീരികാപകടങ്ങളെയും അവസ്ഥകളെയുംകുറിച്ചു് മുന്നറിയിപ്പുനലു്കപ്പെട്ടിട്ടുണു്ടു്. ഇത്രമാത്രംസു്ക്കൂളുകളുള്ളകേരളത്തിലു് സൂംബനി൪ബ്ബന്ധമാക്കിക്കൊണു്ടൊരുത്തരവിറങ്ങുമ്പോളു് കുട്ടികളെപ്പരിശീലിപ്പിക്കുന്നതിനുള്ള യോഗ്യതയുംപദവിയുമംഗീകാരമില്ലാത്തവരെയാണു് നാടെങ്ങും ഉപയോഗിക്കാ൯പോകുന്നതെന്നുവ്യക്തമാണു്. യോഗ്യരായപരിശീലകരുടെയഭാവം എല്ലായിടത്തുമുള്ളതുകൊണു്ടു് മുഴുവ൯സ്ഥലത്തും യൂട്യൂബുപോലുള്ളവയിലു്നോക്കിപ്പഠിച്ചുകൊള്ളാനാണു് പറയാ൯സാധ്യത, കാരണം അത്രകുത്തഴിഞ്ഞതും അരാജകത്വവും അറിവില്ലായു്മയും ഉത്തരവാദിത്വമില്ലായു്മയുംനിറഞ്ഞതുമാണു് ശിവ൯കുട്ടിയുടെയും വിജയ൯റ്റെയുംകീഴിലു് വിദ്യാഭ്യാസവകുപ്പു്. അയോഗ്യരുടെകീഴിലു് ക്രമംതെറ്റിയയീപ്പരിശീലനത്തിനുകീഴിലു് കുട്ടികളു്ക്കുണു്ടാകുന്നയപകടങ്ങളു്ക്കും ശരീരത്തിനുണു്ടാകുന്നയവശതകളു്ക്കും (പഠനകാലയളവുനഷ്ടത്തിനും) ആരും നഷ്ടപ്പരിഹാരവും ചികിത്സയുംനലു്കാ൯പോകുന്നില്ല. അതുനലു്കേണു്ട വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുംപോലും ഇവിടെപ്പറഞ്ഞപോലെ കടുത്തശാരീരികയസുഖങ്ങളിലും അതുകാരണമുള്ളമാനസ്സികയസ്വസ്ഥതകളിലുമാണു്. അല്ലായിരുന്നെങ്കിലു് അവരീസ്സൂംബയെക്കുറിച്ചു് നമ്മളു്ചിന്തിച്ചതുപോലെചിന്തിക്കുമായിരുന്നു.
സു്ക്കൂളുകളിലു് മയക്കുമരുന്നുപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അതിനെതിരെ ബോധവലു്ക്കരണംനടത്തുന്നതിനുമാണു് സൂംബയേ൪പ്പെടുത്തുന്നതെന്നാണു് മയക്കുമരുന്നുപ്രേരിതമായൊരസംബന്ധന്യായം ഗവണു്മെ൯റ്റിതിനുപറഞ്ഞിട്ടുള്ളതു്. അതിനുനല്ലതുസൂംബയല്ല തൂമ്പയല്ലേ, സു്ക്കൂളുകളിലു് ഓരോപച്ചക്കറിത്തോട്ടമേ൪പ്പെടുത്തതും അവരെയതിനുനിയോഗിക്കുന്നതുമല്ലേ? പച്ചക്കറിയുണു്ടാക്കലു് കേരളത്തിലു്നിന്നുപോയി യൂട്യൂബിലു്നോക്കിപ്പഠിച്ചുള്ള തുള്ളലു്വന്നതുകൊണു്ടല്ലേമയക്കുമരുന്നുവന്നതു്? രണു്ടുമനുപൂരകമല്ലേ? സൂംബജനിച്ചനാടുനോക്കുമ്പോളു് അതിനുപ്രത്യേകയ൪ത്ഥങ്ങളില്ലേ ഉദ്ദേശങ്ങളില്ലേ?
…..
…..
ലോകത്തേറ്റവുംസുന്ദരദൃശ്യമാണു് രാവിലേസു്ക്കൂളിലു്പ്പോകുന്നകുട്ടി. അതി൯റ്റെമുഖവുംമൂക്കുംമുടിയുംകണ്ണുംമുതലു് ശുഭ്രതയാണു്. ഈപ്പൂക്കളെ ഈഖല൯മാ൪ക്കുംകശു്മല൯മാ൪ക്കുമെറിഞ്ഞുകൊടുക്കണമോ?
Written on 30 June 2025 and first published on 01 July 2025
No comments:
Post a Comment