1915
ഇ൯ഡൃയിലു് ബീജേപ്പീയും കോ൪പ്പറേഷനുകളും വിവിധമിലിട്ട൯റ്റുസംഘടനകളുംചേ൪ന്നുനടപ്പിലാക്കുന്ന ഹിന്ദുമതാധിപത്യത്തിനു് വല്ലഭാവിയുമുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയുടെ ജനാധിപത്യയസ്ഥിവാരങ്ങളെക്കടപുഴക്കിക്കൊണു്ടു് കോ൪പ്പറേറ്റുനിയന്ത്രിതമായ ഒരുമതാധിപത്യത്തിലേയു്ക്കാണു്, ഒരുകോ൪പ്പറേറ്റുതിയോക്ക്രസിയിലേയു്ക്കാണു്, ബീജേപ്പീയുടെയോരോനീക്കവും ഓരോതെരഞ്ഞെടുപ്പുവിജയവും ഇ൯ഡൃയെക്കൊണു്ടുപോകുന്നതെന്നതിലു് ലോകരാജ്യങ്ങളെല്ലാമിന്നു് ഏകാഭിപ്രായക്കാരാണു്. ട്രംപി൯റ്റെയമേരിക്കയും പുട്ടി൯റ്റെറഷ്യയും നെതന്യാഹുവി൯റ്റെയിസ്സ്രായേലുംമാത്രമേ അതിലു്നിന്നൊഴിഞ്ഞുനിലു്ക്കുന്നുള്ളൂ, കൂടാതെ അമേരിക്കയേ൪പ്പെടുത്തിയപുതിയ വ്യാപാരച്ചുങ്കത്തിലാടിയുലഞ്ഞുനിലു്ക്കുമ്പോളു് ഇ൯ഡൃയിലു്പ്പുതിയവ്യാപാരംനലു്കാമെന്ന വാഗു്ദാനത്തിലാകൃഷ്ടരായ കുറേയന്യരാജ്യങ്ങളും, പക്ഷേ അവരും ആഭരണക്രമംപിന്തുടരുന്നവരാണു്.
ഇരുപതുകോടിമുസ്ലിമുകളുള്ളയൊരുരാജ്യത്തു് അവരുടെതാലു്പ്പര്യങ്ങളു്കണക്കിലെടുക്കാതെ ഒരുശക്തിക്കും ദീ൪ഘകാലമൊരു ഹിന്ദുമതാധിപത്യഭരണം തുട൪ന്നുകൊണു്ടുപോകാ൯കഴിയുകയില്ലെന്നു് വ്യക്തമാണു്, പ്രത്യേകിച്ചും ലോകത്തുമറ്റൊരു ഹിന്ദുമതാധിപത്യരാജ്യവുമില്ലാതിരിക്കുകയും ആരാജ്യത്തി൯റ്റെനിലനിലു്പ്പിനു് അന്യമതരാജ്യങ്ങളിലേക്കുള്ളകയറ്റുമതിയും അവിടങ്ങളിലു്നിന്നുള്ളയിറക്കുമതിയും അനിവാര്യമായിരിക്കുകയും ഈയന്യമതജനങ്ങളടങ്ങുന്നരാജ്യങ്ങളിലെ ജനതകളുടെകൈയ്യിലാണു് ലോകമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുമെന്നുമായിരിക്കുമ്പോളു്. ഇ൯ഡൃയിലു്ബീജേപ്പീയതുചെയ്യുന്നതു് അതുതുട൪ന്നുകൊണു്ടുപോകാനല്ല, അതുമുന്നോട്ടുകൊണു്ടുപോകുന്നതിനിടയിലു് അതിനെതിരേയുയരുന്നയാരവങ്ങളു്ക്കിടയിലു് അതി൯റ്റെപിന്നണിയിലുള്ളകോ൪പ്പറേഷനുകളു്ക്കു് മറ്റൊരുരീതിയിലുംസാധ്യമല്ലാത്തയത്രയഭൂതപൂ൪വ്വവും അത്ഭുതകരവുമായയൂറ്റു് രാഷ്ട്രസ്വത്തുക്കളിലു്നടത്താനാണു്. ഇപ്പോളു്ത്തന്നെ ബീജേപ്പീയൊരുക്കിക്കൊടുത്തയീബഹളത്തി൯റ്റെമറവിലു് അത്രയത്ഭുതകരമായയൂറ്റാണുനടത്തുന്നതു്. അതുകഴിയുമ്പോളു് ബീജേപ്പീയവരുടെവഴിയു്ക്കുപോകും, ഇനിയൂറ്റാനൊന്നുമില്ലെന്നാകുമ്പോളു് ഇപ്പോളു് റിലയ൯സ്സിനുമദാനിയു്ക്കുമെതിരേനടക്കുന്നപോലുള്ള മറ്റുലോകകോ൪പ്പറേറ്റുകളുടെപ്രതികാരമേറ്റുവാങ്ങിക്കൊണു്ടു് ആക്കോ൪പ്പറേഷനുകളുമവയുടെവഴിയു്ക്കുപോകും.
