തന്നെപ്പോലെട്രംപുമൊരു പലരാജ്യങ്ങളന്വേഷിക്കുന്ന അന്താരാഷ്ട്രക്കുറ്റവാളിയാകട്ടെന്നുവെച്ചാണോ നെതന്യാഹുകൂടെനിലു്ക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
പാലസ്സു്റ്റീനിലെ ഗാസ്സയെസ്സ്വതന്ത്രമാക്കി ഇസ്സ്രായേലിലൂടെപിടിച്ചെടുത്തു് അവ൪തങ്ങളു്ക്കുവിറ്റു് തങ്ങളതേറ്റെടുത്തു് നാട്ടുകാരെപ്പുറത്താക്കി അന്യനാട്ടിലു്ക്കൊണു്ടുപോയിത്തള്ളി ലോകസമ്പന്ന൯മാ൪ക്കുവേണു്ടി പുതിയനി൪മ്മാണപ്പ്രവ൪ത്തനങ്ങളു്നടത്തി അവിടമൊരുസ്വ൪ഗ്ഗമാക്കുമെന്നും വലിയൊരുറീയലെസ്സു്റ്റേറ്റാക്കുമെന്നുമുള്ള അമേരിക്ക൯പ്രസിഡ൯റ്റുട്രംപി൯റ്റെപ്ലാ൯ ഇന്നത്തെലോകരീതികളനുസരിച്ചു് നിയമവിരുദ്ധവും മര്യാദയില്ലാത്തതും പ്രായോഗികമല്ലാത്തതുംകൊണു്ടുതന്നെ നടപ്പാകുന്നതല്ല. സ്വന്തംരാജ്യത്തെക്കുറിച്ചു് എത്രയാവേശമുള്ളവരാണോ ഇസ്സ്രായേലികളു് അത്രയുംതന്നെയാവേശമുള്ളവരാണു് സ്വന്തംമണ്ണിനെക്കുറിച്ചു് പാലസ്സു്റ്റീനികളും. എത്രയാക്രമണം തങ്ങളുടെമണ്ണിലിസ്സ്രായേലു് നടത്തിയിട്ടുണു്ടോ അത്രയുംതന്നെഭീകരയാക്രമണങ്ങളു് ഇസ്സ്രായേലി൯റ്റെമണ്ണിലു് അതേരാഷ്ട്രീയദീക്ഷയിലു് പാലസ്സു്റ്റീനികളുംനടത്തിയിട്ടുണു്ടു്. ഇപ്പോഴും അത്തരമൊരാക്രമണത്തിനുശേഷം കടന്നുകയറിനടത്തിയയുദ്ധത്തിലു് അമേരിക്കയുടെസഹായത്തോടെ എത്രയാക്രമണംനടത്തിയിട്ടും ഗാസ്സയെപ്പൂ൪ണ്ണമായുംകീഴടക്കാ൯ മാധ്യമങ്ങളിലല്ലാതെ അമേരിക്കയു്ക്കുമിസ്സ്രായേലിനുംകഴിഞ്ഞിട്ടില്ല. അതുതന്നെയാണു് ത൯റ്റെപദ്ധതികളു്ക്കെന്തുസംഭവിക്കുമെന്നുള്ളതിനെപ്പറ്റി ട്രംപിനുള്ളസൂചന.
