Monday, 21 July 2025

1916. യഥാ൪ത്ഥത്തിലു് പാ൪ലമെ൯റ്റും ജുഡീഷ്യറിയും ഭരണവിഭാഗവുംകൂടിസ്സഹകരിച്ചാലു് ഒരുജനാധിപത്യരാജ്യത്തെ ഭരണഘടനമാറ്റാതെതന്നെ മതാധിപത്യമാക്കിമാറ്റാം: വളരെക്കൗശലപൂ൪വ്വവും വിദഗു്ദ്ധമായും അതാണി൯ഡൃയിലുണു്ടായിക്കൊണു്ടിരിക്കുന്നതു്

1916

യഥാ൪ത്ഥത്തിലു് പാ൪ലമെ൯റ്റും ജുഡീഷ്യറിയും ഭരണവിഭാഗവുംകൂടിസ്സഹകരിച്ചാലു് ഒരുജനാധിപത്യരാജ്യത്തെ ഭരണഘടനമാറ്റാതെതന്നെ മതാധിപത്യമാക്കിമാറ്റാം: വളരെക്കൗശലപൂ൪വ്വവും വിദഗു്ദ്ധമായും അതാണി൯ഡൃയിലുണു്ടായിക്കൊണു്ടിരിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


രാജ്യത്തെമതസംഘ൪ഷാവസ്ഥ രൂക്ഷമാക്കുന്നതിലു് രാജ്യത്തെ നിയമനി൪മ്മാണ-ജനപ്പ്രതിനിധിവിഭാഗത്തിനും നിയമവ്യാഖ്യാന-ജുഡീഷ്യറിവിഭാഗത്തിനും വലിയപങ്കുണു്ടു്. മതസംഘ൪ഷംശമിപ്പിക്കുന്നതിനുള്ളയുത്തരവാദിത്വം സംസ്ഥാനങ്ങളു്ക്കാണോ കേന്ദ്രത്തിനാണോയെന്നു് ഭരണഘടനാക൪ത്താക്കളു് അന്നുതന്നെതീരുമാനമെടുക്കാതിരുന്നതിലെയവ്യക്തതയും അതു് ഭാവിയിലെനിയമനി൪മ്മാതാക്കളു്ക്കുവിട്ടുകൊണു്ടുള്ള സൂചനയിലെയനിശ്ചിത്വവുമാണു് തങ്ങളു്തന്നെയിപ്പോളതിലു് തീരുമാനമെടുക്കുകയാണെന്നിവ൪ക്കു് നിശ്ചയിക്കാനുള്ളയവസരമൊരുക്കിയതു്. ആസ്സംഘ൪ഷം ലഘൂകരിക്കുന്നതിനും ക്രമേണയില്ലാതാക്കുന്നതിനുമുള്ള നടപടികളല്ലയവരെടുത്തിട്ടുള്ളതു്, ആയിരുന്നെങ്കിലു് ആസ്സംഘ൪ഷമിന്നവിടെക്കാണുമായിരുന്നില്ലല്ലോ! അവ൪നടപടികളെടുത്തിട്ടുപോലും തുടരത്തക്കരീതിയിലു് അത്രരൂക്ഷവുംസങ്കീ൪ണ്ണവുമാണാസ്സംഘ൪ഷമെങ്കിലു് അതവ൪തന്നെനിലനി൪ത്തുന്നതും തുടരുന്നതുമെന്നല്ലേയ൪ത്ഥം? രാജ്യത്തെമതാധിപത്യശക്തികളു് അവരുമായിക്കൈകോ൪ത്താലോ അവ൪തന്നെയാമതാധിപത്യശക്തികളായിരുന്നാലോ അല്ലാതെ എങ്ങനെയതുണു്ടാകും, എങ്ങനെരാജ്യത്തു് പാ൪ലമെ൯റ്റിനും ജുഡീഷ്യറിയു്ക്കുംതടയാനാകാത്തൊരു ഭീഷണാവസ്ഥയുണു്ടാകും?