ഭാവിലോകത്തു് അത്രകടുത്തമത്സരംനേരിട്ടുകൊണു്ടു് സ്വന്തമായദ്ധ്വാനിച്ചുപണമുണു്ടാക്കാതെ ഇതുവരെമറ്റാരുംചെയു്തിട്ടില്ലാത്തപോലെ രാഷ്ട്രസ്വത്തുക്കളു്കരസ്ഥമാക്കിയാസ്സു്തികളാ൪ജ്ജിച്ചു് അപ്പോഴുംപിടിച്ചുനിലു്ക്കുന്നതിനാണു് കോ൪പ്പറേറ്റുകളുടെസാധാരണവികസനപദ്ധതിയായി ഇ൯ഡൃ൯ഹിന്ദുക്കോ൪പ്പറേറ്റുകളീ ഹിന്ദുരാഷ്ട്രംസ്ഥാപിക്കലു്പ്പരിപാടിയാവിഷു്ക്കരിച്ചതും അവരുണു്ടാക്കിയജനപ്പ്രതിനിധികളിലൂടെ അതുനടപ്പാക്കുന്നജോലിബീജേപ്പീയെയേലു്പ്പിച്ചതും.
മതം രാഷ്ട്രീയത്തിലിടപെടുന്നതല്ല മതംതന്നെരാഷ്ട്രീയമായിമാറി ഭരണംനടത്തുന്നയൊന്നിനെയാണു് ഇന്നു് മതാധിപത്യം അല്ലെങ്കിലു് തിയോക്രസിയെന്നുപറയുന്നതു്. ഇതി൯റ്റെയങ്ങേയറ്റം ഇറാനിലെയിസ്ലാമിക്കുറിപ്പബ്ലിക്കും ഇങ്ങേയറ്റം ഒരലു്പ്പംജനാധിപത്യമവശേഷിക്കുന്ന പാക്കിസ്ഥാനത്തിലെയിസ്ലാമിക്കുറിപ്പബ്ലിക്കുമാണു്. അതി൯റ്റിടയിലു് കോ൪പ്പറേറ്റുചക്രവ൪ത്തിഭരണത്തിലൂന്നി ഇറാനിലേക്കുചായണമെന്നാലോചിച്ചുനിലു്ക്കുന്നയൊന്നായാണു് ഇ൯ഡൃയിലെഹിന്ദുമതാധിപത്യത്തിനു് ലോകമിന്നുസ്ഥാനംനിശ്ചയിച്ചിട്ടുള്ളതു്.
മതേതരത്വമെന്നുപറയുന്നതുതന്നെ ആയൊരുകാഴു്ച്ചപ്പാടും നടപ്പുരീതിയും മതവുമായോ അഭൗമികമായതുകളുമായോ ബന്ധപ്പെട്ടതല്ലെന്നതാണുസൂചിപ്പിക്കുന്നതു്, അഭൗമികമായതുമായിബന്ധപ്പെട്ടതാണെങ്കിലു് അതാണേറ്റവുമഭൗമികമായതെന്നാണു്. ഇന്നതുലോകത്തെ ഏറ്റവുംപരിഷു്ക്കൃതവും സംസ്സു്ക്കാരസമ്പന്നവുമായ ഒരുപിന്തുടരലായാണുകൂട്ടപ്പെടുന്നതു്. മതേതരത്വംനിഷു്ക്ക൪ഷിക്കുന്നതു് സമൂഹത്തിലുംഭരണത്തിലും മതത്തി൯റ്റെയിടപെടലും പ്രവ൪ത്തനവും സ്വാധീനവും കുറയു്ക്കണമെന്നാണു്, പറ്റുമെങ്കിലു്ത്തടയണമെന്നാണു്.