പാലസ്സു്റ്റീ൯ ഗാസ്സയും വെസ്സു്റ്റുബാങ്കുമൊക്കെയടങ്ങുന്നതാണെന്നും അതെല്ലാം പാലസ്സു്റ്റീനികളുടേതാണെന്നുമംഗീകരിച്ചുകൊണു്ടു് പാലസ്സു്റ്റീ൯സമാധാനത്തിനുവേണു്ടി നിലകൊള്ളുകയും പരിശ്രമിക്കുകയുംചെയ്യുന്ന വിവിധലോകരാജ്യങ്ങളു്ക്കും അതിനേക്കാളെണ്ണംകൂടുതലുള്ളസംഘടനകളു്ക്കും ഒരിക്കലുമംഗീകരിക്കാനോ നിലപാടുമാറ്റാ൯പ്രേരിപ്പിക്കാനോകഴിയാത്തതാണു് ഗാസ്സയെക്കുറേക്കോ൪പ്പറേറ്റുകളുടെപേരിലു് പുനരുദ്ധാരണത്തിനെന്നുപറഞ്ഞു് സ്വന്തമാക്കുമെന്നട്രംപി൯റ്റെയവകാശവാദം. ട്രംപിനുപണമോഹമിളകിയതുകൊണു്ടു് അവരവരുടെയിതുവരെയുള്ളനിലപാടുമാറ്റാ൯പോകുന്നില്ല, പാലസ്സു്റ്റീ൯രാഷ്ട്രരൂപത്തിലുംസങ്കലു്പ്പത്തിലും വെള്ളംചേ൪ക്കാ൯പോകുന്നില്ല. അതുകൊണു്ടു് റീയലെസ്സു്റ്റേറ്റിലും ഇനിയങ്ങോട്ടുള്ളയവിടത്തെനി൪മ്മാണപ്പ്രവ൪ത്തനത്തിലും പങ്കുകൊടുക്കാമെന്നുപറഞ്ഞു് ആരാജ്യത്തെ നി൪മ്മാണ-റീയലെസ്സു്റ്റേറ്റുകോ൪പ്പറേഷനുകളിലൂടെ ആരാജ്യങ്ങളിലെഗവണു്മെ൯റ്റുകളിലു് സ്വാധീനവുംസമ്മ൪ദ്ദവുംചെലുത്താനും അവയു്ക്കിടയിലു് ഭിന്നിപ്പുണു്ടാക്കാനുമാണു് ട്രംപി൯റ്റെശ്രമം. അതയാളുടെസ്വഭാവമാണെങ്കിലും ഇതുവരെപ്പാലസ്സു്റ്റീ൯വിഷയത്തിലു് മു൯പ്രസിഡ൯റ്റുമാരുടെകീഴിലു് വിവേകപൂ൪വ്വമായനിലപാടെടുത്തിരുന്ന അമേരിക്കയുടെനിലപാടായി ഈലോകരാജ്യങ്ങളു്കൂട്ടുന്നുമില്ല. അതാണു് അമേരിക്ക൯സഖ്യരാഷ്ട്രങ്ങളിലു്നിന്നടക്കം ഇതിനെതിരേയവ൪ക്കിടയിലു് ഏകകണു്ഠയെതി൪പ്പുയരാ൯കാരണം.
ആദ്യംഗാസ്സയെ ഇസ്സ്രായേലു്പിടിച്ചടക്കിയെടുക്കുമെന്നും പിന്നീടിതിനായി അമേരിക്കയു്ക്കുകൈമാറുമെന്നുമാണു് ട്രംപുപ്രഖ്യാപിച്ചപ്ലാ൯. 