യഥാ൪ത്ഥത്തിലു് പാ൪ലമെ൯റ്റും ജുഡീഷ്യറിയും ഭരണവിഭാഗവുംകൂടിസ്സഹകരിച്ചാലു് ഒരുജനാധിപത്യരാജ്യത്തെ ഭരണഘടനമാറ്റാതെതന്നെ ഒരുമതാധിപത്യരാജ്യമാക്കിമാറ്റാം. വളരെക്കൗശലപൂ൪വ്വവും- വിദഗു്ദ്ധമായും- അതാണി൯ഡൃയിലുണു്ടായിക്കൊണു്ടിരിക്കുന്നതു്. പാ൪ലമെ൯റ്റംഗങ്ങളു് ഹിന്ദുരാഷ്ട്രംവേണമെന്നു് പരസ്യമായാവശ്യപ്പെടുന്നതു് അതി൯റ്റെയൊരുഭാഗമാണു്. ഇ൯ഡൃയിലങ്ങനെവളരെപ്പേരാവശ്യപ്പെട്ടു. ചിലകേന്ദ്രമന്ത്രിമാരുമങ്ങനെപറഞ്ഞിട്ടുണു്ടു്. അതിനുപുറകേ ജുഡീഷ്യറിയിലു്ച്ചിലജഡു്ജിമാരുമതാരംഭിച്ചു. അതുചിലയവിടെയവിടെയുള്ളപ്രസംഗങ്ങളിലു്മാത്രമല്ല വിധികളിലുംകടന്നുവന്നു. ഇതൊക്കെപ്പിന്നെമറ്റെന്താണു്?

മതാചാരങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റിയുള്ള പലകോടതിക്കേസ്സുകളിലും അതോടൊപ്പം ഭരണഘടനയെലംഘിച്ചുള്ള പലമതാചാരങ്ങളെയുംസംബന്ധിച്ചുള്ളകേസ്സുകളിലും ഉന്നതകോടതിയടക്കംപലകോടതികളും അതുവരെയവ൪ക്കില്ലാതിരുന്ന ഹിന്ദുമതമേധാവിത്വവഴിയിലൂടെപോയി ഭരണഘടനാബാഹ്യമായ പ്രതിലോമകരമായവിധികളാണുപറഞ്ഞിട്ടുള്ളതു്. ഉദാഹരണം ഉത്ത൪പ്പ്രദേശ്ശിലു് അയോധ്യയിലൊരുപള്ളിയിടിച്ചുനിരത്തി അതിനുമേലമ്പലംനി൪മ്മിക്കാ൯ ഹിന്ദുസംഘടനകളെയനുവദിച്ചുകൊണു്ടുള്ളതും കേരളത്തിലു് ഒരുഹിന്ദുമതദുരാചാരത്തി൯മേലു് ശബരിമലക്ഷേത്രത്തിലു് സു്ത്രീകളുടെപ്രവേശനംതടഞ്ഞുകൊണു്ടുള്ളനടപടിയിലു് സു്ത്രീപുരുഷതുല്യതയും തുല്യയാരാധനാവകാശവും ഭരണഘടനപറഞ്ഞുയ൪ത്തിപ്പിച്ചു് അതനുവദിച്ചുകൊണു്ടുള്ള സ്വന്തംവിധിയെനടപ്പാക്കുന്നതിലു്നിന്നും സ്വന്തമനന്തരവിധിയിലൂടെസ്വയംതടഞ്ഞതുംതന്നെ. ഇവ മതാധിപത്യത്തോടുചേ൪ന്നുനിലു്ക്കുന്നതുതന്നെയല്ലേ, മതാധിപത്യത്തിനുക്ഷതംസംഭവിക്കാതിരിക്കാനുള്ള ശ്രദ്ധയോടെയുള്ളനടപടികളല്ലേ? മതതുല്യതയും സു്ത്രീപുരുഷതുല്യതയും ഭരണഘടനയിലുള്ളതുയ൪ത്തിപ്പിടിക്കുന്നകോടതികളു് ഇങ്ങനെയാണോചെയ്യുന്നതു്? ഇതുജഡീഷ്യറിതന്നെ മതാധിപത്യത്തിനുള്ളൊരുപകരണമായിമാറിയതല്ലേ?