ഒരുമതേതരരാഷ്ട്രംപ്രവ൪ത്തിക്കുന്നതു് വ്യക്തിയും മതവുംതമ്മിലുള്ളബന്ധങ്ങളിലു് സു്റ്റേറ്റിടപെടുകയില്ല, വ്യക്തിയും സു്റ്റേറ്റുംതമ്മിലുള്ളബന്ധങ്ങളിലു് മതംപരിഗണിക്കില്ല, സു്റ്റേറ്റി൯റ്റെവകയായി മതങ്ങളൊന്നുമുണു്ടായിരിക്കില്ല സു്റ്റേറ്റിനു് ഒരുമതത്തോടുംകടപ്പാടുമില്ല, എന്നീമൂന്നു് അടിസ്ഥാനതത്വങ്ങളുടെയടിസ്ഥാനത്തിലാണു്. വ്യക്തി മതം സു്റ്റേറ്റു് എന്നീമൂന്നെണ്ണത്തി൯റ്റെയുംസ്ഥാനം ഒരുമതേതരരാഷ്ട്രത്തിനകത്തു് വ്യക്തമായിനി൪വ്വചിച്ചിരിക്കുകയാണു്, വേ൪തിരിച്ചിരിക്കുകയാണു്. മതത്തിനു് അമ്പലങ്ങളിലും പള്ളികളിലും വ്യക്തിമനസ്സുകളിലുമേകാര്യമുള്ളൂ സെക്രട്ടേറിയറ്റിലില്ല എന്നതാണു് മതേതരരാജ്യങ്ങളിലെനിലപാടു്. മതേതരരാജ്യങ്ങളെപ്പോഴുമൊരു ബഹുമതരാജ്യങ്ങളായിരിക്കും. മതേതരരാജ്യങ്ങളെല്ലാം മിക്കവാറുമെല്ലായു്പ്പോഴു ജനാധിപത്യരാജ്യങ്ങളുമായിരിക്കും. ഇതൊന്നുംകൊണു്ടു് സു്റ്റേറ്റു് മതവിരുദ്ധമെന്നോ നിരീശ്വരവാദപരമെന്നോ അ൪ത്ഥമാകുന്നില്ല- പലയിടത്തും കോടതികളിലും പാ൪ലമെ൯റ്റിലും സത്യപ്പ്രതിജ്ഞചെയ്യുന്നതു് വിശുദ്ധഗ്രന്ഥങ്ങളിലു്ത്തൊട്ടുതന്നെയാണു്. സു്റ്റേറ്റു് പൗര൯റ്റെ ആത്മീയകാര്യങ്ങളിലിടപെടുന്നില്ല, ഭൗതികകാര്യങ്ങളിലേയിടപെടുന്നുള്ളൂ. മതാധിപത്യരാജ്യങ്ങളിലു് ഇതോരോന്നുംവിപരീതമാണെന്നും പരസ്സു്പ്പരംകൂടിക്കുഴഞ്ഞുകിടക്കുകയാണെന്നുംകാണാം. ഒരുദാഹരണമെടുക്കുകയാണെങ്കിലു് ബ്രിട്ടീഷുഭരണകാലംമുതലു് 1947ലു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടി വീണു്ടുമറുപത്തേഴുവ൪ഷത്തോളവും ഇതെല്ലാംശരിയായിരുന്നു, പക്ഷേ 2014ലു് ഭാരതീയജനതാപ്പാ൪ട്ടിയും കുറേക്കോ൪പ്പറേഷനുകളും കുറേഹിന്ദുസംഘടനകളും ഭരണമാരംഭിച്ചതിനുശേഷം ഇതെല്ലാംനേ൪വിപരീതമായി.
മതാധിപത്യരാജ്യങ്ങളിലാകട്ടെ മനുഷ്യനുണു്ടാക്കുന്നനിയമങ്ങളെല്ലാം ദൈവികനിയമമെന്നവ൪കരുതുന്നവയെ പിന്തുട൪ന്നുള്ളതാണു് കാരണം ഡെലൃൂഷനിലല്ലാതെ സൃഷ്ടിച്ചുവിട്ടശേഷം ദൈവമവരോടു് നേരിട്ടൊരിക്കലുംസംസാരിച്ചിട്ടില്ല. പണു്ടുമതാധിപത്യത്തിലു് പുരോഹിത൯മാ൪മുതലു് വെളിച്ചപ്പാടുകളു്വരെയുള്ളവ൪ഭരിച്ചിരുന്നതുപോലെ ഇന്നുമതമേലദ്ധ്യക്ഷ൯മാരോ ഇ൯ഡൃയിലെബീജേപ്പീയുടെകാര്യത്തിലെന്നപോലെ അവ൪തന്നെരാഷ്ട്രീയപ്പാ൪ട്ടികളുണു്ടാക്കി മതമേലദ്ധ്യക്ഷ൯മാ൪തീരുമാനിക്കുന്ന രാഷ്ട്രീയനേതാക്കളോഭരിക്കുന്നു. അവിടെ രാഷ്ട്രീയവുംമതവുംസു്റ്റേറ്റുമൊന്നാവുന്നു. ഇവയെല്ലാമേകദേശമെല്ലായു്പ്പോഴും ഏകമതരാജ്യങ്ങളുമായിരിക്കും, നിയമങ്ങളു്മുഴുവനുമാമതത്തിനനുസരിച്ചുമായിരിക്കും. സു്റ്റേറ്റിനുംപൗര൯മാ൪ക്കുമൊറ്റമതമായിരിക്കും, അതി൯റ്റെ സമ്പൂ൪ണ്ണയാധിപത്യമായിരിക്കും. അവിടെമറ്റുമതങ്ങളുണു്ടെങ്കിലവ൪പീഢനംനേരിടും. സുഡാനിലും അളു്ജീരിയയിലും സെനഗലിലും അങ്ങനെയുള്ള മുസ്ലിംമതാധിപത്യവും ലൈബീരിയയിലും കെനിയയിലും ടാ൯സ്സാനിയയിലും തീവ്രക്രിസ്സു്ത്യ൯മതാധിപത്യവും സ്ഥാപിക്കാനുള്ളശ്രമങ്ങളു് അതിശക്തമായിത്തുടരുകയാണു്. ഏഷ്യയിലു് ഇ൯ഡൃയുടെയയലു്രാജ്യങ്ങളിലു് അഫു്ഘാനിസ്ഥാ൯ തീവ്രമുസ്ലിംമതാധിപത്യത്തിനു് ഏറ്റവുംമികച്ചയൊരുദാഹരണമാണു്. മതനിരപേക്ഷതവിരുദ്ധശ്ശക്തികളു് റഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെയിപ്പോളു്ശ്ശക്തമാണു്. സമ്പൂ൪ണ്ണമതാധിപത്യമില്ലാത്തതു് ഇസ്ലാമിക്കായ മലേഷ്യയും ഈജിപ്പു്റ്റും ഇ൯ഡോനേഷ്യയുംപോലുള്ളചിലരാജ്യങ്ങളിലാണു്. ഇങ്ങനെയാണെങ്കിലും ഈമതാധിപത്യരാജ്യങ്ങളിലു്ത്തന്നെ ആമതങ്ങളു്ക്കകത്തുതന്നെ മാറ്റങ്ങളു്ക്കും വിമോചനത്തിനുംവേണു്ടിവാദിക്കുന്ന വിപ്ലവകാരികളുണു്ടെന്നുള്ളതൊരുവസു്തുതയാണു്. ഇറാ൯പോലുള്ളരാജ്യങ്ങളിലു് അവരെയാണുതൂക്കിക്കൊല്ലുന്നതു്.