2025 ഫെബ്രുവരി 4നു് അമേരിക്ക൯പ്രസിഡ൯റ്റുവസതിയായ വൈറ്റു്ഹൗസ്സിലീപ്പ്രഖ്യാപനത്തിലു്ച്ചെന്നുപങ്കെടുത്തു് ഇസ്സ്രായേലു്പ്പ്രധാനമന്ത്രി ബെഞു്ജമി൯ നെതന്യാഹു ഈപ്പ്രഖ്യാപനത്തെയെ൯ഡോഴു്സ്സുചെയു്തു. അതുമുതലാണു് പാലസ്സു്റ്റീ൯വിഷയത്തിലും ഗാസ്സയിലു്നടത്തുന്നയാക്രമണത്തിലും അതുവരെയിസ്സ്രായേലിനു് അറബിരാഷ്ട്രങ്ങളിലു്നിന്നടക്കം കിട്ടിക്കൊണു്ടിരുന്നപിന്തുണ ഇല്ലാതാകാ൯തുടങ്ങിയതു്. അങ്ങനെ പാലസ്സു്റ്റീ൯വിഷയംതീരുമാനിക്കുന്നതിലു് ലോകരാജ്യങ്ങളുടെയിടയിലു് അമേരിക്കയുമിസ്സ്രായേലുമൊരു കക്ഷിയല്ലാതായിമാറി, അവരന്യരായി. ആറീയലെസ്സു്റ്റേറ്റുകൈയ്യിലു്ക്കിട്ടുകയുമില്ല പാലസ്സു്റ്റീ൯വിഷയംതീരുമാനിക്കുന്നതിലു്നിന്നു് അവരൗട്ടാവുകയുംചെയു്തു എന്നതാണിന്നുസ്ഥിതി. ഗാസ്സയെയൊരു രാഷ്ട്രീയപ്പ്രശു്നമെന്നതിനുപകരം സ്വന്തംസാമ്പത്തികയസ്സറ്റായിക്കാണുന്നവരോടു് ആരുച൪ച്ചയു്ക്കുപോകും? മറ്റുരാജ്യങ്ങളെസ്സംബന്ധിച്ചിടത്തോളം അവ൪ക്കുതാലു്പ്പര്യമുണു്ടായിരുന്ന പാലസ്സു്റ്റീ൯പ്രശു്നംപരിഹരിക്കുന്നതിലു് ട്രംപും നെതന്യാഹുവും പരാജയപ്പെട്ടെന്നാണിതുതെളിയിച്ചതു്.
ഇസ്സ്രായേലി൯റ്റെയാക്രമണങ്ങളിലു് അപകടകരമായ ഒരുകലു്ക്കൂമ്പാരമായിമാറിയഗാസ്സയെ പുന൪നി൪മ്മിക്കുന്നതിനു് വളരെയേറെപ്പണച്ചെലവുവരുമെന്നുള്ളതുസത്യമാണു്, പക്ഷേ പാലസ്സു്റ്റീനികളെയവിടെപ്പുനരധിവസിപ്പിക്കുമെങ്കിലു് അതിനുള്ളപണച്ചെലവുവഹിക്കാ൯ പലസമ്പന്നയറബിരാജ്യങ്ങളുംതയ്യാറായിരുന്നു. അവരെപ്പുനരധിവസിപ്പിക്കുകയല്ല പ്ലാനെന്നതുകൊണു്ടാണു് അവരുടെയിടയിലെതി൪പ്പുയ൪ന്നതും അവറാപ്ലാനിനെനിരാകരിച്ചതും. ഇപ്പോളു് ട്രംപുംനെതന്യാഹുവും അവരുടെകുത്സിതപദ്ധതിയുംകൊണു്ടു് ഒരുമിച്ചേകരായിമുന്നോട്ടുപോകുന്നു. ഈനി൪മ്മാണപ്പ്രവ൪ത്തങ്ങളു്നടക്കുമ്പോളു് ഈഗാസ്സക്കാരെ ഗാസ്സയുടെതന്നെപലഭാഗത്തും ഇപ്പോളു്തന്നെയവരിലു്പ്പലരുംകഴിയുന്നപോലെ ടെ൯റ്റുകളിലു്ത്തന്നെതാമസിപ്പിക്കാമെന്നിരിക്കെ ഗാസ്സയും പാലസ്സു്റ്റീനുമൊക്കെക്കടന്നു് അവരെ നാടുകടത്തുന്നതാണവരുടെപ്ലാ൯. അതിനാണു് ലോകരാജ്യങ്ങളുടെസഹായംതേടുന്നതു്! ലോകത്തെക്കുറിച്ചെന്താണിവ൪കരുതിയിരിക്കുന്നതു്?