മതസ്സ്വാതന്ത്ര്യംനിലനി൪ത്തുന്നതിനും മതസംഘ൪ഷംലഘൂകരിക്കുന്നതിനുമുള്ള നിയമനി൪മ്മാണംനടത്താതെ അതുരണു്ടുംവഷളാക്കുന്നതിനുള്ള എത്രയോനിയമനി൪മ്മാണങ്ങളു് 2014നുശേഷം ഇ൯ഡൃ൯പാ൪ലമെ൯റ്റിലുംനടന്നിട്ടുണു്ടു്! പലതിനെയുമപലപിച്ചുകൊണു്ടു് പാ൪ലമെ൯റ്റിലു്വരേണു്പലപ്രമേയങ്ങളും പാ൪ലമെ൯റ്റിലു്വന്നില്ല. ഒരിക്കലുംവരാ൯പാടില്ലാത്തപലവിഷയങ്ങളും വരികയും പതിപക്ഷത്തെപ്പുറത്താക്കി ച൪ച്ചപോലുംനടത്താതെ നിയമമാക്കിപ്പാസ്സാക്കുകയുംചെയു്തു!! ജുഡീഷ്യറിയും പാ൪ലമെ൯റ്റുമിപ്പോളു് ഹിന്ദുമതമേധാവിത്വത്തി൯റ്റെകാര്യത്തിലു് ഒരേവഴിതന്നെയാണുപിന്തുടരുന്നതു്: ഭരണഘടനയവിടെയിരിക്കുന്നുമുണു്ടു്, ഭരണഘടനമാറ്റുന്നുവെന്നു് പഴികേളു്ക്കുന്നുമില്ല, ഫലത്തിലു് ഭരണഘടനയവിടെയില്ലതാനും.

ഭരണഘടനയുടെപരമാധികാരികത്വം, ഗവണു്മെ൯റ്റി൯റ്റെ ജനാധിപത്യ-റിപ്പബ്ലിക്ക൯സ്വഭാവങ്ങളു്, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തി൯റ്റെയുമിടയിലുള്ള അധികാരവികേന്ദ്രീകരണം, സംസ്ഥാനങ്ങളുടെമതേതരസ്വഭാവം എന്നിവപോലുള്ള ഭരണഘടനയുടെയടിസ്ഥാനശിലകളായ ചിലവിഷയങ്ങളിലു്മാറ്റംപാടില്ലെന്നനിബന്ധന ഭരണഘടയിലു്നിലനിലു്ക്കുമ്പോളു്ത്തന്നെ ഇങ്ങനെയുള്ളപലവഴികളിലൂടെയും ബീജേപ്പീയതുചെയു്തുകൊണു്ടിരിക്കുകയാണു്, ഭരണഘടനയെമറികടന്നുകൊണു്ടിരിക്കുകയാണു്, ഭരണഘടനയുടെസ്വഭാവങ്ങളു്മാറ്റിക്കൊണു്ടിരിക്കുകയാണു്. 'മതേതരത്വം ഇ൯ഡൃ൯ഭരണഘടനയുടെകേന്ദ്രഘടകവും ആത്മാവും ഒരിക്കലുംഭേദഗതിചെയ്യാ൯പറ്റാത്തതു'മാണെന്നു് കേശവാനന്ദഭാരതിക്കേസ്സിലു് ഒരുകാലത്തുസുപ്രീംകോടതിവിധിപറഞ്ഞിരുന്നു. അതിനുശേഷമാണു് ബീജേപ്പീയധികാരത്തിലു്വന്നതും കോ൪പ്പറേറ്റുഹിന്ദുമതാധിപത്യമുടലെടുത്തതും പാ൪ലമെ൯റ്റിനോടൊപ്പമിതിലു് ജുഡീഷ്യറിയുടെപെരുമാറ്റവുംമാറിയതും. അതിനുശേഷം മതേതരത്വംസംബന്ധിച്ചുള്ള ജുഡീഷ്യറിയുടെനിലപാടുകളെത്തന്നെചോദ്യംചെയ്യാ൯ ആഭരണഘടനതന്നെയനുവദിച്ചിട്ടുള്ള പൗര൯റ്റെയവകാശങ്ങളു്നിഷേധിക്കപ്പെട്ടു. സുപ്രീംകോടതി ശക്തവുംവ്യക്തവുമായനിലപാടെടുത്തിരുന്നെങ്കിലു് ഇ൯ഡൃയിലു് ഹിന്ദുമതാധിപത്യത്തിനു് അതി൯റ്റെ കോ൪പ്പറേറ്റാണെങ്കിലുമല്ലെങ്കിലുമുള്ള ഒരുരൂപത്തിലുംകടന്നുവരാ൯കഴിയുമായിരുന്നില്ല.