ഭൂമിയുള്ളവനാണു് പരമാധികാരിയായിരുന്നതു്, നാടുവാഴിയായിരുന്നതു്. ഭൂമിയുടെയും രാജ്യത്തി൯റ്റെപൊതുസ്സ്വത്തുക്കളുടെയുംമേലുള്ള പരമാധികാരമെടുത്തുമാറ്റിയാലു് മതാധിപത്യവും ശൂന്യമാണു്. വാസു്തവത്തിലു് അവപിടിക്കുന്നതിനുവേണു്ടിയാണു് മതാധിപത്യം, അല്ലാതെയതിനു് അഭൗമികവും ആത്മീയവുമായിബന്ധമൊന്നുമില്ല. അതിനുവേണു്ടിയവ൪ ഫ്രഞു്ചുവിപ്ലവത്തെയും റഷ്യ൯വിപ്ലവത്തെയുംപോലെ രാഷ്ട്രീയവിപ്ലവംനടത്തുന്നതിനുപകരം കൂറേക്കൂടിയെളുപ്പമായ മതവിപ്ലവംനടത്തുന്നുവെന്നേയുള്ളൂ.
രാജത്വത്തിലൂടെ നല്ലൊരാധിപത്യകാലമാണു് അടുത്തകാലംവരെ ലോകത്തുമതത്തിനുണു്ടായിരുന്നതു്. ഇരുണു്ടമധ്യകാലനൂറ്റാണു്ടുകളു്കഴിഞ്ഞു് പതിന്നാലുമുതലു് നവോത്ഥാനകാലമായ പതിനാറുവരെയുള്ളനൂറ്റാണു്ടുകളിലു് ഫ്യൂഡലിസം, ജ൯മിയടിമവ്യവസ്ഥ, തക൪ന്നുതുടങ്ങിയതുമുതലു്തന്നെ മതാധിപത്യത്തി൯റ്റെതക൪ച്ചയുമാരംഭിച്ചു. അതിനെപ്പുനരുദ്ധരിക്കുന്നതിനുള്ളശ്രമങ്ങളാണു് ജ൪മ്മനിയിലു് ഹിറ്റു്ലറുടെകാലംമുതലു് അതേപ്രത്യയശാസു്ത്രമതേപടിപിന്തുടരുന്ന നരേന്ദ്രമോദിയുടെകാലംവരെയും നടന്നിട്ടുള്ളതും ലോകംചെറുത്തിട്ടുള്ളതും. ആശ്ശ്രമങ്ങളെച്ചെറുക്കുന്നതുതന്നെ ലോകത്തി൯റ്റെയൊരുപരിപാടിയാണിന്നു്. എന്നിട്ടും ചിലയിസ്ലാമിക്കുരാജ്യങ്ങളിലതുവിജയിച്ചു. എങ്കിലുമവിടെയും ആച്ചെറുപ്പിപ്പോഴുംതുടരുകയാണു്, അവരുമയയുകയാണു്, ഇറാ൯പോലുമയയുകയാണു്.
രണു്ടുജനാധിപത്യരാജ്യങ്ങളായ ഇസ്സ്രായേലി൯റ്റെനേതൃത്വത്തിലും അമേരിക്കയുടെപിന്തുണയിലും ഇന്നത്തെലോകത്തെയേറ്റവുംവലിയ മുസ്ലിംമതാധിപത്യകേന്ദ്രങ്ങളായ ഇറാനും തു൪ക്കിയു്ക്കുമെതിരെയിപ്പോളു് യുദ്ധസമാനമായയാക്രമണങ്ങളു്നടക്കുകയാണു്, ആരണു്ടുരാജ്യങ്ങളിലുമിപ്പോളു് മതാധിപത്യം ആഭ്യന്തരക്കുഴപ്പങ്ങളുടെകൂടിക്കാരണത്താലു് പ്രതിസന്ധിയിലുമാണു്. സോവിയറ്റുയൂണിയനിലു് കമ്മ്യൂണിസം അണു്വൈ൯ഡുചെയു്തു് ആരാഷ്ട്രസമുച്ചയം പലതായിച്ചിതറിയതുപോലെ ഈരണു്ടുമതാധിപത്യങ്ങളുമിന്നു് ലോകത്തൊറ്റപ്പെട്ടാരുടേയുംപിന്തുണയില്ലാതെ തക൪ച്ചയെനേരിടുകയാണു്. മറ്റുള്ളരാജ്യങ്ങളിലേക്കും മതാധിപത്യംകയറ്റുമതിചെയു്തു് ആളുമ൪ത്ഥവുമായുധങ്ങളുംനലു്കിയിരുന്ന ഈരണു്ടുരാജ്യങ്ങളുടെയും അതിനുള്ളകഴിവുമിപ്പോളു്നശിച്ചിരിക്കുകയാണു്.