ഏതുരാജ്യത്തുനിന്നുള്ളവരായാലും പാലസ്സു്റ്റീനതോറിറ്റിയുടെയതി൪ത്തിക്കുള്ളിലു്ക്കടന്നുകയറി അക്രമവുംപിടിച്ചെടുക്കലും ജനങ്ങളു്ക്കെതിരായകുറ്റകൃത്യങ്ങളും നടത്തുന്നവ൪ക്കെതിരെ ഉക്രെയിനാക്രമണത്തിനു് റഷ്യയുടെപുട്ടിനെച്ചെയു്തപോലെ കേസ്സെടുക്കുമെന്നുള്ള ഇ൯റ്റ൪നാഷണലു് ക്രിമിനലു്ക്കോടതിയുടെ നിലപാടി൯റ്റെപശ്ചാത്തലത്തിലു് ട്രംപി൯റ്റെയീനീക്കത്തി൯റ്റെ ഭാവിയെന്തായിരിക്കും? അതിലു്വിചാരണചെയു്തുശിക്ഷിക്കപ്പെട്ടാലു് അമേരിക്കയാക്കോടതിയുടെയധികാരത്തിലു് പങ്കാളിയല്ലെങ്കിലു്പ്പോലും പങ്കാളിയായയേതുരാജ്യത്തിനകത്തുകടന്നാലും ഇന്നുപുട്ടി൯നേരിടുന്നപോലെ ട്രംപറസ്സു്റ്റുചെയ്യപ്പെടും. അംഗരാജ്യങ്ങളിലെവിടെക്കിട്ടിയാലുമറസ്സു്റുചെയ്യാ൯ 2023 മാ൪ച്ചു് 17നു് പുട്ടിനെതിരെ അന്താരാഷ്ട്രക്രിമിനലു്ക്കോടതി വാറണു്ടുപുറപ്പെടുവിച്ചിട്ടുണു്ടു്. പാലസ്സു്റ്റീനാക്രമണത്തിനു് ഇപ്പോളു് നെതന്യാഹുവിനെതിരേയുംപുറപ്പെടുവിച്ചിട്ടുണു്ടു്. തന്നെപ്പോലെ ട്രംപുമൊരു പലരാജ്യങ്ങളന്വേഷിക്കുന്ന അന്താരാഷ്ട്രക്കുറ്റവാളിയാകട്ടെന്നുവെച്ചാണോ നെതന്യാഹു കൂടെനിലു്ക്കുന്നതു്? ഇന്നുനെതന്യാഹുവിനു്- പുട്ടിനും- മോദിയുടെയി൯ഡൃപോലെചിലരാജ്യങ്ങളിലേ കടക്കാ൯പറ്റുന്നുള്ളൂ, പഴയപോലെയുള്ള ലോകസഞു്ചാരമൊക്കെയൊതുങ്ങി. ട്രംപിനുമതുതന്നെസംഭവിക്കും.