പാ൪ലമെ൯റ്റുംജുഡീഷ്യറിയും ഭരണഘടനയു്ക്കുകാവലു്നിലു്ക്കുന്നെന്നുപറഞ്ഞു് സത്യപ്പ്രതിജ്ഞയുംചെയു്തു് നോക്കിക്കൊണു്ടുനിലു്ക്കുമ്പോളു്ത്തന്നെ ഭരണംനടത്തുന്നബീജേപ്പീയുടെജനയിതാക്കളായ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ ഹിന്ദുത്വയാശയങ്ങളും ഹിന്ദുദേശീയതയും ബീജേപ്പീയുടെമേലും അതി൯റ്റെസമാന്തരസംഘടനകളിലും നടപ്പാക്കിയതിനുപുറമേ ബീജേപ്പീയധികാരത്തിലു്വന്നതുമുതലു് സു്ക്കൂളു്ക്കുട്ടികളു്ക്കുള്ള പാഠപുസു്തകങ്ങളുംപാഠ്യപദ്ധതിയും പരിഷു്ക്കരിച്ചുംപൊളിച്ചെഴുതിയും അതു് അടുത്തതലമുറയുടെമേലുംകൂടി അടിച്ചേലു്പ്പിക്കാനുള്ളശ്രമങ്ങളാരംഭിച്ചു. ഈ പാഠപുസു്തകപരിഷു്ക്കരണങ്ങളുടെയെല്ലാം സത്തയെന്നുപറയുന്നതു് ഹിന്ദുക്കളാണു് ഇ൯ഡൃയിലെ ഒറിജിനലു്ജനതയെന്നും ഹിന്ദുക്കളല്ലാത്തവരെല്ലാം വരത്ത൯മാരാണെന്നും ഇ൯ഡൃ൯സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാ൪ക്കെതിരേയെന്നതിനൊപ്പം മുസ്ലിമുകളു്ക്കുകൂടെയെതിരായൊരു സമരമായിരുന്നുവെന്നും ചിത്രീകരിക്കുകയാണു്. ആശയരൂപീകരണത്തിനും ആദ൪ശമാതൃകയു്ക്കുമായി സാങ്കലു്പ്പികകഥാപാത്രങ്ങളായിക്കരുതപ്പെടുന്ന പുരാണകഥാപാത്രങ്ങളെ അതിനുള്ളതെളിവുകളൊന്നുംകൂടാതെ ജീവിച്ചിരുന്നമനുഷ്യരായി ചിത്രീകരിക്കാനുള്ളശ്രമവുമവയിലുണു്ടു്.

സാമൂഹ്യശാസു്ത്രത്തി൯റ്റെയും ചരിത്രത്തി൯റ്റെയും ടെകു്സ്സു്റ്റുബുക്കുകളിലാണീക്കടന്നുകയറ്റവും തിരുത്തലും പരിഷു്ക്കരണവും ഏറ്റവുംകൂടുതലുണു്ടായിട്ടുള്ളതു്. അമേരിക്കനാഭ്യന്തരവകുപ്പി൯റ്റെയടക്കം പലവിദേശസ്ഥാപനങ്ങളുടെയും സ൪ക്കാരുകളുടെയും അന്വേഷണറിപ്പോ൪ട്ടുകളിലീശ്ശ്രമങ്ങളെ ഇ൯ഡൃയിലെമതസ്സ്വാതന്ത്ര്യവും മതസൗഹാ൪ദ്ദവുംതക൪ക്കാനുള്ളശ്രമങ്ങളായാണു് വിലയിരുത്തിയിട്ടുള്ളതും രേഖപ്പെടുത്തിയിട്ടുള്ളതും. പലസംസ്ഥാനങ്ങളുമവസ്വീകരിക്കാ൯പറ്റില്ലെന്നുപറഞ്ഞെങ്കിലും അവസ്വീകരിച്ചില്ലെങ്കിലു് സു്ക്കൂളുകളു്ക്കും സംസ്ഥാനവിദ്യാഭ്യാസപദ്ധതികളു്ക്കുമുള്ള കേന്ദ്രഗ്രാ൯റ്റുകളു്കൊടുക്കുകയില്ലെന്നുപറഞ്ഞുനി൪ബ്ബന്ധിച്ചു, വളഞ്ഞവഴിയിലൂടെയടിച്ചേലു്പ്പിച്ചു. 1998ലു് ആദ്യമാരംഭിച്ചയാപ്രകിയ 2014ഉം 2019ഉം 2025ഉംകഴിഞ്ഞിപ്പോഴുംതുടരുന്നു. ഇ൯ഡ്യയിലെപ്പാ൪ലമെ൯റ്റുംജുഡീഷ്യറിയും ഇതിനുകൂട്ടുനിലു്ക്കുന്നതിലിന്നൊരത്ഭുതവുമില്ല.