ആധുനികകാലത്തെ ഇസ്ലാംമതാധിപത്യംപോലെ മധ്യകാലയൂറോപ്പിലു് ക്രിസ്സു്ത്യ൯മതാധിപത്യവും ശക്തമായിരുന്നു, അതിനു് രാജാവിനേക്കാളധികാരവും ഭരണത്തിലു് നിയന്ത്രണവുമുണു്ടായിരുന്നു, അവ൪ രാജാക്ക൯മാരെവാഴിക്കുകയും താഴെയിറക്കുകയുംചെയു്തു. ക്രിസ്സു്ത്യ൯മതാധിപത്യത്തി൯റ്റെയധികാരം ചോദ്യംചെയ്യുന്നവരെയെല്ലാം തടവിലടയു്ക്കുകയോ നാടുകടത്തുകയോ തൂക്കിക്കൊല്ലുകയോചെയു്തു. അങ്ങനെ തുടക്കത്തിലുണു്ടായിരുന്നതുപോലുള്ള ഒരു ആത്മീയശക്തിയെന്നതിനുപകരം മതം ഒരു അധികാരശക്തിയായിമാറാ൯തുടങ്ങി, മാറി. ഇത്രയുംശക്തവും അധികാരപ്പ്രമത്തവുമായിരുന്ന ക്രിസ്സു്ത്യാനിറ്റിയുടെയന്ത്യവും ഇസ്ലാമിക്കാധിപത്യത്തി൯റ്റെതുടക്കവും തൊട്ടുനിലു്ക്കുന്നതു് ഇന്നുതു൪ക്കിയിലു് ഇസ്സു്താംബൂളെന്നറിയപ്പെടുന്ന പഴയകോണു്സ്സു്റ്റാ൯റ്റിനോപ്പിളിലു് മുസ്ലിംതു൪ക്കികളുടെകൈയ്യിലുള്ള കിഴക്ക൯റോമാസാമ്രാജ്യത്തി൯റ്റെപതനമാണു്.
ഇന്നു് മതം ഒരധികാരശക്തിയാണു്, ആത്മീയശക്തിയല്ല. അതുകൊണു്ടു് ഒരാത്മീയശക്തിക്കുകിട്ടുന്ന ബഹുമാനമല്ല ഒരധികാരശക്തിക്കുകിട്ടുന്ന വെറുപ്പാണു് പലയിടത്തുനിന്നും മതത്തിനിന്നുകിട്ടുന്നതു്. ഇ൯ഡൃയിലെ ബീജേപ്പീയുടെയും കുറേക്കോ൪പ്പറേഷനുകളുടെയും കുറെഹിന്ദുസംഘടനകളുടെയും പങ്കാളിത്തത്തിലുള്ള ഹിന്ദുമതകോ൪പ്പറേറ്റോക്രസിയുടെനേ൪ക്കുള്ള ജനങ്ങളുടെവികാരമെന്തെന്നുമനസ്സിലാക്കാ൯ ആത്മീയശക്തികളു് അധികാരശക്തികളായിമാറുമ്പോളുള്ളവ്യത്യസു്തതയായ ഇതുമനസ്സിലാക്കേണു്ടതുണു്ടു്.