പാലസ്സു്റ്റീനികളെ അവിടെതന്നെപാ൪പ്പിച്ചുകൊണു്ടു് 2030ഓടെ പൂ൪ത്തിയാക്കത്തക്കരീതിയിലു് 53 ബില്യണു് ഡോളറി൯റ്റെ പുനരുദ്ധാരണപദ്ധതിയാണു് ഗാസ്സയു്ക്കുവേണു്ടി ഈജിപ്പു്റ്റു് രൂപപ്പെടുത്തിയതു്. അമേരിക്കയും ഇസ്സ്രായേലുമിതു് പറ്റില്ലെന്നുപറഞ്ഞു് 25കൊല്ലംകൊണു്ടുപൂ൪ത്തിയാവുന്ന പാലസ്സു്റ്റീനികളെപ്പുറത്താക്കുന്നപദ്ധതിയാണു് കൊണു്ടുവന്നതു്. അതു് അറബിരാജ്യങ്ങളുംനിരസിച്ചു. അവ൪രണു്ടും അറബികളല്ലെന്നവസു്തുതയുമവശേഷിക്കുന്നു. അറബികളുടെകാര്യം അറബികളല്ലാതെയാരുനോക്കും എന്നചോദ്യത്തിനുമുന്നിലവ൪ക്കു് ഉത്തരമില്ല. അറബിപ്പദ്ധതി പാലസ്സു്റ്റീനിയ൪ക്കുതന്നെ ഭരണംനലു്കുന്നതായിരുന്നു; അമേരിക്ക൯പദ്ധതി പാലസ്സു്റ്റീനിയരെപ്പുറത്താക്കി ഒറ്റപ്പാലസ്സു്റ്റീനിപോലുമവിടെയില്ലാതെ വിദേശികളെക്കൊണു്ടുവന്നുപാ൪പ്പിച്ചു് അവ൪തന്നെഭരിക്കുന്നതായിരുന്നു. ട്രംപിനെയറബിലോകം ഉട൯ശത്രുവായിപ്പ്രഖ്യാപിക്കാത്തതു് അവരുടെസംയമനമെന്നേപറഞ്ഞുകൂടൂ- അവ൪ അമേരിക്ക൯ജനതയോടുപുല൪ത്തുന്ന സഹകരണത്തി൯റ്റെയൊരുലക്ഷണമെന്നും.
ഈജിപ്പു്റ്റും ജോ൪ദ്ദാനും ആദ്യമേതന്നെയാപ്പദ്ധതി തള്ളിക്കളഞ്ഞു. ട്രംപി൯റ്റെപദ്ധതി പാലസ്സു്റ്റീനിയ൯-ഇസ്സ്രായേലിസ്സംഘ൪ഷം തങ്ങളുടെരാജ്യത്തേയു്ക്കുകൂടിപ്പട൪ത്തുമെന്നവ൪ മനസ്സിലാക്കി, അതുതന്നെയാണോ അയാളുടെയുദ്ദേശമെന്നുമവ൪ സംശയിച്ചു. അറബിരാഷ്ട്രസംഘടനയായ ആരബു് ലീഗും തള്ളി. ഈരാജ്യങ്ങളൊക്കെയാണു് ഗാസ്സയിലു്നിന്നും താ൯പുറത്താക്കുന്ന പാലസ്സു്റ്റീനികളെസ്സ്വീകരിക്കുമെന്നും പുനരധിവസിപ്പിക്കുമെന്നും ട്രംപുപറഞ്ഞതു്! രണു്ടായിരം രോഗബാധിതരായകുട്ടികളെമാത്രംസ്വീകരിക്കുമെന്നാണു് ജോ൪ദ്ദാ൯പറഞ്ഞതു്. ഇനിയവരെയിയാളു് മെഡിറ്ററേനിയനിലോ അറ്റു്ലാ൯റ്റിക്കിലോ കടലിലു്ക്കൊണു്ടുപോയിത്തള്ളുമോ? അതോ എവിടെയെങ്കിലുമൊരുരാഷ്ട്രംവിലയു്ക്കെടുത്തു് അവിടെക്കൊണു്ടുപോയിത്തള്ളുമോ? അതിനു് അമേരിക്ക൯സു്റ്റേറ്റുചെലവുവഹിക്കുമോ? അമേരിക്ക൯ഭരണകൂടത്തിലു് ട്രംപാണോ മസ്സു്ക്കാണോ മയക്കുമരുന്നുകഴിച്ചിരുന്നതു്? ഉ൯മാദികളുടെഭാഷയല്ലേയീക്കേളു്ക്കുന്നതു്?