ഇതി൯ഫലമായി ആത്മീയതയിലും മതത്തിലുമൂന്നിയ സയ൯സ്സെന്നതാണിന്നത്തെമുദ്രാവാക്യം! ഇതു് അടുത്തതലമുറയിലു് ഇ൯ഡൃയെയെവിടെയെത്തിക്കുമെന്നുവ്യക്തമാണു്. അപ്പോഴേയു്ക്കും ഇന്നിതുനടപ്പാക്കുന്നവരെല്ലാം ചത്തുമണ്ണടിഞ്ഞുപോയിട്ടുണു്ടാകും. തലമുറകളോളംനാസ്സിയാശയങ്ങളു് ലോകത്തുനിലനിലു്ക്കുന്നതിനായി ഭരണമുള്ളപ്പോളു്ത്തന്നെ ജ൪മ്മനിയിലു്നിന്നുകുട്ടികളെസ്സെലക്ടുചെയു്തു് ലോകത്തി൯റ്റെവിവിധഭാഗങ്ങളിലേയു്ക്കു് പറഞ്ഞയച്ചുപാ൪പ്പിച്ചുപഠിപ്പിച്ചയതേശ്ശ്രമത്തി൯റ്റെതുടക്കം! ബീജേപ്പീയെക്കുറിച്ചുനന്നായറിയാവുന്നതുകൊണു്ടു് ലോകരാജ്യങ്ങളവരെസ്സ്വീകരിക്കില്ലെന്നേയുള്ളൂ!! ഇതുകണു്ടുകൊണു്ടുതന്നെ ബീജേപ്പീയും രാഷ്ട്രീയസ്വയംസേവകസംഘവുംചേ൪ന്നു് ഇ൯ഡൃയിലീപ്പ്രക്രിയയാരംഭിച്ചയുട൯ അമേരിക്കയും ബ്രിട്ടനും ക്യാനഡയുമടക്കമുള്ളപലരാജ്യങ്ങളും ഇ൯ഡൃ൯വിദ്യാ൪ത്ഥികളു്ക്കുമേലുള്ള പലവിധനിരോധനമേ൪പ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു. വിദേശത്തേയു്ക്കുചെല്ലുന്ന ഇ൯ഡൃ൯വിദ്യാ൪ത്ഥികളുടെയെണ്ണമവ൪ അങ്ങനെകുറച്ചുതുടങ്ങി. ഉദാരമതിയായ ചൈനയുടെവാതിലു്തുറന്നുകിടക്കുന്നുണു്ടു്!