വിശ്വാസത്തി൯റ്റെകാലത്തെ ശാസു്ത്രത്തി൯റ്റെകാലം കീഴടക്കുന്നകാഴു്ച്ചയാണു് നവോത്ഥാനകാലത്തിനുശേഷം പിന്നീടുകണു്ടതു്. വിശ്വാസത്തി൯റ്റെസ്ഥാനത്തു് യുക്തികടന്നുവന്നു. ആത്മീയ-ദൈവികചിന്തകളിലടിസ്ഥാനമാക്കിയ മതാധിപത്യത്തി൯റ്റെസ്ഥാനത്തു് ദേശീയതയെയടിസ്ഥാനമാക്കിയ രാഷ്ട്രീയവും സു്റ്റേറ്റുമാണുകടന്നുവന്നതു്. പുതിയരാഷ്ട്രീയചിന്തകളോടൊപ്പംചേ൪ന്നു് അതുയൂറോപ്പിനെ മതനിയന്ത്രണത്തിലു്നിന്നുമുക്തമാക്കി. ശാസു്ത്രവികാസം അന്നു് ക്രിസ്സു്ത്യ൯ദൈവികവിശ്വാസങ്ങളെയും പ്രപഞു്ചോത്ഭവവിശ്വാസങ്ങളെയും നിരാകരിച്ചതുപോലെ പിന്നീടതു് ഇസ്ലാമികദൈവികവിശ്വാസങ്ങളെയും ഹൈന്ദവദൈവികവിശ്വാസങ്ങളെയും നിരാകരിച്ചതുതുടരുന്നു. ശാസു്ത്രത്തെത്തന്നെനിരാകരിച്ചേ മതദൈവവിശ്വാസങ്ങളു്ക്കും അതുരൂപംകൊടുത്ത പ്രപഞു്ചോലു്പ്പത്തിസിദ്ധാന്തങ്ങളു്ക്കുമിന്നു് നിലനിലു്ക്കാ൯കഴിയൂവെന്നതാണുസ്ഥിതി, അതോടൊപ്പം ദൈവികവിശ്വാസങ്ങളെയുപേക്ഷിച്ചു് ഇ൯ഡൃയിലു്ബീജേപ്പീചെയ്യുന്നപോലെ ദേശീയതയെക്കൂട്ടുപിടിച്ചുകൊണു്ടും. ഈയാഭ്യന്തരദൗ൪ബ്ബല്യവും ശൂന്യതയുംപേറിക്കൊണു്ടാണു് എല്ലാമതാധിപത്യങ്ങളുമിന്നുനിലനിലു്ക്കുന്നതു്, അധികാരത്തി൯റ്റെയടിത്തറയിലല്ലാതെ അവയു്ക്കുനിലനിലു്പ്പുമില്ല.
അവ൪പണു്ടുചെയു്തതുപോലെ ശാസു്ത്രവികാസംതടയാ൯കഴിയാത്തതിനാലു് ഈയധികാരംതന്നെപോകുമെന്നും അതു് അവയുടെനിലനിലു്പ്പുതന്നെസമീപഭാവിയിലു് അവസാനിപ്പിക്കുമെന്നുമാണുസൂചിപ്പിക്കുന്നതു്. ഒരുദാഹരണംപറയുകയാണെങ്കിലു് നിലനിലു്പ്പിനുവേണു്ടിയും അധികാരംനിലനി൪ത്തുന്നതിനുവേണു്ടിയും പരമ്പരാഗതശത്രുവായ ശാസു്ത്രത്തെത്തന്നെയെടുത്തുപയോഗിച്ചു് ശാസു്ത്രത്തിലു്ത്തന്നെയട്ടിമറിനടത്തി ഇലകു്ട്രോണിക്കു്വോട്ടിംഗു്യന്ത്രങ്ങളെ അട്ടിമറിക്കുപയോഗിക്കാ൯കഴിയാത്തരീതിയിലു് മാനിപ്പുലേഷ൯-പ്രൂഫാക്കി ശാസു്ത്രനിരീക്ഷണംസൂക്ഷു്മവും സുതാര്യവുമാവുകയാണെങ്കിലു്പ്പോലും ഇ൯ഡൃയിലു് ഹിന്ദുമതത്തീവ്രകോ൪പ്പറേറ്റിസത്തി൯റ്റെ അധികാരംതന്നെപോകും.
പതിനാറാംനൂറ്റാണു്ടിലു് ജ൪മ്മനിയിലു് മാ൪ട്ടി൯ ലൂഥ൪ 1520ലു് റോമ൯ ക്രിസ്സു്ത്യ൯സഭവിടുകയും വ്യക്തികളുടെദൈവവിശ്വാസത്തെയും സഭയെയുംവേ൪തിരിച്ചുകൊണു്ടു് ഒരു പ്രതിഷേധപ്പ്രസ്ഥാനമായി പ്രൊട്ടസ്സു്റ്റ൯റ്റിസമാരംഭിക്കുകയുംചെയു്തതോടെ സംഘടിതക്രിസ്സു്ത്യാനിറ്റിയു്ക്കുവീണു്ടുമടിപറ്റി. ഇംഗ്ലണു്ടിലെ ഹെ൯റി എട്ടാമ൯ രാജാവുതന്നെ പ്രൊട്ടസ്സു്റ്റ൯റ്റായി റോമിലു്നിന്നുവേ൪പെട്ടു് പുതിയയിംഗ്ലീഷുസഭപ്രഖ്യാപിച്ചു് അദ്ധ്യക്ഷനാവുകയുംചെയു്തതോടെ ഇംഗ്ലണു്ടക്കംപലയിടത്തും ക്രിസ്സു്ത്യ൯മതാധിപത്യത്തിനു് ഭരണത്തി൯മേലുണു്ടായിരുന്നുപിടിവിട്ടു, അവ൪ക്കധികാരംനഷ്ടപ്പെട്ടു, അവ൪ അധികാരത്തി൯റ്റശത്രുക്കളെന്നനിലയു്ക്കു് വേട്ടയാടപ്പെടാനുംകൂടിത്തുടങ്ങി. പിന്നെയുള്ളരണു്ടുനൂറ്റാണു്ടുകളിവ൪തമ്മിലുള്ള രക്ഷരൂക്ഷിതമായയാഭ്യന്തരയുദ്ധങ്ങളായിരുന്നു, ദേശീയരാഷ്ട്രംനിലനിന്നു, മതരാഷ്ട്രംപോയി, റോമാസ്ഥാനമായ ഇറ്റലിയിലു്പ്പോലുമതുസംഭവിച്ചു, ക്രിസ്സു്ത്യ൯മതാധിപത്യം ഇറ്റലിയിലെയൊരുചെറുപട്ടണമായ വെറും എണ്ണൂറ്റിയെമ്പത്തെട്ടാളുകളും നൂറ്റിയിരുപത്തൊന്നേക്കറുംമാത്രമുള്ള വത്തിക്കാനിലൊതുങ്ങി. ഇസ്ലാമിലുമതി൯റ്റെയാധിപത്യശക്തിയൊതുക്കിക്കൊണു്ടു് ഇതേയാഭ്യന്തരസംഘ൪ഷവുംയുദ്ധവും പലയിടത്തും ഷിയാകളുംസുന്നികളുമായിത്തുടരുന്നു.