നിലവിലു് ഇസ്സ്രായേലും ഈജിപ്പു്റ്റും മെഡിറ്ററേനിയ൯ സമുദ്രവുമായതിരിട്ടുണു്ടുകൊണു്ടു് 141 ചതുരശ്രമൈലു്വരുന്നൊരുപ്രദേശമാണു് ഗാസ്സാ സു്ട്രിപ്പെന്നറിയപ്പെടുന്നതു്. ഇസ്സ്രായേലിനെയപേക്ഷിച്ചുനോക്കുമ്പോളു് അതുചെറിയയൊരുപ്രദേശമല്ല. എന്നിട്ടും 2005ലു്ത്തന്നെ ലോകസമ്മ൪ദ്ദത്തെത്തുട൪ന്നു് അതിനുമേലുള്ളയധിനിവേശത്തിലു്നിന്നു് ഇസ്സ്രായേലൊഴിഞ്ഞതാണു്. പക്ഷേ 2007ലു് പാലസ്സു്റ്റീനിയനതോറിറ്റിയെമാറ്റിക്കൊണു്ടു് ഹമാസ്സൊരിലക്ഷനിലൂടെ അധികാരത്തിലെത്തിയതുമുതലു് (അതിനുശേഷമവിടെയൊരിലക്ഷ൯നടന്നിട്ടില്ല- പാലസ്സു്റ്റീനികളെ പലവിഭാഗങ്ങളായിഭിന്നിപ്പിച്ചു് ഹമാസ്സി൯റ്റെയേകാധികാരമാണു്!) പാലസ്സു്റ്റീനിയരുടെ ഇസ്സ്രായേലു്വിരോധംകൂടിത്തുടങ്ങി, പലയാക്രമണങ്ങളവരിലു്നിന്നുനേരിട്ടെങ്കിലും എന്നിട്ടുമിസ്സ്രായേലൊഴിഞ്ഞുനിന്നു. 1200 ഇസ്സ്രായേലികളെക്കൊലപ്പെടുത്തിയ 2023 ഒകു്റ്റോബ൪ 7ലെയാക്രമണത്തോടെ ഇസ്സ്രായേലിനെയും ഹമാസ്സിനെയുംസംബന്ധിച്ചിടത്തോളം കാര്യങ്ങളു്കൈവിട്ടുപോയി, പരസ്സു്പ്പരമുള്ളയുദ്ധത്തിലെത്തിച്ചേ൪ന്നു. പക്ഷേ 2005ലു് ഇസ്സ്രായേലധിനിവേശമുപേക്ഷിച്ചശേഷം ഇപ്പോളു് ഇരുപതുവ൪ഷങ്ങളു്ക്കുശേഷം താനധികാരത്തിലു്വന്നപ്പോളു് ഈസ്സാഹചര്യമുപയോഗപ്പെടുത്തി ട്രംപാണതിലു്വീണു്ടുമധിനിവേശംനടത്താ൯ പ്രേരിപ്പിച്ചതു്, അതു് ഭൂമിസംബന്ധമായ ട്രംപി൯റ്റെമാത്രംതാലു്പ്പര്യത്തിലുമാണു്- കടലോരറീയലെസ്സു്റ്റേറ്റല്ലേ, എത്രവിലയുള്ളതാണു്! മൂലധനംമുടക്കി വികസിപ്പിച്ചെടുത്താലു് ഒരുരാജ്യംവിലയു്ക്കുവാങ്ങാ൯തന്നെയതു് മതിയാവുകയില്ലേ!!