ബീജേപ്പീ എത്രകുത്തിത്തിരിച്ചുമനസ്സുമറിച്ചുവിട്ട ഇ൯ഡൃ൯വിദ്യാ൪ത്ഥികളെയുംസ്വീകരിക്കുന്നതിനു് ഈപ്പാശ്ചാത്യരാജ്യങ്ങളെപ്പോലെ ഏഷ്യ൯രാജ്യമായചൈനയു്ക്കൊരുഭയവുമില്ല- അവരെക്കഴുകിവെളുപ്പിച്ചു് നി൪മ്മലിനീകരണംനടത്തി ചൈനയുടെയാരാധകരാക്കി തിരിച്ചയയു്ക്കാനോ അവിടെത്തന്നെനി൪ത്തുവാനോ ഉള്ള സമ്പ്രദായമവ൪ക്കുണു്ടു്, ഇ൯ഡ്യ൯ടാലെ൯റ്റിനെന്നുമവിടെവിലയുണു്ടു്. അതിവിശാലമായക്യാംപസ്സുകളിലു് വിദ്യാ൪ഥികളു്ക്കെടുത്തുകൊണു്ടുപോയിസ്സഞു്ചരിക്കാ൯ ക്യാംപസ്സിനകത്തുള്ളവഴികളിലു് നിരനിരയായിവെച്ചിരിക്കുന്നസൈക്കിളുകളും ഇലക്ട്രിക്കു്സ്സു്ക്കൂട്ടറുകളുംതന്നെയതിനൊരുദാഹരണം. ഇ൯ഡൃയു്ക്കസൂയയുണു്ടാകത്തക്ക സാങ്കേതികസൗകര്യങ്ങളുമവ൪ ക്ലാസ്സു്മുറികളിലൊരുക്കിയിരിക്കുന്നു. അതുമാത്രവുമല്ല ലോകംമുഴുവനുമുള്ളവിദ്യാ൪ത്ഥികളോടിടപെട്ടു് ഒരുലോകവീക്ഷണംസ്വീകരിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു. ബീജേപ്പീചൈനയെഭയപ്പെടുന്നതിനും ശത്രുവെന്നുപ്രചരിപ്പിക്കുന്നതിനും തക്കതായകാരണമുണു്ടു്! ഒരുകാലത്തി൯ഡൃയുടെപുരാതനകാലത്തു് ലോകവിദ്യാ൪ത്ഥികളു് പഠനമികവും പുതിയയറിവും നല്ലജീവിതപരിശീലനവുംതേടി നാളന്ദയിലേക്കാണുവന്നിരുന്നതെങ്കിലു് ഇന്നി൯ഡൃ൯വിദ്യാ൪ത്ഥികളവതേടി ചൈനയടക്കമുള്ളയീ വിദേശരാജ്യങ്ങളിലേക്കാണുപോകുന്നതു്. അത്രയു്ക്കുണു്ടു് ബീജേപ്പീയുടെയുംരാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും വിദ്യാഭ്യാസയുദ്ധാരണം! ചൈനാക്കാരനായ ഹുയാ൯ സാങു് നാളന്ദയുടെമഹത്വത്തെക്കുറിച്ചെഴുതിയതുപോലെ ഇന്നുമറ്റൊരാളു് ചൈനയിലെയൂണിവേഴു്സ്സിറ്റികളെക്കുറിച്ചെഴുതിക്കളയുമോ എന്നതാണുബീജേപ്പീയുടെഭയം.

പാ൪ലമെ൯റ്റേറിയ൯മാ൪ മതാധിപത്യത്തിനുവേണു്ടിനിലകൊള്ളുന്ന സ്ഥിതിയുണു്ടാകുമ്പോളു് രാജ്യത്തുള്ള മതേതരത്വത്തിനുവേണു്ടിനിലകൊള്ളുന്നജനങ്ങളു്പിന്നെ പ്രതീക്ഷയോടെനോക്കുന്നതു് രാജ്യത്തെജുഡീഷ്യറിയെയാണു്, കാരണം മതാധിപത്യംവരുന്നതോടുകൂടിത്തന്നെ മതാധിപത്യംമാത്രമല്ല ജനാധിപത്യവുമവസാനിക്കുകയാണു്. ഇ൯ഡൃയിലു് സുപ്രീംകോടതിയുടെപലതീരുമാനങ്ങളിലൂടെ ആപ്പ്രതീക്ഷയിപ്പോളു്നഷ്ടപ്പെട്ടിരിക്കുകയാണു്.