1791ലു് അമേരിക്ക൯ജനാധിപത്യഭരണഘടനയിലൊരു സുപ്പ്രധാനയദ്ധ്യായമെഴുതിച്ചേ൪ത്തുകൊണു്ടു് അമേരിക്ക൯കോണു്ഗ്രസ്സിനിമേലു് ഏതെങ്കിലുംപുതിയമതത്തി൯റ്റെ സ്ഥാപനമംഗീകരിച്ചുകൊണു്ടോ നിലവിലുള്ളയേതി൯റ്റെയെങ്കിലും പ്രവ൪ത്തനസ്സ്വാതന്ത്ര്യംതടഞ്ഞുകൊണു്ടോ ഒരുനിയമവുംപാസ്സാക്കുകയില്ലെന്നൊരു ആദ്യത്തെഭരണഘടനാഭേദഗതിയുമംഗീകരിച്ചു. മതത്തെ രാഷ്ട്രീയത്തിലു്നിന്നും ഭരണത്തിലു്നിന്നും പൂ൪ണ്ണമായുംവേ൪പെടുത്തിയെന്ന൪ത്ഥം- മതേതരത്വത്തിനു് നിയമപരമായതുടക്കമായി! പതിനെട്ടാംനൂറ്റാണു്ടി൯റ്റെയവസാനത്തോടെ ആവേ൪പെടുത്തലേകദേശമെല്ലായിടത്തും പൂ൪ണ്ണമായി- മതേതരത്വമെല്ലായിടത്തും നിയമപരമായിനിലവിലു്വന്നില്ലെങ്കിലും. ഇരുപതാംനൂറ്റാണു്ടി൯റ്റെപകുതിവരെയുമുള്ള ബ്രിട്ടീഷു്ക്കൊളോണിയലു്ഭരണകാലത്തു് അവരുടെയാധിപത്യത്തിലുണു്ടായിരുന്ന ആഫ്രിക്ക൯ ഏഷ്യ൯ തെക്കേയമേരിക്ക൯ഭൂഖണ്ഡങ്ങളിലെ മിക്കരാജ്യങ്ങളിലും മതാധിപത്യംപോയി മതേതരത്വംനടപ്പിലായി.
ജ൪മ്മനി, ഇംഗ്ലണു്ടു്, ഇറ്റലി, അമേരിക്ക, മറ്റുള്ളിടങ്ങളു്- ഇവിടെയെല്ലാം വാണിജ്യവ്യവസായങ്ങളുടെവികസനവും മധ്യവ൪ഗ്ഗത്തി൯റ്റെയുയ൪ച്ചയുമാണിതുസാധ്യമാക്കിയതു്. ജനാധിപത്യത്തിനും തുടക്കംകുറിച്ചതിതുതന്നെയായിരുന്നു. രാജ്യങ്ങളുടെ കുറേക്കൂടിഭൗതികൈശ്വര്യപരമായ നിലനിലു്പ്പിനും മുന്നോട്ടുപോക്കിനും വാണിജ്യവുംവ്യവസായവുമെന്ന അവരണു്ടുംവേണമെങ്കിലു് മതാധിപത്യംപോയേമതിയാകൂവെന്നസ്ഥിതിവന്നു, ഇന്നുമതാണുസ്ഥിതി. അതുകൊണു്ടു് നിലനിലു്പ്പിനുവേണു്ടി വാണിജ്യവ്യവസായങ്ങളുടെയുലു്പ്പന്നമായ മുതലാളിത്തത്തി൯റ്റെയാധുനികരൂപമായ കോ൪പ്പറേറ്റിസത്തെകൂട്ടുപിടിച്ചുകൊണു്ടുള്ള ഇ൯ഡൃയിലു്മാത്രമുള്ള ഹിന്ദുമതാധിപത്യവുമിന്നു് ലോകത്തി൯റ്റെമുന്നിലുള്ള ഒരുചോദ്യച്ചിഹ്നമായിനിലു്ക്കുകയാണു്. സകലമതങ്ങളെയുംപരിപാലിക്കുന്നൊരു ഗവണു്മെ൯റ്റെന്നതിലു്നിന്നും അവരിലൂടെ ഇ൯ഡൃ൯ഭരണകൂടമകന്നുകഴിഞ്ഞു, ഒരുപൊളിറ്റിക്കലു്സിസ്സു്റ്റമെന്നനിലയിലു് അതാണിന്നി൯ഡൃയിലെ ഭരണസംവിധാനത്തി൯റ്റെസ്ഥാനം. തുടക്കത്തിലു് തെരഞ്ഞെടുപ്പുജയിക്കുന്നതിനാണു് ഇ൯ഡൃയിലു് മതമുപയോഗിക്കുന്നതു്. ഒടുവിലതു് തെരഞ്ഞെടുപ്പവസാനിപ്പിച്ചു് മതാധിപത്യത്തിലോട്ടുപോകുന്നു. അതിലോട്ടാണി൯ഡൃയുംപോകുന്നതു്.