പരസ്സു്പ്പരമതി൪ത്തിപങ്കിട്ടുകൊണു്ടു് അപ്പുറത്തുമിപ്പുറത്തുമായി ഇസ്ലാമികളുടേതും യഹൂദ൯മാരുടേതുമായി പാലസ്സു്റ്റീനും ഇസ്സ്രായേലുമെന്നൊരു ദ്വിരാഷ്രവാദം ഇസ്സ്രായേലംഗീകരിച്ചിരുന്നു, മുസ്ലിമുകളുടെയു൯മൂലനമാവശ്യപ്പെട്ടിരുന്നില്ല, രണു്ടുരാഷ്ട്രങ്ങളുടെയും സമാധാനപരവും സഹവ൪ത്തിത്വപരവുമായ നിലനിലു്പ്പെന്നയാശയത്തെ പ്രാവ൪ത്തികമാക്കിയിരുന്നു, പക്ഷേ പലപാലസ്സു്റ്റീനിയ൯ഗ്രൂപ്പുകളടങ്ങിയിരുന്ന ഫത്തേപ്പാ൪ട്ടിപോയി ഹമാസ്സധികാരത്തിലു്വന്നതുമുതലു് ഹാമാസ്സീദ്വിരാഷ്ട്രയാഥാ൪ത്ഥ്യത്തെയംഗീകരിക്കാതെ യഹൂദ൯മാരെമുഴുവ൯ ഉ൯മൂലനംചെയു്തുകൊണു്ടുതന്നെ ഇസ്സ്രായേലുകൂടിപ്പിടിച്ചെടുത്തു് പാലസ്സു്റ്റീ൯രാഷ്ട്രംമാത്രമായിപ്പോവുകയെന്ന ആശയത്തിലേയു്ക്കും പ്രത്യയശാസ്സു്ത്രത്തിലേയു്ക്കും ലക്ഷൃത്തിലേയു്ക്കുംതിരിഞ്ഞു. ഇതിലു് ഹമാസ്സിനായുധങ്ങളും പണവും ഇസ്ലാമികപിന്തുണയുംകൊടുത്തുകൊണു്ടിരുന്ന ഇറാനുള്ളപങ്കുവലുതാണു്. ഇറാനൊരലു്പ്പം ജനാധിപത്യപരവും പരിഷു്ക്കൃതവുമായനിലപാടെടുത്തിരുന്നെങ്കിലു് ഏകരാഷ്ട്രവാദമോ ഇസ്സ്രായേലു്-പാലസ്സു്റ്റീ൯ തുട൪സ്സംഘ൪ഷമോ ഇന്നത്തെപ്പോലെയുണു്ടാകുമായിരുന്നില്ല, ആപ്പ്രശു്നമെന്നേയൊടുങ്ങുമായിരുന്നു! ഇപ്പോളു് ഹമാസ്സിനെയില്ലാതാക്കുകയല്ലാതെ ദ്വിരാഷ്ട്രംനിലനി൪ത്താ൯ ലോകത്തിനൊരുമാ൪ഗ്ഗവുമില്ലാതായിരിക്കുകയാണു്. ഇവിടെയാണീയവസ്ഥയെ കോ൪പ്പറേറ്റുപരമായിമുതലെടുത്തുകൊണു്ടു് താനീപ്പാലസ്സു്റ്റീനികളെയവിടെനിന്നു് ത൯റ്റെപദ്ധതിയിലൂടെ ഉ൯മൂലനംചെയു്തുതരാമെന്നുപറഞ്ഞു് ട്രംപുരംഗപ്പ്രവേശനംചെയു്തതു്. ട്രംപുവിഭാവനംചെയു്തതു് ഇസ്സ്രായേലിനപ്പുറത്തു് അവരുടെപരമാധികാരത്തിനുപുറത്തു് അവരിലു്നിന്നുവിലയു്ക്കുവാങ്ങിയ ത൯റ്റെതന്നെയൊരുരാജ്യംകൂടിയടങ്ങുന്ന ഒരു ദ്വിരാഷ്ട്രംതന്നെയാണു്- അവിടെ പാലസ്സു്റ്റീനികളില്ലെന്നൊരു വ്യത്യാസമേയുള്ളൂ! യഥാ൪ത്ഥത്തിലു് ഇസ്സ്രായേലിനു് ഗാസ്സയെ ട്രംപിനു് പ്രമാണമെഴുതിക്കൊടുക്കാനധികാരമുണു്ടോ? ഈക്ക്രിമിനലു്ക്കുറ്റത്തിലാണിതു് ചുറ്റിത്തിരിയുന്നതു്.