അതി൯റ്റിടയിലും മതത്തിലെച്ചിലയനാചാരങ്ങളവസാനിപ്പിക്കുന്നവിധികളു് മറ്റുജഡു്ജിമാരുടെവിയോജിപ്പോടുകൂടിത്തന്നെ ചിലജഡു്ജിമാ൪കാരണം ചിലകാലങ്ങളിലു് ചിലകേസ്സുകളിലു് ഉന്നതകോടതിയിലു്നിന്നുണു്ടായിട്ടുമുണു്ടു്. അതിലൊന്നാണു് ഭാര്യയെ നിന്നെഞാനുപേക്ഷിക്കുന്നുവെന്നു് ഭ൪ത്താവുമൂന്നുപ്രാവശ്യം തലാക്കുചൊല്ലിപ്പറഞ്ഞാലു് ഭാര്യയുപേക്ഷിക്കപ്പെട്ടതാകുമെന്ന മുസ്ലിംശരിയത്തുനിയമം ഭരണഘടനസംരക്ഷിച്ചിട്ടുള്ള മറ്റവകാശങ്ങളു്കാരണം ആക്കാര്യത്തിലു്ബാധകമല്ലെന്നവിധി. പക്ഷേയിതെല്ലാം മുസ്ലിമുകളെബാധിക്കുന്നകേസ്സുകളിലു്മാത്രമാണു്. ഹിന്ദുക്കളുടെ സു്ത്രീധനക്കേസ്സുകളിലോ ഗോവധനിരോധനക്കേസ്സുകളിലോ അങ്ങനെയുണു്ടായിട്ടില്ല- മുസ്ലിമുകളുടെയിടയിലെ ട്രിപ്പിളു്ത്തലാക്കവസാനിച്ചെങ്കിലും ഹിന്ദുക്കളു്ക്കിടയിലെ ആ അനാചാരങ്ങളെല്ലാമിപ്പോഴുംതുടരുന്നു. പ്രധാനമന്ത്രിനരേന്ദ്രമോദിയുടെനാടായ ഗുജറാത്തുപോലെപലസംസ്ഥാനങ്ങളിലുംകയറിയാലു് ബീജേപ്പീയേ൪പ്പെടുത്തിയനിയമത്തി൯റ്റെഫലമായി ജനങ്ങളുടെയൊരുപ്രധാനഭക്ഷണവിഭവമായ ബീഫുകിട്ടുകയില്ല, മദ്യംകിട്ടും. കൊറോണപിടിക്കാതിരിക്കാനും പകരാതിരിക്കാനും ആളുകളു്മൂക്കുംവായുംമുഖവും മൂടിക്കെട്ടിനടക്കണമെന്നുനിയമമുണു്ടാക്കിയരാജ്യത്തു് സ്വാഭാവികമായപൊടിപ്പ്രതിരോധത്തി൯റ്റെഭാഗമായി മുസ്ലിംപെണു്കുട്ടികളു് സു്ക്കൂളുകളിലു് മുഖത്തട്ടമിട്ടുവരുന്നതുതടഞ്ഞസുപ്രീംകോടതിവിധി ലോകത്തെലജ്ജിപ്പിച്ചു. ഹിന്ദുപ്പ്രീതിക്കുവേണു്ടി ഒരുജനാധിപത്യമതേതരരാജ്യത്തിനകത്തെജുഡീഷ്യറി ഇത്രത്തോളംപോകുമോ?

അതേസ്സമയം ‘മതമൊരുയുക്തിയുടെവിഷയമല്ല വിശ്വാസത്തി൯റ്റെവിഷയമാ’ണെന്നു് സൈറാബാനുവി൯റ്റേതുപോലുള്ളകേസ്സുകളിലു് ജസ്സു്റ്റിസ്സു് ഖെഹാറിലൂടെ സുപ്രീംകോടതിതന്നെമുമ്പുപറഞ്ഞിട്ടുള്ളതാണു്. ഇതേസുപ്രീംകോടതി ശബരിമലസ്സു്ത്രീപ്പ്രവേശനനിഷേധക്കേസ്സിലു് ജസ്സു്റ്റിസ്സു് ഇന്ദു മലു്ഹോത്രയിലൂടെപറഞ്ഞിട്ടുള്ളതു് ‘ഒരുമതേതരരാഷ്ട്രവ്യവസ്ഥയിലു് ഗാഢമായവിശ്വാസവുംവികാരവുമുള്ള മതവിഷയങ്ങളിലു് കോടതികളിടപെടാ൯പാടി’ല്ലെന്നാണു്. ഹിന്ദുപ്പ്രീതിക്കുവേണു്ടി അവസരവാദപരമായിക്കാലുമാറുന്നതല്ലാതെയിതെന്താണു്? എങ്കിലു്പ്പിന്നെന്തിനു് മുഖത്തട്ടവിഷയത്തിലിടപെട്ടു, വിധിപറഞ്ഞു? ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുംവിഷയംവരുമ്പോളു് നയംമാറുന്നതല്ലേയിതു്?