ഭാരതീയജനതാപ്പാ൪ട്ടിയിന്നു് കോണു്ഗ്രസ്സിലെപ്പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേ൪പ്പെടുത്തിയ അടിയന്തരാവസ്ഥയെത്തള്ളിപ്പറയുന്നു. വാസു്തവത്തിലതി൯റ്റെപിന്നിലുണു്ടായിരുന്നതും അതിലു്നിന്നേറ്റവുംകൂടുതലു് രാഷ്ട്രീയപ്രയോജനംനേടിയതുമവ൪തന്നെ. ഇന്ദിരാഗാന്ധിയവരോടന്നു് രഹസ്യമായിബന്ധപ്പെട്ടിരുന്നതി൯റ്റെ തെളിവുകളു്പുറത്തുവന്നിട്ടുണു്ടു്. അവരുടെമതചിഹ്നങ്ങളാണവ൪ പലയിടത്തുംപലതിനുമുപയോഗിച്ചതു്. കോണു്ഗ്രസ്സി൯റ്റെയതുവരെയുള്ള ന്യൂനപക്ഷസംരക്ഷണചരിത്രംതിരുത്തിക്കുറിച്ചുകൊണു്ടു് ഇന്ദിരാഗാന്ധിയുടെനേതൃത്വത്തിലുണു്ടായമുസ്ലിംവേട്ടയും മുസ്ലിംജനസംഖ്യാനിയന്ത്രണസംരംഭങ്ങളും ഇവ൪ക്കുവേണു്ടിയായിരുന്നു. അവരെ സിഖുതീവ്രവാദികളു്കൊലപ്പെടുത്തിയപ്പോളു് കോണു്ഗ്രസ്സുയ൪ത്തിക്കൊണു്ടുവന്ന സിഖുവിരുദ്ധകലാപത്തിലെക്കാലാളുകളാണു് പിന്നീടുത്തരേ൯ഡൃയിലു് ബീജേപ്പീയു്ക്കധികാരത്തിലെത്താനുള്ള കൈയ്യുംകാലുമായതു്. അതുകഴിഞ്ഞുവന്നപ്രതിപക്ഷമുന്നണിയിലവ൪ കയറിപ്പറ്റുകയും ഇ൯ഡൃയിലെയവരുടെചരിത്രത്തിലാദ്യമായി ജനസംഘത്തിലൂടെയും ജനതാപ്പാ൪ട്ടിയിലൂടെയും ഭരണംപങ്കിടുകയുംചെയു്തു. വാജു്പ്പേയിയുടെരൂപത്തിലു് അവരിലൊരാളു്തന്നെപ്രധാനമന്ത്രിയുമായി. ഇതൊക്കെയല്ലേ അടിയന്തരാവസ്ഥയെയുപയോഗപ്പെടുത്തിയതും രാഷ്ട്രീയപ്രയോജനംനേടിയതും? അതിനുമറ്റൊരുപേരുണു്ടോ? ഉപരിപ്ലവവും അഭിനയപരവുമായല്ലാതെ ഇവ൪ അടിയന്തരാവസ്ഥയെയെവിടെയെതി൪ത്തു?
അടിയന്തരാവസ്ഥമുതലേ ഇ൯ഡൃയിലു് ജനാധിപത്യംകുറഞ്ഞുവന്നിരുന്നുവെന്നതൊരു വസു്തുതയാണു്. ജനാധിപത്യം കുറവുള്ളതും ദു൪ബ്ബലവുമായയിടങ്ങളിലാണു് പൊതുവേ മതാധിപത്യംകടന്നുവരുന്നതു്. അതുകൊണു്ടാണു് ജനാധിപത്യം ഏഷ്യയിലെ മറ്റുള്ളപലരാജ്യങ്ങളെയുമപേക്ഷിച്ചു് താരതമ്യേനശക്തമായയി൯ഡൃയിലു് ബീജേപ്പീയുടെകീഴിലു് വാണിജ്യവ്യവസായകോ൪പ്പറേറ്റുകളുടെ പങ്കാളിത്തത്തോടെ ഹിന്ദുമതാധിപത്യംകടന്നുവരുന്നതു് ലോകത്തി൯റ്റെശ്രദ്ധാവിഷയമായതും ഒരു പാഠമായിമാറിക്കൊണു്ടിരിക്കുന്നതും.
…..
…..
…..
Written on 05 April 2023 and first published on 17 July 2025
No comments:
Post a Comment