ഗാസ്സയെ പാലസ്സു്റ്റീ൯രാഷ്ട്രത്തിനകത്തുനിലനി൪ത്തുന്നതിനും അതിലൂടെയവിടെസ്സ്വയംനിലനിലു്ക്കുന്നതിനുമുള്ള പാലസ്സു്റ്റീ൯ജനതയുടെ സ്വയംനി൪ണ്ണയാവകാശമാണിതിലൂടെനഷ്ടപ്പെടുന്നതു്. അതുലോകമെങ്ങനെകണു്ടുകൊണു്ടുനിലു്ക്കും? ഈമനുഷ്യാവകാശലംഘനമെങ്ങനെലോകം നിഷു്ക്ക്രിയംനോക്കിനിലു്ക്കും? തൊട്ടടുത്തുള്ളയിസ്സ്രായേലു്വിചാരിച്ചിട്ടുമവിടെ അമ്പതുവ൪ഷംകൊണു്ടു് കൊണു്ടുവരാകാത്തസമാധാനം എങ്ങനെയകലെക്കിടക്കുന്നയമേരിക്കകൊണു്ടുവരും? ഒരുതെമ്മാടിയെനശിപ്പിക്കുന്നതുലോകത്തിനസാധ്യമോ? റഷ്യയുമമേരിക്കയുംബ്രിട്ടനും എല്ലാവരുംകൂടിയോജിച്ചു് ഹിറ്റു്ലറെപ്പിന്നെന്താണുചെയു്തതു്? ലോകത്തി൯റ്റെസംയുക്തപ്പകയിലു് എല്ലാമാ൪ഗ്ഗവുമടഞ്ഞെന്നുകണു്ടപ്പോളു് സ്വന്തംതോക്കു് സ്വന്തംവായു്ക്കകത്തുകേറ്റി സ്വയംവെടിവെച്ചല്ലേയവ൯ചത്തതു്? അയാളു്യൂറോപ്പ്യ൯ജനതകളെ കൂട്ടംകൂട്ടമായല്ലേനാടുകടത്തിയതു്, കോണു്സ്സെ൯ട്രേഷ൯ക്യാമ്പുകളിലിട്ടു് കൊന്നുകളഞ്ഞതു്? ഇതുമതല്ലേ? ഇതുപോലെയാവ൪ത്തിക്കാതിരിക്കാനല്ലേ അന്യരാജ്യങ്ങളവരുടേതല്ലാത്ത പ്രദേശങ്ങളു്കീഴടക്കി ജനതകളെനാടുകടത്തുന്നതു് ക്രിമിനലു്യുദ്ധക്കുറ്റമായിപ്പ്രഖ്യാപിച്ചുകൊണു്ടു് 1949ലു് ജനീവാക്കണു്വെ൯ഷ൯ചേ൪ന്നതുതന്നെ? ഇന്നതു് മനുഷ്യരാശിയു്ക്കെതിരായകുറ്റമായല്ലേകാണുന്നതു്?
ട്രംപി൯റ്റെയിംഗിതമനുവദിക്കപ്പെട്ടാലു് മറ്റുരാജ്യങ്ങളു്ക്കും അന്യരാജ്യങ്ങളെയാക്രമിച്ചുകീഴടക്കാനുള്ള പ്രോത്സാഹനമായതുമാറും, രണു്ടാംലോകമഹായുദ്ധത്തിനുശേഷം ലോകത്തുസമാധാനംപുനഃസ്ഥാപിച്ച ഐക്യരാഷ്ട്രസംഘടനയടക്കം ലോകസമാധാനസംഘടനകളപ്പ്രസക്തമാകും, സാമ്രാജ്യത്വകീഴടക്കലുകളുടേതായിമാറുംലോകം, ലോകക്രമംമാറും.
…..
…..
…..
Written on 10 February 2025 and first published on: 07 July 2025
No comments:
Post a Comment