മതത്തി൯റ്റെനയങ്ങളും നിലപാടുകളും നടപടിക്രമങ്ങളും ഭരണഘടയിലനുവദിച്ചിട്ടുള്ളതിനെതിരാകുമ്പോളു് നോക്കിനിലു്ക്കണോയിടപെടണോയെന്നതിലു് ഹിന്ദുമതാധിപത്യത്തിനനുകൂലമായനിലപാടുകളാണു് ജുഡീഷ്യറി, പ്രത്യേകിച്ചും സുപ്രീംകോടതി, ബീജേപ്പീയധികാരത്തിലു്വന്നതിനുശേഷം സ്വീകരിച്ചിട്ടുള്ളതെന്നാണുപറയുന്നതു്- ബീജേപ്പീനിലപാടുകളു്ക്കുപ്രതിലോമമെങ്കിലു് ഹൈന്ദവയനാചാരങ്ങളിലിടപെടുന്നില്ല, അനുകൂലമെങ്കിലു് മുസ്ലിമനാചാരങ്ങളിലിടപെടുന്നു. ഇതു് ഒന്നോരണു്ടോസംഭവമാണെങ്കിലു് യാദൃച്ഛികമെന്നുപറഞ്ഞുതള്ളിക്കളയാം, പക്ഷേ സ്ഥിരമാണെങ്കിലോ? മതത്തി൯റ്റെനടപടികളു് മനുഷ്യാവകാശനിയമങ്ങളു്ക്കെതിരാകുമ്പോളു്പ്പോലും ഇതുതന്നെയാണുനിലപാടു്.

ഇ൯ഡൃയൊരുമതേതരരാജ്യമാണെന്നു് ഭരണഘടനയുടെ ആമുഖത്തിലു്ത്തന്നെപറയുന്നുണു്ടു്. ഇതിനുവിപരീതമായൊരുവഴിയിലു്ക്കൂടി രാജ്യംസഞു്ചരിച്ചുതുടങ്ങിയതു് രാഷ്ട്രീയക്കാരുടെയും നിയമവ്യാഖ്യാതാക്കളുടെയുംമേലു് മതനേതാക്കളുടെസ്വാധീനംകൊണു്ടല്ല, രാഷ്ട്രീയക്കാരും നിയമവ്യാഖ്യാതാക്കളുംതന്നെ മതനേതാക്കളായിമാറിയതുകൊണു്ടാണു്. അതിനുള്ളയുത്തരവാദിത്വത്തിലു്നിന്നു് പാ൪ലമെ൯റ്റിനോ ജുഡീഷ്യറിയു്ക്കോയൊഴിയുകവയ്യ. അതുതടയുന്നതിനുള്ളനിയമങ്ങളുടെനി൪മ്മാണത്തിനും നിലവിലുള്ളനിയമങ്ങളുടെവ്യാഖ്യാനത്തിനും അവ൪ക്കാവശ്യമുള്ളസമയംകിട്ടിക്കഴിഞ്ഞു. വാസു്തവത്തിലതിനു് പുതിയനിയമങ്ങളുടെനി൪മാണങ്ങളുടെ ആവശ്യംപോലുമുണു്ടായിരുന്നില്ല- ഉള്ളനിയമങ്ങളെനിഷു്പക്ഷമായി വ്യാഖ്യാനിച്ചാലു്മാത്രംമതിയായിരുന്നു, ഭരണഘടനയുടെയാമുഖത്തിലേയു്ക്കുമാത്രം നോക്കിയാലു്മതിയായിരുന്നു.

…..

…..

…..

Written on 07 April 2023 and first published on 21 July 2025


 

 

 

 

 

No comments:

Post a Comment